◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്നാണ് വിവരം.
◾https://dailynewslive.in/ സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള രേഖകള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നേരിട്ട് കൈമാറും. ഇന്നലെ രേഖകളുമായി ദില്ലിയിലെത്തിയ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ഇന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനും സിബിഐ ഡയറക്ടറേറ്റിലും രേഖകള്‍ കൈമാറും. ഇന്നലെ ഇ മെയില്‍ മുഖേനയും വിജ്ഞാപനം കൈമാറിയിരുന്നു.
◾
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. സത്യഭാമ തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും കാട്ടിയാണ് ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സത്യഭാമ, രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തുന്ന വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി.
◾https://dailynewslive.in/ മോഹിനിയാട്ടം പഠിക്കാന്‍ കേരള കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്കും അവസരം. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ജെന്‍ട്രല്‍ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനില്‍ക്കാനാണ് ആഗ്രഹം, അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.
◾https://dailynewslive.in/ കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി നടന്‍ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘര്‍ഷത്തിന് വഴിവച്ചു. പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
◾https://dailynewslive.in/ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ച് സിഐടിയു. ഡ്രൈവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള ഗണേഷ്‌കുമാറിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ആവശ്യമെങ്കില്‍ മന്ത്രിയെ തടയുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.
*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസിന് വി.ഡി സതീശന്‍ കത്ത് നല്‍കി.
◾https://dailynewslive.in/ കണ്ണൂര്‍ മയ്യില്‍ വേളം ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മോഹന ചന്ദ്രന് സസ്‌പെന്‍ഷന്‍. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രന്‍. കഴിഞ്ഞ മാസം 22 ന് ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പണം അപഹരിച്ചെന്നാണ് പരാതി.
◾https://dailynewslive.in/ കാസര്‍കോട് പാലായിയില്‍ പറമ്പില്‍ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പരാതികളിലായി രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തു. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോള്‍ ഭീഷണി ഉണ്ടായെന്നും, സിപിഎം വിലക്കിയെന്നുമായിരുന്നു പരാതി. എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
◾https://dailynewslive.in/ വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ നിന്നും പ്രതിയായ മാവോയിസ്റ്റ് ടി കെ രാജീവനുമായി പോയ വാഹനവും രണ്ടു അകമ്പടി വാഹനങ്ങളും അപകടത്തില്‍പ്പെട്ടു. മലപ്പുറം തിരൂരങ്ങാടിയില്‍ വെച്ച് ഒന്നിന് പിറകെ ഒന്നായി മൂന്നു വാഹനങ്ങളും ഇടിച്ചാണ് അപകടം. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾
◾https://dailynewslive.in/ പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മുതിര്‍ന്ന നേതാവ് എ പത്മകുമാറും അടൂരില്‍ നിന്നുള്ള നേതാവ് ഹര്‍ഷകുമാറും തമ്മില്‍ ഏറെക്കാലമായുള്ള അഭിപ്രായ വ്യത്യാസമാണ് കഴിഞ്ഞദിവസം തോമസ് ഐസക്കിന്റെ വോട്ടെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു ആയുധമാക്കുകയും ചെയ്തു.
◾https://dailynewslive.in/ പാലക്കാട് ഡിസിസി സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎം പാലക്കാട് കമ്മിറ്റി ഓഫീസില്‍ എത്തി അംഗത്വം എടുത്തു. 41 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും, അനര്‍ഹരായവര്‍ക്ക് പ്രാധാന്യം നല്‍കുന്നെന്നും അദ്ദേഹം ആരോപിച്ചു. താന്‍ മാത്രമല്ല മറ്റു പലരും പല പാര്‍ട്ടികളിലേക്കും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ വിപണി ആരംഭിക്കും. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന ‘ഗോള്‍ഡന്‍ ഓഫര്‍’ പദ്ധതിയാണ് സപ്ലൈക്കോ നടപ്പാക്കുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരത്തെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 29 റോഡുകള്‍ ഗതാഗത യോഗ്യമായി കഴിഞ്ഞു. സ്റ്റാച്ച്യൂ- ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക- ഗാന്ധി ഭവന്‍ റോഡ് എന്നിവ ഉടനെ തുറക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
◾https://dailynewslive.in/ തൃശൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . തൃശൂരില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചൂട് ഉയരുന്നതിനാല്‍ തന്നെ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍?ദേശമുണ്ട്.
◾https://dailynewslive.in/ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ് ഐ ബാബുരാജ് പുലിയനത്തെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ . 49 വയസ്സ് ആയിരുന്നു.
◾https://dailynewslive.in/ വെള്ളനാട് സ്വദേശിനി ഡോ. അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമുള്ള ആത്മഹത്യക്കുറിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
◾https://dailynewslive.in/ മൂന്നാറിലെ എംആര്‍എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇ.ഡി നടപടി നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ വാദം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇഡി റിപ്പോര്‍ട്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്രിവാള്‍ പുറത്തിറക്കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇഡിയുടെ വിശദീകരണം.
◾https://dailynewslive.in/ ഇഡി വീട്ടില്‍ നിന്നും അഴിമതി പണമൊന്നും കണ്ടെത്തിയില്ലെന്നും കേസിന്റെ സത്യാവസ്ഥ കോടതിയില്‍ അറിയിക്കുമെന്നും അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍. കെജ്രിവാളിനെ ജയിലില്‍ പോയി കണ്ടിരുന്നു, അദ്ദേഹത്തിന് ഷുഗറുണ്ട്, ആരോഗ്യനില അത്ര സുഖകരമല്ല, എങ്കിലും കുഴപ്പമില്ല. രാജ്യത്തോട് ഏറെ സ്നേഹം കാത്തുസൂക്ഷിക്കുന്നയാളാണ് കെജ്രിവാള്‍ എന്നും സുനിത പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഇ.ഡി മൂന്നാഴ്ച സമയം തേടി. നാളെ കെജ്രിവാളിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുകയാണ്. അദ്ദേഹത്തെ ജയിലില്‍ അടയ്ക്കാന്‍ വേണ്ടിയാണ് ഇ.ഡി ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതെന്ന് കേജ്രിവാളിന്റെ അഭിഭാഷകന്‍ ആരോപിച്ചു. മറ്റു കേസുകള്‍ പരിഗണിച്ച ശേഷം ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും.
◾https://dailynewslive.in/ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ താമസിക്കാനായി തീഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കൊടുംകുറ്റവാളികള്‍ താമസിക്കുന്ന സെല്ലുകളില്‍ നിന്നും അകലെയായിട്ടായിരിക്കും അദ്ദേഹത്തെ താമസിപ്പിക്കുക എന്നാണ് സൂചന. ഇ.ഡി. കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാര്‍ ജയിലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിക്ക് സഖ്യത്തിന് തിരിച്ചടി. മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍. എട്ടു പേരുകള്‍ അടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയും അദ്ദേഹം പുറത്തുവിട്ടു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന വി.ബി.എ. പ്രഖ്യാപനം പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയാകും.
◾https://dailynewslive.in/ ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം വിശദീകരണം തേടി. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്.
◾https://dailynewslive.in/ ജമ്മുകശ്മീരില്‍ അഫ്സപ പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും ക്രമസമാധാന ചുമതല പൂര്‍ണമായും ജമ്മുകശ്മീര്‍ പൊലീസിന് നല്‍കുമെന്നും അമിത് ഷാ . സൈന്യത്തെ ജമ്മുകശ്മീരില്‍ നിന്ന് പിന്‍വലിക്കുന്നത് ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . തെരഞ്ഞെടുപ്പില്‍ കശ്മീര്‍ താഴ്വരയുടെ കൂടി പിന്തുണ നേടാനാണ് ബിജെപിയുടെ ഈ അപ്രതീക്ഷിത നീക്കം. പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ജമ്മുകശ്മീരിലെ ജനവിധി ബിജെപിക്ക് നിര്‍ണായകമാണ്.
◾https://dailynewslive.in/ സിക്കിം നിയമസഭ തെരഞ്ഞെടുപ്പിനുള്ള 9 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ബിജെപി സിക്കിമില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിക്കിമിന് പുറമെ ആന്ധ്ര പ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
◾https://dailynewslive.in/ ഇന്ത്യ മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരുമെന്നും അതിനെക്കുറിച്ച് ഇനി ഒരു ചോദ്യവുമില്ല എന്നും പ്രഖ്യാപിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ കടാശ്വാസം നല്‍കണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയെ തന്റെ രാജ്യത്തിന്റെ അടുത്ത സഖ്യകക്ഷി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാലദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യ നിര്‍ണായകമാണെന്ന് മുയിസു പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ കപ്പലിടിച്ച് പാലം തകര്‍ന്ന് വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കഴിഞ്ഞ ദിവസമാണ് കപ്പല്‍ പാലത്തില്‍ ഇടിച്ച് അപകടം ഉണ്ടായത്. തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു, കൂടാതെ പാലത്തില്‍ നിന്നും താഴേക്ക് വീണ വാഹനവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
◾https://dailynewslive.in/ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍, കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. മുന്നറിയിപ്പ് കൃത്യമായി നല്‍കിയതിനാണ് അദ്ദേഹം ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചത് കൊണ്ട് മാത്രമാണ് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്, ഇല്ലെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വളരെ വലുതാകും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ രാജ്യത്തെ സാമ്പത്തിക സന്തുലിതാവസ്ഥയിലെത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വരും മാസങ്ങളില്‍ 70,000 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിട്ട് അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഹാവിയര്‍ മിലി. ജോലി വെട്ടിക്കുറയ്ക്കലുകള്‍ മാത്രമല്ല പൊതുപ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുവെന്നും പ്രവിശ്യാ ഗവണ്‍മെന്റുകള്‍ക്കുള്ള ചില ധനസഹായം വെട്ടിക്കുറച്ചുവെന്നും 200,000-ത്തിലധികം സാമൂഹിക ക്ഷേമ പദ്ധതികള്‍ അവസാനിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ നിരന്തരം വിലക്ക് നേരിടുന്ന റഷ്യന്‍ ക്രൂഡോയിലിനോട് ഒടുവില്‍ ഇന്ത്യയും മുഖംതിരിക്കുന്നു. റഷ്യന്‍ എണ്ണയ്ക്ക് ബദലായി ഇനി അമേരിക്കയുടെ ക്രൂഡോയില്‍ വാങ്ങാനാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ നീക്കം. പ്രതിദിനം 2.50 ലക്ഷം ബാരല്‍ വീതം അമേരിക്കന്‍ ക്രൂഡോയില്‍ അടുത്തമാസം മുതല്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങും. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ അമേരിക്ക ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നത് ആദ്യമാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യന്‍ എണ്ണയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന ഉപഭോക്തൃ രാജ്യങ്ങളെ നഷ്ടപ്പെട്ട റഷ്യ ഇതോടെ ഇന്ത്യയെയും ചൈനയെയും സമീപിക്കുകയായിരുന്നു. ഇന്ത്യക്ക് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ടും വാദ്ഗാനം ചെയ്തു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യയും മാറി. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയില്‍ ഇറക്കുമതി രാജ്യവുമാണ്. ഏതാണ്ട് 76 ലക്ഷം ബാരല്‍ അമേരിക്കന്‍ ക്രൂഡോയിലുമായി (അതായത് പ്രതിദിനം 2.56 ലക്ഷം ബാരല്‍ വീതത്തിന് തുല്യം) മൂന്ന് വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഷിപ്പ് ട്രാക്കിംഗ് കമ്പനിയായ കെപ്ലര്‍ വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിറ്റോള്‍, ഇക്വിനോര്‍, സിനോകോര്‍ എന്നീ കമ്പനികള്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരമാണ് അമേരിക്കന്‍ എണ്ണയുമായി കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
◾https://dailynewslive.in/ വാട്‌സ്ആപ്പില്‍ വിഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വിഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. യുട്യൂബില്‍ വിഡിയോ പ്ലേ ചെയ്യുന്നതു പോലെ തന്നെ വാട്‌സആപ്പിലും കാണാം.
◾https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമാപ്രേമിക്ക് നിരവധി ബിഗ് സ്‌ക്രീന്‍ അനുഭവങ്ങള്‍ പകര്‍ന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാന രംഗങ്ങളും ഏറെ പ്രത്യേകതയുള്ളതാണ്. വമ്പന്‍ കാന്‍വാസില്‍ കളര്‍ഫുള്‍ രംഗങ്ങളും നൃത്തവും ഒപ്പം മികച്ച ഗാനവും ചേരുമ്പോള്‍ മറക്കാനാവാത്ത അനുഭവമാണ് ആ ഗാനരംഗങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ വരാനിരിക്കുന്ന ഷങ്കര്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. രാം ചരണിനെ നായകനാക്കി ഷങ്കര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നതെങ്കിലും ചില രംഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ജരഗണ്ഡി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീറാം. സംഗീതം തമന്‍ എസ്, ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍, ശുഭലേഖ സുധാകര്‍, നവീന്‍ ചന്ദ്ര, രാജീവ് കനകല, അജയ് രാജ്, വൈഭവ് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പരശുറാമിന്റെ സംവിധാനത്തില്‍ വിജയ് ദേവരകൊണ്ട നായകനാവുന്ന ‘ദ ഫാമിലി സ്റ്റാര്‍’ എന്ന ചിത്രം ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തും. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന്‍ പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദര്‍ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ഗാനം കേരളത്തിലുള്‍പ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ സര്‍ക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാള്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ യു മോഹനനാണ് ഛായാഗ്രഹണം.
◾https://dailynewslive.in/ വരും മാസങ്ങളില്‍ പുതിയ രണ്ടു മോഡലുകള്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്. സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലായ ഡിസൈറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് രണ്ടാമത്തേത്. സ്വിഫ്റ്റിന്റെ പുതിയ മോഡലിന്റെ ഉല്‍പ്പാദനം ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ സ്വിഫ്റ്റ് ഏപ്രിലില്‍ അവതരിപ്പിച്ചേക്കും. അപ്‌ഡേറ്റ് ചെയ്ത ഹാച്ച്ബാക്ക് പുതിയ ചില ഫീച്ചറുകളോട് കൂടിയാണ് അവതരിപ്പിക്കുക. ഇതിന്റെ ഡിസൈന്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കുമെന്നാണ് വിവരം. ബോണറ്റിന് കീഴില്‍, 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഇസെഡ്12ഇ പെട്രോള്‍ എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇത് ഒരു മൈല്‍ഡ്‌ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന് പഴയ മോഡലിനേക്കാള്‍ 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലായിരിക്കും. 82 ബിഎഎച്പി കരുത്തും 108 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ഡിസൈറിന്റെ പുതിയ മോഡല്‍ വരുന്നത്. 1.2ലിറ്റര്‍ ത്രീസിലിണ്ടര്‍ ഇസെഡ്12ഇ പെട്രോള്‍ എഞ്ചിനാണ് ഡിസൈറിന് കരുത്തുപകരുക. സണ്‍റൂഫാണ് മറ്റൊരു സവിശേഷത.
◾https://dailynewslive.in/ ആകസ്മികമായി തലയ്ക്കു ഗുരുതരമായ ക്ഷതം സംഭവിച്ച ലോല എന്ന പന്ത്രണ്ടുകാരി.. അതിസങ്കീര്‍ണമായ ഒരു മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു. ഡിജിറ്റാലിങ്ക് എന്ന ഹൈടെക് ആശുപത്രിയില്‍ വിദഗ്ധരുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് അവളുടെ ന്യൂറല്‍ ഇംപ്ലാന്റേഷന്‍ നടക്കുന്നത്. മനസ്സും ബന്ധങ്ങളും വിളക്കിച്ചേര്‍ക്കാന്‍ നിര്‍മിതബുദ്ധി ഇടപെടുകയായി. ജീവന്റെ ആഴങ്ങളില്‍നിന്നു കണ്ടെടുത്ത അപൂര്‍വ ചാരുതയാര്‍ന്ന സയന്‍സ് ഫിക്ഷന്‍. ‘ഡിജിറ്റാലിങ്ക്’. സി രാധാകൃഷ്ണന്‍. മനോരമ ബുക്സ്. വില 114 രൂപ.
◾https://dailynewslive.in/ വിവിധ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറായ പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത കാപ്പി കുടിക്കുന്നവരില്‍ കുറവാണെന്നു പുതിയ പഠനങ്ങള്‍. 35-70 വയസ് പ്രായമുള്ള 1,84,024 പേരിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് കാപ്പി കുടിക്കുന്നവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 37 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. കൂടാതെ, കഫീന്‍ അടങ്ങിയ കാപ്പി കുടിക്കുന്നത് ന്യൂറോ ഡിജെനറേറ്റീവ് രോഗത്തിനുള്ള സാധ്യത 43 ശതമാനം കുറയ്ക്കുന്നതായും ഗവേഷകര്‍ പറയുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ വിറയല്‍, പേശികള്‍ കഠിനമാവുക, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടുക, നടത്തത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഗന്ധം നഷ്ടപ്പെടല്‍, ഉറക്ക പ്രശ്നങ്ങള്‍ തുടങ്ങിയവ നോണ്‍-മോട്ടോര്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.33, പൗണ്ട് – 105.21, യൂറോ – 90.21, സ്വിസ് ഫ്രാങ്ക് – 91.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.36, ബഹറിന്‍ ദിനാര്‍ – 221.08, കുവൈത്ത് ദിനാര്‍ -270.85, ഒമാനി റിയാല്‍ – 216.46, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.27.