◾https://dailynewslive.in/ വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ ആവേശത്തിലേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
◾https://dailynewslive.in/ വയനാട് കുടുംബത്തില്‍ അംഗമാവുന്നതില്‍ അഭിമാനമുണ്ടെന്നും ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാട്ടിലെ യുഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കുമെന്നും വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ തന്റെ സഹോദരനൊപ്പം നിന്നുവെന്നും നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നല്‍കിയെന്നും പോരാടാനുള്ള കരുത്ത് നല്‍കിയെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 22 ലെ വിജയി : എന്‍. ബാലകൃഷ്ണന്‍, ചെങ്ങളായി പോസ്റ്റ്, കണ്ണൂര്‍*
◾https://dailynewslive.in/ പാര്‍ലമെന്റില്‍ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന രാജ്യത്തെ ഒരേ ഒരു സ്ഥലമായിരിക്കും വയനാടെന്നും താനും ഈ നാടിന്റെ അനൗദ്യോഗിക പ്രതിനിധിയായി എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ വിഷയത്തില്‍ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കാര്യങ്ങളില്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്നും എന്നാല്‍ ചില വ്യക്തികളുടെ പ്രശ്നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും അതിനാല്‍ ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി നവംബര്‍ 19 നാണ് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികള്‍ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിര്‍ദേശം.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പ്രോട്ടോകോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയില്‍ ബ്യൂഗിളര്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
◾https://dailynewslive.in/ വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് കേന്ദ്രം പിന്‍വലിക്കണമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഉത്തരവ് നടപ്പിലാക്കിയാല്‍ തൃശ്ശൂര്‍ പൂരം അടക്കം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വി എന്‍ വാസവന്‍ കേന്ദ്രത്തിന് കത്തയച്ചു. പുറ്റിങ്ങല്‍ അപകടം അന്വേഷിച്ച സമിതിയുടെ ശുപാര്‍ശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു ശുപാര്‍ശ സമിതി നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രിയായ തൃശ്ശൂര്‍ എം പി വിഷയത്തില്‍ ഇടപെടണമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പി.വി.അന്‍വറിന്റെ ഡിഎംകെയുടെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും. ചേലക്കരയില്‍ എന്‍ കെ സുധീര്‍ സ്ഥാനാര്‍ത്ഥിയായി തുടരും. തീരുമാനം നാല് മണിക്ക് പാലക്കാട് കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ അഭിപ്രായം ആവര്‍ത്തിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. സരിന്‍ പറഞ്ഞതില്‍ ഒരു അപകടവുമില്ലെന്നും സി.പി.എമ്മിന്റെയോ എല്‍.ഡി.എഫ്. ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങള്‍ക്കുണ്ട്. ആ വോട്ടിന്റെ ഒരു ഭാഗം കോണ്‍ഗ്രസിലേക്ക് പോയി. ബി.ജെ.പി. ജയിക്കാന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലന്‍ പറഞ്ഞു.
◾https://dailynewslive.in/ കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നാലു ദിവസമായി ആശുപതിയില്‍ ചികിത്സയിലായിരുന്നു. മുന്‍ഷി എന്ന പരിപാടിയില്‍ മുന്‍ഷിയായി ശ്രദ്ധ നേടിയിരുന്നു.
◾https://dailynewslive.in/ എറണാകുളം അങ്കമാലിയിലെ ബാറില്‍ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിഖ് മനോഹരനാണ് കഴിഞ്ഞയാഴ്ച കുത്തേറ്റ് മരിച്ചത്. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക്ക് മരിക്കുകയായിരുന്നു.
◾https://dailynewslive.in/ ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. രാവിലെ ആനയ്ക്ക് വെള്ളവുമായി അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
◾https://dailynewslive.in/ ബസില്‍ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികള്‍ കൊടകര പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവര്‍ണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളില്‍ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗില്‍ നിന്ന് പഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി.
◾https://dailynewslive.in/ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മറ്റൊരു സ്‌കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലീസ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
◾https://dailynewslive.in/ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തില്‍ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
◾https://dailynewslive.in/ തൃശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കൊടുങ്ങല്ലൂരില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ സൂപ്പര്‍വൈസറായ കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാന്‍ ബസില്‍ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.
◾https://dailynewslive.in/ 50 പൈസ തിരികെ കൊടുക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തമിഴ്നാട്ടിലെ ഗെരുഗംപാക്കത്താണ് സംഭവം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിന് ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്ത് അയക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കമുണ്ടായത്.
◾https://dailynewslive.in/ ബെംഗളൂരു നഗരത്തില്‍ ദുരിതം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍.
◾https://dailynewslive.in/ ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കൊല്‍ക്കത്തയുള്‍പ്പടെയുള്ള ഇടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ വിവിധ ഭാഗങ്ങളിലായി 85 സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളുള്‍പ്പെടെ 152 ട്രെയിനുകള്‍ റദ്ദാക്കി.
◾https://dailynewslive.in/ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രംഗോലിക്ക് ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാക്കിയ രംഗോലി ചിലര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയതും സംഘര്‍ഷമുണ്ടായതും.
◾https://dailynewslive.in/ വ്യാജ കോടതി നിര്‍മിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വര്‍ഷം ആളുകളെ കബളിപ്പിച്ച മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാള്‍ ഗുജറാത്തില്‍ അറസ്റ്റിലായി. അഹമ്മദാബാദില്‍ അധികൃതരുടെ മൂക്കിന്‍ തുമ്പിലാണ് വ്യാജ കോടതി നടത്തി നാട്ടുകാരെ പറ്റിച്ചുവന്ന ജഡ്ജിയും ഗുമസ്തന്‍മാരും അറസ്റ്റിലായത്. ഭൂമിത്തര്‍ക്ക കേസുകളില്‍ കോടതി നിയോഗിച്ച മധ്യസ്ഥനെന്ന് പറഞ്ഞാണ് ഇയാള്‍ ആര്‍ബിട്രറി കോടതി സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ച് കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെയടക്കം കേസുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നതായാണ് വിവരം.
◾https://dailynewslive.in/ ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയെന്ന കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി. ഈ കേസില്‍ ഛോട്ടാ രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. എന്നാല്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ ഛോട്ടാ രാജന് ഇപ്പോള്‍ പുറത്തിറങ്ങാനാവില്ല.
◾https://dailynewslive.in/ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ കുടുംബത്തില്‍ സ്വത്തിനെച്ചൊല്ലി ഭിന്നത രൂക്ഷം. സ്വത്ത് തര്‍ക്കത്തില്‍ അമ്മയ്ക്കും സഹോദരിക്കുമെതിരെ വൈഎസ്ആറിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഢി ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ചു. സഹോദരി വൈ എസ് ശര്‍മിളയ്ക്കും അമ്മ വൈ എസ് വിജയമ്മയ്ക്കും എതിരെയാണ് ജഗന്‍മോഹന്റെ ഹര്‍ജി.
◾https://dailynewslive.in/ ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് സംബന്ധിച്ചുള്ള പ്രസിഡന്റിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. രോഷാകുലരായ പ്രതിഷേധക്കാര്‍ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയും അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാരിക്കേഡുകളും മറ്റും വച്ച് ബംഗ ഭബനിലേക്കു കടക്കാതെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. കഴിഞ്ഞയാഴ്ച ബംഗ്ലദേശ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്. ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്നായിരുന്നു പ്രസ്താവന.
◾https://dailynewslive.in/ യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും രാജ്യത്തിന്റെ പര്‍വ്വത പ്രദേശങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ കത്തി ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വര്‍ധിച്ചതോടെ ജപ്പാനിലെ കന്‍സായി മേഖലയില്‍ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് എന്നൊക്കെ പറയുംപോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് കന്‍സായി മേഖലയിലേക്കുള്ള ട്രെയിനുകളിലേക്ക് ജെആര്‍ വെസ്റ്റ് എന്ന കമ്പനി നല്‍കുന്നതെന്നാണ് വിവരം.
◾https://dailynewslive.in/ ഹസന്‍ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍. ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തില്‍ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തല്‍. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി തകര്‍ന്ന നിലയിലാണ് ഹിസ്ബുല്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിപ്പ് തുടരുകയാണ്. അനുദിനം പുതിയ റെക്കോഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. ഇന്ന് 320 രൂപയുടെ വര്‍ദ്ധനവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 720 എന്ന സര്‍വ്വകാല റെക്കോഡിലെത്തി വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7340 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57,000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58,000വും കടന്നു. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ ഓറഞ്ച് നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എന്‍എല്‍. ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനു പകരം ‘കണക്ടിങ് ഭാരത്’ എന്നും പുതിയ ലോഗോയില്‍ കാണാം. രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങള്‍. നിലവില്‍ തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് 4ജി സേവനങ്ങള്‍ ലഭ്യമാകുന്നത്. കുറഞ്ഞ നിരക്കുകള്‍ കാരണം ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോള്‍ഔട്ട് പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് ശേഷം 6 മുതല്‍ 8 മാസത്തിനകം 5ജി സേവനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫൈബര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ ദേശീയ വൈഫൈ റോമിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്. 500 ലധികം ലൈവ് ചാനലുകളും പേ ടിവി ഓപ്ഷനുകളും ഉള്‍പ്പെടുന്ന പുതിയ ഫൈബര്‍ അധിഷ്ഠിത ടിവി സേവനവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. പുതിയ വരിക്കാരെ ലക്ഷ്യമിട്ട് ഫാന്‍സി മൊബൈല്‍ നമ്പറുകള്‍ സ്വന്തമാക്കാനുള്ള അവസരവും കമ്പനിയൊരുക്കുന്നുണ്ട്.
◾https://dailynewslive.in/ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘ബാഡ് ബോയ്സ്’. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ 22 സൗണ്ട് ട്രാക്കുകളുണ്ട് പുറത്തെത്തിയ ജൂക്ക് ബോക്സില്‍. റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◾https://dailynewslive.in/ ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം കൗതുകമുണര്‍ത്തുന്ന മറ്റൊരു ടൈറ്റിലുമായി ഗുഡ്വില്‍ എത്തുന്നു. ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്നാണ്. നമ്മുടെ വീട്ടില്‍, അല്ലായെങ്കില്‍ നമ്മുടെ അടുത്ത വീട്ടില്‍ കാണുന്ന ജീവിതം ആണ് ഈ സിനിമ. നഷ്ട്ടപെട്ട, കിട്ടാന്‍ കൊതിക്കുന്ന, അല്ലായെങ്കില്‍ കൗമാരത്തില്‍ കിട്ടിയ ഒരു ചെറിയ പ്രണയത്തിന്റെ അംശം ഈ സിനിമയില്‍ ഉണ്ട്. വല്ലാത്തൊരു അനുഭവം ആണത്. ഒരിക്കലും നിങ്ങള്‍ മോശം എന്ന് പറയില്ല. കാത്തിരിക്കുക, പ്രാര്‍ഥിക്കുക, ജോബി ജോര്‍ജ് കുറിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വൈകാതെ തിയറ്ററുകളിലെത്തും. ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്.
◾https://dailynewslive.in/ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഈ ഉത്സവ സീസണില്‍ റൂമിയോണ്‍ എംപിവിയുടെ മറ്റൊരു പ്രത്യേക പതിപ്പ് പുറത്തിറക്കി. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പായ റൂമിയോണ്‍ കോംപാക്റ്റ് എംപിവിയുടെ റൂമിയോണ്‍ ഫെസ്റ്റീവ് എഡിഷന്‍ അധിക ചിലവില്ലാതെ ടൊയോട്ട യഥാര്‍ത്ഥ ആക്സസറി പാക്കേജുമായി വരുന്നു. സാധാരണയായി, ഈ ആക്സസറി പാക്കിന് 20,608 രൂപയാണ് വില. 10.44 ലക്ഷം രൂപ മുതല്‍ 13.73 ലക്ഷം രൂപ വരെ വിലയുള്ള ഏഴ് വേരിയന്റുകളില്‍ നിലവില്‍ റൂമിയോണ്‍ മോഡല്‍ ലൈനപ്പ് ലഭ്യമാണ്. മൂന്ന് മാനുവല്‍ വേരിയന്റുകളുണ്ട് – എസ്, ജി, വി എന്നിവ. യഥാക്രമം 10.44 ലക്ഷം, 11.60 ലക്ഷം, 12.33 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. വാങ്ങുന്നവര്‍ക്ക് മൂന്ന് ഓട്ടോമാറ്റിക് ഓപ്ഷനുകളും ഉണ്ട് . 11.94 ലക്ഷം, 13 ലക്ഷം, 13.73 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. എസ് സിഎന്‍ജി വേരിയന്റിന് 11.39 ലക്ഷം രൂപയാണ് വില. ടൊയോട്ട റൂമിയണിന് കരുത്തേകുന്നത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. അത് എര്‍ട്ടിഗയ്ക്കും കരുത്ത് പകരുന്നു.
◾https://dailynewslive.in/ ഒരു വളര്‍ത്തുമൃഗത്തിനു മനുഷ്യന്റെ വൈകാരികജീവിതത്തോട് ഗാഢമായ ബന്ധം പുലര്‍ത്തുവാന്‍ കഴിയുമോ? പുട്ടോ എന്ന വളര്‍ത്തുനായയുടെ പരിണാമഭേദങ്ങള്‍ സംശുദ്ധരായ ഒരു ഗ്രാമാന്തരീക്ഷത്തിലെ സരളമാനസരായ കുറെ മനുഷ്യജീവികളുടെ ദൈനംദിനജീവിതത്തിലുണ്ടാകുന്ന വൈകാരികചലനങ്ങളും സരളമായ ഹൃദയവേഴ്ചയുടെ സൗന്ദര്യവും തുടിക്കുന്ന നോവല്‍. ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’. ഡോ. പി കെ ബാലകൃഷ്ണന്‍. ഡിസി ബുക്സ്. വില 76 രൂപ.
◾https://dailynewslive.in/ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ അഥവാ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥ ഇപ്പോള്‍ സര്‍വസാധാരണമാണ്. ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദം ഉണ്ടാക്കും. കണ്ണുകള്‍ തുടര്‍ച്ചയായി ഫോക്കസ് ചെയ്യുന്നത് കണ്ണുകളുടെ പേശികളെ ദുര്‍ബലപ്പെടുത്തുകയും കണ്ണിന് അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കുന്ന അവസ്ഥയാണ് ഡിജിറ്റല്‍ ഐ സ്ട്രെയിന്‍. ടെലിവിഷന്‍, ലാപ്‌ടോപ്പ് തുടങ്ങിയവ അടുത്ത് വെച്ച് ദീര്‍ഘനേരം കാണുന്നത് ബൈനോക്കുലാര്‍ വിഷന്‍ സ്‌ട്രെന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. കണ്ണുകളുടെ പേശികള്‍ക്ക് അമിത സമ്മര്‍ദം ഉണ്ടാക്കും.യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമാണ് ഡ്രൈ ഐ സിന്‍ഡ്രോം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനിടെ കണ്ണുചിമ്മുന്നത് കുറയുന്നത് കണ്ണീരിന്റെ ഉല്‍പാദനം കുറയ്ക്കുന്നു. ഇത് ഡ്രൈ ഐ സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കും. കണ്ണ് ചുവപ്പ്, കണ്ണിന് അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണം കണ്ണിനുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാന്‍ ഒരു 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് നോക്കി നില്‍ക്കുക. ഇത് ചെയ്യുന്നത് ഏറെ നേരം സ്‌ക്രീന്‍ നോക്കുന്നതു മൂലമുണ്ടാകുന്ന അസ്വസ്ഥതയും കണ്ണുകളുടെ സ്ട്രെയിനും മാറ്റും. കണ്ണുകളുടെ സ്ട്രെയിന്‍ കുറയ്ക്കാന്‍ സ്‌ക്രീന്‍ ടൈം അഡ്ജസ്റ്റ് ചെയ്യുക. സ്‌ക്രീനിന്റെ വെളിച്ചം കുറയ്ക്കുക. ടെക്സ്റ്റ് സൈസും കോണ്‍ട്രാസ്റ്റും ക്രമീകരിക്കുക. നൈറ്റ് മോഡും ബ്ലൂ ലൈറ്റ് ഫില്‍റ്ററും എനേബിള്‍ ചെയ്യുക. ഇത് സ്‌ക്രീന്‍ ഗ്ലെയര്‍ കുറയ്ക്കാനും കണ്ണുകളിലേക്ക് ബ്ലൂലൈറ്റ് വരാതെ തടയുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കിടക്കുന്നതിനു കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് എങ്കിലും സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. സ്‌ക്രീനില്‍ നിന്നു വരുന്ന ബ്ലൂലൈറ്റ്, മെലാനിന്റെ ഉല്‍പാദനം തടസ്സപ്പെടുത്തുകയും ഇത് ഉറക്കം വരാതിരിക്കാന്‍ കാരണമാകുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.08, പൗണ്ട് – 109.06. യൂറോ – 90.65, സ്വിസ് ഫ്രാങ്ക് – 96.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.01, ബഹറിന്‍ ദിനാര്‍ – 223.01, കുവൈത്ത് ദിനാര്‍ -274.32, ഒമാനി റിയാല്‍ – 218.40, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.00, കനേഡിയന്‍ ഡോളര്‍ – 60.81.