◾https://dailynewslive.in/ കേരള സര്‍വ്വകലാശാലയിലെ വിസി- രജിസ്ട്രാര്‍ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ഇതിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
◾https://dailynewslive.in/ കേരള സര്‍വകലാശാലയിലെ വിസി -റജിസ്ട്രാര്‍ പോര് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . വിസി മോഹനന്‍ കുന്നുമ്മലുമായി താന്‍ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സര്‍വകലാശാലയിലേക്ക് തിരികെ വന്നത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി സിന്‍ഡിക്കേറ്റ് വിളിക്കാന്‍ തീരുമാനമായിയെന്നും സിന്‍ഡിക്കേറ്റിന് മുന്‍പായി സമവായ ചര്‍ച്ചകള്‍ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു. തര്‍ക്കത്തില്‍ പരിഹാരം വേണമെന്ന് വിസിയും ആവശ്യപ്പെട്ടു. അതിനാല്‍ സിന്‍ഡിക്കേറ്റ് വിളിക്കുന്നതിന് വിസി തയാറാകുകയും ചെയ്തു.
◾https://dailynewslive.in/ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
◾https://dailynewslive.in/ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍ പോലും പുറത്തുനിന്നുള്ള ആരും ഇതില്‍ ഉള്‍പ്പെടരുതെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി നിര്‍ദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവര്‍ ഓഫ് അറ്റോര്‍ണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയുമായി കൂടിയാലോചിച്ച് കുടുംബത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ഇതനുസരിച്ച് പ്രാഥമിക നടപടികള്‍ എടുത്ത് തുടങ്ങിയതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
◾
◾https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുടുംബത്തിനുള്ള ധനസഹായം കൈമാറി കെഎസ്ഇബി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക്.
◾https://dailynewslive.in/ കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്‌കാരം നടക്കുക. മിഥുന്റെ അമ്മ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
◾https://dailynewslive.in/ കൊല്ലത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടി അധികാരികള്‍ കൈക്കൊള്ളണമെന്നും എംഎ ബേബി ദില്ലിയില്‍ പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും, ഐആര്‍സിടിസി ഭക്ഷണശാലകളിലും റെയില്‍വേ പോലീസ് മിന്നല്‍ പരിശോധന നടത്തി. പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജംഗിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു.
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ നിന്ന് പണം തട്ടാന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് മാഫിയ സജീവമായി രംഗത്ത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ഭക്തര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.
◾https://dailynewslive.in/ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഹൃദ്രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് കലയന്താനി കാഴ്ചകള്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പരാതി നല്‍കിയത്.
◾https://dailynewslive.in/ വീട്ടില്‍ പ്രസവിച്ച അതിഥിതൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പശ്ചിമ ബംഗാള്‍ സ്വദേശിയും നിലവില്‍ കരമന തമലത്ത് താമസിക്കുന്നതുമായ കബിത (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
◾https://dailynewslive.in/ മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൊറിയര്‍ സര്‍വിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍ (25), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (33) എന്നിവരെ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.
◾https://dailynewslive.in/ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ചു. ‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി, തന്ന സ്നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
◾https://dailynewslive.in/ തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാള്‍ മെഷീനില്‍ കുരുങ്ങുകയായിരുന്നു. തല ശരീരത്തില്‍ നിന്നും വേര്‍പെട്ടു പോയി. സംഭവം നടക്കുമ്പോള്‍ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
◾https://dailynewslive.in/ കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചന്‍, ഭാര്യ ആനി എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം പേര്‍. കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ 5 ലക്ഷത്തോളം ട്രാവല്‍ കാര്‍ഡുകളാണ് കെഎസ്ആര്‍ടിസി ഉടന്‍ എത്തിക്കുന്നത്.
◾https://dailynewslive.in/ വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഹട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണ് കൊണ്ട് നിര്‍മിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്‌കൂളിലെ കെട്ടിടം ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓട് മേഞ്ഞ സ്‌കൂള്‍ കെട്ടിടമാണ് അപകടാവസ്ഥയിലുള്ളതെന്നും അടിയന്തരമായി പൊളിക്കണം എന്നുമാണ് എന്‍ജിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.
◾https://dailynewslive.in/ എറണാകുളം വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശിയായ വില്യം എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അയല്‍വാസികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ‘ഇസ്ലാംപുര്‍ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രാജേഷ് നര്‍വാല്‍. പഹല്‍ഗാം ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റ്നന്റ് വിനയ് നര്‍വാലിന്റെ പിതാവായ രാജേഷ് നര്‍വാല്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെയും തുറന്നടിച്ചു. ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാല്‍ മാത്രം പോരെന്നും പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നും രാജേഷ് നര്‍വാല്‍ പറഞ്ഞു.
◾https://dailynewslive.in/ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് സംഭവ സ്ഥലത്ത് ചരിഞ്ഞത്. പശ്ചിമ ബംഗാളിലെ ബാസ്തോല റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
◾https://dailynewslive.in/ ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 221 ആയി. ഇതില്‍ 204 പേരും ബസ്തര്‍ മേഖലയില്‍ നിന്നുള്ളവരാണ്.
◾https://dailynewslive.in/ അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ ഡ്രോണുകള്‍ പിടികൂടി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. അമൃത്സര്‍ അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. 6 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇവയില്‍ ഘടിപ്പിച്ച നിലയില്‍ 1.75 കിലോഗ്രാം ഹെറോയിനും ബിഎസ്എഫ് പിടികൂടി.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്‍വാര്‍ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. അതേസമയം ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികള്‍ക്കെതിരെ സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
◾https://dailynewslive.in/ സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയില്‍ വ്യാപാരികളുടെ പ്രതിഷേധം. ഒരു വിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. കര്‍ണാടകയില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികള്‍ക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്‌കരണം. പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികള്‍ സ്ഥാപനങ്ങളില്‍ കറന്‍സി നോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന ബോര്‍ഡ് സ്ഥാപിച്ചു.
◾https://dailynewslive.in/ ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്‌കാരം എന്നിവ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എസ്ഐടി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
◾https://dailynewslive.in/ ഒരു കോടി രൂപ തട്ടിയ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസില്‍ ഒമ്പതു പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ‘ഡിജിറ്റല്‍ അറസ്റ്റ്’ കേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് പേര്‍, ഹരിയാണയില്‍നിന്നുള്ള മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
◾https://dailynewslive.in/ ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും അവരെ പിന്തിരിപ്പന്‍ ആചാരങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും മോചിപ്പിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പുരുഷനില്ലാത്ത ഒരു അധികഗുണം സ്ത്രീക്കുണ്ടെന്നും സ്ത്രീകള്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
◾https://dailynewslive.in/ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍പ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്ന പല വിഭാഗങ്ങളും ഇപ്പോള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നും പല സംസ്ഥാനങ്ങളിലും പാര്‍ട്ടി പുതിയ മുന്നേറ്റങ്ങള്‍ നടത്തിയെന്നും അദ്ദേഹം .പറഞ്ഞു.
◾https://dailynewslive.in/ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
◾https://dailynewslive.in/ പശ്ചിമ ബംഗാളില്‍ ആര്‍.ജി. കര്‍ ആശുപത്രിയിലെ ട്രെയ്‌നി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപുരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാമന്ത്രിയുടെ ആരോപണം.
◾https://dailynewslive.in/ കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയില്‍നിന്ന് യുഎസിന്റെ സ്‌ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇനി തദ്ദേശീയമായി വികസിപ്പിച്ച കേസ്‌ട്രെല്‍ എന്ന കവചിത വാഹനമാകും സൈന്യം വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുെട വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെ നീട്ടി പാക്കിസ്ഥാന്‍. ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ റജിസ്ടര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.
◾https://dailynewslive.in/ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പുരോഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് അപേക്ഷ നല്‍കാന്‍ യുകെ അനുമതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ഓട്ടിസം ബാധിച്ചവരെ പരിചരിക്കാന്‍ പുതിയ റോബോട്ട്. ‘ഓട്ടിസം റോബോട്ട്’ എന്ന പേരില്‍ സൗദി അറേബ്യയിലെ നജ്‌റാന്‍ സര്‍വകലാശാലയാണ് വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്. സൗദി സര്‍വകലാശാലകളുടെ ഇടയില്‍ ഒരു പുതിയ റെക്കോര്‍ഡായി ഈ ശാസ്ത്രീയ നേട്ടത്തെ വിലയിരുത്തുന്നത്.
◾https://dailynewslive.in/ ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ നോദിര്‍ബെക് അബ്ദുസത്താറോവിനെ തോല്‍പിച്ച് അര്‍ജുന്‍ സെമിയിലെത്തി. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ജുന്‍ എരിഗാസി. സെമിയില്‍ അര്‍മേനിയന്‍ താരം ലെവോണ്‍ ആരോണിയനാണ് അര്‍ജുന്റെ എതിരാളി. അതേസമയം ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
◾https://dailynewslive.in/ സ്വര്‍ണത്തിനും വെള്ളിക്കും പിന്നാലെ കുതിച്ചുകയറി പ്ലാറ്റിനം വിലയും. വെള്ളിയാഴ്ചത്തെ പ്ലാറ്റിനം വില 2014 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്‌പോട്ട് പ്ലാറ്റിനം ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,458.80 ഡോളറിലെത്തി. ഇന്ത്യയില്‍ പ്ലാറ്റിനം ഗ്രാമിന് 233 രൂപ വര്‍ധിച്ച് 4,043 രൂപയിലെത്തി. 10 ഗ്രാമിന് 40,430 രൂപയാണ് വില. ഭൂമിയിലെ അപൂര്‍വ മൂലകങ്ങളിലൊന്നാണ് പ്ലാറ്റിനം. വാഹനങ്ങളുടെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍, ആഭരണങ്ങള്‍, പെട്രോകെമിക്കലുകള്‍, ഹൈഡ്രജന്‍ സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് ഇവ ഉപയോഗിക്കുന്നത്. വിവാഹം പോലെ വിശേഷാവസരങ്ങളില്‍ ധരിക്കുന്ന മോതിരം, മാല എന്നിവക്കാണ് ഡിമാന്‍ഡ് കൂടുതല്‍. സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് നിറം മങ്ങാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിറം മങ്ങാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമാണ് പ്ലാറ്റിനത്തിന്റെ പ്രത്യേകത. ആകെ വേണ്ടി പ്ലാറ്റിനത്തിന്റെ 20 ശതമാനം കുറവാണ് നിലവില്‍ വിപണിയിലുള്ളതെന്നാണ് കണക്ക്. പ്ലാറ്റിനം ഉത്പാദനം അടുത്ത മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ പ്ലാറ്റിനം കുതിപ്പിന്റെ വേഗം കുറയുമെന്നും നിരീക്ഷകര്‍ പറയുന്നു.
◾https://dailynewslive.in/ ജോണി കെയ്ജ് എന്ന കഥാപാത്രത്തെ നായകനാക്കി ‘മോര്‍ട്ടല്‍ കോംബാറ്റ് 2’ വരുന്നു. കാള്‍ അര്‍ബന്‍ ആണ് ജോണി കെയ്ജ് ആയി എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ മോര്‍ട്ടല്‍ കോംബാറ്റ് സിനിമയുടെ സീക്വലും മോര്‍ട്ടല്‍ കോംബാറ്റ് ഫിലിം ഫ്രാഞ്ചൈസിയിലെ നാലാമത്തെ സിനിമയുമാണിത്. മോര്‍ട്ടല്‍ കോംബാറ്റ് (2021) ഒരുക്കിയ സൈമണ്‍ മക്വോയിഡ് ആണ് തുടര്‍ ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ജെസീക്ക മക്നമീ, ജോഷ് ലോസണ്‍, ലൂഡി ലിന്‍, ലൂവിസ് ടാന്‍, ചിന്‍ ഹാന്‍, ജോ ടസ്ലിം, ഹിരോയുകി സനാഡ എന്നിവര്‍ ഈ ചിത്രത്തിലും പ്രധാന അഭിനേതാക്കളാണ്. വാര്‍ണര്‍ ബ്രദേഴ്സ് വിതരണത്തിനെത്തിക്കുന്ന സിനിമ ഈ വര്‍ഷം ഒക്ടോബര്‍ 24ന് തിയറ്ററുകളിലെത്തും. ലോക പ്രശസ്തമായ വിഡിയോ ഗെയിമിനെ ആധാരമാക്കി ഒരുക്കിയ മോര്‍ട്ടല്‍ കോംബാറ്റ് ആദ്യ സിനിമ റിലീസിനെത്തുന്നത് 1995ലാണ്. 1997ല്‍ രണ്ടാം ഭാഗമെത്തി. പിന്നീട് 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയിംസ് വാനും ടോഡ് ഗാര്‍ണെറും ചേര്‍ന്ന് മോര്‍ട്ടല്‍ കോംബാറ്റിനൊരു റീബൂട്ട് നിര്‍മിക്കുന്നത്.
◾https://dailynewslive.in/ റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ റീ റിലീസിന്. 20 വര്‍ഷത്തിനുശേഷം ഫോര്‍ കെ ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ കരളേ കരളിന്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസന്‍ റിമി ടോമി എന്നിവര്‍ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്. ജൂലായ് അവസാനത്തോടെ ആണ് ചിത്രം തിയറ്ററുകളിലെത്തുക. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി.കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. ഉദയഭാനുവായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.
◾https://dailynewslive.in/ ഗിന്നസ് പക്രുവെന്ന അജയ് കുമാറിനെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. കലാലോകത്ത് തന്റെ പരിമിതികളെ തോല്‍പിച്ച താരത്തിന്റെ യാത്രകള്‍ക്ക് ഇനി ബിഎംഡബ്‌ള്യുവിന്റെ ആഡംബരം. 5 സീരീസ് ആണ് അജയ് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബി എം ഡബ്ള്യു 5 സീരീസിന്റെ 2021 മോഡലാണ് പക്രുവിന്റെ ഗാരിജിലെത്തിയ പുതിയ അഥിതി. അക്കാലയളവില്‍ 520 ഡി, 530 ഡി എന്നീ ഡീസല്‍ വേരിയന്റുകളും 530 ഐ എന്ന പെട്രോള്‍ വേരിയന്റുമായിരുന്നു കമ്പനി പുറത്തിറക്കിയിരുന്നത്. അതില്‍ 520 ഡി എന്ന വേരിയന്റാണ് പക്രു സ്വന്തമാക്കിയിരിക്കുന്നത്. 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബി എം ഡബ്ള്യു 520 ഡി യ്ക്ക് കരുത്തേകുന്നത്. 190 ബി എച്ച് പി പവറും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. ഇസഡ് എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്.
◾https://dailynewslive.in/ കല്ലൂര്‍വഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിന്റെ ഭൂമിശാസ്ത്രത്തില്‍ ഒരുപുഴ കേന്ദ്രപ്രമേയമായി ഉള്‍പ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിര്‍ണ്ണയിക്കുന്നതില്‍ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയില്‍ എത്തപ്പെടുന്ന മനുഷ്യര്‍ക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യര്‍ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തില്‍ നിന്നും ആവിര്‍ഭവിക്കുന്നു. അതാവട്ടെ നോവലിന്റെ ഊര്‍ജ്ജമായി നിലകൊള്ളുന്നു. ‘മീത്തല്‍’. ജി.രവി. ലോഗോസ് ബുക്സ്. വില 218 രൂപ.
◾https://dailynewslive.in/ പേശികള്‍ക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊര്‍ജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്. എന്നാല്‍ പരിധികഴിഞ്ഞാല്‍ പ്രോട്ടീനും പണി തരും, പ്രത്യേകിച്ച് വൃക്കകള്‍ക്ക്. അമിതമായി പ്രോട്ടീന്‍ കഴിക്കുമ്പോള്‍, അത് വൃക്ക തകരാറിന് കാരണമാകും, പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം അല്ലെങ്കില്‍ രോഗനിര്‍ണയം ചെയ്യാത്ത വൃക്കരോഗം പോലുള്ള അപകട ഘടകങ്ങള്‍ ഉള്ളവരില്‍. ചുവന്ന മാംസവും സംസ്‌കരിച്ച മാംസവും വലിയ അളവില്‍ കഴിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം വൃക്കയുടെ ഫില്‍ട്ടറിങ് യൂണിറ്റുകള്‍ക്കുള്ളിലെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. മിക്ക പ്രോട്ടീന്‍ പൗഡറുകളും എഫ്ഡിഎ നിയന്ത്രണമില്ലാത്തവയാണ്, കൂടാതെ ഇവയില്‍ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ടാവും ഇത് വൃക്കകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ചില പ്രോട്ടീന്‍ പൗഡറുകളില്‍ കൂടിയ അളവില്‍ ലെഡ്, കാഡ്മിയം, ആര്‍സെനിക് പോലുള്ളവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കാഡ്മിയവും ലെഡും ദീര്‍ഘകാലം ശരീരത്തില്‍ എത്തുന്നത് വൃക്ക തകരാറിന് കാരണമാകാം. സസ്യ പ്രോട്ടീന്‍ കഴിക്കുന്ന ആളുകള്‍ക്ക് വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ വരാനുള്ള സാധ്യത 70 ശതമാനം വരെ കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനനുസരിച്ച് വൃക്കകളുടെ പ്രവര്‍ത്തനം സ്വാഭാവികമായും കുറയുന്നു. പ്രായമായവര്‍, പ്രമേഹ രോഗികള്‍, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ വൃക്കരോഗം ഉള്ളവര്‍, പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണക്രമം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അമ്മായിയമ്മ മരുമകളെ ചീത്തവിളിക്കുകയാണ്. ഇതുകേട്ട് അയല്‍വാസികളെല്ലാം പരിസരത്ത് വന്നിട്ടുണ്ട്. നാണക്കേട് സഹിക്കാനാകാതെ മകന്‍ അമ്മയോട് കാര്യമന്വേഷിച്ചു. അമ്മ പറഞ്ഞു: ഇവള്‍ എന്നെ ഹിപ്പോപട്ടാസ് എന്ന് വിളിച്ചു. എപ്പോഴാണ് അങ്ങിനെ വിളിച്ചത് : മകന്‍ ചോദിച്ചു. 5 വര്‍ഷം മുമ്പ്. അമ്മ പറഞ്ഞു. 5 വര്‍ഷം മുമ്പ് വിളിച്ചതിനാണോ ഇപ്പോള്‍ ചീത്തവിളിച്ചത്. അപ്പോള്‍ അവര്‍ പറഞ്ഞു: ഞാന്‍ ഇന്നലെ മൃഗശാലയില്‍ പോയപ്പോഴല്ലേ ഞാന്‍ ആ സാധനത്തിനെ ആദ്യമായി കാണുന്നത്. അയല്‍ക്കാര്‍ ഇതുകേട്ട് ചിരിച്ചുപോയി. കാലാവധി കഴിഞ്ഞ കാര്യങ്ങള്‍ളൊന്നും കാര്യമാത്രപ്രസക്തമല്ല. എന്തെങ്കിലും അവയില്‍നിന്നും പഠിച്ചിട്ടുണ്ടെങ്കില്‍ അവ ഭാവിയില്‍ ഉപയോഗിക്കാം അത്രതന്നെ. ചെറിയ കാര്യങ്ങള്‍ക്കും പഴയകാര്യങ്ങള്‍ക്കും അനാവശ്യമായ വലുപ്പമോ പ്രാധാന്യമോ നല്‍കരുത്. എന്തിനും അവ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കിയാല്‍ അത് മനസ്സിന്റെ താളം തെറ്റിക്കും. അവനവന്റെ ആന്തരിക സമാധാനമാണ് മറ്റെന്തിലും പ്രധാനം. അതിന് വിഘാതമായവയെ ക്ഷണിച്ചുവരുത്തുകയോ മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാതിരിക്കാം – ശുഭദിനം.