yt cover 3

https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനമൊന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപ ലഭിച്ചതെന്നും ഈ സാഹചര്യത്തില്‍ അഴിമതി നടത്തിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സേവനം നല്‍കാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ് എഫ് ഐ ഒ കുറ്റപത്രമെന്നും പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും വി ഡി സതീശന്‍ ചോദിച്ചു.

*കാശി – അയോദ്ധ്യ – ഗയാ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

മനുഷ്യജീവിതം മോക്ഷത്തോട് ഏറ്റവും അടുത്തിരിക്കുന്ന കാശിയിലേക്കും പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ട ഗയയിലേക്കും ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കും 7 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ലെന്നും പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂവെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നും സുധാകരന്‍ പ്രതികരിച്ചു.

https://dailynewslive.in/ മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജി വെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മാസപ്പടി കേസില്‍ എസ്ഫ്ഐഒ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കുറ്റപത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയോട് പ്രതികരിച്ച് സിപിഎം നേതാക്കള്‍. ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പരിച്ഛേദമാണ് കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയുമെന്ന് എംഎ ബേബി പറഞ്ഞു. പിണറായി സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണെന്നും ഈ കടന്നാക്രമണത്തെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ അപക്വമായ നടപടിയാണെന്നും ബേബി പറഞ്ഞു. കേസില്‍ പാര്‍ട്ടിക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍, പാര്‍ട്ടിക്ക് എതിരായി മാറ്റുമ്പോള്‍ രാഷ്ട്രീയമായി നേരിടുമെന്നും അത് നേരത്തെയെടുത്ത നിലപാടാണെന്നും പറഞ്ഞു. സിഎംആര്‍എല്ലിന് എവിടെയെങ്കിലും പരാതിയുണ്ടോയെന്നായിരുന്നു എകെ ബാലന്റെ ചോദ്യം. ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്നും എ കെ ബാലന്‍ പറഞ്ഞു.

https://dailynewslive.in/ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബില്‍ പാസായി. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെയാണ് വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബില്‍ നിയമമാകാന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്. വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ സമരക്കാര്‍ മുനമ്പത്ത് മുദ്രാവാക്യം വിളിയും ആഹ്ലാദപ്രകടനവും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാര്‍ ജയ് വിളിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പത്തുള്ളവരെ രക്ഷിക്കാന്‍ ആകൂവെന്ന് മന്ത്രി ജോര്‍ജ്ജ് കുര്യന്‍. സിപിഎമ്മും കോണ്‍ഗ്രസും അവരെ അവിടെ നിന്ന് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനമ്പത്തുകാര്‍ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് ബിജെപിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സത്യാവസ്ഥ അറിയാവുന്നതുകൊണ്ടാണ് സിബിസിഐയും കെ സിബിസിയും ഈ ബില്ലിനെ പിന്തുണച്ചതെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കേരള നിയമസഭ പാസാക്കിയ പ്രമേയം മുനമ്പത്തെ ജനങ്ങള്‍ക്കെതിരെയാണെന്നും അസംബന്ധമാണ് അര്‍ത്ഥമില്ലാത്ത പ്രമേയം പാസാക്കിയതിലൂടെ കേരള നിയമസഭ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ബി ജെ പി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബി ജെ പിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകളുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഘടനകള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീര്‍ക്കുകയും ഓണറേറിയം മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ ആശ പ്രവര്‍ത്തകരുടെ സമരം തീര്‍ക്കാന്‍ മന്ത്രി തലത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഈ സാഹചര്യത്തില്‍ ആശാ വര്‍ക്കര്‍മാരുമായി ചര്‍ച്ച ഇന്നും തുടരും. വേതനം പരിഷ്‌കരിക്കുന്നതിനെ കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രിയും ഓണ്‍ലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു പ്രതികരിച്ചു.

https://dailynewslive.in/ പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്നും സിപിഎമ്മില്‍ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗിയെന്നും മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി മുതല്‍ മണിക് സര്‍ക്കാര്‍ വരെയുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കുന്നതിന് പകരം പ്രായപരിധി എടുത്തു കളയണമെന്നും സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതു സമൂഹത്തിനും തന്നെ മടുത്തിട്ടില്ലെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

https://dailynewslive.in/ പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വാസ്ഥ്യം. ഉടന്‍ തന്നെ ഇദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്.

https://dailynewslive.in/ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.മൂല്യനിര്‍ണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

https://dailynewslive.in/ കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസില്‍ പ്രതികളാണ്.

https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട കഴകം പ്രവര്‍ത്തിക്കാരന്‍ ബാലുവിന്റെ രാജി ദേവസ്വം സ്വീകരിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. ബാലു രാജിവെച്ച ഒഴിവ് കേരള റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യും.

https://dailynewslive.in/ മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമെന്നും അദ്ദേഹം വിമര്‍ശിച്ചു.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. രാഷ്ട്രീയ സന്ദര്‍ശനം അല്ലെന്നും സംസ്ഥാന പ്രസിഡന്റ് എന്ന ചുമതലയ്ക്ക് പിന്തുണ തേടിയാണ് എത്തിയതെന്നും സന്ദര്‍ശനത്തിനുശേഷം രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു.

https://dailynewslive.in/ ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണമെന്നും പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

https://dailynewslive.in/ കുട്ടനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഹൈലൈറ്റ് മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് മേയര്‍ എം.കെ വര്‍ഗീസെത്തി തടഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മേയറും കോര്‍പറേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. മാളില്‍ നിയമം ലംഘിച്ച് പണം വാങ്ങി പാര്‍ക്കിംഗ് നടത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ആകില്ലെന്ന് മാള്‍ അധികൃതരോട് മേയര്‍ വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്ന സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ലെന്നും വിവാഹാലോചനയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. പോലീസ് അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയില്‍ വെച്ചായിരുന്നു കുടിക്കാഴ്ച. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എസ് സുരേഷ്, വെള്ളിയാകുളം പരമേശ്വരന്‍ എന്നിവരും എത്തിയിരുന്നു.

https://dailynewslive.in/ വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായെങ്കിലും മുനമ്പത്തെ ഭൂമി പ്രശ്നത്തില്‍ പരിഹാരം നീളും. ഭൂമി കൈമാറിയത് ട്രസ്റ്റിയാണെങ്കില്‍ വഖഫ് നിയമം ബാധകമല്ലെന്ന ഭേദഗതി മുനമ്പത്ത് പ്രായോഗികമാണോ എന്നതിലാണ് തര്‍ക്കങ്ങള്‍ ഉയരുന്നത്. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയ ഫാറൂഖ് കോളേജ് ട്രസ്റ്റല്ലെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡ് നിലപാട് കടുപ്പിച്ചാല്‍ വഖഫ് ട്രൈബ്യൂണലിലേക്ക് വീണ്ടും നിയമ നടപടി തുടരും.

https://dailynewslive.in/ ഒരു മതവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ പാസാക്കുന്ന വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കാറിലും ശരീരത്തിലെ സ്വകാര്യ ഭാഗത്തും ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസില്‍ മുഖ്യപ്രതി അനില രവീന്ദ്രന്റെ കൂട്ടാളി അറസ്റ്റില്‍. കിളികൊല്ലൂര്‍ സ്വദേശി ശരബിനാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു. നഗരത്തില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടത്തുന്നയാളാണ് പ്രതി.

https://dailynewslive.in/ കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.

https://dailynewslive.in/ എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.വാഴക്കുളം ചെമ്പറക്കി സ്വദേശി രാജന്‍ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

https://dailynewslive.in/ മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാന കയറ്റം നല്‍കാത്തത് ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്‍ ‘ഉമീദ്’ ബില്‍ എന്ന പേരില്‍ അറിയപ്പെടുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്റ് ഡെവലപ്മെന്റ് ബില്‍ എന്നുള്ളതിന്റെ ചുരുക്ക രൂപമാണ് ഉമീദ്. പ്രതീക്ഷ എന്നാണ് വാക്കിന്റെ നേരിട്ടുള്ള അര്‍ത്ഥം.

https://dailynewslive.in/ മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദനമേറ്റ സംഭവം ലോക്സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയര്‍ത്തുന്ന സംഭവമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം എം.പി ജോണ്‍ ബ്രിട്ടാസ്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോണ്‍ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു.

https://dailynewslive.in/ വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ നടന്ന ചര്‍ച്ചക്കിടെ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോര്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സി പി എം എം.പി ജോണ്‍ ബ്രിട്ടാസ് ഉയര്‍ത്തിയത്. വഖഫ് ഭേദഗതിക്കെതിരെ ആഞ്ഞടിച്ച ബ്രിട്ടാസ്, ബി ജെ പി ബഞ്ചില്‍ എംപുരാനിലെ മുന്നയുണ്ടെന്നതടക്കമുള്ള വിമര്‍ശനം ഉയര്‍ത്തി. തൃശൂരിന് ഒരു തെറ്റ് പറ്റിയെന്നും അധികം വൈകാതെ കേരളം ആ തെറ്റ് തിരുത്തുമെന്നും ബ്രിട്ടാസ് പറഞ്ഞുവച്ചു.

https://dailynewslive.in/ രാജ്യസഭയില്‍ വഖഫ് ബില്ലില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബില്‍ കൊണ്ടുവന്നത്. മോദി സര്‍ക്കാര്‍ ജനാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും ജെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

https://dailynewslive.in/ 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. നിയമന തട്ടിപ്പ് നടന്നെന്നും നിയമനത്തിലെ വിശ്വാസ്യത ഇല്ലാതായെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യണ്‍ ഡോളറാണ് ആപ്പിള്‍ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 60 റണ്‍സെടുത്ത വെങ്കടേഷ് അയ്യരുടേയും 50 റണ്‍സെടുത്ത ആംഗ്കൃഷ് രഘുവന്‍ഷിയുടേയും ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 16.4 ഓവറില്‍ 120ന് എല്ലാവരും പുറത്തായി.

https://dailynewslive.in/ ദേശീയ തലത്തില്‍ വിപണി സാന്നിധ്യമുള്ള സാമ്പത്തിക സേവന രംഗത്തെ പ്രമുഖ കേരള കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ ക്രെഡിറ്റ് റേറ്റിംഗില്‍ ഉയര്‍ച്ച. ഐ.സി.ആര്‍.എ റേറ്റിംഗ് പ്രകാരം മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് എ സ്റ്റേബിള്‍ വിഭാഗത്തിലേക്കാണ് ഉയര്‍ന്നത്. പ്രവര്‍ത്തനങ്ങളിലെ സ്ഥിരതയും ആസ്തി മൂല്യത്തിന്റെ കരുത്തും ദേശവ്യാപകമായ പ്രവര്‍ത്തനങ്ങളുമാണ് മികച്ച് റേറ്റിംഗിന് സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് അറിയിച്ചു. കമ്പനിയുടെ ആസ്തി മൂല്യം ഈ സാമ്പത്തിക വര്‍ഷം 4,200 കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതിയുള്‍പ്പടെയുള്ള ലാഭം 86.18 കോടി രൂപയില്‍ നിന്ന് 103.84 കോടി രൂപയായി വര്‍ധിച്ചു. 20.5 ശതമാനം വളര്‍ച്ച. ഇതേ കാലയളവില്‍ കമ്പനിയുടെ പി.ടി.എ 24.35 ശതമാനം വളര്‍ച്ച നേടി. 60.04 കോടിയില്‍ നിന്ന് 74.66 കോടി രൂപയായാണ് വര്‍ധിച്ചത്. കിട്ടാക്കടം 0.77 ശതമാനത്തിന്റെ കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്താനും കമ്പനിക്ക് കഴിഞ്ഞു. 12 സംസ്ഥാനങ്ങളിലായി 948 ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ‘ജയിലര്‍’. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്റെ ജയിലര്‍. അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സക്കീര്‍ മഠത്തില്‍ ആണ്. 1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ അഭിനയിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കന്‍, ടിജു മാത്യു, ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാര്‍, സൂര്യദേവ് സജീഷ് മാരാര്‍ എന്നിവര്‍ വേഷമിടുന്നു.

https://dailynewslive.in/ സജിന്‍ ഗോപു നായകനായി വന്ന ചിത്രമാണ് ‘പൈങ്കിളി’. അനശ്വര രാജനാണ് നായികയായി എത്തിയത്. ഫഹദിന്റെ ആവേശ’ത്തിലെ അമ്പാനായും ‘പൊന്‍മാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. പൈങ്കിളി മനോരമമാക്സിലൂടയാകും ഒടിടിയില്‍ ഏപ്രില്‍ 11 സ്ട്രീമിംഗ് ആരംഭിക്കും. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

https://dailynewslive.in/ പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെക്ക് റിപ്പബ്ലിക്ക് ബ്രാന്‍ഡായ സ്‌കോഡ. ഏപ്രില്‍ 8 നും 13 നും ഇടയില്‍ നടക്കുന്ന മിലാന്‍ ഡിസൈന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനി ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമാവധി 335 എച്ച്പി പവര്‍ പുറപ്പെടുവിക്കുന്ന മോഡല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്. സ്‌പോര്‍ട്‌സ് ഷാസി, എല്‍ഇഡി മാട്രിക്‌സ് ബീം ഹെഡ്ലൈറ്റുകള്‍, ആര്‍എസ്-എക്സ്‌ക്ലൂസീവ് സ്‌റ്റൈലിങ് ഘടകങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 84കിലോവാട്ട്അവര്‍ ശേഷിയുള്ള കരുത്തുറ്റ ബാറ്ററി ഉപയോഗിച്ച് ഏകദേശം 26 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

https://dailynewslive.in/ ‘എ ബ്രിഡ്ജ് ഓവര്‍ കര്‍മ’ എന്ന നോവലിന്റെ പരിഭാഷ. കേരളത്തിലെ ജന്മിവാഴ്ചയുടെ ഉത്തുംഗഘട്ടത്തില്‍ അടിമസമാനമായ കീഴാള ജീവിതത്തിന്റെ കരുത്തുറ്റ നാഡീഞരമ്പുകളില്‍ ചുവപ്പു പടരാന്‍തുടങ്ങി. കാലപ്രവാഹത്തിനെതിരെ ഇടന്തടിച്ചുനിന്ന തമ്പുരാക്കന്മാരും ജന്മിമാരും വിറകൊണ്ടു. കേരളം പിന്നിട്ടുവന്ന വഴികളിലേക്ക് റാന്തല്‍ വെട്ടം തെളിക്കുന്ന ഉയര്‍ന്ന മാനവികബോധം പുലര്‍ത്തുന്ന കര്‍മ്മനദി കാലം വച്ചുപോയ അടയാളക്കല്ലാണ്. വ്യംഗ്യാര്‍ത്ഥ സംപുഷ്ടവും നിര്‍മ്മമവുമായ ആഖ്യാനരീതി ഈ നോവലിനെ വേറിട്ടതാക്കുന്നു. ‘കര്‍മ്മനദി’. ഗോപീകൃഷ്ണന്‍ കോട്ടൂര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.

https://dailynewslive.in/ ചര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാന്‍ സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതാണ് എളുപ്പമാര്‍ഗമെന്ന് കരുതുന്നവര്‍ ഏറെയാണ്. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ അനിവാര്യമാണ്. എന്നാല്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊളാജന്‍ കുറഞ്ഞു തുടങ്ങും ഇതിന്റെ ഫലമായി ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാം. പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്റെ അളവു കുറയ്ക്കാം. ഇതിനെല്ലാം പരിഹാരമെന്ന രീതിയിലാണ് കൊളാജന്‍ സപ്ലിമെന്റുകളെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ കൊളാജന്‍ സപ്ലിമെന്റുകള്‍ 8 മുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ചെറിയ തോതിലെങ്കിലും ഫലമുണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രകൃതിദത്തമായി കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം ചെയ്യുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിലെ മൊത്തം പ്രോട്ടീനിന്റെ 30 ശതമാനം വരുന്ന ഒരു അവശ്യ പ്രോട്ടീനാണ് കൊളാജന്‍. ഇത് ചര്‍മം, പേശികള്‍, അസ്ഥികള്‍, ലിഗമെന്റുകള്‍, മറ്റ് ടിഷ്യുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന അടിസ്ഥാനമാണിത്. ചര്‍മത്തിന്റെ ഇലാസ്തികതയും തിളക്കവും നിലനിര്‍ത്താന്‍ കൊളാജന്‍ സഹായിക്കുന്നു. എന്നാല്‍ പ്രായം വര്‍ധിക്കുന്തോറും കൊളാജന്‍ ഉത്പാദനം സ്വാഭാവികമായും കുറയുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടല്‍ എന്നിവയിലേക്ക് നയിക്കുന്നു. എല്ലിമുള്ളിലെ മജ്ജ, ചിക്കനും മത്സ്യവും, സിട്രസ് പഴങ്ങളും ബെറിപ്പഴങ്ങളും, മുട്ടയുടെ വെള്ള, ഇലക്കറികള്‍ എന്നീ ഭക്ഷണങ്ങളില്‍ കൊളാജന്‍ അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ സഹോദരന്‍മാരില്‍ മൂത്തയാള്‍ കഠിനാധ്വാനിയും ദയാലുവും ഇളയ ആള്‍ മടിയനും സ്വാര്‍ത്ഥനുമായിരുന്നു. അന്ന് മൂത്തയാള്‍ വിറകുശേഖരിക്കാനിറങ്ങിയപ്പോള്‍ മുള്‍ക്കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പക്ഷിയെ കണ്ടെത്തി. അവന്‍ അതിനെ രക്ഷപ്പെടുത്തി. സന്തോഷത്തോടെ പറന്നകന്ന പക്ഷി സ്വര്‍ണ്ണനിറമുളള മത്തങ്ങയുമായി തിരിച്ചെത്തി. അതിനുള്ളില്‍ നിറയെ രത്‌നങ്ങളും മുത്തുകളുമായിരുന്നു. ഇതറിഞ്ഞ അനുജന്‍ അടുത്ത ദിവസം കാട്ടിലേക്കിറങ്ങി. അവസാനം വൈകുന്നേരമാവാറായപ്പോള്‍ വേദനകൊണ്ട് പുളയുന്ന ഒരു പക്ഷിയെ കണ്ടു. അവന്‍ അതിനെ രക്ഷിച്ചു. സമ്മാനമായി മത്തങ്ങയും ലഭിച്ചു. തുറന്നുനോക്കിയപ്പോള്‍ അനുജന്‍ ഞെട്ടി. അതിനുള്ളില്‍ കല്ലും മണ്ണും മാത്രം. എക്കാലവും നമുക്ക് ചായം പൂരട്ടി പ്രത്യക്ഷപ്പെടാനാവില്ല. തനത് കഴിവ് പ്രകടമാക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരും. എത്ര ഭംഗിയായി വാരിവിതറിയാലും പരിപാലിച്ചാലും വിതയ്ക്കപ്പെടുന്ന വിത്തിന്റെ മേന്മക്കപ്പുറത്തേക്ക് വിളവ് ലഭിക്കില്ല. സാഹചര്യങ്ങള്‍ ചിലപ്പോള്‍ ഒരുപോലെയാകാം. പക്ഷേ, അനന്തരഫലങ്ങള്‍ ഒരുപോലെയാകണമെന്നില്ല. അര്‍ഹിക്കുന്നതാണ് എല്ലാവര്‍ക്കും ലഭിക്കുന്നത്. കര്‍മ്മഫലം എന്നത് ഉദ്ദേശശുദ്ധിയേയും പ്രവര്‍ത്തനമികവിനേയും ആശ്രയിച്ചിരിക്കുന്നു. നേരോടെ ജീവിച്ചാല്‍ നേരായതെല്ലാം വന്നുചേരുകതന്നെ ചെയ്യും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *