cover

https://dailynewslive.in/ സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത് 15 വര്‍ഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്തമഴയിലും കാറ്റിലും സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി വീണ് വീടുകള്‍ക്ക് അടക്കം കേടുപാടുകള്‍ പറ്റി.

https://dailynewslive.in/ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അതീവ ജാഗ്രത. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്.

https://dailynewslive.in/ കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു എന്നാല്‍ ടവര്‍ നിലംപൊത്താതെ ഇരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് വെള്ളക്കെട്ടില്‍ സ്ഥാപിച്ച ടവര്‍ ചെരിഞ്ഞത്. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടിയില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്കും കേടുപാടുകളുണ്ടായി.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ആണ് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.

https://dailynewslive.in/ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വാണിജ്യ സമുച്ചയത്തിന്റെ മേല്‍ക്കൂര ഇളകി താഴെ വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍. മേല്‍ക്കൂര നേരത്തെ ഇളകി ഇരിക്കുന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും കോര്‍പ്പറേഷനില്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.

https://dailynewslive.in/ തൃശൂര്‍ ചാവക്കാട് മണത്തലയില്‍ ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയില്‍ വീട്ടിലേക്ക് ഒഴുകിയ സംഭവത്തില്‍ കരാര്‍ കമ്പനി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. അംഗപരിമിതനായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. മൂന്ന് ദിവസത്തിനുള്ളില്‍ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നല്‍കാമെന്ന് ഉറപ്പ് നല്‍കി.

https://dailynewslive.in/ ദേശീയ പാതയുടെ നിര്‍മ്മാണ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കാണും. കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്.

https://dailynewslive.in/ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ദില്ലിയില്‍ പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് വിശദീകരിച്ചു. വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങള്‍ വീണ്ടും അറിയിച്ചുവെന്നും മൂലധന നിക്ഷേപ ഇന്‍സെന്റീവായി സംസ്ഥാനത്തിന് നല്‍കാനുള്ള സഹായം ലഭ്യമാക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. കൂടാതെ പിറന്നാള്‍ ദിനത്തില്‍ ക്ലിഫ് ഹൗസിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രിക്ക് ആശംസ നേര്‍ന്നു. അതോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യുവാണ് പാര്‍ട്ടി പ്രസിഡന്റ്. മുന്‍ എംഎല്‍എ എം.വി മാണിയാണ് വൈസ് പ്രസിഡന്റ്. മുന്‍ എംഎല്‍എ പി എം മാത്യു ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയതായി ജോര്‍ജ് ജെ മാത്യു അറിയിച്ചു.

https://dailynewslive.in/ മോട്ടര്‍ വാഹനവകുപ്പിന് ഇനി മുതല്‍ ഔദ്യോഗിക പതാക. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തില്‍ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക. യൂണിഫോം സേനയായിട്ടും മോട്ടര്‍ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ജൂണ്‍ 1 ഇനി മുതല്‍ മോട്ടര്‍ വാഹനവകുപ്പുദിനമായി ആഘോഷിക്കും.

https://dailynewslive.in/ മില്‍മ തിരുവനന്തപുരം മേഖല എംഡിയെ മാറ്റിനിര്‍ത്താമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകളുമായി തൊഴില്‍, ക്ഷീര വികസന മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ തിരുവനന്തപുരം മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് ആരംഭിച്ചത്.

https://dailynewslive.in/ ഇടുക്കി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു.

https://dailynewslive.in/ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. വീടില്ലാത്ത ഒരാള്‍ക്ക് പാര്‍ട്ടി ഒരു വീട് വെച്ച് നല്‍കിയെന്നും ആ വീട്ടിലെ കിണറ്റില്‍ ഒരു പൂച്ച വീണുവെന്നും ആ പൂച്ചയെ എടുക്കാന്‍ വേറൊരു പാര്‍ട്ടി വന്നുവെന്നും ഒടുവില്‍ വീട്ടുടമ ആ പാര്‍ട്ടിയില്‍ ചേര്‍ന്നപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്നും സണ്ണി ജോസഫ് പരിഹസിച്ചു. വീടില്ലാത്ത എല്ലാവര്‍ക്കും വീട് വേണമെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് എതിരെ കുടുംബം. സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധമെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു. മകളുടെ മരണത്തിന് കാരണം സുകാന്ത് തന്നെയെന്നതിന് വ്യക്തമായ തെളിവുകള്‍ പൊലീസിനുണ്ടെന്നും എന്നാല്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ചില ഉന്നതര്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കണ്ണൂര്‍ ചെറുപുഴയില്‍ എട്ടുവയസ്സുകാരിയെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യത്തില്‍ കേസെടുക്കാന്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശം. കുട്ടിയുടെ അച്ഛന്‍ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ പ്രാങ്ക് വീഡിയോ ആണെന്ന് മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ ദിവസങ്ങളായി പുലി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ ബത്തേരി നഗരപ്രാന്തത്തിലെ നിരവധി സ്‌പോട്ടുകളില്‍ വനംവകുപ്പിന്റെ വ്യാപക തിരച്ചില്‍. ഇന്നലെ രാത്രി പുലിയെ കണ്ട സെന്റ് ജോസഫ് സ്‌കൂളിന് സമീപത്തെയും കാടുമൂടിക്കിടക്കുന്ന ഇടങ്ങളില്‍ ഡി എഫ് ഒയുടെ നിര്‍ദ്ദേശപ്രകാരം നായ്‌ക്കെട്ടി ഫോറസ്‌ററ് സ്റ്റേഷനില്‍ നിന്നുള്ള വാച്ചര്‍മാരും ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകന് പരിക്കേറ്റു. ഉടന്‍ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രിയോടെ ഛര്‍ദ്ദിലും മറ്റും കലശലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി കണ്ടെത്തി.

https://dailynewslive.in/ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

https://dailynewslive.in/ ജാമ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് ദില്ലി റൗസ് അവന്യൂ കോടതിയിലെ ജഡ്ജിക്കും ക്ലര്‍ക്കിനും എതിരെ ആരോപണം. ആരോപണത്തിന് പിന്നാലെ ദില്ലി ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. കോടതിയിലെ ക്ലര്‍ക്കിനെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ദില്ലി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റുകയും ചെയ്തു. ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി.

https://dailynewslive.in/ ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

https://dailynewslive.in/ ഗുജറാത്ത് അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. പാക് അതിര്‍ത്തിയില്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിര്‍ത്തി കടന്നുവരരുതെന്ന മുന്നറിയിപ്പ് സൈന്യം നല്‍കിയിട്ടും ഇയാള്‍ അനുസരിച്ചില്ല. ഇതോടെയാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത്.

https://dailynewslive.in/ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ശേഷമുള്ള ജലപ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ പാക് ജനത വിശന്ന് മരിക്കേണ്ടി വരുമെന്ന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി സെനറ്റര്‍ സയ്യിദ് അലി സഫര്‍. ഇന്ത്യയുടെ ‘ജലബോംബ്’ നിര്‍വീര്യമാക്കണമെന്ന് ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് പാക് സെനറ്റര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കുവൈത്തിലെ താപനില 50 ഡിഗ്രിയില്‍ എത്തിയ സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ, രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് വരെ രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് എന്നിവരാണ് പതിനെട്ടംഗ ടീമിലെ മറ്റു താരങ്ങള്‍. അഞ്ച് ടെസ്റ്റുകളുള്ള പരമ്പര ജൂണ്‍ 20 ന് ആരംഭിക്കും

https://dailynewslive.in/ പ്രമുഖ പാനീയ ബ്രാന്‍ഡായ രസ്ന, ഹെര്‍ഷീസ് ഇന്ത്യയുടെ ജ്യൂസ് ബ്രാന്‍ഡായ ‘ജംപിന്‍’ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഏറ്റെടുക്കലിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ബ്രാന്‍ഡിന് ഏകദേശം 350 കോടി രൂപയാകും രസ്ന ചെലവാക്കുക. ഗോദ്റെജ് ഗ്രൂപ്പ് സ്ഥാപിക്കുകയും പിന്നീട് ഹെര്‍ഷീസ് ഏറ്റെടുക്കുകയും ചെയ്ത ജംപിന്‍, കാര്‍ബൊണേറ്റഡ് അല്ലാത്ത പാനീയ വിഭാഗത്തില്‍ സുപരിചിതമായ ബ്രാന്‍ഡാണ്. ഈ ഏറ്റെടുക്കലില്‍ ബ്രാന്‍ഡ് മാത്രമാണ് ഉള്‍പ്പെടുന്നത്, നിര്‍മ്മാണ യൂണിറ്റുകള്‍ രസ്ന സ്വന്തമാക്കിയിട്ടില്ല. നിലവിലെ ഉത്പാദന കേന്ദ്രങ്ങള്‍ തന്നെ രസ്ന തുടര്‍ന്നും ഉപയോഗിക്കും. കോവിഡ് മഹാമാരിക്ക് മുന്‍പ്, പ്രതിവര്‍ഷം 150 കോടി രൂപയുടെ വിറ്റുവരവാണ് ജംപിന് ഉണ്ടായിരുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രസ്നയുടെ വരുമാനം 1,000 കോടി രൂപയിലെത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഈ ബ്രാന്‍ഡിനെ വികസിപ്പിക്കാനാണ് രസ്ന ലക്ഷ്യമിടുന്നത്.

https://dailynewslive.in/ അജയ് ദേവ്ഗണ്‍ നായകനായ റെയ്ഡ് 2 ജൂലൈയില്‍ ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിടി പ്ലേ റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വിക്കി കൗശല്‍ നായകനായ ഛാവയ്ക്ക് ശേഷം ആഗോളതലത്തില്‍ 200 കോടി രൂപ കടന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് റെയ്ഡ് 2. അതേസമയം തമിഴ് സിനിമയിലെ അത്ഭുത ഹിറ്റായ ടൂറിസ്റ്റ് ഫാമിലി ജൂണ്‍ 6ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുകയാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ പുതുതലമുറ ഡസ്റ്റര്‍ 2026ല്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റെനോ അറിയിച്ചിട്ടുള്ളത്. കൂടുതല്‍ വലിപ്പത്തില്‍ 7 സീറ്ററായെത്തുന്ന ഡസ്റ്ററിന്റെ പേര് ബോറിയല്‍ എന്ന് മാറ്റാനും സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിലെ ഡാസിയ ബിഗ്സ്റ്റായിരിക്കും റെനോ ബോറിയല്‍ ആയി ഇന്ത്യയില്‍ എത്തുക. ബിഗ്സ്റ്ററിന്റെ യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 3 സ്റ്റാര്‍ റേറ്റിങാണ് ഡസ്റ്ററിന്റെ 7 സീറ്റര്‍ മോഡലിന് ലഭിച്ചിട്ടുള്ളത്.

https://dailynewslive.in/ വമ്പന്‍ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 299 രൂപയാണ് ബിഎസ്എന്‍എല്ലിന്റെ 30 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന റീചാര്‍ജ് പ്ലാനിന്റെ വില. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാന്‍ വഴി ഉപയോഗിക്കാം. ഇതിന് പുറമെ അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും ആസ്വദിക്കാം. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യാം.

https://dailynewslive.in/ മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ കരതലത്തിലാക്കുന്നത്. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്‌കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞ സുവര്‍ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്. രക്തസാക്ഷിക്കുന്ന്, ജിതിന്‍ ഉദയകുമാര്‍, വില 200 രൂപ. ഗ്രീന്‍ ബുക്സ്.

https://dailynewslive.in/ ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും മികച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഓറഞ്ച് വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നു. ഓറഞ്ചില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാതിരിക്കാനും സഹായിക്കുന്നു. ഓറഞ്ച് തൊലികള്‍ വെള്ളത്തില്‍ തിളപ്പിച്ച് ഫേഷ്യല്‍ ടോണറായോ ഹെയര്‍ വാട്ടറായോ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ഉന്മേഷം നല്‍കുകയും മുടിയുടെ വേരുകള്‍ക്ക് ബലമുള്ളതാക്കുകയും ചെയ്യുന്നു. ഓറഞ്ച് തൊലി പൊടിച്ച് തൈരിലോ അല്ലെങ്കില്‍ കറ്റാര്‍ വാഴ ജെല്ലിലോ യോജിപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കുക. താരന്‍ കുറയ്ക്കാനും തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഓറഞ്ച് തൊലി പൊടിച്ച് പഞ്ചസാരയും കുറച്ച് തുള്ളി എണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ മൃദുവായി തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു. ഓറഞ്ച് തൊലിയുടെ പൊടി റോസ് വാട്ടറിലും ഗ്ലിസറിനിലും കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും പിഗ്മെന്റേഷന്‍ കുറയ്ക്കാനും സഹായിക്കും. കഞ്ഞി വെള്ളവും ഓറഞ്ച് തൊലിയും ഒരുമിച്ച് ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ ഈ പാക്ക് സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *