yt cover 55

https://dailynewslive.in/ റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവില്‍ ഐബി സ്പെഷ്യല്‍ ഡയറക്ടറാണ്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്. ഐബിയുടെ സ്പെഷ്യല്‍ ഡയറക്ടറായി ഉയര്‍ത്തപ്പെട്ടതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാന്‍ താല്‍പര്യമറിയിച്ചത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സ്തുത്യര്‍ഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.

https://dailynewslive.in/ സര്‍വ്വീസിന്റെ തുടക്കം മുതല്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ്. തിരുവനന്തപുരത്ത് യാത്ര അയക്കല്‍ പരേഡില്‍ പങ്കെടുത്ത് സംസാരിക്കവെ പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നാണ് താന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം താല്‍ക്കാലികമാണെന്നും യൂണിഫോം ഇല്ലെങ്കിലും കര്‍തവ്യബോധമുള്ളവരാകണമെന്നും ഡിജിപി പറഞ്ഞു. കേരള പൊലീസ് മികച്ച സേനയാണെന്നും തുടര്‍ച്ചയായി കേന്ദ്ര അവാര്‍ഡ് ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പുതിയ സംസ്ഥാന പൊലീസ് മേധാവിക്കായുള്ള മൂന്നംഗ പട്ടികയില്‍ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി വിവരം. മൂന്ന് പേരുടെയും സര്‍വീസ് ചരിത്രം കാബിനറ്റില്‍ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മന്ത്രിയുടെ ജീവന്‍ അപകടത്തിലായപ്പോഴാണ് അന്ന് വെടിവെയ്പ്പ് ഉണ്ടായതെന്നും നിയമനം അതിന്റെ നടപടിയ്ക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു.

https://dailynewslive.in/ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതില്‍ പ്രതികരണവുമായി പി ജയരാജന്‍. കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡയെന്നും മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനമെന്നും ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി ഒഴിവാക്കിയതാണെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോടതി തീരുമാനം എടുത്തതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. റവാഡ വെടിവെപ്പിന്റെ രണ്ട് ദിവസം മുന്‍പ് മാത്രം ചുമതലയേറ്റയാളാണെന്നും റവാഡക്ക് കാര്യമായ അറിവോ പരിചയമൊ ഇല്ലെന്നും പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണെന്നും ഈ വിഷയത്തില്‍ പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രൊഡ്യൂസര്‍ അസോസിയേഷന് വേണ്ടി രഞ്ജിത്തും അമ്മ സംഘടനയ്ക്ക് വേണ്ടി ജയന്‍ ചേര്‍ത്തലയും ആത്മയ്ക്ക് വേണ്ടി പൂജപ്പുര രാധാകൃഷ്ണനും പ്രതിഷേധത്തില്‍ പങ്കെടുത്തു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ നിയോഗിച്ചതില്‍ തൃപ്തിയുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ആലപ്പുഴ മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

https://dailynewslive.in/ കേരള സര്‍വ്വകലാശാലയുടെ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസി യുടെ റിപ്പോര്‍ട്ട്. ഗവര്‍ണ്ണറെ ബോധപൂര്‍വം തടഞ്ഞു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രാര്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ട്രെയിന്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാറും ഒടിപിയുമായി ബന്ധപ്പെട്ട് നാളെ മുതല്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി റെയില്‍വേ. ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ഈ മാറ്റം ഉണ്ടാകും. നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമെ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമായിരിക്കും.

https://dailynewslive.in/ കീം പരീക്ഷാഫലം ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കും. യോഗ്യതാ പരീക്ഷകളുടെ മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ ഫോര്‍മുലക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയാത്ത വിധത്തില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ തയ്യാറാക്കിയ നിര്‍ദ്ദേശമാണ് അംഗീകരിച്ചത്.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറി അഞ്ചംഗ സംഘത്തിന്റെ കാര്‍. ഇവര്‍ സഞ്ചരിച്ച വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. എലത്തൂരില്‍ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റില്‍ ചുങ്കത്ത് വെച്ച് വാഹനവും അതില്‍ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

https://dailynewslive.in/ ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യു റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ പുതുക്കാട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കുഴികള്‍ തുറന്നുള്ള പരിശോധനയില്‍ കുഴിയില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുഴികള്‍ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് സംഘം ശേഖരിക്കുന്നുണ്ട്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 18 ഡോക്ടര്‍ വേണ്ടയിടത്ത് ആകെയുള്ളത് 9 ഡോക്ടര്‍മാരാണ്. റേഡിയോളജി വിഭാഗത്തില്‍ 9 ഒഴിവുകളാണ് ഉള്ളത്. ജനറല്‍ മെഡിസിനില്‍ 6 ഒഴിവുകളാണ് ഉള്ളത്. ഉദരരോഗ വിഭാഗത്തില്‍ സ്ഥിരം ഡോക്ടര്‍ ഇല്ല. വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ആണ് ഉദരരോഗ വിഭാഗത്തില്‍ ഡോക്ടര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.

https://dailynewslive.in/ റോഡിലെ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധത്തിലായിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേയര്‍ എം.കെ.വര്‍ഗീസ്. കൗണ്‍സിലര്‍മാരോട് ചേമ്പറിലേക്ക് വരാന്‍ മേയര്‍ ആവശ്യപ്പെട്ടു. ചര്‍ച്ച എന്ന ഉറപ്പ് ലഭിച്ചതോടെ പ്രതിപക്ഷം താല്‍ക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു. നേരത്തെ മേയറുടെ കസേരയ്ക്ക് ചുറ്റും കൂടി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു.

https://dailynewslive.in/ സുംബ വിഷയത്തില്‍ ഫേസ്ബുക്കില്‍ വിവാദ കമന്റിട്ട സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മൂലങ്കാവ് ലോക്കല്‍ കമ്മിറ്റി അംഗം കെ ജി ഷാജിക്കെതിരെയാണ് ബത്തേരി പൊലീസ് കേസ് എടുത്തത്. മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വിദ്വേഷ പോസ്റ്റ് ഇട്ടു എന്ന് ആണ് എഫ്ഐആര്‍. യൂത്ത് ലീഗിന്റെ പരാതിയില്‍ ആണ് പൊലീസ് നടപടി. കമന്റ് വിവാദമായതിന് പിന്നാലെ ഷാജിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ മരം വീണ് ഗതാഗതക്കുരുക്ക്. ഇതേത്തുടര്‍ന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു. കല്ലടിക്കോട് എയുപി സ്‌കൂളിന് മുന്നില്‍ ടി ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൂറ്റന്‍ വാകമരമാണ് കടപുഴകി വീണത്. കല്ലടിക്കോട് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

https://dailynewslive.in/ ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന്‍ പോയതെന്ന് കൊച്ചിയില്‍ ആഢംബര കാര്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ച റോഷന്‍ ആന്റണിയുടെ ഭാര്യ ഷെല്‍മ. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന്‍ അംഗങ്ങള്‍ വിളിച്ചിട്ട് റോഷന്‍ പോയിട്ടുണ്ടെന്നും പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു.

https://dailynewslive.in/ ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതില്‍ വിവാദമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍ നന്ദയുടെ ആത്മഹത്യക്ക് പിന്നാലെ താല്‍ക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു. പുതുതായി തെരഞ്ഞെടുത്ത പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു സ്‌കൂള്‍ തുറന്നത്. പുതിയ പ്രിന്‍സിപ്പാളായി സിസ്റ്റര്‍ പൗലിയും, വൈസ് പ്രിന്‍സിപ്പാളായി സിസ്റ്റര്‍ ജൂലിയും ചുമതലയേറ്റെടുത്തു.

https://dailynewslive.in/ ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്ത് പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുന്‍പ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

https://dailynewslive.in/ തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. സങ്കറെഡ്ഡി ജില്ലയിലെ പസമൈലാരം വ്യവസായികമേഖലയിലെ ‘സിഗാച്ചി’ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ 26 പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍

https://dailynewslive.in/ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഏഴ് തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒഡീഷയിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

https://dailynewslive.in/ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ 27 വയസ്സുകാരിയെ കാറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുന്‍പ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.100 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോള്‍വോ കാറും നല്‍കിയാണ് വിവാഹം നടത്തിയത്.

https://dailynewslive.in/ അറബിക്കടലില്‍ ഒമാന്‍ ഉള്‍ക്കടലില്‍ തീപിടിത്തത്തില്‍ പെട്ട കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷിച്ചു. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി.സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ നാവിക കപ്പല്‍ ഐഎന്‍എസ് ടബാറാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.ഐഎന്‍എസ് ടബാറിലെ 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോഗസ്ഥരും തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

https://dailynewslive.in/ കൊല്‍ക്കത്ത കൂട്ട ബലാത്സംഗക്കേസില്‍ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷന്‍. കമ്മീഷന്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കുന്നില്ലെന്ന് ദേശീയ വനിത കമ്മീഷന്റെ ആരോപണം. സംഭവം നടന്നയിടം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇരയുടെ കുടുംബത്തെ കാണുന്നതില്‍ നിന്നും വിലക്കുന്നുവെന്നും അന്വേഷണ വിവരങ്ങള്‍ കൈമാറുന്നില്ലെന്നുമാണ് വനിത കമ്മീഷന്‍ അംഗം ഡോ. അര്‍ച്ചന മജുംദാര്‍ ആരോപിക്കുന്നത്.

https://dailynewslive.in/ ഇറാനെതിരെ ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍. അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വന്‍തോതില്‍ വിമാനങ്ങളെത്തിയതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇസ്രയേല്‍ വലിയ തോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഇരുപക്ഷവും എല്ലാ നിബന്ധനകളും അംഗീകരിച്ചുവെന്നാണ് വൃത്തങ്ങള്‍ അറിക്കുന്നത്. ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി, വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വാഷിംഗ്ടണിലുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പരം താരിഫ് ചുമത്താനുള്ള ട്രംപിന്റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാര്‍ സാധ്യമാകുന്നത്.

https://dailynewslive.in/ ഗ്വാര്‍ഡിയോളയും മൗറീഞ്ഞോയും ഒരുമിച്ചു വന്നു പരിശീലിപ്പിച്ചാലും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് ഒരു ചലനവും ഉണ്ടാക്കാനാകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച്. പ്രശ്നം ഫുട്ബോള്‍ സിസ്റ്റത്തിന്റേതാണെന്നും ഫെഡറേഷന്റെ സമീപനവും മാറണമെന്നും അദ്ദേഹം തുറന്നടിച്ചു. സീനിയര്‍ ടീമിനെ വിട്ട് ജൂനിയര്‍ ടീമുകളില്‍ ഫോക്കസ് ചെയ്യണമെന്നും അവര്‍ക്കു മികച്ച പരിശീലനമൊരുക്കണമെന്നും മത്സരപരിചയം കൊടുക്കണമെന്നും എങ്കില്‍ കുട്ടികള്‍ വളര്‍ന്നുവലുതായി നിലവാരമുള്ള സീനിയേഴ്സായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വിംബിള്‍ഡണ്‍ ടെന്നിസിന് ഇന്ന് തുടക്കമാവും. പുരുഷന്‍മാരിയില്‍ യാനിക് സിന്നറും വനിതകളില്‍ അറിന സബലെന്‍കയുമാണ് ഒന്നാം സീഡ് താരങ്ങള്‍. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ നേരിടും. അറിന സബലെങ്കക്ക് കനേഡിയന്‍ താരം കാര്‍സണ്‍ ബ്രാന്‍സ്‌റ്റൈനാണ് എതിരാളി. അലക്‌സാണ്ടര്‍ സ്വരേവിനും ടൈലര്‍ ഫ്രിറ്റ്‌സിനും ഡാനില്‍ മെദ്വദേവിനും ഇന്ന് മത്സരമുണ്ട്. വനിതകളില്‍ ബാര്‍ബോറ ക്രൈജിക്കോവയാണ് നിലവിലെ ചാമ്പ്യന്‍.

https://dailynewslive.in/ വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചര്‍ ആഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ നിരവധി ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാല്‍ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകള്‍ക്കൊപ്പം ഒരു പുതിയ ‘സ്‌കാന്‍ ഡോക്യുമെന്റ്’ ഓപ്ഷന്‍ ദൃശ്യമാകും. പുതിയ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നിലൂടെ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പണ്‍ ആകുകയും ഡോക്യുമെന്റ് ഷെയര്‍ ചെയ്യാനും കഴിയും.

https://dailynewslive.in/ സംഗീതജ്ഞനെന്നതിന് പുറമേ നടനായും തമിഴ് സിനിമയില്‍ സജീവമാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം ‘ബ്ലാക്ക്മെയില്‍’ ആണ്.സംവിധാനം നിര്‍വഹിക്കുന്നത് മാരന്‍ ആണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേഷഅ തിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗോകുല്‍ ബിനോയ്യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ജി വി പ്രകാശ് കുമാറിന്റേതായി ഒടുവില്‍ വന്നത് കിംഗ്സ്റ്റണാണ്. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്.

https://dailynewslive.in/ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്‌സാസ് ടൈഗര്‍’ പ്രഖ്യാപന വിഡിയോ റിലീസ് ചെയ്തു. ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രത്യേക വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വ കുമാര്‍ തിരുമാരന്‍ ആണ്. അദ്ദേഹത്തിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. യുകെ സ്‌ക്വാഡിന്റെ ബാനറില്‍ ഫാമിലി പടത്തിന്റെ നിര്‍മാതാക്കളാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. സുജിത്ത്, ബാലാജി കുമാര്‍, പാര്‍ത്തി കുമാര്‍, സെല്‍വ കുമാര്‍ തിരുമാരന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. പ്രദീപ് രംഗനാഥന്‍, മമിതാ ബൈജു എന്നിവരോടൊപ്പം ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലും, ഓണം റിലീസായി തിയറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം ‘മൈം നെ പ്യാര്‍ കിയാ’ എന്ന ചിത്രത്തിലെ നായകവേഷത്തിലും ഹൃദു ഹാറൂണ്‍ അഭിനയിക്കുന്നുണ്ട്.

https://dailynewslive.in/ ‘പണി’ എന്ന സിനിമയിലൂടെ പ്രക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച നടനാണ് വാറണ്ട് ഡേവി എന്നറിയപ്പെടുന്ന ബോബി കുര്യന്‍. ഇപ്പോള്‍ പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷനാണ് ബോബി കുര്യന്‍ സ്വന്തമാക്കിയത്. 32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കോട്ടയത്തെ ടൊയോട്ട വിതരണക്കാരയ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം കാര്‍ വാങ്ങിയത്. ഏറ്റവും ഉയര്‍ന്ന മോഡലായ ഇസെഡ്എക്സ്(ഒ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് മോഡലുകളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്.

https://dailynewslive.in/ പ്രപഞ്ചത്തിലെ ജീവിതം, ജീവിതവിജയം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, മനുഷ്യബന്ധങ്ങള്‍, നന്മ-തിന്മകള്‍, ലൈംഗികത, സന്തോഷവും ദുഃഖവും, അധികാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാമെല്ലാവരും ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ദൈവവുമായുള്ള സംഭാഷണത്തിന്റെ പ്രതിപാദ്യം. മതബന്ധിതമായ, ആചാരാനുഷ്ഠാനജടിലമായ വിശ്വാസത്തെ മറികടന്ന് യഥാര്‍ത്ഥ ദൈവാനുഭവം എന്തെന്നു മനസ്സിലാക്കാന്‍ പ്രചോദനമേകുന്ന പുസ്തകം. ഇതിനോടകം 34 ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകം. ‘ദൈവവുമായുള്ള സംഭാഷണം’. നീല്‍ ഡൊണാള്‍ഡ് വാല്‍ഷ്. പരിഭാഷ – ചാക്കോച്ചന്‍ ജോണ്‍ മലേമുണ്ടക്കല്‍. മാതൃഭൂമി. വില 255 രൂപ.

https://dailynewslive.in/ മാനസികാരോഗ്യത്തിനും സന്തോഷത്തിനും പിന്നില്‍ ഹോര്‍മോണുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളാണ് ഡോപാമൈന്‍, സെറോടോണിന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയവ. ഇവ ഹാപ്പി ഹോര്‍മോണുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോ?ഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സെറോടോണിന്‍ കൂട്ടാന്‍ സഹായിക്കും. സന്തോഷത്തിന്റെ വികാരവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഘടകങ്ങള്‍ ചോക്ലേറ്റില്‍ കാണപ്പെടുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആനന്ദം, സന്തോഷം എന്നിവ നല്‍കുന്നു. വാഴപ്പഴത്തില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം സെറോടോണിന്‍ ആയി മാറ്റുന്ന ഒരു അമിനോ ആസിഡ് ആണ്. ഇത് മാനസികാവസ്ഥ, ഉറക്കം, മൊത്തത്തിലുള്ള വൈകാരിക ക്ഷേമം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ്. തേങ്ങയില്‍ മീഡിയം-ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേങ്ങാപ്പാലില്‍ നിന്നുള്ള ങഇഠ ഉത്കണ്ഠ കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈനിന്റെ അളവ് കൂട്ടാം. ഇത് ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. അവാക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സ്ത്രീകളില്‍ ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അവയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദ നില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് സഹായിക്കുന്നു. ബെറികളില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കും. കൂണുകളില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആന്റീഡിപ്രസന്റ് ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.53, പൗണ്ട് – 117.31, യൂറോ – 100.39, സ്വിസ് ഫ്രാങ്ക് – 107.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.91, ബഹറിന്‍ ദിനാര്‍ – 226.74, കുവൈത്ത് ദിനാര്‍ -279.78, ഒമാനി റിയാല്‍ – 222.43, സൗദി റിയാല്‍ – 22.81, യു.എ.ഇ ദിര്‍ഹം – 23.29, ഖത്തര്‍ റിയാല്‍ – 23.47, കനേഡിയന്‍ ഡോളര്‍ – 62.60.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *