yt cover 25

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.

https://dailynewslive.in/ നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു. ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍ വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 24 ലെ വിജയി : ഷൈനി തോമസ്, സ്വരാജ്, തോപ്പില്‍പ്പാല പോസ്റ്റ്, ഇടുക്കി*

https://dailynewslive.in/ മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. ഏതു ജില്ലയില്‍ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്ന രീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര എല്‍.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിനു അനുമതി നേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാന്‍ ആണ് സാധ്യത.

https://dailynewslive.in/ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സിപിഎം. തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികളാണ് ചര്‍ച്ചയില്‍. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പെട്രോള്‍ പമ്പ് അപേക്ഷയിലെ ബിനാമി ഇടപാട് ആരോപണത്തില്‍ പൊലീസ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പ്രശാന്തിന്റെ ഭാര്യാ സഹോദരന്‍ രജീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രജീഷിന് കാസര്‍കോട് പെട്രോള്‍ പമ്പുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് രജീഷിന്റെ മൊഴി എടുക്കുന്നത്.

https://dailynewslive.in/ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകനാണ് ദിവ്യക്കായി ഹാജരാകുന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മലയാലപ്പുഴയില്‍ നവീന്‍ബാബുവിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

https://dailynewslive.in/ പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചു പാര്‍ട്ടി വിട്ടു . അഭിനയിക്കുന്നവര്‍ അരങ്ങുവാഴുന്ന കാലത്ത് ആത്മാര്‍ഥതയ്ക്ക് എന്തുവില. ആട്ടും തുപ്പുമേറ്റ് എന്തിനു ഇതില്‍ നില്‍ക്കണം. ഇനിയില്ല ഈ കൊടിക്കൊപ്പം.. എന്നായിരുന്നു അബ്ദുല്‍ ഷുക്കൂറിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാലക്കാട്ടെ ഡിസിസി നേതൃത്വം വ്യക്തമാക്കിയത്. അതേസമയം ഷൂക്കൂര്‍ പാര്‍ട്ടി വിടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് പാലക്കാട്ടെ സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.

https://dailynewslive.in/ പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി പാര്‍ട്ടിയെയും സര്‍ക്കാരിനെയും മകളുടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെന്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാന്‍ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണെന്ന് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂര്‍ പാര്‍ട്ടി ഓഫീസ് വിട്ട സംഭവത്തെ അദ്ദേഹം വിമര്‍ശിച്ചു.

https://dailynewslive.in/ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ ഷാനിബ്. മത്സരത്തില്‍ നിന്ന് പിന്മാറാണമെന്ന സരിന്റെ അഭ്യര്‍ത്ഥനയെ മാനിക്കുന്നുവെന്നും എന്നാല്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.

https://dailynewslive.in/ വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി. സത്യവാങ്ങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്‌ക്രൂട്ടനി സമയത്ത് ഈ വിവരങ്ങള്‍ വരണാധികാരിയെ അറിയിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു

https://dailynewslive.in/ സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ജല വൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ തീരുമാനമെടുക്കുമ്പോള്‍ ചിലര്‍ ആവശ്യമില്ലാത്ത എതിര്‍പ്പുയര്‍ത്തി തടസപ്പെടുത്തുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇത്തരക്കാരുടെ എതിര്‍പ്പ് മൂലം നിരവധി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇടുക്കിയിലെ നെടുങ്കണ്ടത്ത് കെഎസ്ഇബി നിര്‍മ്മിച്ച മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ തൃശ്ശൂരിലെ ജ്വല്ലറികളിലെ ജിഎസ്ടി റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്. 90 ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് ജി എസ് ടി സ്പെഷ്യല്‍ കമ്മീഷണറുടെ നിര്‍ദ്ദേശം

https://dailynewslive.in/ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന കെ. രാധാകൃഷ്ണനെ എംപിയാക്കിയത് ഗൂഡ ഉദ്ദേശത്തോടെയെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. ടൂറിസമോ പൊതുമരാമത്തോ ആഭ്യന്തരമോ പോലും മുതിര്‍ന്ന നേതാവായ രാധാകൃഷ്ണന് നല്‍കിയിരുന്നില്ല. രാധാകൃഷ്ണനെ പറഞ്ഞു വിട്ട് സ്ഥാപിത താല്‍പര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശ്ശൂര്‍ പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ആഭ്യന്തര വകുപ്പ്. എ.ഡി.ജി.പിക്കെതിരേയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും എ.ഡി.ജി.പി പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ ആര്‍എസ്എസ് മോഡലില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്‍.എസ്.എസ് മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്ന് പി. ജയരാജന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ വാളയാര്‍ പീഡന കേസിലെ ഇരകളായ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ സോജന് എതിരായ കേസ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. സംസ്ഥാന സര്‍ക്കാരിനും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജെ സോജന്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കുമാണ് നോട്ടീസ് അയച്ചത് .

https://dailynewslive.in/ തോമസ് കെ തോമസിന് എന്‍സിപി മന്ത്രിസ്ഥാനത്തേക്ക് കുരുക്കായി മാറിയത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫറെന്ന് റിപ്പോര്‍ട്ടുകള്‍. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്ന് ആരോപണം. നിര്‍ണായക വിവരം സിപിഎം സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് സംഭവം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു വ്യക്തമാക്കി.

https://dailynewslive.in/ അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ 2 എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎല്‍എ. ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. വിവാദത്തിന് പിന്നില്‍ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിച്ചു. 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റാണോ ആന്റണി രാജുവെന്നും തോമസ് കെ തോമസ് ചോദിച്ചു.

https://dailynewslive.in/ എന്‍സിപി അജിത് പവാര്‍ പക്ഷേത്തേക്ക് ചേരാന്‍ 50 കോടി രൂപ തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ . ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഒരു വാഗ്ദാനത്തിന്റേയും പുറകെ പോകുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കോഴ ആരോപണം നിഷേധിക്കാതെ ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയതെന്ന് ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. ആരോപണം പരിശോധിക്കുമെന്നും ശരിയെങ്കില്‍ ഗുരുതരമായ കാര്യമാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും അതാത് പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

https://dailynewslive.in/ എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍.സി.പി. പാളയത്തില്‍ എത്തിക്കാന്‍ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവര്‍ക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നാണ് അദ്ദേഹം പറയുന്നത്.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ചത്. ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

https://dailynewslive.in/ കൊച്ചി കളമശ്ശേരിയില്‍ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ ഇന്ന് ചര്‍ച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു.

https://dailynewslive.in/ നാഗര്‍കോവിലില്‍ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛന്‍ ബാബു പറഞ്ഞു.

https://dailynewslive.in/ തീവ്രചുഴലിക്കാറ്റായി മാറിയ ദാന കരതൊട്ടു. ദാന വടക്കന്‍ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.

https://dailynewslive.in/ ദാന ചുഴലിക്കാറ്റ് കര തൊട്ടത്തിന് പിന്നാലെ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി. സീറോ കാഷ്വാലിറ്റി ദൗത്യം വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ഭുവനേശ്വര്‍ വിമാനത്താവളത്തിലും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സര്‍വ്വീസ് പുനരാരംഭിച്ചു.

https://dailynewslive.in/ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എന്‍ഐഎ . കാനഡ, യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലാണ് അന്‍മോള്‍ ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

https://dailynewslive.in/ ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. ഏതൊക്കെ ഹോട്ടലുകള്‍ എന്ന വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇ മെയില്‍ വഴി ആണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

https://dailynewslive.in/ പഞ്ചാബില്‍ നവംബര്‍ 13-ന് നടക്കാനിരിക്കുന്ന നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ശിരോമണി അകാലിദള്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകസമിതിയുടെയും ജില്ലാപ്രസിഡന്റുമാരുടെയും അടിയന്തരയോഗത്തിലാണ് തീരുമാനം.

https://dailynewslive.in/ ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ അതീവ ജാഗ്രത തുടരുകയാണ്.

https://dailynewslive.in/ ജമ്മു കശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും നിരപരാധികളാണ് കൊല്ലപ്പെടുന്നതെന്നും മേഖലയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അവര്‍ അവസാനിപ്പിക്കണമെന്നും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. പാക്കിസ്ഥാന്‍ സ്വയം നശിക്കുകയാണെന്നും ഞങ്ങളെയും കൂടി വലിച്ചുതാഴെയിടാനാണ് ശ്രമമെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിംഗ്സില്‍ ഇന്ത്യ 156 ന് പുറത്തായി. ഇതോടെ ന്യൂസീലന്‍ഡിന് ഒന്നാമിന്നിംഗ്സില്‍ 103 റണ്‍സ് ലീഡ് ലഭിച്ചു. ന്യൂസീലന്‍ഡിനെ വീഴ്ത്തിയ സ്പിന്‍ കെണിയില്‍ സ്വയം വീണ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ്. ന്യൂസീലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നറുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് ചായക്ക് പിരിയുമ്പോള്‍ 85 ന് 2 എന്ന നിലയിലാണ്.

https://dailynewslive.in/ യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍. യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ നിര്‍ദേശിച്ചു. യുപിഐ വെര്‍ച്വര്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രൊസസിങ് ഇന്റര്‍ഫേസുകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എന്‍പിസിഐ വ്യക്തമാക്കുന്നു.

https://dailynewslive.in/ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ് പുതിയ ഫോണ്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ചു. ഹോട്ട് 50 പ്രോ എന്ന പേരിലുള്ള ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഐപി54 റേറ്റിങ്ങുമുള്ള ഫോണില്‍ 50 മെഗാപിക്‌സല്‍ പിന്‍ കാമറ യൂണിറ്റുമുണ്ട്. ഗ്ലേസിയര്‍ ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നി നിറങ്ങളാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഇന്‍ഫിനിക്സ് ഹോട്ട് 50 പ്രോ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള എക്സഒഎസ് 14.5ല്‍ ആണ് പ്രവര്‍ത്തിക്കുക. ഇ-കോമ്പസ്, ജി-സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഓണ്‍ബോര്‍ഡിലെ സെന്‍സറുകള്‍. ഡിടിഎസ് സൗണ്ടിനെ പിന്തുണയ്ക്കുന്ന ഡ്യുവല്‍ സ്പീക്കറുകളും ഫോണില്‍ ഉണ്ട്. 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് 7.4 എംഎം കനവും 190 ഗ്രാം ഭാരവുമുണ്ട്.

https://dailynewslive.in/ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന ഫീല്‍-ഗുഡ് എന്റര്‍ടെയിനര്‍ ‘അന്‍പോട് കണ്‍മണി’യിലെ ‘വടക്ക് ദിക്കിലൊരു’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങള്‍ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിജു തോമസാണ് അന്‍പോട് കണ്‍മണി സംവിധാനം ചെയ്യുന്നത്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം നവംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.

https://dailynewslive.in/ ബോളിവുഡ് നടി തബു പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് വെബ് സീരിസ് ‘ഡ്യൂണ്‍ പ്രൊഫെസി’ ട്രെയിലര്‍ എത്തി. എച്ച്ബിഓ മാക്സ് ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സീരിസ് ‘ഡ്യൂണ്‍ പ്രൊഫെസി’ നടിയുടെ ആദ്യ ഹോളിവുഡ് പ്രോജക്ട് ആണ്. നവംബര്‍ മാസത്തില്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക എന്ന കഥാപാത്രമായി തബു എത്തും. ഡ്യൂണ്‍: ദ് സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്. ഡെനിസ് വിലെന്യുവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. തബു അഭിനയിക്കുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണിത്.

https://dailynewslive.in/ ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം ആഗോളതലത്തില്‍ 2025 കെടിഎം 1390 സൂപ്പര്‍ അഡ്വഞ്ചര്‍ എസ് ഇവോ അവതരിപ്പിച്ചു. എഎംടി സാങ്കേതികവിദ്യയുള്ള കെടിഎമ്മില്‍ നിന്നുള്ള ആദ്യ ബൈക്കാണിത്. മാനുവല്‍ മോഡിലോ ഫുള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലോ ഈ മോട്ടോര്‍സൈക്കിള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റൈഡര്‍ക്ക് കഴിയും എന്നതാണ് പ്രത്യേകത. ഈ ഗിയര്‍ബോക്‌സ് പ്രത്യേകിച്ച് കുറഞ്ഞ വേഗതയിലും ക്രൂയിസിംഗിലും മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. 2025 കെടിഎം 1390 സൂപ്പര്‍ അഡ്വഞ്ചര്‍ എസ് ഇവോയ്ക്ക് മുമ്പത്തേക്കാള്‍ വലിയ എഞ്ചിനാണുള്ളത്. നേരത്തെ 1301 സിസി എഞ്ചിന്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അത് 1350 സിസി ആയി വര്‍ധിപ്പിച്ചു. ഈ പുതിയ എഞ്ചിന്‍ 173 പിഎസ് കരുത്തും 145 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എസ് ഇവോയ്ക്ക് റെയിന്‍, സ്ട്രീറ്റ്, സ്‌പോര്‍ട്ട്, ഓഫ്‌റോഡ്, കസ്റ്റം എന്നിങ്ങനെ ആകെ അഞ്ച് റൈഡിംഗ് മോഡുകള്‍ ഉണ്ട്.

https://dailynewslive.in/ സ്വന്തം മണ്ണിനുവേണ്ടി കാര്‍ക്കശ്യത്തോടെ പോരാടുന്ന മല്ലിക. നഷ്ടപ്രതാപങ്ങളുടെ രാജകുമാരനായ ഹിരാങ്ക്, ആരെയും കൂസാതെ ജീവിതമാഘോഷിക്കുന്ന കുന്‍ലെ, ഉള്‍ഭയങ്ങളില്‍ പിടയുന്ന വേദാന്ത്, ഒലാവി. ആപ്പളോണിയ, സാരംഗ്, മെര്‍ലിന്‍: തങ്ങളുടെ മാത്രം ജീവിതവ്യാകരണങ്ങളില്‍ മുഴുകി ഇനിയും നഗരനൈരന്തര്യങ്ങളോട് സമരസപ്പെടാത്തവര്‍… അങ്ങനെ ഉപരിപഠനത്തിനായി വിവിധ ദേശങ്ങളില്‍നിന്നും ലണ്ടന്‍ നഗരത്തിലെത്തുന്ന ഭാഷയില്‍, വിശ്വാസങ്ങളില്‍ സംസ്‌കാരങ്ങളിലൊക്കെയും വിഭിന്നരായ ഇവരെ ഒരുമിപ്പിക്കുന്നത് അതിജീവനത്തോടുള്ള അഭിനിവേശം മാത്രമാണ്. ക്യാമ്പസ്‌കാലത്തെ ആ ശ്രമങ്ങളില്‍ ചിലവ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയുമൊക്കെ അലിഖിതമായ ഭാഷ്യമാവുന്നതാണ് ‘അഗാപ്പെ’. ‘അഗാപ്പെ’. ആന്‍ പാലി. ഡിസി ബുക്സ്. വില 361 രൂപ.

https://dailynewslive.in/ മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് നീര്‍ക്കെട്ട്. അണുബാധ, പരുക്കുകള്‍, വിഷവസ്തുക്കള്‍ എന്നിവയ്‌ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്‍കുന്നു. എന്നാല്‍ നിരന്തരമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം. രക്തക്കുഴലുകളില്‍ പഴുപ്പ് അടിഞ്ഞ് കൂടി ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് നീര്‍ക്കെട്ട് കാരണമാകാം. രക്തത്തിലെ പഞ്ചസാരയെ കൈകാര്യം ചെയ്യാനുള്ള ഇന്‍സുലിന്റെ കാര്യക്ഷമതയെ ബാധിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തിന്റെ വളര്‍ച്ചയിലേക്കും നീര്‍ക്കെട്ട് നയിക്കാം. സന്ധിവാതം, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടറ്റില്‍ ഉണ്ടാകുന്ന ക്രോണ്‍സ് രോഗം, അള്‍സറേറ്റീവ് കൊളൈറ്റിസ് എന്നിവയ്ക്ക് പിന്നിലും നിരന്തരമായ നീര്‍ക്കെട്ടിന്റെ സ്വാധീനമുണ്ട്. ഇത് മൂലം ഉണ്ടാകുന്ന ദീര്‍ഘകാല ഡിഎന്‍എ ക്ഷതം പലതരത്തിലുള്ള അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്ക്കും വഴി വയ്ക്കാം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, തുടര്‍ച്ചയായ സമ്മര്‍ദ്ദം, കെമിക്കലുകള്‍, സിഗരറ്റ് പുക, മലിനീകരണം പോലുള്ള പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയും നീര്‍ക്കെട്ടിന് പിന്നിലുണ്ടാകാം. ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വഴി നീര്‍ക്കെട്ട് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നു. മഞ്ഞള്‍, ഇഞ്ചി, കറുവാപ്പട്ട, ഗ്രീന്‍ ടീ, കുരുമുളക് എന്നിവ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഭക്ഷമത്തില്‍ ഉള്‍പ്പെടുത്താം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.07, പൗണ്ട് – 109.11. യൂറോ – 91.09, സ്വിസ് ഫ്രാങ്ക് – 97.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.72, ബഹറിന്‍ ദിനാര്‍ – 223.01, കുവൈത്ത് ദിനാര്‍ -274.43, ഒമാനി റിയാല്‍ – 218.38, സൗദി റിയാല്‍ – 22.38, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.11, കനേഡിയന്‍ ഡോളര്‍ – 60.71.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *