◾https://dailynewslive.in/ പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം. രാജ്യത്തെ പ്രമുഖ മദ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. ഇതിന്റെ അടിയന്ത സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനം ദുരൂഹമെന്നും മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ രാജ്യത്തെ പ്രമുഖ മദ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസന്‍സ് അടക്കം അനുവദിച്ചത് ടെന്‍ഡര്‍ അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങള്‍ക്കും ഇത് കാരണമാകുമെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്നും പ്രതിപക്ഷ ആരോപണം സ്വഭാവികമെന്നും എംബി രാജേഷ് പ്രതികരിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 16 ലെ വിജയി : രഞ്ജിനി, ചെറുകര പോസ്റ്റ്, മലപ്പുറം*
◾https://dailynewslive.in/ ഭാരതപ്പുഴ കാണാനെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ശ്മശാനം കടവിന് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ചെരുതുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.
◾https://dailynewslive.in/ എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണു, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന്‍ ആണ് ക്രൂരകൃത്യം നടത്തിയത്. ആക്രമണത്തിന് ശേഷം ബൈക്കില്‍ പോലീസ് സ്റ്റേഷനിലെത്തിയ പ്രതിയെ പോലീസ് പിടികൂടി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ലഹരിക്കടിമയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നുമുള്ള വിവരവും പ്രദേശവാസികള്‍ നല്‍കുന്നുണ്ട്.
◾https://dailynewslive.in/ വയനാട് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവില്‍ കൂട്ടിലായി. ഇന്നലെ രാത്രിയോടെയാരുന്നു ദേവര്‍ഗദ്ദയിലെ കൂട്ടില്‍ കടുവ കുടുങ്ങിയത്. കടുവ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നില്‍ തന്നെയാണ് കടുവ കുടുങ്ങിയത്.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകന്‍ സനന്ദന്‍. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും സമാധി പൊളിച്ചതില്‍ വളരെയധികം വിഷമമുണ്ടെന്നും മകന്‍ സനന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ മൂന്ന് പരിശോധനാ ഫലങ്ങള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയില്‍ മേധാവിയായ എഡിജിപി. ഉദ്യോഗസ്ഥ തല യോഗത്തിലാണ് ശാസന. കാക്കാനാട്ടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ജയില്‍ മേധാവി ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
◾https://dailynewslive.in/ സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ വനിതാ നേതാവിനുള്ള സാമ്പത്തിക സഹായത്തിന്റെ പേരില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ ഫേസ്ബുക്ക് പോര്. ആലപ്പുഴ കളക്ടറേറ്റ് മാര്‍ച്ചില്‍ മര്‍ദ്ദനമേറ്റ മേഘ രഞ്ജിത്തിന് 8 ലക്ഷം രൂപ സഹായം നല്‍കിയെന്ന അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ മേഘ തന്നെ രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമയത്. ഈ തുക തനിക്ക് കൈമാറാതെ ആരാണ് കൈപ്പറ്റിയത് എന്നായിരുന്നു പോസ്റ്റിന് താഴെ മേഘയുടെ കമന്റ്. അതേസമയം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ആകാശ് താഴശ്ശേരി മേഘക്ക ലഭിച്ച തുകയുടെ കണക്ക് നിരത്തിയാണ് മേഘയ്ക്ക് ഫേസ്ബുക്കില്‍ ആകാശ് മറുപടി നല്‍കിയത്.
◾https://dailynewslive.in/ കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗന് ജാമ്യം. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
◾https://dailynewslive.in/ താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
◾https://dailynewslive.in/ നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറം ജില്ലയില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു.
◾https://dailynewslive.in/ കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി അംബാസമുദ്രം സ്വദേശി രംഗദുരൈയെ പൊലീസ് തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മംഗലപുരം പൊലീസും ഷാഡോ ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്നാണ് പ്രതി രക്ഷപെട്ടത്.
◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്.
◾https://dailynewslive.in/ എട്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനാണ് കമ്മീഷന്‍. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന് അനുമതി നല്‍കിയത്.
◾https://dailynewslive.in/ മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
◾https://dailynewslive.in/ എഐ നിര്‍മിത ഉള്ളടക്കത്തിന്റെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായുള്ള നിര്‍ദേശം പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗവും അത് വോട്ടര്‍മാരുടെ അഭിപ്രായത്തെ സ്വാധീനിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
◾https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുമായി മുംബൈ പൊലീസ്. അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.
◾https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് മോഷ്ടാക്കളുടെ കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ മുറിയില്‍ വെച്ചാണെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും പഴയ രീതിയില്‍ തന്നെ. പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജന്‍സി വ്യക്തമാക്കി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.
◾https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വസതിയിലുണ്ടായ വീഴ്ചയില്‍ വലത് കൈക്ക് പരിക്കേറ്റു. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടു.
◾https://dailynewslive.in/ ബഹിരാകാശം കീഴടക്കാന്‍ ഇലോണ്‍ മസ്‌കിന് പിന്നാലെ ആമസോണ്‍ ചെയര്‍മാന്‍ ജെഫ് ബെസോസും. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ പുത്തന്‍ റോക്കറ്റ് ന്യൂ ഗ്ലെന്നിന്റെ ആദ്യ വിക്ഷേപണം വിജയമായി. അതേസമയം വിക്ഷേപണം വിജയിച്ചെങ്കിലും പദ്ധതിയിട്ടത് പോലെ റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇത് കൂടി വിജയിച്ചിരുന്നെങ്കില്‍ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാകുമായിരുന്നു ബ്ലൂ ഒറിജിന്‍.
◾https://dailynewslive.in/ ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന നിലവില്‍ ഇന്ത്യ എ ടീം പരിശീലകനായ സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി ബിസിസിഐ നിയമിച്ചു. ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
◾https://dailynewslive.in/ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കമുള്ള നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. മത്സരത്തിനായി പങ്കെടുക്കാന്‍ പോകുമ്പോള്‍ താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്നും കുടുംബത്തിനൊപ്പം തനിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ലെന്നും 45 ദിവസത്തെ വിദേശ പര്യടനത്തില്‍ 14 ദിവസം കുടുംബത്തിനു ഒപ്പം താമസിക്കാമെങ്കിലും കോച്ചും ക്യാപ്റ്റനും മുന്‍കൂട്ടി അനുമതി നല്‍കുന്ന ദിവസങ്ങളില്‍ മാത്രമേ കുടുംബത്തിന് വരാനാകുവെന്നും പെരുമാറ്റ ചട്ടത്തില്‍ പറയുന്നു.
◾https://dailynewslive.in/ അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ ആണ് അറിയിച്ചത്. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂര്‍ത്തി. ഇത് പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. ഹിന്‍ഡന്‍ബര്‍ഗ് വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന പ്രഖ്യാപനത്തിന് പിന്നില്‍ പ്രത്യേക ഭീഷണിയോ വ്യക്തിപരമായ പ്രശ്നമോ ഇല്ലെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. 2022ലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് നുണയാണെന്നും ഇന്ത്യയ്‌ക്കെതിരായ ആസൂത്രിത ആക്രമണമെന്നുമാണ് അദാനി ഗ്രൂപ്പ് അന്ന് വിശദീകരിച്ചത്. ആരോപണത്തില്‍ സുപ്രീം കോടതിയും അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2024 ഓഗസ്റ്റില്‍ ഷോര്‍ട്ട് സെല്ലര്‍ വീണ്ടും ആക്രമണം ആരംഭിച്ചെങ്കിലും അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ തള്ളി.
◾https://dailynewslive.in/ അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘വിഡാമുയര്‍ച്ചി’. വിഡാമുയര്‍ച്ചിയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം ഫെബ്രുവരി 6ന് എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുകയാണ് ഇപ്പോള്‍. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്റെ ശൈലിയിലാണ് ചിത്രം ഒരുക്കിയത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്തു. കലാസംവിധായകന്‍ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ചിത്രം എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
◾https://dailynewslive.in/ മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ‘ബറോസ്’ ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കമിഗ് സൂണ്‍ എന്ന് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം ആറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
◾https://dailynewslive.in/ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് നെക്സോണ്‍. ഇപ്പോഴിതാ, പുതിയ ഫീച്ചറുകളും വേരിയന്റുകളും നല്‍കി നെക്സോണിനെ പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. ടിയാഗോയ്ക്കും ടിഗോറിനും പിന്നാലെ കമ്പനി നെക്‌സോണിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. ഈ പുതിയ നെക്‌സോണിന്റെ എഞ്ചിന്‍ മെക്കാനിസത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ചില പുതിയ ഫീച്ചറുകളും വേരിയന്റുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ ടാറ്റ നെക്‌സോണിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്. പുതിയ നെക്സോണ്‍ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ബ്ലൂ, കാര്‍ബണ്‍ ബ്ലാക്ക്, റോയല്‍ ബ്ലൂ, ഗ്രാസ്ലാന്‍ഡ് ബീജ് എന്നീ നാല് പുതിയ ഷേഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ക്രിയേറ്റീവ് പ്ലസ് പിഎസ് വേരിയന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. എസ്യുവിയുടെ പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതിന് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ട്. ബൈ-ഫ്യുവല്‍ സിഎന്‍ജി പതിപ്പിന്റെ ഓപ്ഷനും ഇതില്‍ നല്‍കിയിരിക്കുന്നു, അതില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ലഭ്യമാണ്.
◾https://dailynewslive.in/ ”എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തില്‍ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുള്ളൂ ..”1940-കളുടെ അവസാനത്തില്‍ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി. ‘ഭ്രാതൃഹത്യകള്‍’. നിക്കോസ് കസന്‍ദ്സാകീസ്. വിവര്‍ത്തനം – കെ ടി രാധാകൃഷ്ണന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 475 രൂപ.
◾https://dailynewslive.in/ ഇന്ത്യയില്‍ പ്രമേഹബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശരിയായ ഭക്ഷണക്രമം വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയില്‍ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതില്‍ പ്രധാനിയാണ് ബീറ്റ്റൂട്ട്. എന്നാല്‍ അവയുടെ നിറം രുചിയും കാരണം ഇത് പ്രമേഹത്തിന് യോജിച്ചതല്ലെന്ന ചിന്ത ആളുകള്‍ക്കിയിലുണ്ട്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായി ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദയാരോ?ഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി6, എ, സി, നാരുകള്‍, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്റൂട്ടിലടങ്ങിയ നാച്വറല്‍ ഷുഗര്‍ ശരീരത്തിലെത്തുമ്പോള്‍ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഹോജക്ക് ഒരാഗ്രഹം. തന്റെ കഴുതയെ ഒന്ന് പറപ്പിക്കണം. അതിനായി ഹോജ ദിവസവും രാവിലെ കഴുതയുടെ അടുത്തെത്തി പറയും : ആ പക്ഷിയെ നോക്കൂ.. അത് ചെയ്യുന്നത് പോലെ ചെയ്താല്‍ മതി. അപ്പോള്‍ നിനക്കും പറക്കാനാകും. മടിച്ചു നില്‍ക്കുന്ന കഴുതയെ നോക്കി വീണ്ടും പറയും: ചിറകുകളില്ലെന്നു മാത്രമേയുള്ളൂ.. ശ്രമിച്ചാല്‍ നിനക്കും സാധിക്കും.. ശ്രമിച്ചുനോക്കൂ.. ഒരു ദിവസം ഹോജ കഴുതയെ ഒരു കുന്നിന്‍ മുകളില്‍ എത്തി. ധൈര്യമായി പറക്കൂ എന്ന് പറഞ്ഞ് കഴുതയെ കുന്നില്‍ മുകളില്‍ നിന്നും തള്ളിയിട്ടു. കഴുത നിലത്ത് തലയിടിച്ചു ചത്തു. ഹോജ സ്വയം കുററപ്പെടുത്തി. പറക്കാന്‍ മാത്രമേ ഞാന്‍ പഠിപ്പിച്ചുളളൂ. നിലത്തിറങ്ങേണ്ടത് പഠിപ്പിക്കാന്‍ മറന്നുപോയി… അയാള്‍ സങ്കടത്തോടെ തിരികെ വീട്ടിലേക്ക് നടന്നു. എല്ലാവര്‍ക്കും എല്ലാ കാര്യവും ചെയ്യാന്‍ കഴിയില്ല. എന്നാലും എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിവുണ്ടായിരിക്കും. എല്ലാവര്‍ക്കും അവരവരുടേതായ മേഖലകളുണ്ട്. അവയെ ക്രിയ്തമകതയോടെയും വൈവിധ്യത്തോടെയും ഉപയോഗിക്കുക എന്നതാണ് പ്രധാനം. നമുക്ക് ഉള്ള കഴിവുകളെ ഉപയോഗിക്കാനാണ് ആദ്യം പഠിക്കേണ്ടത്. അതിനായി നമുക്ക് ഉളള കഴിവുകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് പരിശീലിക്കാം… മികവറിഞ്ഞ് മുന്നേറാം- ശുഭദിനം.