yt cover 37

https://dailynewslive.in/ രാജ്യം ഇന്ന് മുതല്‍ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുന്നു. വലിയ രീതിയില്‍ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തില്‍ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. ഇന്ന് മുതല്‍ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

https://dailynewslive.in/ ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് ഇന്ന് മുതല്‍ തുടക്കമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്നലെ സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങിയ മോദി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടുമെന്നും നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും നവ മധ്യ വര്‍ഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ രാജ്യവ്യാപകമായി സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ ജിഎസ്ടി സേവിങ്‌സ് ഫെസ്റ്റിവല്‍ ആചരിക്കാന്‍ ബിജെപി. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് താഴെത്തട്ടില്‍വരെ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തങ്ങളുടെ മണ്ഡലങ്ങളില്‍ പദയാത്ര നടത്തി വിവിധ തട്ടിലുള്ളവരുമായി സംവദിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കി.

https://dailynewslive.in/ എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആലപ്പുഴയില്‍ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ താന്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കേരളത്തില്‍ എയിംസ് ആലപ്പുഴയിലാണ് വരേണ്ടതെന്ന് രമേശ് ചെന്നിത്തല. മെഡിക്കല്‍ സൗകര്യങ്ങള്‍ കുറവുള്ള ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എയിംസ് വരേണ്ടത് ഇവിടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്തെ മന്ത്രിമാരെ ബഹു. ചേര്‍ത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊളോണിയല്‍ ശീലങ്ങളെ എതിര്‍ത്ത സംസ്ഥാനമാണ് കേരളമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിര്‍ദ്ദേശം തിരുത്തുകയാണ് നല്ലതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്പോള്‍ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നത്.

https://dailynewslive.in/ സിപിഐയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറല്‍ സെക്രട്ടറിക്കും ഇത് ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താന്‍ സിപിഐ ജനറല്‍ സെക്രട്ടറി ആകുമോയെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പ്രായപരിധി പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും അത് വ്യക്തികള്‍ക്കായി മാറ്റാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

https://dailynewslive.in/ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളില്‍ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്. കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് വലിയ വിവാദമായിരുന്നു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. അതേസമയം വേണെമെങ്കില്‍ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദന്‍ നല്‍കിയ വിചിത്ര വിശദീകരണം.

https://dailynewslive.in/ ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കാര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വിഡി സതീശന്‍. ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിഡി സതീശന്‍ പ്രസ്താവനയില്‍ ചോദിച്ചു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് മനസിലായെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെസേജ് വായിക്കാന്‍ ദേവസ്വം മന്ത്രിക്ക് വലിയ ആവേശമായിരുന്നെന്നും കെ സി വിമര്‍ശിച്ചു.

https://dailynewslive.in/ ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുന്‍പാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനില്‍ പങ്കെടുത്തവരാണെന്നും 5000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പന്തല്‍ ആണ് ഒരുക്കിയതെന്നും പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ്. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ശബരിമല ആഗോള അയ്യപ്പ സംഗമം ഒരു നാടകമാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. വര്‍ഗ്ഗീയതയെ ഉപയോഗപ്പെടുത്താനുള്ള വേദിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിലൂടെ ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു.

https://dailynewslive.in/ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുന്നു. പൊലീസിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി. എന്നാല്‍ അനില്‍കുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് തമ്പാനൂര്‍ പൊലീസിന്റെ വിശദീകരണം. ആരും സഹായിക്കില്ലെന്നും താന്‍ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.

https://dailynewslive.in/ പാര്‍ട്ടിയില്‍ മുരടിപ്പെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടില്‍ ചില നേതാക്കള്‍ ഒരേ പദവിയില്‍ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാര്‍ട്ടിയുടെ ഊര്‍ജ്ജം കെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.സ്ത്രീകള്‍ക്ക് അധികാരം നല്കാന്‍ പാടില്ലെന്ന ചിന്ത പാര്‍ട്ടിയിലുണ്ടെന്നും ഫണ്ട് പിരിവില്‍ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തില്‍ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ജി. സുധാകരന്റെ പ്രസ്താവന. ഹമാസ് തിരിച്ചടിക്കണമെന്നും ഐക്യരാഷ്ട്ര സഭ പുനഃസംഘടിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പട്ടു.

https://dailynewslive.in/ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയ സംഭവത്തിന് പിന്നാലെ കോട്ടയം ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം. കോട്ടയം സിഎംഎസ് കോളേജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ലാത്തി ചാര്‍ജ് നടത്തിയതിന് കോട്ടയം ഡിവൈഎസ്പി കെജി അനീഷിനെയാണ് സ്ഥലം മാറ്റിയത്. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് ആണ് മാറ്റിയത്.

https://dailynewslive.in/ കോണ്‍ഗ്രസ് സമരത്തിനിടെ കളക്ടറേറ്റിന് സമീപം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍, പോലീസുകാരന്‍ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. 2020 സെപ്റ്റംബര്‍ 19 ന് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ശിവരാമന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

https://dailynewslive.in/ പ്രിയങ്ക ഗാന്ധി എംപി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തും. നവംബര്‍ 1 മുതല്‍ വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം നിലവില്‍ വരും. വാല്‍പ്പാറയിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിക്കുന്നതിന് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാന്‍ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹര്‍ജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികള്‍ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. വിധിയില്‍ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു.

https://dailynewslive.in/ സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം. മെറ്റയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍. അതേസമയം കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ ഭാര്യയും തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തെ വേട്ടയാടുന്നെന്നാണ് പരാതി.

https://dailynewslive.in/ അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. ഇന്നും നാളേയും മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ പ്രതിഷേധിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി കരിദിനം ആചരിക്കും എന്നും കെജിഎംസിടിഎ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ ധര്‍ണയും ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചും നടത്താന്‍ ധാരണയായിട്ടുണ്ട്.

https://dailynewslive.in/ പട്ടാമ്പിയില്‍ പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്. പട്ടാമ്പി നഗരത്തിലെ റോഡ് പണി തടയാന്‍ വന്നാല്‍ വന്നപ്പോലെ തിരിച്ചു പോകില്ലന്നും ശരീരത്തിലെ ഇറച്ചിയുടെ അര കഷ്ണം തൂക്കം കുറയുമെന്നുമായിരുന്നു പട്ടാമ്പി ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണന്റെ ഭീഷണി. പട്ടാമ്പി നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണത്തിന്റെ സന്തോഷം പങ്കുവെക്കാനായി ഡിവൈഎഫൈ സംഘടിപ്പിച്ച വേദിയിലായിരുന്നു ഗോപാലകൃഷ്ണന്‍ പ്രകോപന പ്രസംഗം നടത്തിയത്.

https://dailynewslive.in/ കോട്ടയം ആര്‍പ്പുക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ 30 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും.

https://dailynewslive.in/ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിനെ നടന്‍ ഉണ്ണി മുകുന്ദന്‍ നയിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാള്‍ പഞ്ചാബി ഭോജ്പുരി തുടങ്ങി 8 ഭാഷാചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് നവംബറില്‍ നടക്കുന്ന സിസിഎല്ലില്‍ മത്സരിക്കുന്നത്.

https://dailynewslive.in/ ജിഎസ്ടി നിരക്കുകളില്‍ വന്ന കുറവിന്റെ നേട്ടം സെപ്റ്റംബര്‍ 22ന് ശേഷം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെന്‍ട്രല്‍ ജിഎസ്ടി ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. കേന്ദ്ര ജിഎസ്ടിയിലെയും കേരള ജിഎസ്ടിയിലെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാല്‍ ഇക്കാര്യത്തിനായി വിപണിയില്‍ നേരിട്ട് ഇടപെടില്ലെന്നും സെന്‍ട്രല്‍ ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കി.

https://dailynewslive.in/ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ഒരു ഹൈഡ്രജന്‍ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകുമെന്ന് സൂചന. രാഹുല്‍ഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോണ്‍ഗ്രസ് യു പി പി സി സി വ്യക്തമാക്കുന്നത്.

https://dailynewslive.in/ നഗരത്തിലെ റോഡുകളിലെ കുഴി അടയ്ക്കാന്‍ അന്ത്യശാസനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു മാസത്തിനുള്ളില്‍ റോഡുകള്‍ നന്നാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. എഞ്ചിനീയര്‍മാരുടെ കാര്യക്ഷമതയില്ലായ്മയെ ചോദ്യം ചെയ്ത സിദ്ധരാമയ്യ, റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യെ തള്ളി ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം. 2026ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടമെന്ന വിജയ്യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയ്ക്ക് ബദല്‍ എഐഎഡിഎംകെ മാത്രമാണെന്നും ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. വിജയ്യുടെ തെറ്റായ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍. അക്രമികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. രണ്ട് ജവാന്മാരാണ് കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. സെപ്റ്റംബര്‍ 19നാണ് അസം റൈഫിള്‍സിന്റെ ട്രക്കിന് നേരെ സായുധ അജ്ഞാത സംഘം ആക്രമം നടത്തിയത്. ആക്രമിസംഘത്തില്‍ കുറഞ്ഞത് 5 പേരെങ്കിലുമുണ്ടെന്നാണ് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്.

https://dailynewslive.in/ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ബി വി പി ഏഴ് വര്‍ഷത്തിന് ശേഷം വിജയം നേടി. ആറ് സീറ്റുകളും പിടിച്ചെടുത്താണ് എ ബി വി പി 7 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ ഭരണം സ്വന്തമാക്കിയത്. ശിവ പലേപു പ്രസിഡന്റായും ശ്രുതി പ്രിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

https://dailynewslive.in/ സുകേഷ് ചന്ദ്രശേഖര്‍ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

https://dailynewslive.in/ ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ജാതിയോ മതമോ ഭാഷയോ കാരണം മനുഷ്യന്‍ മഹാനാകില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സാധാരണ നിലയിലുള്ള ബന്ധം സാധ്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ലണ്ടനിലെ പാക് സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷഹബാസ്.

https://dailynewslive.in/ കൊവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയിലിലടച്ച ചൈനീസ് മാധ്യമപ്രവര്‍ത്തക ഷാങ് സാന്‍-ന് നാല് വര്‍ഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി. ചൈനയില്‍ ‘കലഹമുണ്ടാക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു’ എന്ന കുറ്റം ചുമത്തിയാണ് അവരെ വീണ്ടും തടവിലിട്ടതെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു.

https://dailynewslive.in/ ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് 10 രാജ്യങ്ങള്‍ പലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിക്കും. ബ്രിട്ടന്‍, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, അന്‍ഡോറ, മാള്‍ട്ട, ഓസ്ട്രേലിയ, ലക്സംബര്‍ഗ്, സാന്‍മറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിക്കുക. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെയാണ് പ്രമുഖ രാജ്യങ്ങളുടെ നിര്‍ണായക നീക്കം. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപനം നടത്തുന്നത്.

https://dailynewslive.in/ പലസ്തീന്‍ രാഷ്ട്രത്തെ യുകെ അംഗീകരിച്ചതിനു തൊട്ടുപിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍. പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ലാതെ മറ്റൊന്നുമല്ലെന്നും യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം താലിബാന്‍ നിരസിച്ചു. സാധ്യമല്ല എന്നാണ് താലിബാന്റെ പ്രതികരണം. ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം, 2021ല്‍ അധികാരം തിരിച്ചു പിടിച്ചതിനു ശേഷം താലിബാന്റെ നിയന്ത്രണത്തിലാണ്.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ 18.5 ഓവറില്‍ ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 39 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 28 പന്തില്‍ 47 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്-ശുഭ്മാന്‍ ഗില്‍ സഖ്യം 9.5 ഓവറില്‍ 105 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

https://dailynewslive.in/ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,18,328 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐയും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 721 പോയിന്റ് ആണ് കുതിച്ചത്. എസ്ബിഐയ്ക്കും ഭാരതി എയര്‍ടെല്ലിനും പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സി ബാങ്കും ടിസിഎസും ഇന്‍ഫോസിസും എല്‍ഐസിയുമാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. എസ്ബിഐയുടെ മാത്രം വിപണി മൂല്യത്തില്‍ 35,953 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ 33,214 കോടി, റിലയന്‍സ് 17,389 കോടി, ടിസിഎസ് 12,952 കോടി, എല്‍ഐസി 12,460 കോടി, ഇന്‍ഫോസിസ് 6,127 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യത്തില്‍ 6,346 കോടിയുടേയും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 5,039 കോടിയുടേയും ഐസിഐസിഐ ബാങ്കിന് 10,707 കോടിയുടേയും ഇടിവ് നേരിട്ടു. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് മുന്നില്‍.

https://dailynewslive.in/ ഫഹദ് നായകനായി വന്ന ഓണ ചിത്രം ആണ് ‘ഓടും കുതിര ചാടും കുതിര’. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഓടും കുതിര ചാടും കുതിര ഒടിടിയിലും എത്തുകയാണ്. സെപ്തംബര്‍ 26ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. ഫഹദ് ഫാസിലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ലാല്‍, മണിയന്‍ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ഓടും കുതിര ചാടും കുതിരയില്‍ അണിനിരന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അല്‍ത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

https://dailynewslive.in/ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിന്റെ ജീവിതം പറയുന്ന സിനിമ പുറത്തിറങ്ങി. ശാന്തനു ഗുപ്തയുടെ ‘ദി മോങ്ക് ഹു ബികം ചീഫ് മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘അജയ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് യോഗി’ എന്ന ചിത്രമാണ് പുറത്തിറങ്ങിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രമാണ് ഈ പുസ്തകം. യോഗി ആദിത്യനാഥായി ആനന്ദ് ജോഷിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ മഹന്ത് ആദിത്യനാഥായി പരേഷ് റാവലും അഭിനയിക്കുന്നു. അജയ് ആദ്യ ദിവസം മുതല്‍ 20 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍ നേടിയതെന്ന് സാക്നില്‍ക് പറയുന്നു. നേരത്തെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വിവേക് ഒബ്‌റോയിയുടെ പിഎം നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ആസ്പദമാക്കി ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി കങ്കണ റണാവത്തിന്റെ അടിയന്തരാവസ്ഥ, ജയലളിതയെ ആസ്പദമാക്കിയുള്ള തലൈവി എന്നിങ്ങനെയുള്ള സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ല.

https://dailynewslive.in/ 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി വാഗണ്‍ആറിന്റെ വിലയും കര്യമായി കുറഞ്ഞു. വാഗണ്‍ ആറിന്റെ പുതിയ പ്രാരംഭ എക്സ്-ഷോറൂം വില ഇപ്പോള്‍ 4,98,900 രൂപയാണ്. ഇത് മുമ്പ് 5,78,500 രൂപ ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായിരുന്നു മാരുതി വാഗണ്‍ആര്‍. ഇന്ത്യയുടെ കുടുംബ കാര്‍ എന്നാണ് വാഗണ്‍ ആര്‍ എപ്പോഴും അറിയപ്പെടുന്നത്. വിശാലമായ ക്യാബിന്‍, ശക്തവും കാര്യക്ഷമവുമായ എഞ്ചിന്‍, ഉയര്‍ന്ന മൈലേജ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് എന്നിവയാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം. 2025 സാമ്പത്തിക വര്‍ഷത്തില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ മാരുതി വാഗണ്‍ആര്‍ വാങ്ങി, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങള്‍ക്കിടയിലും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കിടയിലും. വില്‍പ്പന ചാര്‍ട്ടുകളില്‍ മറ്റെല്ലാ വാഹനങ്ങളെയും മറികടന്ന് ഇത് ഒന്നാം സ്ഥാനം നേടി.

https://dailynewslive.in/ ‘പത്രോസിന്റെ ജീവിതം ആരംഭിക്കുന്നത് ഒരു വലിയ മലയുടെ മുകളില്‍ നിന്നാണ് ഓര്‍മയുടെ നേര്‍ത്ത തന്തുക്കള്‍ പടരാന്‍ തുടങ്ങുമ്പോള്‍ മുതല്‍ വീടിന്റെ മുന്‍ഭാഗത്തുള്ള പാറപ്പുറം അവന്റെ മേച്ചില്‍പുറമായി മാറി”. പത്രോസിന്റെ ഭൂമിവാസത്തിന്റെ പതിനഞ്ചു വര്‍ഷങ്ങളുടെ സംഭവബഹുലമായ ആവിഷ്‌കാരം. വ്യത്യസ്തമായ കഥാതന്തുവും ആഖ്യാനരീതിയും ഈ കൃതിയെ വേറിട്ടതാക്കുന്നു. വ്യത്യസ്തമായ ഒരു നോവല്‍. ‘മലയിറങ്ങുന്ന പത്രോസ്’. പി.എം ബെന്നി പയ്യാവൂര്‍. കൈരളി ബുക്സ്. വില 342 രൂപ.

https://dailynewslive.in/ മാനസിക സമ്മര്‍ദം പതിവാകുന്നത് ശരീരത്തില്‍ ധാതുക്കളുടെ കുറവുണ്ടാക്കും. ഇത് ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തെയും എച്ച്പിഎ (ഹൈപ്പോഥലാമിക്-പിറ്റിയൂട്ടറി-അഡ്രീനല്‍) ഏകോപനവും തടസപെടുത്തുകയും അതു വഴി സമ്മര്‍ദത്തെ നേരിടാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മര്‍ദത്തെ മറികടക്കാന്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ധാതുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം. എച്ച്പിഎ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന് കോര്‍ട്ടിസോള്‍ നിയന്ത്രണത്തെ സ്വാധീനിക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, ഇലക്കറികള്‍, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ മ?ഗ്നീഷ്യം നിലനിര്‍ത്താന്‍ സഹായിക്കും. ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, പയര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. തൈറോയ്ഡ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് കൂടുതല്‍ സഹായിക്കുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

താന്‍ സ്‌നേഹിക്കുന്നവളുടെ താമസ്ഥലത്തേക്ക് അയാള്‍ വന്നു. വാതിലില്‍ മുട്ടിയപ്പോള്‍ അവള്‍ ചോദിച്ചു: ആരാണ്? അയാള്‍ പറഞ്ഞു: ഞാനാണ്. ഇപ്പോള്‍ വാതില്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന അയാളോട് അവള്‍പറഞ്ഞു: നിങ്ങളെപ്പോലെ ഒരാള്‍ക്ക് താമസിക്കാന്‍ ഇവിടെ സ്ഥലമില്ല. ഞാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാള്‍ നല്ല സ്‌നേഹിതനല്ല. നിരാശയോടെ അയാള്‍ തിരികെപോയി. ഒരുവര്‍ഷത്തിന് ശേഷം അയാള്‍ വീണ്ടെമെത്തി വാതിലില്‍ മുട്ടി. അവള്‍ ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ പറഞ്ഞു: അകത്തുള്ള ആള്‍തന്നെയാണ്. വാതില്‍ തുറന്നുകൊണ്ട് അവള്‍പറഞ്ഞു: രണ്ടു പേര്‍ക്ക് ഒരേസമയം ഇവിടെ താമസിക്കാനാകില്ല. അതുകൊണ്ടാണ് അന്ന് വാതില്‍ തുറക്കാഞ്ഞത്. ഇപ്പോള്‍ താങ്കള്‍ക്ക് അകത്തേക്ക് വരാം.. മുളളിനെ റോസാചെടിയില്‍ നിന്നും വേര്‍തിരിക്കാനാകില്ല. രണ്ടുംകൂടി ഒന്നാകുന്നിടത്താണ് റോസാപുഷ്പം ഉണ്ടാകുന്നത്. എല്ലാ വേര്‍പിരിയലും സംഭവിക്കുന്നത് ഞാനും നീയും രൂപാന്തരപ്പെടുമ്പോഴാണ്. അപരനുമായുള്ള ആദ്യനിമിഷങ്ങളുടെ മനോഹാരിത അവസാനിക്കുമ്പോള്‍ അവനവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അപ്പോള്‍ രഹസ്യമായി കണക്കുകള്‍ രൂപപ്പെടും, തനിക്കെന്ത് കിട്ടി, എന്തെല്ലാം നഷ്ടപ്പെട്ടു. ഇത്തരം വിലയിരുത്തലുകളിലൂടെയായിരിക്കും പിന്നീടുളള യാത്ര.. സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ സമവാക്യങ്ങളുണ്ടാകണം. അപ്പുറവും ഇപ്പുറവും ഒരുപോലെയായിരിക്കണം. ഒരാളും മറ്റൊരാളും ഒന്നായിത്തീരണം. ഒന്നായിത്തീരുക എന്നത് സ്വന്തം തുരുത്തുകളില്‍ മാത്രം നിലയുറപ്പിക്കുന്നവര്‍ക്ക് കഴിയുന്നതല്ല. അപരന്റെ വികാരങ്ങളിലേക്കും വിഷമങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് കൂടിയുളളതാണ്. നമുക്ക് അപ്പുറവും ഇപ്പുറവും ഒരുപോലെയായിരിക്കാന്‍ ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *