yt cover 9

https://dailynewslive.in/ ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും നമ്മള്‍ കൂടുതല്‍ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്നും അവര്‍ക്ക് ദീര്‍ഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെയെന്നുമാണ് ട്രംപിന്റെ പരിഹാസം. ഇത് വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന സൂചനയാണ് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ ഈ പ്രതികരണം.

https://dailynewslive.in/ വ്യാപാര കരാറിന്റെ ചര്‍ച്ചക്ക് ഇന്ത്യ ക്ഷമ ചോദിച്ച് മടങ്ങിയെത്തുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്. വാഷിങ്ടന്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുമെന്നും ക്ഷമ ചോദിക്കുമെന്നും ഡോണള്‍ഡ് ട്രംപുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും ലുട്നിക് പറഞ്ഞു. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കുമെന്നും ആ ചുമതല ഞങ്ങള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായതെന്നും ലുട്നിക് പറഞ്ഞു.

https://dailynewslive.in/ യു.എസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടന്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാഹചര്യം ഉടന്‍ മാറുമെന്നു പറഞ്ഞ ധനമന്ത്രി കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50% താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. യു.എസ് തീരുവ 50 ശതമാനമായി ഉയര്‍ത്തിയത് ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെമ്മീന്‍, തുകല്‍, രത്നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ മര്‍ദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ഇരയായ വി.എസ്.സുജിത്തിനെ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയും താനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും സതീശന്‍ സുജിത്തിന് നല്‍കി.

https://dailynewslive.in/ തിരുവോണ ദിവസം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോണ്‍ഗ്രസ്. തൃശ്ശൂര്‍ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടക്കുന്നത്. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മക സമരം. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ചാണ് വേറിട്ട സമരവുമായി പ്രവര്‍ത്തകര്‍ എത്തിയത്. സമരക്കാര്‍ ഡിഐജി ഓഫീസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തി. 2023 ഏപ്രില്‍ അഞ്ചിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കസ്റ്റഡിയില്‍ മര്‍ദനം നേരിട്ടത്.

https://dailynewslive.in/ തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി റവാഡാ ചന്ദ്രശേഖര്‍. കസ്റ്റഡി മര്‍ദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പ്രവാചക സ്മരണ പുതുക്കി മുസ്ലിം സഹോദരങ്ങള്‍ നബി ദിനം ആഘോഷിച്ചു. സംസ്ഥാനമെങ്ങും പള്ളികളില്‍ അന്നദാനവും ആഘോഷവും മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും കലാപരിപാടികളും നടന്നു. നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന പ്രവാചകന്റെ 1500-ആം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക കാമ്പയിനുകള്‍ തുടങ്ങാന്‍ സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്ലിം ജമാഅത്തും തീരുമാനിച്ചിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവില്‍പ്പനയിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവുണ്ടായത്. 826 കോടി രൂപയുടെ വില്‍പ്പനയാണ് ഓണനാളുകളില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 776 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തില്‍ മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. ആറു ഷോപ്പുകളില്‍ ഒരു കോടിക്കു മുകളിലാണ് വില്‍പ്പന.

https://dailynewslive.in/ തിരുവോണ ദിനം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി. നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിട്ടിയത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.

https://dailynewslive.in/ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയിലേക്ക് തന്നെ പരിഗണിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഓസ്‌കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. തന്നോട് ഔദ്യോഗികമായി ആരും പദവിയെ കുറിച്ച് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്വമുള്ള പദവിയാണതെന്നും തന്റെ കരങ്ങള്‍ അതിനു യുക്തമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുവെങ്കില്‍ അതിന് നന്ദിയുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

https://dailynewslive.in/ പാലക്കാട് പുതുനഗരത്ത് സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്നും എസ്ഡിപിഐ വിജയിച്ച വാര്‍ഡിനോട് ചേര്‍ന്നാണ് സ്ഫോടനം നടന്നതെന്നും ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. നേരത്തെയും പ്രദേശത്ത് സ്ഫോടനം നടന്നിരുന്നെന്നും അന്നുതന്നെ തങ്ങള്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. യുവതി ചികില്‍സ തേടിയ ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തും. ആശുപത്രി തിരിച്ചറിഞ്ഞെന്നു ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

https://dailynewslive.in/ ബാലരാമപുരം മേഖലയില്‍ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം . വില്ലേജ് ഓഫീസ്, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്റെ കീഴിലുള്ള ചെടി നഴ്സറി എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് ഓഫീസിലെ മേശയിലുണ്ടായിരുന്ന മൂന്ന് ലാപ്ടോപ്പുകള്‍ കവര്‍ന്നതായി കണ്ടെത്തി. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങളടങ്ങിയ ലാപ്ടോപ്പാണ് മോഷണം പോയത്.

https://dailynewslive.in/ പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം. ചുനങ്ങാട് സ്വദേശി ഗോപകുമാര്‍ ആണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉമ്മര്‍, സുരക്ഷാ ജീവനക്കാരന്‍ ജ്യോതിഷ് എന്നിവര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഗോപകുമാറിന്റെ ഭാര്യ പടിയില്‍ നിന്ന് വീണ് ചികിത്സയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് സംഭവം.

https://dailynewslive.in/ തിരുവോണ നാളില്‍ പ്രധാനമന്ത്രി മോദിയെ ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കുടുംബസമേതം സന്ദര്‍ശിച്ചു. ഭാര്യ ആശ തുഷാര്‍, മകന്‍ ദേവ്തുഷാര്‍ എന്നിവര്‍ക്കൊപ്പമാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി മോദിയെ കണ്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രധാനമന്ത്രിക്ക് ഓണസമ്മാനങ്ങള്‍ നല്‍കി.

https://dailynewslive.in/ ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ചുകൊണ്ട് ദിനപത്രങ്ങളില്‍ കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നല്‍കിയ പരസ്യത്തിലാണ് ഈ പ്രതിജ്ഞയെടുത്തതായി അറിയിച്ചത്.

https://dailynewslive.in/ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേണമെന്ന് സുപ്രീംകോടതിയല്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്നാട്, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

https://dailynewslive.in/ മലയാളി യുവാക്കള്‍ അടക്കം രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 6 പേര്‍ ദില്ലി പൊലീസ് പിടിയില്‍. ദില്ലിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. മലയാളികളായ എ എം സുഹൈല്‍, കെ എസ് സുജിന്‍, നൈജീരിയന്‍ പൗരന്‍മാര്‍, ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ എന്നിവരെയാണ് ദില്ലി പൊലീസ് പിടികൂടിയത്.

https://dailynewslive.in/ ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് മനാഫ് വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു.

https://dailynewslive.in/ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും, ആര്‍കോം ഡയറക്ടറുമായ അനില്‍ അംബാനിയുടേയും ലോണ്‍ അക്കൗണ്ടുകള്‍ വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ബറോഡ. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

https://dailynewslive.in/ അജിത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് എതിരെ ഹര്‍ജി. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹര്‍ജിയില്‍ പറയുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

https://dailynewslive.in/ അണ്ണാ ഡിഎംകെയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തുള്ള മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സെങ്കോട്ടയ്യന്റെ പ്രസ്താവന പ്രവര്‍ത്തകരുടെ വികാരമെന്ന് പ്രതികരിച്ച് ശശികല രംഗത്തെത്തി. തന്റെ സിരകളിലൂടെ ഒഴുകുന്നത് എഐഎഡിഎംകെ രക്തമെന്നാണ് സെങ്കോട്ടയ്യന്‍ പിന്നീട് പ്രതികരിച്ചത്. പാര്‍ട്ടിക്കകത്തുണ്ടായ തിരിച്ചടിക്ക് കാരണം ഭിന്നിപ്പെന്ന് പ്രതികരിച്ച ഒ പനീര്‍ശെല്‍വം പാര്‍ട്ടിക്കായി എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നും വ്യക്തമാക്കി.

https://dailynewslive.in/ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ പാഠങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രാദേശിക ഭാഷകളില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസം നല്‍കുന്നത് ഉത്തരവാദിത്തമുള്ള പൗരരെ വളര്‍ത്താന്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്നും 400 കിലോഗ്രാം ആര്‍.ഡി.എക്സുമായി 34 മനുഷ്യബോംബുകള്‍ സജ്ജമാണെന്നുമുള്ള വാട്ട്സ് ആപ്പ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ആണ് ഇന്നലെ സന്ദേശം എത്തിയത്. 34 വാഹനങ്ങളിലായി എത്തുന്ന ചാവേറുകള്‍, ഒരു കോടി പേരെ കൊല്ലുമെന്നും മുംബൈ നടുങ്ങുമെന്നും 14 പാകിസ്ഥാനി ഭീകരര്‍ രാജ്യത്തേക്ക് കടന്നതായും ലഷ്‌കര്‍ ഇ ജിഹാദി എന്ന സംഘടനയുടേതെന്ന പേരിലെത്തിയ ഭീഷണി സന്ദേശത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടത്തിനായി ?മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://dailynewslive.in/ ബീഹാറിനെ ബീഡിയോട് ഉപമിച്ച കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ്. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ പോസ്റ്റ് കോണ്‍ഗ്രസ് ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമര്‍ശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ ബീഹാര്‍ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഇതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല’ എന്ന പോസ്റ്റാണ് വിവാദമായത്. ജിഎസ്ടി പരിഷ്‌കരണത്തില്‍ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസിച്ചുകൊണ്ടാണ് ഇന്നലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

https://dailynewslive.in/ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ് . കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഈ നടപടി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയുടെ 60 കോടി രൂപ തട്ടിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

https://dailynewslive.in/ മഹാരാഷ്ട്രയിലെ സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഉടന്‍തന്നെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ വഷളാകാതിരിക്കാനുമാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വിവാദമായതിന് പിന്നാലെ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അജിത് പവാര്‍ വിശദീകരണം നല്‍കിയത്. മഹാരാഷ്ട്രയിലെ കര്‍മാലയില്‍ ഡിഎസ്പിയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

https://dailynewslive.in/ അധ്യാപക ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവര്‍ത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി, അത് ജീവിതത്തിലെ വളരെ അര്‍ത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. നടപ്പു സാമ്പത്തിക പാദത്തില്‍ ഇത് പ്രതിഫലിക്കുമെന്നും എന്നാല്‍ ഏറെക്കാലം ഇത് നില്‍ക്കില്ലെന്നും വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.

https://dailynewslive.in/ ട്രംപിന്റെ ഉപദേശകനായ പീറ്റര്‍ നവാരോ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ഇന്ത്യ. റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ വിമര്‍ശിക്കവേ, ‘ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുകയാണെ’ന്ന് നവാരോ നടത്തിയ പ്രസ്താവന തെറ്റാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

https://dailynewslive.in/ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ഓസ്ട്രിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗുന്തര്‍ ഫെഹ്ലിംഗര്‍-ജാന്റെ എക്സിലെ അക്കൗണ്ടിന് ഇന്ത്യയില്‍ നിരോധനം. ഇന്ത്യയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തും മോദി റഷ്യയുടെ ആളെന്നും കുറ്റപ്പെടുത്തിയ എക്സിലെ കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.

https://dailynewslive.in/ പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്ന് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി ഇനി മുതല്‍ സെക്രട്ടറി ഓഫ് വാര്‍ എന്നറിയപ്പെടും. പുതിയ പേര് ദൃഢനിശ്ചയത്തിന്റെ സന്ദേശം നല്‍കാന്‍ ആണെന്നാണ് ഡൊണാള്‍ഡ് അവകാശപ്പെടുന്നത്. ഈ തീരുമാനം നന്നായി എന്ന് തോന്നുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം ട്രംപിന്റെ തീരുമാനത്തിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.

https://dailynewslive.in/ തിരുവോണ നാളില്‍ പുതിയ റെക്കോഡിട്ട് സംസ്ഥാനത്തെ സ്വര്‍ണവില. പവന്‍ വില 560 രൂപ വര്‍ധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,865 രൂപയിലാണ് വ്യാപാരം നടന്നത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,105 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,305 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 4,070 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും യു.എസ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ ശക്തമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഡോളര്‍ ഇന്‍ഡെക്‌സ് 0.30 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കി. ഇത് ഡിമാന്‍ഡും വര്‍ധിപ്പിച്ചു.

https://dailynewslive.in/ ഒരു ഗംഭീര ത്രില്ലര്‍ ചിത്രത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് ‘ബേബി ഗേള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന അരുണ്‍ വര്‍മ്മ ചിത്രം ഉടന്‍തന്നെ തീയേറ്ററുകളില്‍ എത്തും. ത്രില്ലര്‍ ചിത്രം നല്‍കുന്ന ആകാംഷക്കൊപ്പം ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ മികവുറ്റ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. നിവിന്‍ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‘ബേബി ഗേള്‍’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

https://dailynewslive.in/ ആസിഫ് അലി, അപര്‍ണ ബാലമുരളി ഒപ്പം ജീത്തു ജോസഫ് ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. തിരുവോണ ദിനത്തില്‍ എത്തിയിരിക്കുന്ന റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ആസിഫും അപര്‍ണയും ഹക്കീം ഷാജഹാനുമാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപര്‍ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മിറാഷ്’. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

https://dailynewslive.in/ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഈ മാസം, കമ്പനി തങ്ങളുടെ പ്രീമിയം, ബെസ്റ്റ് സെല്ലിംഗ് സെഡാനായ അമേസിന് 60,000 രൂപയില്‍ കൂടുതല്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി, എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കിഴിവിന്റെ ആനുകൂല്യം അമേസിന്റെ വി, വിഎക്സ്, ഇസെഡ് എക്സ് വേരിയന്റുകളില്‍ ലഭ്യമാകും. ഓഗസ്റ്റില്‍, ഈ കാറിന് 77,200 രൂപയുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.10 ലക്ഷം രൂപയാണ്. പുതുക്കിയ മൂന്നാം തലമുറ അമേസില്‍ 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. എല്ലാ വേരിയന്റുകളിലും 5-സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ട്. ഇതില്‍ കാണപ്പെടുന്ന പെട്രോള്‍ എഞ്ചിന്‍ 89 ബിഎച്പി പവറും 110 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

https://dailynewslive.in/ തിരക്കഥാകൃത്തും കഥാകൃത്തുമായ പി.എസ്. റഫീഖിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പത്മരാജന്‍ സ്മൃതിപുരസ്‌കാരം നേടിയ ഇടമലയിലെ യാക്കോബ് അടക്കം പതിനൊന്നു ചെറുകഥകള്‍. ‘കൂര്‍ക്ക’. പി എസ്സ് റഫീക്. ഡിസി ബുക്സ്. വില 209 രൂപ.

https://dailynewslive.in/ സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണം. ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ നിരന്തരം പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്. ശാരീരികമായി ഉപദ്രവം ഉണ്ടായില്ലെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന ഗൗരവമുള്ള പ്രവൃത്തിയായാണ് സ്റ്റോക്കിങ്ങിനെ കണക്കാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ജീവഹാനിയുണ്ടാക്കുകയും ചെയ്യാം. മൂന്നില്‍ ഒന്ന് സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്റ്റോക്കിങ്ങിന് വിധേയരായിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത 41 ശതമാനം കൂടുതലായിരിക്കുമെന്ന് ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സ്റ്റോക്കിങ് നേരിട്ടതും ഇതില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിച്ചതുമായ 66000-ത്തിലധികം സ്ത്രീകളിലാണ് പഠനം നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *