https://dailynewslive.in/ രാജ്യത്തെ വിഭജിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അര്‍ബന്‍ നക്സലുകളുടെ ഈ കൂട്ടായ്മയെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാടുകളില്‍ വളര്‍ന്ന നക്സലുകള്‍ ഇപ്പോള്‍ ഇല്ലാതായിയെന്നും എന്നാല്‍ പുതിയ അര്‍ബന്‍ നക്സലിസം രൂപപ്പെട്ടുവെന്നും വ്യാജമുഖംമൂടി ധരിച്ച് രാജ്യത്തെ ക്ഷയിപ്പിക്കുന്ന ഇവരെ തിരിച്ചറിഞ്ഞ് നേരിടണമെന്നും മോദി പ്രതികരിച്ചു. രാഷ്ട്രീയ ഏകതാ ദിവസില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

https://dailynewslive.in/ തൃശ്ശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ കാലിന് പ്രശ്നമുണ്ടായിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ലെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന രാഷ്ട്രീയമില്ലാത്ത യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അവരാണ് തന്നെ ആംബുലന്‍സിലേക്ക് എടുത്ത് ഇരുത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ആരുടേയും അച്ഛനെ വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 30 ലെ വിജയി : സംഗീത സോമരാജ്, പുത്തനങ്ങാടി, വാരണം പോസ്റ്റ്, ആലപ്പുഴ.*

https://dailynewslive.in/ സുരേഷ് ഗോപി ഇത്തരത്തില്‍ നാട്യം തുടര്‍ന്നാല്‍ ഓര്‍മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും എന്നാല്‍ എപ്പോഴും ഈ അഭിനയം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ തൃശൂര്‍ പൂരം നഗരയിലെത്തിയതെന്നും അത് തങ്ങളുടെ മിടുക്കാണെന്നാണ് ബിജെപി പറഞ്ഞതെന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ആംബുലന്‍സ് ഉപയോഗിക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടെന്നും സുരേഷ് ഗോപി ഈ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കെ മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ യുഡിഎഫ് പരിഗണിക്കാതിരുന്നതെന്നും എംവി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുന്നവര്‍ നിരവധിയുണ്ടെന്നും അഞ്ചോ ആറോ ആളുകളാണ് മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതെന്നും അതില്‍ മുരളീധരനും ഉണ്ടെന്നും അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരന്റെ പേര് നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രിയാകാന്‍ നടക്കുന്ന വിഡി സതീശന്‍ തള്ളി കളഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരന്റെ പേര് ഡിസിസി നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുന്‍പ് മുരളീധരനോട് കൂടി സംസാരിച്ചായിക്കുമല്ലോ പാര്‍ട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. വി ഡി സതീശന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാന്‍ മോഹമില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ ഒറ്റ തന്ത പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തന്തക്ക് പറയുമ്പോള്‍ അതിനുമപ്പുറമുള്ളതാണ് പറയേണ്ടതെന്നും എന്നാല്‍ അത് പറയുന്നില്ലെന്നും വിഡി സതീശന്‍ മറുപടി പറഞ്ഞാല്‍ മതിയെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ലെന്നും അത് സിനിമയില്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോണ്‍ഗ്രസും ഉണ്ടെന്നും ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്ത് വിട്ടാലറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

https://dailynewslive.in/ പാലക്കാട് സിപിഎം അവരുടെ വോട്ടുകള്‍ ചോരാതെ നോക്കിയാല്‍ ബിജെപി ജയിക്കുമെന്ന് ശോഭ സുരേന്ദ്രന്‍. ഫ്ലക്സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യാമോഹമാണെന്നും തന്നെ ഇല്ലാതാക്കാന്‍ ലൈസന്‍സുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. വ്യക്തിപരമായി സംസാരിക്കാനുള്ള തക്ക ആത്മബന്ധം കളക്ടറോട് നവീന്‍ ബാബുവിന് ഉണ്ടായിരുന്നില്ലെന്ന് മഞ്ജുഷ വ്യക്തമാക്കി. സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീന്‍ബാബു ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.

https://dailynewslive.in/ കണ്ണൂര്‍ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുക എന്ന നിലപാടാണ് സിപിഎം എടുത്തിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ദിവ്യക്കെതിരെ പാര്‍ട്ടി നിലപാടുകളൊന്നും എടുക്കാത്തത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസം ഇല്ലാത്തതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് എല്ലാവര്‍ക്കും മനസ്സിലായെന്ന് കെ മുരളീധരന്‍. പി പി ദിവ്യയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്നും കളക്ടറിനെ കൊണ്ട് വരെ മൊഴിമാറ്റുന്ന അവസ്ഥയാണുള്ളതെന്നും കണ്ണൂര്‍ കളക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒന്നാം പ്രതി ദിവ്യയെങ്കില്‍ രണ്ടാം പ്രതി കളക്ടറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ ഉമര്‍ ഫൈസിയുടെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നല്ല അര്‍ത്ഥത്തിലുള്ള പ്രസ്താവനയല്ല ഉമര്‍ഫൈസിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ല എന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയില്‍ നിന്നുണ്ടായ സ്‌ഫോടന ശബ്ദത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടര്‍ വിആര്‍ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്നും ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതില്‍ ഉണ്ടാവാനുളള സാധ്യത തള്ളിക്കളായാനാവില്ലന്നും കളക്ടര്‍ പറഞ്ഞു.

https://dailynewslive.in/ കാസര്‍കോട് ബാവിക്കരയില്‍ തടയണക്ക് സമാന്തരമായി പാലം നിര്‍മ്മിക്കണമെന്നും, പ്രഖ്യാപിച്ച ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കി നാട്ടുകാര്‍. പാലം നിര്‍മ്മിച്ചാല്‍ ബോവിക്കാനത്ത് നിന്ന് ചട്ടഞ്ചാലിലേക്കുള്ള ദൂരം ഏഴ് കിലോമീറ്ററായി കുറയുമെന്നും, കാസര്‍കോട് ബാവിക്കരയില്‍ പാലവും ടൂറിസം പദ്ധതിയും വരുന്നൂവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായെന്നും നാട്ടുകാര്‍ പറയുന്നു.

https://dailynewslive.in/ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയന്‍. സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് ആയി തോമസ് തറയില്‍ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ആയിരക്കണക്കിന് സഭാ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിലിനുള്ള നന്ദിപ്രകാശനവും നടന്നു.

https://dailynewslive.in/ ഓഫീസ് അടയ്ക്കുന്നതിനിടെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ വെച്ചാണ് ജീവനക്കാരന് പാമ്പുകടിയേറ്റത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

https://dailynewslive.in/ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കാട്ടാക്കടയില്‍ മോഷണ വാഹനങ്ങള്‍ പിടിക്കാനെത്തിയെന്ന വ്യാജേന വ്യാപാരി വ്യവസായി സംഘടനയില്‍പ്പെട്ട വ്യാപാരികളെ തമിഴ്നാട് പൊലീസ് കളളക്കേസില്‍ കുടുക്കിയതായി പരാതി. ചൊവാഴ്ച പുലര്‍ച്ചെ 150 കുപ്പി മദ്യം കടത്തിയെന്ന കേസില്‍ 4 വ്യാപാരികളെ കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തിലാണ് പരാതി. തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന അരിക്ക് കൈക്കൂലി നല്‍കാത്തതാണ് വിരോധമെന്ന് വ്യാപാരി വ്യവസായികള്‍ പറയുന്നു.

https://dailynewslive.in/ എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് ഇന്നലെ രാത്രി ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

https://dailynewslive.in/ കോട്ടയത്ത് വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. വീട്ടില്‍ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തേക്ക് പോയപ്പോള്‍ പോള്‍ ജോസഫ് സ്വയം യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതോടെയായിരുന്നു അപകടം.

https://dailynewslive.in/ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിര്‍മാണ ബ്രാന്‍ഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

https://dailynewslive.in/ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലുള്ള ഒരു ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തുള്ള കാവേരി നദിയുടെ തീരത്തായാണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ജിയപുരം പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് ഇത് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇത് സുരക്ഷിതമായി 117 ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന് കൈമാറുകയും ചെയ്തു.

https://dailynewslive.in/ രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ക്ക് നല്‍കുന്ന ഡീലര്‍ കമ്മിഷന്‍ വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലര്‍ കമ്മിഷന്‍ കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ കളംനിറഞ്ഞ് വിമതര്‍. പ്രബലസഖ്യങ്ങളായ മഹായുതിയും മഹാവികാസ് അഘാഡിയും വിമതരെ അനുനയിപ്പിക്കാന്‍ ഊര്‍ജിതശ്രമങ്ങളിലാണ്. രണ്ടുമുന്നണികളിലുമായി 150-ല്‍ പരം വിമതരാണ് പത്രികകള്‍ നല്‍കിയിട്ടുള്ളത്.വിമതരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുമെന്ന് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

https://dailynewslive.in/ ഉത്തരകൊറിയ പുതിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കൊറിയന്‍ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തതെന്നും ഇതേത്തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ആശങ്ക പങ്കുവെച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ഇസ്രായേല്‍ ചില നിബന്ധനകള്‍ പാലിച്ചാല്‍ വെടിനിര്‍ത്തല്‍ പരിഗണിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയ്ക്ക് മാസങ്ങളോളം ലെബനനിലെ ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ ഇസ്രായേലുമായി ചര്‍ച്ചകളിലൂടെയുള്ള പ്രശ്നപരിഹാരം കാണാന്‍ തയ്യാറാണെന്നും നയിം ഖാസിം വ്യക്തമാക്കി.

https://dailynewslive.in/ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സിന്റെ വീട്ടില്‍ വന്‍ മോഷണം. സ്റ്റോക്സ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സമയത്താണ് ലണ്ടനിലെ നോര്‍ത്ത് ഈസ്റ്റ് അരീനയിലുള്ള കാസില്‍ ഈഡനിലെ വീട്ടില്‍ മോഷണം നടന്നത്. തനിക്ക് വൈകാരികമായി ഏറെ പ്രിയപ്പട്ടതും അമൂല്യമായതുമായ പലവസ്തുക്കളും മോഷ്ടാക്കള്‍ കൊണ്ടുപോയെന്ന് സ്റ്റോക്സ് പറഞ്ഞു.

https://dailynewslive.in/ ഐപിഎല്‍ 2025 സീസണിലേക്കുള്ള മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നീ നാലു താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണിന്ന്. അതേ സമയം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

https://dailynewslive.in/ ദീപാവലി ദിനത്തിലും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തന്നെ. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,455 രൂപയും പവന് 120 രൂപ ഉയര്‍ന്ന് 59,640 രൂപയുമായി. സ്വര്‍ണത്തിന്റെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ് മൂന്ന് ദിവസംകൊണ്ട് കേരളത്തില്‍ പവന്‍ വിലയില്‍ 640 രൂപയുടെ വര്‍ധനയുണ്ടായി. ദീപാവലി പര്‍ച്ചേസുകാര്‍ക്കുള്‍പ്പെടെ വന്‍ തിരിച്ചടിയാണ് ഇന്നത്തെ വില വര്‍ധന. രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 2,790.10 ഡോളര്‍ വരെയെത്തി പുതിയ റെക്കോഡിട്ടു. ഈ മാസം ഇതു വരെ 6 ശതമാനം വര്‍ധനയാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില 2,800 ഡോളര്‍ എന്ന നാഴികക്കല്ല് മറികടന്നേക്കാം. ഈ വര്‍ഷം 3,000 ഡോളര്‍ ഭേദിക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 64,600 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,700 രൂപയുമാകും.

https://dailynewslive.in/ ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ ഫോക്സ്‌കോണ്‍ യൂണിറ്റില്‍ നിന്നാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ പകുതിയും തമിഴ്നാട് യൂണിറ്റില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ടാറ്റ ഇലക്ട്രോണിക്സ് ആറ് മാസത്തിനിടെ കര്‍ണാടകയിലെ ഫാക്ടറിയില്‍ നിന്ന് 170 കോടി ഡോളറിന്റെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. 2017ലാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചത്. കൂടാതെ, ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ തുറന്ന് ആപ്പിള്‍ ഇന്ത്യയില്‍ ചില്ലറവില്‍പ്പനയിലും സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. സമീപഭാവിയില്‍ തന്നെ നാല് സ്റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്.

https://dailynewslive.in/ നടന്‍ രജനികാന്തിനൊപ്പം മത്സരിച്ച് അഭിനയിച്ച് ബിഗ് ബിയും പ്രേക്ഷക പ്രശംസ നേടിയ തമിഴ് ചിത്രം ‘വേട്ടയ്യന്‍’ നവംബര്‍ എട്ടുമുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വിഡിയോയില്‍. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു മികച്ച താരനിരയാണ് അവതരിപ്പിക്കുന്നത്. ‘വേട്ടയ്യന്‍’ തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് പ്രൈമില്‍ എത്തുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം. അന്വേഷണത്തിലും പൊലീസ് നീതിയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് പേരുകേട്ട പൊലീസ് ഉദ്യോഗസ്ഥനായ എസ്പി ആത്തിയനെ (രജനീകാന്ത്) ചുറ്റിപ്പറ്റിയാണ് ‘വേട്ടയ്യന്‍’. ഒരു കേസുമായി ബന്ധപ്പെട്ട് ആത്തിയന്‍ നടത്തുന്ന എന്‍കൗണ്ടറും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

https://dailynewslive.in/ സൂപ്പര്‍താരം നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ റിലീസ് പ്രഖ്യാപിച്ചു. താരസുന്ദരിയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന നയന്‍താരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. രണ്ട് വര്‍ഷം മുന്‍പാണ് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിന്റെ ടീസര്‍ പുറത്തുവരുന്നത്. തങ്ങളുടെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം നയന്‍താരയും വിഘ്‌നേഷും പറയുന്നതാണ് വിഡിയോയില്‍. താരത്തിന്റെ കരിയറിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ സിനിമയിലൂടെ കാണാനാവും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സമ്പൂര്‍ണ ദര്‍ശന സൗഭാഗ്യം നല്‍കി പുതു തലമുറ മാരുതി സുസുക്കി ഡിസയര്‍. നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്കെത്തുന്ന പുത്തന്‍ ഡിസയറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളിലുള്ള ഡിസയറുകളാണ് വീഡിയോയിലുള്ളത്. ഡിസൈനില്‍ വലിയ മാറ്റമാണ് ഡിസയറില്‍ മാരുതി സുസുക്കി വരുത്തിയിരിക്കുന്നതെന്ന് വ്യക്തം. വലിയ മുന്‍ ഗ്രില്ലും ഹെഡ്‌ലാംപുകള്‍ വരെ നീളുന്ന ക്രോം സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപുമുണ്ട്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്താണ് ഡിസയര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുള്ളത്. സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലുമുള്ളത്. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

https://dailynewslive.in/ ആഷ് അഷിതയുടെ കഥകള്‍ക്ക് ഒരു ശല്‍ക്കമുണ്ട്, പുറന്തോട്. അത് പൊളിച്ച് ഉള്ളില്‍ക്കയറാന്‍ വായിക്കുന്നവര്‍ക്ക് ഒരു മിനിമം ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന്‍ നിങ്ങള്‍ക്കായാല്‍ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന ആളായിരിക്കുമെന്നു തീര്‍ച്ച. വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം. ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി. ‘ശോഭ കൊലക്കേസ്’. ആഷ് അഷിത. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ കറിവേപ്പില പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് മുടിക്ക് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍. വൈറ്റമിന്‍ എ, ബി, സി, ഡി, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് കറിവേപ്പില. ഇവ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും കറിവേപ്പിലയിലെ ബീറ്റ-കരോട്ടിന്‍ പോലുള്ള വസ്തുക്കള്‍ മുടി കൊഴിച്ചില്‍ കുറച്ച് മുടിയുടെ തിളക്കം വര്‍ധിപ്പിക്കുമെന്നും പറയുന്നു. കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ രോമകൂപത്തിനുണ്ടാക്കുന്ന നാശം ലഘൂകരിച്ച് മുടി പൊട്ടിപ്പോകുന്ന സാഹചര്യം ഒഴിവാക്കുമെന്നും കരുതപ്പെടുന്നു. കറിവേപ്പില ചവച്ച് തിന്നുന്നത് തലയോട്ടിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിച്ച് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല ഇത്. മുടി നരയ്ക്കുന്നത് തടയാന്‍ കറിവേപ്പില സഹായിക്കുമെന്നതിനും ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമല്ല. അതേ സമയം ചിലരില്‍ ചൊറിച്ചില്‍ പോലുള്ള അലര്‍ജി പ്രതികരണങ്ങള്‍ക്ക് കറിവേപ്പില കാരണമാകുകയും ചെയ്യാം. വയര്‍ കമ്പനം, ഓക്കാനം പോലുള്ള വയറിലെ പ്രശ്‌നങ്ങളിലേക്കും ഇവ നയിച്ചെന്ന് വരാം. ദീര്‍ഘനാള്‍ അമിതമായി കറിവേപ്പില ഉപയോഗിക്കുന്നത് അവയിലെ ഓക്‌സലേറ്റ് തോത് മൂലം വൃക്കയിലെ കല്ലുകള്‍ക്കും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കറിയില്‍ ചേര്‍ക്കുന്നതിനും ചവച്ച് തിന്നുന്നതിനും പുറമേ വെളിച്ചെണ്ണയിലോ ഒലീവ് എണ്ണയിലോ ചേര്‍ത്ത് തലയില്‍ പുരട്ടാനും കറിവേപ്പില ഉപയോഗിക്കാം. തൈര്, കറ്റാര്‍വാഴ , തേങ്ങാപാല്‍ എന്നിവയ്‌ക്കൊപ്പം മിക്‌സിയില്‍ ഇട്ട് അടിച്ച് ഹെയര്‍ മാസ്‌കായും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. വെള്ളം തിളപ്പിക്കുമ്പോള്‍ കറിവേപ്പില ഇട്ട് ഉപയോഗിക്കുന്നവരുമുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.09, പൗണ്ട് – 109.18. യൂറോ – 91.28, സ്വിസ് ഫ്രാങ്ക് – 97.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.27, ബഹറിന്‍ ദിനാര്‍ – 223.07, കുവൈത്ത് ദിനാര്‍ -274.40, ഒമാനി റിയാല്‍ – 218.40, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.10, കനേഡിയന്‍ ഡോളര്‍ – 60.43.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *