കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദംഎന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോകകാന്‍സര്‍ ദിനമായ നാളെ വൈകുന്നേരം 4 മണിക്ക് ടാഗോര്‍ […]
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 3, തിങ്കള്‍
◾https://dailynewslive.in/ പാലക്കാട് എലപ്പുള്ളി ബ്രൂവറിയില്‍ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. 2023ല്‍ കേരളത്തില്‍ മദ്യനിര്‍മാണശാല തുടങ്ങാന്‍ ഒയാസിസ് കമ്പനി ഐഒസിയിലും അപേക്ഷ നല്‍കിയെന്നും ഒയാസിസ് കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നുവെന്നും എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു. ◾https://dailynewslive.in/ ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎല്‍എക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി സംസ്ഥാന […]
ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച
ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. […]
‘സ്വാറെയില്‍’ ആപ്പ് പുറത്തിറക്കി റെയില്‍വേ
എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കും. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗന്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ […]
‘ഇടി മഴ കാറ്റ്’ ചിത്രത്തിന്റെ ടീസര്‍
ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗന്‍ ചിത്രം ‘ഇടി മഴ കാറ്റ്’ന്റെ ടീസര്‍ പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും സംഭാഷണവും അമല്‍ പിരപ്പന്‍കോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേര്‍ന്നാണ് തയ്യാറാക്കിയത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ശരണ്‍ ജിത്ത്, പ്രിയംവദ […]
ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ടീസര്‍
ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഒഫീഷ്യല്‍ തീം പുറത്തിറങ്ങി. ഹൃദയം നിറയ്ക്കും സംഗീതശകലങ്ങളും ചില സംഭാഷണങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹര കാഴ്ചാനുഭവം പകരുന്ന തീം ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ദിലീപിന്റെ 150ാം ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ഷാരിസ് മുഹമ്മദിന്റേതാണു തിരക്കഥ. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. […]
എഫ്77 സൂപ്പര്‍ സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി
എഫ്77 സൂപ്പര്‍ സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി അള്‍ട്രാവയലറ്റ്. സൂപ്പര്‍ബൈക്ക് ഇവിയായ എഫ് 77 മാക് 2 മോട്ടോര്‍ സൈക്കിളിന്റെ മോഡലായാണ് എഫ്77 സൂപ്പര്‍സ്ട്രീറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. എഫ്77 മാക് 2വിനു മാത്രമല്ല എഫ്77 സൂപ്പര്‍സ്ട്രീറ്റിനും 2.99 ലക്ഷം മുതല്‍ 3.99 ലക്ഷം രൂപ വരെയാണ് വില. പുതിയ ഇവി സൂപ്പര്‍ബൈക്കിന്റെ ബുക്കിങ് അള്‍ട്രാവയലറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചില്‍ ഉടമകളുടെ കൈകളിലെത്തും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ സ്റ്റാന്‍ഡേഡ്, റെക്കോണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് എംഫ്77 സൂപ്പര്‍സ്ട്രീറ്റിന്റെ വരവ്. സൂപ്പര്‍സ്ട്രീറ്റ് […]
പുസ്തകങ്ങളുടെ വീട്
ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പുസ്തകങ്ങളുടെ വീട്’. മാതൃഭൂമി. വില 153 രൂപ.
ഓര്‍മ്മശക്തിക്ക് ഒമേഗ-3 ഫാറ്റി ആസിഡുകള്‍
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂടാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍, വാള്‍നട്‌സ്, ഫ്‌ലക്‌സ് സീഡ്, ചിയ സീഡ്, മുട്ട, സോയാ ബീന്‍സ് തുടങ്ങിയവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി6, ബി9(ഫോളേറ്റ്), ബി12 തുടങ്ങിയ ബി വിറ്റാമിനുകളും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ […]
മദ്ധ്യാഹ്‌ന വാർത്തകൾ
പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശൻ ആരോപിച്ചു.2023ൽ കേരളത്തിൽ മദ്യനിർമാണ ശാല തുടങ്ങാൻ കമ്പനി ഐഒസിയിലും അപേക്ഷ നൽകി.കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശൻ പറഞ്ഞു. ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ […]
