സര്‍വകലാശാലകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫിന്റെ രാജ്ഭാവന്‍ മാര്‍ച്ച് നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലാണ്. ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ ലക്ഷം പേരെ അണിനിരത്താനാണു നീക്കം.
കേരളത്തിന്റെ വികസനത്തേയും ഉന്നതവിദ്യാഭ്യാസ മേഖലയേയും തകർക്കുന്ന കേന്ദ്ര സർക്കാരിന്റേയും ഗവർണറുടെയും നിലപാടിനെതിരെ പ്രഖ്യാപിച്ച രാജ്‌ഭവൻ മാർച്ചിന്റെ ഭാഗമായാണ് റാലി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മുതലക്കുളം മൈതാനത്ത് നടക്കുന്ന മാർച്ചിൽ കാൽലക്ഷം പേർ പങ്കെടുക്കും. കെ പി മോഹനൻ ഉദ്‌ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി പി മോഹനൻ, എൽഡിഎഫ് നേതാക്കളായ സത്യൻ മൊകേരി, അഡ്വ. പി എം സുരേഷ് ബാബു, കെ ലോഹ്യ, ടി എം ജോസഫ്, മുക്കം മുഹമ്മദ്, ഗോപാലൻ, എൻ കെ അബ്‌ദുൾ അസീസ്, സി എച്ച് ഹമീദ്, സാലിഹ് കൂടത്തായി, അഡ്വ. ബാബു ബെനഡിക്ട് എന്നിവർ പങ്കെടുക്കും.
എല്‍ഡിഎഫിന്റെ രാജ്ഭാവന്‍ മാര്‍ച്ച് നാളെ.
