S2 yt cover

https://dailynewslive.in/ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പത്താംക്ലാസില്‍ 93.60 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 92.12 ശതമാനം ആയിരുന്നു. ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്. മേഖലകളില്‍ 99.75 ശതമാനവുമായി തിരുവനന്തപുരമാണ് മുന്നില്‍. പ്ലസ്ടുവിന് 87.98 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനത്തില്‍ 0.65 ന്റെ വര്‍ധനവാണ് ഉണ്ടായത്. കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 99.9 ശതമാനം വിജയംനേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി.

https://dailynewslive.in/ പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്. നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ശ്രമിച്ച് മോട്ടോര്‍വാഹനവകുപ്പ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റില്‍ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു. മുട്ടത്തറയില്‍ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ വാഹനത്തിന് മുന്നില്‍ നിന്നുകൊണ്ട് സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ വിനോദ് വലിയതുറ പൊലീസില്‍ പരാതി നല്‍കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചതിനെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ബോട്ടിലെ 6 തൊഴിലാളികള്‍ കടലില്‍ പെട്ടുപോയിരുന്നു. ഇവരില്‍ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാകുകയായിരുന്നു. കാണാതായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.

https://dailynewslive.in/ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം തെറ്റാണെന്ന് യു.ഡി.എഫും ആര്‍.എം.പിയും വ്യക്തമാക്കിയതാണ്. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഹരിഹരന്‍ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. സംഭവത്തിലെ പ്രതികളാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ടാണ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇത് ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാലാണ് അപകടം ഒഴിവായത്.

https://dailynewslive.in/ ഹരിഹരന്റെ വീടിന് നേരെയുള്ള ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപി ആരോപിച്ചു. കണ്ണൂര്‍ മോഡല്‍ ഇടപെടലാണ് നടന്നത്. മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും ആര്‍എംപി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎമ്മിനെതിരെ പറയുന്നവുടെ വായ് അടക്കുകയാണ് അജണ്ടയെന്നും ആര്‍എംപി കുറ്റപ്പെടുത്തി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കണ്ണൂരിലെ ചക്കരക്കല്ലില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പ്രദേശത്ത് സിപിഎം – ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

https://dailynewslive.in/ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം നിലനില്‍ക്കില്ലെന്ന് യുജിസി. ചട്ടങ്ങള്‍ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍വകലാശാല നിയമനങ്ങള്‍ക്ക് യുജിസി ചട്ടങ്ങള്‍ പാലിക്കണം. സംസ്ഥാന നിയമങ്ങള്‍ ഇതിന് വിരുദ്ധമാണെങ്കില്‍ പോലും സര്‍ക്കാരിന് കേന്ദ്ര ചട്ടങ്ങളില്‍നിന്ന് വ്യക്തിചലിക്കാന്‍ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി.

https://dailynewslive.in/ കാസര്‍കോട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ ചില കാര്യങ്ങള്‍ പുറത്തുവിടുമെന്നും തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് രക്ഷപെടില്ലെന്നും പെരിയ രക്തസാക്ഷികള്‍ക്ക് അനുകൂലമായ പോസ്റ്റില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ വയനാട് ചെമ്പ്രപീക്കിലെ സാമ്പത്തിക തിരിമറിയില്‍ ഗൂഢാലോചനയുണ്ടെന്ന് സിസിഎഫ് നിയോഗിച്ച സമിതി വ്യക്തമാക്കി. വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത്, അന്വേഷണ സംഘം നോര്‍ത്തേണ്‍ സിസിഎഫ് കെ.എസ് ദീപയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ടിക്കറ്റ് വരുമാനം കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ തിരിമറി നടത്തിയ കേസില്‍ സിസിഎഫ് നിയോഗിച്ച സമിതി മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു. 16 ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്. സാമ്പത്തിക തിരിമറിയില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്നാണ് നിഗമനം.

https://dailynewslive.in/ തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്. എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം.

https://dailynewslive.in/ കൊല്ലം പൂത്തൂരില്‍ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈന്‍മാന്‍ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്.

https://dailynewslive.in/ പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു. ബീച്ചില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍ , ആല്‍വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയില്‍ചികിത്സയില്‍ കഴിയുകയായിരുന്നു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെ പാറ്റ്ന സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചു. ആരാധനയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു. ലംഗാറില്‍ മോദി ചപ്പാത്തിയും കറിയും തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പങ്കു വച്ചിട്ടുണ്ട്.

https://dailynewslive.in/ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളില്‍ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുല്‍ ആഹ്വാനം ചെയ്തു.

https://dailynewslive.in/ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് പുരോഗമിക്കുന്നു. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേതുഗ്രാമില്‍ പ്രവര്‍ത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ കനൗജിലെ ഒരു ബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയര്‍ന്നു. പലബൂത്തിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായും സമാജ് വാദി പാര്‍ട്ടി പറഞ്ഞു. രാജ്യത്തെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

https://dailynewslive.in/ ജയ്പൂരിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ഇമെയില്‍ സന്ദേശത്തെ തുടര്‍ന്ന് 4 സ്‌കൂളുകളില്‍ പരിശോധന നടക്കുകയാണ്. സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയത്. അധികൃതര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

https://dailynewslive.in/ ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നല്‍കിയത്. മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാന്‍ ശനിയാഴ്ച രാഷ്ട്രപതിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗസ്സന്‍ മൗമൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ ഈ വര്‍ഷത്തെ ഹജ്ജ് വാളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം മുന്നൊരുക്കം ആരംഭിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്റെ ആദ്യ പടിയായി കഴിഞ്ഞ ദിവസം ശറഫിയയില്‍ നേതൃ സംഗമം സംഘടിപ്പിച്ചു.

https://dailynewslive.in/ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആന്‍ഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചത്. 2022 ഫെബ്രുവരിയില്‍ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്.

https://dailynewslive.in/ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധന. മാര്‍ച്ച് പാദത്തില്‍ 17,407 കോടി രൂപയാണ് ടാറ്റ മോട്ടേഴ്‌സിന്റെ ലാഭം. വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയും കമോഡിറ്റി വിലയില്‍ ഉണ്ടായ അനുകൂലമായ സാഹചര്യവും ടാറ്റ മോട്ടേഴ്‌സിന് ഗുണം ചെയ്‌തെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇക്കാലയളവില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 119,986 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ 105,932.35 കോടി രൂപയായിരുന്നു വരുമാനം. ഓഹരി ഒന്നിന് ആറുരൂപ ലാഭവീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഏപ്രിലില്‍ വാഹനവില്‍പ്പനയില്‍ 11.5 ശതമാനം വര്‍ധനയാണ് കമ്പനി നേടിയത്. 77,521 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 69,599 വാഹനങ്ങളായിരുന്നു.

https://dailynewslive.in/ ജിയോ എയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സ്ട്രീമിങ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീഡുള്ള ഡാറ്റയും നല്‍കുന്നതാണ് പുതിയ പ്ലാന്‍. 888 രൂപയാണ് പ്രതിമാസം നിരക്ക്. ജിയോ സിനിമ, നെറ്റ്ഫ്‌ലിക്‌സ്, പ്രൈം, ഹോട്സ്റ്റാര്‍, സോണി ലിവ് തുടങ്ങി 15 ലധികം ഒടിടി പ്ലാറ്റ് ഫോമുകളില്‍ സൗജന്യ സബ്ക്രിപ്ഷന്‍ അടങ്ങുന്നതാണ് പ്ലാന്‍. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളെന്നാണ് പ്രഖ്യാപനമെങ്കിലും ഡേറ്റ ഉപയോഗത്തിന് പരിധിയുണ്ട്. ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 1000 ജിബിയും ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 3300 ജിബിയുമാണ് പരിധി. 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ളവര്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും 50 ദിവസത്തേക്ക് സൗജന്യ ആക്സസ് നല്‍കുന്ന ‘ ഐപിഎല്‍ ധനാ ധന്’ എന്നതിനായുള്ള 50 ദിവസത്തെ വൗച്ചറും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യം മെയ് 31 വരെ ലഭിക്കും. വേഗമേറിയ ഇന്റര്‍നെറ്റ് ആക്സസ് ആവശ്യമുള്ളവര്‍ക്ക്, പ്രതിമാസം 1,499 രൂപയ്ക്ക് 300എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒടടി സബ്സ്‌ക്രിപ്ഷനുകള്‍- നെറ്റ്ഫ്‌ലിക്‌സ്(ബേസിക്), പ്രൈം വിഡിയോ (ലൈറ്റ്), ജിയോ സിനിമ പ്രീമിയം, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍, സോണി ലിവ്, സീ5, സണ്‍ നെക്സ്റ്റ്, ഹോയിചോ, ഡിസ്‌കവറി പ്ലസ്, ആള്‍ട്ട് ബാലാജി, ഇറോസ് നൗ, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഷെമറൂ മീ, ഡോക്യുബേ, എപികോണ്‍, ഇടിവി വിന്‍(ജിയോ ടിവിയിലൂടെ).

https://dailynewslive.in/ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടര്‍ബോ’യുടെ ട്രെയിലര്‍ പുറത്ത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് തീപ്പൊരി ആക്ഷനുമായാണ് ട്രെയിലര്‍ എത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 20 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മാസ് വേഷത്തിലെത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന വേഷങ്ങളിലെത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ക്രിസ്റ്റോ സേവ്യര്‍ ആണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്.

https://dailynewslive.in/ രാജു ചന്ദ്രയുടെ ‘ പിറന്ത നാള്‍ വാഴ്ത്തുക്കള്‍’ എന്ന തമിഴ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സൂപ്പര്‍താരം വിജയ്സേതുപതി റിലീസ് ചെയ്തു. ദേശീയ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന സിനിമയുടെ പോസ്റ്റര്‍ അപ്പുക്കുട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറക്കിയതും സിനിമയുടെ പേരും പോസ്റ്ററിലെ ചിത്രത്തിന്റെ കൗതുകവും തമിഴ് സിനിമ ലോകത്തു ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്. പ്ലാന്‍ 3 സ്റുഡിയോസിന്റെ ബാനറില്‍ റോജി മാത്യു , രാജു ചന്ദ്രയും നിര്‍മിക്കുന്നു. തമിഴ് ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും നിറഞ്ഞ കുടുംബചിത്രമാണ്. മലയാളി താരം ഐശ്വര്യ അനില്‍ ആദ്യമായി തമിഴ് സിനിമയില്‍ നായികയാവുന്നു. ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ് ഈചിത്രത്തില്‍. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്തോഷ് തരുണ്‍, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതന്‍, അമിത് മാധവന്‍, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലന്‍, സുല്‍ഫിയാ മജീദ്, ഈശ്വരി, വീരമ്മാള്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

https://dailynewslive.in/ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ എം സ്‌പോര്‍ട്ട് പ്രോ എഡിഷന്‍ 62.60 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ്-റണ്‍ വേരിയന്റ് 3 സീരീസ് എല്‍ഡബ്ല്യുബി ശ്രേണിയില്‍ സ്ഥാനം പിടിക്കുന്നു. ഇത് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. 330ലി എം സ്‌പോര്‍ട്ടിനേക്കാള്‍ 2 ലക്ഷം രൂപ കൂടുതലാണ് എം സ്‌പോര്‍ട് പ്രോ എഡിഷന്റെ വില. മിനറല്‍ വൈറ്റ്, സ്‌കൈസ്‌ക്രാപ്പര്‍ ഗ്രേ, കാര്‍ബണ്‍ ബ്ലാക്ക്, പോര്‍ട്ടിമാവോ ബ്ലൂ എന്നീ നാല് മെറ്റാലിക് പെയിന്റ് വര്‍ക്കുകളില്‍ പുതിയ കാര്‍ ലഭ്യമാണ്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ എം സ്‌പോര്‍ട്ട് പ്രോ എഡിഷന് ബ്ലാക്ഡ്-ഔട്ട് കിഡ്‌നി ഗ്രില്‍, അഡാപ്റ്റീവ് എല്‍ഇഡി ലൈറ്റുകള്‍, എം ലൈറ്റ്‌സ് ഷാഡോലൈന്‍ ഡാര്‍ക്ക്-ടിന്റഡ് ഹെഡ്‌ലാമ്പുകള്‍, ഗ്ലോസ് ബ്ലാക്ക് റിയര്‍ ഡിഫ്യൂസര്‍ എന്നിവ ലഭിക്കുന്നു. 258 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എം സ്‌പോര്‍ട്ട് പ്രോ എഡിഷനുള്ളത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇത് അവകാശപ്പെടുന്ന 6.2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കി.മീ. ഇത് മണിക്കൂറില്‍ വേഗത കൈവരിക്കുന്നു. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ എം സ്‌പോര്‍ട്ട് പ്രോ വേരിയന്റില്‍ ഇക്കോ പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളുണ്ട്.

https://dailynewslive.in/ സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. അതിജീവനമാര്‍ഗം തേടി ഇവിടെയെത്തുന്ന ആള്‍ക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ ആഗ്രഹിച്ചതിനെക്കാളേറെ നേടി ജീവിതം ആഘോഷമാക്കുമ്പോള്‍, ഇവരില്‍ വലിയൊരു പങ്കും മോഹഭംഗങ്ങളെ ഉള്‍ക്കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നു. സ്വപ്നസാക്ഷാത്ക്കാരം മരീചികയാണെന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്ന യാഥാര്‍ഥ്യം ഈ മഹാനഗരത്തിന്റെ പോക്കുവരവുകളുമായി പൊരുത്തപ്പെടാന്‍ ഏവരെയും പ്രാപ്തരാക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഈ നിസ്സംഗതയുടെയും നിര്‍വികാരതയുടെയും ചിത്രങ്ങളാണ് ഇവിടം കര്‍മ്മ മണ്ഡലമാക്കിയ മഹേഷ് വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ജീവിക്കുന്നവര്‍ക്ക് ഇതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ചില ഏടുകളായി തോന്നിയേക്കാമെങ്കിലും, പുറമെ നിന്ന് നോക്കുന്നവരുടെ മുന്നില്‍ ഇവിടെ കാണുന്ന കാഴ്ചകള്‍ വായനയുടെ പുതിയ ഒരു ലോകം തുറന്നിടും. ‘മൃഗനയനിയിലെ മൂഷികന്‍’. മഹേഷ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 152 രൂപ.

https://dailynewslive.in/ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ളതുകൊണ്ട് തന്നെ വിത്തുകള്‍ ഇപ്പോള്‍ മിക്കവരുടെയും ഡയറ്റിന്റെ പ്രധാന ഭാഗമായി കഴിഞ്ഞു. സൂര്യകാന്തി വിത്തുകള്‍, ഫ്‌ളാക്സ് വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങി ഭക്ഷ്യയോഗ്യമായ വിത്തുകള്‍ ഇന്ന മാര്‍ക്കറ്റില്‍ സുലഭമാണ്. ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്‌ളാക്‌സ് വിത്തുകള്‍ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുകയും അര്‍ബുദത്തിന്റെ സാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് വിഭവങ്ങള്‍ക്ക് സമാനമായി ഫ്‌ളാക്‌സ് വിത്തുകളും ചിലര്‍ക്ക് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അലര്‍ജി പ്രതികരണങ്ങള്‍ അപൂര്‍വമാണെങ്കിലും ഫ്‌ളാക്‌സ് വിത്തുകള്‍ക്കു ജനപ്രിയത വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഇതിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഫ്‌ളാക്‌സ് വിത്ത് ചേര്‍ന്ന ഓട്മീല്‍ കഴിച്ച് 20 മിനിറ്റിന് ശേഷം ഒന്നര വയസ്സുള്ള കുട്ടിയുടെ മുഖത്തും നെഞ്ചിലും തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുകയും പരിശോധനയില്‍ നട്‌സുകളോടും വിത്തിനങ്ങളോടുമുള്ള അലര്‍ജി സ്ഥിരീകരിച്ചതായി കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ കോളജ് ഓഫ് അലര്‍ജി, ആസ്മ ആന്‍ഡ് ഇമ്മ്യൂണോളജിയുടെ വാര്‍ഷിക ശാസ്ത്രീയ സമ്മേളനത്തില്‍ ഒരു കേസ് സ്റ്റഡിയില്‍ പറയുന്നു. നട്‌സ്, വിത്തിനങ്ങള്‍ പോലുള്ളവയോട് അലര്‍ജിയുള്ളവര്‍ ഫ്‌ളാക്‌സ് വിത്ത് ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുന്നത് നന്നായിരിക്കും. കുട്ടികള്‍ക്ക് ആദ്യമായി കൊടുക്കുമ്പോള്‍ മുട്ടയും പീനട്ട് ബട്ടറുമൊക്കെ കൊടുക്കുന്നത് പോലെ ആദ്യം ചെറിയ അളവില്‍ കൊടുത്ത് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.53, പൗണ്ട് – 104.61, യൂറോ – 90.03, സ്വിസ് ഫ്രാങ്ക് – 92.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.16, ബഹറിന്‍ ദിനാര്‍ – 221.65, കുവൈത്ത് ദിനാര്‍ -271.63, ഒമാനി റിയാല്‍ – 217.04, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 61.07.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *