◾https://dailynewslive.in/ ഒഡിഷയില്‍ മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര് കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം. നിരവധിപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ചില ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് മിന്നലേറ്റ് മരിച്ചത്. വയലില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താല്‍ക്കാലിക ഷെഡില്‍ കനത്ത മഴയില്‍ അഭയം തേടിയവര്‍ക്കാണ് അത്യാഹിതം സംഭവിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 65കാരന് മിന്നലില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
◾https://dailynewslive.in/ മിന്നലേറ്റ് സംസ്ഥാനത്തും ഒരു മരണം. ഇന്നലെ രാത്രി 10.45ന് മിന്നലേറ്റ കളമശ്ശേരിയിലുള്ള ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഓപ്പറേഷന് സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണം തരൂര്‍ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന് സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ദൌത്യം. ഈ മാസം 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി സൈന്യം. കശ്മീരില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 6 ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ ജിഒസി വിക്ടര്‍ ഫോഴ്സ് മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
◾https://dailynewslive.in/ ബ്രഹ്മോസ് മിസൈല്‍ ആക്രമണത്തില്‍ പാക് വ്യോമതാവളം തകര്‍ന്നെന്ന് സമ്മതിച്ച് പാക് മുന്‍ എയര്‍ മാര്‍ഷല്‍. ഭൊലാരി എയര്‍ ബേസിലെ ആക്രമണത്തില്‍ റഡാര്‍ സംവിധാനമടക്കമുള്ള എയര്‍ ക്രാഫ്റ്റ് തകര്‍ന്നുവെന്ന് പാക് മുന്‍ എയര്‍ മാര്‍ഷല്‍ മസൂദ് അക്തര്‍ പറഞ്ഞു.
◾
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ തനത് വരുമാനം ഒരു ട്രില്യണ്‍ രൂപയിലേയ്ക്കെത്തുകയാണെന്നും എന്നാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചുകൊണ്ടല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതികള്‍ വര്‍ധിപ്പിക്കാതെ സംസ്ഥാനത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ധിപ്പിച്ചും കൃത്യമായ നികുതി പിരിവ് നടത്തിയുമാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ റോഡുകള്‍ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളര്‍ത്തുന്ന, കൂടുതല്‍ ഊര്‍ജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കാലത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പൂര്‍ത്തീകരിച്ച 12 സ്മാര്‍ട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല. അതേസമയം ഇന്നലെ ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായും വിവരമുണ്ട്.
◾https://dailynewslive.in/ നെടുമ്പാശ്ശേരിയില്‍ ഐവിന് ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐവിന്റെ മരണ കാരണം തലക്കേറ്റ പരുക്കാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. നെടുമ്പാശേരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
◾https://dailynewslive.in/ എറണാകുളം നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചു കൊന്ന ഐവിന് ജിജോയ്ക്ക് നാടിന്റെ യാത്രാമൊഴി. തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി വീട്ടില്‍ നൂറുകണക്കിനാളുകളാണ് ഐവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. റിമാന്‍ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കു നേരെ അങ്കമാലി കോടതി പരിസരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി.
◾https://dailynewslive.in/ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിന് ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താന്‍ വേണ്ടിയിട്ടുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും സതീശന് പറഞ്ഞു.
◾https://dailynewslive.in/ മലപ്പുറം കാളികാവിലെ തോട്ടം തൊഴിലാളിയെ കടുവ് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനം മന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. മനുഷ്യന് മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന കടല്‍ക്കിഴവനാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന് എന്ന് എന്ന് വി.എസ് ജോയ് പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി നടത്തിയ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മെയ് 20 നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇതിന് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം എന്ന് യോഗത്തില്‍ റവന്യു മന്ത്രി കെ രാജന് പറഞ്ഞു.
◾https://dailynewslive.in/ കേരളത്തില്‍ ഇത് വരെ 1959 റേഷന്‍ കടകളെ കെ-സ്റ്റോറുകളായി മാറ്റാന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ വിതരണത്തിന് പുറമെ മിനി ബാങ്കിംഗ് സേവനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, കൃഷി-വ്യവസായ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കെ-സ്റ്റോറുകളില്‍ ലഭ്യമാണ്. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി ഉയര്‍ത്തുന്ന പദ്ധതിയെന്നും കേരള സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
◾https://dailynewslive.in/ റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
◾https://dailynewslive.in/ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്. കാട്ടാന വൈദ്യുതാഘാതം ഏറ്റു ചെരിഞ്ഞ കേസില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം തൊഴിലാളിയുടെ പരാതിയിലാണ് കേസ്. കണ്ടാല്‍ അറിയാവുന്ന മൂന്ന് വനപാലകര്‍ക്കെതിരെയാണ് കൂടല്‍ പൊലീസ് കേസെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശി സെന്തു മണ്ഡല് ആണ് പരാതിക്കാരന്.
◾https://dailynewslive.in/ വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ പുതുക്കി കെ.എസ്.എഫ്.ഇ. ജനറല്‍ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകള്‍ കുത്തനെ കുറക്കുമ്പോള്‍ സ്ഥിര നിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെ.എസ്.എഫ്.ഇ. നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവണ്മെന്റ് ഗ്യാരന്റിയുമുണ്ട്.
◾https://dailynewslive.in/ ചാലക്കുടി കൂടപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു.
◾https://dailynewslive.in/ കണ്ണൂര്‍ ചെറുപുഴ പുളിങ്ങോമില്‍ റബര്‍ ഷീറ്റുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപ്പിടിച്ചു. പുളിങ്ങോമിലെ അനീഷിന്റെ റബര്‍ ഗോഡൗണിനും പുകപ്പുരക്കുമാണ് തീപിടിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് മൂവായിരം കിലോയോളം റബര്‍ ഷീറ്റുകളാണ് കത്തി നശിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
◾https://dailynewslive.in/ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസൊതുക്കാമെന്ന് വാഗ്ദാനം നല്കി കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര് എറണാകുളത്ത് വിജിലന്‍സ് പിടിയിലായി. രണ്ട് കോടി രൂപയാണ് വ്യാപാരിയില്‍ നിന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുന്‍കൂറായി കൈമാറുമ്പോഴാണ് വിജിലന്‍സ് ഇവരെ പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികള്‍ എങ്ങനെ അറിഞ്ഞുവെന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് എസ്പി പറഞ്ഞു.
◾https://dailynewslive.in/ ഓപ്പറേഷന് സിന്ദൂറിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയില്‍ ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോണ്‍ഗ്രസിനെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച അട്ടാരി വാഗ ബോര്‍ഡര്‍ 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നതെന്നുമാണ് അധികൃതര്‍ വിശദമാക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യന്‍ ആര്‍മിയെ ഇകഴത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്ക്കല് വണങ്ങി നില്‍ക്കുന്നുവെന്നായിരുന്നു ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡയുടെ വാക്കുകള്‍. സൈന്യത്തെ ഇകഴ്ത്തിയുള്ള മോദി പ്രശംസക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും മന്ത്രിക്കെതിരെ സ്വമേധയാ നിയമ നടപടിയെടുക്കണമെന്നും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മംഗളൂരുവിന് സമീപം മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം എസ് വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മെയ് 12 ന് മംഗളൂരു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ കാദ്മത്ത് ദ്വീപിലേക്കുള്ള യാത്രാമധ്യേ എം എസ് വി സലാമത്ത് മെയ് 14 ന് പുലര്‍ച്ചെ 05:30 ഓടെ മുങ്ങിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾https://dailynewslive.in/ പാകിസ്ഥാന് തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് ബിഎസ്എഫ് ജവാന് പൂര്‍ണം കുമാര്‍ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാന് മോചിപ്പിച്ചത്. പൂര്‍ണം കുമാര്‍ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്റെ ദുരിതങ്ങള്‍ പങ്കുവെച്ചത്.
◾https://dailynewslive.in/ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ പര്വ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്. കൊടുമുടി കീഴടക്കിയ ആവേശത്തില്‍ സുബ്രത ഘോഷ് അപകട മേഖലയായ ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങാത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
◾https://dailynewslive.in/ ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ഹാദി മതാറിനാണ് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ന്യൂയോര്‍ക്ക് കോടതി ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. പൊതുചടങ്ങിനിടെ സല്മാന് റുഷ്ദിയെ പ്രതി ആക്രമിക്കുകയായിരുന്നു.
◾https://dailynewslive.in/ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും ഓപ്പറേഷന് സിന്ദൂറിന്റെയും ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ തകര്‍ന്ന ഭീകരവാദ സംഘടനകളെ സഹായിക്കാന്‍ പാകിസ്ഥാന് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ‘പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജ്’ എന്ന പേരില്‍ 532 മില്യണ്‍ പികെആര്‍ സര്‍ക്കാര്‍ അനുവദിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാകിസ്ഥാനിലെ ഭീകര വാദ സംഘടനകള്‍ക്ക് നല്‍കാനാണ് ഈ പണം അനുവദിച്ചതെന്നാണ് വിമര്‍ശനം.
◾https://dailynewslive.in/ അവ്യക്തമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പ്രസിഡന്റിനെതിരായ ഒളിഞ്ഞ ഭീഷണിയായി വ്യാഖ്യാനിച്ച അവ്യക്തമായ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്താല്‍ പുറത്താക്കപ്പെട്ട ജയിംസ് കോമി, റിപ്പബ്ലിക്കന്മാരില് നിന്നും കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും കടുത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ചൈനീസ് വിരുദ്ധമായ ലോകക്രമം ഉണ്ടാക്കുന്നതിന്റെ ഭാഗമാണിതെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് പ്രതികരിച്ചു. ഇത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണെന്ന് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് തന്നെ പറഞ്ഞതാണെന്നും സെര്‍ഗെയ് ലാവ്റോവ് പറഞ്ഞു.
◾https://dailynewslive.in/ മൂന്ന് ദിവസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎഇയില്‍ നിന്ന് മടങ്ങി. വ്യാഴാഴ്ചയാണ് ട്രംപ് യുഎഇയിലെത്തിയത്. യുഎസ് പ്രസിഡന്റിന്റെ ചരിത്രപരമായ സന്ദര്‍ശനത്തിനൊടുവില്‍ ട്രംപിന് രാജകീയമായ യാത്രയയപ്പാണ് നല്‍കിയത്.
◾https://dailynewslive.in/ 425 മില്യണ്‍ ഡോളര്‍ വില വരുന്ന മാരക മയക്കുമരുന്നുമായി എത്തിയ കപ്പല്‍ പിടികൂടി ഇന്തോനേഷ്യ. ചാക്കുകളിലായി സൂക്ഷിച്ച 1.2 ടണ്‍ കൊക്കെയ്നും 705 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ എന്നിവയാണ് സുമാത്രയ്ക്ക് സമീപമെത്തിയ കപ്പലില്‍ നിന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ പിടികൂടിയത്. ഒരു തായ്ലാന്ഡ് സ്വദേശിയും നാല് മ്യാന്മാര് സ്വദേശികളുമാണ് കപ്പലിലുണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇന്തോനേഷ്യയില്‍ വധശിക്ഷയാണ് നല്‍കാറുള്ളത്. മയക്കുമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനത്തേക്കുറിച്ചും അന്വേഷണം നടത്തുമെന്നും രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും നാവിക സേന വിശദമാക്കി.
◾https://dailynewslive.in/ 90 മീറ്റര്‍ എന്ന സ്വപ്ന ദൂരം പിന്നിട്ട് ചരിത്രം കുറിച്ചെങ്കിലും ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാമത്. മൂന്നാം ശ്രമത്തില്‍ 90.23 മീറ്റര്‍ ദൂരം താണ്ടി റെക്കോര്‍ഡിട്ടാണ് നീരജ് ചരിത്ര നേട്ടം കുറിച്ചത്. എന്നാല്‍ ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍ അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടിയതോടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
◾https://dailynewslive.in/ ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെ നിര്‍ത്തി വെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് വൈകീട്ട് 7.30 ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.
◾https://dailynewslive.in/ കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 287.18 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 258.88 കോടി രൂപയേക്കാള്‍ 11 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 36.7 ശതമാനം ഉയര്‍ന്ന് 1,757.65 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 1,286.04 കോടി രൂപയായിരുന്നു. കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ള വരുമാനം 985.15 കോടി രൂപയില്‍ നിന്ന് 921.23 കോടി രൂപയായി കുറഞ്ഞു. അതേസമയം, അറ്റകുറ്റപ്പണികളില്‍ നിന്നുള്ള വരുമാനം 300.89 കോടി രൂപയില്‍ നിന്ന് 836.41 കോടി രൂപയായി ഉയര്‍ന്നു. പ്രതിയോഹരി ലാഭം 9.84 രൂപയില്‍ നിന്ന് 10.92 രൂപയായി ഉയര്‍ന്നു. മികച്ച പ്രവര്‍ത്തനഫലത്തെത്തുടര്‍ന്ന് ഓഹരി ഒന്നിന് 2.25 രൂപ വീതം അന്തിമ ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ മികച്ച ഓര്‍ഡറുകളുടെ കരുത്തില്‍ ഓഹരി വില 2,979.45 രൂപ വരെ എത്തി റെക്കോഡിട്ടിരുന്നു. അന്ന് വിപണി മൂല്യം ആദ്യമായി 70,000 കോടിയെത്തുകയും ചെയ്തു. പിന്നീട് ലാഭമെടുപ്പ് ശക്തമായതിനെ തുടര്‍ന്ന് വില 1,180.20 രൂപയിലേക്ക് താഴ്ന്നു.
◾https://dailynewslive.in/ റിലീസിന് മുന്നേ സംസാരവിഷയമായ മലയാളചിത്രം ‘ആസാദി’ക്ക് അപൂര്‍വ നേട്ടം. ജയില്‍ ബ്രേക്ക് ത്രില്ലറായ സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് പുതിയ വാര്‍ത്ത. സമീപകാലത്ത് തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ് ആസാദിയും ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച ആസാദി മെയ് 23 ന് സെന്‍ട്രല്‍ പിക്ചേഴ്സ് തീയറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശത്തിനായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ശ്രീനാഥ് ഭാസിയും ലാലും വാണി വിശ്വനാഥുമടക്കം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയിലാക്കും. നവാഗതനായ ജോ ജോര്‍ജാണ് സംവിധാനം. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്, ബോബന് സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
◾https://dailynewslive.in/ നെറ്റ്ഫ്ലിക്സിലെ ജനപ്രിയ കൊറിയന്‍ സീരിസ് ആയ സ്ക്വിഡ് ഗെയിം സീസണ് 3 ടീസര്‍ എത്തി. സ്ക്വിഡ് ഗെയിം സീരിസിലെ അവസാന സീസണ് കൂടിയാണിത്. ആദ്യാവസാനം പ്രേക്ഷകരെ മുള് മുനയില്‍ നിര്‍ത്തുന്ന സീരിസിന്റെ രണ്ടാം സീസണ് എത്തിയത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു. സ്ക്വിഡ് ഗെയിം മൂന്നാം സീസണ് ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും. ഒട്ടേറെ ട്വിസ്റ്റുകള്‍ നിറഞ്ഞതാകും അവസാന സീസണെന്ന് ടീസറില്‍ നിന്നു വ്യക്തം. ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ് എത്തിയത് 2021 സെപ്റ്റംബറിലായിരുന്നു. കൊറിയന്‍ വെബ് സീരിസുകളില്‍ ജനപ്രിയ പരമ്പരയായി മാറിയ സ്ക്വിഡ് ഗെയിമിന് മലയാളി പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യതയുണ്ട്.
◾https://dailynewslive.in/ രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും 5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. പൂനെയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിച്ച വായ്വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു, മൂന്ന് തരം ബാറ്ററി പായ്ക്കുകളുമായാണ് വായ്വേ ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍, 9 കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു, 12.6 കിലോവാട്ട് ബാറ്ററി പായ്ക്ക് 175 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു, 18 കിലോവാട്ട് ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു. ഈ കാര്‍ എസി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്താല്‍ 10 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ മതിയാകും. ഈ കാറിന്റെ 9 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റായ ‘നോവ’യ്ക്ക് 3.25 ലക്ഷം രൂപയാണ് വില. 12.6 കിലോവാട്ട് ബാറ്ററിയുള്ള ‘സ്റ്റെല്ല’ മോഡലിന് 3.99 ലക്ഷം രൂപയും 18 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ‘വേഗ’ മോഡലിന് 4.49 ലക്ഷം രൂപയുമാണ് വില.
◾https://dailynewslive.in/ പിലിഗിരിയന്‍ തവളകളില്‍ ശാസ്ത്രജ്ഞന്മാര് വേര്‍തിരിച്ചറിഞ്ഞ എല്ലാ തവളകള്‍ക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാര് ഡാന്‍സിംഗ് ഫ്രോഗ്സ് എന്നാണു വിളിച്ചത്. ”ഹായ്, ഡാന്‍സിംഗ് ഫോഗ്സ് ചന്തമുള്ള പേര്! പോകാന്‍ കഴിഞ്ഞെങ്കില്‍ എല്ലാതവളകളെയും പരിചയപ്പെടാമായിരുന്നു.” ചില കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഇരുപത്തെട്ടിനം ഡാന്‍സിംഗ് ഫ്രോഗ്കളെക്കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.” അദ്ധ്യാപകന് ഗവേഷണത്തിന്റെ വളര്‍ച്ചയെ സൂചിപ്പിച്ചു. ‘ഡാന്‍സിങ് ഫ്രോഗ്സ്’. ഐ.ആര് കൃഷ്ണന് മേത്തല. ചിന്ത പബ്ളഇക്കേഷന്സ്. വില 171 രൂപ.
◾https://dailynewslive.in/ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും ഉച്ച ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലെ അസറ്റിക് ആസിഡ് ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ് (അരി, ചപ്പാത്തി, ബ്രെഡ്) കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു. ഭക്ഷണത്തിന് മുമ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പതിവായി കഴിച്ചവര്‍ ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം, അരക്കെട്ടിന്റെ വലിപ്പം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ (രക്തത്തിലെ ഒരു തരം കൊഴുപ്പ്) എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി അടുത്തിടെ കണ്ടെത്തി. ഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമായ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെട്ടതായി മറ്റൊരു പഠനം കണ്ടെത്തി.
*ശുഭദിനം*
*കവിത കണ്ണന്*
ഗുരുവും ശിഷ്യനും മാസത്തില്‍ ഒരു ദിവസം അടുത്തുള്ള പട്ടണത്തിലെ അങ്ങാടി സന്ദര്‍ശിക്കും. എല്ലാ കടകളിലും ഈ ഗുരുവും ശിഷ്യനും കൂടി കയറിയിറങ്ങും. ഗുരുവാകട്ടെ മിതവ്യയ ശീലമുള്ള ആളാണ്. ചെരുപ്പ് പോലും ഇടാറില്ല. വളരെ ലളിതമായ വസ്ത്ര ധാരണവും. എങ്കിലും അദ്ദേഹം എന്തിനാണ് ഇങ്ങനെ എല്ലാ കടകളിലും കയറിയിറങ്ങുന്നതെന്ന് ശിഷ്യന് സംശയം ഉണ്ടായി. അയാള്‍ അത് ഗുരുവിനോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഗുരു മറുപടി പറഞ്ഞു: ‘എല്ലാ കടകളിലും കയറിയിറങ്ങണം. എന്നാലല്ലേ എന്തൊക്കെ സാധനങ്ങള്‍ ഇല്ലാതെയാണ് നാം ജീവിക്കുന്നതെന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ’ ഒരാള്‍ക്ക് ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും കണക്കെടുക്കുമ്പോഴാണ് അയാളുടെ യഥാര്‍ത്ഥ സമ്പത്തിന്റെ കണക്ക് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അത്യാവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.എന്നാല്‍ അനാവശ്യങ്ങളെ ചേര്‍ത്തുപിടിക്കാനാണ് പലര്‍ക്കും താത്പര്യം. അന്തസ്സിന്റെ പേരിലാണ് പലതും വാങ്ങിക്കൂട്ടുക. കണ്ണില്‍പ്പെടുന്നതെല്ലാം സ്വന്തമാക്കണം എന്ന തോന്നല്‍ ഇല്ലായെങ്കില്‍ നമുക്ക് സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ആത്മ നിയന്ത്രണവും അച്ചടക്കവും തന്നെയാണ് സംതൃപ്തമായ ജീവിതത്തിന്റെ താക്കോല്‍. – ശുഭദിനം.