yt cover 30

https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും പെരുമഴ. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

https://dailynewslive.in/ പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

https://dailynewslive.in/ കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണ്.

https://dailynewslive.in/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ സി.വി പദ്മരാജന്‍ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ യെമനില്‍ കൊലക്കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയെന്ന് മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. നിരവധി സങ്കീര്‍ണതകള്‍ ഈ സംഭവത്തിലുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

https://dailynewslive.in/ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി.

https://dailynewslive.in/ ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം നികത്താന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും പോയത് പോയതുതന്നെയെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസ് ബി ക്ക് ഹര്‍ത്താലുപോലുള്ള ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ കുട്ടികളെയും രക്ഷിതാക്കളെയും കേരള സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം. കേസില്‍ കക്ഷി ചേരാന്‍ ധൈര്യമില്ലാത്തത് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടെന്ന് വ്യക്തമെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി നേതാവ് പഴകുളം മധു. പി ജെ കുര്യന്റെ വിമര്‍ശനം രാഹുല്‍ സൗകര്യമില്ലെങ്കില്‍ സ്വീകരിക്കേണ്ടെന്ന് പഴകുളം മധു തുറന്നടിച്ചു. പി ജെ കുര്യന്റെ വിമര്‍ശനം സദുദ്ദേശപരമാണെന്നും അത് മൂന്നാം ദിവസം വാര്‍ത്തയായതാണ് അന്വേഷിക്കേണ്ടതെന്നും കുര്യനെതിരായ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്ക ലംഘനമാണെന്നും പഴകുളം മധു പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഇന്നത്തെ അവധി മാരത്തോണില്‍ ഓടി തോല്‍പ്പിച്ച ഏഴാം ക്ലാസ്സുകാരനായ സല്‍മാന് ഡെഡിക്കേറ്റ് ചെയ്ത് തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അവധി ചോദിച്ചുള്ള സല്‍മാന്റെയും അതിനുള്ള കളക്ടറുടെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കളക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോയെന്നാണ് സല്‍മാന്‍ ചോദിച്ചത്. ഇനി മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സല്‍മാന്റെ പേരില്‍ അവധി ഡെഡിക്കേറ്റ് ചെയ്യാമെന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ അന്ന് വാക്കും നല്‍കിയിരുന്നു.

https://dailynewslive.in/ കേരളം അതിരൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് വെറും രണ്ട് ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റ നിരക്ക് കേരളത്തിലാണെന്നും വിപണി ഇടപെടലില്‍ ഇടതുസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഇത് തെളിയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

https://dailynewslive.in/ കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പരിപാടിയുടെ ലോഗോ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് പ്രകാശനം ചെയ്തു.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ സാമൂഹിക മാധ്യമങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചയാള്‍ക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയാണ് ഫേസ്ബുകില്‍ ഇദ്ദേഹം പോസ്റ്റുകള്‍ പങ്കുവച്ചത്.

https://dailynewslive.in/ തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈല്‍ പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശസ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.

https://dailynewslive.in/ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും. ദുബൈയില്‍ നടന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം.

https://dailynewslive.in/ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപ്പണ്‍ ആക്സസ് ഫ്യൂവല്‍ ഫാമും എയര്‍ക്രാഫ്റ്റ് റിഫ്യൂവലിംഗ് സെന്ററും കമ്മീഷന്‍ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയത്. ഇത് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ വഴിയൊരുക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട് എംഎം അലി റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിലായി. എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെപി ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജറായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പൊലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. മലപ്പുറം കരുവാരക്കുണ്ടില്‍ വെച്ചാണ് ഇയാളെ കസബ പോലീസ് കണ്ടെത്തിയത്.

https://dailynewslive.in/ പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ഇന്നലെ കോഴിക്കോട് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. പി കെ ദിവാകരനെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് വടകര മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. വടകര മേഖലയില്‍ നിന്നുള്ള ജനകീയ നേതാവാണ് മുന്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി കെ ദിവാകരന്‍.

https://dailynewslive.in/ തൃശൂര്‍ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു. മൂന്ന് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ നീന്തി കരക്കെത്തി. കൂരിക്കുഴി സ്വദേശി അന്‍സില്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നാട്ടികയില്‍ നിന്നുള്ള മഹാസേനന്‍ എന്ന വള്ളത്തിന്റെ കരിയര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

https://dailynewslive.in/ ആറാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (35) ആണ് പിടിയിലായത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്.

https://dailynewslive.in/ മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വിനോദിന്റേയും വിനീതയുടേയും മകള്‍ വൈഗ വിനോദ് (16) പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ച് മരിച്ചു. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാര്‍ഥിനിയെ മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്.

https://dailynewslive.in/ പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി അകത്തുകയറി യുവാവിന്റെ ആക്രമണം. തിരുവനന്തപുരം സ്വദേശി രാജീവിനെതിരെയാണ് ഭാര്യയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭാര്യാമാതാവിനും സഹോദരിക്കും നേരെയാണ് ഇയാള്‍ അക്രമം നടത്തിയത്. ഓടിളക്കി വീടിനകത്ത് കയറി ഇവരെ ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു.

https://dailynewslive.in/ വയനാട്ടില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. തവിഞ്ഞാല്‍ മക്കിമല കാപ്പിക്കുഴിയില്‍ ആഷിഖ് (25), ആറാംനമ്പര്‍ ഉന്നതിയിലെ ജയരാജന്‍ (25) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ എഐഎഡിഎംകെയും സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ അധികാര പങ്കിടല്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസാമി. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ഒറ്റക്കക്ഷി സര്‍ക്കാരായിരിക്കും അധികാരത്തിലേറുകയെന്ന് പളനിസാമി പറഞ്ഞു.

https://dailynewslive.in/ സ്‌കൂളില്‍ മദ്യക്കുപ്പികളുമായി എത്തിയ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തമിഴ്നാട് വിരുദുനഗര്‍ തിരുത്തങ്കലിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളിലെ അധ്യാപകനായ ഷണ്മുഖസുന്ദരത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

https://dailynewslive.in/ ബുര്‍ഖ ധരിച്ചതിന് ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ നാല് കശ്മീരി വിദ്യാര്‍ത്ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജമ്മു ആന്‍ഡ് കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ സൗഭാഗ്യ ലളിത കോളേജ് ഓഫ് നഴ്സിംഗിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയതെന്ന ആരോപണമുയര്‍ന്നത്.

https://dailynewslive.in/ എംപിമാരുടെ ഭക്ഷണത്തിന് പുതിയ മെനു അവതരിപ്പിച്ച് ഇന്ത്യന്‍ പാര്‍ലമന്റ്. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവര്‍ ഉപ്പുമാവ്, മൂങ് ദാല്‍ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങള്‍, ഗ്രില്‍ഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമടക്കം ലഭിക്കുക. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്.

https://dailynewslive.in/ ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആധുനികവത്കരണം അത്യാവശ്യമായി നടപ്പാക്കണമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ഇന്നലത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ലെന്നും നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ യുദ്ധത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയല്ല വേണ്ടതെന്നും പ്രതിരോധ രംഗത്ത് ആധുനിക വത്കരണം നടപ്പാക്കണമെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

https://dailynewslive.in/ കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജന എന്ന പേരിലാണ് പദ്ധതി. 100 കര്‍ഷക ജില്ലകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് 24000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. രാജ്യമാകെയുള്ള 1.7 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആറ് വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നാണ് പദ്ധതിയെ കുറിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.

https://dailynewslive.in/ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളികള്‍ നേരിടുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ തെരുവുകളില്‍ നൂറുകണക്കിന് അനുയായികള്‍ക്കൊപ്പം പ്രകടനം നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളികളോടുള്ള പെരുമാറ്റരീതിയില്‍ തനിക്ക് ലജ്ജയും നിരാശയും തോന്നുന്നുവെന്ന് മമത പറഞ്ഞു.

https://dailynewslive.in/ ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടാന്‍ ഇന്ത്യന്‍ വ്യോമസേനയാണ് ലഡാക്കില്‍ വെച്ച് പരീക്ഷണ വിക്ഷേപണം നടത്തിയത്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചെന്ന് പ്രധാന ദൃക്‌സാക്ഷിയുടെ മൊഴി. അക്രമി സംഘത്തിലുണ്ടായിരുന്ന മൂന്നു ഭീകരരാണ് ആകാശത്തേക്കു വെടിവച്ച് ആഹ്ലാദ പ്രകടനം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് ദൃക്സാക്ഷി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍

https://dailynewslive.in/ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 4 മുതല്‍ 330 ദിവസത്തിനിടെ ബംഗ്ലാദേശില്‍ 2,442 വര്‍ഗീയ അക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ന്യൂനപക്ഷ അവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. അക്രമ സംഭവങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 4 നും ഓഗസ്റ്റ് 20 നും ഇടയിലാണ് നടന്നതെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ റഷ്യയുമായി വ്യാപാര ഇടപാടുകള്‍ തുടര്‍ന്നാല്‍ ഇന്ത്യക്കും, ചൈനയ്ക്കും, ബ്രസീലിനുമെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ. യു എസ് സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റുട്ടെയുടെ ഭീഷണി. റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ രണ്ടാം നിര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നാറ്റോ സെക്രട്ടറി റുട്ടെയുടെ പ്രസ്താവന.

https://dailynewslive.in/ ഇസ്രായേലിനും അമേരിക്കക്കുമെതിരെ കടുത്ത പരാമര്‍ശവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമനേി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ കണ്ടതിനേക്കാള്‍ വലിയ പ്രഹരം ഇറാനിയന്‍ ഭരണകൂടത്തിന് എതിരാളികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ചങ്ങലയിലെ നായ എന്നാണ് ഖൊമനേി ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ ഒരു കാന്‍സര്‍ ട്യൂമറാണെന്നും അമേരിക്കയ്ക്കും ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരായ ഇറാന്റെ പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ദമാസ്‌കസിലെ സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ അഞ്ച് സുരക്ഷാസൈനികര്‍ മരിക്കുകയും 18 പേര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു. തെക്കന്‍ സിറിയയിലെ ഡ്രൂസ് സിവിലിയന്മാര്‍ക്കെതിരെ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാലുവിക്കറ്റിന്റെ ജയം. ടോസ്‌നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ആറുവിക്കറ്റിന് 258 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 64 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്ത ദീപ്തി ശര്‍മയും 48 റണ്‍സ് നേടിയ ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ വിജയശില്പകള്‍.

https://dailynewslive.in/ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസക്കാലയളവില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ അറ്റാദായം 34.2 ശതമാനം ഉയര്‍ന്ന് 302 കോടി രൂപയിലെത്തി. ഭാവിയിലെ ലാഭത്തിന്റെ സൂചകമായ പുതിയ ബിസിനസ് മൂല്യം 24.5 ശതമാനം മാര്‍ജിനോടെ 457 കോടി രൂപയായി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള ഈ കാലയളവില്‍ 8.1 ശതമാനം വളര്‍ച്ചയാണ് ആകെ പ്രീമിയത്തിലുണ്ടായത്. കമ്പനിയുടെ പുതിയ റീട്ടെയില്‍ ബിസിനസ് 31.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 77,750 കോടി രൂപയിലെത്തിയതായും ഒന്നാം ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തുകയും പദ്ധതികളും പ്രക്രിയകളും ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ശക്തമായ ബിസിനസ് മാതൃക മുന്നോട്ടു വെക്കാന്‍ സാധിച്ചതെന്ന് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അനൂപ് ബഗ്ചി പറഞ്ഞു. പരിരക്ഷാ വിഭാഗത്തിലെ പദ്ധതികള്‍ ബിസിനസ് തന്ത്രങ്ങളുടെ മുഖ്യ ഭാഗമായി തുടരുകയാണെന്നും പരിരക്ഷാ വിഭാഗത്തിലെ റീട്ടെയില്‍ ബിസിസ് 24.1 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ചനേടിയെന്നും അദ്ദേഹം അറിയിച്ചു.

https://dailynewslive.in/ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടു. ‘കരം’ എന്നാണ് ചിത്രത്തിന്റെ പേര്. ഹെലന്‍, ഫിലിപ്സ് എന്നീ ചിത്രങ്ങളില്‍ നായകനായെത്തിയ നോബിള്‍ തോമസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബൈക്കില്‍ തോക്ക് കൈയില്‍ പിടിച്ച് ചീറി പായുന്ന നോബിളിനെയാണ് പോസ്റ്ററില്‍ കാണാനാവുക. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്ത മാസം പുറത്തുവരും. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. 2010 ല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാന രംഗത്തേക്ക് എത്തുന്നത്.

https://dailynewslive.in/ മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസിയായ ‘ആട്’ സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പന്‍ ബജറ്റില്‍ ഫാന്റസി എന്റര്‍ടെയ്നറായാണ് ആട് 3 എത്തുക, അതും ത്രീഡിയില്‍. പാലക്കാട് നിന്നുള്ള സിനിമയുടെ വമ്പന്‍ സെറ്റിന്റെ ചിത്രങ്ങളടക്കമുളള വിഡിയോ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവച്ചു. പ്രിപ്രൊഡക്ഷന്‍ വര്‍ക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും ചില സീനുകളും ഉള്‍പ്പടുത്തിയുള്ളതാണ് വിഡിയോ. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രഞ്ജി പണിക്കര്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സൃന്ദ, ബിജുകുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ എന്നിവരോടൊപ്പം കുറച്ച് സര്‍പ്രൈസ് താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

https://dailynewslive.in/ ഓറ കോംപാക്റ്റ് സെഡാന് ഇപ്പോള്‍ ‘എസ് എഎംടി’ എന്ന പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ഓട്ടോമാറ്റിക് പതിപ്പിനെ കൂടുതല്‍ ബജറ്റ് വിലയ്ക്ക് എത്തിക്കുന്ന ഈ വേരിയന്റ്, ഇതിന് തുല്യമായ എസ് എംടി വേരിയന്റിനേക്കാള്‍ 70,000 രൂപ കൂടുതല്‍ വിലയ്ക്കാണ് എത്തുന്നത്, അതായത് 8.07 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. എന്നാല്‍ അതേ ഫീച്ചര്‍ ലിസ്റ്റും ഡിസൈന്‍ ഘടകങ്ങളുമായി തന്നെയാണ് എത്തുന്നത്. ഈ പുതിയ ‘എസ് എഎംടി’ പതിപ്പിന്റെ ഹുഡിനടിയില്‍ വന്നിരിക്കുന്ന ഹൃദയം എന്നത് ഹ്യുണ്ടായിയുടെ 1.2 ലീറ്റര്‍ യൂണിറ്റാണ്. ഈ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ സജ്ജീകരണം അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു. ഇനി വിലയുടെ കാര്യത്തിലേക്ക് വിശദമായി കടക്കുമ്പോള്‍, 8.07 ലക്ഷം രൂപ എന്ന പ്രൈസ്ടാഗ് ഇതിനെ അതിന്റെ പ്രധാന എതിരാളികളായ ഡിസയറിന്റെയും അമേസിന്റെയും ഏറ്റവും താങ്ങാനാവുന്ന മോഡലാക്കുന്നു. ഇവയുടെ എന്‍ട്രി ലെവല്‍ എടി വേരിയന്റുകള്‍ക്ക് യഥാക്രമം 8.34 ലക്ഷം രൂപയും 9.39 ലക്ഷം രൂപയുമാണ് വില.

https://dailynewslive.in/ നമ്മള്‍ എങ്ങനെയാണ് ലോകം പിടിച്ചടക്കിയത്? അതിന്റെ ഉത്തരം നിങ്ങള്‍ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വിചിത്രവും എന്നാല്‍ യഥാര്‍ത്ഥവുമായ ഒരു കഥയാണ്.

നമ്മള്‍ എങ്ങനെയാണ് ഇവിടെ https://dailynewslive.in/ എത്തിയതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ എങ്ങനെയാണ് ഇത്ര ശക്തരായി മാറിയത്? എന്താണ് നമ്മുടെ സൂപ്പര്‍ പവര്‍? ഇതൊക്കെ അറിയേണ്ടേ? ഇതിനായി ഹരാരി നമ്മെ നമ്മുടെ ജീവിവര്‍ഗങ്ങളുടെ ചരിത്രം എന്ന വിശാലമായ വിഷയത്തില്‍ ഒരു യാത്ര കൊണ്ടുപോകുകയാണ്. ‘മനുഷ്യര്‍ എങ്ങനെ ലോകം പിടിച്ചടക്കി’. യുവാന്‍ നോവാ ഹരാരി. വിവര്‍ത്തനം – പൂര്‍ണ കൃഷ്ണന്‍. ഡിസി ബുക്സ്. വില 474 രൂപ.

https://dailynewslive.in/ ചില ഭക്ഷണങ്ങള്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം. മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം കൂട്ടും. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഗ്രാമത്തിലെ പ്രമാണിയായ ഒരാള്‍ മരിച്ചുപോയ വാര്‍ത്ത കേട്ടുകൊണ്ടാണ് ഗ്രാമവാസികള്‍ ഒരു പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നത്. വാര്‍ത്ത കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടലാണുണ്ടായത്. മധ്യവയസ്സ് മാത്രം പിന്നിട്ട ഒരാള്‍… തലേ ദിവസം രാത്രി ഒരു ബന്ധുവിന്റെ വീട്ടിലെ വിവാഹത്തോട് അനുബന്ധിച്ച ആഘോഷങ്ങളില്‍ സന്തോഷപൂര്‍വം പങ്കെടുത്തയാള്‍… എല്ലാ കുടുംബാംഗങ്ങളെയും നേരില്‍ കണ്ട് സന്തോഷിച്ച് അവരോടൊപ്പം സമയം ചിലവഴിച്ചയാള്‍… ഒടുവില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കിടന്നയാള്‍…അടുത്ത പ്രഭാതത്തില്‍ അയാള്‍ ഉറക്കമുണര്‍ന്നില്ല. ഉറക്കത്തില്‍ മരിച്ചുപോയി. ഗ്രാമവാസികള്‍ പരസ്പരം പറഞ്ഞു, ‘ഭാഗ്യ മരണം’. എങ്ങനെ മരിച്ചു എന്നതിനേക്കാള്‍ പ്രസക്തിഏറുന്നത് എങ്ങനെ ജീവിച്ചു എന്നതിനാണ്. ചിലര്‍ മരണാനന്തരവും മറ്റുള്ളവരുടെ മനസ്സില്‍ ശക്തമായ സാന്നിദ്ധ്യമാകാറുണ്ടല്ലോ. അത് അവരുടെ മരണത്തിന്റെ സവിശേഷത കൊണ്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ അവര്‍ ചെയ്ത പ്രവൃത്തികളുടെ സവിശേഷത കൊണ്ടാണ്. ജന്മം കൊണ്ട് ആര്‍ക്കും വ്യത്യസ്തത പുലര്‍ത്താനാകണമെന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നമ്മള്‍ വ്യത്യസ്തരായിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. നല്ല ലക്ഷ്യങ്ങളും നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തന ശൈലിയുമുണ്ടെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തത താനേ കൈവന്നുകൊള്ളും. ‘ഭാഗ്യമരണം’ എന്നതിനേക്കാള്‍ ‘ഭാഗ്യജീവിതം’എന്ന് പറയിപ്പിക്കുന്നതിനാവട്ടെ പ്രസക്തി. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *