P3 yt cover

https://dailynewslive.in/ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നോയല്‍ ടാറ്റ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്. സര്‍ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തന്‍ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവില്‍ നോയല്‍ ടാറ്റ.

https://dailynewslive.in/ തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ*

*

class="selectable-text copyable-text x117nqv4">സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 10 ലെ വിജയി : ആതിര ദീപു, കല്ലാര്‍, രാജപുരം പോസ്റ്റ്, കാസറഗോഡ്‌*

https://dailynewslive.in/ കെ.കെ രമ എംഎല്‍എ യുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

https://dailynewslive.in/ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേല്‍ ചോദ്യത്തിനും അടിയന്തര പ്രമേയത്തിനും അനുമതി നല്‍കിയില്ലെന്നും സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. കേരള നിയമസഭ കൗരവ സഭയായി മാറുകയാണെന്നും ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് നിയമസഭയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാടും ചേലക്കരയിലുമുള്ള സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന് എംഎല്‍എ പിവി അന്‍വര്‍ . ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ലെന്നും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറിയെന്നും പി വി അന്‍വര്‍ പറഞ്ഞു. എംആര്‍ അജിത് കുമാര്‍ ഇപ്പോള്‍ തന്നെ ബിജെപിയാണെന്നും ഔദ്യോഗികമായി പിന്നീട് ബിജെപിയില്‍ ചേരുമെന്നും പലരും ഒളിച്ചും പാത്തുമാണ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഎം പിബി അംഗം വിജയരാഘവന്‍. പാലക്കാട് എഴുതി തള്ളേണ്ട സീറ്റ് അല്ലെന്നും മുന്‍പ് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ച മണ്ഡലമാണിതെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിജയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ശബരിമല ദര്‍ശനത്തിനായി സ്‌പോട് ബുക്കിങില്‍ ഇളവ് അനുവദിച്ചേക്കും. വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. സ്‌പോട് ബുക്കിങ് നിര്‍ത്തിയതിനെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സ്‌പോട് ബുക്കിങ് അനുവദിച്ചേക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതി എന്ന് തീരുമാനിച്ചത്.

https://dailynewslive.in/ 93 ഡിപ്പോകളില്‍ നിന്നും 85% ഡിപ്പോകള്‍ ഇപ്പോള്‍ ലാഭത്തിലാണെന്നും ലാഭത്തിലേക്ക് എത്തിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും നേട്ടങ്ങള്‍ കൈവരിക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസുകള്‍ ഘട്ടം ഘട്ടമായി സിഎന്‍ജിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും അതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍

◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ വയനാട് തുരങ്ക പാത പദ്ധതിക്ക് വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. തുരങ്കപാതക്കായി തുരക്കുന്ന മലകള്‍ നിരവധി ഉരുള്‍പൊട്ടലുകള്‍ നടന്ന മേഖലയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പൊലീസ് എഫ്‌ഐആറില്‍ യഥാര്‍ത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. തെക്കു പടിഞ്ഞാറന്‍ മുറിയിലെ പാള പ്ലേറ്റുകള്‍, വടക്ക് പടിഞ്ഞാറന്‍ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറന്‍സിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഷിബിന്‍ കൊലക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഒക്ടോബര്‍ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബര്‍ 15 നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

https://dailynewslive.in/ ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ വനിതാ സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ മരട് പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തു. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് കേസ്.

https://dailynewslive.in/ കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്‌പെന്റ് ചെയ്തു. നേരത്തെ കാസര്‍കോടുള്ള അബ്ദുള്‍ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ ജൂണില്‍ മര്‍ദ്ദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവറായ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തത്.

https://dailynewslive.in/ പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും പുറത്തെടുത്തശേഷം തുറന്നുവിടാന്‍ പാടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കിയതോടെ വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ കാക്കത്തോട് സ്വദേശി ബാബു മാഷിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്.

https://dailynewslive.in/ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു. ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ് കാട്ടാന കുത്തിമറിച്ചത്. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കാട്ടാന കേടുപാടുകള്‍ വരുത്തി. കുരിശുപള്ളിയുടെ ചില്ലുകള്‍ കാട്ടാന തകര്‍ത്തു.

https://dailynewslive.in/ പാലക്കാട് കാരപ്പൊറ്റ മാട്ടുവഴിയില്‍ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയെ പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷമീറയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മഥന്‍കുമാറിനെതിരെ വധശ്രമത്തിന് കേസ് ചുമത്തി.

https://dailynewslive.in/ തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തില്‍ ജയകുമാര്‍ നമ്പൂതിരിയാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുന്‍പാണ് ക്ഷേത്രത്തില്‍ തീപിടിത്തം ഉണ്ടായത്.

https://dailynewslive.in/ കണ്ണൂര്‍ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഭാര്യ സുനിത പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

https://dailynewslive.in/ സെന്‍സെന്‍ (xenZen) എന്ന ഹാക്കര്‍ ടെലഗ്രാമിലൂടെയും വെബ്സൈറ്റിലൂടെയും 3.1 കോടി ഇന്ത്യക്കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ പുറത്തുവിട്ടു. രണ്ട് ടെലഗ്രാം ചാറ്റ്‌ബോട്ടുകളിലൂടെയായിരുന്നു ലീക്കായ വിവരങ്ങള്‍ ലഭ്യമായിരുന്നത്. ഒരു ചാറ്റ്‌ബോട്ടില്‍ പിഡിഎഫ് ഫയലായും മറ്റൊന്നില്‍ സാംപിള്‍ വിവരങ്ങളായും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുത്തവരുടെ പേര്, പോളിസി നമ്പര്‍, ഫോണ്‍ നമ്പര്‍, പാന്‍ വിവരങ്ങള്‍, ക്ലെയിം ചരിത്രം എന്നിവ സെന്‍സെന്‍ പരസ്യപ്പെടുത്തി. സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറാണ് വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയതെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്.

https://dailynewslive.in/ തെന്നിന്ത്യന്‍ അഭിനേതാക്കളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതി തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്ക് നോട്ടീസ് അയച്ചു. ഒക്ടോബര്‍ 23നകം വിശദീകരണം നല്‍കാനാണ് സുരേഖയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാന മന്ത്രിക്കെതിരെ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന അക്കിനേനി നല്‍കിയ കേസിലാണ് നോട്ടീസ്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷണം പോയി. ബംഗ്ലാദേശിലെ സത്ഖിരയിലെ ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. 2021ലെ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടമാണിത്. മോഷ്ടാവിനെ തിരിച്ചറിയാന്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗര്‍ പൊലീസ് പറഞ്ഞു.

https://dailynewslive.in/ യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ഫാമില്‍ നടത്തിയ റെയ്ഡില്‍ വന്‍ പുകയില ശേഖരം പിടിച്ചെടുത്തു. വിപണിയില്‍ ഏകദേശം 27 കോടി രൂപ വിലമതിക്കുന്ന 7,195 കിലോ പുകയിലയും, പുകയില ഉല്‍പ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും നിയമ നടപടികള്‍ക്കായി പ്രതികളെ ജുഡീഷ്യല്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

https://dailynewslive.in/ ഇറാനെതിരെ തിരിച്ചടിക്കാന്‍ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തിയോ സൈനിക താവളങ്ങളോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത്തരത്തില്‍ ഇസ്രായേലിന് നല്‍കുന്ന ഏതൊരു സഹായവും സ്വീകാര്യമല്ലെന്നും ഇറാന്‍ അറിയിച്ചു.

https://dailynewslive.in/ ഇസ്രായേല്‍ സൈനിക താവളങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല. ഹൈഫ-കാര്‍മല്‍ പ്രദേശത്തെ ഇസ്രായേലി സൈനിക താവളങ്ങള്‍, സൈനിക ആസ്ഥാനങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലിന്റെ അയണ്‍ ഡോം, ഡേവിഡ് സ്ലിംഗ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കാവല്‍ നിന്നിട്ടും ഹിസ്ബുല്ലയുടെ ഡ്രോണിനെ തടയാന്‍ ഇസ്രായേലിന് സാധിക്കാഞ്ഞത് വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ ഹൂപ്പോ ഡ്രോണ്‍ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ഇന്നിംഗ്‌സ് തോല്‍വി. ആദ്യ ഇന്നിംഗ്‌സില്‍ 556 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ ഇന്നിംഗ്‌സിനും 47 റണ്‍സിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം ഇന്നിംഗ്‌സില്‍ 500ന് മുകളില്‍ റണ്‍സടിച്ചിട്ടും ഒരു ടീം ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് കളിയിലെ താരം. സ്‌കോര്‍ പാകിസ്ഥാന്‍ 556, 220, ഇംഗ്ലണ്ട് 823-7

https://dailynewslive.in/ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 89-ാം മിനിറ്റില്‍ നേടിയ വിജയഗോളിലൂടെ ചിലിയെ 2-1 ന് തോല്‍പിച്ച് ബ്രസീല്‍. രണ്ടാം മിനിറ്റില്‍ ചിലി ലീഡ് ചെയ്തതെങ്കിലും പിന്നീട് ബ്രസീല്‍ രണ്ട് ഗോളുകളോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. അതേസമയം മറ്റൊരു യോഗ്യതാ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയ്ക്കെതിരേ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് വെനസ്വേല സമനില പിടിച്ചത്.

https://dailynewslive.in/ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് റെക്കോഡ് തകര്‍ച്ച. ഒരു ഡോളറിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയ നിരക്ക് 83 രൂപ 99 പൈസയാണ്. സെപ്തംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപ 98 പൈസയായിരുന്നു. അസംസ്‌കൃത എണ്ണ വില വര്‍ധന, ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ പണമൊഴുക്ക് എന്നിവയാണ് തകര്‍ച്ചക്ക് കാരണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ച മുന്‍പ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.

https://dailynewslive.in/ രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോഡ്. യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ആറുമാസ കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി- ജൂണ്‍ കാലയളവില്‍ 7897 കോടി ഇടപാടുകള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ജനുവരിയില്‍ 803 കോടി ഇടപാടുകളാണ് നടന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഇത് 1390 കോടിയായാണ് ഉയര്‍ന്നത്. ഇടപാടുകളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് സമാനമായി മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 2023 ജനുവരിയില്‍ 12.98 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ മൂല്യം 20.07 ലക്ഷം കോടിയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ലെ ആദ്യ പകുതിയില്‍ 5190 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇതാണ് 2024 ആദ്യ പകുതിയായപ്പോള്‍ 7897 കോടിയായി ഉയര്‍ന്നത്. 52 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ മൂല്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 83.16 ലക്ഷം കോടിയില്‍ നിന്ന് 116.63 ലക്ഷം കോടിയായാണ് ഇടപാടുകളുടെ മൂല്യം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

https://dailynewslive.in/ കാര്‍ത്തിയെ നായകനാക്കി സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മെയ്യഴകന്‍’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. ‘പോറേന്‍ നാ പോറേന്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഉമാദേവിയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. വിജയ്നരൈനും കമല്‍ ഹാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 96 എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സി പ്രേംകുമാറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ ആര്‍ ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വയലന്‍സിന് പ്രാധാന്യമുള്ള ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സിന്റെ പ്രഥമ നിര്‍മ്മാണ സംരംഭമാണ്. ഓ മൈ ഗോഡ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, സത്യ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സോളമന്റെ മണവാട്ടി സോഫിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമ്പു വില്‍സണ്‍, ആട്ടം ഫെയിം ജോളി ആന്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവര്‍ക്കൊപ്പം നവാഗതരായ മരിയ അഭിഷ്, അഡ്രിയന്‍ അഭിഷ്, ആന്‍ഡ്രിയ അഭിഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

https://dailynewslive.in/ പാരിസ് മോട്ടോര്‍ ഷോയുടെ മുന്നോടിയായി ഡാസിയ ബിഗ്സ്റ്റര്‍ 7 സീറ്റര്‍ എസ്യുവി പുറത്തിറക്കി. ഡാസിയയുടെ ബിഗ്സ്റ്റര്‍ 7 സീറ്റര്‍ ഇന്ത്യയിലെത്തിയാല്‍ റെനോ ഡസ്റ്റര്‍ 7 സീറ്ററായി മാറും. അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍ വലിപ്പത്തിലുള്ള പുതുതലമുറ ഡസ്റ്റര്‍ ഇന്ത്യയിലെത്തും. വലിപ്പത്തിലുള്ള മാറ്റം തന്നെയാണ് പുതു തലമുറ ഡസ്റ്ററിലെ പ്രധാന മാറ്റം. 4,750 എംഎം നീളം, 1,810എംഎം വീതി, 1,710എംഎം ഉയരം എന്നിങ്ങനെയാണ് പുതു ഡസ്റ്ററിന്റെ വലിപ്പം. നീളത്തില്‍ മാത്രം 230എംഎം കൂടുതല്‍. വീല്‍ബേസാണെങ്കില്‍ 43എംഎം വര്‍ധിച്ച് 2,700 എംഎമ്മിലേക്കെത്തിയിരിക്കുന്നു. മൂന്നു പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായാണ് രാജ്യാന്തര വിപണിയില്‍ ഡാസിയ ബിഗ്സ്റ്റര്‍ ഇറങ്ങുന്നത്. ഇന്ത്യിയലേക്കെത്തുമ്പോള്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കാണ് സാധ്യത. 1.6 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡും 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും. ഡീസല്‍ വകഭേദം ഒഴിവാക്കിയേക്കും. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്ത രാജ്യങ്ങളിലായിരിക്കും ബിഗ്സ്റ്ററിന്റെ ഡീസല്‍ മോഡലെത്തുക.

https://dailynewslive.in/ ഞാന്‍ ഒറ്റയ്ക്കു പണിയെടുക്കുന്ന അടുക്കളയോ? എനിക്കിഷ്ടമുള്ള ടിവി ചാനലുകള്‍ വെക്കുമ്പോള്‍ ബാക്കിയെല്ലാവരും അലോസരം കാണിക്കുന്ന സ്വീകരണമുറിയോ? മൗനത്തിന്റെ തണുപ്പില്‍ ഉറഞ്ഞുപോയ കിടപ്പുമുറിയോ? ഏതാണ് എന്റെ മുറി? ഒറ്റപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ വിഹ്വലതകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരം. സ്വന്തം ഇടം തേടുന്ന കുറേയേറെ മനുഷ്യരെക്കുറിച്ചുള്ള പതിമൂന്നു കഥകള്‍. ‘നീലയും ചുവപ്പും നിറമുള്ള തത്ത’. സന്ധ്യ ഇ. മാതൃഭൂമി. വില 178 രൂപ.

https://dailynewslive.in/ അസ്വസ്ഥയും വേദനയും ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ. അറുപത് ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലയളവില്‍ ഒരു തവണയെങ്കിലും മൂത്രനാളിയിലെ അണുബാധ ഉണ്ടാകാമെന്ന് കണക്കാക്കുന്നു. നിങ്ങള്‍ക്ക് അടിക്കടി ഈ അണുബാധയുണ്ടാകുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ചിലപ്പോള്‍ നിങ്ങളുടെ ഫ്രിഡ്ജും ആകാമെന്ന് അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. മലിനമാക്കപ്പെട്ട മാംസത്തില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയയാണ് ഇവിടെ വില്ലനാകുന്നത്. ഇ കോളി ബാക്ടീരിയ മൂലം മലിനമാക്കപ്പെട്ട ഇറച്ചി ഓരോ വര്‍ഷവും അമേരിക്കയില്‍ അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും മൂത്രനാളിയിലെ അണുബാധയുണ്ടാക്കുന്നതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ഇവിടെ സ്റ്റോറുകളില്‍ സൂക്ഷിക്കപ്പെടുന്ന 30 മുതല്‍ 70 ശതമാനം മാംസ ഉത്പന്നങ്ങളിലും ഇ കോളി സാന്നിധ്യമുള്ളതായാണ് കണക്കാക്കുന്നത്.

കന്നുകാലികളിലെ വ്യാപകമായ ആന്റിബയോട്ടിക്‌സ് ഉപയോഗം മനുഷ്യരില്‍ ആന്റിബയോട്ടിക് പ്രതിരോധമുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി, മൂത്രദ്വാരം എന്നിങ്ങനെ മൂത്രാശയ സംവിധാനത്തിന്റെ ഏതൊരു ഭാഗത്തും അണുബാധയുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ അണുബാധ സങ്കീര്‍ണ്ണമാകുകയും വൃക്കനാശത്തിലേക്ക് നയിക്കുകയും ചെയ്യും. ഗര്‍ഭിണികളില്‍ മൂത്രാശയ അണുബാധ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ കുറഞ്ഞ ശരീര ഭാരം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.07, പൗണ്ട് – 109.85. യൂറോ – 91.99, സ്വിസ് ഫ്രാങ്ക് – 98.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.67, ബഹറിന്‍ ദിനാര്‍ – 223.04, കുവൈത്ത് ദിനാര്‍ -274.26, ഒമാനി റിയാല്‍ – 218.38, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.05, കനേഡിയന്‍ ഡോളര്‍ – 61.12.