◾https://dailynewslive.in/ അടിയന്തിര പ്രമേയ അവതരണത്തിനിടെ സ്പീക്കര്‍ തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആദ്യ ഒന്‍പത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആരോപണം നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ കലുഷിതമായി. പിന്നീട് നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാര്‍ച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
◾https://dailynewslive.in/ എസ് സി – എസ് ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റില്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് പ്രതിപക്ഷാംഗം എപി അനില്‍കുമാര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി. സര്‍ക്കാരിന്റെ മുന്‍ഗണന ലിസ്റ്റില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലെന്നും ഇടതു സര്‍ക്കാര്‍ ദളിത് ആദിവാസി വിരുദ്ധ സര്‍ക്കാരാണെന്നും അനില്‍കുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കേളുവിന്റെ വിശദീകരണം. വരുമാന പരിധി നോക്കാതെയാണ് കുട്ടികള്‍ക്ക് ആനുകൂല്യം നല്‍കുന്നതെന്നും ബില്ല് വരുന്നത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെഎന്‍ ബാലഗോപാലും വിമര്‍ശിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനം മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 12 ലെ വിജയി : ജോസഫ് ജോര്‍ജ്, കുറുവാമൂഴി പോസ്റ്റ്, എരുമേലി, കോട്ടയം*
◾https://dailynewslive.in/ എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും എ കെ ശശീന്ദ്രന്‍. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് താന്‍ എങ്ങനെ തീരുമാനിക്കാനാണെന്നും പി സി ചാക്കോയുടെ രാജി ഒരാള്‍ പെട്ടെന്നെടുത്ത തീരുമാനമാണെന്നും പിന്നെ ചര്‍ച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണമെന്നും കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നതെന്നും മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ വന്യജീവി സംഘര്‍ഷം സംബന്ധിച്ച താമരശേരി ബിഷപ്പിന്റെയും മറ്റും വിമര്‍ശനങ്ങളെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ പരിഹസിച്ചു. ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ടെന്നും രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണെന്നും എന്നാല്‍ ബിഷപ്പുയര്‍ത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും രാജിവെച്ചാല്‍ ഉയര്‍ന്നുവന്ന പ്രശ്നം തീരുമോയെന്നും എ കെ ശശീന്ദ്രന്‍ ചോദിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളാണ് ബീന സെബാസ്റ്റ്യന്‍.
◾https://dailynewslive.in/ വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങിയതിന് പിന്നാലെ ലക്കിടിയില്‍ വാഹനങ്ങള്‍ തടയാനുള്ള കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉണ്ടായി. പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്നും വയനാടന്‍ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചോദിച്ചു.
◾https://dailynewslive.in/ കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളേജിലുണ്ടായ റാഗിങ്ങിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലില്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തുന്നതും മുറിവില്‍ ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോള്‍ നല്‍കിയതായി റിപ്പോര്‍ട്. കേസിലെ 3 പ്രതികള്‍ക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോള്‍ ലഭിച്ചപ്പോള്‍ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോള്‍ ലഭിച്ചത്.സഭയില്‍ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.
◾https://dailynewslive.in/ പിസി ചാക്കോ രാജിവെച്ച ഒഴിവില്‍ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ടെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ലെന്നും ചാക്കോ പാര്‍ട്ടി വിടില്ലെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും തോമസ് പറഞ്ഞു.
◾https://dailynewslive.in/ ഡോക്ടര്‍ വന്ദനദാസ് കൊലക്കേസില്‍ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരം നടന്ന ഇന്ന് പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിന്റെ ജീവനെടുത്തത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാന്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഴിമതിക്കാരെ കൈയോടെ പിടികൂടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി.
◾https://dailynewslive.in/ ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ ബാലരാമപുരം പൊലീസ് കേസെടുത്തു. ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലീസുകാരന്‍ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.
◾https://dailynewslive.in/ കോഴിക്കോട് പറമ്പില്‍ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്.
◾https://dailynewslive.in/ സിപിഎമ്മില്‍ ചേര്‍ന്ന ഒരാളെ കൂടി പത്തനംതിട്ട ജില്ലയില്‍ നിന്ന് പൊലീസ് നാടുകടത്തി. പ്രമാടം സ്വദേശി പുക എന്നു വിളിക്കുന്ന അരുണിനെയാണ് നാടുകടത്തിയത്. ഡിസംബര്‍ 27ന് സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. സിപിഎമ്മില്‍ ചേര്‍ന്ന ഇഡ്ഡലി എന്ന ശരണ്‍ചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു.
◾https://dailynewslive.in/ ആലപ്പുഴ സിപിഎമ്മില്‍ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം നല്‍കി. നാടന്‍ ബോംബ്പൊട്ടി കണ്ണന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നല്‍കിയത്. ആലപ്പുഴ ആശ്രമം ലോക്കല്‍ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിലാണ് സജിമോന് അംഗത്വം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്കല്‍ സെക്രട്ടറി പങ്കെടുത്ത സ്‌ക്രൂട്ടിനിയിലാണ് സജിമോന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്.
◾https://dailynewslive.in/ പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കില്‍ 22-ാം വാര്‍ഡിലെ മുപ്പതോളം സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായി നാട്ടുകാരന്‍ മുങ്ങിയതായി ആരോപണം. കല്ലിപറമ്പന്‍ അബ്ദുല്‍ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാള്‍ പറ്റിച്ചതായാണ് വിവരം. പ്രദേശവാസികള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.
◾https://dailynewslive.in/ കാലക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്. ഇതില്‍ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പഠിക്കുന്ന പി.ജി വിദ്യാര്‍ഥിനികളില്‍ നാലു പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.
◾https://dailynewslive.in/ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍ റഹീമും കുടുംബവും നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.
◾https://dailynewslive.in/ യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം രാജ്യസഭയില്‍ ഉന്നയിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടി നല്‍കി കേന്ദ്ര മന്ത്രി. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഉഷ്മള വരവേല്‍പ്പ് ലഭിച്ചു.സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസില്‍ തങ്ങുന്ന മോദി നാളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
◾https://dailynewslive.in/ ബഹ്റൈനില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
◾https://dailynewslive.in/ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നടന്നത് വന്‍ മനുഷ്യാവകാശ ലംഘനമായിരുന്നുവെന്ന് യു.എന്‍. 45 ദിവസത്തിനിടെ 1400 പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ പീഡിപ്പിക്കപ്പെട്ടുവെന്നും പ്രതികാര മനോഭാവത്തോടെയുള്ള നടപടിയായിരുന്നു ഹസീന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വില ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,580 രൂപയുമായി. ജനുവരിയിലെ യു.എസ് ചില്ലറ വിലക്കയറ്റ കണക്കുകള്‍ ഇന്നലെ പുറത്തു വന്നു. മൂന്ന് ശതമാനത്തിനു മുകളിലാണ്. ഇത് അടിസ്ഥാന പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കുന്നതില്‍ നിന്ന് ഫെഡറല്‍ റിസര്‍വിനെ പിന്തിരിപ്പുക്കുമെന്ന ആശങ്കകള്‍ക്കിടയിലും അന്താരാഷ്ട്ര സ്വര്‍ണ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. 2025ല്‍ മൊത്തം 0.40 ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 0.30 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്. 2026 വരെ പണപ്പെരുപ്പതോത് ഫെഡ് ലക്ഷ്യമിടുന്ന രണ്ട് ശതമാനം എത്തില്ലെന്ന നിഗമനങ്ങളാണ് ഇതിന് കാരണം. വിലക്കയറ്റക്കണക്കുകള്‍ വന്നതിനു പിന്നലെ കടപ്പത്ര വരുമാനവും ഡോളര്‍ സൂചികയും ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയങ്ങള്‍ വിപണികളില്‍ അനിശ്ചിതത്വം ഉണ്ടാക്കുന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്.
◾https://dailynewslive.in/ യുപിഐ പേയ്മെന്റ് സേവനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ബില്‍ പേയ്മെന്റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെയാണ് വാട്‌സ്ആപ്പിന് അനുമതി ലഭിച്ചത്. താമസിയാതെ, വൈദ്യുതി, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയ മറ്റ് സേവനങ്ങളും വാട്‌സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പില്‍ യുപിഐ പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് പണം അയക്കുന്നതിന് സമാനമായിരിക്കും ബില്ലുകളും അടയ്ക്കുന്ന രീതി. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പേയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പേയ്‌മെന്റ് സേവനങ്ങള്‍ക്കായി രാജ്യത്ത് മറ്റ് ആപ്പുകളുണ്ടെങ്കിലും 40 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് പുതിയ ഫീച്ചറിന്റെ വരവ് കൂടുതല്‍ നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ആപ്പില്‍ തന്നെ മെസേജിങ്, കോളിങ്, എഐ ഫീച്ചര്‍ എന്നിവ ലഭ്യമാകുമെന്നതിനാലാണിത്. വാട്‌സ്ആപ്പില്‍ ബില്ലിങ് സേവനം വരുന്നതോടെ വൈദ്യുതി, ഗ്യാസ്, മൊബൈല്‍ അല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ബില്‍ ഉള്‍പ്പെടെ അടയ്ക്കാനാകും.
◾https://dailynewslive.in/ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സുമതി വളവ്’ മെയ് 8 ന് തിയറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹൊറര്‍ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ക്രൈസ്തവ സന്യാസിനികള്‍ അഭിനയിക്കുകയും, കപ്പൂച്ചിന്‍ പുരോഹിതന്‍ സംവിധാനം ചെയ്യുകയും ചെയ്ത ‘ഇറ്റ്സ് യു ആന്‍ഡ് മി’ എന്ന ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറങ്ങി. ഇതാദ്യമായാണ് പൂര്‍ണമായും ക്രൈസ്തവ സന്യാസിനികള്‍ അഭിനയിച്ച ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത്. ചടുലമായ സംഗീതവും വേഗത്തില്‍ പറഞ്ഞു പോകുന്ന വരികളുമാണ് റാപ്പ് സംഗീതത്തിന്റെ പ്രത്യേകത. ആഫ്രോ-അമേരിക്കന്‍ വംശജരുടെ ഇടയില്‍ വളരെ ജനപ്രിയമാണ് ഇത്. ‘ഇറ്റ്സ് യു ആന്‍ഡ് മി’ എന്ന ഗാനത്തില്‍ അണി നിരക്കുന്നത് നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ എസ്.എം.എം.ഐ സഭയിലെ ക്രൈസ്തവ സന്യാസിനികളുടെ സംഘമാണ്. ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഫാ.ജോബിസ് കപ്പുച്ചിനാണ്. ക്രൈസ്തവ വിശ്വാസത്തെയും റാപ്പ് സംഗീതത്തെയും ഇടകലര്‍ത്തി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അലന്‍ ഷോജിയാണ്. വരികള്‍ വിഷ്ണു സുധന്‍. ശ്രുതി ശിവദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ആഡംബരത്തില്‍ ടൊവിനോ തോമസ്. ഓണ്‍റോഡ് വില ഏകദേശം 3.5 കോടി രൂപ വരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുതിയ എസ്യുവി ടൊവിനോ ഗാരീജിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ബിഎംഡബ്ല്യു എക്സ് എമ്മും അതിന് മുമ്പ് റേഞ്ച് റോവര്‍ സ്പോര്‍ട്ടും ടൊവിനോ വാങ്ങിയിരുന്നു. 3.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എസ്യുവിയില്‍. പരമാവധി 394 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കുമുണ്ട് ഈ മോഡലിന്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. വെറും 5.9 സെക്കന്‍ഡ് മതി ഈ ആഡംബര എസ്യുവിയുടെ വേഗം 100 കിലോമീറ്റര്‍ കടക്കാന്‍.
◾https://dailynewslive.in/ നീ നോക്കുമ്പോഴെല്ലാം എന്നെ മാത്രം കാണുന്ന ഈ കണ്ണാടി എങ്ങനെ കൈവന്നു? നക്ഷത്രമെന്നു കരുതി അതിനെ പിന്തുടരേണ്ട പ്രണയത്താല്‍ വഴിതെറ്റിയ ഒരുല്‍ക്കയാണത് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു പുസ്തകം. ‘നീയടുത്തുള്ളപ്പോള്‍’. വീരാന്‍കുട്ടി. മാതൃഭൂമി. വില 144 രൂപ.
◾https://dailynewslive.in/ കറുപ്പ്, ചുവപ്പ്, പര്‍പ്പിള്‍, പച്ച തുടങ്ങി പല നിറങ്ങളിലുള്ള മുന്തിരിയുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കറുത്ത മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കറുത്ത മുന്തിരി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ കറുത്ത മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകള്‍, പ്രത്യേകിച്ച് റെസ്വെറാട്രോള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ കറുത്ത മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. കറുത്ത മുന്തിരിയില്‍ ഫൈബര്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം. മുന്തിരിയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഇയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.88, പൗണ്ട് – 108.51. യൂറോ – 90.52, സ്വിസ് ഫ്രാങ്ക് – 95.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.49, ബഹറിന്‍ ദിനാര്‍ – 230.51, കുവൈത്ത് ദിനാര്‍ -281.32, ഒമാനി റിയാല്‍ – 225.65, സൗദി റിയാല്‍ – 23.16, യു.എ.ഇ ദിര്‍ഹം – 23.66, ഖത്തര്‍ റിയാല്‍ – 23.89, കനേഡിയന്‍ ഡോളര്‍ – 60.82.