yt cover 54

https://dailynewslive.in/ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ രാജ്യത്തിന് വന്‍ കുതിച്ചു ചാട്ടം. 7.8 ശതമാനം വളര്‍ച്ചയാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസം രാജ്യം കൈവരിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ ഒരു പോയിന്റ് കൂടുതലാണിത്. യുഎസ് തീരുവ തിരിച്ചടിയായിരിക്കെ ഈ വളര്‍ച്ച കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച 6.5 ശതമാനം മാത്രമായിരുന്നു. അതേസമയം ട്രംപ് ഇന്ത്യയ്ക്കുമേല്‍ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ മാസം മുതലാണ് വ്യക്തമാവുക. ഇത് ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ജിഡിപിയെ ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം.

https://dailynewslive.in/ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും മൂല്യം ഇടിയാന്‍ കാരണമായി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

https://dailynewslive.in/ സര്‍ക്കാര്‍ – വൈസ് ചാന്‍സലര്‍ തര്‍ക്കം കാരണം സാങ്കേതിക സര്‍വകലാശാലയിലെ ജീവനക്കാര്‍ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യര്‍ത്ഥിക്കുകയാണെന്ന് ജസ്റ്റിസ് ജെബി പര്‍ദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിന് സര്‍ക്കാര്‍ പ്രതിനിധികളെ അയക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാന്‍സലര്‍ കെ ശിവപ്രസാദ് ഹര്‍ജി നല്‍കിയത്.

https://dailynewslive.in/ കേരള യൂണിവേഴ്സിറ്റിയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് വൈസ് ചാന്‍സലര്‍. സെപ്റ്റംബര്‍ രണ്ടിനാണ് യോഗം വിളിച്ചിട്ടുള്ളത്. അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത് മിനി കാപ്പനാണ്. പൊലീസിനും യോഗത്തെ കുറിച്ച് യൂണിവേഴ്സിറ്റി കത്ത് നല്‍കിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ദീര്‍ഘകാലമായി ഇടത് അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

https://dailynewslive.in/ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല. ഇന്‍സ്പെക്ടര്‍മാരായ സാഗര്‍, സജന്‍, സൈബര്‍ ഓപ്പറേഷന്‍ ഇന്‍സ്പെക്ടര്‍ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന് സൈബര്‍സംഘത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരിഹാരക്രിയകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കസേരയില്‍നിന്ന് താഴെയിറങ്ങിയാല്‍ മകള്‍ക്കും മരുമകനും ജയില്‍വാസമനുഭവിക്കാന്‍ യോഗമുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞിട്ടുണ്ടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരള രാഷ്ട്രീയ ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മനസാക്ഷി ഉള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. പുറത്ത് വന്ന വിവരങ്ങള്‍ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. തുടര്‍ന്ന് വരുന്നത് കേട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് എന്ത് നടപടി എടുത്തു. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ തേച്ച് മാച്ച് കളയാന്‍ ശ്രമിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പില്‍ എംപി. രാഹുലിനെ പാര്‍ട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചര്‍ച്ച ചെയ്യാനായി തന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.

https://dailynewslive.in/ ഖദര്‍ ഇടണമെന്ന് പറഞ്ഞതിന് ചിലര്‍ തന്നെ പരിഹസിച്ചതിന് കാരണം ഇപ്പോഴാണ് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഡിസിപ്ലിന്റെ ഭാഗമാണ്. ഖാദിയുടെ പ്രാധാന്യത്തെ കുറിച്ച് അടുത്തിടെ കോണ്‍ഗ്രസുകാരെ ഓര്‍മിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍, എറണാകുളം പള്ളിമുക്കിലെ ഖാദി ഷോറൂമിലെത്തി, എല്ലാവരും ഖദര്‍ വസ്ത്രം വാങ്ങി ഈ ഓണക്കാലം കളറാക്കണമെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതായി ആരോഗ്യവകുപ്പ്. വയര്‍ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കും. യുവതിക്ക് വിദഗ്ധ ചികിത്സ സര്‍ക്കാര്‍ സഹായത്തോടെ ഉറപ്പാക്കും. അല്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിക്കും. ട്യൂബ് തിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കും.സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.

https://dailynewslive.in/ തൃശ്ശൂര്‍ നഗരത്തില്‍ ആംബുലന്‍സിന് വനിത പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ ട്വിസ്റ്റ്. ആംബുലന്‍സില്‍ രോഗി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. രോഗി ഉണ്ടെന്ന് കരുതിയാണ് പൊലീസ് ഉദ്യോഗസ്ഥ ആംബുലന്‍സിന് വഴിയൊരുക്കിയത്. പരിശോധനയില്‍ ഡ്രൈവര്‍ വീഡിയോ എടുത്തത് വണ്ടിയോടിക്കുമ്പോഴാണെന്ന് കണ്ടെത്തിയെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു പ്രതികരിച്ചു. സംഭവത്തില്‍ പിഴ ഈടാക്കി ആംബുലന്‍സ് ഡ്രൈവറെയും സഹായിയെയും വിട്ടയച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച് അപ്പീല്‍ സമര്‍പ്പിച്ചു. കേഡര്‍ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട് എന്നാണ് സൂചന. കേന്ദ്രത്തിന്റെ അപ്പീലിനെതിരെ തന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുത് എന്ന് കാട്ടി ഡി ശില്‍പ ഐപിഎസ് സുപ്രീംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു.

https://dailynewslive.in/ കണ്ണൂരില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്ക് നല്‍കുന്ന സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. പ്രഥമ കേരള ആയുഷ് കായകല്പ അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ തത്തേങ്ങലം വനത്തില്‍ കല്ലംപാറ മലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് 3 യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകല്‍ പാറപ്പുറം സ്വദേശികളായ ഇര്‍ഫാന്‍, ഷമീല്‍, മുര്‍ഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിലകപ്പെട്ടത്. വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

https://dailynewslive.in/ പട്ടാപ്പകല്‍ കുറുക്കന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

https://dailynewslive.in/ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എന്‍എസ്എസ്. ആചാര ലംഘനമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയെന്ന് എന്‍എസ്എസ് വൈസ് പ്രസിഡണ്ട് എന്‍ സംഗീത് കുമാര്‍ വ്യക്തമാക്കി. സംഗമത്തെ എതിര്‍ക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോള്‍ എന്‍എസ് എസിന്റെ പിന്തുണ സര്‍ക്കാറിന് ആശ്വാസമാണ്.

https://dailynewslive.in/ കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആണ് കല രാജു മത്സരിച്ചത്. 12 വോട്ടുകള്‍ക്ക് എതിരെ 13 വോട്ടുകള്‍ നേടിയാണ് യുഡിഎഫിന് വേണ്ടി കല രാജു ഭരണം പിടിച്ചത്. നഗരസഭ മുന്‍ അധ്യക്ഷ വിജയ ശിവന്‍ ആയിരുന്നു എല്‍ഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു.

https://dailynewslive.in/ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരായ പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പ്. പൂജയുടെ പേരില്‍ വിഡിയോ കോള്‍ വഴി നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കി എന്നും പിന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നമുള്ള ബെംഗളൂരു സ്വദേശിനിയുടെ പരാതിയാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകന്‍ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ബെംഗളൂരുവിലെ മസാജ് പാര്‍ലര്‍ ജീവനക്കാരി രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്. പ്രവീണിനെ പിടികൂടാന്‍ കര്‍ണാടക പൊലീസ് ഉടന്‍ നാട്ടിലേക്ക് തിരിക്കും.

https://dailynewslive.in/ ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തില്‍ നിന്നും 40 ശതമാനമാക്കുന്ന തീരുമാനത്തെ എതിര്‍ത്ത് എംവി ജയരാജന്‍. വിഷയത്തില്‍ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ ബാധിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹമുള്‍പ്പെട്ട പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് (എം കെ) ചന്ദ്രശേഖര്‍ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാന ചിഹ്നമായ ഡെക്കോട്ട വിമാനത്തിന്റെ വൈമാനികനായിരുന്നു നീണ്ടകാലം എയര്‍ കമ്മഡോര്‍ എം കെ ചന്ദ്രശേഖര്‍.

https://dailynewslive.in/ ലോസ് ഏഞ്ചല്‍സില്‍ വാളുമായി നടുറോഡില്‍ അഭ്യാസം കാണിച്ച സിഖ് യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഇയാള്‍ നടുറോഡില്‍ വച്ച് വാളുമായി പ്രകടനം നടത്തുന്നതിന്റെയും പോലീസിന് നേരെ വാളുയര്‍ത്തി ഓടിയടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ജൂലൈ മാസം 13-ാം തിയതിയാണ് 36 -കാരനായ ഗുര്‍പ്രീത് സിംഗ് വാളുമായി നടുറോട്ടില്‍ അഭ്യാസം നടത്തി ലോസ് ഏഞ്ചല്‍സ് പോലീസ് ഉദ്യോഗസ്ഥരുടെ

വെടിയേറ്റ് മരിച്ചത്

https://dailynewslive.in/ തന്റെയും ഉറ്റ ബന്ധുവിന്റേയും ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ വൈറലായതിന് പിന്നാലെ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി ഇറ്റലിയുടെ പ്രധാനമന്ത്രി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സഹോദരി അരിയാന്ന, പ്രതിപക്ഷ നേതാവ് എല്ലി ഷെലീന്‍ അടക്കമുള്ള സ്ത്രീകളുടെ വ്യാജ ചിത്രങ്ങളാണ് അശ്ലീല സൈറ്റുകളില്‍ വൈറലായത്. വെറുപ്പുളവാക്കുന്ന പ്രവര്‍ത്തിയെന്നാണ് വ്യാജ ചിത്രങ്ങള്‍ ഇറ്റലിയിലെ കുപ്രസിദ്ധ അശ്ലീല സൈറ്റില്‍ എത്തിയതിനേക്കുറിച്ച് ജോര്‍ജിയ മെലോണി പ്രതികരിച്ചത്.

https://dailynewslive.in/ എത്തിക്സ് ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്തോങ്താണ്‍ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ഒരു വര്‍ഷം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് ഈ നടപടി. ഇത് ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന് ലഭിച്ച വലിയ തിരിച്ചടിയാണ്. തായ്‌ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു പെയ്തോങ്താണ്‍. ജൂണില്‍ പെയ്തോങ്താണ്‍ ഷിനവത്ര കംബോഡിയന്‍ സെനറ്റ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഹുന്‍ സായെനിയെ ഫോണ്‍ സംഭാഷണത്തിനിടെ ‘അങ്കിള്‍’ എന്നു വിളിച്ചതും തായ് സൈനിക നേതാവിനെ വിമര്‍ശിച്ചതുമാണ് വിവാദമായത്.

https://dailynewslive.in/ ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേല്‍ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയില്‍ മാനുഷിക സഹായമെത്തിക്കാന്‍ നല്‍കിയിരുന്ന അനുമതിയും ഇസ്രയേല്‍ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം എട്ട് മണി വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന മാനുഷിക സഹായങ്ങളെത്തിക്കാന്‍ കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ സൈന്യം ഇടവേള നല്‍കിയത്.

https://dailynewslive.in/ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയോടുള്ള നീരസത്തിന് കാരണമായതെന്നും ഇന്ത്യയ്‌ക്കെതിരെ തീരുവ വര്‍ധന നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്ക് ട്രംപിനെ നയിച്ചതെന്നും റിപ്പോര്‍ട്ട്..ഇന്ത്യയുടെ നടപടി ട്രംപിന്റെ നൊബേല്‍സമ്മാനമെന്ന സ്വപ്നത്തിന് മങ്ങലേല്‍ക്കാന്‍ കാരണമായതാണ് ഇന്ത്യയ്‌ക്കെതിരെ അന്‍പത് ശതമാനം ഇറക്കുതിത്തീരുവ ചുമത്താനുള്ള പ്രധാനകാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ ജപ്പാനില്‍വെച്ചാണ് പ്രധാനമന്ത്രി മോദി ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞത്.

https://dailynewslive.in/ ചാന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്യോ സന്ദര്‍ശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം. ചാന്ദ്രയാന്‍ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍-5. കൂടാതെ പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 6,800 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷന്‍, അപൂര്‍വ ഭൗമ ധാതുക്കള്‍ എന്നീ മേഖലകളില്‍ ഉള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

https://dailynewslive.in/ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും മോദി സന്ദര്‍ശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിന്‍പിങ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ ഡിസംബറില്‍ ഇന്ത്യാസന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പുതിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനുള്ള സാധ്യത വാര്‍ത്താഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ ചൈനയിലെ ടിയാന്‍ജിനില്‍ വെച്ച് സെപ്റ്റംബര്‍ ഒന്നിന് പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സര്‍വീസ് സുരക്ഷ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡന്‍ തന്റെ കാലാവധി തീരും മുന്‍പ് കമല ഹാരിസിന് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കൊടുത്ത സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്.

https://dailynewslive.in/ ഡോണള്‍ഡ് ട്രംപ് 4 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാന്‍ സജ്ജനാണെന്നു വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ 200 ദിവസത്തെ അനുഭവം പ്രസിഡന്റിന്റെ ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ തന്നെ സജ്ജനാക്കിയെന്നും എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ തിടുക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കാഫ നേഷന്‍സ് ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് താജിക്കിസ്താനെതിരെ ജയം. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴിലുള്ള ആദ്യ മത്സരമായിരുന്നു ഇത്.

https://dailynewslive.in/ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള്‍ ഓഹരി വിപണിയിലേക്ക്. 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ സംഘടിപ്പിക്കും. റിലയന്‍സിന്റെ 48-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനുള്ള സുപ്രധാന ചുവട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോ ഐപിഒ ഫയല്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരികയാണ്. 50 കോടി ഉപഭോക്താക്കള്‍ എന്ന വലിയ കടമ്പ ജിയോ കുടുംബം പിന്നിട്ടെന്നും മുകേഷ് അംബാനി പ്രതികരിച്ചു. 2016ല്‍ ആരംഭിച്ച ജിയോ 2024-25ല്‍ സാമ്പത്തിക വര്‍ഷത്തില്‍ 64,170 കോടി രൂപയുടെ ലാഭമാണ് ജിയോയ്ക്ക് ഉണ്ടായത്. ഐപിഒയിലൂടെ 52,200 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നത്. ഹ്യുണ്ടായ് ഇന്ത്യ സമാഹരിച്ച 28,000 കോടി രൂപയാണ് ഇതിന് മുന്‍പ് ഐപിഒയിലൂടെ സമാഹരിച്ച ഏറ്റവും ഉയര്‍ന്ന തുക.

https://dailynewslive.in/ ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ എന്ന കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷന്‍. ഇത് മുന്‍കൂട്ടിയുള്ള കണക്കാണ്. ബുക്ക് മൈ ഷോയില്‍ മികച്ച ബുക്കിംഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലോക. കല്യാണി പ്രിയദര്‍ശന്റെ കരിയര്‍ ബ്രേക് സിനിമയാകും ഇതെന്ന് നിസംശയം പറയാം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലുണ്ട്. സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്‌പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജില്‍’ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

https://dailynewslive.in/ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടാന്‍ ‘മേനേ പ്യാര്‍ കിയ’യിലെ ഡല്‍ഹി ബോംബെ കല്പറ്റ എന്ന് തുടങ്ങുന്ന വെല്‍ക്കം ടു മോളിവുഡ് പ്രൊമോ സോങ് ആണ് റിലീസ് ചെയ്തത്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ പ്രൊമോ സോങില്‍ മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. റിഷ് എന്‍ കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ അര്‍ജുന്‍ വി ദേവ്. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജീവിന്‍ റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന’മേനേ പ്യാര്‍ കിയ’യില്‍ ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

https://dailynewslive.in/ കലക്കന്‍ പാട്ടുകളുമായി കൂലിയില്‍ നിറഞ്ഞ അനിരുദ്ധ് മഹീന്ദ്രയുടെ ബിഇ6 എസ് യുവി സ്വന്തമാക്കി. ചുവപ്പ് നിറമാണ് ഇലക്ട്രിക് എസ്യുവിക്ക്. മഹീന്ദ്ര ബിഇ6 ന്റെ ടോപ്പ്-എന്‍ഡ് പാക്ക് 3 വേരിയന്റാണ് അനിരുദ്ധ് സ്വന്തമാക്കിയത്. ഈ സെഗ്മെന്റിനലെ ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് എസ് യുവിയാണിത്. കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്ര ഈ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ഔദ്യോഗിക ഡെലിവറികള്‍ ആരംഭിച്ചു. 59കിലോവാട്ട്അവര്‍, 79കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളോടെയാണ് ബിഇ6 എത്തുന്നത്. ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോര്‍ക്ക് രണ്ടിലും 380എന്‍എം. 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍. വലിയ ബാറ്ററിയില്‍ 682 കിലോമീറ്ററാണ് റേഞ്ച്. ചെറിയ ബാറ്ററി പാക്കില്‍ 535 കിലോമീറ്ററിലേക്ക് റേഞ്ച് കുറയും. മഹീന്ദ്രയുടെ ഈ ഇലക്ട്രിക് എസ് യു വി യ്ക്ക് വില വരുന്നത് 18.90 ലക്ഷം രൂപ മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. അഞ്ച് മോഡലുകളിലാണ് ബിഇ6 ലഭിക്കുക.

https://dailynewslive.in/ മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കുന്ന പുസ്തകം. പതിവ് ജീവചരിത്രപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലും ഘടനയിലും രചിച്ചിട്ടുള്ള ഈ കൃതിയില്‍ എം.ടിയുടെ സര്‍ഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു. എം.ടിയെ സ്‌നേഹിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം. എം.ടിയുമായി ചിരകാലബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്റെ രചന. നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘എം.ടി. വാസുദേവന്‍ നായര്‍’. ഡോ. കെ ശ്രീകുമാര്‍. മാതൃഭൂമി. ബുക്സ്. വില 1,662 രൂപ.

https://dailynewslive.in/ പ്രമേഹ നിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ മലയാളികളുടെ ഇടയില്‍ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാല്‍ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികള്‍ കൂടിയാല്‍ ഈ നിയന്ത്രണം വെറുതെയാകും. മധുരമില്ലാത്ത ചായയും അതിനൊപ്പം ചെറുകടികള്‍ കഴിക്കുകയും കൂടി ചെയ്താല്‍ അതിനൊപ്പം എത്തുന്ന ഗ്ലൂക്കോസ്, ഒഴിവാക്കിയ മധുരത്തെക്കാള്‍ കൂടുതലായിരിക്കും. അതുകൊണ്ട് ചെറുകടികള്‍ കഴിക്കുമ്പോള്‍ കരുതല്‍ വേണം. ഒരു കപ്പ് പാല്‍ ചായ നിങ്ങള്‍ കുടിക്കുന്നുവെന്ന് കരുതുക. 50 മില്ലി പാലും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ന്നതാണ് ശരാരശരി ചായ. ഇങ്ങനെയുള്ള ഒരു ചായയില്‍ നിന്ന് ഏതാണ്ട് 75 കലോറി ഊര്‍ജം ലഭിക്കും. മധുരം ഒഴിവാക്കിയാല്‍ ഏതാണ്ട് 40-45 കലോറി. ഇതിനൊപ്പം സമൂസ, ബോണ്ട, പഫ്‌സ്, പഴംപൊരി പോലുള്ള ചെറുകടികളും കഴിക്കാറുണ്ടെങ്കില്‍, ഒരു പഴംപൊരിയില്‍ നിന്ന് ഏതാണ്ട് 180 കലോറിയും പരിപ്പുവടയില്‍ നിന്ന് ഏതാണ്ട് 150 കലോറിയും വരെ ഊര്‍ജമാണ് ലഭിക്കുന്നത്. കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താറുമാറാക്കും. അതോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ പ്രമേഹം തടയുകയാണ് ലക്ഷ്യമെങ്കില്‍ വിത്തൗട്ട് ചായയ്ക്കൊപ്പം ചെറുകടികള്‍ കഴിക്കുന്നത് ഒഴിവാക്കണം. ശരീരഭാരം നിയന്ത്രിച്ച്, കൃത്യമായ വ്യായാമം ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലാക്കി ജീവിതം ഹെല്‍ത്തിയാക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അയാളുടെ പെരുമാറ്റത്തിന് വിശുദ്ധഭാവമായിരുന്നു. എങ്ങനെയാണ് ഈ വിശുദ്ധി കൈവരിക്കാന്‍ കഴിഞ്ഞത് എന്ന് യാത്രക്കാരന്‍ അയാളോട് ചോദിച്ചു. അയാള്‍ ഗൗരവത്തോടെ പറഞ്ഞു: എനിക്ക് വിശുദ്ധഗ്രന്ഥത്തില്‍ എന്താണുളളതെന്ന് അറിയാം. യാത്രക്കാരന്‍ ആരാധനയോടെ തന്റെ ചോദ്യം തുടര്‍ന്നു: വിശുദ്ധഗ്രന്ഥത്തില്‍ എന്താണ് ഉള്ളത്? അദ്ദേഹം പറഞ്ഞു: എന്റെ സുഹൃത്തയച്ച കത്തും, ഉണങ്ങിക്കരിഞ്ഞ പൂവും.. യാത്രക്കാരന്‍ സ്വയം പിണഞ്ഞ അബദ്ധത്തെയോര്‍ത്ത് ചിരിച്ചുകൊണ്ട് യാത്രതുടര്‍ന്നു. ഗ്രന്ഥശേഖരം ഉണ്ടെന്നുളളതിന്റെ പേരില്‍ ആരും അറിവുളളവരാകില്ല. എന്തിനേയും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് അവയുടെ ഉപയോഗക്ഷമതയും പ്രയോജനവും മനസ്സിലാകൂ. അര്‍ഹിക്കുന്നവരേക്കാള്‍, അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരുടെയെല്ലാം അകം പൊള്ളയായിരിക്കും. തങ്ങള്‍ ആരൊക്കെയോ ആണെന്നും തങ്ങള്‍ക്കെന്തൊക്കൊയോ ഉണ്ടെന്നും ആളുകളെ ബോധ്യപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരം പൊളളത്തരങ്ങളെ കണ്ടെത്തുക, അകറ്റിനിര്‍ത്തുക – ശുഭദിനം..

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *