◾https://dailynewslive.in/ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും, കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെവി തോമസും പങ്കെടുത്തു. വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായെങ്കിലും ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് വിവരം. വയനാട്ടിലെ ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്നും ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍ തേടിയെന്നും ഉപാധികളില്ലാതെ കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം മുന്‍പോട്ട് വച്ചെന്നുമാണ് വിവരം.
◾https://dailynewslive.in/ 1925ല്‍ മഹാത്മാഗാന്ധിയും ശ്രീനാരയണ ഗുരുവും നടത്തിയ സമാഗമം ഒരു ജനതയുടെയാകെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേര് നേരിനെ കൈ പിടിച്ചണച്ച, ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ ഏറ്റവും പ്രധാനമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും ശിവഗിരിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ ഗാന്ധി-ഗുരു സംഭാഷണത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും വിപുലമായ പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്നത്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 11 ലെ വിജയി : സരിത നായര്‍, കൊയിലാണ്ടി, കോഴിക്കോട്*
◾https://dailynewslive.in/ മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ദേശീയ പാതയുടെ കാര്യത്തില്‍ അടക്കം എന്റെ തല എന്റെ മരുമകന്‍ എന്ന സമീപനം ആണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. വികസനത്തിന് കൂടുതല്‍ സഹായം കേരളത്തിന് കിട്ടണമെങ്കില്‍ അത് കേന്ദ്രത്തോട് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും അതിനു പകരം കേന്ദ്രം കേരളത്തെ ഞെക്കി പിഴിയുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങള്‍ ആരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയില്‍ പറഞ്ഞു. രഞ്ജി ടീമിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മന്ത്രിയുടെ വിശദീകരണം.
◾https://dailynewslive.in/ കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയില്‍ ഇളവ് പിണറായിക്ക് മാത്രം നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയില്‍ നിലനിര്‍ത്തും. പ്രായപരിധിയില്‍ ഇളവിനുള്ള നിര്‍ദ്ദേശം സംഘടന റിപ്പോര്‍ട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ പിബിയില്‍ നിന്ന് ഒഴിവാകും.
*ആസാം, മേഘാലയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
സമൃദ്ധമായ തേയിലത്തോട്ടങ്ങളും അതിശയകരമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ ആസാം, മേഘാലയത്തിലേക്ക് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീര്‍ത്ഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി. മാറ്റം ആവശ്യപ്പെട്ടത് 3000 പേരാണെന്നും കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ നറുക്കെടുപ്പിലൂടെ തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രയ്ക്ക് കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് 40,000 രൂപ അധികം നല്‍കേണ്ടി വരുന്നുണ്ട്.
◾https://dailynewslive.in/ എറണാകുളം കളമശ്ശേരിയില്‍ സ്വകാര്യ സ്‌കൂളിലെ കുട്ടികളില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങള്‍ കണ്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അതേസമയം കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളില്‍ ഉടന്‍ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു. 3 കുട്ടികള്‍ക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. രണ്ടുപേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ദില്ലിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പുകഴ്ത്തി ശശി തരൂര്‍. അസാധാരണ നടപടിയാണിതെന്നും രാഷ്ട്രീയ വ്യത്യാസം മറന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കും ഗവര്‍ണര്‍ക്കും ഒപ്പമുള്ള സെല്‍ഫിയും തരൂര്‍ സമുഹമാധ്യമത്തില്‍ പങ്കുവച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിലെത്തി. മറ്റ് ഭക്തര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് അവര്‍ മടങ്ങിയത്. അതിനിടെ കുടല്‍ മാണിക്യം വിഷയത്തിലെ അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങള്‍ തന്നെ പ്രചരിപ്പിച്ചതല്ലേയെന്നും ചോദിച്ച സുരേഷ് ഗോപി, വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു.
◾https://dailynewslive.in/ അന്തര്‍സംസ്ഥാന ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയില്‍വേ പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റ ഭാഗമായി പാഴ്‌സലുകളും ലഗേജുകളും റെയില്‍വെ പൊലീസും ആര്‍പിഎഫും എക്‌സൈസും സംയുക്തമായി പരിശോധിക്കും.
◾https://dailynewslive.in/ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വാട്‌സ്ആപ്പ് മുഖേനെ കത്ത് നല്‍കി. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടര്‍ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു. താന്‍ കാരണം ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാമെന്നും ഉള്ള നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ബാലു പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങള്‍ നാളെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
◾https://dailynewslive.in/ കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലും സമരക്കാര്‍. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം.
◾https://dailynewslive.in/ പാലക്കാട്ടെ മദ്യ നിര്‍മ്മാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാല്‍ കേസെടുക്കാമെന്നാണ് റവന്യു വകുപ്പിന്റെ നിര്‍ദേശം. ഭൂമിയെകുറിച്ച് അന്വേഷിക്കാന്‍ താലൂക്ക് ലാന്റ് ബോഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കര്‍ ഭൂമിയാണ്. എന്നാല്‍ ഒയാസിസിന്റെ കൈവശം 23.92 ഏക്കര്‍ ഭൂമിയുണ്ട്.
◾https://dailynewslive.in/ മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചതായി പരാതി. പരിക്കേറ്റ എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ സ്വദേശി ഉഷ, മകള്‍ നിഥാന എന്നിവര്‍ക്കാണ് ചികില്‍സ കിട്ടാതിരുന്നത്. ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഉഷക്കും മകള്‍ നിഥാനക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികില്‍സ കിട്ടിയില്ലെന്നാണ് പരാതി.
◾https://dailynewslive.in/ ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ കോടതി തള്ളി. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതോടൊപ്പം, ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നത്തെ കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കി.
◾https://dailynewslive.in/ മുണ്ടക്കൈയിലെയും ചൂരല്‍ മലയിലെയും അതീവ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുമോ എന്ന ആശങ്കയില്‍ കുടുംബങ്ങള്‍. ഗോ – നോ ഗോ സോണ്‍ മേഖല അടിസ്ഥാനമാക്കി മൂന്നാംഘട്ട പുനരധിവാസ കരട് പട്ടിക തയ്യാറാക്കിയപ്പോള്‍ പലരും പട്ടികയില്‍ നിന്നും പുറത്തായി. ചില സ്ഥലത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വീടുകളില്‍ ഒന്ന് പട്ടികയിലും മറ്റൊന്ന് പട്ടികക്ക് പുറത്തുമാണ്. സമരം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങള്‍.
◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ല. വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമേ തുക നീട്ടാന്‍ കഴിയൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.
◾https://dailynewslive.in/ റമദാനില്‍ സിയാറത്ത് യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 20ന് മലപ്പുറം ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. ‘പുണ്യ പൂക്കാലം ധന്യമാക്കാന്‍ മഹാന്മാരുടെ ചാരത്ത്’ എന്ന പേരിലാണ് യാത്ര. പുരുഷന്‍മാര്‍ക്ക് മാത്രമായി നടത്തുന്ന യാത്രയില്‍ ഒരാള്‍ക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
◾https://dailynewslive.in/ അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് വള്ളങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്-കോസ്റ്റല്‍ പൊലീസ് സംയുക്തസംഘം പിടികൂടി. വാടാനപ്പള്ളി തൃത്തല്ലൂര്‍ കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ സൂര്യദേവന്‍ എന്ന വള്ളവും ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ വള്ളവും ഉള്‍പ്പെടെ രണ്ട് യാനങ്ങളാണ് അധികൃതരുടെ പിടിയിലായത്. യാനങ്ങളില്‍ ഉപയോഗിച്ചിരുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു. വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 97,00 രൂപ സര്‍ക്കാറിലേക്ക് കണ്ടുകെട്ടി.
◾https://dailynewslive.in/ എസ്എംഎ രോഗബാധിതരുടെ ചികിത്സയ്ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തില്‍ ഇതുവരെ അനൂകൂല തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രോഗബാധിതരായവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വിഷയം പല തവണ ഉന്നയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. എസ്എംഎ രോഗിയായ മലയാളി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തോട് നിലപാട് തേടിയിരിക്കുകയാണ് സുപ്രീംകോടതി.
◾https://dailynewslive.in/ പാലക്കാട് വാളയാറില്‍ നിയമം ലംഘിച്ച് കന്നുകാലി കടത്ത്. മൃഗസംരക്ഷണ വകുപ്പിന്റെ ആര്‍ടി ചെക്ക് പോസ്റ്റില്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ കന്നുകാലി കടത്ത് കണ്ടെത്തിയത്. സേലത്തു നിന്നും ആലുവയിലേക്ക് പോയ ചരക്ക് ലോറിയില്‍ ഒരു പശുക്കിടാവിനെ ചത്ത നിലയിലും കണ്ടെത്തി. 13 കന്നുകാലികളെ കയറ്റേണ്ട ഈ വാഹനത്തില്‍ 22 കാലികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അധികൃതര്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കി.
◾https://dailynewslive.in/ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ സ്റ്റോര്‍ അടിച്ചുതകര്‍ത്ത പ്രതികള്‍ അറസ്റ്റില്‍. ലഹരി തര്‍ക്കവുമായി ബന്ധപ്പെട്ടല്ല അക്രമമെന്നും ഫാര്‍മസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകര്‍ത്തതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.
◾https://dailynewslive.in/ തായ്‌ലന്‍ഡ് മ്യാന്‍മാര്‍ ജോലി തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് സിബിഐ. ഇവരുടെ കൈവശമുള്ള രേഖകളടക്കം പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് നടപടി.
◾https://dailynewslive.in/ പത്തനംതിട്ടയിലെ വ്‌ലോഗര്‍ നീനു നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ പന്തളം പോലീസ് കേസെടുത്തു. ആശമാരുടെ സമരത്തെ പിന്തുണച്ചു സമൂഹമാധ്യമ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു സൈബര്‍ ആക്രമണം. തൃശൂര്‍ കുന്നംകുളം സ്വദേശി ജനാര്‍ദ്ദനെതിരെയാണ് കേസെടുത്തത്. നീനുവിന്റെ വീഡിയോക്ക് താഴെ ഇയാള്‍ അസഭ്യ കമന്റിട്ടിരുന്നു.
◾https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗര്‍ഭപാത്രം നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ പേരാമ്പ്ര സ്വദേശി മരിച്ചത് ചികിത്സ പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പേരാമ്പ്ര സ്വദേശിയായ അന്‍പത്തേഴുകാരി മരിച്ചത്. ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ കുട്ടമ്പുഴ മാമലകണ്ടത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആശവര്‍ക്കര്‍മാരെത്തിയപ്പോള്‍ മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടിലുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
◾https://dailynewslive.in/ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ഹൈദരാബാദില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയെയാണ് അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കര്‍ഷകന്റെ ബൈറ്റില്‍ മോശം പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രേവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾https://dailynewslive.in/ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വര്‍ഷത്തിന് ശേഷം പൊലീസില്‍ പരാതി. ഹെലികോപ്റ്റര്‍ തകര്‍ന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടന്‍ മോഹന്‍ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷം അതിരുവിട്ടതിന് തുടര്‍ന്ന് മധ്യപ്രദേശിലെ ദേവാസില്‍ കടുത്ത നടപടിയുമായി പൊലീസ്. ആഘോഷം അക്രമാസക്തമാവുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. പൊലീസ് പിടികൂടിയവരുടെ തല മൊട്ടയടിച്ച് തെരുവുകളിലൂടെ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട് .
◾https://dailynewslive.in/ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. കാണാതാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സുദിക്ഷ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്.
◾https://dailynewslive.in/ ടെസ്ലയുടെ മോഡല്‍ എക്‌സ് കാര്‍ സ്വന്തമാക്കി അമേരിക്കന്‍ പ്രസിഡന്‍ര് ഡൊണ്ള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തിരിച്ചടി നേരിടുന്ന ടെസ്‌ല ഉടമ ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ ട്രംപ് പുതിയ ടെസ്ല കാര്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
◾https://dailynewslive.in/ സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 29ന് അവധി ആരംഭിക്കും. ഇത് ഏപ്രില്‍ രണ്ടു വരെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രില്‍ മൂന്നു മുതല്‍ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാല്‍ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
◾https://dailynewslive.in/ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കടുത്തതാണെന്ന് സൂചിപ്പിച്ച് വൈറ്റ് ഹൗസ്. അമേരിക്കന്‍ മദ്യത്തിനും ഉല്‍പ്പന്നങ്ങള്‍ക്കും 150 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പരാമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പരസ്പര തീരുവകളെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. നാലുവര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലെത്താതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദില്‍ ഇറങ്ങുന്നത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്ന ഹൈദരാബാദിന്റെയും ലക്ഷ്യം അവസാന മത്സരത്തിലെ ജയമാണ്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോഡ് വിലയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8020 രൂപയാണ്. ഈ മാസം അഞ്ചിന് റെക്കോഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
◾https://dailynewslive.in/ പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വരുന്നു. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ടതായി എയര്‍ടെല്‍ സ്ഥിരീകരിച്ചു. വിവിധ ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് നെറ്റ് വര്‍ക്ക് വഴി ഗ്രാമപ്രദേശങ്ങള്‍, സ്‌കൂളുകള്‍, ബിസിനസുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നത് പോലുള്ള വിവിധ സാധ്യതകള്‍ തേടുന്നതിനായാണ് എയര്‍ടെല്ലുമായി സഹകരിക്കാന്‍ സ്റ്റാര്‍ലിങ്ക് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത കേബിള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിദൂരവും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ പ്രദേശങ്ങളില്‍ വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആക്സസ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍ നടി മഞ്ജു വാര്യര്‍ക്ക്. ഇപ്പോഴിതാ ഡോ. ബിജുവിനൊപ്പമുള്ള മഞ്ജുവിന്റെ പുതിയ ചിത്രമാണ് വാര്‍ത്തകളിലിടം നേടുന്നത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദ് ബോര്‍ഡര്‍ ലൈന്‍സ്’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജു തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ത്രില്ലര്‍ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്ത്യാസ് സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയാണ് ചലച്ചിത്രമേള നടക്കുക. 22 ഓളം സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് ചതുര്‍മുഖം, അഹര്‍, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളുടെ സഹ നിര്‍മാതാവായി മഞ്ജു വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ചിത്രങ്ങളിലെല്ലാം മഞ്ജു തന്നെയാണ് പ്രധാന വേഷത്തിലെത്തിയതും.
◾https://dailynewslive.in/ ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് ‘പൊന്‍മാന്‍’. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 14ന് ജിയോഹോട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗിനെത്തുക. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ബേസില്‍ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍, സ്റ്റെഫി എന്ന നായികയായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ 390 ഡ്യൂക്ക് മോഡലിന്റെ 2025 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഒരുങ്ങുന്നു. അപ്ഡേറ്റ് ചെയ്ത ബൈക്കിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ക്രൂയിസ് കണ്‍ട്രോള്‍ ആണ്. പുതിയ 390 അഡ്വഞ്ചറില്‍ അവതരിപ്പിച്ച അതേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം പുതിയ 390 ഡ്യൂക്കില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എമര്‍ജന്‍സി ബ്രേക്കായ എന്‍ജിന്‍ കില്‍ സ്വിച്ചിന് കീഴിലാണ് ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍. പുതിയ 390 ഡ്യൂക്കിന് പവര്‍ നല്‍കുന്നത് 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനായിരിക്കും. ഇത് 45.3 ബിഎച്ച്പിയും 39 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ എന്‍ജിനെ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ബൈക്കില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്.
◾https://dailynewslive.in/ ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്‌സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്. ‘നിര്‍ന്നിമേഷമായ് നില്‍ക്ക’. അനില്‍ വള്ളത്തോള്‍. മാതൃഭൂമി. വില 272 രൂപ.
◾https://dailynewslive.in/ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് ബദാം. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ബദാം സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താനും ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനായി ബദാമിനൊപ്പം ചേര്‍ക്കാവുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ബദാമിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി ബദാമിനൊപ്പം കഴിക്കുന്നതും ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം യോഗര്‍ട്ടില്‍ ചേര്‍ത്ത് കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓട്സില്‍ ബദാം ചേര്‍ത്ത് കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.20, പൗണ്ട് – 112.75, യൂറോ – 95.16, സ്വിസ് ഫ്രാങ്ക് – 98.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.85, ബഹറിന്‍ ദിനാര്‍ – 231.42, കുവൈത്ത് ദിനാര്‍ -282.99, ഒമാനി റിയാല്‍ – 226.48, സൗദി റിയാല്‍ – 23.25, യു.എ.ഇ ദിര്‍ഹം – 23.75, ഖത്തര്‍ റിയാല്‍ – 23.93, കനേഡിയന്‍ ഡോളര്‍ – 60.35.