yt cover 24

https://dailynewslive.in/ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിയൊന്നാം ദിവസവും തുടരുകയാണ്.

https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവര്‍ക്കും എതിരല്ലെന്നും എ കെ ബാലന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നും യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നല്‍കുമെന്നതടക്കം വാഗ്ദാനങ്ങള്‍ അവര്‍ക്ക് പറയാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കാലിക്കറ്റ് സര്‍വലകലാശാലയിലെ വി.ഡി സവര്‍ക്കര്‍ക്ക് എതിരായ എസ്എഫ്‌ഐ ബാനറില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. ഞങ്ങള്‍ക്ക് ചാന്‍സിലറെയാണ് വേണ്ടത്, സവര്‍ക്കറെയല്ല എന്ന എസ്എഫ്‌ഐ ബാനറിലാണ് ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചത്. സവര്‍ക്കര്‍ എന്നാണ് രാജ്യത്തിന് ശത്രു ആയി മാറിയതെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ചോദ്യം.

*രാജസ്ഥാനിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

ജയ്പൂര്‍, അജ്മീര്‍, പുഷ്‌കര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവയുടെ സമ്പന്നമായ സാംസ്‌കാരിക ആസ്തികളെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും അറിയാനും രാജസ്ഥാനിലേക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ സ്‌കൂള്‍ അവധിക്കാലത്തിന് മുന്നോടിയായി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26,16,657 വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടണ്‍ അരിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്.

https://dailynewslive.in/ സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന തീയതി നല്ല ദിവസം നോക്കി നിശ്ചയിച്ചതല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഏപ്രില്‍ 23നാണ് ഉദ്ഘാടനം. എങ്ങനെയാണ് ഒരു വാര്‍ത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്റെ പ്രധാന ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണ് തീയതി തീരുമാനിച്ചതെന്നും അതിനെ വേറൊരു തരത്തില്‍ അവതരിപ്പിച്ചത് തെറ്റായ പ്രവണതയാണതെന്നും പൊതുവേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ അല്ലേ സംസ്ഥാന കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ സി.പി.എം. പൊളിറ്റ്ബ്യൂറോയിലെ അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല. അതേസമയം, 75 വയസ്സ് കഴിഞ്ഞ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവാക്കിയേക്കും. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. കെ.റെയിലിന് ബദലായി താന്‍ സമര്‍പ്പിച്ച റെയില്‍ പാത സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ടെന്നും കെ. റെയില്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും എന്നാല്‍ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുല്ലപ്പെരിയാറില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദര്‍ശിക്കുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികള്‍ക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥന്‍, ദില്ലിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരും സംഘത്തിലുണ്ട്.

https://dailynewslive.in/

മണ്ഡല പുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ട്രപതിയെ കാണും. എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മണ്ഡലപുനര്‍നിര്‍ണയ നീക്കം പാര്‍ലമെന്റില്‍ യോജിച്ച് തടയുമെന്നും ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടമെന്നും ഇത് ചരിത്രദിനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

*അമല ആശുപത്രി വാര്‍ത്തകള്‍*

അമല ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ കുട്ടികളുടെ കാൻസർ ചികിത്സ വിദഗ്ദ്ധന്റെ സേവനം ആരംഭിച്ചു . റീജിയണൽ കാൻസർ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. നന്ദകുമാറിന്റെ സേവനം തിങ്കൾ മുതൽ ശനിവരെ കാലത്ത് 8 മണി മുതൽ വൈകീട്ട് 4 വരെ ലഭ്യമാണ് കുട്ടികളിൽ കണ്ടുവരുന്ന അക്യൂട്ട് ലുക്കീമിയ (ബ്ലഡ് കാൻസർ), ബ്രെയിൻ ക്യാൻസർ, ലിംഫോമ, വിവിധ തരം ട്യൂമറുകളുടെ ചികിത്സ ഇനി മുതൽ അമലയിൽ ലഭ്യമാണ്. ചികിത്സയുടെ ഭാഗമായി വരുന്ന കിമോതെറാപ്പി,റേഡിയേഷൻ തെറാപ്പി, ബി.എം.ടി (ബോൺ മാരോ ട്രാസ്‌പ്ലാന്റ്) , തുടങ്ങിയ എല്ലാ സൗകര്യങ്ങളും അമല ആശുപത്രിയിൽ ലഭ്യമാണ്. *കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപെടുക : 0487-2304000/2304170, BMT : +91 91884 05288*

https://dailynewslive.in/ എറണാകുളം എആര്‍ ക്യാമ്പില്‍ വെടിയുണ്ട ചട്ടിയില്‍ ഇട്ട് ചൂടാക്കിയ സംഭവത്തില്‍ കൊച്ചി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി എആര്‍ ക്യാമ്പ് കമാന്റെന്റ് അറിയിച്ചു. വെടിയുണ്ടകള്‍ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ക്ലാവ് പിടിച്ച വെടിയുണ്ട ചൂടാക്കാന്‍ ചട്ടിയിലിട്ടു വറുത്തെടുക്കുകയായിരുന്നു പൊലീസുകാരന്‍. ഇതോടെ എറണാകുളം എആര്‍ ക്യാംപിന്റെ അടുക്കളയില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു.

https://dailynewslive.in/ ഇടുക്കി വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റടക്കം അഞ്ച് പഞ്ചായത്തംഗങ്ങള്‍ ഒരേ സമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് കമ്മറ്റിയിലും പങ്കെടുത്തെന്ന പരാതി ഉയര്‍ന്നതോടെ അന്വേഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍, തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ലഭിച്ച വേതനം പലിശയടക്കം തിരിച്ചടക്കാന്‍ ഉത്തരവിട്ടു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ജെ പ്രതിഭ, പഞ്ചായത്ത് അംഗങ്ങളായ ഇ മുനിയലക്ഷ്മി, ബി ജോര്‍ജ്, സുമിത്ര മനു എന്നിവരാണ് തൊഴിലുറപ്പ് ജോലിക്കും പഞ്ചായത്ത് കമ്മറ്റിയിലും ഒരേ സമയം പങ്കെടുത്തതായി രേഖകളില്‍ കണ്ടെത്തിയത്.

https://dailynewslive.in/ ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആഹ്വാനം ചെയ്തു. ഈ ദിവസം ലോകമെമ്പാടുമുള്ള ജനങ്ങള്‍ പ്രതീകാത്മകമായി ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഈ സംരഭത്തില്‍ പങ്ക് ചേരുന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

https://dailynewslive.in/ ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് ശേഷം തുടക്കത്തില്‍ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു തുടങ്ങി, തുടര്‍ന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ എസ്ഡിപിഐയിലേക്ക് സംഭാവന എന്ന രീതിയില്‍ വന്‍ തുക നല്‍കിയവര്‍ക്ക് തത്തുല്യമായ തുക മൂന്‍കൂട്ടി ലഭിച്ചിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നും എസ് ഡിപിയില്‍ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും ഇഡി അറിയിച്ചു. കേരളത്തില്‍ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

https://dailynewslive.in/ മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന് 11വര്‍ഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വര്‍ഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വര്‍ഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ പാലക്കാട് എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടേത് ആത്മഹത്യ തന്നെയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷാഹിനയുടെ മരണത്തിന് ആരുടെയും പ്രേരണ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

https://dailynewslive.in/ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുക്മാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എയര്‍ഗണ്ണും പെപ്പര്‍ സ്‌പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

https://dailynewslive.in/ റേഷന്‍ കടയില്‍ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് റേഷന്‍ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളം അരിയാണ് പുഴു നിറഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.

https://dailynewslive.in/ കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന ഷിബിന്‍ ലാലിനെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്.

https://dailynewslive.in/ പാലക്കാട് വാണിയംകുളം കോതയൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ചാണെന്ന് എഫ്‌ഐആര്‍. ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ പരിശോധനയിലാണ് മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്ന് കണ്ടെത്തിയത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചാണ് മരണം സംഭവിച്ചതെന്നതായിരുന്നു പ്രാഥമിക വിവരം. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്.

https://dailynewslive.in/ തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്.

https://dailynewslive.in/ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും അമ്മയും ഉള്‍പ്പെടെ നാലു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അരിയല്ലൂര്‍ മഹിളാ കോടതി. അരിയല്ലൂരിലെ ഗ്രാമത്തിലെ രാജേന്ദ്രന്റെയും ആണ്ടാളിന്റെയും മകള്‍ കനകവല്ലിയാണ് സ്ത്രീധന പീഡനം താങ്ങാനാവാതെ ജീവനൊടുക്കിയത്. കനകവല്ലിയുടെ ഭര്‍ത്താവ് കാരൈക്കുടി സ്വദേശി സെന്തില്‍ കുമാരവേല്‍, ഇയാളുടെ അമ്മ കലാവതിയുമടക്കം നാല് പേര്‍ക്കാണ് ശിക്ഷ.

https://dailynewslive.in/ ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎല്‍എമാരെ കര്‍ണാടകയില്‍ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ 18 എംഎല്‍എമാര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിഞ്ഞതിന് പിന്നാലെ സ്പീക്കര്‍ യു റ്റി ഖാദര്‍ നടപടികള്‍ 10 മിനിറ്റ് സമയത്തേക്ക് നിര്‍ത്തിവയ്ക്കുകയും പ്രതിഷേധിച്ച 18 ബിജെപി എംഎല്‍എമാരെ സഭയില്‍ നിന്ന് നീക്കുകയുമായിരുന്നു.

https://dailynewslive.in/ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ക്യൂബ ബിസിനസ് സമ്മേളനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ ശക്കിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായി. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഈ പരിപാടി ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്‌നോളജി, പുനരുപയോഗ ഈര്‍ജ്ജം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു.

https://dailynewslive.in/ യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആറ് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചത്.

https://dailynewslive.in/ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ നൂറുകണക്കിന് കൊറല്ല ഇനത്തില്‍പ്പെട്ട പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. കൂട്ട വിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അന്വേഷണം ആരംഭിച്ചു. ന്യൂകാസില്‍, കാരിംഗ്ടണ്‍, ഹാമില്‍ട്ടണ്‍ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയില്‍ ആയിരിക്കുന്നതെന്നാണ് വിവരം.

https://dailynewslive.in/ അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി നാട് കടത്താനുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം. ഒരു മാസത്തിനുള്ളില്‍ നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വെ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കിയിരുന്ന താത്കാലിക നിയമ പരിരക്ഷ റദ്ദാക്കാനാണ് തീരുമാനം.

https://dailynewslive.in/ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് മേധാവിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ സര്‍വൈലന്‍സ് ആന്റ് ടാര്‍ഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍ ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ പതിനെട്ടാമത് ഐപിഎല്‍ ടൂര്‍ണമെന്റിന് കൊല്‍ക്കത്തയില്‍ ഇന്ന് തുടക്കം. രാത്രി 7.30-ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും.

https://dailynewslive.in/ ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തിലെ ഊര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് അദാനി എനര്‍ജി സൊലൂഷന്‍സ് ഏറ്റെടുക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിനുള്ള ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് പ്രധാനമായും നടത്തുക. മുന്ദ്രയിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളുടെ നവീകരണവും കരാറില്‍ ഉള്‍പ്പെടുന്നു. വിവിധ സബ്‌സ്റ്റേഷനുകളെ ബുജ് ഇലക്ട്രിക്കല്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് 75 കിലോമീറ്റര്‍ ദൂരത്തില്‍ 765 കിലോവാട്ട് ഇരട്ട സര്‍ക്ക്യൂട്ട് ലൈനും സ്ഥാപിക്കുന്നുണ്ട്. മേഖലയിലെ ഊര്‍ജ വിതരണ ശേഷി 87,186 മെഗവാട്ട് ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍. ഈ വര്‍ഷം അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കുന്ന ആറാമത്തെ വന്‍കിട പദ്ധതിയാണിത്. ഈ വര്‍ഷം 57,561 കോടി രൂപയുടെ കരാറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 26 ശതമാനം കുതിപ്പുണ്ടായി.

https://dailynewslive.in/ ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ജനുവരി ഒന്നിനും ജനുവരി 30നും ഇടയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വാട്‌സ്ആപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്‌സ്ആപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ ഉപയോക്താക്കളില്‍ നിന്ന് 9,474 പരാതികളാണ് ലഭിച്ചത്. അതില്‍ 239 പരാതികളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും മറ്റ് പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

https://dailynewslive.in/ സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയചിത്രം ‘അഭിലാഷം’ തിയറ്ററില്‍ എത്താന്‍ ഏഴ് ദിവസം മാത്രം. മാര്‍ച്ച് 29ന് ഈദ് ആഘോഷമാക്കാന്‍ ചിത്രം തിയറ്ററിലെത്തും. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

https://dailynewslive.in/ 100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ് ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ നടിമാര്‍ക്ക് അത്രയും പ്രതിഫലം ലഭിക്കാറില്ല. എങ്കിലും ദീപിക പദുക്കോണ്‍, നയന്‍താര തുടങ്ങിയ താരങ്ങള്‍ വന്‍ പ്രതിഫലം കൈപ്പറ്റാറുണ്ട്. ഈ നടിമാരെയൊക്കെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 30 കോടി രൂപയാണ് ഒരു സിനിമയ്ക്ക് പ്രിയങ്ക ചോപ്ര വാങ്ങുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന്‍ സിനിമയിലേക്ക് റീ എന്‍ട്രി നടത്തുന്നത്. എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനായാണ് പ്രിയങ്ക 30 കോടി രൂപ പ്രതിഫലമായി വാങ്ങുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ഷോ ആയ ‘സിറ്റാഡലി’നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. 30 കോടി എന്ന കൂറ്റന്‍ പ്രതിഫലത്തോടെ ദീപിക ‘കല്‍ക്കി’യ്ക്കായി വാങ്ങിയ 20 കോടിയുടെ റെക്കോര്‍ഡ് ആണ് തകര്‍ന്നത്. ആലിയ 15 കോടി വീതമാണ് സിനിമയ്ക്ക് വാങ്ങുന്നതെന്നും കരീന, കത്രീന, കിയാര, നയന്‍താര, സാമന്ത എന്നിവര്‍ 10 കോടി മുതല്‍ മുകളിലേക്കാണ് പ്രതിഫലം വാങ്ങുന്നത്.

https://dailynewslive.in/ 650 സിസി മോട്ടോര്‍ സൈക്കിളുകളുടെ ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. മാര്‍ച്ച് 27ന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ 650, ബെയര്‍ 650 എന്നിവയ്ക്ക് ശേഷം ബ്രാന്‍ഡിന്റെ ആറാമത്തെ 650 സിസി മോട്ടോര്‍സൈക്കിളായിരിക്കും ഇത്. രാജ്യത്ത് വില്‍ക്കുന്ന 350 സിസി പതിപ്പിന്റെ അതേ നിയോ-റെട്രോ അപ്പീലോട് കൂടിയായിരിക്കും പുതിയ ബൈക്ക് വരിക. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കാണ് ആകര്‍ഷണം. ട്രിപ്പര്‍ മീറ്ററുള്ള ഒരു വലിയ അനലോഗ് ക്ലസ്റ്ററും ഇത് വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത് 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും ഉള്ള വയര്‍-സ്പോക്ക് വീലുകള്‍ ബൈക്കില്‍ ഉണ്ടാവും. പ്രധാന ഫ്രെയിമും സബ്-ഫ്രെയിമും ഷോട്ട്ഗണ്‍ 650ന് സമാനമാണ്. പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍, മുന്‍പിലും പിന്നിലും സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍-ചാനല്‍ എബിഎസുള്ള ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് മറ്റു ആകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650-ന് 647 സിസി എയര്‍/ഓയില്‍-കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഉണ്ട്. ഇത് 7,250 ആര്‍പിഎമ്മില്‍ 46.4 എച്ച്പി പവറും 5,650 ആര്‍പിഎമ്മില്‍ 52.3 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ട്രാന്‍സ്മിഷന്‍ വഴിയാണ് പിന്‍ ചക്രത്തിലേക്ക് പവര്‍ കൈമാറുന്നത്.

https://dailynewslive.in/ ഒരു വ്യാഴാഴ്ച രാത്രി ഹെര്‍ക്കുലീസ് സൈക്കിളിന്റെ പിന്നില്‍ ഡബിള് കയറി മമ്മൂട്ടി വന്നു. പിറ്റേന്ന് പകലു മുഴുവനും അയാളെ മുട്ടിനടന്ന നാട്ടുകാര്‍ രാത്രിയായപ്പോള്‍ ഒന്നുകണ്ടിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കാത്തുനിന്നു. കണ്ടവര്‍ കണ്ടവര്‍ അയാളോട് ഇനി ഇവിടുന്നു പോകണ്ടെന്നു തീര്‍ത്തുപറഞ്ഞു. പിന്നെ അയാള്‍ പോയില്ല. ‘മമ്മൂട്ടി കണ്ടുകണ്ട് പെരുകുന്ന കടല്‍’. ലിജീഷ് കുമാര്‍. മനോരമ ബുക്സ്. വില 152 രൂപ.

https://dailynewslive.in/ കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ പുരുഷന്മാരില്‍ 57 ശതമാനത്തിനും വൈറ്റമിന്‍ ബി12 അഭാവമുണ്ടെന്ന് പഠനം. ഊര്‍ജ്ജത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനുമെല്ലാം ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ബി12. നഗരങ്ങളിലെ കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന 4400 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ 3338 പേര്‍ പുരുഷന്മാരും 1059 പേര്‍ സ്ത്രീകളുമായിരുന്നു. ഇതില്‍ നിന്നാണ് 57 ശതമാനം പുരുഷന്മാര്‍ക്കും 50 ശതമാനം സ്ത്രീകള്‍ക്കും വൈറ്റമിന്‍ ബി12 അഭാവമുണ്ടെന്ന് കണ്ടെത്തിയത്. നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജത്തിന്റെ ചയാപചയത്തിനുമെല്ലാം ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ബി12. നിരന്തരമായ ക്ഷീണം, പേശികള്‍ക്ക് ദൗര്‍ബല്യം, കൈകാലുകളില്‍ മരവിപ്പ്, ഓര്‍മ പ്രശ്‌നങ്ങള്‍, ഒന്നിലും ശ്രദ്ധയൂന്നാന്‍ പറ്റാത്ത അവസ്ഥ, മൂഡ് മാറ്റങ്ങള്‍, ദേഷ്യം, വിഷാദം, തലകറക്കം, ശ്വാസം മുട്ടല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്. ചിക്കന്‍, മുട്ട, പാല്‍, മീന്‍, യോഗര്‍ട്ട്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 ധാരാളമുള്ളവയാണ്. ഭക്ഷണത്തില്‍ നിന്ന് ഇവ ലഭിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. കഫീനിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറയ്ക്കുന്നതും സഹായകമാണ്. ജോലിക്കിടെ ചെറിയ ഇടവേളകള്‍ എടുത്ത് ശരീരത്തിന് വ്യായാമം നല്‍കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രമിക്കണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വയറിന്റെ ആരോഗ്യം കാത്തു രക്ഷിക്കാനും ശ്രമിക്കുന്നതും വൈറ്റമിന്‍ ബി12 അഭാവത്തെ ചെറുക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.00, പൗണ്ട് – 111.10, യൂറോ – 93.01, സ്വിസ് ഫ്രാങ്ക് – 97.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.93, ബഹറിന്‍ ദിനാര്‍ – 228.14, കുവൈത്ത് ദിനാര്‍ -279.05, ഒമാനി റിയാല്‍ – 223.61, സൗദി റിയാല്‍ – 22.92, യു.എ.ഇ ദിര്‍ഹം – 23.42, ഖത്തര്‍ റിയാല്‍ – 23.62, കനേഡിയന്‍ ഡോളര്‍ – 59.94.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *