yt cover 39

https://dailynewslive.in/ വികസന സദസ്സിലൂടെ കേരളം പുതിയ കാല്‍വയ്പ്പ് നടത്തുകയാണെന്നും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സില്‍ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്. ഈ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ഭാവി വികസനത്തിന് അടിത്തറ പാകുന്ന വികസന പദ്ധതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്ത് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ എസ്‌ഐആര്‍ നീട്ടി വെക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

https://dailynewslive.in/ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എംപി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവന്‍ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും എംപി അഭിനന്ദിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് നോര്‍ക്കയുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതിയെന്നും അദ്ദേഹം വിവരിച്ചു. പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് വിഭാവനം ചെയ്യുന്നത്.

https://dailynewslive.in/ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രവര്‍ത്തകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രവര്‍ത്തകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

https://dailynewslive.in/ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെ നിര്‍മ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. നിര്‍മ്മാണം തുടര്‍ന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ഒരു മനുഷ്യന് നരകത്തിലേക്ക് പോകാന്‍ ആവശ്യമായതെന്ന് ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, അത്യാഗ്രഹം എന്നീ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനിലും കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഉണ്ടെന്ന് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ. പത്തനംതിട്ടയില്‍ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. സനാതന ധര്‍മത്തെ ഇല്ലാതാക്കണം എന്ന് പറയുന്ന തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എല്ലാവര്‍ക്കും മനസിലായെന്നും ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഭഗവത് ഗീതയുമായി ജനങ്ങളെ ഉപദേശിക്കാന്‍ വന്നിരിക്കുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും വോട്ടുകളും മാത്രമാണ് ഇരുനേതാക്കളുടേയും ലക്ഷ്യമെന്നും അണ്ണാമലൈ ആരോപിച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടുമെന്നും ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നുവെന്നും ധിക്കാരിയായ നേതാവായി വിഡി സതീശന്‍ മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.

https://dailynewslive.in/ ആയുര്‍വേദ ദിനമായ ഇന്ന് വൈകുന്നേരം 4 ന് പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കും. ശാസ്ത്രീയ പ്രസവ ശുശ്രൂഷയും ആയുഷ് യോഗ ആപ്പും ഉള്‍പ്പെടെ 14.39 കോടി രൂപയുടെ 12 പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. സൂതികാമിത്രം, ആയുഷ് യോഗ ക്ലബ് ആപ്പ്, ആയുര്‍കര്‍മ്മ, ദൃഷ്ടി ക്ലിനിക് ഉള്‍പ്പെടെ ആയുര്‍വേദ ചികിത്സയിലും ശുശ്രൂഷയിലും മാറ്റം കൊണ്ടുവരുന്ന പദ്ധതികള്‍ക്കാണ് ആയുര്‍വേദ ദിനത്തില്‍ തുടക്കമാകുന്നത്.

https://dailynewslive.in/ സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ പറവൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണന്റെയും വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെയും ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകും. ഇന്നലെ ഗോപാലകൃഷ്ണന്റെയും ഷാജഹാന്റെയും വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. യൂ ട്യൂബ് ചാനലിലൂടെ ഷൈനെയും വി എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടുവെന്നതാണ് കെ ജെ ഷൈനിന്റെ പരാതി.

https://dailynewslive.in/ മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഈ സൗകര്യം വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തണമെന്നും, സൗജന്യ കുടിവെള്ളം ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കോടതി പിവിആര്‍ സിനിമാസിന് നിര്‍ദ്ദേശം നല്‍കി. മള്‍ട്ടിപ്ളക്സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്.

https://dailynewslive.in/ കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ സിഐ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നിസ്സാരവകുപ്പുകള്‍ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

https://dailynewslive.in/ ഇന്ത്യയില്‍ അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നല്‍കിയ അപകീര്‍ത്തിപ്പെടുത്തല്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

https://dailynewslive.in/ ഒരു നേതാവിന് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതുകൊണ്ട് ആ ജനങ്ങള്‍ മുഴുവന്‍ വോട്ടായി മാറുമെന്ന് കരുതുന്നത് ശരിയല്ലെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ തലവനായ നടന്‍ വിജയ്ക്കും തനിക്കും ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഈ തിരിച്ചറിവ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കര്‍ണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കാന്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ വ്യാജ അപേക്ഷ സമര്‍പ്പിച്ചതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നുണപറയുകയാണെന്ന് കോണ്‍ഗ്രസ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും കര്‍ണാടക സിഐഡിക്കു കൈമാറിയെന്ന കമ്മിഷന്റെ വാദം നുണയാണെന്നാണ് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആരോപണം. അന്വേഷണത്തിനു നിര്‍ണായകമായ പ്രധാന വിവരങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്നും ഇപ്പോഴും വിവരങ്ങള്‍ നല്‍കാതെ നുണപറയുകയാണെന്നും പ്രിയങ്ക് ഖാര്‍ഗെ ആരോപിച്ചു.

https://dailynewslive.in/ അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തവും വേഗത്തിലുമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. അപകടത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് കേന്ദ്രത്തിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കും കോടതി നോട്ടീസ് അയച്ചു.

https://dailynewslive.in/ ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടു. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി, കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ പോലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

https://dailynewslive.in/ എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് കുത്തനം കൂട്ടിയ യുഎസ് നടപടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണകരമായി മാറിയേക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ വിഷയത്തില്‍ നമ്മള്‍ നിരന്തരം ഇരകളാണെന്ന് സ്വയം കരുതരുതെന്നും ട്രംപിനെ പൂര്‍ണ്ണമായി മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ അടുത്ത നീക്കം പ്രവചിക്കാനോ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തി ഇതുവരെ ജനിച്ചിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയില്‍ ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വര്‍ഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ‘ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹുവിന് മോദി ആശംസകള്‍ അറിയിച്ചത്. പുതുവര്‍ഷം ഇസ്രയേല്‍ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

https://dailynewslive.in/ ഹമാസിനെതിരെ വീണ്ടും വെല്ലുവിളിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഇല്ലാതാക്കുമെന്ന് നെതന്യാഹു ആവര്‍ത്തിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ നടപടികള്‍ തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ജൂത പുതുവര്‍ഷ വേളയിലായിരുന്നു നെതന്യാഹുവിന്റെ സന്ദേശം.

https://dailynewslive.in/ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് നിര്‍ത്തിയാല്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് വടക്കന്‍ കൊറിയ നേതാവ് കിം ജോംഗ് ഉന്‍. കൂടിക്കാഴ്ചക്ക് താത്പര്യമുണ്ടെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഉപരോധങ്ങളില്‍ നിന്ന് മുക്തമാകാന്‍ വേണ്ടി മാത്രം ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പ്രഖ്യാപിച്ചു. കൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയില്‍ ആയിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.

https://dailynewslive.in/ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂണ്‍ റഗാസ, ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ചു. ഫിലിപ്പീന്‍സില്‍ നാന്‍ഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാന്‍ പ്രവിശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറില്‍ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീന്‍സിന്റെ കാലാവസ്ഥാ ഏജന്‍സിയായ പഗാസ അറിയിച്ചു.

https://dailynewslive.in/ ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ നയം തുടര്‍ന്നാല്‍ ഇന്ത്യ അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. റഷ്യയെ എതിര്‍ക്കുക പ്രധാനം ആണെങ്കിലും അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുമായി ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഫില്‍ മര്‍ഫി പറഞ്ഞു.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് വിസ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആഗോള പ്രതിഭകളെ യുകെയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പദ്ധതിയിടുന്നതായി വിവരം. ഉന്നത ഉദ്യോഗസ്ഥ തലത്തില്‍, സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ യുകെ വിസ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണ നടപടി വിജയമാക്കി മാറ്റാന്‍ അവര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

https://dailynewslive.in/ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സും. പലസ്തീനെ അംഗീകരിക്കുന്ന യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഫ്രാന്‍സും ചേരും. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ വിമാനത്തിനടിയില്‍ വീല്‍ അറയില്‍ ഒളിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ സാഹസിക യാത്ര. രാവിലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാലന്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലനെ കസ്റ്റഡിയിലെടുത്ത സിഐഎസ്എഫ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ കേസെടുക്കില്ല.

https://dailynewslive.in/ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് ഫ്രാന്‍സും. യുഎന്‍ പൊതുസഭ വാര്‍ഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, സൗദിയും ഫ്രാന്‍സും സംഘടിപ്പിച്ച ഉച്ചകോടിയിലാണ് പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു ഫ്രാന്‍സ് പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജര്‍മനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. അതേസമയം, ഉച്ചകോടി വെറും സര്‍ക്കസാണെന്നും അതു ബഹിഷ്‌കരിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. യുഎസും ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു.

https://dailynewslive.in/ അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണികളില്‍ ആശങ്ക പ്രകടിപ്പിച്ച് നടി ആഞ്ജലീന ജോളി. തനിക്ക് ഇപ്പോള്‍ തന്റെ രാജ്യത്തിന്റെ പോക്ക് മനസിലാക്കാനാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകരായ മാധ്യമങ്ങള്‍ക്കെതിരായി നടപടികള്‍ നടന്നുവരുന്ന പശ്ചാത്തലത്തിലാണ് ആഞ്ജലീന ജോളിയുടെ വിമര്‍ശനം.

https://dailynewslive.in/ ഈ വര്‍ഷത്തെ മികച്ച ലോകോത്തര ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. പി എസ് ജിയെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ ഡെംബലെയുടെ സംഭാവന. ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിന്‍ യമാല്‍ കരസ്ഥമാക്കി. പി എസ് ജിയാണ് ഈ വര്‍ഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണല്‍ ആണ് മികച്ച വനിതാ ക്ലബ്.

https://dailynewslive.in/ വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികളും വിറ്റൊഴിക്കുമെന്നാണ് വിവരം. ഈ സാമ്പത്തിക വര്‍ഷം ഒരു പൊതുമേഖല സ്ഥാപനത്തിന്റെ പ്രാഥമിക ഓഹരി വില്പന നടക്കുമെന്നും സൂചന നല്കുന്നു. ഒ.എന്‍.ജി.സി ഗ്രീന്‍ എനര്‍ജി, എന്‍എച്ച്പിസി റീന്യൂവബിള്‍ എനര്‍ജി എന്നിവയുടെ ഐ.പി.ഒയാകും നടക്കുയെന്നാണ് വിവരം. ഈ കമ്പനികളുടെ ഐപിഒ ഈ വര്‍ഷം തന്നെ നടക്കുകയെന്നാണ് സൂചന. നിയമമനുസരിച്ച് എല്‍.ഐ.സിയിലെ ഓഹരി പങ്കാളിത്തം സര്‍ക്കാരിന് കുറയ്‌ക്കേണ്ടതുണ്ട്. ഇതിനൊപ്പം മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളിലെ ചെറിയ ശതമാനം ഓഹരികള്‍ വിറ്റൊഴിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇന്‍ഷുറന്‍സ്, പ്രതിരോധ കമ്പനികളുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കും. ഈ സാമ്പത്തികവര്‍ഷം വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതത്തില്‍ നിന്ന് 47,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

https://dailynewslive.in/ നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ പാതിരാത്രി കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

https://dailynewslive.in/ ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇഡ്ഡലി കടൈ’യുടെ ട്രെയിലറെത്തി. ധനുഷും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്നറാകും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ധനുഷിന്റെ സിനിമകളുടെ സ്ഥിരം പാറ്റേണിലുള്ള കാഴ്ചകളാണ് ട്രെയിലറിലുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വളരുന്ന നായകന്‍, മാതാപിതാക്കളോടുള്ള നിസ്സീമമായ സ്നേഹം, പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിക്കുന്ന നായകന്‍ നേരിടുന്ന വെല്ലുവിളികള്‍ അങ്ങനെ ധനുഷിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡലി കടൈ’. ധനുഷിന്റേതു തന്നെയാണ് കഥയും തിരക്കഥയും. ഒരു പ്രധാന വേഷത്തില്‍ സത്യരാജും എത്തുന്നുണ്ട്. അരുണ്‍ വിജയ്, പാര്‍ഥിഭന്‍, ശാലിനി പാണ്ഡേ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കിരണ്‍ കൗശിക്കാണ് ക്യാമറ. സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ഡോണ്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമ ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും.

https://dailynewslive.in/ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ 350 സിസി ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 350 സിസി ബൈക്കുകള്‍ 40 ശതമാനം ജിഎസ്ടി സ്ലാബിന് കീഴിലാണ് വരിക. സ്പീഡ്, സ്‌ക്രാംബ്ലര്‍, ടി4 എന്നിവയുള്‍പ്പെടെ ട്രയംഫ് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ശ്രേണിക്ക് വരാനിരിക്കുന്ന 350 സിസി പ്ലാറ്റ്ഫോം കരുത്ത് പകരും. അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഈ പുതിയ മോഡലുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 350 സിസി മോട്ടോര്‍ പുതിയ എന്‍ജിന്‍ അല്ല. നിലവിലെ നിരയ്ക്ക് കരുത്ത് പകരുന്ന അതേ 400 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുക. എന്നാല്‍ വോളിയം കുറയ്ക്കാന്‍ സ്‌ട്രോക്ക് നിലനിര്‍ത്തി കുറഞ്ഞ ബോര്‍ ഉപയോഗിക്കും. നിലവിലുള്ള 89 എംഎം ബോര്‍ 83 മില്ലീമീറ്ററായി കുറച്ച് എന്‍ജിന്‍ ശേഷി 349 സിസിയിലേക്ക് എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. നിലവില്‍, ട്രയംഫ് അതിന്റെ 400 ശ്രേണിയില്‍ ഏകദേശം 3,500 യൂണിറ്റുകള്‍ എല്ലാ മാസവും വില്‍ക്കുന്നുണ്ട്. എന്നാല്‍ ജിഎസ്ടി പരിഷ്‌കരണത്തോടെ വിപണിയില്‍ ഇതിന്റെ ആവശ്യകത കുറയാന്‍ സാധ്യതയുണ്ട്. പുതിയ ജിഎസ്ടി അനുസരിച്ച് 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടുമെന്നതാണ് ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കുന്നത്.

https://dailynewslive.in/ അനന്തരണ്ടുക്കാലത്തെ ബാസ്‌കറ്റ്ബോള്‍ കളിയുടെ പരിസരത്തെ ജയവും പരാജയവും പ്രശംസയും വിമര്‍ശനവും വിലപ്പെട്ട വേദനകളും വായനക്കാരുടെ മനസ്സിലേക്കെത്തിക്കുന്ന നല്ല വായനാനുഭവമാണ്. തന്റെ കാലത്തെ ബാസ്‌കറ്റ്ബോള്‍ ജീവിതം എഴുത്തിലൂടെ മലയാള സാഹിത്യത്തിലെ പല ഏറ്റുമുട്ടലുകളുടെയും ഉയര്‍ന്നുപൊങ്ങുന്ന പെര്‍സ്പെക്ടീവുകള്‍ കാണുന്നതിലൂടെ സമൂഹജീവിതത്തോട് അത്യന്തം അടുക്കുന്ന പ്രഭാവം. എ.വി. തോമസ്, പി.വി.എസ്. വിവേകാനന്ദന്‍, തോമസ് കെ. ജോണ്‍ എന്നിവര്‍ സമ്മതിക്കുന്നതുപോലെ മലയാളത്തിലെ കവിതയെത്തോടു പൊരുത്തപ്പെടുന്ന ആഴമേറിയ കൃതി. ‘കാക്കിയും കളിയും’. വി.വി ഹരിലാല്‍. ഗ്രീന്‍ ബുക്സ്. വില 304 രൂപ.

https://dailynewslive.in/ കഴിഞ്ഞ പത്ത് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന ഒരു വ്യക്തി ഒരു വര്‍ഷത്തില്‍ 11 കിലോഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ അത് 19 കിലോഗ്രാം ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നല്ല ഇത്ര അധികം എണ്ണ എത്തുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വീട്ടിലെ ഭക്ഷണം കൂടാതെ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോഴും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോഴും അതില്‍ അടങ്ങിയ അമിതമായ എണ്ണ നമ്മുടെ ശരീരത്തില്‍ കലോറിയുടെ അളവു വര്‍ധിപ്പിക്കുന്നു. ഓരോ ടേബിള്‍സ്പൂണ്‍ എണ്ണയിലും കുറഞ്ഞത് 100 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ തൊഴിലിന്റെ സ്വഭാവവും ഇതിന്റെ ആഘാതം കൂട്ടുന്നു. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, നിര്‍ജ്ജലീകരണം എന്നിവ ആരോഗ്യസങ്കീര്‍ണതകള്‍ കൂട്ടുന്നു. ദക്ഷിണേഷ്യക്കാര്‍ക്ക് ശരീരഭാരം കൂടാനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ജനിതക പ്രവണതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം അധിക എണ്ണയെയും കലോറികളെയും കൊഴുപ്പ് നിക്ഷേപങ്ങളാക്കി മാറ്റുന്നു, പ്രത്യേകിച്ച് വയറ്റില്‍. വയറിലെ കൊഴുപ്പ്, ഇന്‍സുലിന്‍ പ്രതിരോധത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തില്‍ എണ്ണ കുറയ്ക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. എണ്ണയുടെ അളവ് 10 ശതമാനം വരെ കുറച്ചാലും വ്യത്യാസം ഉണ്ടാകും. ഭക്ഷണം ആവിയില്‍ വേവിച്ചോ ഗ്രില്‍ ചെയ്തു കഴിക്കുന്നതോ ആണ് മികച്ചത്. ഈ മാറ്റം രുചിയും പോഷകങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ഭാരമേറിയ ചുവടും താങ്ങി കഴുത മണിക്കൂറുകളായി നടക്കുകയാണ്. ഭാരമിറക്കിയ ഉടനെ അത് മൂത്രമൊഴിക്കാന്‍ തുടങ്ങി. മൂത്രമൊഴുകുന്ന വഴിയല്‍ കിടന്ന ഇലയില്‍ ഒരു ഈച്ച വിശ്രമിക്കുന്നുണ്ടായിരുന്നു. മൂത്രത്തിന്റെ ഒഴുക്കില്‍ പെട്ട് ഇല മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ആദ്യമൊന്ന് പകച്ചെങ്കിലും ഈച്ചകരുതി താന്‍ കടലിലൂടെ ഒഴുകുകയാണെന്ന്. അത് സ്വയം പറഞ്ഞു: ഞാന്‍ എത്ര മിടുക്കനായ കപ്പിത്താനാണ്. എന്റെ കഴിവുകൊണ്ട് ഇല മറിയുന്നതുപോലുമില്ല. ഇങ്ങനെ ഏഴാകടലിനക്കരെ വരെപോണം. ഇത് കേട്ട കഴുതയ്ക്ക് ചിരിവന്നു. അതിന്റെ മൂത്രം നിലച്ചപ്പോള്‍ ഈച്ചയുടെ കപ്പല്‍യാത്രയും അവസാനിച്ചു. താനാരാണെന്നുളള അറിവാണ് തന്റേതായ ഇടം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള അടിസ്ഥാന യോഗ്യത. സ്വയം അമിതപ്രാധാന്യംകല്‍പിച്ച്, എല്ലാം തന്റെ വരുതിയിലാണെന്ന കരുതുന്നവര്‍ അധികദൂരം താണ്ടില്ല. ഇടയ്ക് വീശുന്ന കാറ്റോ മഴയോ അവരെ പാഠം പഠിപ്പിക്കും. തങ്ങള്‍ക്കൊന്നുമാകില്ല എന്ന അപകര്‍ഷതാബോധമുളളവര്‍ തുരുമ്പെടുത്ത് തീരുകയും ചെയ്യും. തങ്ങളുളളതുകൊണ്ടല്ല ഇതെല്ലാം സംഭവിക്കുന്നതെന്നും തങ്ങളില്ലാത്തയിടങ്ങളിലും എല്ലാം ശുഭപര്യവസായിയായി അവസാനിക്കുന്നുണ്ടെന്നുമുളള തിരിച്ചറിവാണ് സ്വന്തം കടമകള്‍ ഭംഗിയായി നിറവേറ്റന്‍ നമ്മെ പ്രചോദിപ്പിക്കുന്നത്. വളരുന്ന പരിസരത്തിന്റെയും സാഹചര്യങ്ങളുടേയും വില മനസ്സിലാക്കി താഴ്മയോടെ വ്യാപരിക്കാനായാല്‍ നമുക്ക് സ്ഥായിയായ മുന്നേറ്റമുണ്ടാവുക തന്നെ ചെയ്യും- ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *