web cover 42

നരബലിക്ക് ഇരയായവരുടെ മാംസം കറിവച്ചു കഴിച്ചെന്ന് നരാധമരുടെ വെളിപ്പെടുത്തല്‍. സിദ്ധന്‍ ചമഞ്ഞെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോടു പറഞ്ഞു. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നാണു ലൈലയുടെ മൊഴി.

ഇലന്തൂരില്‍ നരബലിക്കിരയായ പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് അവരുടെ മാറിടം മുറിച്ചു മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് സ്ത്രീകളെ നരബലി നടത്തിയതിനു പ്രതിഫലം ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ്. 15,000 രൂപ മുഹമ്മദ് ഷാഫി മുന്‍കൂര്‍ വാങ്ങി. നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും മൊഴി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സിദ്ധന്‍ ചമഞ്ഞ മുഹമ്മദ് ഷാഫി ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ തയാറാക്കിയത് ഭാര്യയുടെ ഫോണില്‍നിന്നാണെന്നു മൊഴി. ഭഗവല്‍ സിങ്ങുമായി അടുപ്പം സ്ഥാപിച്ചശേഷം ശ്രീദേവി എന്ന പ്രൊഫൈല്‍ നീക്കം ചെയ്തു. ഈ വ്യാജ പ്രൊഫൈല്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ വേണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച റിപ്പോര്‍ട്ട് വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെട്ടു. അദാനിയും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളിലും സര്‍ക്കാരിനും സമരക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന പരാതി പിന്‍വലിക്കാന്‍ മുപ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിക്കാരി. മജിസ്ട്രേറ്റിനു കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിനു നല്‍കിയ പരാതിയിലും ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സാമ്പത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം ഇഴയുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അടിയന്തിരമായി 130 കോടി രൂപ വേണം. 134 ഭൂ ഉടമകള്‍ക്കാണ് പണം നല്‍കേണ്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകള്‍ ഉടന്‍ ലഭ്യമാകുമെന്നും കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത 50 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ കാണാനില്ല. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ചും എക്സൈസും അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ എട്ടാം തീയതി തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതി (40) യില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

യുജിസിയുടെ ‘നാക്’ പരിശോധനാ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. 3.45 പോയിന്റോടെ എ പ്ലസ് ഗ്രേഡാണ് നാക് ഗ്രേഡിംഗില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു ലഭിച്ചത്. ഏറ്റവും മികച്ച ഗ്രേഡായ എ ഡബിള്‍ പ്ലസ് നേടുന്നതിനായി നാക് പരിശോധക സംഘം സൂചിപ്പിച്ച ന്യൂനതകള്‍ പരിഹരിക്കും. ഇതിനുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.

മദ്യശാലയില്‍നിന്ന് മദ്യം വാങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനില്‍. പാലക്കാട് സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്പെന്‍ഷന്‍. കൈക്കൂലിയായി 15,000 രൂപയാണ് ആവശ്യപ്പെട്ടത്. ഗുഗിള്‍ പേ വഴിയാണ് കോഴപ്പണം കൈപ്പറ്റിയത്.

റാഗുചെയ്ത് നട്ടെല്ലു തകര്‍ത്ത നാലു സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു. തൃശൂര്‍ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ മതിലകം വടക്കനോളി നജീബിന്റെ മകന്‍ സഹല്‍ അസിന്‍ (19) ആണ് മര്‍ദ്ദനത്തിനിരയായത്. നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നട്ടെല്ലു പൊട്ടി ചികിത്സയിലുള്ള വിദ്യാര്‍ത്ഥി ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയിലാണ്.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗം അടുത്തമാസം നാലിനു ചേരും. ഇക്കാര്യം വ്യക്തമാക്കി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി . ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് 11 ന് വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞിരുന്നു.

കാണാതായ വയനാട് പനമരം സ്റ്റേഷന്‍ ഹൗസ് ഓഫിസറായ സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തായ റിട്ടയേഡ് വനിതാ എസ് ഐയുടെ ഫ്ലാറ്റിലാണ് എലിസബത്തിനെ കണ്ടെത്തിയത്.

ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഡിസിസി ഓഫീസിനു മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. തരൂര്‍ ജയിക്കട്ടെ കോണ്‍ഗ്രസ് നിലനില്‍ക്കട്ടെ, തരൂര്‍ കോണ്‍ഗ്രസിന്റെ രക്ഷകന്‍ എന്നിങ്ങനെ എഴുതിയ ഫ്‌ളക്‌സ് ബോര്ഡുകളാണ് സ്ഥാപിച്ചത്.

കണ്ണൂരില്‍ ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) അറസ്റ്റു ചെയ്തത്.

തിരുവനന്തപുരത്ത് വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ചയാളെ അറസ്റ്റു ചെയ്തു. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസുകാരന്‍ റയ്യാനാണു മരിച്ചത്. പോത്തന്‍കോട്ടെ ജ്വല്ലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖിനെ (29) ആണ് അറസ്റ്റു ചെയ്തത്.

തിരുവില്വാമലയില്‍ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ചോലക്കാട്ടില്‍ രാധാകൃഷ്ണന്‍, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകന്‍ രാഹുല്‍ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു.

വ്യാജ യാത്രാരേഖകള്‍ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്കു കടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹന്‍ റാവു (50) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

ഇലന്തൂരില്‍ നരബലിക്ക് ആദ്യം ഇരയായ റോസിലിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ഗൗരവമായ അന്വേഷണം നടത്താതിരുന്നതാണ് രണ്ടാമത്തെ കൊലയ്ക്കു വഴിവച്ചതെന്ന് ആരോപണം. ജൂണ്‍ എട്ടു മുതല്‍ കാണാതായ റോസിലിയെ കണ്ടെത്താന്‍ ഓഗസ്റ്റ് 18 നാണു മകള്‍ കാലടി പോലീസില്‍ പരാതി നല്‍കിയത്. അന്ന് കാര്യമായ അന്വേഷണം നടത്തിയില്ല.

നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് സിപിഎം അംഗമാണോയെന്നു പ്രതികരിക്കാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി അംഗമാണോയെന്നത് പ്രശ്നമല്ല. ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍. പ്രദീപ് പറഞ്ഞു..

നരബലിയിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്കു വേണ്ടി ഹാജരാകുമെന്ന് അഡ്വ. ബി.എ ആളൂര്‍. ആദ്യം രണ്ടു പേര്‍ക്ക് വേണ്ടി ഹാജരാകാനാണ് ഏല്‍പിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ മൂന്നു പ്രതികള്‍ക്കുംവേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂര്‍ വ്യക്തമാക്കി.

നരബലി കേസിലെ പ്രതിക്കു മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫൈവ് ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് ഐടി മന്ത്രാലയം മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നു. നിലവില്‍ ഫൈവ് ജി സേവനം പല മൊബൈല്‍ ഫോണ്‍ മോഡലുകളിലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ആപ്പിള്‍, സാംസംഗ് തുടങ്ങിയ വിദേശ മൊബൈല്‍ കമ്പനികളും റിലയന്‍സ്, എയര്‍ടെല്‍ ,വിഐ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാണ സര്‍ക്കാര്‍ ഉത്തരവിട്ടു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് നടപടി. പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ ഇരുപതുകാരി കോളേജ് വിദ്യാര്‍ത്ഥിനിയെ അറസ്റ്റു ചെയ്തു. ഏപ്രിലില്‍ കാണാതായ ആണ്‍കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

ബിജെപിയില്‍ അംഗത്വമെടുക്കാത്തതിനാലാണ് സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ടിഎംസി നേതാവ് ശന്തനു സെന്‍ ആണ് ഈ ആരോപണം ഉന്നയിച്ചത്.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിനു നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു കിരീടധാരണ ചടങ്ങുകള്‍ നടക്കുക.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 70 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4665 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നലെ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില.

ഇന്ത്യയിലെ പുതിയ പ്രീമിയര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കായ വയാകോം 18 സ്‌പോര്‍ട്‌സ്, ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 മായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും ജിയോ സിനിമയില്‍ ലൈവ്‌സ്ട്രീം ചെയ്യുമെന്നും ക്യൂറേറ്റ് ചെയ്ത ഉള്ളടക്കം നല്‍കുമെന്നും പ്രഖ്യാപിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ആഗോള തലത്തിലുള്ള പ്രധാന മത്സരം എല്ലാ കാഴ്ചക്കാര്‍ക്കും ജിയോ സിനിമയില്‍ സൗജന്യമായി ലഭ്യമാകും. ടിവി പ്രക്ഷേപണ ഷെഡ്യൂളില്‍ സ്‌പോര്‍ട്‌സ്18 1 എസ്ഡി, എച്ച്.ഡി എന്നിവ ഉള്‍പ്പെടുന്നു. വയാകോം18 സ്‌പോര്‍ട്‌സിന്റെ പോര്‍ട്ട്‌ഫോളിയോ നാലുവര്‍ഷത്തിലൊരിക്കലുള്ള ഷോപീസ് ഉള്‍പ്പെടെയുള്ള ലൈവ്, നോണ്‍ലൈവ് പ്രോഗ്രാമിംഗിലേക്കുള്ള ആക്‌സസ് സഹിതം എല്ലാ ടെലികോം സേവന വരിക്കാര്‍ക്കും ആന്‍ഡ്രോയിഡ് എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോസിനിമ ആപ്പ് ഉടന്‍ ലഭ്യമാകും.

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘രാം സേതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകന്‍ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അരുണ്‍ ഭാട്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ കുനാല്‍ ഗുപ്ത്. കണ്‍സെപ്റ്റ് ആര്‍ട്ട് സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റ് അനികേത് മിത്ര. ഒക്ടോബര്‍ 25ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

ഓണം റിലീസ് ആയി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സംഗീത് പി രാജന്‍ ആണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഒല ഇലക്ട്രിക്ക് രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഒരു പുതിയ വേരിയന്റ് ഈ ഒക്ടോബര്‍ 22 ന് കമ്പനി അവതരിപ്പിക്കും. അതിന്റെ ഔദ്യോഗിക പേരും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡലിനെ ഒല എസ്1 ലൈറ്റ് എന്ന പേരില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ ഇ-സ്‌കൂട്ടറിന്റെ വില 80,000 രൂപയില്‍ താഴെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായിരിക്കും ഇത്.

അവള്‍ അഗ്നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്റെ കരുത്തും പ്രണയത്തിന്റെ മതാതീതമായ കാഴ്ചപ്പാടും വെളിവാക്കുന്ന ഈ നോവല്‍ വര്‍ത്തമാനകാലത്തിന്റെ ശക്തമായ സ്ത്രൈണമുഖമാണ്. ‘അവള്‍ തീയാകുന്ന നേരത്ത്’. അജയന്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.

ഇന്ന് ലോക സന്ധിവാത ദിനം. സന്ധികളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ആര്‍ത്രൈറ്റിസ്. ഈ രോഗത്തില്‍, വ്യക്തിയുടെ സന്ധികളില്‍ വേദനയും അവയില്‍ വീക്കവും ഉണ്ടാകുന്നു. സന്ധിവാതം ശരീരത്തിലെ ഏതെങ്കിലും സന്ധികളെയോ ഒന്നിലധികം സന്ധികളെയോ ബാധിക്കാം. സന്ധിവാതം പലതരത്തിലുണ്ടെങ്കിലും രണ്ടുതരം സന്ധിവേദനകളാണ് വളരെ സാധാരണയായി കണ്ടുവരുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് അവ. മരുന്നിന് പുറമേ വേദന നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങള്‍ വരുത്തേണ്ടതും പ്രധാനമാണ്. ഈ വിട്ടുമാറാത്ത അവസ്ഥ സന്ധികള്‍ വീര്‍ക്കാന്‍ ഇടയാക്കും. ഇത് വേദനയ്ക്കും കാഠിന്യത്തിനും കാരണമായേക്കാം. ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക. ശാരീരികക്ഷമതയും ആരോഗ്യവും നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിനാല്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സന്ധികള്‍ക്കും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ആരോഗ്യകരമാകും. വ്യായാമങ്ങള്‍ ചെയ്യുന്നത് പ്രമേഹം, രക്താതിമര്‍ദ്ദം, മറ്റ് ആരോഗ്യസ്ഥിതികള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണെങ്കില്‍ നിങ്ങളുടെ സന്ധികളില്‍ സമ്മര്‍ദ്ദം കൂട്ടുന്നുണ്ടാകാം. അതിനാല്‍ സന്ധികളില്‍ പ്രത്യേകിച്ച് ഇടുപ്പിലും കാലുകളിലും ഉള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് സന്ധി വേദനയും മറ്റ് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ഉണ്ടെങ്കില്‍ എത്രയും വേഗം കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും രോഗം കൂടുതല്‍ വഷളാകുന്നത് തടയുന്നതിനും പ്രത്യേകിച്ച് ല്യൂപ്പസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സന്ധിവാതം തുടങ്ങിയവയ്ക്ക് ചികിത്സ പ്രധാനമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.21, പൗണ്ട് – 90.30, യൂറോ – 79.83, സ്വിസ് ഫ്രാങ്ക് – 82.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.47, ബഹറിന്‍ ദിനാര്‍ – 217.99, കുവൈത്ത് ദിനാര്‍ -264.84, ഒമാനി റിയാല്‍ – 213.51, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.38, ഖത്തര്‍ റിയാല്‍ – 22.58, കനേഡിയന്‍ ഡോളര്‍ – 59.51.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *