yt cover 28

https://dailynewslive.in/ മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാല്‍ കാരണം അറിയിച്ചിരുന്നില്ല. പരിപാടി മന്ത്രി തലത്തിലുള്ളവര്‍ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം.

https://dailynewslive.in/ വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയെന്ന് അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് അവതരിപ്പിച്ചാണ് മന്ത്രിയുടെ പ്രതികരണം. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചര്‍ച്ചക്കിടെ പാര്‍ലമെന്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യമതില്‍ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇവരുടെ വേരറുക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂര്‍ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാന്‍ സാധിക്കും. ഇത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

*അജന്ത എല്ലോറയിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

ഇന്ത്യന്‍ ചരിത്രത്തെയും മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശ്രദ്ധേയമായ കലാവൈഭവത്തെയും പ്രതിനിധീകരിക്കുന്ന രത്‌നങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തില്‍ നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന അജന്ത എല്ലോറയിലേക്ക് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ എസ്പി സുജിത് ദാസിന് പുതിയ നിയമനം. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ എസ്പിയായാണ് അദ്ദേഹത്തെ നിയമിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുന്‍പാണ് തിരിച്ചെടുത്തത്.

https://dailynewslive.in/ ജനപ്രതിനിധികള്‍ക്കും പൊലീസിനും മറ്റ് സേനാംഗങ്ങള്‍ക്കും നല്‍കുന്ന സല്യൂട്ട് നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള വിന്‍സന്റ് എം എല്‍ എയുടെ സബ്മിഷന് അനുമതി നിഷേധിച്ചു. സലൂട്ട് കിട്ടുന്നതോടെ തങ്ങള്‍ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നല്‍ ജനപ്രതിനിധികളില്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്മിഷന്‍ നല്‍കിയത്. 37 സബ്മിഷന്‍ ഇന്നലെ ഉണ്ടായിട്ടും എം വിന്‍സന്റ് നല്‍കിയ നോട്ടീസ് അനുവദിച്ചില്ല.

https://dailynewslive.in/ സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണസംഘം ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ദൃക്സാക്ഷിയുടെ മൊഴിയും ഡിഎന്‍എ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്.

https://dailynewslive.in/ കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസില്‍ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ആകാശിന് ജയിലില്‍ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാന്‍ഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാന്‍ ജാമ്യം നല്‍കണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്.

https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് കണ്ടെത്തല്‍ തള്ളിയുള്ള കുറ്റപത്രത്തില്‍ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ദര്‍മരാജ്, ഡൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

https://dailynewslive.in/ യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അച്ചാനെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത് ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ എന്ന സ്ഥാനപ്പേരാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്വീകരിച്ചത്.

https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സത്യം പുറത്തുകൊണ്ടുവരാന്‍ തന്റെ നിയമപോരാട്ടം തുടരുമെന്നും സതീഷ് പറഞ്ഞു. കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നതിന് ശേഷമായിരുന്നു പ്രതികരണം.

https://dailynewslive.in/ വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍ നഴ്സും അച്ഛനും മരിച്ച കേസില്‍ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.

https://dailynewslive.in/ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പിന്തുടര്‍ച്ച അവകാശമുള്ള സഹ മൊത്രാനായി ഡോ.ഡി സെല്‍വരാജന്‍ അഭിഷിക്തനായി. നെയ്യാറ്റിന്‍കര നഗരസഭാ മൈതാനത്ത് ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പണത്തോടെയായിരുന്നു സ്ഥാനാരോഹണം. നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ ചടങ്ങുകളില്‍ മുഖ്യകാര്‍മികനായി.

https://dailynewslive.in/ കേരള ടൂറിസത്തിന് പുതിയ തീം സോംഗ്. കേരളത്തിലെ ടൂറിസം മേഖലയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതും പുതിയ മേഖലകളിലേക്ക് ടൂറിസം വ്യാപിപ്പിക്കുന്നതും ലക്ഷ്യമാക്കി കേരള വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ തീം സോംഗ് പ്രകാശനം ചെയ്തു. പത്ത് വര്‍ഷത്തിനു ശേഷമാണ് കേരള ടൂറിസം പുതിയ തീം സോംഗ് പുറത്തിറക്കുന്നത്.

https://dailynewslive.in/ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‌മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍യ

https://dailynewslive.in/ വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും അതിസാരവും ഉണ്ടായതിനെ തുടര്‍ന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകള്‍ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഹോസ്റ്റലിലെ 25ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണിത്. കിണറില്‍ നിന്നാണ് ഹോസ്റ്റലില്‍ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷന്‍ നടത്തിയ ശേഷം ഹോസ്റ്റല്‍ തുറന്നാല്‍ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചതോടെയാണ് ഹോസ്റ്റല്‍ അടക്കുന്നത്.

https://dailynewslive.in/ കോഴിക്കോട് വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സന്‍സ്‌കാര്‍ കുമാറെന്ന ബിഹാര്‍ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ മലപ്പുറം ചെണ്ടപ്പുറായ എആര്‍എച്ച്എസ്എസ് സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ചില വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് അധ്യാപകര്‍ പറഞ്ഞു. സംഭവത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

https://dailynewslive.in/ കോഴിക്കോട് ഈങ്ങാപുഴയില്‍ ഷിബിലയെ കൊലപ്പെടുത്താന്‍ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രതി യാസിര്‍ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാസിറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഉടന്‍ തെളിവെടുക്കും.

https://dailynewslive.in/ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പളനിസ്വാമി അമിത് ഷായെ കണ്ടത്. രണ്ട് മണിക്കൂറും 10 മിനിട്ടും നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ 50 മിനിറ്റോളം അമിത് ഷായും പളനിസ്വാമിയും തനിച്ച് സംസാരിച്ചെന്നാണ് വിവരം. കൂടിക്കാഴ്ച്ച അവസാനിച്ചതിന് പിന്നാലെ 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 2023 ലാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്.

https://dailynewslive.in/ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് തുക ലഭിക്കാന്‍ അര്‍ഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വിവരിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) യുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്.

https://dailynewslive.in/ രാജ്യത്തെ 32 ലക്ഷം മുസ്ലീംകള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപിയുടെ ‘സൗഗത് ഇ മോദി’ ക്യാംപയിന്‍. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയാണ് ഈദ് ആഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള മുസ്ലീം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നത്. ദരിദ്രരായ മുസ്ലീം കുടുംബങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയുന്നു.

https://dailynewslive.in/ പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെന്‍ഷന്‍കാരെ വിരമിക്കല്‍ തീയതിക്കനുസരിച്ച് തരം തിരിക്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നീക്കം.ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

https://dailynewslive.in/ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറച്ചേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് നികുതി കുറയ്ക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഈടാക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ റഷ്യയും യുക്രൈനും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന ധാരണക്ക് റഷ്യയും യുക്രൈനും സമ്മതിച്ചു. ധാരണ നിലവില്‍ വരും മുന്‍പ് ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും ധാരണ അനുസരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ സെലന്‍സ്‌കിയോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്. സൗദി അറേബ്യയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയും യുക്രൈനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ യാഥാര്‍ത്ഥ്യമായത്. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ഇരു രാജ്യങ്ങളും ആക്രമിക്കില്ല എന്നും ധാരണയിലുണ്ട്.

https://dailynewslive.in/ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തില്‍ ചികിത്സ അവസാനിപ്പിക്കാന്‍ ആലോചിച്ചെന്നും വെളിപ്പെടുത്തല്‍. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് മാര്‍പാപ്പയുടെ ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

https://dailynewslive.in/ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 11 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 42 പന്തില്‍ പുറത്താവാതെ 97 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 16 പന്തില്‍ പുറത്താവാതെ 44 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

https://dailynewslive.in/ ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യണ്‍ ഡോളര്‍ (ഏകദേശം 5,156 കോടി രൂപ) അടയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വലിയ കമ്പനികളില്‍ ഒന്നായ സാംസങ് ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. മൊബൈല്‍ ടവറുകളില്‍ ഉപയോഗിക്കുന്ന ഒരു നിര്‍ണായക ട്രാന്‍സ്മിഷന്‍ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കാണ് സാംസങ് ഇവ ഇറക്കുമതി ചെയ്ത് വിറ്റത്. വെട്ടിച്ച നികുതിയും 100 ശതമാനം പിഴയും ഉള്‍പ്പെടെയാണ് ഇത്രയും തുക അടയ്ക്കേണ്ടത്. നികുതി ട്രിബ്യൂണലിനെയോ കോടതികളെയോ സമീപിക്കാന്‍ സാംസങ്ങിന് അവസരമുണ്ട്. സാംസങ്ങിന്റെ ഏഴ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 81 മില്യണ്‍ ഡോളര്‍ പിഴ കസ്റ്റംസ് ചുമത്തിയിട്ടുണ്ട്. നിയമപരമായി ഇതിനെ നേരിടാനുളള സാധ്യതകള്‍ വിലയിരുത്തുകയാണെന്ന് സാംസങ് കമ്പനി അറിയിച്ചു.

https://dailynewslive.in/ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വീര ധീര സൂര’നിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വേല്‍മുരുകന്‍ ആണ്. വിവേക് ആണ് രചന നിര്‍വഹിച്ചത്. വിക്രമും ദുഷാര വിജയനും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവിരുന്നാകും ഗാനം സമ്മാനിക്കുക എന്ന് ഉറപ്പാണ്. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷങ്ങില്‍ എത്തുന്നുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രത്തില്‍ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റര്‍ ചിത്രം ഗദ്ദര്‍ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോള്‍ സിനിമ കൂടിയാണിത്. തമന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ജാട്ട് സിനിമയുടെ നിര്‍മാണം. രണ്‍ദീപ് ഹൂഡ വില്ലന്‍ വേഷത്തിലെത്തുന്നു. വിനീത് കുമാര്‍ സിങ്, റെജീന കസാന്ദ്ര, സയ്യാമി ഖേര്‍, സ്വരൂപ ഘോഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീര സിംഹ റെഡ്ഡിക്കു ശേഷം ഗോപിചന്ദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷകളേറെ. അനല്‍ അരസു, രാം-ലക്ഷ്മണ്‍, നാഗ വെങ്കട്ട് നാഗ, പീറ്റര്‍ ഹെയ്ന്‍ എന്നീ ആക്ഷന്‍ ഡയറക്ടര്‍മാരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആറ് വില്ലന്മാരും മികച്ച ആക്ഷന്‍ ഡയറക്ടര്‍മാരുമെല്ലാമായി ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയാകും സിനിമ എന്നാണ് സൂചന. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ ഇന്ത്യയില്‍ 2025 മോഡല്‍ അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കി സുസുക്കി. രണ്ടു മോഡലുകളിലും ഒബിഡി-2ബി കംപ്ലയിന്റ് എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്. 2025 മോഡല്‍ അവെനിസിന് സുസുക്കി 93,200 രൂപയാണ്(എക്‌സ് ഷോറൂം) വില. ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ മിറാ റെഡ്, ചാംപ്യന്‍ യെല്ലോ വിത്ത് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ ഗ്ലൈസര്‍ വൈറ്റ് ആന്റ് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. മെറ്റാലിക് മാറ്റെ ബ്ലാക്ക് കളറിലുള്ള സ്‌പെഷല്‍ എഡിഷന് 94,000 രൂപയാണ് എക്‌സ് ഷോറൂം വില. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓള്‍ അലൂമിനിയം ഒബിഡി-2ബി എന്‍ജിനാണ് അവെനിസിന്റെ കരുത്ത്. 6750 ആര്‍പിഎമ്മില്‍ 8.5എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ബര്‍ഗ്മാനിലും സുസുക്കി അലൂമിനിയം 124.3സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഒബിഡി-2ബി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.5എച്ച്പി കരുത്തും പരമാവധി 10എന്‍എം ടോര്‍ക്കുമാണ് ബര്‍ഗ്മാന്‍ പുറത്തെടുക്കുക.

https://dailynewslive.in/ അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ വാഴ്ത്തുപാട്ടുകളുടെ നിറവില്‍ വിരാജിക്കുകയും മലിനാദ്ധ്യായങ്ങളെ ബ്രഹ്‌മപുരക്കൂമ്പാരത്തില്‍ ശാസിച്ചാഴ്ത്തുകയും ചെയ്യുന്ന ദേശത്തുടയോന്റെ നീളുന്ന ചരിത്രാഖ്യാനമാണ് ദേശത്തുടയോന്‍ എന്ന പുസ്തകനാമത്തിനാധാരമായ കവിത. ദേശത്തുടയോനൊപ്പം മറ്റ് 34 കവിതകള്‍കൂടി സമാഹാരത്തിലുണ്ട്. അഴല്‍, അസന്തുലിതം, ആനാനന്തര ആനത്തം, ഉടലിനുയിരിനെ പോറ്റാതെ വയ്യ, കൊന്നുതിന്നുവിന്‍ പേടിയെ, രാമക്കല്‍മേട്, പരഗതി, രാധയാവാതെ, ഹെഗെമണി തുടങ്ങിയ കവിതകള്‍. ‘ദേശത്തുടയോന്‍’. കെജിഎസ്. ഡിസി ബുക്സ്. വില 99 രൂപ.

https://dailynewslive.in/ ഓറല്‍ ഹെല്‍ത്ത് എന്നാല്‍ പല്ലും മോണയും മാത്രമല്ല, ഹൃദയാരോഗ്യത്തെയും വലിയ തോതില്‍ ബാധിക്കും. ദിവസത്തില്‍ രണ്ട് നേരമെങ്കിലും പല്ലുകള്‍ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യാറുണ്ടെങ്കിലും പലപ്പോഴും രാത്രി അത്താഴത്തിന് ശേഷം പല്ലുകള്‍ വൃത്തിയാക്കുന്നതില്‍ പൊതുവെ മിക്കയാളുകളും മടി കാണിക്കാറുണ്ട്. എന്നാല്‍ ഇത് ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കാം. മൂന്ന് രീതിയില്‍ വായുടെ ആരോഗ്യം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാക്കാലുള്ള ശുചിത്വക്കുറവ് ഇന്‍ഫെക്റ്റീവ് എന്‍ഡോകാര്‍ഡിറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഈ അവസ്ഥയില്‍ വായില്‍ നിന്നുള്ള ബാക്ടീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകാം. പീരിയോണ്‍ഡൈറ്റിസ് (മോണ രോഗങ്ങള്‍) ഉള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതലാണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കും. രാത്രി പല്ലുകള്‍ വൃത്തിയാക്കുന്ന പല്ലുകളില്‍ കേടുപാടുകള്‍ വരുന്നതില്‍ നിന്ന് തടയുക മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വായയുടെ ശുചിത്വം ശ്രദ്ധിക്കാം. ദിവസം രണ്ട് നേരം പല്ലുകള്‍ ബ്രഷ് ചെയ്യുക. അമിതമായ മധുര ഉപഭോഗം കുറയ്ക്കുക. വായനാറ്റവും മോണ വീക്കവും അവഗണിക്കരുത്. പതിവ് ദന്തപരിശോധന മോണ രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും അതിനെ തുടര്‍ന്നുള്ള ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണവും നല്‍കും.

*ശുഭദിനം*

*കവിത കണ്ണന്‍*

പോളണ്ടില്‍ ജനിച്ച ഒരു ജൂത എഴുത്തുകാരനായിരുന്നു യഹേല്‍ ഡി നൂര്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് നൂറിനെയടക്കം അനേകം ജൂതന്‍മാരെ കോണ്‍സട്രേഷന്‍ ക്യാമ്പുകളില്‍ തടവിലാക്കുകയുണ്ടായി. പിന്നീട് എങ്ങനെയൊക്കെയോ തടവറയില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം ഇസ്രായേലിലെത്തി സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചുവന്നു. അക്കാലഘട്ടത്തില്‍ ഒരു ദിവസം കുപ്രസിദ്ധ നാസ്സി കുറ്റവാളിയായ അഡോള്‍ഫ് എഡ്മാന്‍ പോലീസിന്റെ പിടിയിലായ വിവരം അദ്ദേഹം അറിഞ്ഞു. അയാളെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം അയാളെ കാണാനായി നൂറും എത്തി. ബുള്ളറ്റ് പ്രൂഫ് കവചത്തിനകത്ത് എഡ്മാനെ കണ്ടുനിന്ന നൂറിന് തലചുററി. ഓടിക്കൂടിയ പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ഇയാളെ നോക്കി നിന്നപ്പോള്‍ എനിക്ക് പകയോ വിദ്വേഷമോ വെറുപ്പോ ഒന്നുമല്ല തോന്നിയത്. മറിച്ച് ഇയാളെപ്പോലെ ക്രൂരനാവാനുളള സാധ്യത എന്നിലും ഉണ്ടായിരുന്നല്ലോ എന്ന ചിന്തയാണ് വന്നത്. അദ്ദേഹം തുടര്‍ന്നു. നമ്മില്‍ ഓരോരുത്തരിലും എഡ്മാന്റെ അംശം കുറച്ചെങ്കിലുമുണ്ട്.. നൂര്‍ പറഞ്ഞ് വെച്ചത് തികച്ചും ശരിയാണ്. നമ്മിലോരോരുത്തരിലും ഇത്തരം ഗുണദോഷങ്ങളുടെ അംശം ഏറിയും കുറഞ്ഞുമിരിക്കുന്നുണ്ട്. അതില്‍ ഏതിനെയാണോ നമ്മള്‍ പരിപോഷിപ്പിക്കുന്നത് അതായിരിക്കും നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കുന്നത്.. നമുക്ക് നമ്മില്‍ നന്മയുടെ അംശത്തെ പരിപോഷിപ്പിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *