yt cover 32

ബഫര്‍സോണ്‍ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതിക്കു പരാതി നല്‍കാനുള്ള സമയ പരിധി നീട്ടിയേക്കും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് പരാതി നല്‍കാന്‍ പത്തു ദിവസത്തെ സാവകാശമാണു നേരത്തെ നല്കിയിരുന്നത്. അടുത്ത വെള്ളിയാഴ്ചയോടെ പരാതിക്കുള്ള സമയം അവസാനിക്കും. എന്നാല്‍ ഉപഗ്രഹ സര്‍വേ വ്യക്തമല്ലെന്നു വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതിക്കുള്ള സമയ പരിധി നീട്ടുന്നത്. ബഫര്‍ സോണ്‍ മേഖലകളില്‍ ഉള്‍പെട്ട പ്രദേശങ്ങള്‍ ഏതെല്ലാമെന്നു പരിശോധിക്കാനും പരാതികള്‍ സ്വീകരിക്കാനും പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചു വീണ്ടും ഫീല്‍ഡ് സര്‍വേ നടത്തുകയും ചെയ്യും. ചൊവ്വാഴ്ച വിദഗ്ധ സമിതി യോഗം ചേരും.

ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്കു സമീപവാസികളായ ജനത്തെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിയിച്ചത് അംഗീകരിക്കാനാകില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍ പറയുന്നത്. പ്രദേശികമായ പരിശോധന ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഫര്‍ സോണ്‍ സംബന്ധിച്ചു വ്യക്തമായ പഠനം നടത്താതെ സുപ്രീം കോടതിക്കു റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ വഴിയാധാരമാകുമെന്നു കേരള കാത്തലിക് ബിഷ്പസ് കോണ്‍ഫറന്‍സ്. സൂക്ഷമമായ പരിശോധന നടത്തുകയും പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സമരത്തിനിറങ്ങേണ്ടിവരുമെന്ന് കെസിബിസി മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെ നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന നിലവില്‍വന്നു. രണ്ടു ശതമാനം വില്‍പന നികുതിയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണ ബ്രാന്‍ഡുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യമായ ജവാന്‍ ലിറ്ററിന് 600 രൂപയില്‍നിന്ന് 610 ആയി. ബിയറിനും വൈനിനും രണ്ടു ശതമാനം വില്‍പന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ നീല യൂണിഫോം വീണ്ടും കാക്കി യൂണിഫോമാക്കുന്നു. ജനുവരി മുതലാണു മാറ്റം. മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി. യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണിത്. സീനിയോറിറ്റിക്കനുസരിച്ച് ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം തുടരും.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരന്‍ വീട്ടിലെ അംഗത്തെപ്പോലെ ഫയലുകള്‍ പരിശോധിച്ചശേഷം ചതിച്ചെന്നു കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്ന ശ്രീധരനു ഗൂഢാലോചനയിലും തെളിവുു നശിപ്പിക്കുന്നതിലും പങ്കുണ്ടെന്നും അതേക്കുറിച്ചും അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പെരിയ ഇരട്ട കൊലക്കേസില്‍ ഒന്‍പത് പ്രതികളുടെ വക്കാലത്ത് താന്‍ ഏറ്റെടുത്തത് സിപിഎം നിര്‍ദ്ദേശമനുസരിച്ചല്ലെന്ന് അഡ്വ സികെ ശ്രീധരന്‍. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏല്‍പ്പിച്ചത്. താന്‍ പെരിയ കേസിന്റെ ഫയല്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍.ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യ ഷെര്‍ളിയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷക്കെതിരേ പൊലീസ് കേസെടുത്തത്. അതേസമയം, യോഗത്തിനു മുമ്പേ എംഎല്‍എ അസഭ്യം പറഞ്ഞെന്നാണ് ജിഷ പൊലീസിനു മൊഴി നല്‍കിയത്. ചുമലില്‍ പിടിച്ച് തള്ളിയെന്നും മൊഴിയിലുണ്ട്.

തനിക്കെതിരെയുള്ള പരാതിക്കു പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടി നേതൃത്വം തന്റെ പരാതികള്‍ പരിഗണിക്കുന്നില്ലെന്നും തോമസ് കെ തോമസ് ആരോപിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സിഐക്കെതിരെ പീഡനപരാതി നല്‍കിയ തന്നെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്ന് വനിതാ ഡോക്ടറുടെ പരാതി. ക്രൈം ബ്രാഞ്ച് എഡിജിപിക്കു വനിതാ ഡോക്ടര്‍ പരാതി നല്‍കി. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ മുന്‍ സിഐ എ വി സൈജു ഭാര്യ മുഖേന നല്‍കിയ പരാതി കള്ളപ്പരാതിയാണെന്നാണ് ആരോപണം. പ്രതി സിഐയുടെ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പേട്ട ക്രൈം ബ്രാഞ്ച് ഓഫീസില്‍ തന്നെ വിളിച്ചുവരുത്തി വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണില്‍ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് പെരുമാറിയതെന്നും വനിതാ ഡോക്ടര്‍ എഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്ഐയ്ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന് പരാതി. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നല്‍കിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ മണിക്കൂറുകളോളം വൈകിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് സമരത്തിനിടെ ബിജെപി വനിതാ കൗണ്‍സിലറോടു ‘പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണ’മെന്ന് അധിക്ഷേപിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ ഡി.ആര്‍ അനിലിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്ന് ബിജെപി. നടപടി ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തയയ്ക്കുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ആരോപിച്ചു.

ബംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. ജര്‍മനിയിലെ ബര്‍ളിനില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.

ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെയും മക്കളേയും ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസ്. സാജു പൊലീസിന്റെ കസ്റ്റഡിയിലാണ്. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നു പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു. വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്.

രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ മുന്നിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ക്രേസ് ബിസ്‌കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കൃത്യമായ ദിശാബോധത്തോടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി മര്‍കസില്‍ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലടക്കം മൂന്നിടങ്ങളില്‍ കൂട്ടത്തല്ല്. തമ്പാനൂരിലെ ബാറിലുണ്ടായ വഴക്കിനും അടിപിടിക്കും തുടര്‍ച്ചയായാണ് ആശുപത്രിയിലും കൂട്ടത്തല്ലുണ്ടായത്. ബാറിലെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിനു പിറകേയാണ് അര്‍ധരാത്രിയോടെ അടിപിടിയുണ്ടായത്. പ്രതികളെ പിടികൂടാനായിട്ടില്ല.

തൃശൂര്‍ കുതിരാന്‍ പാതയിലെ കല്‍ക്കെട്ട് നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് ദേശീയ പാത അധികൃതര്‍. കല്‍ക്കെട്ടിന് മതിയായ ചരിവില്ലെന്ന് സ്ഥലം പരിശോധിച്ച എന്‍എച്ച് പ്രൊജക്ട് ഡയറക്ടര്‍ ബിപിന്‍ മധു വ്യക്തമാക്കി.

കായംകുളം എം.എസ്.എം. കോളജില്‍ സപ്ലിമെന്ററി പരീക്ഷയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കായംകുളം മുറിയില്‍ പടിപ്പുര കിഴക്കതില്‍ വീട്ടില്‍ അബ്ദുള്‍ റഹിം മകന്‍ റാസിക്കിനെ (29) അറസ്റ്റു ചെയ്തു. അപമര്യാദയായി പെരുമാറിയ റാസിക്കിനെ മര്‍ദ്ദിച്ചവര്‍ക്കതിരെയും കേസെടുത്തു.

ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ മൂന്നു വിദേശികളെ നോയിഡയില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടു പേര്‍ നൈജീരിയക്കാരും ഒരാള്‍ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറന്‍സിയും ഇതു നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോര്‍ട്ടുകളും ഇവരില്‍ നിന്നു കണ്ടെടുത്തു. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോര്‍ട്ടും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 1.81 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍നിന്ന് കണ്ടെത്തി.

ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാല്‍സം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കീസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം.

ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. ചിത്രം വിലക്കണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലിയാണ് ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന പത്താന്‍ വിഭാഗത്തെ അപമാനിക്കുകയാണെന്നാണ് ആരോപണം.

മദ്യദുരന്തം ഒഴിവാക്കാന്‍ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നല്ല മദ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

തിരുവനന്തപുരത്തിനടുത്ത് തമിഴ്നാട് തക്കലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിന്‍സയെ (31) ആണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് എബനേസര്‍ (35) ആശുപത്രിയിലാണ്.

റോഡരികില്‍ കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയ അഭിഭാഷകനെ കത്തിമുനയില്‍ നിര്‍ത്തി മേഴ്സിഡസ് ബെന്‍സ് കാറുമായി കവര്‍ച്ചാ സംഘം കടന്നുകളഞ്ഞു. ഗുരുഗ്രാം സെക്ടര്‍ 29 ഏരിയയിലാണ് സംഭവം. അഭിഭാഷകന്‍ അനൂജ് ബേദിയുടെ കാറാണ് നഷ്ടമായത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കോലങ്ങള്‍ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.

അതിര്‍ത്തി പ്രദേശങ്ങളായ ഗല്‍വാനിലും തവാങ്ങിലും സൈനികര്‍ ധൈര്യപൂര്‍വം പ്രതിയോഗികളെ നേരിട്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. മറ്റു രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ചു സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആവുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്. ചൈന യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഈ പ്രസ്താവന.

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് പൊരുതുന്നു. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ഒരു ദിവസം ബാക്കി നില്‍ക്കെ ബംഗ്ലാദേശിന് ജയിക്കാന്‍ 286 റണ്‍സ് വേണം. ഓപ്പണര്‍ സക്കീര്‍ ഹസന്‍ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ബംഗ്ലാദേശ് ഇത്രയും റണ്‍സ് നേടിയത്.

പതിനൊന്നു ലോകകപ്പുകള്‍ നേരില്‍ക്കണ്ട 75 കാരന് ഗിന്നസ് റെക്കോര്‍ഡ്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള ഡാനിയേല്‍ സബ്രൂസിയാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1978 ലെ അര്‍ജന്റീന ലോകകപ്പ് മുതല്‍ ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെ മുടങ്ങാതെ എല്ലാ ലോകകപ്പുകളും സബ്രൂസി നേരില്‍ കണ്ടു. ബ്രസീലിന്റെ പരമ്പരാഗത വധുവിന്റെ വേഷം ധരിച്ചാണ് സബ്രൂസി ഖത്തറിലേതൊഴികേ എല്ലാ ലോകകപ്പു മല്‍സരങ്ങളും കണ്ടത്

ഖത്തര്‍ ലോക കപ്പില്‍ ഇന്ന് ലൂസേഴ്സ് ഫൈനല്‍. ക്രൊയേഷ്യയും മൊറോക്കോയുമാണ് ഇന്ന് രാത്രി 8.30-ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ പൊരുതാനിറങ്ങുന്നത്. ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമെന്ന പ്രത്യേകതകൂടി ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പിലെ മികച്ച താരമായിരുന്നു ലൂക്കാ മോഡ്രിച്ച്.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയായി. ഒരു ഗ്രാമിന് 4995 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 39,760 രൂപയും ഗ്രാമിന് 4,995 രൂപയുമായിരുന്നു വില. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് മാര്‍ച്ചിലും സ്വര്‍ണ വില പവന് 40,000 രൂപ കടന്നിരുന്നു. സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 72.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 725 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 730 രൂപയും, ഒരു കിലോഗ്രാമിന് 72,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.

യൂട്യൂബ് വെബില്‍ നിലവിലുള്ള വീഡിയോ ക്യൂ ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും കടന്നുവരുന്നു. പുതിയ ക്യൂ ഫീച്ചര്‍ ‘Watch Later’ എന്ന ഓപ്ഷനില്‍ നിന്ന് വ്യത്യസ്തമാണ്, അത് വീഡിയോകളെ ഒരു പ്രത്യേക പ്ലേലിസ്റ്റില്‍ സംരക്ഷിക്കുന്നു. എന്നാല്‍ ക്യൂവില്‍ ചേര്‍ത്ത വീഡിയോ നിങ്ങള്‍ യൂട്യൂബ് ആപ്പ് അടച്ചാല്‍ പിന്നെ അവിടെ ഉണ്ടാകില്ല. മുകളില്‍ വലത് കോണിലുള്ള Profile ക്ലിക്ക് ചെയ്ത് Settings ല്‍ പോയി Try new features ല്‍ Queue എനെബിള്‍ ചെയ്യുക. ഒരു ക്യൂ സൃഷ്ടിക്കാന്‍, ഏതെങ്കിലും വീഡിയോ ഇനത്തിന് അടുത്തുള്ള 3 ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് ‘Play last in queue’ തിരഞ്ഞെടുക്കുക. ഒരു ക്യൂ സൃഷ്ടിക്കപ്പെടും, പേജിന്റെ ചുവടെ ആക്‌സസ് ചെയ്യാനാകും. ക്യൂ പാനലില്‍, വീഡിയോകള്‍ പ്ലേ ചെയ്യുന്ന ക്രമം പുനഃക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് വലിച്ചിടാം അല്ലെങ്കില്‍ ക്യൂവില്‍ നിന്ന് വീഡിയോകള്‍ നീക്കം ചെയ്യാം. നിങ്ങള്‍ കാണുമ്പോള്‍ ക്യൂവിലേക്ക് വീഡിയോകള്‍ ചേര്‍ക്കുന്നത് തുടരാം. മൊബൈലിലും ടാബ്ലെറ്റുകളിലും ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ യൂട്യൂബ് പ്രീമിയം ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാണ്. ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ഒരു സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ശത്രുക്കളെ വേട്ടയാടാന്‍ ക്രിസ്റ്റഫര്‍ ഉടന്‍ വരുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ സ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം നിറഞ്ഞ് ചിരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയേയുംകാണാം. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ക്രിസ്റ്റഫര്‍ എത്തുന്നത്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ചിമ്പു നായകനാകുന്ന ‘പത്തു തല’ ഒബേലി എന്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 30ന് ആയിരിക്കും ചിമ്പുവിന്റെ ചിത്രം റിലീസ്. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‌മാനാണ്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയയി. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.

മഹീന്ദ്ര ഥാര്‍ 5-ഡോര്‍ 2023 ജനുവരി 26 ന് ഇന്ത്യയില്‍ അനാച്ഛാദനം ചെയ്യും. 2023 ന്റെ രണ്ടാം പകുതിയില്‍ എസ്യുവി വില്‍പ്പനയ്ക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അഞ്ച് വാതിലുകളുള്ള ഥാര്‍ വരാനിരിക്കുന്ന അഞ്ച് ഡോര്‍ മാരുതി ജിംനി, ഫോഴ്സ് ഗൂര്‍ഖ എന്നിവയുമായി മത്സരിക്കും. മൂന്ന് ഡോര്‍ മഹീന്ദ്ര ഥാറിന് 13.59 ലക്ഷം മുതല്‍ 16.29 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. അതേസമയം അഞ്ച് ഡോര്‍ മോഡലിന് ഏകദേശം 90,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വില കൂടും. ഥാറിന്റെ ലോംഗ് വീല്‍ബേസ് പതിപ്പിനായി കാര്‍ നിര്‍മ്മാതാവ് പുതിയ നെയിംപ്ലേറ്റ് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. എഞ്ചിനുകളുടെ കാര്യത്തില്‍, പുതിയ അഞ്ച് ഡോര്‍ മഹീന്ദ്ര ഥാര്‍ നിലവിലെ അതേ 2.2ലിറ്റര്‍ എംഹോക്ക് ഡീസല്‍, 2.0ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിക്കും.

ആസനപ്രണായമങ്ങളിലൂടെ എനര്‍ജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തില്‍ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ‘യോഗ കുട്ടികള്‍ക്ക്’. സുമന്‍ ജോബി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 109 രൂപ.

പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് കൊവിഡ് മൃതദേഹങ്ങളിലൂടെ എളുപ്പത്തില്‍ മറ്റുള്ളവരിലേക്കും മൃഗങ്ങളിലേക്കുമെല്ലാം പകരുന്നുണ്ട് എന്നാണ്. ഒരുപക്ഷേ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ളതിനെക്കാള്‍ എളുപ്പത്തില്‍ മൃതദേഹങ്ങളില്‍ നിന്ന് പകരുമെന്ന് കൂടി ഈ പഠനം പറയുന്നു. ജപ്പാനിലെ ഷിബ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വൈറസ് ബാധയേറ്റ് മരിച്ച ശേഷം മനുഷ്യശരീരങ്ങളില്‍ നടക്കുന്ന മാറ്റത്തെ കുറിച്ചാണ് ഇവര്‍ പ്രധാനമായും പഠിച്ചിരിക്കുന്നത്. മരിച്ച ശേഷം രണ്ടാഴ്ചയോളം വരെയും എളുപ്പത്തില്‍ മൃതദേഹങ്ങളില്‍ നിന്ന് വൈറസ് പുറത്തെത്തുകയും മറ്റുള്ള ജീവികളിലേക്ക് പകരുകയും ചെയ്യുന്നതായി ഇവര്‍ കണ്ടെത്തി. എല്ലാ മൃതദേഹങ്ങളില്‍ നിന്നും ഒരുപോലെ ഇത്തരത്തില്‍ രോഗബാധയുണ്ടാവുകയില്ലെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അധികവും മൃതദേഹവുമായി അടുത്തിടപഴകുന്നവരിലാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലായി കണ്ടെത്തിയത്. മരിച്ചയാളുടെ ബന്ധുക്കള്‍, ഓട്ടോപ്സി ചെയ്യുന്ന ഡോക്ടര്‍, ഇവരുടെ സഹായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാമാണ് പ്രധാനമായും ഇരകളായി വന്നേക്കുക. കൊവിഡ് ബാധയോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള വൈറസ് ബാധയോ ഏറ്റ് മരിക്കുന്ന രോഗിയുടെ ശരീരം സുരക്ഷിതമായി എംബാം ചെയ്യും. എന്നാല്‍ മൃതദേഹം കുളിപ്പിക്കുക- വസ്ത്രം മാറുക തുടങ്ങി ആചാരങ്ങളുടെ ഭാഗമായുള്ള പല കാര്യങ്ങളിലും രോഗബാധയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി പഠനം കണ്ടെത്തുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.73, പൗണ്ട് – 100.46, യൂറോ – 87.69, സ്വിസ് ഫ്രാങ്ക് – 88.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 219.80, കുവൈത്ത് ദിനാര്‍ -270.03, ഒമാനി റിയാല്‍ – 215.21, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.19.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *