P6 yt cover

 

https://dailynewslive.in/ സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി.

https://dailynewslive.in/ കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വ്യവസായങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 20 ലെ വിജയി : സുധീര്‍, കമുകുംചേരി, അവനീശ്വരം പോസ്റ്റ്, കൊല്ലം*

https://dailynewslive.in/ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയില്‍ കേരളത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടിയും പാലക്കാട്-മലപ്പുറം പാതക്ക് 10,000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു.

https://dailynewslive.in/ കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ 30,000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം കൂടി കരണ്‍ അദാനിയാണ് വാഗ്ദാനം ചെയ്തത്. ഇതിന് പുറമെ കൊച്ചിയില്‍ 5,000 കോടിയുടെ ഇ-കൊമേഴ്സ് ഹബും സ്ഥാപിക്കും.

https://dailynewslive.in/ വയനാട് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നു. ഇതിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം നല്‍കി. പുനരധിവാസം നടക്കുന്നതിനാല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. 70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നാണ് മാനേജ്മെന്റ് വിശദീകരണം.അനുവദിച്ച മുറികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ നദികളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്ന നടപടികള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഒഴുക്ക് നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നല്‍കി. ഇതോടെ എല്ലാം പേപ്പറില്‍ നടക്കുന്നുണ്ടെന്നും യഥാര്‍ത്ഥ വര്‍ക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു,

https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സിയിലെ ശമ്പളം കൂട്ടലിനെയും അദ്ദേഹം വിമര്‍ശിച്ചു. മെച്ചപ്പെട്ട സാഹചര്യം ഉള്ളവര്‍ക്ക് സഹായ ഹസ്തം നീട്ടുമ്പോള്‍ ആശ വര്‍ക്കര്‍മാരെ അവഗണിക്കരുതെന്നും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച എല്ലാവരും കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

https://dailynewslive.in/ ഒല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ – റവന്യൂ – കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവരുമായി തൃശൂര്‍ രാമനിലയത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ നെന്മാറ ഇരട്ടക്കൊല കേസില്‍ ജാമ്യം തേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടു കേള്‍വിയുള്ള അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം. പ്രതിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം വേണമെന്നും ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും ആലത്തൂര്‍ കോടതിയില്‍ അഡ്വ ജേക്കബ് മാത്യു മുഖാന്തിരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.

https://dailynewslive.in/ കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

https://dailynewslive.in/ മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.സംഭവത്തില്‍ 55 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവില്‍ കഴിഞ്ഞ ദിവസം രാത്രി സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായി.

https://dailynewslive.in/ അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളില്‍ നിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടര്‍ന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്.

https://dailynewslive.in/ കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പായി .കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലടക്കം സിപിഐ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചെങ്കിലും അത് സിപിഎം അവഗണിക്കുന്നുവെന്നാണ് ഇടതുമന്നണി സര്‍ക്കുലര്‍ നല്‍കുന്ന സൂചന.

https://dailynewslive.in/ ശശി തരൂരുമായി തുടര്‍ ചര്‍ച്ചകളില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തരൂര്‍ മുന്‍പോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാന്‍ഡ് അംഗീകരിക്കില്ലെന്നാണ് സൂചന.

https://dailynewslive.in/ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ സഹീദക്കെതിരെയാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പരാതി നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ പി.എസ്.സി ചെയര്‍മാന്റേയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗണ്‍സില്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും ആവശ്യപ്പെട്ടു.

https://dailynewslive.in/ എലപ്പുള്ളിയിലെ മദ്യശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. മലമ്പുഴയിലെ വെള്ളം കൃഷിയ്ക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാവൂവെന്ന ഉത്തരവ് നിലവിലുളള കാര്യം കോടതിയെ ധരിപ്പിക്കുമെന്നും പഞ്ചായത്തുകളുടെ അധികാരം കുറയ്ക്കുന്നതും ചോദ്യം ചെയ്യുമെന്നും ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ അറിയിച്ചു.

https://dailynewslive.in/ പാതിവില തട്ടിപ്പുകേസില്‍, കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീല്‍ചെയ്തു. നിലവില്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും, ഷീബാ സുരേഷിനെതിരേ വണ്ടന്‍മേട് പോലീസില്‍ സീഡ് കോഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

https://dailynewslive.in/ കൊയിലാണ്ടി ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 6 നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സംഭവ ദിവസം പീതാംബരന്‍ എന്ന ആന മദപ്പാടില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിപ്പിച്ചു. ജെര്‍സന്റെ പേരില്‍ നാല് നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. കീഴുദ്യോഗസ്ഥര്‍ക്ക് ജെര്‍സന്‍ ടാര്‍ഗറ്റ് നല്‍കിയിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്വകാര്യബസിന് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വ്യാഴാഴ്ച വിജിലന്‍സ് സംഘം ജെര്‍സനെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ ഇടുക്കി ഉപ്പുതോട് വില്ലേജില്‍ അനധികൃത ഖനനം വ്യാപകമെന്ന് റിപ്പോര്‍ട്ട്. അനധികൃത ഖനനത്തിനെതിരെ 20 ലേറെ തവണ ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞവര്‍ഷം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ ഒരു നടപടിയൂം റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല. കുളം നിര്‍മ്മാണത്തിന്റെ മറവിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പാറ പൊട്ടിച്ചു കടത്തിയതെന്നാണ് പരാതി.

https://dailynewslive.in/ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.

https://dailynewslive.in/ പെരിന്തല്‍മണ്ണയില്‍ ഭര്‍തൃ വീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭര്‍ത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതുള്‍പ്പെടെ ഉന്നതരുടെ വ്യാജ ഒപ്പ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. സര്‍ക്കാര്‍ ജോലിയില്‍ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് 32 കാരനായ എച്ച് സി വെങ്കിടേഷാണ് പിടിയിലായത് . രണ്ട് പേരില്‍ നിന്നായി 31 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാളെ മാണ്ഡ്യ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനും, അദ്ദേഹത്തിന്റെ അനന്തരവനും മുന്‍ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാഗവെല്ലി രാജലിംഗ മൂര്‍ത്തി(49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂര്‍ത്തിയെ ഒരു സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പോലീസ് സൂപ്രണ്ട് പറഞ്ഞു.

https://dailynewslive.in/ തെലങ്കാനയിലെ കോഴി ഫാമുകളില്‍ അജ്ഞാത രോഗം പടര്‍ന്ന് 2500 ലേറെ കോഴികള്‍ ചത്തു വീണതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ വനപാര്‍ത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടര്‍ന്ന് പിടിച്ചിട്ടുള്ളത്. സംഭവത്തിന് പിന്നാലെ അധികൃതര്‍ കോഴി ഫാമുകളില്‍ പരിശോധന ആരംഭിച്ചു.

https://dailynewslive.in/ നോയിഡയില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി പൊലീസ്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.സംഘത്തിലുണ്ടായിരുന്ന സുരേന്ദ്ര (30), രോഹിത് (22), അജയ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ പോവുന്നതിനിടെയാണ് അറസ്റ്റുണ്ടായതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.

https://dailynewslive.in/ ഗുരുഗ്രാമില്‍ വനിതാ ഇന്‍സ്പെക്ടറോട് അപമര്യാദമായി പെരുമാറുകയും സബ് ഇന്‍സ്പെക്ടറെ മര്‍ദിക്കുകയും ചെയ്ത പാര്‍ക്കിങ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സോഹ്ന ബസ് സ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം. അഭിഷേക് എന്ന പാര്‍ക്കിങ് സഹായിയാണ് പിടിയിലായത്.

https://dailynewslive.in/ കെട്ടിട നികുതി കുടിശിക അടക്കുന്നതില്‍ മുടക്കം വരുത്തിയ പഞ്ച നക്ഷത്ര ഹോട്ടല്‍ താജിന് പൂട്ടിട്ട് നഗരസഭ. ഹൈദരാബാദിലെ ഐക്കോണിക് ആഡംബര ഹോട്ടലായ താജ് ബഞ്ചാര ആണ് ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സീല്‍ ചെയ്തത്. കെട്ടിട നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 1.43 കോടി രൂപയാണ് ഹോട്ടലധികൃതര്‍ നഗരസഭയില്‍ നികുതിയായി അടയ്ക്കാനുള്ളത്.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത മുന്‍ സര്‍ക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങള്‍ ആണ് റദ്ദാക്കിയത്. വിവിധ കോര്‍പറേഷനുകള്‍ ആശുപത്രികള്‍ വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി. പുതിയ നിയമനത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉണ്ട്. അതോടൊപ്പം ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമര്‍പ്പിച്ചു.

https://dailynewslive.in/ സൗദി അറേബ്യയുടെ കറന്‍സിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കുന്നതിന് നേതൃത്വം നല്‍കിയ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും സൗദി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അയ്മന്‍ അല്‍ സയാരി നന്ദി അറിയിച്ചു.

https://dailynewslive.in/ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിനെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. 2014-ല്‍ സംഘടിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 13.4 മില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെട്ടത്.

https://dailynewslive.in/ അമേരിക്കയെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു ഗ്രഹത്തിലും വേട്ടയാടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി കശ്യപ് പട്ടേല്‍ (കാഷ് പട്ടേല്‍). അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിന്റെ പ്രതികരണം.

https://dailynewslive.in/ മൂന്നാം ലോക മഹായുദ്ധം അധികം ദൂരെയല്ലെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നേതൃത്വം ഈ യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണം തുടര്‍ന്നിരുന്നെങ്കില്‍, ലോകം ഇതിനകം തന്നെ യുദ്ധ സംഘര്‍ഷത്തിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിയാമിയില്‍ നടന്ന എഫ്ഐഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

https://dailynewslive.in/ മാസംതോറുമുള്ള പേയ്‌മെന്റുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓട്ടോപേ ഫീച്ചര്‍ ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ച. 2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നു. 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു. ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഓട്ടോപേ. മൊബൈല്‍ റീചാര്‍ജ്, ഇഎംഐ, ഒടിടി, യൂട്ടിലിറ്റി ബില്ല് തുടങ്ങി വിവിധ സേവനങ്ങള്‍ക്കും സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും ഓട്ടോപേ ഉപയോഗപ്പെടുത്താം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത തീയതിയില്‍ പേയ്‌മെന്റുകള്‍ സ്വയമേ നടക്കുന്നു. 2024 ജനുവരിയില്‍ എല്ലാ ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകളില്‍ യുപിഐ ഓട്ടോപേ വിഹിതം 33 ശതമാനം മാത്രമായിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 53 ശതമാനം കവിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകളില്‍ കാര്‍ഡുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ 42 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 31 ശതമാനമായാണ് കുറഞ്ഞത്.

https://dailynewslive.in/ ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി. എന്നാല്‍ ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.

https://dailynewslive.in/ നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവന്‍’ ചിത്രത്തില്‍ സിജു വിത്സന്‍ നായകനാകും. നേരത്തെ മമ്മൂട്ടി നായകനാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കതിരവന്‍. മമ്മൂട്ടി പിന്മാറിയതോടെയാണ് സിജു വിത്സന്‍ അയ്യങ്കാളിയായി എത്തുന്നത്. അരുണ്‍ രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അരുണ്‍ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യങ്കാളിയായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണ ചിത്രം നിര്‍മ്മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളം ആണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാല്‍. അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

https://dailynewslive.in/ രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രം ‘കൂലി’ യില്‍ നടി പൂജ ഹെഗ്ഡെയും ഭാഗമാകുന്നു. ലോകേഷും രജനികാന്തും ആദ്യമായി കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കൂലി. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയുടെ സ്പെഷ്യല്‍ ഡാന്‍സ് നമ്പര്‍ ഉണ്ടാകും. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഡാന്‍സ് നമ്പറാകും ഇതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പൂജയുടെ കരിയറിലെ മൂന്നാമത്തെ ഐറ്റം ഡാന്‍സ് ആകുമിത്. ഇതിന് മുന്‍പ് റാം ചരണിനൊപ്പം രംഗസ്ഥലം, അനില്‍ രവിപുടി സംവിധാനം ചെയ്ത എഫ് 3 എന്നീ ചിത്രങ്ങളിലും പൂജ ഐറ്റം ഡാന്‍സുമായെത്തിയിരുന്നു. വിജയ്ക്കൊപ്പം ജന നായന്‍, സൂര്യയ്ക്കൊപ്പം റെട്രോ എന്നീ ചിത്രങ്ങളും പൂജയുടേതായി ഒരുങ്ങുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മിക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ 2025 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ പുറത്തിറക്കി. 2.31 കോടി രൂപ മുതല്‍ 2.41 കോടി രൂപ വരെയാണ് എല്‍സി 300ന് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. ഓഫ് റോഡിങ് ഫീച്ചറുകളുള്ള ജിആര്‍-എസ് വകഭേദം ആദ്യമായി ഇന്ത്യയില്‍ ലഭ്യമാണെന്ന സവിശേഷതയുമുണ്ട്. ജിആര്‍-എസ് വകഭേദത്തിനു പുറമേ ഇസെഡ്എക്സ് വകഭേദത്തിന്റെയും ബുക്കിങ് ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 3.3 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് പുതിയ എല്‍സി 300ലും ജിആര്‍-എസിലുമുള്ളത്. 309എച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് പുത്തന്‍ ലാന്‍ഡ് ക്രൂസര്‍ 300ലും ഉള്ളത്. നിലവില്‍ വിപണിയിലുള്ള ലാന്‍ഡ് ക്രൂസര്‍ 300 മോഡലില്‍ നിന്നും എന്‍ജിനില്‍ മാറ്റങ്ങളില്ല. നിലവിലെ ലാന്‍ഡ് ക്രൂസര്‍ 300നേക്കാള്‍ 21 ലക്ഷം രൂപ കൂടുതലാണ് 2025 ലാന്‍ഡ് ക്രൂസര്‍ 300ന്. വിലയും വലിപ്പവും പവര്‍ട്രെയിനും കണക്കിലെടുത്താല്‍ 2025 ലാന്‍ഡ് ക്രൂസര്‍ 300ന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല.

https://dailynewslive.in/ ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമര്‍ഥ്യം. വായനക്കാരുടെ തീര്‍പ്പുകള്‍ക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ‘നാലഞ്ചു ചെറുപ്പക്കാരു’ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയില്‍ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു, ഈ കൃതി. ‘നാലഞ്ചു ചെറുപ്പക്കാര്‍’. രണ്ടാം പതിപ്പ്. ജി ആര്‍ ഇന്ദുഗോപന്‍. ഡിസി ബുക്സ്. വില 153 രൂപ.

https://dailynewslive.in/ നമ്മള്‍ കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന ഓര്‍മക്കുറവും വൈജ്ഞാനിക തകര്‍ച്ചയും മികച്ച ഭക്ഷണക്രമത്തിലൂടെ ലഘൂകരിക്കാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫ്രണ്ട്ലിയായ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പറയുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്‌സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നത്. ഇത് പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും പഠനം പറയുന്നു. മൈന്‍ഡ് ഡയറ്റില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നവയാണ്. ഇവ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതുമാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുകയും ഓര്‍മക്കുറവ് തടയുകയും ചെയ്യും. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ (ഡാഷ്) ഡയറ്റ് ശരീരത്തിലെ രക്തസമ്മര്‍ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകള്‍, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.72, പൗണ്ട് – 109.75. യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 96.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.39, ബഹറിന്‍ ദിനാര്‍ – 230.10, കുവൈത്ത് ദിനാര്‍ -280.99, ഒമാനി റിയാല്‍ – 225.25, സൗദി റിയാല്‍ – 23.12, യു.എ.ഇ ദിര്‍ഹം – 23.60, ഖത്തര്‍ റിയാല്‍ – 23.90, കനേഡിയന്‍ ഡോളര്‍ – 61.13.