◾https://dailynewslive.in/ ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജിസ്ട്രി അംഗീകരിച്ചില്ല. അറസ്റ്റിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം നീട്ടി ലഭിച്ചില്ലെങ്കില്‍ കെജ്രിവാളിന് ജൂണ്‍ 2 ന് തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ ഹര്‍ജി സമര്‍പ്പിച്ചത്.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. എക്‌സാലോജികിന് അബുദാബിയിലെ കോമേഷ്യല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും എം. സുനീഷുമാണ് അക്കൗണ്ട് ഉടമകള്‍. ഇതിലേക്ക് പി.ഡബ്ല്യൂ.സി, എസ്.എന്‍.സി ലാവലിന്‍ കമ്പനികളില്‍നിന്നും കോടികളെത്തിയെന്നും അദ്ദേഹം ആരോപിച്ചു. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളില്‍നിന്ന് പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു. ആരോപണം തെറ്റാണെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനമായ 12 കോടി രൂപ ആലപ്പുഴയില്‍ നിന്ന് ടിക്കറ്റ് എടുത്തയാള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ആലപ്പുഴയിലെ അനില്‍ കുമാര്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.
◾https://dailynewslive.in/ മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം – വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ ഒന്‍പത് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.
◾https://dailynewslive.in/ മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റേതാണ് വിമര്‍ശനം. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നില്‍ വേറെയും ചില ആളുകള്‍ ഉണ്ടാകും. കേസില്‍ സിബിഐയെ സ്വമേധയാ കക്ഷി ചേര്‍ക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി. 500 വ്യാജ പട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടേ എന്നും, വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ലെന്നും വന്‍ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാര്‍ ഉടമ്പടിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അരൂര്‍ ചന്തിരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയില്‍ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. നിര്‍മാണ ചെലവ് 18.65 കോടി മാത്രമായിരിക്കെ, 22 കോടി ചെലവായെന്ന് കള്ളം പറഞ്ഞുവെന്നും, ഷൂട്ടിങ് തുടങ്ങും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.
◾https://dailynewslive.in/ രാജ്യാന്തര അവയവ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹൈദരാബാദിലേക്ക് പോയേക്കും. ഒന്നാം പ്രതി സബിത്ത് നാസര്‍ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദില്‍ വെച്ച് എന്നതിലാണ് ഇവിടെ ഉള്ള പ്രധാന കണ്ണിയെ തേടി അന്വേഷണസംഘം പോകുന്നത്. അതേസമയം കസ്റ്റഡിയില്‍ കിട്ടിയ സജിത്ത് ശ്യാമിനെയും സബിത് നാസറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും.
◾https://dailynewslive.in/ കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടപടി എടുത്തു. സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച വാഹനം പൊതുനിരത്തില്‍ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി.
◾https://dailynewslive.in/ തൃശ്ശൂരിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധന തുടരുമെന്നും കര്‍ശനമായ നടപടികളിലേക്ക് കടക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ചതിന് പിന്നാലെ ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യേഗത്തിനു ശേഷം പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരത്ത് കടല്‍ക്ഷോഭത്തില്‍ പെട്ട വള്ളങ്ങളിലുണ്ടായിരുന്ന എട്ട് പേരെ തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രക്ഷപ്പെടുത്തി. ഒരു വള്ളത്തിലെ മൂന്ന് പേര്‍ തമിഴ്‌നാട് കുളച്ചല്‍ തുറമുഖത്ത് കയറി രക്ഷപ്പെട്ടു. രണ്ട് പേരെ കണ്ടെത്താനായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തീരദേശ പോലീസിന്റെ ബോട്ട് അപകടാവസ്ഥയിലായത്. അവസാനം വൈകുന്നേരം അഞ്ചരയോടെ ഏറെ സാഹസപ്പെട്ട് സംഘം തീരമണഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
◾https://dailynewslive.in/ കണ്ണൂരിലെ തങ്കേക്കുന്നില്‍ ദേശീയപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍. തങ്കേക്കുന്നില്‍ 20 മീറ്റര്‍ താഴ്ചയിലാണ് പുതിയ ദേശീയ പാതയുടെ നിര്‍മ്മാണം. ഈ ഭാഗത്താണ് മണ്ണിടിച്ചില്‍. ഇതോടെ വീടുകള്‍ അപകടാവസ്ഥയിലായി. താഴെ ചൊവ്വ ആറ്റടപ്പ റോഡും ഇടിയാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ തടയാന്‍ സോയില്‍ നെയിലിങ് ചെയ്തിട്ടുണ്ടെങ്കിലും പ്രയോജനമില്ല. ഒലിച്ചിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാന്‍ വഴിയടഞ്ഞതാണ് പ്രതിസന്ധിയായത്.
◾https://dailynewslive.in/ മസ്‌കറ്റിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്തമാസം ഏഴാം തീയ്യതി വരെയുള്ള നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയതായാണ് പുതിയ അറിയിപ്പ്. ജൂണ്‍ ഒന്നാം തീയ്യതി വരെയുള്ള പല സര്‍വ്വീസുകളും ഇതിനോടകം റദ്ദാക്കിയ നിലയിലാണ്. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകളാണ് ഓപ്പറേഷണല്‍ കാരണങ്ങള്‍കൊണ്ട് വിമാനക്കമ്പനി റദ്ദാക്കിയത്.
◾https://dailynewslive.in/ മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. ഒടിടി കമ്പനികളിലും സാറ്റ്‌ലെറ്റ് വാങ്ങുന്ന ചാനലുകളിലും തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് പറയുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ പാലക്കാട് പരിസ്ഥിതിലോല പ്രദേശങ്ങളുടെ സര്‍വേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. കഞ്ചിക്കോട് പയറ്റുകാട് മേഖലയിലാണ് പി ടി 5, പി ടി 14 എന്നീ കൊമ്പന്‍മാര്‍ വഴിമുടക്കിയത്. ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് ഓടുകയായിരുന്നു. മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകള്‍ മേഖല വിട്ടുപോവാതിരുന്നതോടെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.
◾https://dailynewslive.in/ അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ ജൂണ്‍ 6ന് വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.
◾https://dailynewslive.in/ കോഴിക്കോട് ചേളന്നൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. പരിക്കേറ്റ മൂന്ന് പേരെയും ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് സമീപത്തെ മൃഗസംരക്ഷണ ആശുപത്രിയില്‍ ചികിത്സ നല്‍കി.
◾https://dailynewslive.in/ തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാന്‍കുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറയുന്നു. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ ആരോപിച്ചു.
◾https://dailynewslive.in/ കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരന്‍ മകനുമാണ് മരിച്ചത്. ഇവര്‍ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്നാണ് സംശയം. .
◾https://dailynewslive.in/ തമിഴ്‌നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 82 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. തുടര്‍ന്ന് ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി.
◾https://dailynewslive.in/ ദില്ലിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ദില്ലിയില്‍ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
◾https://dailynewslive.in/ ദില്ലിയില്‍ എന്ത് അഴിമതിയാണോ എഎപി ചെയ്തത് അതുതന്നെയാണ് പഞ്ചാബിലും ചെയ്യുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ചരണ്‍ജീത് സിംഗ് ചന്നി. തെറ്റ് ചെയ്തവര്‍ ജയിലില്‍ പോകണമെന്നും കെജ്രിവാള്‍ പഞ്ചാബില്‍ പ്രചാരണം നടത്തുന്നത് എഎപിക്ക് തിരിച്ചടിയാകുമെന്നും ചന്നി പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റാണെന്നും ഭരിക്കാനറിയില്ലെന്നും അമരീന്ദര്‍ സിംഗ് രാഷ്ട്രീയത്തില്‍ നിന്ന് പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള നീക്കത്തില്‍ നിന്നും പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്താണ് മനുമൃതിയിലെ ശ്ലോകങ്ങള്‍ ചേര്‍ത്തത്. പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
◾https://dailynewslive.in/ ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം അതികഠിനമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ റെഡ് അലെര്‍ട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവില്‍ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ദില്ലിയിലെ മുന്‍ഗേഷ്പൂരില്‍ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.
◾https://dailynewslive.in/ അവസാനഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള 13 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കാറ്റ് മാറി വീശുന്നുവെന്ന് മമത ബാനര്‍ജിയും ലാലു പ്രസാദും വ്യക്തമാക്കി.
◾https://dailynewslive.in/ ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തത്.
◾https://dailynewslive.in/ സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തില്‍ മാപ്പുചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാര്‍പാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു. എല്‍ജിബിടി സമൂഹത്തെ വിശേഷിപ്പിക്കാന്‍ പോപ്പ് ഇറ്റാലിയന്‍ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
◾https://dailynewslive.in/ ഗാസയിലേക്ക് സഹായമെത്തിക്കാനായി അമേരിക്ക നിര്‍മ്മിച്ച താല്‍ക്കാലിക പാത വേലിയേറ്റത്തില്‍ തകര്‍ന്നതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.. താല്‍ക്കാലിക പാത അറ്റകുറ്റ പണി പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണ്ടി വരുമെന്നാണ് യുഎസ് അധികൃതര്‍ വിശദമാക്കുന്നത്. ഗാസയുടെ തീരത്തോട് ചേര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് അമേരിക്ക ഭക്ഷണവും ഇന്ധനവും അടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി താല്‍ക്കാലിക പ്ലാറ്റ്‌ഫോം സജ്ജമാക്കിയത്.
◾https://dailynewslive.in/ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 2.17 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 182.59 കോടി രൂപയുടെ ലാഭത്തില്‍ നിന്നാണ് ആസ്റ്റര്‍ കഴിഞ്ഞ പാദത്തില്‍ നഷ്ടത്തിലേക്ക് വീണത്. ഡിസംബര്‍ പാദത്തില്‍ ലാഭം 209.22 കോടി രൂപയായിരുന്നു. നികുതി ചെലവുകള്‍ ഉയര്‍ന്നതും ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തലിനു ശേഷം പ്രവര്‍ത്തനം നിറുത്തിയത് വഴിയുണ്ടായ നഷ്ടവുമാണ് ലാഭത്തെ ബാധിച്ചത്. ഏപ്രില്‍ മൂന്നിനാണ് ആസ്റ്റര്‍ ഗള്‍ഫ് ബിസിനസിനെ വേര്‍പെടുത്തിയത്. വേര്‍പെടുത്തലിനു ശേഷം ഗള്‍ഫ് ബിസിനസ് പ്രവര്‍ത്തനം നിറുത്തിയതായാണ് കണക്കാക്കുന്നത്. നാലാം പാദത്തില്‍ വരുമാനം 18.9 ശതമാനം വര്‍ധിച്ച് 977.67 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 822.23 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 963.87 രൂപയുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 3,723.75 കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ 3,030.95 കോടി രൂപയേക്കാള്‍ 22 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ലാഭം തൊട്ട് മുന്‍ വര്‍ഷത്തെ 475.49 കോടി രൂപയില്‍ നിന്ന് 211.56 കോടി രൂപയായി കുറഞ്ഞു. 55.5 ശതമാനമാണ് ഇടിവ്. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് രണ്ട് രൂപ വീതം അന്തിമ ലാഭവിഹിതത്തിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വിഭാഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വരുമാന വളര്‍ച്ചയോടെ 3,699 കോടി രൂപയായതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും സ്ഥാപകനുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
◾https://dailynewslive.in/ ചൈനീസ് കമ്പനിയായ റിയല്‍മി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നര്‍സോ എന്‍65 5ജി എന്ന പേരിലാണ് ഫോണ്‍. ബജറ്റ് ഫോണ്‍ ശ്രേണിയില്‍ വരുന്ന പുതിയ മോഡലിന് കരുത്തുപകരുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 6300 സിസ്റ്റം-ഓണ്‍-ചിപ്പ് സാങ്കേതികവിദ്യയാണ്. 11,499 രൂപ മുതല്‍ വിലയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ 128 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 4 ജിബി, 6 ജിബി റാം ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുക. റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോറിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യയിലും മെയ് 31 മുതല്‍ ഫോണ്‍ ലഭ്യമാകും. ആംബര്‍ ഗോള്‍ഡ്, ഡീപ് ഗ്രീന്‍ നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുക. മെയ് 31 നും ജൂണ്‍ നാലിനും ഇടയില്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ ഡിസ്‌കൗണ്ട് ലഭിക്കും. ആയിരം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അങ്ങനെയെങ്കില്‍ നാലുജിബി റാം മോഡലിന്റെ വില 10,499 രൂപയായി ( ഡിസ്‌കൗണ്ടിന് മുന്‍പ് 11,499 രൂപ വില) കുറയും. ആറു ജിബിക്ക് 11,499 രൂപയാണ് (ഡിസ്‌കൗണ്ടിന് മുന്‍പ് 12,499 രൂപ) വില വരിക. സ്മാര്‍ട്ട്‌ഫോണിന്റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും കമ്പനി ഊന്നല്‍ നല്‍കിയിട്ടുണ്ട്. റിയല്‍മി നര്‍സോ എന്‍65 ലൈറ്റ് വെയ്റ്റ് ആണ്. കൂടാതെ, വെള്ളം, പൊടി പ്രതിരോധത്തിനായി സ്മാര്‍ട്ട്ഫോണിന് ഐപി54 റേറ്റിങ് ഉണ്ട്. 50 എംപി പ്രൈമറി കാമറയും 8 എംപി ഫ്രണ്ട് കാമറയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 5000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ വരുന്നത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.
◾https://dailynewslive.in/ ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2’. അതില്‍ത്തന്നെ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം സൃഷ്ടിച്ചിട്ടുള്ള കാത്തിരിപ്പ് ബോളിവുഡ് ചിത്രങ്ങള്‍ക്കുപോലും സാധിക്കുന്നതിലും അപ്പുറമാണ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ദി കപ്പിള്‍ സോംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പുഷ്പയില്‍ രശ്മികയുടെ നൃത്തരംഗങ്ങള്‍ രാജ്യമൊട്ടുക്കും ട്രെന്‍ഡിംഗ് ആയിരുന്നു. ഗാനത്തിന്റെ ചിത്രീകരണത്തിന്റെ ബിടിഎസ് ഉപയോഗിച്ചാണ് ഇപ്പോള്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് ഭാഷകളില്‍ ഗാനം ഇറങ്ങിയിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിലെ നാ സാമി സിഗ്നേച്ചര്‍ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം. പുഷ്പ ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15 ന് ആണ്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ്.
◾https://dailynewslive.in/ തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍- കമല്‍ ഹാസന്‍ ടീം ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’. ജൂലൈ 12 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലെ രണ്ടാം ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘നീലൊരപ്പം’ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. താമരെയാണ് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് എബി വിയും ശ്രുതിക സമുദ്രളയും ചേര്‍ന്നാണ്. സിദ്ധാര്‍ത്ഥും രാകുല്‍ പ്രീത് സിംഗുമാണ് ഈ രംഗത്ത് അഭിനയിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന പ്രണയഗാനമാണ് ഇതെന്നാണ് ലിറിക്കല്‍ വീഡിയോ നല്‍കുന്ന സൂചന. ഈ വര്‍ഷം ജൂണില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അണിയറക്കാര്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‌മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
◾https://dailynewslive.in/ പുതിയ എസ്യുവികള്‍, എംപിവികള്‍, ഇവികള്‍ എന്നിവ അവതരിപ്പിച്ച് സമീപഭാവിയില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ. കിയ സിയാറോ അഥവാ ക്ലാവിസ് മൈക്രോ എസ്യുവി, പുതുക്കിയ കാരെന്‍സ്, പുതിയ തലമുറ കാര്‍ണിവല്‍, ഇവി9 ഇലക്ട്രിക് എസ്യുവി എന്നിവ ഉള്‍പ്പെടെ അഞ്ച് മോഡലുകളുടെ രൂപരേഖയാണ് കമ്പനിയുടെ പ്ലാനിലുള്ളത്. കിയ ഇവി3 യുടെ ഇന്ത്യയിലെ വരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, മറ്റ് ഏഷ്യന്‍ വിപണികള്‍ക്കൊപ്പം 2025 ന്റെ തുടക്കത്തില്‍ ഇത് ഇവിടെയും ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ കിയ മൈക്രോ എസ്യുവിയെക്കുറിച്ച് പറയുകയാണെങ്കില്‍, മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് സിയാറോ എന്നോ ക്ലാവിസ് എന്നോ പേരിടാന്‍ സാധ്യതയുണ്ട്. ഇതിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. 2024 കിയ കാരന്‍സ് ഫെയ്സ്ലിഫ്റ്റ് ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള എഞ്ചിന്‍ സജ്ജീകരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ കോംപാക്റ്റ് എംപിവിക്ക് അകത്തും പുറത്തും കുറഞ്ഞ അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 2023 അവസാനത്തോടെ ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ച പുതിയ തലമുറ കിയ കാര്‍ണിവല്‍ എംപിവി 2025-ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബ്രാന്‍ഡിന്റെ 2.0 പരിവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായി കിയ ഇവി9 ഇലക്ട്രിക് എസ്യുവി വരും. എന്നിരുന്നാലും, അതിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
◾https://dailynewslive.in/ കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും. ‘രാമനാഥന്റെ പാവകള്‍’. മിനി പി സി. എച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.
◾https://dailynewslive.in/ പല തവണ നിര്‍ത്തിയിട്ടും വീണ്ടും പുകവലിയെന്ന് ദുശ്ശീലത്തിനടിമപ്പെടുന്നവര്‍ നിരവധിയാണ്. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഒന്നാണ് ധ്യാനം. പുകവലിക്ക് അടിമകളായ എണ്‍പത്തഞ്ച് ശതമാനം ആളുകള്‍ക്കും മെഡിറ്റേഷനിലൂടെ ദുശ്ശീലത്തോട് വിട പറയാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മെഡിറ്റേഷന്‍ ശീലമാക്കുന്നതിലൂടെ ഒരു തവണ നിര്‍ത്തിയാല്‍ പിന്നീടൊരിക്കലും പുകവലിക്കണമെന്ന് തോന്നില്ലെന്നും പഠനം പറയുന്നു. സ്ഥിരമായി യോഗ ചെയ്യുന്നവര്‍ ഒരു മാസത്തിനുള്ളില്‍ നിക്കോട്ടിനും ടൊബാക്കോയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളോട് വിട പറയാന്‍ കഴിയും. രാജ യോഗ ജീവിതശൈലി എന്നാണ് ഇതിന് പറയുക. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ പുകവലിയില്‍ നിന്ന് മോചനം നേടാം. പോസിറ്റീവ് ചിന്തകളും വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലമാക്കുന്നതും പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും. പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദത്തിനും കാരണമായേക്കാം. ഓരോരുത്തരെയും ഓരോ തരത്തിലായിരിക്കും പുകവലി ബാധിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.31, പൗണ്ട് – 106.33, യൂറോ – 90.33, സ്വിസ് ഫ്രാങ്ക് – 91.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.44, ബഹറിന്‍ ദിനാര്‍ – 221.09, കുവൈത്ത് ദിനാര്‍ -271.62, ഒമാനി റിയാല്‍ – 216.49, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.01.