◾https://dailynewslive.in/ ടൂറിസം വികസനത്തിന് കരുത്തേകി ബോള്‍ഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിന്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. സ്ഥലം ഏറ്റെടുപ്പെന്ന വെല്ലുവിളിയും ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക എന്ന വെല്ലുവിളിയും സീ പ്ലെയിന്‍ കൊണ്ട് മറികടക്കാന്‍ പറ്റുമെന്നും മന്ത്രി റിയാസ് പറഞ്ഞു. മൈസുരുവില്‍ നിന്ന് ഇന്നലെയാണ് കനേഡിയന്‍ കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്.
◾https://dailynewslive.in/
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 10 ലെ വിജയി : സരോജിനി.പി.വി, കണ്ടംകുളങ്ങര, കുഞ്ഞിമംഗലം, കണ്ണൂര്‍*
◾https://dailynewslive.in/ സി പ്ലെയിന്‍ പദ്ധതി പത്തു കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്രയും വൈകിപ്പിച്ചതിന് പിണറായി വിജയന്‍ ക്ഷമ ചോദിക്കണമെന്നും യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നുവെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സിപിഎം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നുവെന്നും അന്ന് പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്ത മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സീ പ്ലെയിന്‍ പദ്ധതി മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ വനം വകുപ്പ് ആശങ്ക അറിയിച്ചു. ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനം സൃഷ്ടിക്കുമെന്നുമാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. എന്നാല്‍ നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ സീ പ്ലെയിന്‍ പദ്ധതിയുടെ റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കുകയെന്നും ഇന്ന് ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിന്‍ ഓടിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അതോടൊപ്പം സീ പ്ലെയിനുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണകാലത്ത് സമരം ചെയ്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അന്നത്തെ സാഹചര്യം അല്ല ഇന്നുള്ളതെന്നും കേന്ദ്ര നയം തന്നെ മാറിയെന്നും കൂടുതല്‍ ഉദാരമായെന്നും റിയാസ് പറഞ്ഞു. മറ്റു വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ മുനമ്പം ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീര്‍ തോരാനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നവംബര്‍ 22 ന് ഉന്നതതല യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഐഎഎസ് രംഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഐ എ എസ് തലപ്പത്തെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കുമെന്നും മന്ത്രി കെ രാജന്‍. ഏതുവിധത്തിലും പ്രവര്‍ത്തിക്കാമെന്ന തരത്തില്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും, നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകണമെന്നും അതിനെതിരായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കള പറിക്കാന്‍ ഉപയോഗിക്കുന്ന വീഡറുമായി ബന്ധപ്പെട്ടുള്ള കുറിപ്പ് പങ്കുവെച്ച് പ്രകോപനം തുടര്‍ന്ന് എന്‍.പ്രശാന്ത് ഐ എ എസ്. കര്‍ഷകനാണ് കള പറിക്കാന്‍ ഇറങ്ങിയതാ എന്നും കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു എന്നുമാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദങ്ങളില്‍ സര്‍ക്കാര്‍ നടപടിക്ക് ഇന്ന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലൂസിഫര്‍ സിനിമയിലെ ഡയലോഗും ചേര്‍ത്തുള്ള പ്രശാന്തിന്റെ കുറിപ്പ്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മന്ത്രി സഭയിലെ പട്ടികജാതി പ്രതിനിധിയായിരുന്ന കെ. രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടതെന്നും ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായിട്ടുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.
◾https://dailynewslive.in/ മാത്യു കുഴല്‍നാടന്‍ നിലയും വിലയുമില്ലാത്തവനെന്നും പറയുന്നത് ജാതി രാഷ്ട്രീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പട്ടികജാതി മന്ത്രിയില്ലെന്ന കുഴല്‍നാടന്റെ പ്രസ്താവന തരം താണതാണെന്നും കോണ്‍ഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍നാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും ഇത്തരം തരംതാണ പ്രസ്താവനയിലൂടെ കുഴല്‍നാടന്‍ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് തോല്‍ക്കുമെന്ന് തുടക്കത്തിലെ അറിയാമെന്നും അതാണ് പേരിനു വന്നു പ്രചരണം നടത്തിയതെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ പ്രതിപക്ഷ നേതാവിന് സ്വപ്നം കാണാന്‍ അവകാശം ഉണ്ടെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ സി മൊയ്തീന്‍. യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പുറത്ത് നിന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന വി ഡി സതീശന്റെ അവകാശവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഈ തെരഞ്ഞെടുപ്പില്‍ വഖഫ് വിഷയമാണ് പ്രധാന ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്നും വയനാട്ടില്‍ ഇടതുമുന്നണികളേയും പിന്നിലാക്കി മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ 5000 ത്തോളം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന വി. ഡി സതീശന്റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണം. പ്രിയങ്ക ഗാന്ധിയുടെ കന്നിതെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കൊട്ടികലാശത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തി. സുല്‍ത്താന്‍ ബത്തേരിയിലാണ് പ്രിയങ്ക ഗാന്ധിയുടെ കൊട്ടികലാശം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലുമുള്ള റോഡ്ഷോകളിലും പങ്കെടുക്കും.
◾https://dailynewslive.in/ പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ പത്തനംതിട്ട എസ്പിക്ക് സിപിഎം പരാതി നല്‍കി. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പേജിന്റെ അഡ്മിന്മാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം എന്നും റിപ്പോര്‍ട്ടുകള്‍. വീഡിയോ അപ്ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ പാലക്കാട് തന്നെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്സാപ്പില്‍ കിട്ടിയിരുന്നു എന്നും പ്രഖ്യാപനം വന്നപ്പോള്‍ ഡിലീറ്റ് ചെയ്തെന്നും വെളിപ്പെടുത്തി കെ മുരളീധരന്‍. അത്തരത്തില്‍ ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യില്‍ നിന്നായിരിക്കും കത്ത് ചോര്‍ന്നതെന്നും പാലക്കാട് സ്ഥാനാര്‍ത്ഥി സംബന്ധിച്ച് വിയോജിപ്പുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ കൂടിയാലോചന നടത്തിയില്ല എന്ന പരാതി ഉണ്ടായിരുന്നെങ്കിലും മുഖം വീര്‍പ്പിച്ച് മാറി നില്‍ക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പ്രചാരണത്തിന് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കുറ്റിപ്പുറം മേഖലയില്‍ നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കണ്ട ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയം. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ബലാല്‍സംഗ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകള്‍ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തില്‍ വിമര്‍ശിച്ചു. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലെന്നും ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.
◾https://dailynewslive.in/ ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്നും സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പിവി സുരേന്ദ്രനാഥ്, ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാനസികനില സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങി തിരയില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ നെടുമണ്‍ സ്വദേശിയായ ശ്രീജിത്തിന്റെ മൃതദേഹമാണ് കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. ഭാര്യക്കും ബന്ധുക്കള്‍ക്കുമൊപ്പം ഇന്നലെ ബീച്ചിലെത്തിയതായിരുന്നു ശ്രീജിത്ത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കര്‍ണാടക സ്വദേശിയും കടലില്‍ പെട്ട് മരിച്ചിരുന്നു.
◾https://dailynewslive.in/ തൃശൂരിലെ എരുമപ്പെട്ടിയില്‍ സ്വകാര്യ ബസിടിച്ച് സൈക്കില്‍ യാത്രികന്‍ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടില്‍ നാരായണന്‍കുട്ടി (74) ആണ് മരിച്ചത്. എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
◾https://dailynewslive.in/ തന്നെ ഇനിയാരും ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന് നടന്‍ കമല്‍ഹാസന്‍. കലാകാരന്‍ കലയേക്കാള്‍ വലുതല്ലെന്നും തന്റെ അപൂര്‍ണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള തന്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും തന്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലര്‍ത്താനുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നും കമല്‍ പറഞ്ഞു.
◾https://dailynewslive.in/ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ ശുപാര്‍ശ ചെയ്തത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആയിരുന്നു. ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി അംഗീകാരം ലഭിച്ചതിന് ശേഷമാണ് ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
◾https://dailynewslive.in/ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലെ നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര ദിസനായകെ. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുന്നത് അംഗീകരിക്കാനാകില്ലെന്നും വടക്കന്‍ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നതെന്നും ഇത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്റ് അനുര വ്യക്തമാക്കി.
◾https://dailynewslive.in/ ഡിഎന്‍എ ടെസ്റ്റിംഗ് കമ്പനി ഉപഭോക്താക്കളുടെ ബയോമെട്രിക്സ് ഉള്‍പ്പെടെയുള്ള ഡാറ്റയുമായി മുങ്ങിയെന്ന് പരാതി. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ബന്ധമുള്ള അറ്റ്‌ലസ് ബയോമെഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ജനിതക ഘടന, ചില രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ച് ഡിഎന്‍എ പരിശോധിച്ച് വിവരം നല്‍കുന്ന കമ്പനിയാണിത്.
◾https://dailynewslive.in/ കാനഡയില്‍ എച്ച്-5 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. എച്ച് 5 ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ വെബ്‌സൈറ്റില്‍ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
◾https://dailynewslive.in/ അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ അറിയിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച ഇമെയില്‍ ലഭിച്ചതായും വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശവും തേടാന്‍ പാകിസ്താന്‍ ഭരണകൂടത്തെ സമീപിച്ചതായും പിസിബി വ്യക്തമാക്കി.
◾https://dailynewslive.in/ എല്‍.ഐ.സി 2025 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രകടനം സംബന്ധിച്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 18,082 കോടി രൂപയാണ്. 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍ ഇത് 17,469 കോടി രൂപയായിരുന്നു. 3.51 ശതമാനത്തിന്റെ വളര്‍ച്ച. ഒന്നാം വര്‍ഷ പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍ 61.07 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് എല്‍.ഐ.സി ക്കുളളത്. 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 58.50 ശതമാനം ആയിരുന്നു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ആറ് മാസ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം 2,33,671 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 2,05,760 കോടി രൂപയായിരുന്നു. പ്രീമിയം വരുമാനത്തില്‍ 13.56 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസ കാലയളവില്‍ വ്യക്തിഗത വിഭാഗത്തില്‍ മൊത്തം 91,70,420 പോളിസികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 80,60,725 പോളിസികള്‍ ആയിരുന്നു. 13.77 ശതമാനം വളര്‍ച്ച.
◾https://dailynewslive.in/ ലോകത്തെ ആദ്യ ‘ആര്‍ട്ടിസ്റ്റ്’ റോബോട്ടാണ് എയ്ഡ. സ്വന്തം ചിത്രമടക്കം കാന്‍വാസിലാക്കി ലോകത്തെ വിസ്മയിപ്പിച്ച എയ്ഡ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. എയ്ഡ വരച്ച ഒരു ചിത്രം ലേലത്തില്‍ വിറ്റുപോയത് 1.08 മില്യണ് ഡോളറിനാണ്; അഥവാ, 9.1 കോടി ഇന്ത്യന്‍ രൂപക്ക്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞന്‍ അലന്‍ ട്യൂറിങ്ങിന്റെ ഛായാചിത്രം ലണ്ടനിലെ ലേലസ്ഥാപനമായ സൊതബീസാണ് ലേലത്തിനെത്തിച്ചത്. 2.2 മീറ്ററുള്ള ചിത്രത്തിന് ‘എ.ഐ. ഗോഡ്’ എന്നാണ് പേര്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്ലേസിന്റെ സ്മരണാര്‍ഥമാണ് എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിന് എയ്ഡ എന്ന് പേരിട്ടത്.
◾https://dailynewslive.in/ സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് ട്രെയിലര്‍ എത്തി. ചിത്രം നവംബര്‍ 14ന് തിയറ്ററുകളിലെത്തും. സിനിമയില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാകും കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ‘ദുരൂഹ മന്ദഹാസമേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ക്രിസ്റ്റോ സേവ്യര്‍ സംഗീതം ചെയ്ത ഗാനം അഹി അജയനാണ് പാടിയിരിക്കുന്നത്. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം നവംബര്‍ 22ന് തിയറ്ററുകളിലെത്തും. എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഒരിടവേളക്ക് ശേഷമാണ് നസ്രിയ വീണ്ടും മലയാളത്തില്‍ എത്തുന്നത്. ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അപര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാന്‍ ഡിസയറിന്റെ പുതിയ മോഡല്‍ വിപണിയില്‍. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്. എല്‍എക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎന്‍ജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89 ലക്ഷം രൂപയും എജിഎസ് മോഡലിന് 9.34 ലക്ഷം രൂപയും സിഎന്‍ജി 9.84 ലക്ഷം രൂപയും ഇസഡ്എക്ഐ പ്ലസ് മോഡലിന് 9.69 ലക്ഷം രൂപയും എജിഎസിന് 10.14 ലക്ഷം രൂപയുമാണ് വില. ഗ്ലോബല്‍ എന്‍സിഎപിയില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ നേടിയ മാരുതിയുടെ ആദ്യ കാറാണ് ഡിസയര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ നാല് സ്റ്റാറും ഡിസയറിന് ലഭിച്ചു. സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലും. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും.
◾https://dailynewslive.in/ ചലച്ചിത്രസംവിധായകന്‍ ഭരതന്റെ നാടും മനുഷ്യരും മിത്തുകളും സിനിമകളും ഭരതനെന്ന വ്യക്തിയും പ്രമേയമാകുന്ന ഭരതേട്ടന്‍, സമകാലീന ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ പുലവൃത്തം. നീ പ്രതിയോഗി, പുരുഷ മനോവ്യാപാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ജോണി. ഇരുള്‍ത്താര ആമത് ഖാന്‍. സ്ത്രീയുടെ സങ്കീര്‍ണമായ മാനസികഭാവങ്ങളെ പകര്‍ത്തുന്ന ഈശ്വരിയും കൃഷ്ണനും, മാധവി മങ്കയാര്‍കരശി മിതാലി തുടങ്ങി ആഖ്യാനത്തിലും പ്രമേയത്തിലും രൂപഘടനയിലും തികച്ചും വൈവിധ്യം പുലര്‍ത്തിക്കൊണ്ട് കഥാസാഹിത്യത്തില്‍ എഴുത്തുകാരന്റെ മുന്‍നിരസ്ഥാനം ഉറപ്പിക്കുന്ന മികച്ച കഥകള്‍. ‘ഭരതേട്ടന്‍’. സുസ്മേഷ് ചന്ത്രോത്ത്. മനോരമ ബുക്സ്. വില 237 രൂപ.
◾https://dailynewslive.in/ ജോലി ഭാരവും ആത്മാര്‍ഥതയും നിങ്ങളുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ 35 മുതല്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി സമയം നീട്ടുന്നത് ആരോഗ്യത്തിന് അപകടമാണ്. നീണ്ട ജോലി സമയം പ്രധാനമായും രണ്ട് രീതിയില്‍ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക നിഷ്‌ക്രിയത്വം, ഉറക്കമില്ലായ്മ തുടങ്ങിയ അനാരോഗ്യകരമായ പെരുമാറ്റ രീതികളിലേക്ക് ഇത് നയിക്കുന്നു. നീണ്ട സമയം ജോലി ചെയ്യുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിക്കാനും രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുകയും ചെയ്യുന്നു. സ്‌ട്രോക്ക് സാധ്യത കുറയ്ക്കാനായി പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ ഡയറ്റ് തെരഞ്ഞെടുക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാം. ഉപ്പിന്റെ അമിത ഉപഭോഗം കുറയ്ക്കുന്നത് ആരോഗ്യകരമായ രക്തസമ്മദം നിലനിര്‍ത്താന്‍ സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് എപ്പോഴും പ്രധാനമാണ്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കും. ദിവസവും 45 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പതിവ് വ്യായാമം ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് സ്‌ട്രോക്കിന്റെ സാധ്യത വളരെ അധികം കുറയ്ക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ എപ്പോഴും നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കണം. കൃത്യമായ ഇടവേളയിലുള്ള മെഡിക്കല്‍ പരിശോധനകള്‍ ശീലമാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.39, പൗണ്ട് – 108.81. യൂറോ – 90.20, സ്വിസ് ഫ്രാങ്ക് – 96.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 223.92, കുവൈത്ത് ദിനാര്‍ -274.84, ഒമാനി റിയാല്‍ – 219.19, സൗദി റിയാല്‍ – 22.47, യു.എ.ഇ ദിര്‍ഹം – 22.98, ഖത്തര്‍ റിയാല്‍ – 23.01, കനേഡിയന്‍ ഡോളര്‍ – 60.60.