വിഴിഞ്ഞം സമരത്തിന് പിന്തുണ തേടിക്കൊണ്ട് സമരസമിതി നേതാക്കൾ രാഹുൽ ഗാന്ധിക്ക് നിവേദനം നല്കി. വഴിഞ്ഞം പദ്ധതി നിർത്തണമെന്ന സമിതിയുടെ ആവശ്യത്തിൽ കെപിസിസിയോട് രാഹുൽ നിലപാട് തേടിയതായും ലത്തീൻ അതിരൂപത അറിയിച്ചു. ദേശീയ നേതാവ് എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ ആരാധനാവകാശം തേടി മസ്ജിദ് കമ്മിറ്റി നൽകിയ ഹർജികൾ നില നിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നും വാരാണസി ജില്ലാ കോടതി വിധിച്ചു. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹർജിയെ എതിര്‍ത്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് തെരുവ് നായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ അവയെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ഉൾപ്പെടെയുള്ള കളികൾക്കായി ടീമിനെ പ്രഖ്യാപിച്ചു.ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാതെ താൻ അട്ടപ്പാടിയിലേക്ക് പോന്നു എന്ന പ്രചാരണത്തിന് മറുപടിയുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍.രണ്ടു മാസം മുമ്പാണ് ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.ആദിവാസി സമ്മേളനം എന്ന് കേട്ടതോടെ താൻ സമ്മതിച്ചു..ഞാനും സർക്കാരും തമ്മിൽ ഉടക്ക് ഉള്ളത് കൊണ്ടാണ് വന്നത് എന്ന നിരൂപണം തെറ്റ്.ആദിവാസികളോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് വന്നതെ ന്ന് ഗവർണ്ണർ പറഞ്ഞു.
കൊല്ലം കോടതിയിൽ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിനിടെ പോലീസുകാരന് പരിക്ക് .കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാർ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ചാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. അതിനിടെയാണ് കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അഭിഭാഷകർ മർദ്ദിച്ചത്
https://youtu.be/u8jyRWNjdIk