yt cover 33

https://dailynewslive.in/ സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഇന്ന് സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.

https://dailynewslive.in/ വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ എംപിമാര്‍ക്ക് മുന്നിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

*

class="selectable-text copyable-text false x117nqv4">സ്വപ്നസമാനമായ യാത്രകള്‍ പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം*

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നിധികുംഭങ്ങള്‍ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകള്‍. ഓരോ യാത്രയും നമുക്കായി കരുതി വെക്കുന്നത് എന്ത് മാത്രം അവര്‍ണനീയമായ മുഹൂര്‍ത്തങ്ങളാണ്. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഈ അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 28ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറില്‍ പങ്കെടുക്കാനാണ് അവര്‍ എത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലെ തര്‍ക്കങ്ങളിലും, മുന്നണിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ലീഗ് നേതൃത്വത്തിന്റെ പരിഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇവിടെയെത്തിയത്.

https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കെ – ചൂരല്‍മല ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ലെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടിയില്‍ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന് നിര്‍മ്മാതാക്കളുടെ കട്ട്. 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.

https://dailynewslive.in/ കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ‘എമ്പുരാന്‍’ സിനിമ വീണ്ടും സെന്‍സര്‍ ചെയ്യപ്പെടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയും എംപിയുമായ നടന്‍ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്. തൃശൂര്‍ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് എംപി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. വെടിക്കെട്ട് ഗംഭീരമായി ജനങ്ങള്‍ നടത്തുമെന്ന് പറഞ്ഞൊഴിയാനല്ല സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. നവീന്‍ ബാബുവിന്റെ സഹോദരനും നവീന്‍ ബാബുവിന്റെ ഭാര്യയും വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത്.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

https://dailynewslive.in/ തിരുവനന്തപുരത്തെ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാര്‍ക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാര്‍ക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്സിയിലെ ആശവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. സമരത്തില്‍ പങ്കെടുത്തവരുടെ ഓണറേറിയം തടഞ്ഞു വച്ചത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

https://dailynewslive.in/ സംസ്ഥാനത്തെ വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് നഷ്ടമായി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത് കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നെടുമങ്ങാട് സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെയും സ്‌കൂളിന്റെ 80 ആം വാര്‍ഷിക ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ തൃശൂര്‍ നഗരത്തിലെ 139 പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോര്‍പറേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങള്‍ കണ്ടെത്തിയത്.

https://dailynewslive.in/ ഏപ്രില്‍ 6 ന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി ഇന്ന് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിലുള്ള മാംസ വില്‍പ്പന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. കൂടാതെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

https://dailynewslive.in/ സ്വജനപക്ഷപാതം, കാര്യനിര്‍വ്വഹണത്തിലെ പിടിപ്പുകേട് എന്നിവയിലൂടെ ബി.ജെ.പി. സര്‍ക്കാര്‍ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കോണ്‍ഗ്രസ്. സമ്മര്‍ദ്ദത്തിലൂടെയും വിഷലിപ്തമായ തൊഴില്‍ സാഹചര്യത്തിലൂടെയുമാണ് ജൂനിയര്‍ ജീവനക്കാര്‍ കടന്നുപോകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

https://dailynewslive.in/ രാജവാഴ്ച പുനഃസ്ഥാപിക്കാന്‍ കാഠ്മണ്ഡുവില്‍ പ്രതിഷേധ മാര്‍ച്ച്. മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ അനുയായികള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ വ്യാപകമായ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

https://dailynewslive.in/ മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്തനാശം വിതച്ച ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. മ്യാന്‍മാറില്‍ മരണസംഖ്യ 1,600 കവിഞ്ഞതായി മ്യാന്‍മാറിലെ സൈനിക ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പതിനായിരത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണു യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ നിഗമനം.

https://dailynewslive.in/ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയപെരുന്നാള്‍. ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍. മാസപ്പിറവി കണ്ടതായി യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചു. ഒമാനില്‍ മാസപ്പിറവി കാണാത്ത പശ്ചാതലത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്‌സി സെമി ഫൈനലില്‍. സെമിയില്‍ എഫ്‌സി ഗോവയുമായാണ് ബെംഗളൂരുവിന് ഏറ്റുമുട്ടേണ്ടത്.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ 41 പന്തില്‍ 63 റണ്‍സെടുത്ത സായ് സുദര്‍ശന്റെ ഇന്നിംഗ്സിന്റെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. മത്സരങ്ങള്‍ ആവേശം ജനിപ്പിച്ച് മുന്നേറുമ്പോള്‍ റിലയന്‍സിന്റെ കീഴിലുള്ള ജിയോഹോട്ട്സ്റ്റാറും വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒ.ടി.ടി കാഴ്ച്ചക്കാരെയാണ് ജിയോഹോട്ട്സ്റ്റാര്‍ ഉദ്ഘാടനത്തിന്റെ ആദ്യ ആഴ്ച്ചയില്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 22ന് ആരംഭിച്ച ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ച്ച കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയാണ് നേടാനായത്. ടി.വി സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഐ.പി.എല്‍ ആദ്യവാരം മികച്ച റേറ്റിംഗ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വ്യൂവര്‍ഷിപ്പ് 22 ശതമാനം വര്‍ധിച്ച് 27.7 ബില്യണ്‍ മിനിറ്റായി. ആദ്യ മൂന്ന് മത്സരങ്ങളുടെ ആവറേജ് റേറ്റിംഗില്‍ 37 ശതമാനം വര്‍ധനയുണ്ട്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ജിയോ സിനിമാസും ഡിസ്‌നി ഹോട്ട്സ്റ്റാറും തമ്മിലുള്ള ലയനം ഐ.പി.എല്ലിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ചു. ജിയോ മൊബൈല്‍ നെറ്റ്വര്‍ക്കിലൂടെ ജിയോഹോട്ട്സ്റ്റാര്‍ പാക്കേജുകള്‍ സൗജന്യമായി നല്‍കിയത് നിര്‍ണായകമായി. അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ടി.വി, ഡിജിറ്റല്‍ പ്രേക്ഷകര്‍ കുറയുകയാണ്.

https://dailynewslive.in/ അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ‘റെയ്ഡ് 2’ ന്റെ ടീസര്‍ പുറത്തിറങ്ങി. മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍, ആക്ഷനും നിറഞ്ഞതാണ് ടീസര്‍. ചിത്രത്തില്‍ ഐആര്‍എസ് ഓഫീസര്‍ അമയ് പട്നായിക് ആയി വീണ്ടും അജയ് ദേവ്ഗണ്‍ എത്തുന്നു. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന സൗരഭ് ശുക്ല അവതരിപ്പിച്ച രാമേശ്വര്‍ സിംഗിനെ ടീസറിന്റെ ആദ്യം കാണിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് റിതേഷ് ദേശ്മുഖ് ആണ്. ദാദഭായി എന്ന റോളിലാണ് അദ്ദേഹം എത്തുന്നത്. ടീസറില്‍, അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ മുന്‍കാല ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അമയ് പട്നായിക് 74 റെയ്ഡുകള്‍ നടത്തിയിരുന്നു എന്നും കാണിക്കുന്നു. അജയ് ദേവ്ഗണും റിതേഷ് ദേശ്മുഖും തമ്മിലുള്ള മൂര്‍ച്ചയുള്ള വാഗ്വാദങ്ങള്‍ ടീസറില്‍ കാണാം. അജയ് ദേവ്ഗണിന്റെ 2018 ലെ ഹിറ്റ് ചിത്രമായ റെയ്ഡിന്റെ തുടര്‍ച്ചയാണ് റെയ്ഡ് 2. 1980 കളില്‍ നടന്ന ഒരു യഥാര്‍ത്ഥ ആദായനികുതി റെയ്ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. വാണി കപൂറാണ് റെയ്ഡ് 2വില്‍ നായികയായി എത്തിയിരിക്കുന്നത്. ചിത്രം മെയ് 1 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

https://dailynewslive.in/ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലേക്ക്. ആദ്യമായി നിര്‍മ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. തൃശൂര്‍ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. സിനിമയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 100 ഡെയ്സ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

https://dailynewslive.in/ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ആര്‍ 12 ജിഎസിനെ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആര്‍80 ജിഎസില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ആര്‍ 12 കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു ക്ലാസിക് എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളാണിത്. ഓഫ്-റോഡിംഗിന് അനുയോജ്യമാക്കുന്ന ഒരു കൂട്ടം ഹാര്‍ഡ്വെയറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 21 ഇഞ്ച്, 17 ഇഞ്ച് ക്രോസ് സ്‌പോക്ക് വീലുകളുണ്ട്, അതേസമയം എന്‍ഡ്യൂറോ പ്രോ ട്രിമിന് പിന്നില്‍ 18 ഇഞ്ച് വലിയ റിം ലഭിക്കുന്നു. എല്ലാ വകഭേദങ്ങളുടെയും സീറ്റ് ഉയരവും വ്യത്യസ്തമാണ്. ഇത് 860എംഎം (സ്റ്റാന്‍ഡേര്‍ഡ്) ഉം 870എംഎം (എന്‍ഡ്യൂറോ പ്രോ) ഉം ആണ്. ബിഎംഡബ്ല്യു ആര്‍ 12 ജിഎസിന് കരുത്ത് പകരുന്നത് 1,170 സിസി എയര്‍-ഓയില്‍ കൂള്‍ഡ് ബോക്‌സര്‍ ട്വിന്‍ എഞ്ചിനാണ്. ഇത് 7,000 ആര്‍പിഎമ്മില്‍ 107 ബിഎച്ച്പി പരമാവധി പവറും 6,500 ആര്‍പിഎമ്മില്‍ 115 എന്‍എം പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും നല്‍കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബിഎംഡബ്ല്യു ആര്‍12 ഏട നാല് നിറങ്ങളില്‍ ലഭ്യമാണ്. ഇത് ഇന്ത്യയിലും വന്നേക്കാം. പക്ഷേ ബൈക്കിന് വില കൂടുതല്‍ ആയിരിക്കും. ഇതിന്റെ വില 21.10 ലക്ഷം രൂപയില്‍ കൂടുതലാകാം.

https://dailynewslive.in/ പാലക്കാട്ടുകാരുടെ സവിശേഷമായ സംസ്‌കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളില്‍ കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകള്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കല്‍പ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരൂം അതിന്റെ ചരിത്രം കേട്ടറിവുകളിലൂടെ വെളിപ്പെടുത്തുന്നു. അട്ടപ്പാടിയുടെയും മണ്ണാര്‍ക്കാടിന്റെയും സ്ഥലചരിത്രങ്ങള്‍ ഏറെ ഹൃദ്യമാണ്. ഒറ്റപ്പാലത്തിന്റെയും ഷൊര്‍ണ്ണൂരിന്റെയും പട്ടാമ്പിയുടെയും ഐതിഹ്യകഥകളോടൊപ്പം അവിടത്തെ നിവാസികളുടെ അനുഭവങ്ങളെയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ‘പാലക്കാട്: മിത്തും ചരിത്രവും’. ഡോ. രാജന്‍ ചുങ്കത്ത്. ഗ്രീന്‍ ബുക്സ്. വില 170 രൂപ.

https://dailynewslive.in/ നമ്മുടെ ജീവിതത്തിലുടനീളം അസ്ഥികളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. എന്നാല്‍ പ്രായത്തിനനുസരിച്ച്, അസ്ഥികളുടെ ശക്തി കുറയുന്നു, കൂടാതെ അസ്ഥികളെ ശക്തിപ്പെടുത്തുന്ന പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് കൂടുതല്‍ അത്യാവശ്യമായി വരുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണെങ്കിലും, വിറ്റാമിന്‍ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. എല്ലുകളെ ശക്തമായി നിലനിര്‍ത്താന്‍ കാത്സ്യം മാത്രം പോരാ, വിറ്റാമിന്‍ ഡി ഇല്ലാതെ ശരീരത്തിന് കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. കാത്സ്യം ശക്തമായ അസ്ഥികളുടെ അടിത്തറയാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് സ്വന്തമായി കാത്സ്യം ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍, അത് ഭക്ഷണത്തില്‍ നിന്നാണ് വരേണ്ടത്. പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ മികച്ച ഉറവിടങ്ങളാണ്. പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക്, പച്ച ഇലക്കറികള്‍, ബദാം, സസ്യാധിഷ്ഠിത പാല്‍, ധാന്യങ്ങള്‍ പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യത്തിന് കാത്സ്യം ലഭിക്കാതെ വരുമ്പോള്‍, അസ്ഥികളില്‍ നിന്ന് അത് വലിച്ചെടുക്കാന്‍ തുടങ്ങുകയും കാലക്രമേണ അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തില്‍ കാത്സ്യം ശരിയായി ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും നല്ല ഉറവിടം. അതുപോലെ കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈഡ് പാലുല്‍പ്പന്നങ്ങള്‍, മഷ്റൂം തുടങ്ങിയ ഭക്ഷണങ്ങളിലും നിന്നും അവ ലഭിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

തന്റെ മകനെ പഠനത്തിലും മറ്റ് മേഖലകളിലും മികച്ചതാക്കണം എന്നതായിരുന്നു അയാളുടെ ആഗ്രഹം. അതിനായി അദ്ദേഹം നിരന്തരം പല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മകന്റെ പിറകെ നടക്കുമായിരുന്നു. എന്നാല്‍ മകനാകട്ടെ കുറച്ച് സമയം പഠനത്തിലൂം കൂടുതല്‍ സമയം കംപ്യൂട്ടറിലുമായി മുഴുകി. തന്റെ പ്രതീക്ഷക്കൊത്ത് മകന്‍ ഉയരുന്നില്ല എന്ന അറിവ് അച്ഛനെ അസ്വസ്ഥനാക്കി. ഇതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ വഴക്കുകളും പിണക്കങ്ങളുമായി. അങ്ങനെയിരിക്കെ ഷോപ്പിങ്ങിന് ഇറങ്ങിയ അച്ഛന്‍ പൂട്ടിയിട്ട ഒരു കടയുടെ മുന്നില്‍ തൂക്കിയിട്ട ബോര്‍ഡ് വായിക്കാനിടയായി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: Closed for remodeling.. will be opened oosn under new management. ഈ വാചകം അദ്ദേഹത്തെ വല്ലാതെ സ്പര്‍ശിച്ചു. പ്രത്യേകിച്ച് re modeling എന്ന വാക്ക്. മകനുമായി പിണങ്ങിയിരിക്കുന്ന തന്റെ ജീവിതത്തിനും ഒരു re modeling ആവശ്യമില്ലേ എന്ന ചിന്തയിലായി അയാള്‍. പിന്നെ അതിനുളള ശ്രമത്തിലായി. കുറെ നല്ലപുസ്തകങ്ങള്‍ തേടിപിടിച്ചു വായിച്ചു. കുറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കര്‍ക്കശക്കാനും ദേഷ്യക്കാരനുമായ അയാള്‍ ശാന്തനും ക്ഷമാശീലനുമായി. മകനെ അത്യന്തം സ്‌നേഹിക്കുന്ന അച്ഛനായി. അവന്റെ ഇഷ്ടത്തിനനുസരിച്ചു പഠിക്കാനയച്ചു. സന്തോഷകരമായ ജീവിതം നയിക്കാനായി അയാള്‍ തയ്യാറാക്കിയ ചില കുറിപ്പുകള്‍ അടങ്ങിയ ഒരു ഫയല്‍ മകന് സമ്മാനമായി നല്‍കി. ആ കുറിപ്പുകളാണ് പിന്നീട് പുസ്ത രൂപത്തില്‍ ‘Life’s little Instruction Book ആയി പുറത്തിറങ്ങിയത്. ന്യൂയോര്‍ക്ക് ടൈംന്റെ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ ഇടം പിടിച്ച ഈ പുസ്തകം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലും പലപ്പോഴും ഒരു re modeling ആവശ്യമായി വരാറുണ്ട്. ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് നഷ്ടപ്പെടുന്ന പലതിനേയും വീണ്ടെടുക്കാന്‍ നമുക്കും ഒരി റീ മോഡലിങ്ങിനെക്കുറിച്ച് ചിന്തിക്കാം – ശുഭദിനം.