◾https://dailynewslive.in/ പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ചട്ടഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍. നിയമവിധേയമായ സാമഗ്രികള്‍ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉള്‍ക്കൊണ്ട് ബോര്‍ഡുകള്‍ വെക്കാന്‍ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.
◾https://dailynewslive.in/ സ്വകാര്യ സര്‍വ്വകലാശാല ബില്ല് നിയമസഭ പാസാക്കി. സര്‍ക്കാര്‍ നിയന്ത്രണം സര്‍വ്വകലാശാലകളില്‍ ഉറപ്പാക്കുമെന്നും ഇടതു സര്‍ക്കാരിന്റെ പുതുകാല്‍വയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
◾
*അജന്ത എല്ലോറയിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*
ഇന്ത്യന്‍ ചരിത്രത്തെയും മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശ്രദ്ധേയമായ കലാവൈഭവത്തെയും പ്രതിനിധീകരിക്കുന്ന രത്‌നങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തില്‍ നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന അജന്ത എല്ലോറയിലേക്ക് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ കനാലിലെ വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി. പാലക്കാട് വണ്ടിത്താവളത്ത് 100 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ കനാലില്‍ ജലചക്രം സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് ആദ്യമായാണ്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സ്വന്തം മണ്ഡലമായ ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് ഈ പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്.
◾https://dailynewslive.in/ തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തില്‍ സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് സമയം തേടിയിട്ടുണ്ട്. മൊഴി നല്‍കാന്‍ പ്രയാസമില്ലെന്ന് മന്ത്രി മാധ്യമങ്ങളോടും പറഞ്ഞു.
◾https://dailynewslive.in/ പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ എസ്ഐക്കെതിരെ ഹൈക്കോടതി. ഞാറക്കല്‍ എസ്ഐ അഖില്‍ വിജയകുമാറിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ചോദ്യം ചെയ്യാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയതെന്തിനെന്ന് കോടതി ചോദിച്ചു. അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്നും പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളില്‍ ഇരുവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം.
◾https://dailynewslive.in/ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്‌സൈസ് റേഞ്ചില്‍ നിന്ന് എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌കോഡിലേക്ക് മാറ്റി. മകനെതിരെ എക്‌സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് യു പ്രതിഭ എംഎല്‍എ പരാതി നല്‍കിയിരുന്നു. ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേസന്വേഷണം സ്‌പെഷ്യല്‍ സ്‌കോഡിലേക്ക് മാറ്റിയതെന്നാണ് എക്‌സൈസിന്റെ വിശദീകരണം.
◾https://dailynewslive.in/ പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് അഖിലയ്ക്കും അതുല്യയ്ക്കും ഒരു ലക്ഷം രൂപ നല്‍കുമെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ അറിയിച്ചു. സഹായ വാഗ്ദാനം അറിയിച്ചതിന് പിന്നാലെ അതുല്യയ്ക്കും അഖിലയ്ക്കും എച്ച്ആര്‍ഡിഎസ് ഇന്ത്യ അധികൃതര്‍ ചെക്ക് കൈമാറി. അതേസമയം പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ ആവശ്യപ്പെട്ടു. ചെന്താമര പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കള്‍ പറഞ്ഞു.
◾https://dailynewslive.in/ വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനല്‍ അവധി ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും എംവിഡിയുടെ മുന്നറിയിപ്പിലുണ്ട്.
◾https://dailynewslive.in/ കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്.
◾https://dailynewslive.in/ ബില്ലുകളില്‍ തീരുമാനം എടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നല്‍കിയത്.
◾https://dailynewslive.in/ വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതി പിടിയിലായി. കൂടെയുള്ള പൊലീസുകാര്‍ ചാടി മാറിയതിനാല്‍ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ തലസ്ഥാനത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം .തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ.
◾https://dailynewslive.in/ തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക കണ്ടെത്തലുമായി പൊലീസ്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നുവെന്നും അതിന്റെ മനോവിഷമത്തില്‍ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തില്‍ പൊലീസിന്റെ നിഗമനം പുറത്തുവന്നത്.
◾https://dailynewslive.in/ താമരശ്ശേരിയിലെ ലഹരി സംഘങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഇവിടെ വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കി. ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തില്‍ പൊലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
◾https://dailynewslive.in/ ആന്ധ്രയില്‍ നിന്നും വന്ന സ്വകാര്യ ബസില്‍ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട്ട് എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനില്‍ നിന്ന് വന്‍ തുക പിടിച്ചെടുത്തത്. പണം കൊണ്ടുവന്ന ആന്ധ്ര കാര്‍ണോല്‍ സ്വദേശിയായ ശിവപ്രസാദ് (59) എന്നയാളെ പണത്തോടൊപ്പം എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
◾https://dailynewslive.in/ പതിനാറുകാരിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ അഭിഭാഷകനെ പിടികൂടാതെ പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും പൊലീസ് ഇയാളെ പിടികൂടിയിട്ടില്ല. ഒളിവില്‍ പോയ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും ശക്തമായ തെളിവുകള്‍ ഹാജരാക്കിയത് കൊണ്ടാണ് കോടതി ജാമ്യഹര്‍ജി തള്ളിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 2023 ജൂണ്‍ 10 നാണ് കോഴഞ്ചേരിയിലെ ബാര്‍ഹോട്ടലില്‍ വെച്ച് നൗഷാദ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചന കേസ് കൈകാര്യം ചെയ്ത അഭിഭാഷകനായിരുന്നു ഇയാള്‍. കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് പണംവാങ്ങി പീഡനത്തിന് ഒത്താശ ചെയ്തത്. ഇവരെ മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് പ്രതികരിച്ച് ഹിന്ദി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രെ. ആവിഷ്‌കാര സ്വാതന്ത്രമാണ് വിനിയോഗിച്ചതെന്നും അതിന് മാപ്പുപറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പോലിസിനോടും കോടതിയോടും സഹകരിക്കുമെന്നും പൗരസ്വാതന്ത്രത്തില്‍ ഇന്ത്യ ഇപ്പോള്‍ 159-ാം സ്ഥാനത്താണെന്നും ഓര്‍മ്മിപ്പിച്ച് അദ്ദേഹം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
◾https://dailynewslive.in/ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വേണ്ടി ഫോണുകള്‍ പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ ഇന്ത്യ സഖ്യത്തില്‍ നിന്ന് അകലം പാലിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനയുമായി സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്ത്യ സഖ്യമെന്ന് സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖന്‍ പറഞ്ഞു. മധുര പാര്‍ട്ടി കോണ്‍ഗ്രസിലും ഈ നിലപാടിന് സ്വീകാര്യത ലഭിക്കാനാണ് സാധ്യത.
◾https://dailynewslive.in/ അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ്, എച്ച്-1 ബി, എഫ്-1 വിസയോ ഉള്ളവര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ മുന്നിറിയിപ്പ് നല്‍കി. ട്രംപ് ഭരണകൂടം ഇമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ യുഎസ് സിറ്റിസണ്‍ഷിഫ്ഫ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ്, ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, ഹോംലാന്റ് സെക്യൂരിറ്റി, കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സികളെല്ലാം പരിശോധന ശക്തമാക്കി.
◾https://dailynewslive.in/ ശീതള പാനീയ വിപണിയില്‍ വന്‍ വിപ്ലവമാണ് സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. കോടികള്‍ മുടക്കി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ കാമ്പ കോളയെ സ്വന്തമാക്കിയതോടെ വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയന്‍സ് സ്വന്തമാക്കി. റിലയന്‍സ് വെറും പത്ത് രൂപയ്ക്കാണ് ഷുഗര്‍ലെസ് ഡ്രിങ്കുകള്‍ നല്‍കുന്നത്. ഇതോടെ കൊക്കക്കോളയും പെപ്‌സിക്കോയും തംസ്അപ് എക്‌സ് ഫോഴ്‌സ്, കോക്ക് സീറോ, സ്‌പ്രൈറ്റ്, പെപ്‌സി നോ ഷുഗര്‍ എന്നിവയുള്‍പ്പടെ ഡയറ്റ്, ലൈറ്റ് പാനീയങ്ങള്‍ക്കായി പത്ത് രൂപ പായ്ക്കറ്റുകള്‍ പുറത്തിറക്കി. കുറഞ്ഞ വിലയിലുളള പാനീയങ്ങള്‍ വിപണിയിലെത്തിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രമാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ഈ തന്ത്രം കമ്പനികള്‍ക്ക് ലാഭകരമായിരിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം ശീതള പാനീയങ്ങളുടെയും ജ്യൂസുകളുടെയും വില്‍പ്പന രാജ്യത്ത് ഇരട്ടിയിലധികം വര്‍ദ്ധിച്ച് 700 മുതല്‍ 750 കോടി രൂപയിലെത്തി. നഗരപ്രദേശങ്ങളിലാണ് ഇത്തരം പാനിയങ്ങളുടെ ഡിമാന്‍ഡ് ഉയരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ 300 രൂപയില്‍ താഴെ വിലയുള്ള എല്ലാ ഉല്‍പ്പന്നങ്ങളുടെയും റഫറല്‍ ഫീസ് നിര്‍ത്തലാക്കാന്‍ ആമസോണ്‍ ഇന്ത്യ. വില്‍പ്പനക്കാരില്‍ നിന്ന് ഉല്‍പ്പന്നത്തിന് 2 ശതമാനം മുതല്‍ 4 ശതമാനം വരെയാണ് റഫറല്‍ ഫീസ് ഈടാക്കിയിരുന്നത്. 1.2 കോടിയിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാറ്റം ബാധകമാകും. വസ്ത്രങ്ങള്‍, ഷൂസുകള്‍, ഫാഷന്‍ ജ്വല്ലറി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അടുക്കള, വാഹന ഉത്പന്നങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ഉത്പന്നങ്ങള്‍ തുടങ്ങി 135 ഉത്പന്ന വിഭാഗങ്ങളില്‍ ഇത് ബാധകമാണ്. ദേശീയ ഷിപ്പിംഗ് നിരക്കുകള്‍ ഇപ്പോള്‍ 77 രൂപയില്‍ നിന്ന് 65 രൂപയായി കുറച്ചു. അതിനുപുറമെ ഒരു കിലോയില്‍ താഴെയുള്ള ഭാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് ആമസോണ്‍ 17 രൂപ വരെ കുറച്ചു. ഇതിലൂടെ വില്‍പ്പനക്കാര്‍ ആമസോണിന് നല്‍കുന്ന മൊത്തത്തിലുള്ള ഫീസും കുറയും. ഒരേസമയം ഒന്നിലധികം യൂണിറ്റുകള്‍ അയയ്ക്കുന്ന വില്‍പ്പനക്കാര്‍ക്ക് രണ്ടാമത്തെ യൂണിറ്റില്‍ ഫീസില്‍ 90 ശതമാനം വരെ ലാഭിക്കാം. തീരുമാനം ഏപ്രില്‍ 7 മുതല്‍ പ്രാബല്യത്തില്‍ വരും.
◾https://dailynewslive.in/ ‘എംപുരാന്‍’ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് മാര്‍ച്ച് 25ന് രാവിലെ 63 കോടി രൂപ പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസ് ചെയ്യും മുമ്പേ ഇത്രയും ടിക്കറ്റ് വിറ്റുപോകുന്നത്. വിറ്റതില്‍ കൂടുതലും മലയാളം പതിപ്പിന്റെ ടിക്കറ്റുകളാണ്. ഇതരഭാഷകളിലും പ്രമോഷന്‍ അതിന്റെ പീക്കില്‍ എത്തിയതോടെ രണ്ടു ദിവസം കൊണ്ട് പ്രീബുക്കിംഗ് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ മാര്‍ച്ച് 27ന് പുലര്‍ച്ചെ ആദ്യ ഷോ നടക്കും മുമ്പേ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിക്കും. കേരളത്തില്‍ മാത്രം 750ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. സമീപകാലത്ത് ഒരു ചിത്രവും കേരളത്തില്‍ ഇത്രയേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്തിട്ടില്ല. രണ്ടാഴ്ച ഹൗസ്ഫുള്ളായി ചിത്രം ഓടിയാല്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ മറികടക്കാന്‍ ചിത്രത്തിനാകും. സ്‌കൂള്‍ അടച്ചതും തുടര്‍ച്ചയായി അവധികള്‍ വരുന്നതും ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. പരിധിവിട്ടുള്ള വയലന്‍സ് ചിത്രത്തില്‍ ഉണ്ടാകില്ലെന്ന സംവിധായകന്‍ പൃഥ്വിരാജിന്റെ ഉറപ്പും കുടുംബങ്ങളെ തീയറ്ററിലേക്ക് നയിച്ചേക്കും. ഓരോ ഭാഷയിലും അവിടുത്തെ പ്രമുഖ താരങ്ങളെയും ഇന്‍ഫ്‌ളുവേഴ്‌സിനെയും പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രമോഷന്‍ തന്ത്രങ്ങളാണ് അണിയറക്കാര്‍ നടപ്പിലാക്കിയത്.
◾https://dailynewslive.in/ വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ പ്രണയ പര്‍വ്വം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പര്‍ശിയായ സംഗീതവും ട്രെയിലറിന്റെ ഹൈലൈറ്റുകളാണ്. എ – വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം എ – വണ്‍ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍ ,അനുപമ വി .പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു.
◾https://dailynewslive.in/ ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയുടെ വരുമാനം ഇതാദ്യമായി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 85,700 കോടി രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. എതിരാളിയായ ടെസ്ലയെയും പിന്നിട്ടാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ ബി.വൈ.ഡി മുന്നേറിയത്. 2024ല്‍ 97.7 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ടെസ്ല രേഖപ്പെടുത്തിയത്. ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി ഡിസംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 107 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നേടിയത്. കമ്പനിയുടെ ലാഭം 34 ശതമാനം വാര്‍ഷികവളര്‍ച്ചയും നേടി. ഇക്കാലയളവില്‍ കമ്പനി നടത്തിയത് റെക്കോഡ് വാഹന വില്‍പ്പനയാണ്. 1.76 കോടി വാഹനങ്ങളാണ് 2024ല്‍ ബി.വൈ.ഡി വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് തൊട്ട് പിന്നിലുണ്ട് ബി.വൈ.ഡി. കഴിഞ്ഞ വര്‍ഷം 1.79 കോടി കാറുകളാണ് ടെസ്ല വിറ്റഴിച്ചത്. അതേസമയം, ഹൈബ്രിഡ് മോഡലുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ബി.വൈ.ഡിയുടെ വില്‍പ്പന 4.27 കോടിയാകും. 2025ല്‍ ബി.വൈ.ഡി പ്രതീക്ഷിക്കുന്നത് 5-6 കോടിയ്ക്കടുത്ത് വാഹന വില്‍പ്പനയാണ്. 2025ന്റെ ആദ്യ രണ്ട് മാസത്തില്‍ 6,23,300 വാഹനങ്ങള്‍ ഇത് വരെ വിറ്റഴിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെക്കാള്‍ 93 ശതമാനം വളര്‍ച്ച.
◾https://dailynewslive.in/ കൊട്ടിയൂര്‍ മഹാശിവക്ഷേത്രം, പറശ്ശിനി മടപ്പുര മുത്തപ്പന്‍കാവ്, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തളി ശിവക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, വല്ലങ്ങി ശിവക്ഷേത്രം, ഉത്രാളിക്കാവ്, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം, പാറമേക്കാവ് ഭഗവതിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, ശ്രീഗുരുവായൂര്‍ക്ഷേത്രം, കൂടല്‍മാണിക്യക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബികാക്ഷേത്രം, ശ്രീവടക്കുന്നാഥക്ഷേത്രം, ശ്രീപൂര്‍ണത്രയീശക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, വൈക്കം ശ്രീമഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, ഓച്ചിറ പരബ്രഹ്‌മസന്നിധി, മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം, ശബരിമല, ശ്രീപത്മനാഭസ്വാമിക്ഷേത്രം, ആറ്റുകാല്‍ ശ്രീഭഗവതിക്ഷേത്രം… കേരളത്തിലെ പ്രശസ്തമായ 111 ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ‘കേരളത്തിലെ 111 ക്ഷേത്രങ്ങള്‍’. ഡോ. പി ബി ലല്‍കാര്‍. മാതൃഭൂമി. വില 399 രൂപ.
◾https://dailynewslive.in/ മാര്‍ച്ച് മാസം ദേശീയ കോളോറെക്ടല്‍ ക്യാന്‍സര്‍ അവബോധ മാസമാണ്. വന്‍കുടലിലെയും മലാശയത്തിലെയും അര്‍ബുദത്തിന്റെ സ്‌ക്രീനിംഗ്, പ്രതിരോധം, നേരത്തെ കണ്ടെത്തല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഇങ്ങനെയൊരു അവബോധ മാസം ആചരിക്കുന്നത്. കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്നത് വന്‍കുടലിന്റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ്. ജനിതക കാരണങ്ങള്‍ക്കപ്പുറം ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് മലാശയ അര്‍ബുദങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ അമിത ഉപയോഗം, കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലാശയ അര്‍ബുദ സാധ്യത കൂട്ടാം. അതുപോലെ അമിത മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ എന്നിവ കാരണവും ഈ ക്യാന്‍സര്‍ സാധ്യത കൂടാം. യുവാക്കളില്‍ വര്‍ധിച്ചുവരുന്ന മലാശയ അര്‍ബുദ മരണങ്ങള്‍ക്കു പിന്നില്‍ അമിതവണ്ണവും മദ്യപാനവുമാണെന്ന് അടുത്തിടെ ഒരു പഠനവും കണ്ടെത്തിയിരുന്നു. മിലാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അനാല്‍സ് ഓഫ് ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍ ആണ് മലാശയ അര്‍ബുദത്തിന്റെ ഒരു പ്രധാന ലക്ഷണം. മലബന്ധം, വയറിളക്കം അടിക്കടി അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം, വയറില്‍ സ്ഥിരമായുള്ള വേദനയും അസ്വസ്ഥതയും വയറ്റില്‍ നിന്ന് പോകുമ്പോള്‍ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും മലാശയ അര്‍ബുദത്തിന്റെ സൂചനയാകാം. മലത്തിന്റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങള്‍, വിളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയൊക്കെ മലാശയ അര്‍ബുദത്തിന്റെ സൂചനകളായും കാണപ്പെടാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.74, പൗണ്ട് – 110.70, യൂറോ – 92.48, സ്വിസ് ഫ്രാങ്ക് – 97.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.90, ബഹറിന്‍ ദിനാര്‍ – 227.48, കുവൈത്ത് ദിനാര്‍ -278.03, ഒമാനി റിയാല്‍ – 222.73, സൗദി റിയാല്‍ – 22.86, യു.എ.ഇ ദിര്‍ഹം – 23.34, ഖത്തര്‍ റിയാല്‍ – 23.45, കനേഡിയന്‍ ഡോളര്‍ – 59.88.