◾https://dailynewslive.in/ താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും താന്‍ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗം. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടുവെന്നും സര്‍ജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവമാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടിയതെന്നും ഡോക്ടര്‍ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതായിരുന്നെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെന്നും ഉന്നയിക്കപ്പെട്ട പ്രശ്നം പരിഹരിച്ചുവെന്നും ദേശാഭിമാനി മുഖ പ്രസംഗത്തില്‍ പറയുന്നു. എന്നിട്ടും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്നും ഇത് തിരുത്തല്‍ അല്ല തകര്‍ക്കല്‍ എന്നും വിമര്‍ശനമുണ്ട്.
◾https://dailynewslive.in/ കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കപോലും വിറങ്ങലിച്ചുനിന്നപ്പോള്‍ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ ഒരു കേന്ദ്രമാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമമോ മറ്റു പ്രശ്‌നങ്ങളോ വന്നാല്‍ അതോടുകൂടി കേരളത്തിലെ ജനകീയാരോഗ്യപ്രസ്ഥാനം തകര്‍ന്നുവെന്ന് പറയാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയാകെ തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും അതിനൊപ്പം മാധ്യമങ്ങളും ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഡോ. ഹാരിസ് ചെയ്തത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി സജി ചെറിയാന്‍. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ചിലപ്പോള്‍ പഞ്ഞിയോ ഉപകരണങ്ങളോ മരുന്നോ കുറഞ്ഞുകാണുമെന്നും അതിന്റെപേരില്‍ പ്രതിപക്ഷം പറയുന്ന പോലെ മന്ത്രി രാജിവെക്കണോയെന്നും അദ്ദേഹം ചോദിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഭീഷണിപ്പെടുത്താനുള്ള ശ്രമവും വിരട്ടലും വേണ്ടെന്ന് ഡോ. ഹാരിസിനെതിരായ സിപിഎം വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദന്റെയും വാക്കുകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്നും ഇനിയാരും പറയാതിരിക്കാന്‍ ആണ് ഭീഷണിയുമായി ഇപ്പോള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾
◾https://dailynewslive.in/ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് അജയ് തറയില്‍. വസ്ത്രധാരണത്തില്‍ പുതിയ തലമുറ കോണ്‍ഗ്രസുകാര്‍ ഡിവൈഎഫ്ഐയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഖദര്‍ വസ്ത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അജയ് തറയില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ അജയ് തറയിലിന്റെ ഖദര്‍ വിമര്‍ശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലലോ, ഏത് വസ്ത്രം വേണമെങ്കിലും ആര്‍ക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ യുവതലമുറക്ക് ഖദറിനോട് എന്തിനിത്ര നീരസം എന്ന അജയ് തറയിലിന്റെ ചോദ്യത്തിന് മറുപടിയുമായി കെ എസ് ശബരീനാഥന്‍. ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാനാവില്ലെന്നും വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണെന്നും ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ഡിജിപി നിയമനത്തില്‍ മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രത്യേക താത്പര്യപ്രകാരം അത് വളച്ചൊടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി പൊലീസ്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്‍വെന്റ് സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ക്കെതിരെയായിരുന്നു ആശിര്‍നന്ദയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നായിരുന്നു ആവശ്യം. നിയമോപദേശം തേടിയ ശേഷം അധ്യാപകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പങ്കെടുക്കുന്ന എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ ഹൈസ്‌കൂള്‍ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോര്‍ട്ട്. പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കള്‍ കത്ത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്‌കൂളില്‍ പ്രശ്നമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റര്‍ അവധി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന കരാര്‍ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിനും പാലുല്‍പന്നങ്ങള്‍ക്കും വിലയില്ലാതെ വരുമെന്നും ഒരു കാരണവശാലും കരാറില്‍ ഒപ്പിടാന്‍ പാടില്ലെന്നും ഈ വിഷയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം പാല്‍വില വര്‍ദ്ധന ആദ്യം മില്‍മ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അതിനുശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് അപകടകരമെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ടെന്നും എന്നാല്‍ വയനാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ വാങ്ങിയെന്നും തെരഞ്ഞെടുകളില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എത് വഴിയും തേടുമെന്നും അവിടെ മതേതരത്വമോ, മറ്റ് മൂല്യങ്ങളോ പരിഗണിക്കപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കോട്ടയം സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ ഡി സി ബുക്ക്സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം.
◾https://dailynewslive.in/ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകന്‍ അഷറഫിനെതിരെ നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയത്.
◾https://dailynewslive.in/ കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്. മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരന്‍ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോടതി വിധി. കേസില്‍ ആകെ 13 പ്രതികളാണുള്ളത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി.
◾https://dailynewslive.in/ ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു. മരം വീണപ്പോള്‍ എല്ലാ കുട്ടികളും ക്ലാസ് മുറിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളില്‍ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഫയര്‍ഫോഴ്സ് എത്തി പിന്നീട് മരം മുറിച്ചുമാറ്റി. നെടുമങ്ങാട് തഹസില്‍ദാര്‍ സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
◾https://dailynewslive.in/ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കാല് തല്ലി ഒടിച്ച ചരിത്രം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ച് സിപിഎം നേതാവ് കൂടിയായ വടകര നഗരസഭ മുന്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍. സിപിഎം ഭരിക്കുന്ന നഗരസഭയുടെ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ നടത്തിയ ആശംസ പ്രസംഗത്തിലാണ് പ്രസ്താവന. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ നഗരസഭയില്‍ ഉണ്ടെന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്റെ കാലടിച്ച് തകര്‍ത്ത പാരമ്പര്യം വടകരക്കാര്‍ക്ക് ഉണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
◾https://dailynewslive.in/ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താന്‍ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് ഗള്‍ഫില്‍ എത്തിയതാണെന്നും നൗഷാദ് പറയുന്നു. വിദേശത്തേക്ക് പോകുന്നത് പൊലീസിന് അറിയാമെന്നും തിരിച്ചുവന്നാല്‍ ഉടന്‍ പൊലീസിനു മുന്നില്‍ ഹാജരാകുമെന്നും നൗഷാദ് പറയുന്നു. നിരവധി പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ടായിരുന്നു ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വിസ്മയയുടെ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കിരണ്‍ കുമാറിന് ജാമ്യം ലഭിക്കും. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.
◾https://dailynewslive.in/ കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്.
◾https://dailynewslive.in/ പെണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ഇന്ന് പുഴയില്‍നിന്ന് കണ്ടെടുത്തത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ്‍സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
◾https://dailynewslive.in/ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ഡാര്‍ക്ക് നെറ്റിലെ തിമിംഗലമെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖലയായ കെറ്റാമെലോണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10,000 എല്‍എസ്ഡി ബ്ലോട്ടുകളെന്ന് എന്‍സിബി അറിയിച്ചു. പണമിടപാടിനായി ഉപയോഗിച്ചത് മൊനേറോ ക്രിപ്റ്റോ കറന്‍സി ആണെന്നും എന്‍സിബി കണ്ടെത്തി. എഡിസനെയും സഹായിയെയും എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
◾https://dailynewslive.in/ അഹമ്മദാബാദിലെ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് നിഗമനം. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന് എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ അമരാവതിയില്‍ അധ്യാപകന്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം അവസാനഘട്ടത്തില്‍. മിസൈലിന്റെ കടലിലെ പരീക്ഷണം ഈ മാസം നടന്നേക്കുമെന്നാണ് വിവരം. ഇതിനായി ഡിആര്‍ഡിഒ നടപടികള്‍ അവസാനഘട്ടത്തിലാണെന്നാണ് സൂചന. കെ 6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധികവേഗത്തില്‍ കുതിക്കാനാകും. മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ എന്നതാണ് മിസൈലിന്റെ വേഗം. അഗ്നി-5 മിസൈലിനേ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും. ഒറ്റ വിക്ഷേപണത്തില്‍ ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനാകും.
◾https://dailynewslive.in/ അടിയന്തിര വൈദ്യ സാഹചര്യങ്ങളില്‍ രക്തം ഡ്രോണുകള്‍ വഴി സുരക്ഷിതമായി എത്തിക്കാമെന്ന് ഐസിഎംആര്‍ പഠനം. ദില്ലിയിലെയും എന്‍സിആറിലെയും മൂന്ന് സ്ഥാപനങ്ങളായ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ്, ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്- ഗ്രേറ്റര്‍ നോയിഡ, ജെയ്പീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് ഐസിഎംആര്‍ പഠനം നടത്തിയത്.
◾https://dailynewslive.in/ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സിബിഐ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ഒരു സ്വകാര്യ മെഡിക്കല്‍ മെഡിക്കല്‍ കോളേജിന് വേണ്ടിയായിരുന്നു ഇവര്‍ പണം വാങ്ങി റിപ്പോര്‍ട്ട് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ നാല്‍പതിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾https://dailynewslive.in/ തനിക്കായി തയ്യാറാക്കിയ കാറില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് കണ്ട് വാഹനം ഉപയോഗിക്കാതെ ഉത്തര്‍പ്രദേശ് മന്ത്രി അസിം അരുണ്‍. വാഹനത്തില്‍ കയറിയില്ലെന്ന് മാത്രമല്ല പൊലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴ ചുമത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
◾https://dailynewslive.in/ ഗാസയില്‍ വെടിനിര്‍ത്തലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
◾https://dailynewslive.in/ ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് വഴി തുറക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ രേഖാമൂലം വേണമെന്നും ഇക്കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കണമെന്നും ഇറാന്‍. ഭാവിയില്‍ സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ തോന്നുമ്പോള്‍ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാന്‍ നിലപാട് വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ സ്വാധീനമുള്ള യുഎന്‍ അംഗരാജ്യങ്ങള്‍ ഇടപെടണം എന്നാണ് ഇറാന്റെ ആവശ്യം.
◾https://dailynewslive.in/ സ്റ്റുഡന്റ് വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. നിലവിലുള്ള ഫ്‌ളക്‌സിബിള്‍ സ്റ്റുഡന്റ് വിസ സമ്പ്രദായത്തിന് പകരം വിദ്യാര്‍ഥികള്‍ക്ക് ഒരു നിശ്ചിത കാലയളവ് താമസം മാത്രം അനുവദിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിയമം അംഗീകരിക്കപ്പെട്ടാല്‍ ഓരോ വിദേശ വിസയ്ക്കും ഒരു നിശ്ചിതകാലയളവ് ഉണ്ടാകും.
◾https://dailynewslive.in/ ഓഹരി വിപണിയില്‍ ശക്തമായ തുടക്കം കുറിച്ച് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. എന്‍.എസ്.ഇ യിലും ബി.എസ്.ഇ യിലും 835 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഐ.പി.ഒ വിലയായ 740 രൂപയില്‍ നിന്ന് 12.84 ശതമാനം പ്രീമിയത്തിലാണ് ഓഹരി തുടക്കം കുറിച്ചിരിക്കുന്നത്. എച്ച്ഡിബി ഫിനാന്‍ഷ്യലിന്റെ ഐ.പി.ഒ ഇന്ത്യയുടെ ചരിത്രത്തിലെ നാലാമത്തെ വലിയ പ്രാരംഭ ഓഹരി വില്‍പ്പനയെന്ന നേട്ടം കുറിച്ചിരുന്നു. ഹ്യുണ്ടായ്, എല്‍ഐസി, പേടിഎം എന്നിവയുടെ മെഗാ ലിസ്റ്റിംഗുകള്‍ക്ക് പിറകിലാണ് ഈ ബ്ലോക്ക് ബസ്റ്റര്‍ ഐപിഒ യുടെ സ്ഥാനം. 12,500 കോടി രൂപ മൂല്യമുള്ള ഐപിഒ ജൂണ്‍ 25 മുതല്‍ ജൂണ്‍ 27 വരെയാണ് സബ്‌സ്‌ക്രിപ്ഷനായി തുറന്നത്. ആകെ 17.65 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ഐ.പി.ഒ നേടിയത്. 2,500 കോടി രൂപ മൂല്യമുള്ള 3.38 കോടി പുതിയ ഓഹരികളുും 10,000.00 കോടി രൂപ മൂല്യമുള്ള 13.51 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ചേര്‍ന്നതായിരുന്നു ഐപിഒ. ഏറ്റവും കുറഞ്ഞ അപേക്ഷാ വലുപ്പം 20 ഓഹരികളായിരുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ കുറഞ്ഞത് 14,800 രൂപയാണ് നിക്ഷേപിച്ചത്.
◾https://dailynewslive.in/ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ യുടിഎസ്) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്. പുതിയ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കി റജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം, അന്വേഷണങ്ങള്‍ക്ക്, മൊബൈല്‍ നമ്പര്‍/ഒടിപി കൊടുത്ത് അന്വേഷിക്കാം.
◾https://dailynewslive.in/ നിവിന്‍ പോളി- അഖില്‍ സത്യന്‍ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സര്‍വ്വം മായ’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. ഇതുവരെ കാണാത്ത ലുക്കിലായിരിക്കും നിവിന്‍ എത്തുകയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ കാണാനാവുക. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോര്‍’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രീതി മുകുന്ദന്‍, റിയ ഷിബു എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, അല്‍ത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫാന്റസി കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തുക.
◾https://dailynewslive.in/ അച്ഛന്‍ മോഹന്‍ലാലിന്റെയും ചേട്ടന്‍ പ്രണവിന്റെയും ചുവടുപിടിച്ച് വിസ്മയ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. പിന്നാലെ അനൗണ്‍സ്മെന്റും എത്തി. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. ജൂണ്‍ ആന്റണി ജോസഫ് ആണ് വിസ്മയയുടെ കന്നി ചിത്രത്തിന്റെ സംവിധാനം. ഒരു കുന്നില്‍ ചെരുവില്‍ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ അവതരിപ്പിച്ചതും. ചിത്രം ഒരു ഇടിപ്പടം എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കിയിരിക്കുന്നത്. ശ്രദ്ധിച്ച് നോക്കിയാല്‍ ‘തുടക്ക’ത്തിലെ ‘ട’യില്‍ ഒരു കരാട്ടെ കൈ കാണാന്‍ സാധിക്കും. ‘ക്കം’ല്‍ മുഷ്ടി ചുരുട്ടിയൊരു കയ്യും കാണാം. ഇത് സിനിമയൊരു ഇടിപ്പടം എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് കണ്ടെത്തലുകള്‍. വിസ്മയ തായ്ലാന്റില്‍ നിന്നും മാര്‍ഷ്യല്‍ ആര്‍ട്സ് അഭ്യസിച്ച ആളാണ്. ജൂണ്‍ ആന്റണി ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.
◾https://dailynewslive.in/ ഐക്യൂബിന്റെ ആറാമതൊരു വകഭേദം കൂടി പുറത്തിറക്കി ടിവിഎസ്. 3.1കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഐക്യൂബിന്റെ സ്ഥാനം 2.2 വകഭേദത്തിനും 3.5 വകഭേദത്തിനും ഇടയിലായിരിക്കും. എക്‌സ് ഷോറൂം വില 1.10 ലക്ഷം രൂപ. ഐക്യൂബ് 3.1ന്റെ പേരു സൂചിപ്പിക്കും പോലെ 3.1 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. ഐഡിസി അംഗീകരിച്ച റേഞ്ച് 121 കിലോമീറ്റര്‍. ബോഷിന്റെ ഹബ് മൗണ്ടഡ് മോട്ടോറാണ് കരുത്ത്. ഉയര്‍ന്ന വകഭേദമായ എസ്ടിയിലേതു പോലെ പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്. ഭാരം 116.8 കിലോഗ്രാം. അടിസ്ഥാന വകഭേദമായ 2.2 മോഡല്‍ മാത്രമാണ് ഐക്യൂബ് 3.1നേക്കാള്‍ ഭാരം കുറവുള്ള ഏക ഐക്യൂബ്. അഞ്ച് കളര്‍ ഓപ്ഷനുകളാണ് ടിവിഎസ് ഐക്യൂബ് 3.1ല്‍ ഉള്ളത്. വെള്ള, ബ്രൗണ്‍, തവിട്ട്, കോപ്പര്‍/ഇളം തവിട്ടു നിറം, നീല/ഇളം തവിട്ടു നിറം എന്നിവയാണ് നിറങ്ങള്‍. സബ്‌സിഡി കുറച്ച് 1.10 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. ഐക്യൂബ് 2.2വിനും(1.01 ലക്ഷം രൂപ) ഐക്യൂബ് 3.5വിനും (1.23 ലക്ഷം രൂപ) ഇടക്കുള്ള മോഡലായിട്ടാണ് ഐക്യൂബ് 3.1ന്റെ വരവ്.
◾https://dailynewslive.in/ വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ‘രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍’. ജി ദിലീപന്‍. ഡിസി ബുക്സ്. വില 530 രൂപ.
◾https://dailynewslive.in/ ലോകമെമ്പാടുമുള്ള ആറ് പേരില്‍ ഒരാള്‍ ഏകാന്തത അനുഭവിക്കുന്നു. മനുഷ്യരെ വ്യാപകമായി പിടികൂടിയ ഈ ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങള്‍ക്ക് കാരണമാകുന്നു. അതായത് പ്രതിവര്‍ഷം 8,71,000 ല്‍ അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും, പ്രത്യേകിച്ച് യുവാക്കളെയും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയും ഏകാന്തത കൂടുതലായി ബാധിക്കുന്നു. സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഡാറ്റ പരിമിതമാണെങ്കിലും, പ്രായപൂര്‍ത്തിയായ മൂന്ന് പേരില്‍ ഒരാളും കൗമാരപ്രായക്കാരായ നാല് പേരില്‍ ഒരാളും ഏകാന്തത അനുഭവപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ലോകത്തെ 13 വയസ്സു മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവരില്‍ 17 ശതമാനം മുതല്‍ 21 ശതമാനം വരെ പേര്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു, ഈ പ്രായ വിഭാഗത്തില്‍ ഏകാന്തതയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൗമാരക്കാരിലാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 24 ശതമാനം ആളുകളും ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ (ഏകദേശം 11 ശതമാനം) നിരക്കിന്റെ ഇരട്ടിയാണിത്. മോശം ആരോഗ്യം, കുറഞ്ഞ വരുമാനവും വിദ്യാഭ്യാസവും, ഒറ്റയ്ക്ക് താമസിക്കുന്നത്, അപര്യാപ്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും കാരണമായി കണ്ടെത്തിയിട്ടുള്ളത്.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.74, പൗണ്ട് – 117.57, യൂറോ – 100.98, സ്വിസ് ഫ്രാങ്ക് – 108.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.30, ബഹറിന്‍ ദിനാര്‍ – 227.43, കുവൈത്ത് ദിനാര്‍ -280.91, ഒമാനി റിയാല്‍ – 222.94, സൗദി റിയാല്‍ – 22.86, യു.എ.ഇ ദിര്‍ഹം – 23.35, ഖത്തര്‍ റിയാല്‍ – 23.57, കനേഡിയന്‍ ഡോളര്‍ – 62.81.
*ഈഫല്‍ ടവര്‍*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -2*
പാരീസ് എന്ന മഹാനഗരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ നിറയുന്ന രൂപമാണ് ഈഫല്‍ ടവറിന്റേത്. ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള ഒരിടമായി പാരീസ് മാറിയതിനു പിന്നില്‍ ഈഫലിന്റെ പ്രശസ്തി വഹിച്ച പങ്ക് ചെറുതല്ല. ഫ്രാന്‍സിലെ പാരീസില്‍ സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരമാണ് ഈഫല്‍ ഗോപുരം. 1889-മുതല്‍ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. പാരീസിലെ ഒരു ലാന്‍ഡ്മാര്‍ക്കാണ് ഈഫല്‍ ടവര്‍. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അലക്‌സാണ്ടര്‍ ഗുസ്താവ് ഈഫല്‍ ആണ് ഈഫല്‍ ടവര്‍ നിര്‍മ്മിച്ചത്. ഇന്ത്യക്കാര്‍ക്ക് താജ് മഹല്‍ എങ്ങനെയോ അതുപോലെയാണ് ഫ്രാന്‍സിന് ഈഫല്‍ ടവര്‍. ലാ ടൂര്‍ ഈഫല്‍ എന്നു ഫ്രഞ്ചുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഈ ഗോപുരം ചരിത്രത്തിന്റെ അടയാളമായി തലയയുര്‍ത്തി നില്‍ക്കുന്നത് നൂറ്റാണ്ടുകള്‍ പിന്നിട്ട നിര്‍മ്മാണ വൈദഗ്ദ്യം കൊണ്ടുകൂടിയാണ്. എക്‌സ്‌പൊസിഷന്‍ യൂണിവേഴ്‌സല്ലെ എന്ന പ്രദര്‍ശനത്തിനുവേണ്ടി നിര്‍മ്മിച്ചതായതിനാല്‍ താത്കാലികമായായിട്ടായിരുന്നു ഇതിനെ സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് വയര്‍ലെസ് സിഗ്‌നലുകള്‍ കടന്നുപോകേണ്ട ഒരു ആന്റിന ഇവിടെ സ്ഥാപിച്ചതിനാല്‍ ഈ ഗോപുരം ഇവിടെ സ്ഥിരമായി നിലനിര്‍ത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള റേഡിയോ, ടിവി പ്രക്ഷേപണങ്ങള്‍ക്ക് ഈഫല്‍ ടവര്‍ ഇന്നും ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു ശേഷം ഇതുവരെയായി വെറും 18 തവണ മാത്രമാണ് ഈഫല്‍ ഗോപുരം പെയിന്റ് ചെയ്തിരിക്കുന്നത്. ആദ്യം റെഡ്ബ്രൗണ്‍ നിറം, പിന്നീട് മഞ്ഞ എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ വെങ്കലത്തിന്റെ നിറമാണ് ഗോപുരത്തിനുള്ളത്. പൂര്‍ണ്ണമായും പരമ്പരാഗത രീതികള്‍ മാത്രമാണ് ഗോപുരത്തിന്റെ പെയിന്റിംഗിനായി ഉപയോഗിക്കുന്നത്. മെഷീന്‍ ഉപയോഗിച്ചുള്ള പെയിന്റിംഗ് ഇവിടെ അനുവദിച്ചിട്ടില്ല. ഈഫല്‍ ടവറിനെ ഏറ്റവും ഭംഗിയായി കാണുന്ന കാണുന്ന സമയം രാത്രിയാണ്. വൈദ്യുത ദീപങ്ങളും അലങ്കാരപ്പണികളും ഒക്കെയായി ആ സമയത്തെ ഈഫലിനെ ചിത്രത്തില്‍ പകര്‍ത്താനാണ് ആളുകള്‍ക്ക് താല്പര്യവും. ഈഫല്‍ ടവറിനെക്കുറിച്ചുള്ള രസകരമായ വസ്തുത എന്നത് ഇതിലെ പോസ്റ്റ് ഓഫീസാണ്. ഒന്നാം നിലയില്‍ സതേണ്‍ വിങ്ങില്‍ ഗിഫ്റ്റ് ഷോപ്പിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളില്‍ പലരും ഇവിടെ നിന്നും പോസ്റ്റ് കാര്‍ഡുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഈഫല്‍ ടവറിനടിയില്‍ ഒരു സൈനിക ബങ്കര്‍ ഉണ്ട്. ടവറിന്റെ തെക്കന്‍ സ്തംഭത്തിന് ചുവട്ടിലായാണിതുള്ളത്. ബങ്കര്‍ ഇപ്പോള്‍ ഒരു ചെറിയ മ്യൂസിയമാക്കി മാറ്റി. ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള അനുമതിയുണ്ട്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*