◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്ത് നിന്ന് ജന്മനാട്ടിലേക്കുള്ള വിലാപയാത്ര ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര ആരംഭിച്ചത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ വഴിയരികുകളിലും കവലകളിലും മഴയെ അവഗണിച്ച് കാത്തുനില്‍ക്കുന്നത്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. ഭൗതികശരീരം രാവിലെയോടെ വിഎസിന്റെ പുന്നപ്രയിലെ വസതിയില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്‌കാരം നടക്കുന്ന ആലപ്പുഴ ജില്ലയില്‍ ഇന്ന് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്.
◾https://dailynewslive.in/ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. ൃഅബൂബക്കര്‍ മുസ്ലിയാര്‍. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചര്‍ച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കേ തുടര്‍ നടപടികളെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു യോജിച്ച നീക്കത്തിന് രൂപംനല്‍കിയിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ നിമിഷപ്രിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് സൂഫി പണ്ഡിതരുടെ ഇടപെടലിലാണെന്നായിരുന്നു പുറത്തുവന്ന വിവരം. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായ് ശ്രമം നടത്തിയിരുന്ന സാമുവല്‍ ജെറോമിനെ അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
◾https://dailynewslive.in/ ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്മോര്‍ട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്‌കരിച്ചത്. ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
◾https://dailynewslive.in/ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി തിങ്കളാഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1694 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
◾https://dailynewslive.in/ സിപിഎം യുവനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകന്‍ കണ്ണുള്ള നേതാക്കളാണ് സിപിഐഎമ്മിനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വിഎസിന്റെ പൊതുദര്‍ശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയര്‍ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നത്. റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അധ്യാപകനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അനൂപിനെയാണ് നഗരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് പോസ്റ്റിട്ട മറ്റൊരു സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസിന്‍ അഹമ്മദിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
◾https://dailynewslive.in/ തനിക്കെതിരെ കോണ്‍ഗ്രസില്‍ പരസ്യ വിമര്‍ശനമുന്നയിക്കുന്നവരുടെ പദവിയെന്തെന്ന് ശശി തരൂര്‍. വല്ലതും പറയുന്നതിന് താന്‍ എന്ത് ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു. രാജ്മോഹന്‍ ഉണ്ണിത്താനും, കെ. മുരളീധരനും പരസ്യ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
◾https://dailynewslive.in/ പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം. റെയില്‍പാളത്തില്‍ നിന്നും ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മായന്നൂര്‍ മേല്‍പാലത്തിന് സമീപം അഞ്ചിടങ്ങളില്‍ നിന്നാണ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
◾https://dailynewslive.in/ കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. കഴിഞ്ഞ ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത്.
◾https://dailynewslive.in/ അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയെന്ന് ആരോപണം. വെങ്ങാനൂര്‍ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
◾https://dailynewslive.in/ സംസ്ഥാനത്ത് 25, 26 തിയതികളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് നാളെ മുതല്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. 25 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 26 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.കാസര്‍കോട് മൊഗ്രാല്‍, പത്തനംതിട്ട മണിമല എന്നീ നദികളിലാണ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ധന്‍കറിന്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തില്‍ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും കെസി ദില്ലിയില്‍ പ്രതികരിച്ചു.
◾https://dailynewslive.in/ ഒഡീഷയില്‍ ഹോക്കി പരീശീലകന്‍ 15 കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പരിശീലകനെയും കുറ്റകൃത്യം ചെയ്യാന്‍ സാഹായിച്ച മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹോക്കി പരിശീലനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ലോഡ്ജിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം.
◾https://dailynewslive.in/ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഹോങ്കോങ് – ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് തീ പിടുത്തം. വിമാനം ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ നിര്‍ത്തിയ സമയം ഓക്സിലറി പവര്‍ യൂണിറ്റില്‍ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റ് ക്രൂരമായ മര്‍ദനത്തിന് ഇരയായി. രോഗിയുടെ കൂടെ വന്ന ബന്ധുവായ ഗോപാല്‍ എന്നയാളാണ് റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നതും മുടിയില്‍ പിടിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
◾https://dailynewslive.in/ പ്രതിപക്ഷ ബഹളത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്റ്. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. കാര്യോപദേശക സമിതി യോഗത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമെന്ന് ചെയര്‍ നിയന്ത്രിച്ച ജഗദാംബിക പാല്‍ എംപി വ്യക്തമാക്കി.
◾https://dailynewslive.in/ ബോയിങ് വിമാനങ്ങളിലെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ച് പരിശോധനകള്‍ പൂര്‍ത്തിയായതായി എയര്‍ ഇന്ത്യ അറിയിച്ചു. പരിശോധനയില്‍ ലോക്കിംഗ് സംവിധാനത്തില്‍ പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. ബോയിങ് -787, ബോയിങ്- 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ജൂലൈ 12ന് എയര്‍ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയായിരുന്നു. ഈ പരിശോധനയാണിപ്പോള്‍ പൂര്‍ത്തിയായത്.
◾https://dailynewslive.in/ ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം എഫില്‍ നിന്നും ഗീത പടിയിറങ്ങുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ഗീത ഗോപിനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓഗസ്റ്റില്‍ ഹാര്‍വഡ് യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സ് അധ്യാപികയായി മടങ്ങിയെത്തുമെന്നും അവര്‍ വിവരിച്ചു.
◾https://dailynewslive.in/ ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നീ സംഘടനകളാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
◾https://dailynewslive.in/ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയ്ക്കു മേല്‍ ആദായനികുതിയിളവ് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍, ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. ഇതോടെ 199 കോടിരൂപ ആദായ നികുതിയിനത്തില്‍ കോണ്‍ഗ്രസ് അടയ്ക്കണം. കോണ്‍ഗ്രസിന്റെ 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്.
◾https://dailynewslive.in/ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമടക്കം സമ്മര്‍ദം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയുടെ ഇന്ധന സുരക്ഷക്കാണ് ഏറ്റവും പ്രഥമ പരിഗണന നല്‍കുന്നതെന്നും തങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് ചെയ്യുമെന്നും വിക്രം മിസ്രി വ്യക്തമാക്കി.
◾https://dailynewslive.in/ റഷ്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസിലീനും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയുമായി വ്യാപാര ഇടപാട് തുടര്‍ന്നാല്‍ ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്നാണ് ലിന്‍ഡ്സെയുടെ മുന്നറിയിപ്പ്
◾https://dailynewslive.in/ ബംഗ്ലാദേശ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്‌കൂളിന് മീതെ പതിച്ചുണ്ടായ അപകടത്തില്‍ മരണം 27 ആയി. 171 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് നിര്‍മിത എഫ്-7 വിമാനമാണ് തകര്‍ന്നു വീണത്. ധാക്കയുടെ വടക്കന്‍ മേഖലയിലുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂളിലേക്കാണ് വിമാനം പതിച്ചത്.
◾https://dailynewslive.in/ യു എന്‍ സാംസ്‌കാരിക, വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്മാറുന്നുവെന്ന് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. 2026 ഡിസംബര്‍ 31 ന് യുനെസ്‌കോയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. വിഭാഗീയ സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളെ യുനെസ്‌കോ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് നടപടി. ‘അമേരിക്ക ഫസ്റ്റ്’ വിദേശനയവുമായി പൊരുത്തപ്പെടുന്നതല്ല യുനെസ്‌കോയുടെ പ്രവര്‍ത്തനങ്ങളെന്നും തീരുമാനം അറിയിച്ച യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വിവരിച്ചു.
◾https://dailynewslive.in/ യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്മാറുന്നുവെന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം നിരാശാജനകമാണെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസൗലെ. ഈ നീക്കം ‘പ്രതീക്ഷിച്ചിരുന്നതാണ്’ എന്നും സംഘടന ഇതിനെ നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു. യുനെസ്‌കോയുടെ ബജറ്റിന്റെ 8% മാത്രമാണ് യു എസ് ഇപ്പോള്‍ നല്‍കുന്നതെന്നും 2018 മുതല്‍ ഫണ്ടിംഗ് ഉറവിടങ്ങള്‍ വൈവിധ്യവത്കരിച്ചതിനാല്‍ സാമ്പത്തിക പ്രത്യാഘാതം പരിമിതമായിരിക്കുമെന്നും ഓഡ്രി അസൗലെ വിവരിച്ചു.
◾https://dailynewslive.in/ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയുടെ തീരുമാനത്തിന് തിരിച്ചടിയാണ് അഫ്ഗാനിസ്ഥാന്റെയും ശ്രീലങ്കയുടെ നിലപാട്.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ വനിതകളുടെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 84 പന്തില്‍ 102 റണ്‍സെടുത്ത അടിച്ചെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്‌സിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 318 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 305 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 6 വിക്കറ്റ് വീഴ്ത്തിയ പേസര്‍ ക്രാന്തി ഗൗഡാണ് ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിങ് നിരയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1 ന് നേടി.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റിന് ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡില്‍ തുടക്കം. ഒന്നാമത്തേയും മൂന്നാമത്തേയും മത്സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ടാണ് നിലവില്‍ 2-1 ന് മുന്നിട്ട് നില്‍ക്കുന്നത്.
◾https://dailynewslive.in/ സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും മാതൃകമ്പനിയായ ഏറ്റേണലിന്റെ ഓഹരി വില 15 ശതമാനം ഉയര്‍ന്ന് 311.6 രൂപയിലെത്തി പുതിയ റെക്കോഡ് രേഖപ്പെടുത്തി. കമ്പനിക്ക് കീഴിലുള്ള ബ്ലിങ്കിറ്റിന്റെ മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് നിക്ഷേപകരില്‍ ആവേശമുയര്‍ത്തിയത്. കമ്പനിയുടെ മൊത്തം ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ വരുമാനത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 25 കോടിയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 253 കോടി രൂപയായിരുന്നു ലാഭം. ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും വരുമാനം 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 7,167 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. ഓഹരി വില ബി.എസ്.ഇയില്‍ 311.6 രൂപ പിന്നിട്ടതോടെ എറ്റേണലിന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപ പിന്നിട്ടു. നിഫ്റ്റി 50യിലെ വമ്പന്‍മാരായ വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയെയും മറികടന്നാണ് എറ്റേണലിന്റെ ഈ നേട്ടം. ബ്ലിങ്കിറ്റിന്റെ മികച്ച പ്രവര്‍ത്തനകണക്കുകളുടെ പശ്ചാത്തലത്തില്‍ ബ്രോക്കേറജുകള്‍ ഓഹരിയുടെ ലക്ഷ്യ വില പുതുക്കിയതും ഓഹരിക്ക് നേട്ടമായി.
◾https://dailynewslive.in/ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിര്‍മാണത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മോഹന്‍ലാലിന്റെ കാസനോവ, മരക്കാര്‍, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകള്‍ക്ക് ശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ശക്തമായ സന്ദേശം നല്‍കുന്ന ചിത്രമാണ് ഇത്. താരങ്ങളും അണിയറപ്രവര്‍ത്തകരും നിര്‍മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി. സി. ജെ. റോയ്, സംവിധായകന്‍ വി. കെ. പ്രകാശ്, ഷൈന്‍ ടോം ചാക്കോയും പൂജാ ചടങ്ങില്‍ പങ്കെടുത്തു. അനൂപ് മേനോന്‍, ഐശ്വര്യ മേനോന്‍, റിയ റോയ്, ഷാന്‍വി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിന്‍ ജോസ്, പ്രശാന്ത് അലക്സാണ്ടര്‍, റിനോഷ് ജോര്‍ജ്, വിനീത് തട്ടില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിടുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ യുടെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.
◾https://dailynewslive.in/ വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ സിനിമയുടെ ട്രെയിലര്‍ റിലീസായി. മാ കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണ് ‘രാജകന്യക’. ആത്മീയ രാജന്‍, രമേശ് കോട്ടയം, ഭഗത് മാനുവല്‍,ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്‍, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്‍, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്ന വലിയ താരനിരയാണ് അണിനിരക്കുന്നത്. ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുല്‍ മജീദ്, അഭിഷേക് ടി പി, പ്രാര്‍ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്‍സണ്‍ ജിനു, വിക്ടര്‍ ജോസഫ് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ വെണ്‍പാല സംഗീതം പകരുന്നു.കെ എസ് ചിത്ര, മെറിന്‍ ഗ്രിഗറി,അന്ന ബേബി, രഞ്ജിന്‍ രാജ്, വില്‍സണ്‍ പിറവം എന്നിവരാണ് ഗായകര്‍. ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യും.
◾https://dailynewslive.in/ കിയ ഇന്ത്യ കാരന്‍സ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങി. കാരന്‍സ് ക്ലാവിസ് എംപിവിയുടെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പാണ് 17.99 ലക്ഷം പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ കിയ കാരന്‍സ് ക്ലാവിസ് ഇവി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ 25,000 ടോക്കണ്‍ തുകയ്ക്ക് കാര്‍ ബുക്ക് ചെയ്യാം. കാരന്‍സ് ക്ലാവിസ് ഇവിയുടെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കാറില്‍ രണ്ട് ബാറ്ററി പായ്ക്കുകള്‍ എന്ന ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇതില്‍ 42 കിലോവാട്ട്അവറും 51.4 കിലോവാട്ട്അവറും ബാറ്ററികള്‍ ഉള്‍പ്പെടുന്നു. 42സണവകിലോവാട്ട്അവറിന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 404 കിലോമീറ്റര്‍ സഞ്ചരിക്കാനും 51.4 കിലോവാട്ട്അവറിന്റെ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 490 കിലോമീറ്റര്‍ സഞ്ചരിക്കാനും കഴിയും. ഈ ഇലക്ട്രിക് കാറിന് വെറും 8.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. ഐവറി സില്‍വര്‍ മാറ്റ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, പെര്‍ട്ടര്‍ ഒലിവ്, ഓറോറ ബ്ലാക്ക് പേള്‍, ഇംപീരിയല്‍ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് പുതിയ കിയ ഫാമിലി ഇലക്ട്രിക് കാര്‍ എത്തുന്നത്.
◾https://dailynewslive.in/ കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങള്‍ക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാല്‍ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്. ‘വി എസ്സിന്റെ ആത്മരേഖ’. പി ജയനാഥ്. കറന്റ് ബുക്സ് തൃശൂര്‍. വില 449 രൂപ.
◾https://dailynewslive.in/ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാനുള്ള ഒരു കാരണമാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തടയാന്‍ മുന്‍കരുതല്‍ പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍ – സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക, ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദ്ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് പ്രമേഹ രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ പാസ്ത, ബ്രെഡ്‌സ്, സ്‌നാക്ക്‌സ്, കപ്പ്‌കേക്കുകള്‍ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കഴിക്കുമ്പോള്‍ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തില്‍ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങള്‍ക്ക് ചുറ്റം കൊഴിപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയര്‍പ്പ്, ഓക്കാനം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.