◾ഒരാള്‍ ഒരു നിയോജകമണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്പത്തിക ചെലവ്, ജോലി ഭാരം എന്നിവയെക്കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 53 ദിവസം മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്നും അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയില്‍ തുരങ്ക പാതയുടെ രൂപരേഖയ്ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നേരത്തെ കരയിലൂടെയുള്ള റെയില്‍ പാതയ്ക്ക് അനുമതി ലഭിച്ചിരുന്നു. തുരങ്ക പാതയാക്കിയുള്ള രൂപരേഖയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം അടക്കമുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്നതടക്കമുള്ള ചോദ്യങ്ങളുമായാണ് തുരങ്കപാതയുടെ രൂപരേഖ തിരിച്ചയച്ചത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് മത്സര രംഗത്തുള്ളത്. ഖാര്‍ഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പില്‍ മത്സരം മുറുകി. ഖാര്‍ഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാണ് തരൂരിന്റെ പ്രചാരണം.
◾നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുകെയില്‍. നാളെ ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
◾വടക്കാഞ്ചേരി അപകട കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിനു വേഗത നിയന്ത്രിക്കാനാകാതെ പിറകല്‍ ഇടിക്കുകയായിരുന്നു. ടൂറിസ്റ്റ്ബസിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. ട്രാഫിക് ചട്ടങ്ങളും മോട്ടോര്‍ വാഹനനിയമങ്ങളും ലംഘിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോെന കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. വടക്കഞ്ചേരി സ്റ്റേഷനില്‍ ജോമോന്‍ ഹാജരായിരുന്നു. ചികിത്സക്കായി ആശുപത്രിയിലേക്ക് അയച്ച പോലീസ് അയാളെ നിരീക്ഷിച്ചില്ല. അതുകൊണ്ടാണ് ജോമോന്‍ മുങ്ങിയതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
◾പഴം ഇറക്കുമതിയുടെ മറവില്‍ 1978 കോടി രൂപയുടെ മയക്കുമരുന്നു കടത്തിയ കേസിലെ പ്രതി വിജിന്‍ ഗ്രീന്‍ ആപ്പിള്‍ പെട്ടികളില്‍ 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ന്‍ കടത്തിയ കേസിലും അറസ്റ്റിലായി. ഒക്ടോബര്‍ അഞ്ചിന് പിടികൂടിയ ഈ കേസില്‍ മന്‍സൂറും പ്രതിയാണെന്ന് ഡിആര്‍ഐ.
◾വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി ചിറമംഗലത്തുനിന്ന് താനൂര്‍ സ്വദേശി ഇസ്ഹാഖിനെ (30) യാണ് തട്ടിക്കൊണ്ടുപോയത്. നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം ഫോര്‍ച്യുണര്‍ കാറിലാണു തട്ടിക്കൊണ്ടുപോയത്. തിരുവമ്പാടി പുല്ലൂരാംപാറ ഷാന്‍ഫാരി(29), താനൂര്‍ തഫ്‌സീര്‍ (27), താമശ്ശേരി മുഹമ്മദ് നജാദ് (28), കൊടുവള്ളി മുഹമ്മദ് ആരിഫ്(28), പുല്ലൂരാംപാറ മടമ്പാട്ട് ജിതിന്‍ (38), താമരശ്ശേരി ഷാഹിദ് (36), തിരുവമ്പാടി ജസിം (27), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾സിപിഎം സമ്മേളനം നടത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം നന്നാക്കിയെടുക്കുകയാണ് സിപിഎം ചെയ്തതെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മലിനമാക്കിയ സ്റ്റേഡിയം ശുചീകരിക്കാന്‍ 25,000 രൂപ സിപിഎമ്മിന് പിഴ ചുമത്തിയതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും സ്റ്റേഡിയം നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾എസ്. ഹരീഷിന്റെ ‘മീശ’ നോവിലിന് വയലാര്‍ അവാര്‍ഡ്. ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണു പുരസ്‌കാരം.
◾സമൂഹ്യമാധ്യമങ്ങള്‍ വഴി മാരക മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ ആലിശേരി വാര്‍ഡ് വലിയപറമ്പില്‍ തന്‍വീര്‍ അഹമ്മദ് സേട്ടി (27) നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. സംഘത്തിലെ പ്രധാന കണ്ണികളായ ഇജാസ്, റിന്‍ഷാദ് എന്നിവരെ നേരത്തെ പുന്നപ്ര പൊലീസ് പിടികൂടിയിരുന്നു.
◾കോഴിക്കോട് ബാലുശേരിയില്‍ ഗ്യാസ് പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിച്ചു. ഇന്ത്യന്‍ ഓയില്‍ അദാനി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പിഡബ്ലുഡി വിഭാഗം കുഴിയെടുത്തപ്പോള്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തട്ടിയതാണെന്ന് ചോര്‍ച്ചയ്ക്കു കാരണം.
◾മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ നെടുമങ്ങാട് കോടതിയിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാലു മാസം കൂടി നീട്ടി. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി ഈ മാസം 25 ന് പരിഗണിക്കും. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ സൂക്ഷിച്ച തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്.
◾പാലക്കാട് നൂറണി തൊണ്ടികുളത്ത് മുന്‍ എംഎല്‍എ അടക്കം നാലു പേരെ തെരുവുനായ കടിച്ചു. പാലക്കാട് മുന്‍ എംഎല്‍എയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കെ. കെ. ദിവാകരനാണ് തെരുവ് നായയുടെ കടിയേറ്റത്.
◾പെരിന്തല്‍മണ്ണയില്‍ ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹില്‍(20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ഇടുക്കി മറയൂരില്‍ സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി യുവാവിനെ ബന്ധു തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി. തീര്‍ത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയായ സുരേഷിനെ പോലീസ് തെരയുന്നു.
◾കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരി മരിച്ചു. മഞ്ചാടിയില്‍ പകരനെല്ലൂര്‍ സ്വദേശിനി വലിയാക്കത്തൊടിയില്‍ ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾വര്‍ണം, ജാതി പോലുള്ള സങ്കല്‍പങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. നാഗ്പൂരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് വിസ്മരിക്കപ്പെടുകയാണെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.
◾വ്യോമസേനയില്‍ അഗ്‌നിവീറുകളായി അടുത്ത വര്‍ഷംമുതല്‍ വനിതകളേയും നിയമിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി. വ്യോമസേനയുടെ നവതിയോടനുബന്ധിച്ച് പുതിയ യൂണിഫോം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവില്‍ വിലക്ക്. ഓട്ടോറിക്ഷ സര്‍വ്വീസ് നടത്തുന്നതിനാണു വിലക്ക്. തിങ്കളാഴ്ചയോടെ ഇവരുടെ ഓട്ടോറിക്ഷ സര്‍വീസുകള്‍ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
◾തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ഗെയിമുകള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ അനേകര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനം.
◾റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. പൗരന്മാര്‍ക്ക് ഇന്ധനം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ധാര്‍മികമായ ഉത്തരവാദിത്വമുണ്ട്. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ഇടങ്ങളില്‍നിന്ന് എണ്ണ തുടര്‍ന്നും വാങ്ങും. വാഷിംഗ്ടണില്‍ യുഎസ് ഊര്‍ജ്ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമിമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
◾രാഷ്ട്രീയ നേതാക്കളും സിനിമാ നിര്‍മാതാക്കളും അടക്കമുള്ളവരെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ യുവതി പിടിയില്‍. ഇരുപത്തഞ്ചുകാരിയായ അര്‍ച്ചന നാഗിനെയാണ് ഭൂവനേശ്വറിലെ ഖണ്ഡാഗിരി പോലീസ് പിടികൂടിയത്. അര്‍ച്ചനയ്ക്കു പിറകിലുള്ള ഭര്‍ത്താവ് ജഗബന്ധു ചന്ദ് അടക്കമുള്ള സംഘത്തെ ഉടനേ അറസ്റ്റു ചെയ്യുമെന്നു പോലീസ്.
◾നെറ്റ്ഫ്ലിക്‌സ് ഷോ ‘മണി ഹീസ്റ്റ്’ മാതൃകയില്‍ മഹാരാഷ്ട്രയില്‍ ബാങ്ക് കവര്‍ച്ച. ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍ നടത്തിയ കവര്‍ച്ചയുടെ മുഖ്യപ്രതി 43 കാരനായ അല്‍ത്താഫ് ഷെയ്ഖിനെയും സഹോദരി നീലോഫറിനേയും പോലീസ് പിടികൂടി. അല്‍ത്താഫില്‍നിന്ന് ഒമ്പതു കോടി രൂപ കണ്ടെടുത്തു. താനെയിലെ ഐസിഐസിഐ ബാങ്ക് ശാഖയുടെ നിലവറ സൂക്ഷിപ്പുകാരനായിരുന്ന ഇയാള്‍ കഴിഞ്ഞ ജൂലൈയിലാണ് കവര്‍ച്ച നടത്തിയത്. നേരത്തെ അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും 22 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.
◾മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് ഒരു കുട്ടിയടക്കം 11 പേര്‍ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചശേഷമാണ് ബസിനു തീ പിടിച്ചത്. പുലര്‍ച്ചെ നാസിക് ഔറംഗബാദ് റോഡിലായിരുന്നു അപകടം.
◾ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ രണ്ട് യുവാക്കളെ കൗമരക്കാര്‍ കുത്തിക്കൊന്നു. കേസില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ പോലീസ് പിടികൂടി. ഡല്‍ഹി സ്വദേശികളായ സഹില്‍(18), നിഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാക്കളെ വിളിച്ചുവരുത്തി നാലു പ്രതികള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
◾കുടിയേറ്റക്കാരുടെ ബാഹുല്യം നേരിടാന്‍ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ. ന്യൂയോര്‍ക്ക് മേയറായ എറിക് ആഡംസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്ററുകള്‍ നിറഞ്ഞതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നഗരത്തിലെ ഷെല്‍ട്ടറുകളില്‍ ഇടമില്ലാത്തതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് സഹായം തേടിയിട്ടുണ്ട്.
◾പാസ് വേഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി മെറ്റ. ഏകദേശം പത്തു ലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുമെന്ന് മെറ്റ അറിയിച്ചു.
◾രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐസിഐസിഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊലൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. പണം അയയ്ക്കുന്നതിനുള്ള അഭ്യര്‍ഥന, രേഖകള്‍ സമര്‍പ്പിക്കല്‍, വിനിമയ നിരക്ക് മുന്‍കൂട്ടി നിശ്ചയിക്കല്‍, ഇടപാടു നില നിരീക്ഷിക്കല്‍ തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് വയര്‍ ഉപയോഗിച്ച് ഗുണഭോക്താവിന് നടത്താന്‍ സാധിക്കും. അതേപോലെതന്നെ ഗുണഭോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍, പണം അയയ്ക്കലിന്റെ ലക്ഷ്യം, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂറായി മനസിലാക്കി അത് തത്സമയം പണം അയയ്ക്കുന്ന ആളുമായി പങ്കുവയ്ക്കുവാനും ഈ സംവിധാനം സൗകര്യമൊരുക്കുന്നു.
◾ബഡ്ജറ്റ് ഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ ബഡ്ജറ്റ് ലാപ്‌ടോപ്പും ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. 4 ജി സിം കണക്ഷനോടു കൂടി 15000 രൂപയ്ക്കാണ് ലാപ്‌ടോപ്പ് ലഭ്യമാക്കുക. മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുടെ സഹായത്താടെയാണ് ലാപ്‌ടോപ്പ് പദ്ധതി എന്നാണ് സൂചന. ആദ്യഘട്ടത്തില്‍ സ്‌കൂളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായിരിക്കും ലാപ്‌ടോപ്പ് ലഭ്യമാക്കുക. ഈ മാസം തന്നെ ഇതിന്റെ വിതരണം ഉണ്ടാകും. എന്നാല്‍ മറ്റു ഉപഭോക്താക്കള്‍ക്ക് 5ജി സേവനം ആരംഭിച്ചതിന് ശേഷമാകും ലാപ്‌ടോപ്പ് വാങ്ങാന്‍ അവസരമുണ്ടാവുക. ജിയോയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ ഒഎസില്‍ ആണ് ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുക. ജിയോ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
◾തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രമാണ് ‘ഫര്‍ഹാന’. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഫര്‍ഹാന’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. നെല്‍സണ്‍ വെങ്കടേശന്‍ തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ ‘ഓര് കാതല്‍ കനാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
◾തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പ്രിന്‍സ്. അനുദീപ് കെ വി ആണ് പ്രിന്‍സിന്റെ സംവിധായകന്‍. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രം 100 കോടിയോളം രൂപയാണ് പ്രീ റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. പ്രിന്‍സിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റര്‍ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നുമാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ന് ആണ് ചിത്രം റിലീസ്. റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിന്‍സി’ന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. സത്യരാജും പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◾ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ കൊമാകി അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ മോഡല്‍ വെനീസ് ഇക്കോ വാഹനപ്രേമികളുടെ വലിയൊരു സംശയത്തിന് മറുപടിയുമായാണ് അവതരിച്ചിരിക്കുന്നത്. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ചാര്‍ജ്ജിംഗിനിടയിലും, പാര്‍ക്ക് ചെയ്യുമ്പോള്‍ പോലും തീ പിടിക്കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങളുടെ പുതിയ മോഡലായ വെനീസില്‍ അഗ്നിയെ പ്രതിരോധിക്കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്. ഇന്ത്യയിലെമ്പാടും 79000 രൂപയാണ് വെനീസിന്റെ എക്സ്‌ഷോറൂം വില. സാക്രമെന്റോ ഗ്രീന്‍, ഗാര്‍നെറ്റ് റെഡ്, മെറ്റാലിക് ബ്ലൂ, ജെറ്റ് ബ്ലാക്ക്, സില്‍വര്‍ ക്രോം, ബ്രൈറ്റ് ഓറഞ്ച് എന്നീ ആറ് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് വെനീസ് വരുന്നത്. സ്‌കൂട്ടര്‍ യാത്രികര്‍ക്ക് സഹായകരമായ ടി എഫ് ടി ഡിസ്‌പ്ലേയാണ് വാഹനത്തിലുള്ളത്.
◾ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേര്‍ത്ത അതിര്‍വരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികള്‍ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാര്‍ത്ഥത്തില്‍ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ തലമാണ് ഈ നോവല്‍ മുന്നോട്ടു വെയ്ക്കുന്നത് എന്ന് ഇതെല്ലാം തെളിയിക്കുന്നു. ‘ആത്മഹത്യയുടെ രസതന്ത്രം’. റിഹന്‍ റഷീദ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
◾ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചുപിടിക്കാനുമൊക്കെ പാടുപെടുന്നവര്‍ ഏറെയാണ്. നിങ്ങളും അക്കൂട്ടത്തില്‍ ഒരാളാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രാത്രിയില്‍ നന്നായി ഉറങ്ങണമെന്നത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അഹാരം നിയന്ത്രിക്കുന്നതിലും വ്യായാമത്തിലുമൊക്കെയാണ് അമിതമായി ശ്രദ്ധിക്കുന്നത്. എന്നാല്‍ ഉറക്കത്തിന് മതിയായ പ്രാധാന്യം നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കണം. ഉറക്കക്കുറവ് മൂലം ഉപാപചയ പ്രശ്‌നങ്ങള്‍, ശരീരഭാരം കൂടുക, പൊണ്ണത്തടി തുടങ്ങി നിരവധി ബിദ്ധിമുട്ടകള്‍ അനുഭവപ്പെടാം. ഉറക്കം മോശമാകുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുന്നില്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുന്നത് അപ്രാപ്യമാകും. ഉറങ്ങാതിരിക്കുമ്പോള്‍ അനാവശ്യമായി കൂടുതല്‍ കലോറി ശരീരത്തില്‍ പ്രവേശിക്കും. നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്‍ദ്ധിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൊതുവെ കൂടുതല്‍ കലോറി ഉള്ള ഭക്ഷണമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും തുടര്‍ച്ചയായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ശ്രദ്ധക്കുറവ്, ഉത്സാഹക്കുറവ് എന്നിവ വ്യായാമം ചെയ്യാനുള്ള ആവേശം കുറയ്ക്കുകയും ഇത് സാവധാനം ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.83, പൗണ്ട് – 91.87, യൂറോ – 80.72, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.94, ബഹറിന്‍ ദിനാര്‍ – 219.45, കുവൈത്ത് ദിനാര്‍ -267.15, ഒമാനി റിയാല്‍ – 215.08, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 60.28.