S9 yt cover

https://dailynewslive.in/ കൗമാരോത്സവത്തിന് അനന്തപുരിയില്‍ തിരി തെളിഞ്ഞു. അറുപത്തിമൂന്നാമത് സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്നും കലാമേള നന്മ കൂടി ഉയര്‍ത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്സിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു. 5 നാള്‍ നീളുന്ന കൗമാരകലാമേളയില്‍ 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളില്‍ പതിനയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിന് കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാന്‍ കൈറ്റിന്റെ

ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ulsavm kite എന്ന് ടൈപ്പ് ചെയ്താല്‍ ഉത്സവം ആപ്പും ലഭിക്കും.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 3 ലെ വിജയി : ജോബിന്‍സ്, ചിറ്റാരിക്കല്‍ പോസ്റ്റ്, കാസറഗോഡ്‌*

https://dailynewslive.in/ സനാതന ധര്‍മ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതെന്നും അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധര്‍മ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണെന്നും സനാതനധര്‍മ്മമെന്നത് സംഘപരിവാറിന്റെ കീഴില്‍ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്നും അല്ലാതെ പൊതു ചര്‍ച്ച അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട് അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

https://dailynewslive.in/ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച അനവസരത്തില്‍ ഉള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവേണ്ടതെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും എല്ലാ മത സാമുദായിക സംഘടനകളും ആയി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ചൈനയില്‍ വൈറല്‍ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

https://dailynewslive.in/ പാലക്കാട് കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി നേരിട്ടെത്തി വിലയിരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പാലക്കാട് കൂട്ടുപാതയിലെ ഈ കേന്ദ്രം കുപ്പക്കാട് എന്നാണ് അറിയപ്പെടുന്നതെന്നും കുപ്പക്കാട് പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം ഇന്ത്യ വിക്ഷേപിച്ച റോബോട്ടിക് ആം അഥവാ യന്ത്രകൈ പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം എന്ന വിശേഷണത്തോടെ യന്ത്രകൈയുടെ വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ബഹിരാകാശ മാലിന്യങ്ങളെ പിടികൂടാന്‍ വേണ്ടിയാണ് ഈ യന്ത്രകൈ ഇസ്രൊ വികസിപ്പിച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മൃദംഗവിഷന്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. 2024 ഓഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മൃദംഗവിഷന്‍ ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്. ചന്ദ്രന്‍പിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാഗത്തിന് കൈമാറി. എന്നാല്‍ 2025 ഏപ്രില്‍ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നല്‍കിയിരിക്കുന്നതിനാല്‍ സ്റ്റേഡിയം വിട്ടുനല്‍കാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാഗത്തിന്റ തീരുമാനം. എന്നാല്‍, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദംഗവിഷന് ലഭിച്ചത്.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ജി.സി.ഡി.എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ളയെ ഉപരോധിക്കുകയുമായിരുന്നു. ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെയാണ് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ എംഎല്‍എ കൈകാലുകള്‍ അനക്കുകയും എഴുന്നേറ്റിരിക്കുകയും ചെയ്‌തെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എംഎല്‍എ ഉമാ തോമസിനെ കാണാന്‍ പോലും ഗിന്നസ് റെക്കോര്‍ഡിനായി നൃത്തം ചെയ്ത ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് നടി ഗായത്രി വര്‍ഷ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വിമര്‍ശിച്ചു.

https://dailynewslive.in/ കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും. 2005 ഒക്ടോബറില്‍ കണ്ണൂര്‍ കണ്ണപുരത്തെ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റീജിത്തിനെ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.19 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റേയും മരണത്തിന് പിന്നാലെ ഉയര്‍ന്ന സാമ്പത്തിക ഇടപാട് ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ ഉയര്‍ന്ന ആരോപണവും അന്വേഷിക്കും. നിലവില്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവാകുന്നത്.

https://dailynewslive.in/ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിക്കും. കേസ് എടുത്തതിന് പിന്നാലെ ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

https://dailynewslive.in/ കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.

https://dailynewslive.in/ ഗോകുലം ഗോപാലന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് മാര്‍ച്ച് 28ന് ഹാജരാകാന്‍ തൃശൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഗോകുലം ഗോപാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ കോടീശ്വരനായ ചാനല്‍ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം.

https://dailynewslive.in/ ബാലരാമപുരത്ത് നടന്ന സാംസ്‌ക്കാരിക കൂട്ടായ്മയായ വനിതാ ജംഗ്ഷന്‍ പരിപാടി വഴിയാത്രക്കാരെ വഴിമുട്ടിച്ചിട്ടും കേസെടുക്കാതെ പൊലീസ്. വിഴിഞ്ഞം റോഡില്‍ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ റോഡിന് എതിര്‍വശത്ത് നടപ്പാത വരെ കസേരകള്‍ ഇട്ടതോടെ കാല്‍ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. പൊതുവേ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനില്‍ ഓഫീസ് -സ്‌കൂള്‍ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

https://dailynewslive.in/ എറണാകുളം കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന പ്രതികളെ പിടികൂടി പൊലീസ്. തൃശൂര്‍ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂര്‍ സ്വദേശി തന്‍സീര്‍ എന്നിവര്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയുടെ മുന്‍വശം കമ്പിപ്പാര വച്ച് കുത്തിത്തുറന്ന പ്രതികള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു.

https://dailynewslive.in/ നിലമ്പൂരില്‍ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയന്‍ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടത്.

https://dailynewslive.in/ തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ (5) ആണ് മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

https://dailynewslive.in/ പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം.

https://dailynewslive.in/ നടിയും ചലച്ചിത്ര നിര്‍മ്മാതാവും അധ്യാപികയുമായ അപര്‍ണ മല്ലാടി അന്തരിച്ചു. യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു നടി അന്തരിച്ചത്. 54 വയസായിരുന്നു. ചികിത്സയ്ക്കായി രണ്ട് വര്‍ഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിന് വളരെ മുമ്പുതന്നെ തെലുങ്ക് സ്വതന്ത്ര ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ ചലച്ചിത്ര നിര്‍മ്മാതാവായിരുന്നു അപര്‍ണ.

https://dailynewslive.in/ തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തറിയില്‍ ആറ് പേര്‍ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സായിനാഥ് പടക്കനിര്‍മ്മാണശാല എന്ന പേരില്‍ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ കാണാതായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം പ്രാദേശിക റോഡ് കരാറുകാരന്റെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. ബിജാപൂര്‍ നഗരത്തിലെ റോഡ് കോണ്‍ട്രാക്ടറുടെ വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് യുവ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയത്.

https://dailynewslive.in/ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഡിജിറ്റല്‍ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരടിലാണ് വ്യവസ്ഥ.

https://dailynewslive.in/ അദാനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ്. അഴിമതിവിരുദ്ധ സംഘടനയായ അറപ്പോര്‍ ഇയക്കത്തിന്റെ നേതൃത്വത്തിലുള്ള നാളത്തെ യോഗത്തിന് അനുമതിയില്ല. ഗതാഗത തടസ്സത്തിനു സാധ്യത എന്നാണ് വിശദീകരണം. സ്ഥിരംയോഗങ്ങള്‍ നടക്കുന്ന വള്ളുവര്‍കോട്ടത്തില്‍ ആയിരുന്നു വേദി. ഇതോടെ സ്റ്റാലിന്‍ അദാനിയുടെ ഏജന്റെന്ന് തെളിഞ്ഞതായി അറപ്പോര്‍ ഇയക്കം വ്യക്തമാക്കി.

https://dailynewslive.in/ ലോകത്തിന് ആശങ്കയായി ചൈനയില്‍ എച്ച്എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങള്‍ ആശുപത്രിയിലായി. എന്നാല്‍ രോഗപ്പകര്‍ച്ചയുടെ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

https://dailynewslive.in/ ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് പടരുന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി. രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

https://dailynewslive.in/ മൈക്രോ ബ്ലോഗിംഗ് സംവിധാനമായ എക്സില്‍ തന്റെ പേരും പ്രൊഫൈല്‍ പിക്ചറും മാറ്റി എക്സിന്റെ ഉടമയും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌ക്. ലാസ് വേഗാസിലെ ഡൊണള്‍ഡ് ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ ഇലോണ്‍ മസ്‌ക് എക്‌സില്‍ പഴയ നാമമായ കെകിയസ് മാക്സിമസ് എന്നതിലേക്ക് തിരിച്ചെത്തി.

https://dailynewslive.in/ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ. വിരമിക്കാന്‍ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. നിര്‍ണായകമായ മത്സരമായതിനാല്‍ മികച്ച ഫോമിലുള്ള താരങ്ങള്‍ ആവശ്യമുണ്ട് അതിനാലാണ് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനമെടുത്തതെന്നുമാണ് രോഹിത്തിന്റെ വിശദീകരണം.

https://dailynewslive.in/ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആവേശകരമായ അന്ത്യത്തിലേക്ക്. 9 ന് 1 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിനെ ഇന്ത്യ നാല് റണ്‍സ് ഒന്നാമിന്നിംഗ്സ് ലീഡുമായി 181 ന് എറിഞ്ഞിട്ടു. തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 141 ന് 6 എന്ന നിലയിലാണ്. ട്വന്റ്ി 20 ശൈലിയില്‍ ബാറ്റ് വീശിയ റിഷഭ് പന്ത് 4 സിക്സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയോടെ 33 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി.

https://dailynewslive.in/ പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് പരിഷ്‌കരിച്ചു. മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കായി രണ്ട് പുതിയ കാലാവധിയിയിലുള്ള നിക്ഷേപ പദ്ധതികളും അവതരിപ്പിച്ചു. ഇത് 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴ് ശതമാനം പലിശ ലഭിക്കുന്ന 303 ദിവസത്തെയും 6.7 ശതമാനം പലിശ ലഭിക്കുന്ന 506 ദിവസത്തെയും സ്ഥിര നിക്ഷേപ പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് പരിഷ്‌കരിച്ചതോടെ, ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 3.5 ശതമാനം മുതല്‍ 7.25 ശതമാനം വരെയായി. തെരഞ്ഞെടുക്കുന്ന കാലാവധി അനുസരിച്ച് പലിശനിരക്കില്‍ മാറ്റം ഉണ്ടാവും. 400 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതി തെരഞ്ഞെടുത്താല്‍ ആണ് 7.25 ശതമാനം പലിശ ലഭിക്കുക. ഇത് പൊതുവിഭാഗത്തിന്റെ പലിശനിരക്കാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയേഴ്‌സിനും ഇതില്‍ കൂടുതല്‍ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനമാണ് പരമാവധി ലഭിക്കുക. 400 ദിവസം കാലാവധിയുള്ള പ്ലാന്‍ തന്നെ തെരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇത്രയും ഉയര്‍ന്ന പലിശ ലഭിക്കുക. ഇതേ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്ന സൂപ്പര്‍ സീനീയേഴ്‌സിന് 8.05 ശതമാനം പലിശ ലഭിക്കും.

https://dailynewslive.in/ സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള്‍ നല്‍കുന്നതിന് പകരം ‘സ്‌ട്രോങ് പാസ്വേഡുകള്‍’ നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്വേഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്വേഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 20 പാസ്വേഡുകള്‍- password, lemonfish, 111111, 12345, 12345678, 123456789, admin, abcd1234, 1qaz@WS, qwerty, admin123, Admin@123, 1234567, 123123, Welcome, abc123, 1234567890, india123, Password. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്വേഡുകളില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്വേഡില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

https://dailynewslive.in/ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫെബ്രുവരി 14നു തിയറ്ററുകളിലെത്തും. മൈന്‍ഡ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. എബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. സിനിമയുടേതായി നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസര്‍ ഇതിനോടകം ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്നും നേടിയത്. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

https://dailynewslive.in/ ‘മാര്‍ക്കോ’ തരംഗമായതിന് പിന്നാലെ ‘മാര്‍ക്കോ 2’വിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാര്‍ക്കോയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രവും എത്തും എന്നാണ് പുതിയ വാര്‍ത്തകള്‍. ഉണ്ണി മുകുന്ദന്റെ വില്ലനായി വിക്രം എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. നിലവില്‍ മാര്‍ക്കോ തിയേറ്ററുകളില്‍ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ കുതിപ്പ് തുടരുകയാണ്. മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്.

https://dailynewslive.in/ ഡിസംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന സ്ഥാനം എംജി വിന്‍ഡ്‌സര്‍ ഇവിക്ക്. തുടര്‍ച്ചായായ മൂന്നാം മാസമാണ് എംജി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്‌സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ പകുതിയിലേറെയും വിന്‍ഡ്‌സറാണ്. കഴിഞ്ഞ മാസത്തോടെ വിന്‍ഡ്‌സര്‍ ഇവിയുടെ ഇന്ത്യയിലെ വില്‍പന 10,000 കടന്നു. എംജിയുടെ കാര്‍ വില്‍പന ഇക്കഴിഞ്ഞ ഡിസംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വില്‍പന വളര്‍ച്ചയാണ് നേടിയത്. സിഎസിനും കോമറ്റിനും ശേഷം ഇന്ത്യന്‍ വിപണിയില്‍ എംജി അവതരിപ്പിച്ച മൂന്നാമത്തെ ഇവി മോഡലാണ് വിന്‍ഡ്‌സര്‍ ഇവി. ഡിസംബറില്‍ എംജിയുടെ ഇന്ത്യയിലെ ആകെ വില്‍പനയുടെ 70 ശതമാനവും ഈ മൂന്നു മോഡലുകളായിരുന്നു. 13.50 ലക്ഷം രൂപയാണ് വില. അതേസമയം ബാസ് മോഡല്‍ പ്രകാരം 9.99 ലക്ഷം രൂപക്ക് വിന്‍ഡ്‌സറിനെ സ്വന്തമാക്കാം. ബാസ് പദ്ധതി പ്രകാരം എംജി വിന്‍ഡ്‌സര്‍ വാങ്ങിയാല്‍ പ്രതിമാസം ഓടുന്ന കിലോമീറ്ററിന് മൂന്നര രൂപ വച്ച് നല്‍കേണ്ടി വരും.

https://dailynewslive.in/ കേന്ദ്രകഥാപാത്രമായ അമ്മുവിന്റെ നിരീക്ഷണപാടവവും അന്വേഷണങ്ങളും അവളെ ഒരു കൊച്ചുഡിറ്റക്ടീവാക്കിമാറ്റുന്നു. അമ്മുവിനൊപ്പം ജ്യേഷ്ഠനായ അപ്പുവും കുസൃതിക്കാരനായ കുളിരന്‍ പൂച്ചയും മണിച്ചിക്കോഴിയുമെല്ലാമുണ്ട് ഈ ബാലസാഹിത്യ നോവലില്‍. പ്രേതവേട്ടയ്ക്കായി പുറപ്പെടുന്ന, നഷ്ടപ്പെട്ടുപോയ സൈക്കിളിനെ തേടിയിറങ്ങുന്ന അമ്മുവിന്റെ കുറ്റാന്വേഷണകഥകള്‍ ഉള്‍പ്പെട്ട ആകാംക്ഷയുണര്‍ത്തുന്ന രചന. ഡിറ്റക്ടീവ് അമ്മു പരമ്പരയിലെ രണ്ടാം പുസ്തകം. ‘അമ്മുവിന്റെ സാഹസങ്ങള്‍’. എസ്.ആര്‍ ലാല്‍. ഡിസി ബുക്സ്. വില 198 രൂപ.

https://dailynewslive.in/ കോവിഡ് മഹാമാരി വരുത്തിയ വലിയ ആഘാതത്തിന് ശേഷം ലോകം പതിയെ കരകയറുന്നതിനിടെയാണ് ചൈനയില്‍ വീണ്ടും ഒരു വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ആണ് പുതുതായി ആശങ്കയുണ്ടാക്കുന്നത്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസിനെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ആദ്യമായി നീരിക്ഷിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവിക്ക് ഉള്ളത്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയും സാര്‍സ് കോവ് 2 വൈറസും രണ്ട് വൈറസ് കുടുംബത്തില്‍ പെട്ടതാണെങ്കിലും ചില സമാനതകള്‍ ഇവയ്ക്കുണ്ട്. രണ്ട് വൈറസുകളും ശ്വാസകോശ വ്യവസ്ഥയെയാണ് ഏറ്റവും ബാധിക്കുക. ഇത് നേരിയതോ കഠിനമോ ആയ അണുബാധയ്ക്ക് കാരണമാകാം. രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ ഇവ രണ്ടും പടരാം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. കുട്ടികള്‍, പ്രായമായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെ ബാധിക്കാം. മാസ്‌ക് ധരിക്കല്‍, ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നടപടികള്‍ രോഗവ്യാപനം തടയും. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം വാക്‌സിന്‍ ലഭ്യതയാണ്. കോവിഡ് 19ന് ഫലപ്രദമായ വാക്‌സിന്‍ ലഭ്യമാണ്. നിലവില്‍ എച്ച്എംപിവിക്ക് വാക്‌സിന്‍ ലഭ്യമല്ല. കൂടാതെ എച്ച്എംപിവി ബാധയ്ക്കുള്ള ആന്റി-വൈറല്‍ ചികിത്സയും പരിമിതമാണ്. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.77, പൗണ്ട് – 106.55. യൂറോ – 88.41, സ്വിസ് ഫ്രാങ്ക് – 94.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.31, ബഹറിന്‍ ദിനാര്‍ – 227.65, കുവൈത്ത് ദിനാര്‍ -278.01, ഒമാനി റിയാല്‍ – 222.77, സൗദി റിയാല്‍ – 22.84, യു.എ.ഇ ദിര്‍ഹം – 23.35, ഖത്തര്‍ റിയാല്‍ – 23.57, കനേഡിയന്‍ ഡോളര്‍ – 59.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *