yt cover 11

https://dailynewslive.in/ ഇന്ത്യന്‍ വ്യവസായ ലോകത്തിനു മാനുഷിക മുഖം നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കൊളാബോയിലെ വീട്ടിലെത്തിയും നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.. ‘രത്തന്‍ ടാറ്റ അമര്‍ രഹേ’ എന്ന വിളികളുമായാണ് ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. അരുമയായി വളര്‍ത്തിയ ഗോവ എന്ന നായയെയും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചിരുന്നു. നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെ പൊതുദര്‍ശനത്തിനു ശേഷം മറൈന്‍ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വര്‍ളി ശ്മശാനത്തില്‍ എത്തിച്ച് പാര്‍സി ആചാരപ്രകാരമുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം ദഹിപ്പിക്കുയായിരുന്നു.

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനം വേഗത്തില്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 10 ലെ വിജയി : ആതിര ദീപു, കല്ലാര്‍, രാജപുരം പോസ്റ്റ്, കാസറഗോഡ്‌*

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎല്‍എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവര്‍ പറയുന്നത് അപലപനീയമാണെന്നും ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും പറഞ്ഞു.

https://dailynewslive.in/ പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും ഒരു കൂട്ടര്‍ നടക്കുന്നുവെന്നും അവസാനം ചുരണ്ടി നോക്കാന്‍ പോലും അവശേഷിക്കാത്ത അവസ്ഥയിലേക്ക് അവര്‍ പോകുമെന്നും തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ ജയം നല്‍കിയ ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയില്‍ നടക്കുന്നതെന്നും നിയമസഭ ഒരു ക്ഷേത്രമാണെന്നും അവിടം മലിനമാക്കിയെന്നും ഈ ക്രിമി കീടങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലും പാടില്ലെന്നും നല്ലവര്‍ക്ക് മാത്രം നല്ലത് സംഭവിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

https://dailynewslive.in/ മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍,സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വക്താവ് അറിയിച്ചു.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!

*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഇന്നത്തെ പൊതു അവധി റേഷന്‍ കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ കടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.മഹാനവമി പ്രമാണിച്ച് സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. നിയമസഭയ്ക്ക് ഇന്നത്തെ അവധി ബാധകമല്ല.

https://dailynewslive.in/ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ കേരള പൊലീസ്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത്. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ അത്തരമൊരു പ്രസ്താവന ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവര്‍ണറുടെ പ്രസ്താവന വന്ന് മണിക്കുറുകള്‍ക്ക് ശേഷമാണ് വിശദീകരണം.

https://dailynewslive.in/ സംസ്ഥാന ഗവര്‍ണര്‍ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവര്‍ണര്‍ നടത്തുന്നതെന്നും എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവര്‍ണര്‍ ആണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ 5 മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് സുഹൃത്ത് ബിനു ജോസഫിനൊപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും ഭാസി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

https://dailynewslive.in/ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ പ്രതികരിച്ചു. പോലീസിന്റെ ചോദ്യം ചെയ്യല്‍ സ്വാഭാവികമാണെന്നും സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നതെന്നും പ്രയാഗ പറഞ്ഞു.

https://dailynewslive.in/ നടന്‍ ടി.പി.മാധവന്റെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മകന്‍ രാജ കൃഷ്ണ മേനോന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. തൈക്കാട് ഭാരത് ഭവനിലെ പൊതുദര്‍ശനത്തില്‍, മന്ത്രിമാരും രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ രംഗത്ത് നിന്നുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചു.

https://dailynewslive.in/ മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

https://dailynewslive.in/ പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെയെന്നും വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

https://dailynewslive.in/ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍ വിജയം . ഏഴ് വര്‍ഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം, പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എന്‍എസ്എസ് കോളേജും എസ്എഫ്ഐ നേടി.

https://dailynewslive.in/ വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാന്‍ ഇത് വളരെ പ്രയോജനകരമാകുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

https://dailynewslive.in/ എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ എംഎല്‍എ പിവി അന്‍വറിന് യോഗം ചേരാന്‍ മുറി നല്‍കിയില്ല. മുറി അനുവദിക്കാതിരുന്നതോടെ പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി തനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണെന്നും ഇതുകൊണ്ടെന്നും തന്റെ നീക്കത്തെ തടയാന്‍ കഴിയല്ലെന്നും അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

https://dailynewslive.in/ 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.

https://dailynewslive.in/ അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് യാത്രയ്ക്ക് തയ്യാറായി. ആദ്യഘട്ടത്തില്‍ 10 ബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്. സര്‍വീസുകള്‍ അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ കേരളത്തില്‍ ഒരാഴ്ച വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 13, 14 തീയതികളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. ഫറൂഖ് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

https://dailynewslive.in/ ഹരിയാണയില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാര്‍ത്ഥതമൂലമാണെന്ന് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് അവലോകന യോഗത്തിലാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ താല്പര്യം ഒന്നാമതും, പാര്‍ട്ടി താല്‍പര്യം രണ്ടാമതുമായി മാറിയിട്ടുണ്ടെന്നതടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ നടന്ന അവലോകന യോഗത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, നിരീക്ഷകരായ അജയ് മാക്കന്‍, അശോക് ഗെലോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാജയത്തിന് കാരണമായെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇ വി എമ്മിനെതിരായ പരാതി ശക്തമായി ഇനിയും ഉന്നയിക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

https://dailynewslive.in/ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സോറന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ഇ.ഡി.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇ.ഡിയുടെ ആവശ്യം തള്ളിയത്.

https://dailynewslive.in/ സാഹിത്യത്തിനുള്ള 2024-ലെ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

https://dailynewslive.in/ ലെബനനില്‍ വീണ്ടും വ്യോമാക്രമണം. സെന്‍ട്രല്‍ ബയ്റൂത്തില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 117 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കത്തില്‍ മറുപടിയുമായി പി.ടി. ഉഷ. കല്യാണ്‍ ചൗബെ പുറത്തിറക്കിയ അജണ്ട നിയമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് ഉഷ പറഞ്ഞു.ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അവര്‍ മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

https://dailynewslive.in/ കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ നഡാല്‍ 14 തവണ ഫ്രഞ്ച് ഓപ്പണും നാലു തവണ യുഎസ് ഓപ്പണും രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും കരസ്ഥമാക്കിയിട്ടുണ്ട്.

https://dailynewslive.in/ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ കൂട്ടത്തിലേക്ക് റിലയന്‍സും. റിലയന്‍സ് റീട്ടെയില്‍ കൂടി ഈ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നവി മുംബൈയിലും ബംഗളൂരുവിലും കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. 10-15 മിനിറ്റ്, 30 മിനിറ്റ് സമയ പരിധിക്കുളളില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുന്നതിനുളള ശ്രമങ്ങളാണ് ജിയോ മാര്‍ട്ട് നടത്തുന്നത്. ഏത് ചെറിയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താലും ഡെലിവറി ഫീസ്, പ്ലാറ്റ്ഫോം ഫീസ്, സര്‍ജ് ഫീസ് എന്നിവ ഒഴിവാക്കി ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 10,000-12,000 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുടെ വിശാലമായ ശൃംഖലയാണ് റിലയന്‍സിനുളളത്. ഇതുവഴി 5,000 പിന്‍കോഡുകളിലായി പരന്നു കിടക്കുന്ന 1,150 ഓളം ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വ്യാപിക്കാനാണ് ഉദ്ദേശമുളളത്.

https://dailynewslive.in/ വിനായകന്‍-സുരാജ് വെഞ്ഞാറമൂട് ചിത്രം ‘തെക്ക് വടക്കി’ലെ ഗാനം പുറത്ത്. സാം സി.എസ് സംഗീതം നിര്‍വ്വഹിച്ച ‘കല്ലാണോ മണ്ണാണോ’ എന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്. പാടിയിരിക്കുന്നത് കെജെ ജീമോന്‍ ആണ്. അരിമില്‍ ഉടമയായ ശങ്കുണ്ണിയായാണ് സിനിമയില്‍ സുരാജ് വേഷമിടുന്നത്. ആദ്യപാതിയില്‍ വിനായകനും രണ്ടാം പാതിയില്‍ സുരാജും നിറഞ്ഞാടുന്ന സിനിമ അന്‍ജന വാര്‍സാണ് നിര്‍മ്മിച്ചത്. എസ് ഹരീഷിന്റെ ‘രാത്രികാവല്‍’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. രണ്ട് ശത്രുക്കളും അവരുടെ വ്യത്യസ്തമായ പകയുമാണ് ചിത്രം പറയുന്നത്. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

https://dailynewslive.in/ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി നേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഭരതനാട്യം’ എന്ന ചിത്രം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്. സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം ഓടുന്നത്. പ്രൈം വീഡിയോയില്‍ ചിത്രം ഇതിനകം 50 മില്യണ്‍ മിനിറ്റുകളിലധികം (5 കോടി) സ്ട്രീം ചെയ്തുകഴിഞ്ഞു. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കോമഡിക്ക് പ്രാധാന്യമുള്ള ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നായകനായ ചിത്രത്തിലെ ഭരതന്‍ നായര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാര്‍ ആണ്. കലാരഞ്ജിനി, സോഹന്‍ സീനുലാല്‍, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, ശ്രീജ രവി, ദിവ്യാ എം നായര്‍, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ വാഹന വിപണിയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് മഹീന്ദ്ര. പുതിയ അഞ്ച് ഡോര്‍ ഥാര്‍ റോക്സ് ബുക്കിംഗ് ആരംഭിച്ച് 60 മിനിറ്റിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗ് കമ്പനിക്ക് ലഭിച്ചു. 1,76,218 ഥാര്‍ റോക്ക്‌സ് എസ്യുവികള്‍ ബുക്ക് ചെയ്യപ്പെട്ടു. ബുക്കിംഗിലൂടെ മാത്രം ഥാര്‍ 31,730 കോടി രൂപ സമാഹരിച്ചു. അതായത് ആദ്യ മണിക്കൂറില്‍ മഹീന്ദ്ര സ്വന്തമാക്കിയ റോക്‌സിന്റെ ബുക്കിങ് മൂല്യം 31,730 കോടി രൂപ വരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹീന്ദ്ര കമ്പനിയുടെ ഈ കാര്‍ ബുക്ക് ചെയ്യണമെങ്കില്‍ 21,000 രൂപ ബുക്കിംഗ് തുക നല്‍കണം. ബുക്കിംഗ് ആരംഭിച്ചതോടെ ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവും കമ്പനി ആരംഭിച്ചിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ റോക്ക്സില്‍ അഞ്ച് പേര്‍ക്ക് സുഖമായി ഇരിക്കാം. അവധിക്കാലത്ത് കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ 447 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്. സുരക്ഷയ്ക്കായി 6-എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നിവയുള്‍പ്പെടെ വിവിധ സുരക്ഷാ ഫീച്ചറുകളുമായാണ് വരുന്നത്.

https://dailynewslive.in/ 2023ല്‍ ലോകത്തിറങ്ങിയ 10 മികച്ച കൃതികളുടെ പട്ടികയില്‍ ഇടംപിടിച്ച ‘ദ് കവനന്റ് ഓഫ് വാട്ടര്‍’ എന്ന നോവലിന്റെ മലയാള പരിഭാഷ. നമ്മുടെ നാടിന്റെ കഥയാണ് ഈ നോവലിന്റെ പ്രമേയം. ജലത്തിന്റെ ശാപം പതിച്ച തിരുവിതാംകൂറിലെ ഒരു കുടുംബത്തിലെ തലമുറകളെക്കുറിച്ചും പോയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെക്കുറിച്ചും ഇതില്‍ വായിക്കാം. ‘ജലജന്മങ്ങള്‍’. ഏബ്രഹാം വര്‍ഗീസ്. വിവര്‍ത്തനം – എ.വി ഹരിശങ്കര്‍. മനോരമ ബുക്സ്. വില 940 രൂപ.

https://dailynewslive.in/ രോഗാവാസ്ഥ മുതല്‍ മാനസിക സമ്മര്‍ദം വരെ നിരവധി ഘടകങ്ങള്‍ ഉറക്കമില്ലായ്മക്ക് പിന്നിലുണ്ട്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടന്നു ഉറക്കം കിട്ടാനും ഉറക്കം നന്നാവാനും സഹായിക്കും. മഗ്നീഷ്യവും ഉറക്കവും തമ്മില്‍ നേരിട്ടുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പഠനങ്ങളൊന്നും ഇല്ലെങ്കിലും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങളില്‍ മഗ്നീഷ്യം എന്ന ധാതു സ്വാധീനം ചെലുത്തുന്നു. കേന്ദ്ര നാഡീവ്യൂഹത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കുന്നതില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് ഗാമാ-അമിനോബ്യൂട്ടിക് ആസിഡ്. ഇത് നിങ്ങളുടെ ശരീരത്തെ ഉറങ്ങാന്‍ സജ്ജമാക്കും. നാഡീവ്യവസ്ഥയിലെ ചില സിഗ്നലുകളെ തടഞ്ഞു കൊണ്ട് പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. പേശികള്‍ വിശ്രമിക്കുമ്പോള്‍ ഉറക്കം പെട്ടെന്ന് ഉണ്ടാവുകയും ഉറക്കത്തിന് ഗുണനിലവാരം കൂടുകയും ചെയ്യുന്നു. സ്ലീപ്-വേക്ക് സൈക്കിള്‍ നിയന്ത്രിക്കുന്ന മെലാറ്റോണിന്‍ ഹോര്‍മോണിനെ സ്വാധീനിക്കാന്‍ മഗ്നീഷ്യത്തിന് സാധിക്കും. ശരീരത്തില്‍ മെലാറ്റോണിന്‍ ഉല്‍പാദനം കൂടുന്നത് ശരീരത്തിനെ ഉറങ്ങാന്‍ സഹായിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവു കുറയ്ക്കാന്‍ മഗ്നീഷ്യം സഹായിക്കും. ഇത് ശരീരവും മനസ്സും ശാന്തമാകാനും ഗുണനിലവാരമുള്ള ഉറക്കം നല്‍കാനും സഹായിക്കും. ചീര, ഓട്‌സ്, ബ്രൗണ്‍ റൈസ്, പയറുവര്‍ഗം, ബദാം, കശുവണ്ടി, വിത്തുകള്‍, തൈര് എന്നിവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റ് രൂപത്തിലും മഗ്നീഷ്യം കഴിക്കാം. അതേസമയം മഗ്നീഷ്യം അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാനും രക്തസമ്മര്‍ദം കുറയാനും ഹൃദയമിടിപ്പ് ക്രമരഹിതമാകാനും സാധ്യതയുണ്ട്.

*ശുഭദിനം*

കവിത കണ്ണന്‍

മാരുതിയും ഹുണ്ടായിയും ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യയിലെ കാര്‍ വിപണിയിലേക്ക് കടക്കാന്‍ ടാറ്റാ ഗ്രൂപ്പ് ആഗ്രഹിച്ചു. ഒരു വിദേശ പങ്കാളിയുമായി സഹകരിക്കുന്നതിന് പകരം തദ്ദേശീയമായി കാര്‍ വികസിപ്പിക്കാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചു. അങ്ങനെ 1998 ല്‍ ഇന്‍ഡിക്ക കാര്‍ ജനിച്ചു. പക്ഷേ, കാര്‍ ലോഞ്ച് ചെയ്ത സമയം ശരിയായിരുന്നില്ല. ഒടുവില്‍ ആ കാര്‍ ബിസിനസ്സിനെ തന്നെ വില്‍ക്കാന്‍ ടാറ്റാ തീരുമാനിച്ചു. യുഎസിലെ ഫോര്‍ഡ് മോട്ടോഴ്‌സ് ടാറ്റയുടെ കാര്‍ ഡിവിഷന്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇടപാടിന് അന്തിമരൂപം നല്‍കാന്‍ ഫോര്‍ഡ് ആസ്ഥാനത്തേക്ക് രത്തന്‍ടാറ്റയും ടീമും പോയി. അവിടെ വെച്ച് ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് ടാറ്റയോട് ചോദിച്ചു: നിങ്ങള്‍ക്ക് കാര്‍ നിര്‍മ്മാണത്തെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാസഞ്ചര്‍ കാര്‍ ഡിവിഷന്‍ തുടങ്ങാന്‍ തീരുമാനിച്ചത്? അപമാനം ഏറ്റവാങ്ങി രത്തന്‍ ടാറ്റയും ടീമംഗങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തി. തങ്ങളുടെ കാറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ടാറ്റ തീരുമാനിച്ചു. Indica V2 പുറത്തിറങ്ങി. ഇന്ധനക്ഷമതയും താരതമ്യേന കുറഞ്ഞ പരിപാലനചിലവും ഈ കാറിനെ പ്രിയങ്കരമാക്കി. പിന്നീട് 9 വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലെ മാന്ദ്യം ഫോര്‍ഡ് മോട്ടോഴ്‌സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഫോര്‍ഡിന്റെ ബ്രിട്ടീഷ് ബ്രാന്റുകളായ ജാഗ്വാര്‍, ലാന്‍ഡ്‌റോവര്‍ എന്നീ കമ്പനികളെ 2.3 ബില്യണ്‍ ഡോളറിന് രത്തന്‍ ടാറ്റ വാങ്ങി. 2011 മുതല്‍ 2018 വരെയുളള കാലയളവുകൊണ്ട് ജാഗ്വാര്‍, ലാന്‍ഡ്‌റോവര്‍ ടാറ്റാ ഗ്രൂപ്പിന് 14 ബില്യണ്‍ പൗണ്ട് ലാഭമുണ്ടാക്കി. അപമാനിച്ചവരോട്, വേദനിപ്പിച്ചവരോട് പ്രതികാരം നല്ലതാണ്.. അത് പലപ്പോഴും മധുരതരവുമാണ്.. പക്ഷേ, അത് വ്യക്തികളോടല്ല വേണ്ടത് .. പകരം അവസ്ഥകളോടാണ്.. സാഹചര്യങ്ങളോടാണ്.. അതെ, പ്രതികാരം അത് ചെയ്യാനുളളതാണ് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *