sunrise 5

https://dailynewslive.in/ വഖഫ് ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറക്കി. ബില്ലിനെതിരേ കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

https://dailynewslive.in/ മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആര്‍എല്‍ വീണ്ടും ദില്ലി ഹൈക്കോടതിയില്‍. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്ലിന്റെ ആവശ്യം. കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം മറികടന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. ഹര്‍ജി നാളെ ദില്ലി ഹൈക്കോടതി പരിഗണിക്കും.

*സ്വപ്നസമാനമായ യാത്രകള്‍ പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം*

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നിധികുംഭങ്ങള്‍ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകള്‍. ഓരോ യാത്രയും നമുക്കായി കരുതി വെക്കുന്നത് എന്ത് മാത്രം അവര്‍ണനീയമായ മുഹൂര്‍ത്തങ്ങളാണ്. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഈ അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും കെ സി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബിജെപി ഉന്നം വെയ്ക്കുന്നത് ക്രൈസ്തവരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

https://dailynewslive.in/ മലപ്പുറം ജില്ലയ്ക്കെതിരായ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റാണ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയത്. മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന.

https://dailynewslive.in/ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം നേരിടുന്ന സമയത്താണ് പരാതി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീല്‍ എംഎല്‍എ. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം’ എന്ന പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നും താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും ജലീല്‍ ചോദിക്കുന്നു.

https://dailynewslive.in/ ഓന്തിനേപ്പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയേപ്പറ്റി നന്നായി അറിയാമെന്നും മലപ്പുറത്തുകാര്‍ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ. ബഷീര്‍. മലപ്പുറത്തേക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തില്‍ ഐഎന്‍ടിയുസി പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി. സമരം തീര്‍ക്കാന്‍ കമ്മീഷനെ വെക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ താന്‍ ഉന്നയിച്ചിട്ടില്ലെന്നാണ് വാദം. കെ സുധാകരനും വിഡി സതീശനും ഐഎന്‍ടിയുസി നിലപാട് തള്ളിയതോടെയായിരുന്നു കൂടിക്കാഴ്ച.

https://dailynewslive.in/ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാര്‍ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണെന്നും കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലും വീട്ടിലുമുള്ള ഇ ഡി റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം സംവിധായകന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. എന്നാല്‍, ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനും തൊഴില്‍ വകുപ്പിനും നല്‍കിയ പ്രാഥമിക മൊഴി.

https://dailynewslive.in/ കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴില്‍ പീഡന പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തല്‍. പരാതിക്ക് ആസ്പദമായ ദൃശ്യത്തിലെ ചെറുപ്പക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴില്‍ വകുപ്പ് എത്തിയത്. തൊഴിലിടത്തിലെ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ പ്രശ്നത്തെ തൊഴില്‍ പീഡനം എന്ന് ചിത്രീകരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് തൊഴില്‍ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് മന്ത്രിക്ക് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

https://dailynewslive.in/ വഖഫ് ബില്ലില്‍ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരില്‍ പറഞ്ഞു. ക്രിസ്ത്യന്‍ സഭകളുടെ സ്വത്ത് സംബന്ധിച്ച ഓര്‍ഗനൈസര്‍ ലേഖനത്തോടും ജോസ് കെ മാണി പ്രതികരിച്ചു. സഭകളുടെ സ്വത്തുക്കള്‍ പൊതു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും ക്രൈസ്തവ സമുദായം ആര്‍ജ്ജിച്ച സ്വത്തുക്കളില്‍ ആരെങ്കിലും കണ്ണു വെക്കും എന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

https://dailynewslive.in/ ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

https://dailynewslive.in/ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

https://dailynewslive.in/ മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.

https://dailynewslive.in/ കഴക്കൂട്ടം പൊലിസ് പിടിച്ചെടുത്ത ലഹരി കേസിലെ തൊണ്ടിമുതല്‍ കാണാതായതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ തോംസണ്‍ ജോസ്. 2018ല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലുകള്‍ കാണാതായതിനെ തുടര്‍ന്ന് വിചാരണ നിലച്ചതിനെ തുടര്‍ന്നാണ് നടപടി. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി സിറ്റി പൊലിസ് കമ്മീഷര്‍ പറഞ്ഞു.

https://dailynewslive.in/ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് ആശുപത്രിയില്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണ് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാന്‍ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

https://dailynewslive.in/ മധ്യപ്രദേശിലെ ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ക്ഷേത്രത്തിനു മുന്നില്‍പോയി പ്രശ്‌നമുണ്ടാക്കിയാല്‍ ചിലപ്പോള്‍ അടിച്ചെന്നിരിക്കുമെന്നും ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ ഒഡീഷയില്‍ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ് ഫാ റോബിന്‍സണ്‍ റോഡ്രിഗസ്. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസില്‍നിന്നും ഇത്തരം നടപടിയുണ്ടാകാന്‍ പാടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വൈദികര്‍ക്ക് എതിരെ മാത്രമല്ല ആര്‍ക്ക് എതിരെയും ആക്രമണം ഉണ്ടാകാന്‍ പാടില്ലെന്നും ഫാ റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.

https://dailynewslive.in/ ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ മധുരയില്‍ പുരോഗമിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായ പരിധി കര്‍ശനമായി നടപ്പിലാക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാള്‍ ഘടകം. പൊളിറ്റ് ബ്യൂറോയില്‍ ആര്‍ക്കും പ്രായപരിധിയില്‍ ഇളവു വേണ്ടെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം.

https://dailynewslive.in/ പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് നേതാക്കള്‍ ഒഴിയും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുന്നതിനെ കുറിച്ച് ഇന്നത്ത കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക. പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് തീരാന്‍ ഇരിക്കെ ജനറല്‍ സെക്രട്ടറി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.

https://dailynewslive.in/ മധുരയില്‍ പുരോഗമിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗത്വ ഫീസ് ഉയര്‍ത്താന്‍ തീരുമാനം. 5 രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചര്‍ച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക പങ്കുവച്ച് സാമ്പത്തിക വിദഗ്ധരും. ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ലോക ഓഹരി വിപണി കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കൂപ്പുകുത്തലിലാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ട്രംപിന്റെ ‘തീരുവയുദ്ധം’ നയിക്കുകയെന്ന ചോദ്യമാണ് ലോകത്ത് ഇപ്പോള്‍ ഉയരുന്നത്. അതേസമയം താന്‍ നടപ്പാക്കിയ പകരം തീരുവയുടെ നേട്ടം കണ്ടുതുടങ്ങുംവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കന്‍ ബിസിനസുകാരോട് ഡോണള്‍ഡ് ട്രംപ് അഭ്യര്‍ഥിച്ചു. തന്റെ തീരുമാനം അമേരിക്കയ്ക്ക് ചരിത്രപരമായ നേട്ടം നല്‍കുമെന്ന് ട്രംപ് അവകാശപ്പെട്ടു.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 25 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി 77 റണ്‍സ് നേടിയ രാഹുലിന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 50 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 67 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 43 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 38 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും മികവാര്‍ന്ന പ്രകടനത്തിലൂടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാജസ്ഥാന്റെ ജോഫ്ര ആര്‍ച്ചറാണ് കളിയിലെ താരം.

https://dailynewslive.in/ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ താരവും കാണികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. പാക് താരം ഖുഷ്ദില്‍ ഷായാണ് ആരാധകര്‍ക്ക് നേരെ തിരിഞ്ഞത്. മൂന്നാം ഏകദിനവും ആധികാരികമായി കിവീസ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ന്യൂസിലന്‍ഡ് പര്യടനത്തിലെ തോല്‍വിയില്‍ ഖുഷ്ദിലിനെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ പരിഹസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് താരത്തെ ചൊടിപ്പിക്കുകയും ആരാധകര്‍ക്ക് അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു. സപ്പോര്‍ട്ട് സ്റ്റാഫിന്റെ കൃത്യമായ ഇടപെടല്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചു. അതേസമയം താരങ്ങള്‍ക്ക് നേരെ അധിക്ഷേപവാക്കുകള്‍ ആരാധകര്‍ ചൊരിഞ്ഞതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. അഫ്ഗാനിസ്ഥാന്‍ ആരാധകരെ പ്രതിക്കൂട്ടിലാക്കിയാണ് ബോര്‍ഡിന്റെ പ്രസ്താവന.

https://dailynewslive.in/ മുംബൈ നഗരത്തില്‍ പൊന്നുംവിലക്ക് ഭൂമി വാങ്ങി ഗൗതം അദാനി. വ്യവസായ ഭീമന്റെ ഉടമസ്ഥതയിലുള്ള മാഹ്-ഹില്‍ പ്രൊപ്പര്‍ട്ടീസാണ് 48,000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്‍സില്‍ വാങ്ങിയത്. 170 കോടി രൂപക്കാണ് ഭൂമി അദാനി കമ്പനി സ്വന്തമാക്കിയത്. ഭൂമിയുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബെഹ്റാം നോവ്റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്‌ക്വയര്‍ ഫീറ്റര്‍ കെട്ടിടവുമാണ് അദാനി സ്വന്തമാക്കിയത്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. 48,491 സ്‌ക്വയര്‍ഫീറ്റ് ഭൂമിയാണ് അദാനി സ്വന്തമാക്കിയത്. ഭൂമി സ്വന്തമാക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്. രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 30,000 രൂപയും മുടക്കി. പ്രദേശത്തെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് ഒരു ലക്ഷം രൂപ വരെ വിലയുണ്ട്.

https://dailynewslive.in/ മലയാളത്തിലെ ആദ്യത്തെ മെന്‍ഡ് ഗെയിം ത്രില്ലര്‍ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസുമാണ് നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റര്‍ കാലം ആഘോഷമാക്കാനായി ഏപ്രില്‍ 10ന് പ്രദര്‍ശനത്തിനെത്തും. ഗൗതം വാസുദേവ് മേനോന്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍ (ബ്രിഗ് ബി ഫെയിം) ദിവ്യാ പിള്ള, ഐശ്യര്യ മേനോന്‍, സ്ഫടികം ജോര്‍ജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

https://dailynewslive.in/ ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ‘ഇഡ്ലി കടൈ’. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു. നിത്യാ മേനനനാണ് ചിത്രത്തിലെ നായിക. ഇഡ്ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന് പറഞ്ഞിരുന്ന പടം പിന്നീട് ചില ഭാഗങ്ങളുടെ ഷൂട്ട് അടക്കം ബാക്കിയുള്ളതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 1നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക എന്നാണ് അറിയിപ്പ്. അരുണ്‍ വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേ സമയം ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് 45 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടി എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇഡ്ലി കടൈ.

https://dailynewslive.in/ ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂമെറോസ് മോട്ടോഴ്‌സ് തങ്ങളുടെ ഡിപ്ലോസ് മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ പുറത്തിറക്കി. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ വിവിധ വിപണികളില്‍ ഘട്ടം ഘട്ടമായി ഇത് ലഭ്യമാക്കുന്നു. 1.13 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില. 2.67 കിലോവാട്ട് (3.5 ബിഎച്പി) കരുത്തും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഹബ്-മൗണ്ടഡ് പിഎംഎസ് മോട്ടോറാണ് ന്യൂമെറോസ് ഡിപ്ലോസ് മാക്‌സിന് കരുത്തേകുന്നത്. ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ 63 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഇതിന് 1.85 കിലോവാട്ട്അവറിന്റെ രണ്ട് ലിഥിയം-അയണ്‍ ബാറ്ററികളുണ്ട്. ഇത് ഇക്കോ മോഡില്‍ 140 കിലോമീറ്റര്‍ ശക്തമായ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. 1.2 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളില്‍ ഇത് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.

https://dailynewslive.in/ വര്‍ഗീയതയും വെറുപ്പുംകൊണ്ട് തകര്‍ന്നു പോയ ഒരു കാലത്തിന്റെ വിലാപങ്ങളാണ് ഈ കഥകള്‍ – ബഹുസ്വര ജനാധിപത്യം അസ്തമിക്കുകയും വെറുപ്പ് ആഘോഷമായി പടരുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രതിസന്ധികളെ ഈ കഥകള്‍ തുറന്നുകാട്ടുന്നു. ഒരേസമയം ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും സഞ്ചരിച്ചുകൊണ്ട് മാനവികതയുടെ പുതിയ ആകാശങ്ങളെ കാണിച്ചുതരികയാണ്. ഐസക് ഈപ്പന്‍ മണിപ്പൂരിയായ സെര്‍ട്ടോ ഏലിയോസിന്റെ മകള്‍ അമേലിയയുടെയോ അവളുടെ കളിപ്പാട്ടത്തിന്റെയോ അഗ്നിയില്‍ ഇല്ലാതായ അവളുടെ വീടിന്റെയോമാത്രം കഥയല്ല. ഇപ്പോഴും അണയാത്ത വെറുപ്പിന്റെ അഗ്നിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. നഷ്ടപ്പെടുന്ന മാനവികതയെയും സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാനുള്ള ആര്‍ദ്രമായ മോഹചിന്തകളാണ് ഈ കഥകളില്‍ നിറയുന്നത്. ‘സെര്‍ട്ടോ ഏലിയോസ്’. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ഇരുമ്പ്, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ കൂടാതെ, വിവിധതരം രോഗങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വിവിധ എന്‍സൈമുകളും ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തില്‍ അടങ്ങിയ ഒരു തരം നാരാണ് പെക്റ്റിന്‍. ഇതാണ് ഏത്തപ്പഴത്തിന് മാര്‍ദ്ധവമുള്ള ഘടന നല്‍കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന് പലര്‍ക്കും സംശയമാണ്. ഏത്തപ്പഴത്തില്‍ മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്നു. ഉയര്‍ന്ന കാലറിയുള്ളതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ കൂട്ടുമോ എന്ന സംശയവും സ്വാഭാവികമായി ഉണ്ടാകാം. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തീരെ വ്യായാമമില്ലാത്തവര്‍ ഏത്തപ്പഴം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ കൊളസ്‌ട്രോള്‍ ഇല്ലെങ്കിലും ഇതിലെ അന്നജം ശരീരത്തില്‍ കൊഴുപ്പായി മാറ്റപ്പെടാം. രണ്ടുപഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു. അപ്പോള്‍ സ്വാഭാവികമായും ധാരാളം ഊര്‍ജം ഇത് പ്രദാനം ചെയ്യുന്നുമുണ്ട്. അതേസമയം ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല.

*ശുഭദിനം*

*കവിത കണ്ണന്‍*

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും അയാള്‍ നിരപരാധിയും സത്യസന്ധനുമാണെന്ന് ജയിലിലുളള എല്ലാവര്‍ക്കും അറിയാം. വിശാലമായ ഫാമിനുള്ളിലെ കെട്ടിടത്തിനുളളില്‍ വൈദ്യുതകസേരയിലിരുത്തിയാണ് അവിടെ വധശിക്ഷ നടപ്പിലാക്കിയുരുന്നത്. ശിക്ഷ നടപ്പാക്കേണ്ടദിവസം ഉദ്യോഗസ്ഥര്‍ അയാളെയും കൂട്ടി ഫാമിലേക്ക് വന്നു. അയാള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ അയാളെ അവിടെവിട്ടിട്ട് തിരിഞ്ഞു നടന്നു. അയാള്‍ നേരെ ഫാമിനുളളിലെ ഓഫീസിലെത്തി പറഞ്ഞു: ഇന്ന് വധിക്കപ്പെടേണ്ടയാളാണ് ഞാന്‍. നിശ്ചിതസമയത്ത് തന്നെ എന്നെ വധിക്കണം. ഉദ്യോഗസ്ഥര്‍ സ്തബ്ധരായി. പിറ്റേദിവസം ജയിലില്‍ ആ വാര്‍ത്ത പരന്നു. അയാളെ കൊല്ലേണ്ടതില്ലെന്ന് ഭരണകൂടം തീരുമാനിച്ചു. നമുക്ക് രണ്ടുരീതിയില്‍ പെരുമാറാം. സത്യസന്ധമായും, സാഹചര്യങ്ങള്‍ക്കനുസരിച്ചും. സത്യസന്ധമായി പെരുമാറുന്നവര്‍ ആരേയും ഭയപ്പെടില്ല, ആര്‍ക്കും അവരോട് വിശ്വസിച്ച് എന്തും പറയാം. പക്ഷേ, രണ്ടാമത്തെ കൂട്ടര്‍ക്ക് സ്വന്തമായ കാഴ്ചപ്പാടോ തീരുമാനങ്ങളോ ഉണ്ടാകില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ നിറംമാറും. തുറന്ന പുസ്തമായി ജീവിക്കാന്‍ എളുപ്പമല്ല. എല്ലാവര്‍ക്കും അവരവരുടേതായ രഹസ്യങ്ങളും അടഞ്ഞ അധ്യായങ്ങളുമുണ്ടായിരിക്കും. ഒളിച്ചുവെക്കേണ്ട കാര്യങ്ങളുണ്ടായിട്ടും അതൊന്നും ഒളിച്ചുവെക്കാതെ മറയില്ലാതെ ജീവിക്കുന്നവര്‍ എത്ര മനോധൈര്യമുളളവരായിരിക്കും. നമുക്കും സത്യസന്ധമായി ജീവിച്ചുതീര്‍്ക്കാന്‍ ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *