◾https://dailynewslive.in/ ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടി. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാന് സമയം നീട്ടി നല്‍കണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങള്‍ നാളെ തന്നെ കൈമാറണമെന്ന് ഉത്തരവിട്ടു. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞുവെന്നും ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ 15ന് പ്രസിദ്ധീകരിക്കണമെന്നും, ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ തൊണ്ണൂറ്റിയാറാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ എന്നീ ഏഴ് അവാര്‍ഡുകള്‍ നേടി ഓസ്കാര്‍ വേദിയില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം.
◾https://dailynewslive.in/ തലശ്ശേരി-മാഹി ബൈപാസ് യാഥാര്‍ത്ഥ്യമായി. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സ്പീക്കര്‍ എ.എന്‍.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങിയവര്‍ തിരുവനന്തപുരത്തുനിന്നാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.
*കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ ദേശീയ പാത വികസനത്തില്‍ സംസ്ഥാനത്തിന്റെ പങ്ക് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുള്ളിമാന്റെ പുള്ളി മായ്ക്കാന്‍ ആവില്ല എന്നത് പോലെ തന്നെയാണ് ദേശീയ പാത വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പങ്കും മായ്ക്കാന്‍ ആവില്ലെന്ന് തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ മുഹമ്മദ് റിയാസ് പറഞ്ഞു.
◾https://dailynewslive.in/ മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്കിയ ഹര്‍ജിയില്‍ കേരളത്തിന് അനൂകൂലമായി സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. പാട്ട ഭൂമിക്ക് പുറത്താണ് നിര്‍മ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
◾https://dailynewslive.in/ സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയില്‍ പോകുമെന്നല്ല അര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള്‍ കെട്ടിച്ചമച്ചവര്‍ക്കൊപ്പം നിന്ന് പോകാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും ഗോവിന്ദന് പറഞ്ഞു. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വടകരയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ ജയിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഇന്നലത്തെ ഷാഫിയുടെ എന്‍ട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ എംഎല്‍എ. വടകരയില്‍ ഷൈലജ ടീച്ചര്‍ രണ്ടുമാസം കൊണ്ടു പോയ ദൂരം ഷാഫി രണ്ടു മണിക്കൂര്‍ കൊണ്ട് മറികടന്നുവെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വടകരയില്‍ ടി.പി.വധം ഇത്തവണയും പ്രചാരണവിഷയമാക്കുമെന്ന് ഷാഫി പറമ്പില്‍. വടകര ടി.പിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും തിരുത്താന്‍ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
◾https://dailynewslive.in/ കേരള സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും, കലോത്സവേദിയില് ഇടിച്ചു കയറിയതിന് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്.
◾https://dailynewslive.in/ എംജി സര്‍വകലാശാലയുടെ സ്പെഷല്‍ സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് എംജി സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ലെന്ന് തീരുമാനം. കോടതിയില്‍ കേസുകള്‍ നില്‍ക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഇന്ന് ചേര്‍ന്ന സെര്‍ച്ച് കമ്മറ്റിയിലേക്ക് ആളെ കൊടുക്കാതിരിക്കുന്നത്. യുഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു തീരുമാനം.
◾
◾https://dailynewslive.in/ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
◾https://dailynewslive.in/ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്റെ ചിത്രം സഹിതമുള്ള വിവരണം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഷമ മുഹമ്മദ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമര്‍ശനത്തിനെതിരെ വിമര്‍ശനമൊക്കെ അവരോട് ചോദിച്ചാല്‍ മതിയെന്നും, അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു ഷമ മുഹമ്മദ്.
◾https://dailynewslive.in/ എഐസിസി വക്താവ് ഷമ മുഹമ്മദ് പറഞ്ഞത് സത്യമാണെന്നും വനിതകളെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഇനിയൊരു അവസരം വരുമ്പോള്‍ അത് പരിഹരിക്കുമെന്നും നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് കൂടി കുറ്റബോധമുള്ളകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷമ പാവം കുട്ടിയാണ്, താനുമായി സംസാരിച്ചുവെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് ഷമ വ്യക്തമാക്കിയതായും വിഡി സതീശന് പറഞ്ഞു.
◾https://dailynewslive.in/ വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് ആന്‍ഡമാന്‍ കമ്പനിയായ ജോയ് വാട്ടര്‍ സ്പോര്‍ട്സ് വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ തിരയില്‍ ആളുകള്‍ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം. സാധാരണ കോസ്റ്റല്‍ പൊലീസോ, ഗാര്‍ഡുകളോ മുന്നറിയിപ്പ് തരുന്നത് അനുസരിച്ച് പാലത്തില്‍ സഞ്ചാരികളെ കയറ്റുന്നത് നിര്‍ത്തിവയ്ക്കാറുണ്ടെന്നും കമ്പനിയുടെ ടെക്ക്നിക്കല്‍ ഹെഡ് അറിയിച്ചു.
◾https://dailynewslive.in/ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ച് സ്വീകരിച്ചു. കരുണാകരന്റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. രണ്ടാംഘട്ടത്തില്‍ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്നും, മുരളീധരന് വടകരയില്‍ നിന്നിരുന്നെങ്കില്‍ ജയിച്ചുപോയേനേയെന്നും, ജാതക പ്രകാരം അദ്ദേഹത്തിന്റെ സമയം നോക്കണം എന്നാലെ അദ്ദേഹം ജയിക്കുമോയെന്ന് പറയാന്‍ പറ്റുകയുള്ളു എന്നും പത്മജ പറഞ്ഞു.
◾https://dailynewslive.in/ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഐഎച്ച്ആര്‍ഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയെ സമീപിച്ചു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയതായി വരുത്തിയ ഭേദഗതി.
◾https://dailynewslive.in/ മലപ്പുറം പോത്തുകല്ലില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 350ഓളം പേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോത്തുകല്ല് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും മതിയായ സൗകര്യമൊരുക്കിയിട്ടില്ലെന്ന് പരാതി. മൂന്നാഴ്ചക്കിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വീഴ്ച വരുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് അടിയന്തിര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി.
◾https://dailynewslive.in/ തൃശൂരില്‍ ധീവര സമുദായക്കാരനായ ടി എന്‍ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതില്‍ അതൃപ്തിയുമായി അഖില കേരള ധീവര സഭ. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാള്‍ക്ക് സീറ്റ് അനുവദിച്ചതും കോണ്‍ഗ്രസാണെന്നും അഖില കേരള ധീവര സഭ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി മമ്പറം ദിവാകരന്. യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനാര്‍ഥിയാകാനുള്ള നീക്കം ഉപേക്ഷിച്ചത്. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാമെന്ന ഉറപ്പ് ലഭിച്ചെന്നാണ് സൂചന.
◾https://dailynewslive.in/ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് അടച്ച പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. ഹോസ്റ്റലില്‍ സിസിടിവി അടക്കാം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റല്‍ അടക്കം നാലിടത്ത് ഹോസ്റ്റല്‍ വാര്ഡന്മാരുടെ എണ്ണം കൂട്ടുന്നത് ഒരുമാസത്തിനകം നടപ്പാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
◾https://dailynewslive.in/ പാലക്കാട് വീയ്യകുറിശ്ശിയില്‍ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകന് ആദിത്യനെ പന്നി ഇടിച്ചിട്ടു. എല്‍കെജി വിദ്യാര്‍ത്ഥിയായ ആദിത്യനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
◾https://dailynewslive.in/ മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശികളായ കളത്തില്‍വെട്ടത്തില്‍ റാഫി-റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
◾https://dailynewslive.in/ കല്‍പ്പറ്റ പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന് തമ്പിയുടെ മൃതദേഹമാണ് ഫയര്‍ഫോഴ്സും പ്രാദേശിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ അനുവാദമില്ലാതെ കര്‍ണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റര്‍ റോഡരികില്‍ വച്ച കോണ്‍ഗ്രസ് നേതാവായ രാജീവ് ഗൗഡയ്ക്ക് ബെംഗളുരു നഗരസഭ 50,000 രൂപ പിഴയിട്ടു. ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബ്രഹത് ബെംഗളുരു മഹാനഗര പാലിക കോണ്‍ഗ്രസ് നേതാവിന് പിഴയിട്ടത്.
◾https://dailynewslive.in/ നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയതിനെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി ആദായ നികുതി അപ്പീല്‍ ട്രിബ്യൂണല്‍ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബിജെപി എംപി രാഹുല്‍ കസ്വാന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ പത്ത് വര്‍ഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുല്‍ കസ്വാന്.
◾https://dailynewslive.in/ ഗാസയില്‍ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. നസേറത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ഷെല്ലാക്രമണം ഉണ്ടായത്. ഇസ്രയേല്‍ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചു. നെതന്യാഹുവിന്റെ നടപടികള്‍ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണെന്നും, നിരപരാധികളായ ജനങ്ങളുടെ സുരക്ഷയില്‍ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡന് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, എന്നീ ഏഴ് വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. റണ്‍വേകള്‍, കണ്ട്രോള് ടവറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എയര്സൈഡിനായും ഹോട്ടലുകള്‍, കണ്വെന്ഷന് സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ഭക്ഷണശാലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിറ്റിസൈഡിനായും 30,000 കോടി രൂപ വീതവും നിക്ഷേപിക്കുമെന്നും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.
◾https://dailynewslive.in/ ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടന്ന ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചുവന്ന ബാഡ്ജ് ധരിച്ച് നിരവധി താരങ്ങള്‍ ഓസ്കാര്‍ അവാര്‍ഡ് ദാന വേദിയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ് 4 ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.
◾https://dailynewslive.in/ നാല് രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന് സംഖ്യവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു. ഐസ്ലന്ഡ്, ലിച്ച്സ്റ്റെന്‍സ്റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ നാല് രാജ്യങ്ങളുടെ വ്യാപാര സംഘടനയാണ് ഇ.എഫ്.ടി.എ. ഈ കരാര്‍ പ്രകാരം അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ (83 ലക്ഷം കോടി രൂപ) നിക്ഷേപം സ്വകാര്യ കമ്പനികള്‍ വഴി നടത്തും. ഇ.എഫ്.ടി.എ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ഡിജിറ്റല്‍ വ്യാപാരം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഭക്ഷ്യ മേഖല, ലോജിസ്റ്റിക്സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, കെമിക്കല്‍സ്, ക്ലീന്‍ എനര്‍ജി തുടങ്ങി വിവിധ മേഖലകള്‍ക്ക് വലിയ അവസരങ്ങളൊരുക്കും. കരാറിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ കുറയ്ക്കും. നിലവില്‍ ഇത്തരം ചോക്ലേറ്റുകള്‍ക്കും ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും 30 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് വരുന്ന വാച്ചുകളുടെ മിക്ക വകഭേദങ്ങള്‍ക്കും 20 ശതമാനവും ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തുന്നുണ്ട്. ഇരു കക്ഷികളും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രകാരം, ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങളിലെ നിക്ഷേപകരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 50 ബില്യണ്‍ ഡോളറും പിന്നീടുള്ള അഞ്ച് വര്‍ഷംകൊണ്ട് വീണ്ടും 50 ബില്യണ്‍ ഡോളറും വര്‍ധിപ്പിക്കാനാണ് ഇ.എഫ്.ടി.എ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന് അംഗങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല.
◾https://dailynewslive.in/ ടിക് ടോക്കിനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പായി ഇന്‍സ്റ്റാഗ്രാം. 2020 ല്‍ ടിക് ടോക്കിന് ബദലായി ഇന്‍സ്റ്റാഗ്രാം ‘റീല്‍സ്’ എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ സേവനം ആരംഭിച്ചതാണ് നേട്ടം ആയത്. സെന്‍സര്‍ ടവര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം 76.7 കോടി തവണയാണ് ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ കൂടുതലാണിത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ടിക് ടോക്കിന്റെ വളര്‍ച്ച 4 ശതമാനം മാത്രമാണ്. 2018 നും 2022 നും ഇടയില്‍ ലോകമെമ്പാടും ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ഒന്നായിരുന്നു ടിക് ടോക്ക്. റീല്‍ ഫീച്ചറിന്റെ ജനപ്രീതിയും സോഷ്യല്‍ മീഡിയ ഫീച്ചറുകളും ഫങ്ഷനുകളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍സ്റ്റാഗ്രാം ടിക് ടോക്കിന് മുന്നിലെത്തിയിരുന്നു. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 147 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ടിക് ടോക്കിന് 112 കോടിയ്ക്ക് മുകളിലും. ടിക് ടോക്കിനാണ് ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത്. ദിവസേന 95 മിനിറ്റ് ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 62 മിനിറ്റ് സമയാണ് ചിലവഴിക്കുന്നത്.
◾https://dailynewslive.in/ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ’് ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയുകയാണ്. ഇപ്പോള്‍ 150 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഇതോടെ മലയാളത്തില്‍ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തായി മഞ്ഞുമ്മല്‍ ബോയ്സ്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനെ വീഴ്ത്തിക്കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ മുന്നേറ്റം. ഇനി 2018 മാത്രമാണ് ഇവര്‍ക്കു മുന്നില്‍ അവശേഷിക്കുന്നത്. ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018, 175 കോടിയാണ് ആഗോള തലത്തില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. വൈകാതെ 2018നേയും മഞ്ഞുമ്മല്‍ ബോയ്സ് മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള കളക്ഷന്‍ 33 കോടിയായി. വിദേശരാജ്യങ്ങളിലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 17 ദിവസത്തില്‍ 54 കോടിയാണ് ചിത്രം വാരിയത്. ലൂസിഫറിനും 2018നും ശേഷം 50 കോടി കടക്കുന്ന ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകൂടി എത്തുന്നതോടെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍. മലയാളത്തിലെ ആദ്യ 200 കോടിയായി ചിത്രം മാറുമെന്നാണ് കരുതുന്നത്.
◾https://dailynewslive.in/ മലയാളത്തില്‍ നിന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലെത്തി നസ്ലെന്റെ ‘പ്രേമലു’. മലയാളത്തിന്റെ പുതിയ 100 കോടി ചിത്രമായിരിക്കുകയാണ് പ്രേമലു. മലയാളത്തില്‍ നിന്നുള്ള പ്രേമലു 100 കോടി ക്ലബില്‍ എത്തുമ്പോള്‍ പ്രധാന വേഷത്തില്‍ ഉള്ളത് യുവ താരങ്ങളാണ് എന്നതും പ്രധാനമാണ്. ബോളിവുഡിനെയടക്കം ഞെട്ടിച്ചാണ് പ്രേമലുവിന്റെ കുതിപ്പ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും മലയാള ചിത്രം പ്രേമലുവിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹൈദരബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള ഒരു കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രേമലുവില്‍ അതിമനോഹരമായ ഒരു പ്രണയ കഥയായിരുന്നു അവതരിപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നത് എന്നു കരുതാം. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയ പ്രേമലു പിന്നീട് വന്‍ കുതിപ്പ് നടത്തുകയായിരുന്നു. നസ്ലിനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്തത്. ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന് എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തമാശയ്ക്കും പ്രാധാന്യം നല്കിയ ഒരു ചിത്രമാണ് നസ്ലെന്റെ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകള്‍ എന്നതും പ്രേമലുവിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കാരണമായി.
◾https://dailynewslive.in/ രാജ്യത്തെ ആദ്യത്തെ ആസ്റ്റണ്‍ മാര്ട്ടിന് ഡിബി 12 സ്വന്തമാക്കിയിരിക്കുകയാണ് സൊമാറ്റോ സി ഇ ഒ ദീപീന്ദര്‍ ഗോയല്‍. പോര്‍ഷെ 911 ടര്‍ബോ എസ്, ഫെറാരി റോമ, ലംബോര്‍ഗിനി ഉറൂസ് എന്നിങ്ങനെ സൂപ്പര്‍ കാറുകളുടെ ഒരു നിര തന്നെ ദീപീന്ദര്‍ ഗോയലിനു സ്വന്തമായുണ്ട്. ആ പട്ടികയിലേക്കെത്തിയ ഒടുവിലത്തെ താരമാണ് ആസ്റ്റണ്‍ മാര്ട്ടിന് ഡിബി 12. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബ്രിട്ടീഷ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്ട്ടിന് തങ്ങളുടെ ജിടി സൂപ്പര്‍ കാറായ ഡിബി 12 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 4 .59 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. ആസ്റ്റണ്മാര്ട്ടിന് ന്യൂഡല്‍ഹി വഴി ഡെലിവറി നടത്തിയ വാഹനത്തിന്റെ നിറം, സാറ്റിന് ആസ്റ്റണ്‍ മാര്ട്ടിന് റേസിങ് ഗ്രീന്‍ ആണ്. ഡയമണ്ട് കട്ട് ഫിനിഷുള്ള 21 ഇഞ്ച് അലോയ് വീലുകളാണ് ഗോയല്‍ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും തന്നെയും അറിവായിട്ടില്ല. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ജനപ്രിയ മോഡലായ ഡിബി 11 ജിടി സൂപ്പര്‍ കാറിന്റെ പിന്‍ഗാമിയാണ് ഡിബി 12. എന്നാല്‍ പുതുവാഹനത്തില്‍ എണ്പതു ശതമാനത്തോളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു.
◾https://dailynewslive.in/ സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എന്‍. മോഹനന് എഴുതിയ. ആത്മകഥാപരമായ നോവല്‍. ഹൃദയദ്രവീകരണക്ഷമമായ ഭാഷയില്‍ എഴുതപ്പെട്ട വികാരനിര്‍ഭരമായ രചന. ‘ഒരിക്കല്‍’. എന്‍. മോഹനന്. ഇരുപത്തിയഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 200 രൂപ.
◾https://dailynewslive.in/ നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന രാസസംയുക്തമാണ് ഫ്ളാവനോളുകള്‍. ഇവ ഉയര്‍ന്ന അളവില്‍ ഉള്‍പ്പെട്ട ഭക്ഷണക്രമം അര്‍ബുദത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. ചൈനയിലെ അന്‍ഹുയ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന് സര്‍വേയിലെ 12,000ത്തോളം പേരുടെ ഡേറ്റ ഉപയോഗപ്പെടുത്തി. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഭക്ഷണക്രമ കണക്കുകളില്‍ നിന്ന് അവരുടെ ശരാശരി ഫ്ളാവനോള്‍ ഉപയോഗം നിര്‍ണ്ണയിച്ചു. ആകെ ഫ്ളാവനോള്‍ ഉപയോഗത്തിന് പുറമേ ഐസോര്‍ഹാംനെറ്റിന്‍, കെംഫെറോള്‍, മിറിസെറ്റിന്‍, ക്വെര്‍സെറ്റിന്‍ എന്നീ നാലു ഫ്ളാവനോള്‍ ഉപവിഭാഗങ്ങളുടെയും പ്രതിദിന ഉപയോഗം ഗവേഷകര്‍ രേഖപ്പെടുത്തി. എട്ട് വര്‍ഷത്തോളം ഗവേഷണം നീണ്ടു. പ്രതിദിന ഫ്ളാവനോള്‍ അളവ് ഭക്ഷണത്തില്‍ കൂടുതലുള്ളവര്‍ ഏതെങ്കിലും കാരണങ്ങളാല്‍ അകാലത്തില്‍ മരണപ്പെടാനുള്ള സാധ്യത ഫ്ളാവനോള്‍ കുറച്ച് കഴിക്കുന്നവരെ അപേക്ഷിച്ച് കുറവാണെന്ന് ഇക്കാലയളവില്‍ ഗവേഷകര്‍ നിരീക്ഷിച്ചു. മൂന്നിലൊന്നായാണ് ഫ്ളാവനോള്‍ കഴിക്കുന്നവരുടെ മരണസാധ്യത കുറഞ്ഞത്. ഫ്ളാവനോള്‍ അധികം കഴിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അര്‍ബുദം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത പകുതിയാണെന്നും ഹൃദ്രോഗ സാധ്യത മൂന്നിലൊന്നാണെന്നും അള്‍സ്ഹൈമേഴ്സ് സാധ്യത നാലിലൊന്നാണെന്നും സയന്റിഫിക്ക് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പ്രമേഹം മൂലമുള്ള മരണ സാധ്യത ഫ്ളാവനോള്‍ ഉപയോഗം മൂലം കുറയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയില്ല. ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ളാവനോളുകള്‍ ഉള്ളി, ആപ്പിള്‍, തക്കാളി, കാപ്പി, കെയ്ല്‍, ലെറ്റിയൂസ്, മുന്തിരി, ബെറി പഴങ്ങള്‍, കട്ടന്‍ ചായ, ചോക്ലേറ്റ്, വൈന്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.73, പൗണ്ട് – 106.26, യൂറോ – 90.55, സ്വിസ് ഫ്രാങ്ക് – 94.47, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.73, ബഹറിന്‍ ദിനാര്‍ – 219.47, കുവൈത്ത് ദിനാര്‍ -269.37, ഒമാനി റിയാല്‍ – 214.90, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.40.