P2 yt cover

https://dailynewslive.in/ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളേയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. തെക്ക്- പടിഞ്ഞാറന്‍ അറബിക്കടലില്‍ മേയ് 22-ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ എല്‍ഡിഎഫിന്റെ സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരാദ്യം ചര്‍ച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ പല ഭരണവൈദഗ്ധ്യവും ഞങ്ങള്‍ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങള്‍ ഉറച്ച നിലപാടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ടിപി കേസുമായി സോളാര്‍ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നല്‍ വിദഗ്ധരാണ്. ഇരു കേസുകളും തമ്മില്‍ ഒരു ബന്ധവുമില്ല. താന്‍ നടത്തിയ എല്ലാ ചര്‍ച്ചകളും ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സോളാര്‍ സമരം തുടങ്ങും മുന്‍പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ചെറിയാന്‍ ഫിലിപ്പ്. സമരം 12ാം തീയ്യതിയാണ് തുടങ്ങുന്നത് എന്നാല്‍ 11ാം തീയ്യതി തന്നെ ബ്രിട്ടാസിനൊപ്പം താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാണ് സംസാരിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സമരം മൂന്നാം ദിവസം തീര്‍ക്കണമെന്ന ഉദ്ദേശമില്ലായിരുന്നു. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താന്‍ ഭാഗമായിട്ടില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും തന്നെ ആരും ഇടനില നില്‍ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമരം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ 2015 ല്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം പണിത് സി പി എം. രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അന്ന് ഏറ്റുവാങ്ങിയത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനായിരുന്നു. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സൂചന. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ആളാണ് ആരോപണ വിധേയന്‍. എന്നാല്‍ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ ചാരപ്പണി ശ്രദ്ധയില്‍പ്പെട്ട മേലുദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് പൊലീസ്. ഇയാള്‍ ജര്‍മ്മന്‍ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിനെ തിരിച്ചെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്ന കാര്യവും പോലീസ് പരിഗണനയിലുണ്ട്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ അമ്മ ഉഷാകുമാരിയുടെയും സഹോദരിയുടെയും പേരില്‍ സ്ത്രീധന പീഡന കുറ്റം ചുമത്തും. അമ്മയ്ക്കും സഹോദരിക്കും എതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

https://dailynewslive.in/ വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നുമണിയോടെ ദുബായ് തിരുവനന്തപുരം എമിറേറ്റ്‌സ് വിമാനത്തിലാണ് അദ്ദേഹമെത്തിയത്. തിങ്കളാഴ്ച മടങ്ങിയെത്തുമെന്നാണ് മന്ത്രിസഭായോഗത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്.

https://dailynewslive.in/ ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധനും എതിരെ പമ്പയിലെ ക്ലോക്ക് റൂം കരാറുകാരന്റെ ആരോപണം. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് ഏതാനും ഭക്തര്‍ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കള്‍ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരന്‍ ആരോപിക്കുന്നത്. എന്നാല്‍ ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തര്‍ക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

https://dailynewslive.in/ മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. യുഡിഎഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്നും, മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം എന്നുമാണ് പ്രതിച്ഛായയുടെ പരിഹാസം.

https://dailynewslive.in/ വയനാട് ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ മോഷണം. കോടതിയില്‍ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

https://dailynewslive.in/ സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന്റെ ഓപ്പറേഷന്‍ ആഗ് ഡി ഹണ്ട് റെയ്ഡില്‍ 2015 പേര്‍ അറസ്റ്റിലായി. 10 ദിവസം തുടര്‍ച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള പ്രവര്‍ത്തങ്ങളില്‍ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമര്‍ശിച്ചിരുന്നു.

https://dailynewslive.in/ തലസ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം കാവുവിള അച്ചു ഭവനില്‍ അരവിന്ദിനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. കാരക്കോണം പുല്ലന്തേരിയില്‍ വീട്ടില്‍ക്കയറി യുവാവിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയായ പുല്ലന്തേരി സ്വദേശിയായ ബിനോയ്ക്കാണ് അരവിന്ദ് ഒളിത്താവളമൊരുക്കിയത്.

https://dailynewslive.in/ കൊച്ചി എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തി വന്ന ആറംഗ സംഘം പൊലീസിന്റെ പിടിയില്‍. യുവതിയടക്കമുള്ള സംഘത്തിന്റെ കൈയില്‍ നിന്നും കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ലഹരിക്കച്ചവടത്തിന്റെ കണക്ക് പുസ്തകവും പൊലീസ് കണ്ടെത്തി.

https://dailynewslive.in/ പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.

https://dailynewslive.in/ ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിന്‍ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് താല്‍പര്യപത്രം ക്ഷണിച്ചെങ്കിലും തുടര്‍നടപടികള്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്‌കരിക്കണമെന്നും നിബന്ധനയുണ്ട്. അരവണ വളമാക്കി മാറ്റാന്‍ താല്‍പര്യമറിയിച്ച് ചില കമ്പനികളും ദേവസ്വം ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്.

https://dailynewslive.in/ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്തു. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ ഡിസംബര്‍ മാസത്തില്‍ കോരുത്തോട് പനക്കച്ചിറയില്‍ 88 വയസുണ്ടായിരുന്ന തങ്കമ്മ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി മുണ്ടക്കയം പൊലീസ്. കരിംനഗര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിനേശ് റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

https://dailynewslive.in/ മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട നാലുവയസുകാരിയുടെ ആരോഗ്യത്തെക്കുറിച്ചാണ് കുടുംബത്തിന്റെ ആശങ്ക.

https://dailynewslive.in/ നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മുസ്ലീങ്ങള്‍ക്ക് എതിരല്ല മോദി. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പോലും ആഗ്രഹിക്കാത്ത തരത്തിലുള്ള പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനെയാണ് മോദി വിമര്‍ശിക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

https://dailynewslive.in/ ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകള്‍ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് ശേഷം പൊലീസ് വാഹനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദേവരാജഗൗഡ.

https://dailynewslive.in/ ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് വേയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ ഊട്ടിയിലെ കനത്തമഴയില്‍ മേട്ടുപ്പാളയം മൗണ്ടന്‍ ട്രാക്കില്‍ പാറ വീണു. ഇതോടെ മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്റെ യാത്ര റദ്ദാക്കി. പാറ നീക്കി അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും.

https://dailynewslive.in/ മമത ബാനര്‍ജി ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ താക്കീത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ അധിര്‍ രഞ്ജന് അധികാരമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെയുണ്ടായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തീവാരിയുടെ കൂട്ടാളികളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പരാജയം ഭയക്കുന്ന ബിജെപി, അവരുടെ സ്വഭാവം കാണിക്കുകയാണെന്നും , ഇത്തരം വൃത്തികെട്ട രീതിയിലൂടെ ഭയപ്പെടുത്താന്‍ ആവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ എന്‍ഡിഎ സ്ഥാനാര്‍ഥിയും ചെറുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയതിന് യുപിയിലെ സംഭാല്‍ ജില്ലയിലെ പടേയ് നാസിര്‍ ഗ്രാമത്തിലെ രണ്ട് കര്‍ഷകര്‍ക്കെതിരെ കേസെടുത്തു. മണ്ഡലത്തിലെ അവരുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി 2.3 ലക്ഷം രൂപയ്ക്കാണ് ഇവര്‍ വാതുവെപ്പ് നടത്തിയത്. ചൂതാട്ട നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതി മലിവാളിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. സ്വാതിയെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ ഒരു മണിക്കൂര്‍ സ്വാതി മലിവാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് കെജ്രിവാളിന്റെ പി എ ബൈഭവ് കുമാര്‍ ആരോപിച്ചു. കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സ്വാതിക്ക് അനുമതി ഇല്ലായിരുന്നു. അകത്തേക്ക് കയറുന്നത് തടഞ്ഞ സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി സ്വാതി പ്രധാന കെട്ടിടത്തിലേക്ക് കയറിയെന്നും ബൈഭവ് കുമാര്‍ പറഞ്ഞു. സ്വാതി തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ബൈഭവും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ വിദേശ വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ കിര്‍ഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാര്‍ഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിദ്യാര്‍ഥികള്‍ക്ക് 0555710041 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കറും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ ഫ്രാന്‍സില്‍ ജൂത ദേവാലയം കത്തിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ച് കൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറന്‍ നഗരമായ റോണിലെ സിനഗോഗിന് തീയിടാനായിരുന്നു ആയുധധാരിയായ അക്രമി ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചത്. കത്തിയും ഇരുമ്പ് കൊണ്ടുള്ള ആയുധവുമായാണ് അക്രമി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ അമേരിക്കന്‍ ജനപ്രതിനിധി സഭ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവ് പോള്‍ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. 2022 ല്‍ നടന്ന സംഭവത്തില്‍ അന്നത്തെ അമേരിക്കന്‍ സ്പീക്കറായിരുന്ന നാന്‍സി പെലോസിയെ ബന്ദിയാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് ഇയാള്‍ കുറ്റസമ്മതത്തില്‍ വിശദമാക്കിയിരുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോഡില്‍. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ കയറി ഇന്ന് വില 6,840 രൂപയായി. 640 രൂപ വര്‍ധിച്ച് 54,720 രൂപയാണ് പവന്‍വില. കഴിഞ്ഞ ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയും എന്ന റെക്കോഡ് ഇനി പഴങ്കഥ. ഈ മാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 2,280 രൂപയാണ്; ഗ്രാമിന് 285 രൂപയും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുതിച്ചുകയറി. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് വില 5,700 രൂപയെന്ന പുതിയ ഉയരം കുറിച്ചു. വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96 രൂപയായി. ഇന്നലെ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രഖ്യാപിച്ച രക്ഷാപ്പാക്കേജ് അന്താരാഷ്ട്ര സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകി. ഏറെക്കാലമായി സമ്പദ്പ്രതിസന്ധിയിലുള്ള രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാനുള്ള 300 ബില്യണ്‍ യുവാന്റെ രക്ഷാപ്പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രതിസന്ധിയിലകപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ തദ്ദേശ ഭരണകൂടങ്ങളെ സഹായിക്കുന്ന പാക്കേജാണിത്. ഇതുവഴി റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാമെന്ന് ബാങ്ക് കരുതുന്നു. ഇത് സ്വര്‍ണമടക്കം എല്ലാ ലോഹങ്ങളുടെയും വിലക്കുതിപ്പിന് വഴിയൊരുക്കുകയായിരുന്നു. ചൈനീസ് കേന്ദ്രബാങ്കും നിക്ഷേപകരും സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടി. രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് ട്രോയ് ഔണ്‍സിന് 35.69 ഡോളര്‍ വര്‍ധിച്ച് 2,413.93 ഡോളറിലുമെത്തിയത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. മാത്രമല്ല, ഡോളര്‍ ഉയര്‍ന്നതലത്തില്‍ തുടരുന്നതും സ്വര്‍ണവില കയറാന്‍ കളമൊരുക്കി.

https://dailynewslive.in/ ലോകത്ത് സോഫ്‌റ്റ്വെയര്‍ അനുബന്ധ മേഖലയില്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളില്‍ ഇടംപിടിച്ച് തിരുവനന്തപുരവും. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ലൊക്കേഷന്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനം ബി.സി.ഐ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് അനന്തപുരിയുടെ നേട്ടം. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച 8 നിക്ഷേപ കേന്ദ്രങ്ങളില്‍ കൊല്‍ക്കത്തയും തിരുവനന്തപുരവുമാണ് ഇന്ത്യയില്‍ നിന്ന് ഇടം നേടിയത്. ഇതില്‍ കൊല്‍ക്കത്ത ഒന്നാംസ്ഥാനത്തും തിരുവനന്തപുരം രണ്ടാംസ്ഥാനത്തുമാണ്. മികച്ച ബിസിനസ് ലൊക്കേഷന്‍, അനുകൂല കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും നിലവാരവും, കുറഞ്ഞ റിസ്‌കുകള്‍, ആകര്‍ഷകമായ തീരപ്രദേശങ്ങള്‍ എന്നിവയാണ് 17 ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന തിരുവനന്തപുരത്തെ പട്ടികയില്‍ ഇടംനേടാന്‍ അര്‍ഹമാക്കിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ഉയര്‍ന്ന ലഭ്യത, മികച്ച ഇംഗ്ലീഷ് നൈപുണ്യം, കുറഞ്ഞ വേതനനിരക്ക്, വളരുന്ന ഇന്ത്യന്‍ ബിസിനസ് നഗരം എന്നിങ്ങനെ ആകര്‍ഷണങ്ങളാണ് കൊല്‍ക്കത്തയ്ക്ക് നേട്ടമായത്. മറ്റ് നഗരങ്ങള്‍ ചൈനയിലെ ചോങ്കിങ്, വിയറ്റ്‌നാമിലെ ഡ നാങ്, ഫിലിപ്പീന്‍സിലെ ഡാവോ സിറ്റി, മെട്രോ കഗായന്‍ ഡി ഓറോ, ഇന്‍ഡോനേഷ്യയിലെ സുറാബയാ, നുസന്‍ടാരാ എന്നിവയാണ് പട്ടികയില്‍ യഥാക്രമം മൂന്നുമുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ നേടിയ മറ്റ് ഏഷ്യ-പസഫിക് നഗരങ്ങള്‍. അമേരിക്കന്‍ മേഖലയില്‍ നിന്നുള്ള മികച്ച എട്ട് നഗരങ്ങളില്‍ കാനഡയിലെ ഹാലിഫാക്‌സ്, അമേരിക്കയിലെ ഓക്ലഹോമ സിറ്റി എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ നിന്നുള്ള മികച്ച 8 നഗരങ്ങളില്‍ ഒന്നാംസ്ഥാനം ക്രൊയേഷ്യയിലെ സഗ്രെബിനാണ്. ഗ്രീക്ക് നഗരമായ തെസ്സലോനികിയാണ് രണ്ടാമത്.

https://dailynewslive.in/ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘കങ്കുവ’ ഒരുങ്ങുന്നത്. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 350 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള കങ്കുവയുടെ നേരത്തെ പുറത്തെത്തിയ ടീസറിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ യുദ്ധരംഗത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിജിഐ, ഗ്രാഫിക്സ് എന്നിവയുടെ പിന്തുണയില്ലാതെ യുദ്ധം ചിത്രീകരിക്കാന്‍ 10000 ആര്‍ട്ടിസ്റ്റുകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. സൂര്യയും ബോബി ഡിയോളും അഭിനയിക്കുന്ന ക്ലൈമാക്സിലാണ് ഈ യുദ്ധരംഗം ഉള്ളത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ‘അനിമല്‍’ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന.

https://dailynewslive.in/ അരുണ്‍ വെണ്‍പാല സംവിധാനം ചെയ്യുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ‘കര്‍ണിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കഥയും സംവിധാനവും സംഗീത സംവിധാനവും നിര്‍വഹിക്കുന്നതും അരുണ്‍ വെണ്‍പാല തന്നെയാണ്. കവിത, സംവിധാനം, ചലച്ചിത്ര നിര്‍മ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാന്‍ മംഗലശ്ശേരി, പ്രിയങ്ക നായര്‍ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തില്‍ ടി ജി രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. സ്‌കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാന്‍സ് ,പോസ്റ്റര്‍ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികള്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തില്‍ അവസരവും ലഭിക്കും. ഒറ്റപ്പാലം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

https://dailynewslive.in/ ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗം എസ്യുവികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ എക്സ്യുവി 3 എക്സ്ഒ. ബുക്കിങ് ആരംഭിച്ച് ആദ്യ പത്തു മിനുറ്റില്‍ തന്നെ 27,000 ബുക്കിങാണ് എക്സ്യുവി 3 എക്സ്ഒയ്ക്ക് ലഭിച്ചത്. ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കും മുമ്പേ അരലക്ഷം ബുക്കിങ് സ്വന്തമാക്കി എക്സ്യുവി 3 എക്സ്ഒ റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. സബ് കോംപാക്ട് എസ് യു വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് മഹീന്ദ്രയുടെ എക്സ്യുവി 3 എക്സ്ഒ. ആകര്‍ഷണീയമായ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഫീച്ചറുകളും ആധുനിക സാങ്കേതികവിദ്യകളും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളുമാണ് ഈ എസ് യു വിയെ തുടക്കത്തിലേ ഹിറ്റാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് 11,000 രൂപക്ക് എക്സ്യുവി 3 എക്സ്ഒ ബുക്കു ചെയ്യാനാകുമെന്ന് മഹീന്ദ്ര അറിയിച്ചത്. മെയ് 26 മുതല്‍ ബുക്കു ചെയ്ത ഉടമകള്‍ക്ക് വാഹനം വിതരണം ചെയ്യുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി ലെവല്‍ 2 അഡാസ് ഫീച്ചറുകളും 10 അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റ് ഫീച്ചറുകളും മോശം കാലാവസ്ഥയില്‍ സഹായത്തിനെത്തുന്ന റഡാര്‍ സാങ്കേതികവിദ്യയുമെല്ലാം ഈ എസ് യു വിയെ വേറിട്ടതാക്കുന്നുണ്ട്. കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനവും ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങും ഇതിലുണ്ട്. വിഭാഗത്തിലെ തന്നെ വലിയ സ്‌കൈ റൂഫും 360 ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റവും ബ്ലൈന്‍ഡ് വ്യൂ മോണിറ്ററും പുതു അനുഭവങ്ങള്‍ സമ്മാനിക്കും.

https://dailynewslive.in/ സാധാരണ ഭാവങ്ങള്‍ പ്രകടമാക്കുന്ന ദൈവങ്ങളും പ്രേതങ്ങളും പുണ്യവാളന്മാരും മനുഷ്യരും ഇടകലര്‍ന്നു ജീവിക്കുന്ന ഒരു ദിക്കിനെക്കുറിച്ചാണ് ജോണി മിറാന്‍ഡ ഡെല്‍ഫി എന്ന സ്ത്രീയിലൂടെ പറയുന്നത്. സ്വത്വബോധം വികസിച്ച സാംസ്‌കാരികവും മതപരവുമായ ചട്ടക്കൂടില്‍തന്നെ ഉറച്ചുനില്‍ക്കുന്ന ഡെല്‍ഫി അതിനെതിരേയുള്ള ഗൂഢയുക്തിയോട് പ്രതിഷേധിക്കുന്നുമുണ്ട്. ഏകാന്തതയും വിഷാദവും അതൃപ് തിയും അലട്ടുന്ന ഡെല്‍ഫിയിലൂടെ പോരാട്ടത്തിന്റെയും സംഘര്‍ഷത്തിന്റെയും ഭാവനയുടേതുമായ ഒരു ലോകത്തെ അവതരിപ്പിക്കുകയാണ് ജോണി മിറാന്‍ഡ. കൊച്ചിയുടെ സമാന്തരചരിത്രത്തിലെ മനുഷ്യരുടെയും സാത്താന്മാരുടെയും പുണ്യാത്മാക്കളുടെയും ഭ്രമകല്പന രചിക്കുകയാണ് അദ്ദേഹം. അസ്വാസ്ഥ്യങ്ങളെയും അസ്വാരസ്യങ്ങളെയും ഒറ്റയ്ക്ക് തരണംചെയ്തുകൊണ്ട് കഥകളിലൂടെ തന്നിടത്തെ പുനഃസൃഷ്ടിക്കുന്ന ഡെല്‍ഫി ആര്‍ജ്ജവത്തിന്റെ ധീരമാതൃകയാവുന്നതാണ് ‘അതൃപ്തരായ ആത്മാക്കളി’ലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ച. ‘അതൃപ്തരായ ആത്മാക്കള്‍’. ജോണി മിറാന്‍ഡ. ഡിസി ബുക്സ്. വില 209 രൂപ.

https://dailynewslive.in/ നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ഐസിഎംആര്‍. ടെഫ്ലോണ്‍ കോട്ടിങ്ങോടു കൂടിയ പാത്രങ്ങള്‍ 170 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ ദോഷകരമായ രാസവസ്തുക്കളും ഉയര്‍ന്ന അളവില്‍ വിഷ പുകകളും മൈക്രോ പ്ലാസ്റ്റിക്കുകളും പുറന്തള്ളുമെന്നും ഐസിഎംആര്‍ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പോളിടെട്രാഫ്ലൂറോ എത്തിലീന്‍ ആണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങളെ അപകടകാരിയാക്കുന്നത്. കാര്‍ബണ്‍, ഫ്ലൂറിന്‍ ആറ്റങ്ങള്‍ അടങ്ങിയ ഒരു സിന്തറ്റിക് രാസവസ്തുവാണ് ഇത്. ഇവ ഉയര്‍ന്ന അളവില്‍ ചൂടാകുമ്പോള്‍ മൈക്രോ-നാനോ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ദോഷകരമായ രാസുവസ്തുക്കള്‍ പുറന്തള്ളുകയും ഇത് ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാന്‍സര്‍ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണ ഊഷ്മാവില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ സുരക്ഷിതമാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കോട്ടിങ് ഒരുതരത്തില്‍ ഇളകാത്ത രീതിയില്‍ വേണം പാത്രം വൃത്തിയാക്കാന്‍. സ്‌പോഞ്ചും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകാം. നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഒരിക്കലും പ്രീഹീറ്റ് ചെയ്യരുത്. കാരണം ഇത്തരത്തിലുള്ള പാത്രങ്ങള്‍ പെട്ടന്ന് ചൂടാകാനും അതില്‍ നിന്ന് രാസവസ്തുക്കള്‍ പുറന്തള്ളാനും സാധ്യതയുണ്ട്. ഹൈ ഫ്ലേം ഉപയോഗിച്ച് ഒരിക്കലും നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യരുത്. നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിമ്മിനി ഉണ്ടെങ്കില്‍ നല്ലതാണ്. സ്‌പോഞ്ച് ഉപയോഗിച്ച് മൃദുവായി നോണ്‍-സ്റ്റിക് പാത്രങ്ങള്‍ കഴുകാം. നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ കോട്ടിങ് നശിക്കുമ്പോള്‍ പാത്രങ്ങള്‍ മാറ്റാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.30, പൗണ്ട് – 105.49, യൂറോ – 90.75, സ്വിസ് ഫ്രാങ്ക് – 91.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.82, ബഹറിന്‍ ദിനാര്‍ – 221.43, കുവൈത്ത് ദിനാര്‍ -271.66, ഒമാനി റിയാല്‍ – 216.85, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *