P9 yt cover

https://dailynewslive.in/ വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് 2017 ല്‍ കേസ് എടുത്തത്. എന്നാല്‍ 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്നും ഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

https://dailynewslive.in/ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കി. ചാവക്കാട്, ഗുരുവായൂര്‍, ഒരുമനയൂര്‍ താലൂക്കുകളിലെ പത്തേക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നല്‍കിയത്. തങ്ങള്‍ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങള്‍ വ്യക്തമാക്കി. ഈ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 11 ലെ വിജയി : ശശീന്ദ്രന്‍.പി.ജി, മുരിങ്ങൂര്‍, ചാലക്കുടി, തൃശൂര്‍*

https://dailynewslive.in/ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോണ്‍ഗ്രസും വ്യാജ വാഗ്ദാനം നല്‍കുകയാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കര്‍. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇവിടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു അധികാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ലെന്നും ചേലക്കരയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച ലഘുലേഖ വിതരണം ചെയ്തതിലും കേസില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂ പ്രശ്നത്തില്‍ ഒരു മുസ്ലിം സംഘടനകളും നാട്ടുകാര്‍ക്കെതിരല്ലെന്നും പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന പ്രശ്നം സംഘപരിവാറിന് വേണ്ടി നീട്ടിക്കൊണ്ടുപോവുകയാണെന്നും വിഷയം കോടതിക്ക് പുറത്ത് സര്‍ക്കാരിന് തീര്‍പ്പാക്കാവുന്നതാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേന്ദ്രമന്ത്രി സുരേഷ്ഗോപി ബിജെപിയിലെ മിതവാദിയെന്ന് ഇടത് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം റൂമില്‍ കയറ്റി ശാസിച്ചല്ലേയുള്ളൂവെന്നും ഉത്തരേന്ത്യയില്‍ തല വെട്ടും കൈവെട്ടുമാണ് നടക്കാറുളളതെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം. അത്തരം പ്രശ്നങ്ങളൊന്നും കേരളത്തിലില്ലെന്നും റിയാസ് പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്

*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഗോപാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തിയതെന്നും ഫോണ്‍ ഹാക്ക് ചെയ്തതില്‍ ശാസ്ത്രീയ തെളിവുകള്‍ അപൂര്‍ണമാണെന്നും പോലീസ് പറഞ്ഞു. ഗ്രൂപ്പില്‍പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചാല്‍ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ഡിജിപിക്ക് പരാതി നല്‍കി. സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സര്‍വീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി.

https://dailynewslive.in/ വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസ്. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ടെന്നും കൂടുതല്‍ പ്രതികരണം സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എന്‍.പ്രശാന്ത് ഐഎഎസിനെ നേരത്തേ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയില്‍ വളരെ സന്തോഷമെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സര്‍ക്കാര്‍ നടപടി നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെന്‍ഷനെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്നും , മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനം നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചതിനെ തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുകയെന്നും എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേര്‍ത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. ഇത് സംബന്ധിച്ച് അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. 177ാം ബൂത്തിലെ 37 വോട്ടര്‍മാര്‍ ആ പ്രദേശത്തുള്ളവരല്ലെന്നും മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ഇവിടെ ചേര്‍ത്തിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും മരിച്ചവരുടെ പേരില്‍ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണന്‍ എംപിയുമായുളള ചിത്രവും മുഖ്യമന്ത്രിയും മോദിയുമായുളള ചിത്രവുമാണ് കുഴല്‍നാടന്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചത്. നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ഉന്നത പദവി വഹിക്ക്, ഞാന്‍ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിലും, നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ പോയി തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് പ്രധാനമന്ത്രിക്ക് ഒപ്പമുളള ചിത്രത്തിനും നല്‍കിയാണ് കുഴല്‍നാടന്റെ ട്രോള്‍.

https://dailynewslive.in/ മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്നും നിയമ പ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും സിഎംആര്‍എല്‍ ദില്ലി ഹെക്കോടതിയില്‍ പറഞ്ഞു. കേസ് അനന്തമായി നീട്ടികൊണ്ടുപോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു.

https://dailynewslive.in/ ആദ്യ സീപ്ലെയിന്‍ പദ്ധതി നടപ്പാകാതെ പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മതിയായ ചര്‍ച്ചകള്‍ നടത്താതിരുന്നത് കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്നത്തെയും ഇന്നത്തെയും പദ്ധതി ഒന്നല്ലെന്നും മന്ത്രി പ്രതികരിച്ചു. സീ പ്ലെയിന്‍ പദ്ധതിക്ക് 2013ല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ലെന്നും പക്ഷേ ഞങ്ങള്‍ ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കായലില്‍ ഇറക്കുന്നതിലാണ് മത്സ്യത്തൊഴിലാളികളും യൂണിയനുകളും എതിര്‍പ്പുയര്‍ത്തിയതെന്നും ഇത് ഡാമിലാണ് ഇറക്കുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സീ പ്ലെയിനില്‍ ഇടത് സര്‍ക്കാര്‍ മേനിപറയുന്നതു കേട്ടാല്‍ ചിരിയാണ് വരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013 ല്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.എമ്മുകാരെന്നും എന്തേ ഇപ്പോള്‍ മീന്‍ കുഞ്ഞുങ്ങളെ മാറ്റി പാര്‍പ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

https://dailynewslive.in/ വയനാട് ദുരിത ബാധിതര്‍ക്കായി ആലപ്പുഴയില്‍ ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ കായംകുളം പുതുപ്പള്ളി മുന്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. 1200 ഓളം ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍.

https://dailynewslive.in/ ഫറോക്ക് നഗരസഭയിലെ കൗണ്‍സിലര്‍ ഷനൂബിയ നിയാസിന് നേരെ ആക്രമണം. ആര്‍ജെഡിയില്‍ നിന്ന് മുസ്ലിം ലീഗില്‍ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആര്‍ജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗില്‍ ചേര്‍ന്നത് ഇതിനെ തുടര്‍ന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാന്‍ ശ്രമിച്ചത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു സംഭവം.

https://dailynewslive.in/ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു. സ്പ്രിംഗ്‌ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അഴിമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധു നിയമനം വരെയുള്ള അഴിമതികളാണ് പുസ്തകത്തിലുള്ളത്. ഈ അഴിമതികള്‍ കണ്ടു പിടിച്ചതെങ്ങനെയെന്നും അവ ഓരോന്നും പുറത്തു കൊണ്ടു വന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്ന പുസ്തകം തയ്യാറാക്കിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ബി.വി.പവനനാണ്.

https://dailynewslive.in/ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരിന്‍. അടുത്ത വര്‍ഷവും ഇനിയുള്ള വര്‍ഷങ്ങളില്‍ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുമെന്ന് സരിന്‍ ആശംസിച്ചു. പിറന്നാള്‍ ദിനത്തില്‍ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

https://dailynewslive.in/ ആദിവാസി സ്ത്രീകള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച നാല് പേരെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടി. മാനന്തവാടി വരടിമൂല മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി കെ. ലക്ഷ്മി(44), അഞ്ചുകുന്ന് എടത്തുംകുന്ന് ഉന്നതിയില്‍ സുനിത(24), എരുമതെരുവ് പുളിഞ്ചോട് മൂച്ചിതറക്കല്‍ വീട്ടില്‍ കെ.വി. സെറീന(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ ബലാല്‍സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോതഗിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം വാദം കേള്‍ക്കണമെന്ന് റോതഗി ആവശ്യപ്പെടുകയായിരുന്നു. പരാതി നല്കാന്‍ എട്ടു വര്‍ഷം എന്തിനെടുത്തു എന്ന ചോദ്യം രണ്ടംഗ ബഞ്ചിന് നേതൃത്വം നല്കുന്ന ജസ്റ്റിസ് ബേല എം ത്രിവേദി ആവര്‍ത്തിച്ചു.

https://dailynewslive.in/ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ 84 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടിയാണ് മരിച്ചത്.

https://dailynewslive.in/ തൃശൂര്‍ എടമുട്ടത്ത് ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരണ്‍ കൃഷ്ണ ( 23 ) ആണ് മരിച്ചത്. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

https://dailynewslive.in/ രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്റെ പേര്. ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍-ടു-ദി-ഹോം സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ബിഎസ്എന്‍എല്‍ ഐഎഫ്ടിവി അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ വിമാനങ്ങളില്‍ ഇനി മുതല്‍ ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ. വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക ഭക്ഷണമായിരിക്കുമെന്നും ഇത് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുകയും വേണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

https://dailynewslive.in/ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂള്‍ കുട്ടികളുടെ ആര്‍ത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബര്‍ 2-ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ നിര്‍ദ്ദിഷ്ട ഫാര്‍മസിറ്റി പദ്ധതിക്കെതിരെ തെലങ്കാനയില്‍ കര്‍ഷകരുടെ പ്രതിഷേധം. പദ്ധതി ഫലഭൂയിഷ്ഠമായ കൃഷിഭൂമികളെ വിഷലിപ്തമാക്കുമെന്ന് കര്‍ഷകര്‍ ആരോപിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കലക്ടറും സംഘവും എത്തിയതോടെ ജനക്കൂട്ടം പ്രകോപിതരാവുകയും വികാരാബാദ് ജില്ലയില്‍ ഒരു സംഘം കര്‍ഷകര്‍ ജില്ലാ കലക്ടര്‍ പ്രതീക് ജെയിന്‍, വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു.

https://dailynewslive.in/ ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്നിശമന സേന അംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി.

https://dailynewslive.in/ ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് കാനഡയിലെ ബ്രാംപ്ടണ്‍ ത്രിവേണി ക്ഷേത്രവും കമ്മ്യൂണിറ്റി സെന്ററും നടത്താനിരുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് പരിപാടി റദ്ദാക്കി. ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാന്‍ കഴിയുന്ന കോണ്‍സുലര്‍ ക്യാമ്പ് പരിപാടി ഈ മാസം 17-ന് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണ മുന്നറിയിപ്പ് ലഭിച്ചത്.

https://dailynewslive.in/ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് അപ്പാടെ തള്ളി. ക്രെംലിന്‍ വക്താവ് ഇതിനെ ശുദ്ധമായ ഭാവന എന്നാണ് വിശേഷിപ്പിച്ചത്.

https://dailynewslive.in/ രാജ്യത്ത് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയുള്ള (എസ്.ഐ.പി) നിക്ഷേപം റെക്കോഡ് തലത്തില്‍. ചരിത്രത്തില്‍ ആദ്യമായി എസ്.ഐ.പിയിലൂടെ 25,000 കോടി രൂപയെന്ന റെക്കോഡും ഒക്ടോബറില്‍ മറികടന്നു. 25,323 കോടി രൂപയാണ് ഒക്ടോബറില്‍ എസ്.ഐ.പി വഴി നിക്ഷേപിക്കപ്പെട്ടത്. സെപ്റ്റംബറില്‍ ഇത് 24,509 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ വര്‍ഷം സമാന മാസം 16,928 കോടി രൂപയായിരുന്നു എസ്.ഐ.പി വഴിയുള്ള നിക്ഷേപം. ഈ തുകയിലാണ് വലിയ ഉണര്‍വുണ്ടായത്. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 10.12 കോടിയാണ് എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം. ഒക്ടോബറില്‍ മാത്രം 24.19 ലക്ഷം അക്കൗണ്ടുകള്‍ പുതുതായി തുറന്നു. വിവിധ എസ്.ഐ.പി അക്കൗണ്ടുകളിലായി 13.30 ലക്ഷം കോടി രൂപയാണ് നിക്ഷേപമായുള്ളത്. 2016ല്‍ ഏപ്രിലില്‍ പ്രതിമാസ എസ്.ഐ.പി നിക്ഷേപം 3,122 കോടി രൂപ മാത്രമായിരുന്നു. 2020 മാര്‍ച്ച് എത്തിയപ്പോള്‍ 8,500 കോടി രൂപയായി ഇത് ഉയര്‍ന്നു. 2021 സെപ്തംബറില്‍ 10,000 കോടി പ്രതിമാസ നിക്ഷേപത്തിലേക്ക് എത്തി. 2024 ഏപ്രിലില്‍ ഇത് 20,000 കോടിയായി ഉയര്‍ന്നു.

https://dailynewslive.in/ രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്റെ പേര്. ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍-ടു-ദി-ഹോം (എഫ്ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനില്‍ നിന്ന് സ്വതന്ത്രമായാണ് ഇത് പ്രവര്‍ത്തിക്കുക. അതിനാല്‍ ഉപഭോക്താവിന്റെ എഫ്ടിടിഎച്ച് പ്ലാനില്‍ നിന്ന് ഡാറ്റ ഉപയോഗിക്കില്ല. സെറ്റ്-ടോപ് ബോക്‌സ് ഇല്ലാതെ തന്നെ ടെലിവിഷന്‍ ചാനലുകള്‍ ഈ സേവനത്തിലൂടെ നല്‍കുന്നു. മധ്യപ്രദേശിലും തമിഴ്‌നാട്ടിലുമാണ് ആദ്യ ഘട്ടത്തില്‍ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. മറ്റ് സര്‍ക്കിളുകളിലേക്ക് വൈകാതെ വ്യാപിപ്പിക്കും. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ടിവിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പന. 500ലധികം ലൈവ് ടിവി ചാനലുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാണ്. നിലവില്‍ എല്ലാ ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും സൗജന്യമായി സേവനം ആസ്വദിക്കാം.

https://dailynewslive.in/ ‘പുഷ്പ 2’വില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാനായി നടി ശ്രീലീല വാങ്ങുന്നത് വന്‍ പ്രതിഫലം. ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗത്തില്‍ ‘ഊ ആണ്ടവാ’ എന്ന ഗാനരംഗത്തില്‍ സാമന്ത ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ ചിത്രത്തില്‍ തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീലയാണ് ആടിതിമിര്‍ക്കാന്‍ എത്തുന്നത്. ഒരൊറ്റ ഡാന്‍സിനായി ശ്രീലീല വാങ്ങുന്നത് 3 കോടി രൂപ വരെയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കോടി രൂപയായിരുന്നു സാമന്ത ഒരു ഡാന്‍സിനായി വാങ്ങിയത്. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

https://dailynewslive.in/ ഒറ്റപ്പാലം ഫിലിം അക്കാദമി ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍ ആര്‍ ഐ ഫിലിം വര്‍ക്കേഴ്സ് അസോസിയേറ്റ്സ് അവതരിപ്പിക്കുന്ന പ്രഥമ സംരംഭമാണ് ‘ജവാന്‍ വില്ലാസ്: സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ്’ എന്ന ചിത്രം. സിനിമയെന്ന മായാപ്രപഞ്ചത്തില്‍ എത്തിപ്പെടണമെന്ന് ആഗ്രഹിച്ചു നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അദ്ദേഹം കഥാകൃത്തായും സംവിധായകനായും നായകനായും സിനിമയുടെ സര്‍വ്വ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ആളാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. അരുണ്‍ എസ് ഭാസ്‌ക്കര്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നു. നാല് നായകന്‍മാരില്‍ പ്രധാന നായകനായി വരുന്നതും രചന നിര്‍വ്വഹിക്കുന്നതും ജാഫര്‍ജിയാണ്. ഐശ്വര്യ ജാനകിയാണ് നായിക. മോഹന്‍ സിത്താര, ജയേഷ് സ്റ്റീഫന്‍, എന്‍ ശ്രീനാഥ് എന്നിവര്‍ സംഗീതം പകര്‍ന്ന മൂന്ന് ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫര്‍ജിയും പുന്നടിയില്‍ രവികുമാറുമാണ്.

https://dailynewslive.in/ അടുത്ത കാറിന്റെ പേര് സിറോസ് എന്നായിരിക്കുമെന്ന് സ്ഥിരീകരിച്ച് കിയ. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് എസ്യുവിയായ ഇവി 9-ല്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോഡലാണിത്. കിയ 2.0 യില്‍ നിന്നുള്ള ആദ്യ എസ്യുവി മോഡലായിരിക്കും പുതിയ സിറോസ്. കിയ സിറോസിന്റെ എഞ്ചിന്‍ വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഇതിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ 3-സിലിണ്ടര്‍ യൂണിറ്റ് 118 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും നല്‍കുന്നതിനാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പുതിയ രൂപകല്‍പ്പനയ്‌ക്കൊപ്പം, കോംപാക്റ്റ് എസ്യുവിയുടെ ഇന്റീരിയര്‍ മികച്ച സാങ്കേതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. സുരക്ഷയ്ക്കായി കിയ സിറോസ് എസ്യുവിയില്‍ ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇബിഡി സഹിതമുള്ള എബിഎസ് എന്നിവ വാഗ്ദാനം ചെയ്യും.

https://dailynewslive.in/ ഇന്നു പെയ്ത മഴയിലെന്നപോലെ പുതു ഗന്ധവും പ്രമേയത്തില്‍ വ്യത്യസ്തതയുമുള്ള നോവല്‍. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചുചേര്‍ ക്കുന്ന ഉള്‍ക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരല്‍ത്തു മ്പില്‍പ്പിടിച്ച് ദുഷ്‌കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും. റിഹാന്‍ റാഷിദിന്റെ മാസ്റ്റര്‍പീസ്. ‘പീതോന്മാദം’. റിഹന്‍ റഷീദ്. മനോരമ ബുക്സ്. വില 266 രൂപ.

https://dailynewslive.in/ പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ് പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു. എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും. പ്രമേഹവും അമിത കൊളസ്ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതഘടകങ്ങളാണ്. പിത്താശക്കല്ലിന് മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്. വലതു നെഞ്ചിന്റെ പുറകു വശത്തായി വേദന, വലതു തോളില്‍ വേദന അനുഭവപ്പെടുക, നടുവുവേദന, ഛര്‍ദി, അമിതവിയര്‍പ്പ്, പനി, ദഹനക്കേട്, ക്ഷീണം, ശരീരം മെലിയല്‍, വയറുവേദന, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ ഇവയാണ് ലക്ഷണങ്ങള്‍. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മൂലം രോഗം കണ്ടുപിടിക്കാം. നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ പിത്താശയക്കല്ല് ഒരു പരിധി വരെ പരിഹരിക്കാനാകും. കുമ്പളങ്ങ നീര് അഥവാ വാഴപിണ്ടി നീര് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കല്ല് അലിയാന്‍ സഹായിക്കും. കറ്റാര്‍ വാഴയുടെ നീര് മാതളം പഴത്തിന്റെ ചാറ് ഇവ കല്ലിനെ അലിയിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.41, പൗണ്ട് – 108.07. യൂറോ – 89.69, സ്വിസ് ഫ്രാങ്ക് – 95.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.21, ബഹറിന്‍ ദിനാര്‍ – 223.94, കുവൈത്ത് ദിനാര്‍ -274.64, ഒമാനി റിയാല്‍ – 219.25, സൗദി റിയാല്‍ – 22.47, യു.എ.ഇ ദിര്‍ഹം – 22.98, ഖത്തര്‍ റിയാല്‍ – 23.13, കനേഡിയന്‍ ഡോളര്‍ – 60.46.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *