yt cover 9

https://dailynewslive.in/ ജമ്മുകശ്മീര്‍ പിടിച്ച് ഇന്ത്യ സഖ്യം. 90 ല്‍ 49 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം ജമ്മുകാശ്മീരില്‍ വിജയക്കൊടി പാറിപ്പിച്ചത്. ബിജെപിക്ക് 29 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 2014 ല്‍ 28 സീറ്റുകള്‍ നേടിയിരുന്ന പിഡിപി ഇത്തവണ 3 സീറ്റിലൊതുങ്ങി. ആംആദ്മി പാര്‍ട്ടി ഒരു സീറ്റ് നേടി. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടിയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടനമാണ് ഇന്ത്യാ സഖ്യത്തിന് അധികാരം നേടി കൊടുത്തത്. എന്നാല്‍ 2014 ല്‍ 12 സീറ്റുകള്‍ വരെ നേടിയ കോണ്‍ഗ്രസിന് ഇത്തവണ മത്സരിച്ച 32 സീറ്റുകളില്‍ 6 എണ്ണത്തില്‍ മാത്രമേ വിജയം നേടാനായുള്ളൂ. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.

https://dailynewslive.in/ ഹരിയാനയില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബിജെപി. ആദ്യ ഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ പിറകില്‍ പോയി . ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 48 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി രണ്ട് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 37 സീറ്റാണ് നേടാനായത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 8 ലെ വിജയി : യൂനുസ് ദാലിന്റകം, ഇടിയങ്ങര റോഡ്, ഹെഡ് പോസ്‌റ് ഓഫീസ്, കോഴിക്കോട്*

https://dailynewslive.in/ ഹരിയാണയിലെ ജനങ്ങള്‍ പുതിയ ഇതിഹാസം കുറിച്ചെന്നും ഹരിയാണയിലെ ജനങ്ങള്‍ നല്‍കിയത് താമരപ്പൂക്കാലമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബി.ജെ.പിക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരമില്ലെങ്കില്‍ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് അദ്ദേഹം പരിഹസിച്ചു. സത്യവും വികസനവുമാണ് ഹരിയാനയില്‍ വിജയിച്ചതെന്നും രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരുകളെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരില്‍ ദരിദ്രരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഇത്തിള്‍ക്കണ്ണി പാര്‍ട്ടിയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

https://dailynewslive.in/ എക്‌സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനം.

https://dailynewslive.in/ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി കത്തയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച കത്തില്‍ സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായി കണക്കാക്കുമെന്നും ഗവര്‍ണര്‍ സൂചിപ്പിക്കുന്നുണ്ട.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 8 ലെ വിജയി : യൂനുസ് ദാലിന്റകം, ഇടിയങ്ങര റോഡ്, ഹെഡ് പോസ്‌റ് ഓഫീസ്, കോഴിക്കോട്*

https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.

https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടു. താന്‍ പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പുതിയ കസേര അനുവദിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭയില്‍ പി വി അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

*

class="selectable-text copyable-text x117nqv4">നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ എഡിജിപി എം ആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതല ഒഴിഞ്ഞു. ബറ്റാലിയന്‍ എഡിജിപിയുടെ ഓഫീസിലേക്ക് ഇന്നലെ മുതല്‍ മാറി. അതേസമയം ക്രമസമാധാന ചുമതലയിലേക്ക് മാറ്റിയ മനോജ് എബ്രഹാം പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അജിത് കുമാറിനെ സര്‍ക്കാര്‍ മാറ്റിയത്.

https://dailynewslive.in/ സി.പി.എം. നേതാക്കളുടെ ആര്‍.എസ്.എസ്. ബന്ധത്തെ ചൊല്ലി നിയമസഭയില്‍ വാക്പോര്. ഗോള്‍വാക്കറുടെ പുസ്തകത്തില്‍ ഹിന്ദുത്വ പൈതൃക സംസ്‌കാരത്തിന്റെ ശത്രുക്കളായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഗോള്‍വാക്കര്‍ ആരോപിക്കുന്നതെന്നും ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍എസ്എസിന്റെ കൂടെ നില്‍ക്കുന്നു എന്ന പ്രസ്താവന എത്ര അബദ്ധജഡിലമാണെന്നും കെ.ടി.ജലീല്‍ ചോദിച്ചു. അതേസമയം കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസില്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകം ഉള്‍പ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയല്ലേ എന്ന മറുചോദ്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ചു.

https://dailynewslive.in/ കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ നിര്‍ദേശം. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതി. സംസ്ഥാനത്തെ കാര്യങ്ങളില്‍ ആനിരാജ അനാവശ്യ ഇടപെടല്‍ നടത്തുന്നെന്നാണ് പരാതി. ആനി രാജയെ നിയന്ത്രിക്കണമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ യുവജനസംഘടനകള്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പിണറായി വിജയനെ കാവി ഭൂതമെന്ന് പി കെ ഫിറോസും പിണറായിയുടെ താമരയും വാടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെയും, പി കെ ഫിറോസിനെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

https://dailynewslive.in/ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണമെന്നും പൊതുജനങ്ങളാണ് യജമാനന്മാര്‍ എന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെത്തുന്ന ആളുകളെ അകാരണമായി നടത്താന്‍ പാടില്ലെന്നും ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.

https://dailynewslive.in/ വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും നിര്‍ബന്ധമാക്കും..കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

https://dailynewslive.in/ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും ഇടനിലക്കാരന്‍ വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. ഹോട്ടലില്‍ ഫോറന്‍സിക് പരിശോധന നടത്തി പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും ഉടന്‍ ചോദ്യം ചെയ്യും.

https://dailynewslive.in/ മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദിച്ചെന്ന പരാതിയില്‍ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെയും നാല് സിവില്‍ പൊലീസ് ഓഫീസര്‍മാരെയും കണ്ണൂര്‍ സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാറിന്റെ ദില്ലി പ്രതിനിധി കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകള്‍ക്കുമായി ചെലവിട്ട കണക്ക് വെളിപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. 57.41 ലക്ഷം രൂപയാണ് ഇതുവരെ ചെലവായതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് വെളിപ്പെടുത്തിയത്.

https://dailynewslive.in/ കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. മരിച്ച വാത്തികുളം സ്വദേശി 52 വയസ് പ്രായമുണ്ടായിരുന്ന അരുണ്‍ ലിവര്‍ സിറോസിസ് ബാധിതനായിരുന്നുവെന്നും അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

https://dailynewslive.in/ വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലത്തിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. 40 അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.

https://dailynewslive.in/ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഇടുക്കി ഡിഎംഒയുടെ സസ്പെന്‍ഷന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ഡോ.എല്‍ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന്റെ നടപടി. ഡോ. എല്‍ മനോജിനെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.

https://dailynewslive.in/ പാഴ്‌സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങള്‍, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.ഇത്തരം വ്യാജ ലിങ്കുകള്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ പെരിയാറില്‍ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവയില്‍ കെഎസ്ഇബി ലൈനില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജലവിതരണം തടസ്സപ്പെട്ടത്. ഇന്നും കൊച്ചി നഗരത്തില്‍ ജലവിതരണം മുടങ്ങും.

https://dailynewslive.in/ വയനാട് കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബര്‍ 20മുതല്‍ 29വരെ നടക്കുന്ന കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോണ്‍ക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

https://dailynewslive.in/ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യാവാനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

https://dailynewslive.in/ കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ചികിത്സയിലാണ്.

https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. പതിനഞ്ചോളം മുതിര്‍ന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ജൂനിയര്‍മാരോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി. ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ് .

https://dailynewslive.in/ ഹരിയാനയില്‍ മൂന്നാമതും ബിജെപി അധികാരത്തിലേക്കെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ജയ്റാം രമേശും പവന്‍ ഖേരയും ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാന തോല്‍വി കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയങ്ങളുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു.

https://dailynewslive.in/ തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണെന്നും തോല്‍വിക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൃത്യമായി വിലയിരുത്തണമെന്നും ഹരിയാണയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ. ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം ഉള്ളപ്പോഴും കോണ്‍ഗ്രസിന്റെ പരിതാപകരമായ സ്ഥിതിയില്‍ കൃത്യമായ വിശകലനം വേണമെന്നും സെല്‍ജ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ 2024ലെ ഫോബ്‌സ് പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ചത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ. ഹിസാര്‍ മണ്ഡലത്തില്‍ നിന്നാണ് 18,941 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സാവിത്രി വിജയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ സാവിത്രി ജിന്‍ഡാല്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിന്‍ഡാലിന്റെ ഭാര്യയാണ് 74കാരിയായ സാവിത്രി.

https://dailynewslive.in/ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയുമായി സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമി. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് കുല്‍ഗാമില്‍ തരിഗാമി വിജയക്കൊടി പാറിച്ചത്.

https://dailynewslive.in/ തെരഞ്ഞെടുപ്പ് ഗോദയിലും നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. സത്യം ജയിച്ചു എന്നാണ് വിനേഷിന്റെ ആദ്യ പ്രതികരണം. ലീഡുകള്‍ മാറിമറിഞ്ഞ ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ 6015 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

https://dailynewslive.in/ ഹരിയാന തിരഞ്ഞെടുപ്പില്‍ വിനേഷിന്റെ വിജയത്തേയും കോണ്‍ഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍അധ്യക്ഷനും ബി.ജെ.പി. മുന്‍ എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും അവരുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റില്ലേയെന്നും എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോഗട്ടെന്നുമാണ് ബ്രിജ് ഭൂഷന്റെ ആക്ഷേപം. വിനേഷിനെ തോല്‍പിക്കാന്‍ ബിജെപി സകല അടവുകളും പയറ്റിയെങ്കിലും 6015 വോട്ടിന്റെ തിളക്കമുള്ള ജയമാണ് വിനേഷ് കൈപ്പിടിയിലൊതുക്കിയത്.

https://dailynewslive.in/ ഹരിയാന തിരഞ്ഞെടുപ്പില്‍ നഗരമേഖലയിലുള്‍പ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടി. 90 സീറ്റിലും മത്സരിച്ച എഎപി ആകെ നേടിയത് 1.79% വോട്ടുമാത്രമാണ്. അതേസമയം ജമ്മു കശ്മീരിലെ ദോഡ മണ്ഡലത്തില്‍ എഎപിയുടെ മെഹ്രാജ് മാലിക്ക് അപ്രതീക്ഷിത ജയമാണ് നേടിയത്. കശ്മീരില്‍ 7 സീറ്റില്‍ മത്സരിച്ച എഎപിക്ക് 0.52% വോട്ടു ലഭിച്ചു.

https://dailynewslive.in/ 2018-ലെ ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ട ബി.ജെ.പി നേതാവ് ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയം. 521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഷാഗുണ്‍ വിജയിച്ചത്. കഷ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാഗുണ്‍.

https://dailynewslive.in/ ജി.എസ്.ടി തട്ടിപ്പുകേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ലങ്കയെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ലങ്കയുടെ വസതിയില്‍നിന്ന് 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം.

https://dailynewslive.in/ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടെന്നന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 21-ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്.

https://dailynewslive.in/ നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാവ് ജിയോഫ്രി ഹിന്റണ്‍. എ.ഐയുടെ മോശം ഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൊബേല്‍ പ്രഖ്യാപനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി.

https://dailynewslive.in/ ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെര്‍ഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമന്‍. 26,300 കോടി ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്റെ ആസ്തിയാണ് സക്കര്‍ബര്‍ഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടി ഡോളറിന്റെ ആസ്തിയുണ്ട്. ആദ്യ നൂറുപേരുടെ പട്ടികയില്‍ 59 പേരും യു.എസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരില്‍ യു.എസില്‍നിന്ന് 35ഉം ഇന്ത്യ, ചൈന രാജ്യങ്ങളില്‍നിന്ന് 12 പേര്‍ വീതവും ഇടംപിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയില്‍നിന്ന് പട്ടികയില്‍ മുന്നില്‍. 10,500 കോടി ഡോളര്‍ ആസ്തിയോടെ പതിനാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 9950 കോടി ഡോളര്‍ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് ഇന്ത്യയില്‍ രണ്ടാമത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ്. 645 കേടി ഡോളറിന്റെ ആസ്തിയോടെ 487ാം സ്ഥാനത്താണ് യൂസുഫലി.

https://dailynewslive.in/ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കള്‍ട്ട് കോമഡി ചിത്രം ‘ആട്: ഒരു ഭീകര ജീവിയാണ്’ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു. സിനിമയുടെ ടൈറ്റില്‍ പങ്കുവച്ചു കൊണ്ടുള്ള സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥയുടെ ആദ്യ പേജുള്ള ലാപ്‌ടോപ് സ്‌ക്രീനിന്റെ ചിത്രവും പങ്കുവച്ചു. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പും ഒക്കെ ചിത്രത്തില്‍ വീണ്ടും എത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളില്‍ നിന്നും മാറി വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുന്നത്. ഏകദേശം 40 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിര്‍മ്മാണ സംരംഭമാകും ആട് 3. 2015ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയേറ്ററുകളിലെത്തുന്നത്.

https://dailynewslive.in/ ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന ചിത്രത്തിലെ ‘നെഞ്ചിലെ’ എന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. രഘുനാഥ് പലേരി വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് രവി.ജി. സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തിന്റെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് നല്‍കുന്നത്. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കട്ടില്‍ ഒരു മുറി.രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടില്‍ ഒരു മുറിയ്ക്ക് ഉണ്ട് . പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

https://dailynewslive.in/ ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇമാക്സ് 7 വിപണിയില്‍. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പ്രീമിയം ട്രിമ്മിന്റെ ആറ് സീറ്റ് മോഡലിന് 26.90 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 27.50 ലക്ഷം രൂപയുമാണ് വില. ഉയര്‍ന്ന മോഡലായ സുപ്പീരിയറിന്റെ ആറ് സീറ്റ് ട്രിമ്മിന് 29.30 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 29.9 ലക്ഷം രൂപയുമാണ് വില. ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഇ6 ന്റെ പുതുക്കിയ രൂപമാണ് ഇമാക്സ് 7. ക്വാര്‍ട്സ് ബ്ലൂ, ഹാര്‍ബര്‍ ഗ്രേ, ക്രിസ്റ്റല്‍ വൈറ്റ്, കോസ്മോ ബ്ലാക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും. രണ്ട് ബാറ്ററി ഓപ്ഷനോടു കൂടിയാണ് വാഹനം എത്തുന്നത്. ഇരു മോഡലുകളുടേയും ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണെന്ന് ബിവൈഡി പറയുന്നു. 7 കിലോവാട്ട് എസി ചാര്‍ജര്‍ ബിവൈഡി നല്‍കുന്നുണ്ട്. പ്രീമിയം മോഡല് 89 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങും സുപ്പീരിയര്‍ 115 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങും സപ്പോര്‍ട്ട് ചെയ്യും. എണ്‍പതി ശതമാനം വരെ ചാര്‍ജ് ആകാന്‍ 37 മിനിറ്റ് മാത്രം മതി. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയും മോട്ടറിന് 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വാറന്റിയുമുണ്ട്.

https://dailynewslive.in/ മാനവചരിത്രത്തില്‍ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാള്‍ വലുതായിരിക്കും നിര്‍മ്മിത ബുദ്ധി ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖര്‍ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴില്‍ രംഗത്തും നിര്‍മ്മിത ബുദ്ധി വരുത്തുവാന്‍ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കമ്പ്യൂട്ടര്‍ സയന്‍സിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് നിര്‍മ്മിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം. ‘ചിന്തിക്കുന്ന യന്ത്രം’. എഡിറ്റര്‍ – രഞ്ജിത്ത് കെ.എസ്. മാതൃഭൂമി ബുക്സ്. വില 234 രൂപ.

https://dailynewslive.in/ ഉറക്ക കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്കത്തിന് ഹൃദയാരോഗ്യവുമായി പ്രത്യക്ഷമായ ബന്ധമുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. കൃത്യസമയത്ത് ഉറങ്ങുന്നതും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശരിയായ ബെഡ് തെരഞ്ഞെടുക്കുന്നതടക്കം ശ്രദ്ധിക്കണം. ഇന്‍സോമ്‌നിയ, സ്ലീപ് അപ്നിയ, റെസ്റ്റലെസ് ലെഗ് സിന്‍ഡ്രോം എന്നിവ പോലുള്ള ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്ക കുറവ് രക്തസമ്മര്‍ദം ദീര്‍ഘനേരം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. മോശം ഉറക്കം കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ ഹോര്‍മോണുകളുടെ ഉയര്‍ന്ന അളവിന് കാരണമാകും, ഇത് കാലക്രമേണ വീക്കത്തിനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ഉറക്കം കുറയുന്നത് ഉപാപചയ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും, ഇത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. ഉറക്കം കുറയുന്നത് ശരീരത്തിലെ കോശജ്വലന പ്രക്രിയകളുടെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് രക്തപ്രവാഹത്തിന് കാരണമാകുന്നു. അപര്യാപ്തമായ ഉറക്കം ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്ലീപ് ഡിസോര്‍ഡേഴ്‌സ്, പ്രത്യേകിച്ച് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നിവയ്ക്ക് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം ആവര്‍ത്തിച്ച് തടസ്സപ്പെടുത്തുന്നു, ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയുന്നതിനും ഇടയാക്കും. സ്ഥിരമായ ഉറക്കമില്ലായ്മ കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയസ്തംഭനം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള അപകട ഘടകങ്ങള്‍ വര്‍ദ്ധിപ്പിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

അവര്‍ പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കാറ്റ് വീശാന്‍ തുടങ്ങി. വലിയ ഓളമുണ്ടാക്കി വഞ്ചി മറിയുന്ന സ്ഥിതിയായി. അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: നമ്മള്‍ അക്കരയെത്തുമെന്ന് തോന്നുന്നില്ല. അതിന് മുമ്പ് നമ്മുടെ വഞ്ചി മറിയും.. ഇനിയെന്ത് ചെയ്യും.? നിങ്ങള്‍ക്ക് പേടി തോന്നുന്നില്ലേ.. അവള്‍ ആകുലതയോടെ നോക്കി. അയാള്‍ ഉടനെ തന്റെ കയ്യിലിരുന്ന കത്തി അവളുടെ കഴുത്തില്‍വെച്ചിട്ട് ചോദിച്ചു: നിനക്ക് പേടി തോന്നുന്നില്ലേ? ഭാര്യ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഞാന്‍ എന്തിനാണ് പേടിക്കുന്നത് കത്തി നിങ്ങളുടെ കയ്യിലല്ലേ.. നിങ്ങള്‍ എന്നെ സ്‌നേിക്കുന്നുണ്ടെന്ന് എനിക്കറിയാം. അപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഈ വഞ്ചിയും ഇതുപോലെ ഈശ്വരന്റെ കയ്യിലാണ്. അദ്ദേഹവും നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം. അയാള്‍ പറഞ്ഞപോലെ കുറച്ച് സമയത്തിന് ശേഷം കാറ്റിന്റെ വേഗം കുറഞ്ഞു. അവര്‍ സുരക്ഷിതരായി അക്കരെയെത്തുകയും ചെയ്തു. നിയന്ത്രണാതീതമായ സാഹചര്യങ്ങളില്‍ നമുക്ക് വേണ്ടത് ശാന്തമായ മനസ്സാണ്. മനസ്സൊന്നു ശാന്തമായാല്‍ തന്നെ പരിഹാരമാകുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ കഴിയുന്ന മനസ്സിന്റെ പാകതയാണ് പ്രധാനം. നമ്മെ തേടിവരുന്ന ഓരോ പ്രശ്‌നങ്ങളിലും ഈ മാനസികപാകത നേടാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.