S1 yt cover

https://dailynewslive.in/ ഇനിയുള്ള പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണെന്ന് മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതിയെന്നും എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റിയെന്നും പറഞ്ഞ കെജ്രിവാള്‍ അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ കണ്ടുപഠിക്കണമെന്നും പറഞ്ഞു. 230ല്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് കിട്ടില്ലെന്നും ഇനി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജ്രിവാള്‍ നേരത്തെ ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നോതാക്കള്‍ക്കുമൊപ്പം കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

https://dailynewslive.in/ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 50 സീറ്റ് പോലും നേടില്ലെന്നും, 400 സീറ്റിലധികം എന്‍ഡിഎ മുന്നണി നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെ കാട്ടി ഇന്ത്യാക്കാരെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചു.

https://dailynewslive.in/ വരുംകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മുന്‍കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും വീഴ്ചകള്‍ വരുത്തിയിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയാണെന്നും യാഥാര്‍ഥത്തില്‍ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്നനിക്ഷേപരുടെ മറയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 180 സീറ്റുകളിലധികം നേടില്ലെന്നും ആവര്‍ത്തിച്ച രാഹുല്‍ പ്രധാനമന്ത്രിയുമായുള്ള വാദപ്രതിവാദത്തിന് തയ്യാറാണെന്നും വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ രാജ്യത്തെ എല്ലാ അഴിമതിക്കാരേയും കൂടെ കൂട്ടി അഴിമതിക്കെതിരായ പോരാട്ടം നടത്തുകയാണെന്ന് വീമ്പ് പറയുകയാണ് ബിജെപിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്ന ഭാവമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്നും ഒരുപാടു പേരെ ജയിലിലാക്കിയ മോദി ഇപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ പിന്നാലെയാണെന്നും നരേന്ദ്ര മോദി വീണ്ടും ജയിച്ചാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടയ്ക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തില്‍ മേഖല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗം വിലയിരുത്തി. വേനല്‍ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി. നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്‌കെഎസ്എസ്എഫ്. മലപ്പുറം വികാരത്തിന്റെ പേരില്‍ വിഷയത്തെ വഴി തിരിച്ചുവിടാന്‍ നോക്കേണ്ടെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി. പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ മലബാര്‍ ജില്ലകളോട്, പ്രത്യേകിച്ച് മലപ്പുറത്തിനോട് സര്‍ക്കാര്‍ അനീതി കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. നിലവിലെ സ്ഥിതിയില്‍ 27,130 കുട്ടികള്‍ക്കാണ് മലപ്പുറത്ത് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരുന്നതെന്നാണ് സൂചന. ഇതോടെ അധിക ബാച്ചുകള്‍ ആവശ്യപ്പെട്ട് വിവിധ സമുദായിക സംഘടനകള്‍ സമരം ശക്തമാക്കിയേക്കും.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുമെന്ന് അധ്യാപകര്‍. ലാബ് ഉള്‍പ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ പുറകോട്ടടിക്കുമെന്നുമാണ് വിലയിരുത്തല്‍.

https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കെ പി സിസി അംഗം കെ വി സുബ്രഹ്‌മണ്യനെ സസ്പെന്റ് ചെയ്തു. എന്നാല്‍ തനിക്കെതിരായ നടപടി ഗൂഢാലോചനയാണെന്നും ചിലരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്നും കെ വി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ ന്യായീകരിക്കാനില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്നും, രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ശക്തമായി തള്ളിപ്പറയുന്നു. അവര്‍ പാര്‍ട്ടി നടപടികള്‍ അര്‍ഹിക്കുന്നു. പാര്‍ലമെന്റെ് തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തനിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ആര്‍ക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഉണ്ണിത്താന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

https://dailynewslive.in/ ഷാഫി പറമ്പില്‍ വിജയിച്ചാല്‍ വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയില്‍ അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരന്‍. മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോള്‍ സിപിഎം സൃഷ്ടിച്ചത്. ഇതില്‍ ഷാഫിയുടെ മതവും ഒരു ഘടകമായെന്നും മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും തുണച്ചില്ലെന്ന് ടി.എന്‍.പ്രതാപന്‍. കുടുംബത്തെയും തന്റെ വംശത്തെയുമടക്കം സംഘപരിവാര്‍ വേട്ടയാടിയപ്പോള്‍ ആരും പ്രതികരിക്കാതിരുന്നത് മാനസികമായി വേദനിപ്പിച്ചുവെന്നും പ്രതാപന്‍ പറഞ്ഞു.

https://dailynewslive.in/ ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍. വ്യവസ്ഥകള്‍ വച്ച് ആശ്രിത നിയമനങ്ങള്‍ പുനപരിശോധിക്കാനുള്ള കരട് നിര്‍ദ്ദേശത്തിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. പ്രായപരിധി അംഗീകരിക്കില്ലെന്ന് ഇടത് വലത് സംഘടനകള്‍ ഒരുപോലെ എതിര്‍ത്തു. ഉദ്യോഗസ്ഥരുടെ തസ്തികയും സര്‍വ്വീസും കണക്കിലെടുത്ത് 17 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാര്‍ശ. കോടതി നടപടികളില്‍ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തിയും പദ്ധതി സംരക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

https://dailynewslive.in/ തൃപ്പൂണിത്തുറ ഏരൂരില്‍ കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ അജിത്തും കുടുംബവും കടന്ന് കളഞ്ഞെന്ന് പരാതി. അച്ഛന്‍ ഷണ്‍മുഖനെ മകന്‍ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോര്‍ട്ട് തേടി.

https://dailynewslive.in/ തിരുവനന്തപുരം കരമന മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ കരമന അഖില്‍ കൊലപാതകക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ദാരുണമായ സംഭവമാണിതെന്നും, സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ നോക്കി കാണുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അഖിലിന്റെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് മിന്നല്‍ പ്രളയത്തില്‍ പരിക്കേറെറന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും താലിബാന്‍ വക്താവ് വിശദമാക്കി. വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കൊടുങ്കാറ്റുകള്‍ കൂടിയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

https://dailynewslive.in/ രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് റോബര്‍ട്ട് വദ്ര. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റില്‍ താനോ പ്രിയങ്കയോ മത്സരിക്കണം എന്ന ചര്‍ച്ചകളുണ്ടെന്നും ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. താന്‍ മത്സരിക്കാത്തത് അമേഠിയിലെ ജനങ്ങളില്‍ നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും തല്ക്കാലം രാഹുലിന്റെ വിജയത്തിനാകും ശ്രദ്ധ നല്കുകയെന്നും വദ്ര വ്യക്തമാക്കി.

https://dailynewslive.in/ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍. ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ തിരികെ പാക് അതിര്‍ത്തിയിലേക്ക് പറന്നു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം. 24 തവണ ഡ്രോണിന് നേരെ ഇന്ത്യന്‍ ജവാന്മാര്‍ വെടിയുതിര്‍ത്തയായാണ് വിവരം. ഇതിന് പിന്നാലെ രാംഗഡ് സെക്ടറിലെ നാരായണ്‍പൂറില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.

https://dailynewslive.in/ അഴിമതിക്കേസിലെ പൊലീസ് അന്വേഷണം തടഞ്ഞതിന് ഫിജിയിലെ മുന്‍ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമക്ക് ജയില്‍ ശിക്ഷ. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനും എഴുപതുകാരനുമായ ഫ്രാങ്ക് ബൈനിമരാമ 15 വര്‍ഷത്തിലധികമാണ് ഫിജിയെ നയിച്ചത്.

https://dailynewslive.in/ കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,725 രൂപയും പവന്‍വില 240 രൂപ വര്‍ധിച്ച് 53,800 രൂപയിലുമെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 920 രൂപയുടെ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ പവന് 680 രൂപ വര്‍ധിച്ചിരുന്നു. 18ഗ്രാം സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,595 രൂപയാണ് വില. വെള്ളിവില മാറ്റമില്ലാതെ 90 രൂപയില്‍ തുടരുന്നു. ഇന്നലെ രണ്ട് രൂപ വര്‍ധിച്ചിരുന്നു. യു.എസിലെ സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കയറിയത്. ഇന്നലെ സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് ഒരു ശതമാനം ഇയര്‍ന്ന് 2,369.49 രൂപയിലെത്തിയിരുന്നു. അതേസമയം സ്വര്‍ണ വില ഉയര്‍ന്ന് നിന്നിട്ടും അക്ഷയ തൃതീയ ദിനത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ചെറിയ ഗ്രാമങ്ങളിലെ ജുവലറികളില്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ സാധാരണ 600 കിലോ സ്വര്‍ണമാണ് പ്രതിദിനം വില്‍ക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ അത് 1,500 കിലോ ആയെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. ഇന്നലെ രാത്രി വൈകിയും സ്വര്‍ണകടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചു മുതല്‍ ഏഴ് വരെ ശതമാനം വ്യാപാരത്തോത് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയതൃതീയ ദിനത്തില്‍ ഇന്ത്യ ഒട്ടാകെ 20 മുതല്‍ 23 ടണ്‍ വരെ സ്വര്‍ണം വിറ്റതായാണ് കണക്കുകള്‍. സ്വര്‍ണാഭരണ ശാലകളുടെ ഓഫറുകളും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവുമെല്ലാം പ്രയോജനപ്പെടുത്തി ആളുകള്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് അക്ഷയ തൃതീയ ദിനത്തില്‍ വില്‍പ്പന ഉയര്‍ത്തിയത്.

https://dailynewslive.in/ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡായ വിവോ. കൗണ്ടര്‍പോയിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ സാംസങ്ങിനെ പിന്തള്ളിയാണ് വിപണിയില്‍ വിവോ വന്‍ തിരിച്ചുവരവ് നടത്തിയത്. കൊറിയന്‍ ടെക് ഭീമനായ സാംസങ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാംസങ് 17.5 ശതമാനം വിപണി വിഹിതം നേടിയപ്പോള്‍ വിവോ 19 ശതമാനം വിപണി വിഹിതമാണ് നേടിയത്. ചൈനയുടെ തന്നെ ഷഓമിയാണ് 18.8 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്ത്. 10.1 ശതമാനവുമായി ഒപ്പോയാണ് നാലാമത്. അതേസമയം, വിറ്റുപോയ ഫോണുകളുടെ മൂല്യത്തില്‍ സാംസങ്ങാണ് പട്ടികയില്‍ ഒന്നാമത്. ആപ്പിളും ഇന്ത്യയില്‍ ഈ പാദത്തില്‍ വന്‍ നേട്ടമാണുണ്ടാക്കിയത്. ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ്, പ്രത്യേകിച്ച് ഓഫ്‌ലൈന്‍ ചാനലുകളില്‍ വലിയ വില്‍പനയാണ് നേടിയത്. പ്രീമിയം സെഗ്മെന്റ് വിപണിയില്‍ ആപ്പിളാണ് മുന്നിട്ട് നില്‍ക്കുന്നത്. കുറച്ചുകാലമായി ഇന്ത്യയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന ഷഓമി ഓഫ്ലൈന്‍ വിപണിയില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ വന്‍ തിരിച്ചുവരവാണ് നടത്തിയത്.

https://dailynewslive.in/ പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സിനിമയിലെ രസകരകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു മുഴുനീള കോമഡി-ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രം. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തമിഴില്‍ നിന്നും യോഗി ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയില്‍’. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം.

https://dailynewslive.in/ ‘സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയിലെ പുതിയ ഒരു ഗാനം പുറത്ത്. വൈശാഖ് സുഗുണണിന്റെ വരികള്‍ക്ക് സംഗീത സംവിധാനം ഡോണ്‍ വിന്സന്റണ്. ആലപിച്ചിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായുമാകുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥയും. ചായാഗ്രഹണം സബിന്‍ ഊരാളുക്കണ്ടി. കുഞ്ചാക്കോ ബോബന്‍ അതിഥി വേഷത്തിലെത്തുന്നു. നിര്‍മാണം നിര്‍വഹിക്കുന്നത് സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. വര്‍ണാഭമായി പയ്യന്നൂര്‍ കോളേജില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടത്തിയതും ശ്രദദ്ധയാകര്‍ഷിച്ചിരുന്നു. പൂജ ചടങ്ങുകള്‍ സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് നടത്തിയത്. സുധീഷ് ഗോപിനാഥ് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രം മെയ് 16ന് റിലീസ് ചെയ്യും.

https://dailynewslive.in/ ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ സ്റ്റൈലില്‍ മുഖം മിനുക്കി റോള്‍സ് റോയ്‌സ് കള്ളിനന്‍ സീരീസ് 2 എസ് യു വി. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെ എത്തുന്ന കള്ളിനന്‍ എസ് യു വി വൈവിധ്യമാര്‍ന്ന പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും ഉടമകള്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. റോള്‍സ് റോയ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന സീരീസ് 2 എന്നാണ് കമ്പനി പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ കള്ളിനന്‍ മുന്‍ ഭാഗത്തു തന്നെ വലിയ മാറ്റങ്ങളോടെയാണ് റോള്‍സ് റോയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 23 ഇഞ്ച് വലിപ്പമുള്ളതാണ് പുതിയ അലൂമിനിയം വീലുകള്‍. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ കൂടുതല്‍ വ്യത്യാസത്തിലാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എത്തുന്നത്. അനലോഗും ഡിജിറ്റലും ചേര്‍ന്നുള്ള ഈ ഡാഷ്‌ബോര്‍ഡ് അനുയോജ്യമായ വെളിച്ച സംവിധാനത്തിലൂടെ രൂപകല്‍പന ചെയ്യാന്‍ നാല് വര്‍ഷമെടുത്തെന്നാണ് റോള്‍സ് റോയ്‌സ് അറിയിക്കുന്നത്. പുതിയ ഗ്രാഫിക്‌സും ഡിസ്‌പ്ലേയുമുള്ള ഏറ്റവും പുതിയ റോള്‍സ് റോയ്‌സ് സ്പിരിറ്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കള്ളിനന് ലഭിക്കും.പുതിയ കള്ളിനന്റെ എന്‍ജിനിലോ ഉള്ളിലെ പ്രധാന ഭാഗങ്ങളിലോ മാറ്റങ്ങളില്ല. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിന്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കാറിന്റെ നാലു ചക്രങ്ങള്‍ക്കും ഈ എന്‍ജിനാണ് കരുത്തേകുന്നത്. സാധാരണ കള്ളിനനില്‍ 571 എച്ച്പി കരുത്തും പരമാവധി 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ബ്ലാക്ക് ബാഡ്ജില്‍ കരുത്ത് 600 എച്ച്പിയും പരമാവധി ടോര്‍ക്ക് 850 എന്‍എമ്മും ആയി ഉയരുന്നു.

https://dailynewslive.in/ ലോകപ്രശസ്തരും അകാലത്തില്‍ പൊലിഞ്ഞുപോയവരുമായ ചില അപൂര്‍വ്വ മനുഷ്യരെയും അവരുടെ കര്‍മ്മമേഖലകളെയും അവരുടെ ജീവിതദുരന്തങ്ങളെയും അവതരിപ്പിക്കുന്ന അസാധാരണ പുസ്തകം. അധികാരമോഹത്തിന്റെയും കിടമത്സരങ്ങളുടെയും പ്രതികാരത്തിന്റെയും ചോരപുരണ്ട ഏടുകള്‍ നമുക്കപരിചിതമായൊരു ലോകം കാട്ടിത്തരുന്നു. കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന കൃതിക്കുശേഷം എന്‍. രാമചന്ദ്രന്‍ ഐ പി എസിന്റെ ഏറ്റവും പുതിയ പുസ്തകം. ‘മരണം സംഗീതം കുറ്റകൃത്യം’. ഡിസി ബുക്സ്. വില 315 രൂപ.

https://dailynewslive.in/ പ്രസവാനന്തരം സ്ത്രീകളില്‍ പ്രത്യക്ഷപ്പെടുന്ന മാനസിക വൈകല്യങ്ങളുടെ തോത് ഉയര്‍ന്നു വരുന്നതായി ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. ലോകത്ത് പത്ത് ശതമാനത്തോളം ഗര്‍ഭിണികളും 13 ശതമാനം പ്രസവം കഴിഞ്ഞ സ്ത്രീകളും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ 85 ശതമാനം സ്ത്രീകളിലും ബേബി ബ്ലൂസ് ( പ്രസവാനന്തരം സ്ത്രീകളില്‍ കാണപ്പെടുന്ന മാനസിക വൈകല്യങ്ങള്‍) ലക്ഷണങ്ങള്‍ കാണാറുണ്ട്. ദീര്‍ഘ നേരം കരയുക, വിഷാദം, ഉത്ണ്ഠ എന്നവയാണ് ബേബി ബ്ലൂസ് ലക്ഷണങ്ങള്‍. പ്രസവാനന്തര കാലത്തെ ഈ മാനസിക വൈകല്യങ്ങള്‍ കാരണം സമ്പന്ന രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5 മുതല്‍ 20 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രസവ സംബന്ധമായ സങ്കീര്‍ണതകളും പരിചരണക്കുറവും മൂലം മരണനിരക്ക് കൂടുതലാണ്. എന്നാല്‍ അതില്‍ പലതും റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രസവാനന്തര മാനസികാരോഗ്യ വൈകല്യം മാതൃ-ശിശു ക്ഷേമത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ വികാസത്തിന് തടസമാകുന്നു. കൂടാതെ കുട്ടിയുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വളര്‍ച്ചയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുകയും കുടുംബങ്ങളെയും ഭാവി തലമുറകളെയും ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 70% സ്ത്രീകള്‍ക്കും ഇത്തരം മാനസിക വൈകല്യങ്ങളെ കുറിച്ച് അവബോധമില്ലെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതിനായി പ്രത്യേകം സ്‌ക്രീനിങ് നടത്തേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവാനന്തര മാനസിക വൈകല്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാനം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.55, പൗണ്ട് – 104.63, യൂറോ – 90.00, സ്വിസ് ഫ്രാങ്ക് – 92.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.17, ബഹറിന്‍ ദിനാര്‍ – 221.63, കുവൈത്ത് ദിനാര്‍ -272.08, ഒമാനി റിയാല്‍ – 217.46, സൗദി റിയാല്‍ – 22.28, യു.എ.ഇ ദിര്‍ഹം – 22.75, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 61.08.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *