yt cover 19

https://dailynewslive.in/ അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളില്‍ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാന്‍ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

https://dailynewslive.in/ കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ആഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ബോര്‍ഡിന് ഒരു മുന്‍വിധിയുമില്ലെന്നും ശബരിമല വികസനം മാത്രമാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കോടതി വസ്തുതകള്‍ മനസ്സിലാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും വാസവന്‍ പറഞ്ഞു. 3000 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക പന്തലാണ് നിര്‍മ്മിക്കുന്നതെന്നും തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തില്‍ ആയിരിക്കും ബോര്‍ഡ് പരിപാടി നടത്തുക എന്നും മന്ത്രി പ്രതികരിച്ചു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു. 87 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്‌കാരം. അതേസമയം പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് തീരുമാനം. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത് പ്രകാരമാണിത്.

https://dailynewslive.in/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രാദേശിക തലത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചനെന്നും കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തങ്കച്ചന്‍ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

https://dailynewslive.in/ പി പി തങ്കച്ചന്റെ വേര്‍പാടില്‍ അനുശോചിച്ച് എ കെ ആന്റണി. പിപി തങ്കച്ചന്‍ എല്ലാവര്‍ക്കും ഒരു മാതൃകയായിരുന്നെന്നും നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്നും എ കെ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും ആന്റണി പറഞ്ഞു.

https://dailynewslive.in/ പിപി തങ്കച്ചന്റെ വേര്‍പാട് ഒരുപാട് വേദന ഉണ്ടാക്കുന്നുവെന്നും തങ്കച്ചന്‍ ഞങ്ങള്‍ക്ക് പിതൃതുല്യനായ നേതാവായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതൃനിരയില്‍ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച പിപി തങ്കച്ചന്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുവെന്നും പാര്‍ട്ടി വളര്‍ത്താന്‍ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*

class="selectable-text copyable-text xkrh14z x117nqv4">TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു പിപി തങ്കച്ചനെന്നും താന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നുവെന്നും ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണ് പിപി തങ്കച്ചന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നെന്നും കാസര്‍ഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

https://dailynewslive.in/ മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു എന്‍എസിനെ സസ്പെന്റ് ചെയ്തതായി ഗതാഗത കമ്മീഷണര്‍. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ബുധനാഴ്ച എറണാകുളം കാക്കനാടാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് ബിനുവിനെതിരെ പൊലീസ് കേസും എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിനുവിനെതിരെ ഗതാഗത കമ്മീഷണറും നടപടിയെടുത്തത്.

https://dailynewslive.in/ കേരളത്തില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ മനസ്സിലുള്ളത് ആലപ്പുഴയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയില്‍ സ്ഥലം തന്നാല്‍ എയിംസ് വരുമെന്നും ഭൂമി കച്ചവടത്തിന് വഴങ്ങിയാല്‍ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടുമെന്നും ആലപ്പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സം നിന്നാല്‍ തൃശൂരില്‍ കൊണ്ടുവരാന്‍ സമരം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ പുള്ളില്‍ കലുങ്ക് സൗഹാര്‍ദ്ദ വികസന സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഗവര്‍ണര്‍ പദവി ഒഴിവാക്കണമെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പദവി ഒഴിവാക്കണം എന്ന പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണര്‍ പദവി അനാവശ്യ പട്ടമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കുകയാണ് സംഘകുടുംബാംഗമായ ഗവര്‍ണര്‍ എന്നും സിപിഐ പ്രമേയത്തില്‍ പറയുന്നു.

https://dailynewslive.in/ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇ ക്ക് സ്വദേശ് സമ്മാന്‍ ദേശീയ പുരസ്‌കാരം. കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആറാമത് സ്വദേശി കോണ്‍ക്ലേവില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ശ്രീ. വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ക്ക് സ്വദേശ് സമ്മാന്‍ പുരസ്‌ക്കാരം കൈമാറി. ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എം.എന്‍.ബി.സി എന്ന നേട്ടത്തിനു പിന്നാലെയാണ് ദേശീയ പുരസ്‌ക്കാരം കെഎസ്എഫ്ഇയെ തേടിയെത്തിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണ് ‘സ്വദേശ് സമ്മാന്‍’ പുരസ്‌കാരം.

https://dailynewslive.in/ അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മര്‍ദ്ദിച്ചതില്‍ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. 2020ല്‍ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നായിരുന്നു മര്‍ദനം.

https://dailynewslive.in/ അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സിപിഎം ഏരിയാ നേതൃത്വം. ജോയല്‍ ഒരു കൊലക്കേസില്‍ ഒന്നാം പ്രതിയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഒഴിവാക്കിയെന്നും 2020 ജനുവരിയില്‍ അടൂര്‍ സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായെന്നു പറയുന്നവര്‍ മാസങ്ങള്‍ കഴിഞ്ഞ് മരണശേഷമാണ് ആക്ഷേപം ഉന്നയിച്ചതെന്നും ജോയലിന്റെ മരണകാരണം ഹൃദയാഘാതമായിരുന്നുവെന്നും ഏരിയാ സെക്രട്ടറി അഡ്വ എസ് മനോജ് പറഞ്ഞു. ജോയലിന്റെ മരണത്തെ കുറിച്ച് മറിച്ചുള്ള പ്രചരണം സര്‍ക്കാരിനെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നും ഹൈക്കോടതി നിയോഗിച്ച ഉന്നത പൊലീസ് സംഘം കസ്റ്റഡി മര്‍ദ്ദന പരാതി അന്വേഷിച്ച് തള്ളിയതാണെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് വെള്ളയില്‍ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തില്‍ വിശദമായ പരിശോധന നടത്തുന്നതിന്റെ ഭാഗമായി മൃതദേഹം ഖബറില്‍ നിന്ന് പൊലീസ് പുറത്തെടുത്തു. അസീമന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നല്‍കിയ പരാതിയിലാണ് വെള്ളയില്‍ പോലിസിന്റെ നടപടി. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

https://dailynewslive.in/ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ദില്ലിയില്‍ നേതൃത്വമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം എല്ലാം ജനം കണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് സംവിധാനം പൊളിഞ്ഞെന്നും പറഞ്ഞു.

https://dailynewslive.in/ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ ഗ്രേസി ജോസഫ് നടത്തുന്ന കലൂരിലെ കടയില്‍ എത്തിയാണ് മകന്‍ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം മകന്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.

https://dailynewslive.in/ അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറത്ത്. അനുവാദം ഇല്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു. വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോള്‍ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. അനധികൃതമായി ചിത്രങ്ങള്‍ ഉപയോഗിച്ച വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തു. ദ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. നാളെ ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വനമേഖലയില്‍ വെച്ചാണ് മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.

https://dailynewslive.in/ പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എഥനോള്‍ മിശ്രിതത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചാരണം തന്നെ രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കാനുള്ള പണം നല്‍കിയുള്ള പ്രചാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

https://dailynewslive.in/ ദില്ലി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ തെരുവ് നായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ നിര്‍ദ്ദേശിച്ച് ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഡല്‍ഹിയില്‍ തെരുവ് നായകള്‍ക്കെതിരായ നിയമങ്ങള്‍ സുപ്രീം കോടതി കര്‍ശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.

https://dailynewslive.in/ കലാപത്തിലൂടെ ഭരണകൂടത്തെ താഴെയിറക്കിയ നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതുവരെ രാജ്യത്തിനെ നയിക്കാനായി ഇടക്കാല പ്രധാനമന്ത്രിയായി ഒരാളെ ഉയര്‍ത്തിക്കാണിക്കുന്നതിലെ അഭിപ്രായ വ്യത്യാസം തെരുവില്‍ പരസ്പരം തല്ലുന്നതിലേക്ക് വരെ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗണ്‍സില്‍ ആക്രമണത്തെ അപലപിച്ചത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു. ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

https://dailynewslive.in/ ഇസ്രായേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാന്‍ അറബ് രാജ്യങ്ങള്‍. ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തര്‍. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഖത്തറില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

https://dailynewslive.in/ ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാര്‍ഢ്യവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ. തലയില്‍ തൊപ്പിയും, സണ്‍ഗ്ലാസും, കറുത്ത ടീഷര്‍ട്ടും ധരിച്ചയാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചാര്‍ലി കിര്‍ക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

https://dailynewslive.in/ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ്. യുക്രെയ്നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തില്‍ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്. ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഹോങ്കോംഗ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 39 പന്തില്‍ 59 റണ്‍സെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ മികവില്‍ 14 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.

https://dailynewslive.in/ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്തി പ്രമുഖ വ്യവസായിയും ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലൂക്കാസ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറാണ് (ഏകദേശം 56,500 കോടി രൂപ). എം.എ യൂസഫലിയുടെ ആസ്തി 5.4 ബില്യണ്‍ ഡോളറും (ഏകദേശം 47,700 കോടി രൂപ). ഫോബ്‌സ് ഗ്ലോബല്‍ ബില്യണയേഴ്‌സ് ലിസ്റ്റില്‍ 563-ാം സ്ഥാനത്താണ് ജോയ് ആലൂക്കാസ്. യൂസഫലി 742-ാം സ്ഥാനത്തും. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി നാല് ബില്യണ്‍ ഡോളര്‍ ആസ്തിയുമായി (ഏകദേശം 35,310 കോടി രൂപ) ആദ്യ ആയിരത്തില്‍ ഇടം പിടിച്ചു. രവി പിള്ള 1014-ാം സ്ഥാനത്താണ്. 3.9 ബില്യണ്‍ ഡോളറാണ് (ഏകദേശം 34,430 കോടി രൂപ) ആസ്തി. ടി.എസ്. കല്യാണ രാമന്‍ 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി (31,800 കോടി രൂപ) 1,103-ാം സ്ഥാനത്താണ്. ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനിയാണ് (103.5 ബില്യണ്‍ ഡോളര്‍) ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയാണ് (ആസ്തി64.1 ബില്യണ്‍ ഡോളര്‍). ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ലോക സമ്പന്നന്‍. 342 ബില്യണ്‍ ഡോളര്‍ അതയാത് 30.19 ലക്ഷം കോടി രൂപയാണ് ആസ്തി. രണ്ടാം സ്ഥാനത്ത് ഒറാക്കിളിന്റെ ലാറി എലിസണാണ് (387.6 ബില്യണ്‍ ഡോളര്‍). ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തുമുണ്ട് (257.5 ബില്യണ്‍ ഡോളര്‍).

https://dailynewslive.in/ നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ നവ്യ നായരും സൗബിന്‍ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ആന്‍ അഗസ്റ്റിന്‍ , സണ്ണി വെയ്ന്‍ , ആത്മീയ ,ഹരിശ്രീ അശോകന്‍ , ഇന്ദ്രന്‍സ് കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും ഉണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.

https://dailynewslive.in/ നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസും ആര്‍ ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ ബാലചന്ദ്ര മേനോന്‍, സബിത ആനന്ദ്, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, നിഷാന്ത് സാഗര്‍, ഷറഫുദ്ദീന്‍, സായ് കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്.

https://dailynewslive.in/ 2025 ആഗസ്റ്റില്‍ മാരുതി സുസുക്കി വില്‍പ്പനയില്‍ ആധിപത്യം നിലനിര്‍ത്തി. ഇന്ത്യന്‍ വിപണിയിലെ അവരുടെ എട്ട് മോഡലുകള്‍ ടോപ്-10-ല്‍ ഇടം നേടി. മാരുതിയുടെ എട്ട് കാറുകള്‍ക്ക് പുറമെ, ഹ്യുണ്ടായി ക്രെറ്റയും ടാറ്റ നെക്‌സണും മാത്രമാണ് ടോപ്-10-ല്‍ ഇടം നേടിയ രണ്ട് മോഡലുകള്‍. മാരുതി എര്‍ട്ടിഗ 18,445 യൂണിറ്റുകള്‍, മാരുതി ഡിസയര്‍ 16,509, ഹ്യുണ്ടായി ക്രെറ്റ 15,924, മാരുതി വാഗണ്‍ആര്‍ 14,552, ടാറ്റാ നെക്സോണ്‍ 14,004, മാരുതി ബ്രെസ്സ 13,620, മാരുതി ബലേനോ 12,549, മാരുതി ഫ്രോങ്ക്സ് 12,422, മാരുതി സ്വിഫ്റ്റ് 12,385, മാരുതി ഈക്കോ 10,785 യൂണിറ്റുകള്‍ എന്നിങ്ങനെയാണ് വിറ്റഴിഞ്ഞത്. പട്ടികയിലെ ടോപ് 10 മോഡലുകളില്‍ (എംപിവി, ഹാച്ച്ബാക്ക്, എസ്യുവി) എട്ട് എണ്ണവും മാരുതിയില്‍ നിന്നുള്ളതാണ്. ഇത് മാരുതിയുടെ ശൃംഖലയും ഉപഭോക്തൃ വിശ്വാസവും ഏറ്റവും ശക്തമാണെന്ന് വ്യക്തമാക്കുന്നു. മാരുതിയുടെ ശക്തി ഒരു സെഗ്മെന്റില്‍ മാത്രം ഒതുങ്ങുന്നില്ല. കാരണം ഏഴ് സീറ്റര്‍ വിഭാഗത്തില്‍ എര്‍ട്ടിഗ (എംപിവി), കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ ബ്രെസ, ഹാച്ച്ബാക്ക് വിഭാഗത്തില്‍ വാഗണ്‍ആര്‍, സ്വിഫ്റ്റ് എന്നിവ നേട്ടമുണ്ടാക്കി.

https://dailynewslive.in/ വ്യക്തിഗതമായതും സാമൂഹികമായതുമായ വെല്ലുവിളികളെ കവി അഭിമുഖീകരിക്കുന്നത് ഒരു കണ്ണാടിയിലെന്നോണം നമുക്ക് ഈ രചനകളില്‍ പ്രതിഫലിച്ചു കാണാം. സമകാലിക പ്രശ്നങ്ങളെ വിലയിരുത്തുകയും അവയോട് ഉചിതമായി പ്രതികരിക്കുകയും ചെയ്യുന്നു പലകവിതകളിലും. സ്വേച്ഛാധിപത്യത്തെ പറ്റിയും വ്യക്തിഗത സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതിന്റെ പരിണിതഫലങ്ങളെ സംബന്ധിച്ചും ആശങ്ക പ്രകടിപ്പിക്കുന്ന കവിതകള്‍ ശ്രദ്ധേയങ്ങളാണ്. ആക്ഷേപഹാസ്യപരമായ രീതിയില്‍ സാമൂഹിക മാനദണ്ഡങ്ങളെയും അനീതികളെയും വിശകലനം ചെയ്യുന്നുമുണ്ട് ചില കവിതകള്‍. ‘രാത്രിയുടെ സുഗന്ധം’. ഡോ. മാത്യു തോമസ്. കൈരളി ബുക്സ്. വില 190 രൂപ.

https://dailynewslive.in/ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം ലോകത്ത് വന്‍കുടല്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ നാല് തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ് , കാല്‍സ്യം , നാരുകള്‍, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ് അവ. പ്രോബയോട്ടിക്സും കാല്‍സ്യവും അടങ്ങിയ പാലുല്‍പ്പന്നങ്ങളോ സസ്യാധിഷ്ഠിതമോ ആയ തൈര്, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഓരോ 300 മില്ലിഗ്രാം കാല്‍സ്യവും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത എട്ട് ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ തൈര് കഴിക്കുന്ന വ്യക്തികള്‍ക്ക് കുടലില്‍ പോളിപ്സ് – ചെറിയ, അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ചകള്‍ കുറവാണെന്ന് മറ്റൊരു പഠനത്തില്‍ പറയുന്നു. ഇതിനൊപ്പം പ്രീബയോട്ടിക് ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. ബെറികള്‍ പ്രീബയോട്ടിക് നാരുകളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല, പ്രോബയോട്ടിക് സമ്പുഷ്ടമായ തൈരുമായി എളുപ്പത്തില്‍ ചേര്‍ത്ത് കഴിക്കാം. ശരീരത്തിന് ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകള്‍ക്ക് ഭക്ഷണമായി പ്രവര്‍ത്തിക്കുന്ന നാരുകളുടെ ഒരു ഉപവിഭാഗമാണ് പ്രീബയോട്ടിക്കുകള്‍. നാരുകളാല്‍ സമ്പന്നമായ അവോക്കാഡോയും ഒരു കപ്പ് മിക്‌സഡ് ബെറികളും കഴിച്ചാല്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത പത്ത് ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കഫീന്‍ അടങ്ങിയ അല്ലെങ്കില്‍ ഡീകാഫ് അടങ്ങിയ കട്ടന്‍ കാപ്പി പോളിഫെനോളുകളുടെയും പ്രീബയോട്ടിക് നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് വന്‍കുടലിലെ കോശങ്ങളെ ഡിഎന്‍എ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. കാപ്പി കുടിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 15 മുതല്‍ 21 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

സൈനികന്‍ സുഹൃത്തിനോട് ചോദിച്ചു: നിങ്ങളെന്തുകൊണ്ടാണ് ആര്‍മിയില്‍ ചേര്‍ന്നത്? എനിക്ക് ഇതൊരു സേവനമാണ്. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനും ഞാന്‍ തയ്യാറാണ്. പിന്നെ ഭാര്യയും കുടുംബവും ഒന്നുമില്ല. ഈ ചോദ്യം അയാള്‍ തിരിച്ചു ചോദിച്ചു: അയാള്‍ പറഞ്ഞു: എന്റെ അവസ്ഥ നേരെ വിപരീതമാണ്. എനിക്ക് ഭാര്യയുണ്ട്. പിന്നെ സമാധാനം ഇഷ്ടവുമാണ്. അതുകൊണ്ട് ഞാന്‍ സൈന്യത്തിലെത്തി. ചിരിച്ചുകൊണ്ട് അയാള്‍ നടന്നുപോയി. ഒരേ ലക്ഷ്യത്തിലെത്തിയവരെല്ലാം ഒരേ പാതയിലൂടെ സഞ്ചരിച്ചവരല്ല. ഒരേ കാരണം കൊണ്ട് യാത്രതുടങ്ങിയവരുമല്ല. ഒരേ കാര്യത്തിന് വേണ്ടി അവിടെ എത്തിയവരുമല്ല. ഡോക്ടറാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒരേ പ്രേരണകൊണ്ടല്ല അവിടേക്കെത്തുന്നത്. ചിലര്‍ സ്വയം പ്രേരിതരാണ്. ചിലര്‍ക്കത് അന്തസ്സുളള പദവിയാണ്. ചിലര്‍ നിര്‍ബന്ധിതരാണ്. മറ്റു ചിലര്‍ക്കത് സാമൂഹ്യസേവനമാര്‍ഗ്ഗമാണ്. ആയിരിക്കുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ഓരോരുത്തരും തീരുമാനങ്ങള്‍ എടുക്കുന്നത്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. ചിലര്‍ പൊരുത്തപ്പെടും. ചിലര്‍ മറികടക്കും, ചിലര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. നമ്മെ തേടിവരുന്ന സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് വിജയം അടങ്ങിയിരിക്കുന്നത്. – ശുഭദിനം.