◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച ഊര്‍ജിതമാക്കി എന്‍ഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകും . ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയില്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് സൂചന. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ് സാധ്യത.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണക്കിന് ജനങ്ങള്‍ മേല്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെയുള്ള എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് നല്‍കിയതെന്ന് മുന്‍ ഉപരാഷ്ട്രപതിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടുവെന്നും വോട്ടുചെയ്ത ലക്ഷക്കണക്കിന് പേര്‍ അവര്‍ ആഗ്രഹിച്ച മാറ്റം സമാധാനപരമായി സാധ്യമാക്കിയെന്നും അത് എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നുവെന്നും ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ വെങ്കയ്യ നായിഡു പറഞ്ഞു.
◾https://dailynewslive.in/ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് വൈകീട്ട് ചേരുമെന്ന് സൂചന. യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. 100 സീറ്റ് നേടിയ കോണ്‍ഗ്രസ് പത്ത് വര്‍ഷത്തിന് ശേഷമാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്നതിലും ചര്‍ച്ച നടത്തും. റായ്ബറേലി നിലനിര്‍ത്തണമെന്ന പ്രധാന നേതാക്കളുടെ ആവശ്യം രാഹുല്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ എന്‍ഡിഎ സര്‍ക്കാരിന്റെ ഞാറാഴ്ച്ചത്തെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ അടക്കം ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തും. യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോര്‍ഡിനേറ്റര്‍ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളെയും വിദ്യാര്‍ത്ഥികള്‍ സമീപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എന്‍ടിഎയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങള്‍ തേടി. എന്നാല്‍ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എന്‍ടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
◾https://dailynewslive.in/ അങ്കമാലിയില്‍ വീടിന് തീ പിടിച്ചു അച്ഛനും അമ്മയും 2കുട്ടികളുമടക്കം നാല് പേര്‍ മരിച്ചു. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിന്‍, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.
◾https://dailynewslive.in/ തൃശൂര്‍ ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയില്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവച്ചു, മര്‍ദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്നലെ തമ്മില്‍ തല്ലിയ കെ മുരളീധരന്‍ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ പക്ഷക്കാരുമായും പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയില്‍ കലാശിച്ചത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തൃശൂരിലെ തോല്‍വി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും വരാന്‍ പോവുകയാണെന്നും തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും കഴിഞ്ഞത് കഴിഞ്ഞുവെന്നും അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. വടകരയില്‍ നിന്ന് തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നുവെന്നും തെറ്റുകാരന്‍ താന്‍ തന്നെയായിരുന്നുവെന്നും ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ വോട്ട് മറിച്ചതല്ലെന്നും പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടായെന്നും പറഞ്ഞ മുരളീധരന്‍ പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.
◾https://dailynewslive.in/ തൃശ്ശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ എം.പി വിന്‍സന്റിനെതിരെ തൃശ്ശൂര്‍ പ്രസ് ക്ലബ്ബിന് മുന്നില്‍ വീണ്ടും പോസ്റ്റര്‍ . തുടര്‍ച്ചയായ നാലാം ദിവസമാണ് തൃശ്ശൂരില്‍ കെ.മുരളീധരന്റെ തോല്‍വിയെ തുടര്‍ന്ന് പോസ്റ്റര്‍ പതിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സന്റിനും അനില്‍ അക്കരയ്ക്കും എതിരെ പോസ്റ്ററുകള്‍ വന്നിരുന്നു.
◾https://dailynewslive.in/ തൃശൂര്‍ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. കര്‍ശന നടപടി വേണമെന്ന് നേതാക്കള്‍. വൈകിട്ട് കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയില്‍ യോഗം ചേരും. തൃശൂരിലെ കെ മുരളീധരന്റെ തോല്‍വി, തമ്മില്‍ തല്ല് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
◾https://dailynewslive.in/ തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലില്‍ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ പോസ്റ്ററില്‍ വന്നവര്‍ മാത്രമല്ല വില്ലന്മാര്‍, അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്നും പത്മജ പറഞ്ഞു. നേതാക്കള്‍ പറയും ശിങ്കിടികള്‍ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കില്‍ ദില്ലിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കള്‍ വന്നാല്‍ ഡിസിസി പ്രസിഡന്റിനെ വരെ കാറില്‍ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ പറഞ്ഞു.
◾https://dailynewslive.in/ കെ.എസ്.ആര്‍.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റര്‍ ഒട്ടിക്കേണ്ടതില്ലെന്നും ഒരു സമ്മേളനത്തിന്റെയും ഫ്ളെക്‌സും പോസ്റ്ററും സ്റ്റേഷനുകളില്‍ വേണ്ടെന്നും ഗണേഷ്‌കുമാര്‍ നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ച നടപടിയോട് വിയോജിച്ച് സിപിഎം നേതാവ് കെ പ്രകാശ് ബാബു . വിമര്‍ശകരെല്ലാം ശത്രുക്കള്‍ അല്ലെന്ന് കെ പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഉറച്ച നിലപാട് ഉറക്കെ പറയുന്നതാണ് നല്ലതെന്നും അതുകൊണ്ട് ആര്‍ക്കും ദോഷം ഉണ്ടാകില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുത്ത പ്രകാശ് ബാബു പ്രതികരിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്നും യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എന്നാല്‍ സര്‍ക്കാരിനെതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. സിപിഎമ്മിനെ വിമര്‍ശിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങനെ തന്നെ കിടപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വലിയ വിവരമുള്ളയാളെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബിഷപ്പ് എന്നയാള്‍ക്ക് സമൂഹത്തില്‍ മാന്യതയുണ്ട് . ഇത്തരം പ്രസ്താവനകളിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വിവരദോഷികള്‍ എന്നത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. പിണറായി പുതിയ വാക്കുകള്‍ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു. ഒരു തിരുത്തലുകള്‍ക്കും വിധേയനാകില്ലെന്ന പിണറായിയുടെ പ്രഖ്യാപനമാണിതെന്നും സതീശന്‍ രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി. മുരളീധരന്‍. യാതൊരു ജാള്യതയുമില്ലാതെ ജനങ്ങള്‍ക്കു മുമ്പില്‍ സര്‍ക്കാറിന്റെ പ്രോഗസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനും ഭരണ പരാജയത്തിന്റെ കുറ്റം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ ഇടാനും നല്ല തൊലിക്കട്ടി വേണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും നേരാംവണ്ണം പെന്‍ഷന്‍ നല്‍കാന്‍ പറ്റിയില്ല. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഗീവര്‍ഗീസ് കൂറിലോസിനെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ടയെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മുസ്ലിം സമുദായം സര്‍ക്കാറില്‍നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സമിതി വൈസ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
◾https://dailynewslive.in/ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും സീറ്റ് ഒരു കാരണവശാലും വിട്ടുതരില്ലെന്നും സിപിഐ .അത് പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫില്‍ ധാരണ ആയിട്ടില്ല. ആശയപരമായ ചര്‍ച്ച പൂര്‍ത്തിയായി. സീറ്റ് കിട്ടിയേ മതിയാകൂ, കേരള കോണ്‍ഗ്രസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
◾https://dailynewslive.in/ കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ ശേഷമാണ് എല്‍ഡിഎഫില്‍ ചേര്‍ന്നതെന്നും ജയ പരാജയങ്ങള്‍ വരുന്നതിന് അനുസരിച്ച് മുന്നണി മാറാന്‍ കഴിയുമോയെന്നും ജോസ് കെ മാണി. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കള്‍ കേട്ടു. എല്‍ഡിഎഫില്‍ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
◾https://dailynewslive.in/ പത്തനംതിട്ട അടവിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് മുമ്പും കയ്യേറ്റത്തിന് ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. വനത്തില്‍ മാലിന്യം തള്ളിയത് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് കയ്യേറ്റത്തിന് ശ്രമിച്ചത്. ബാര്‍ബര്‍ ഷോപ്പിലെ മുടി ചാക്കില്‍ കെട്ടി വനത്തില്‍ തള്ളുകയും ഈ മുടി ആനകള്‍ തിന്നുന്ന ഗുരുതര സാഹചര്യം ഉണ്ടായതോടെയുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്.
◾https://dailynewslive.in/ സിപിഎം നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഉന്നതതല നിര്‍ദേശത്തിനു വഴങ്ങിയാണ് ജീവനക്കാര്‍ നിലപാട് മാറ്റിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കും എന്ന് ജീവനക്കാര്‍ക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയില്‍ പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു.
◾https://dailynewslive.in/ തൃശൂരില്‍ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതി പോള്‍ ഗ്ലാസ്സണെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയില്‍ വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയ വിമാനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കി. പുലര്‍ച്ചെ 2.15ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങാതെ പ്രധിഷേധിച്ചു. വിമാനത്തില്‍ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നതായിരുന്നു യാത്രക്കാരുടെ ആവശ്യം.
◾https://dailynewslive.in/ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. സോളാര്‍ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
◾https://dailynewslive.in/ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥിന് വയനാട് മൂലങ്കാവ് സ്‌കൂളില്‍ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ സ്മിത. മകന് നല്ല പരിക്കുണ്ട്, മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അധ്യാപകര്‍ എന്തോ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശബരിനാഥനെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ വെളിപ്പെടുത്തി.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
◾https://dailynewslive.in/ കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ സ്വന്തന്ത്രനായി വിജയിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറെ അക്രമിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കിയതായി പരാതി. മലപ്പുറം പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജ് വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാള്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം.
◾https://dailynewslive.in/ വടകര മണിയൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരേ ബോംബേറ്. കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മുതുവീട്ടില്‍ ബാബുവിന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുകള്‍നിലയിലെ ടൈലുകള്‍ക്ക് കേടുപാട് സംഭവിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ പ്രശസ്ത സിനിമാ നിര്‍മാതാവും വ്യവസായിയും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നതായി പ്രശസ്ത തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പ്രവചനവും ഫലവും തമ്മില്‍ വലിയ അന്തരം വന്നതോടെയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 8,000 വിശിഷ്ടാതിഥികളില്‍ ദക്ഷിണ റെയില്‍വേയിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. വന്ദേ ഭാരത് ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്‌സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളില്‍ ലോക്കോ പൈലറ്റായി പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്-സോലാപൂരില്‍ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് അവര്‍ ജോലി ചെയ്യുന്നത്.
◾https://dailynewslive.in/ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാന്‍ മോര്‍ച്ച നേതാക്കള്‍ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തില്‍ പക്ഷപാതപരമായി അന്വേഷണം പാടില്ല. കുല്‍വീന്ദര്‍ കൗറിനെ പിന്തുണച്ച് കര്‍ഷക നേതാക്കള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് അവര്‍ ആവശ്യമുവായി ഡിജിപിയെ കണ്ടത്.
◾https://dailynewslive.in/ പുതിയ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. സഹമന്ത്രി സ്ഥാനം നല്‍കാമെന്ന ബിജെപി നിലപാടില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദള്‍ എംപി അനുപ്രിയ പട്ടേലും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം.
◾https://dailynewslive.in/ 180 കോടിയിലധികം വരുന്ന പ്രഫുല്‍ പട്ടേലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് മുംബൈ കോടതി റദ്ദാക്കി. SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് പാസാക്കിയത്. പട്ടേലിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ വര്‍ളിയിലെ സീജെ ഹൗസിന്റെ 12, 15 നിലകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.
◾https://dailynewslive.in/ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തില്‍ ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
◾https://dailynewslive.in/ ഒരുകാലത്ത് 2200 കോടി ഡോളറുണ്ടായിരുന്ന, ഇന്ത്യന്‍ എഡ്‌ടെക്ക് സ്ഥാപനമായ, ബൈജൂസിന്റെ വിപണി മൂല്യം പൂജ്യമാക്കി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക്. അടുത്തിടെ ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ബ്ലാക്ക്‌റോക്കിന്റെ നടപടിയെന്നാണ് നിരീക്ഷണം. ബൈജൂസിലെ മുഖ്യനിക്ഷേപസ്ഥാപമായ പ്രോസസിന്റെ ഓഹരികളുടെ വിപണിമൂല്യം കഴിഞ്ഞ ദിവസം എച്ച്.എസ്.ബി.സി കുറച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി കണക്കാക്കിയിരുന്ന ബൈജൂസിലെ പ്രതിസന്ധികള്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത് അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക് റോക്ക് ആയിരുന്നു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ വിവിധ ഫണ്ടുകളിലായാണ് ബ്ലാക്ക് റോക്ക് നിക്ഷേപം നടത്തിയത്. വലിയ നിക്ഷേപങ്ങളും കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യത വര്‍ധിച്ചതും ബൈജൂസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. പിന്നീടുണ്ടായ പ്രതിസന്ധികള്‍ കമ്പനിയെ തകര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. ഇതാദ്യമായല്ല ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ബൈജൂസിന്റെ മൂല്യം ഏതാണ്ട് 1000 കോടി ഡോളറോളം ബ്ലാക്ക് റോക്ക് കുറച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല. കമ്പനിയുടെ ഓഡിറ്റര്‍മാരും ബോര്‍ഡ് അംഗങ്ങളും രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും ബൈജൂസ് ഇതുവരെയും കരകയറിയിട്ടില്ല.
◾https://dailynewslive.in/ ഏറെക്കാലമായി കാത്തിരുന്ന വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ വിവോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണാണിത്. നേരത്തെയും വിവോ ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കിയിരുന്നെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നില്ല. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറും ജര്‍മന്‍ ഒപ്റ്റിക്കല്‍ ഭീമന്മാരായ സെയ്‌സിന്റെ ബ്രാന്‍ഡിംഗിലെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും ഫോണിനെ വ്യത്യസ്തമാക്കുന്നു. ഗൂഗ്‌ളിന്റെ ജെമിനി എ.ഐ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെലസ്റ്റിയല്‍ ബ്ലാക്ക് എന്ന നിറത്തിലാണ് ഫോണ്‍ ലഭ്യമാകുക. ഇന്ത്യയിലെ ഏറ്റവും കനംകുറഞ്ഞ ഫോള്‍ഡ് ഫോണെന്ന വിശേഷണത്തോടെ എത്തിയ ഫോണിന്റെ വില 1,59,999 രൂപയാണ്. ഇന്ത്യയില്‍ 16 ജി.ബി റാം, 512 ജി.ബി സ്റ്റോറേജ് വേര്‍ഷന്‍ മാത്രമേ ലഭ്യമാകൂ. ജൂണ്‍ 12 മുതലാണ് ഫോണ്‍ ലഭ്യമാകുക. പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് വിവോ പ്രത്യേക ഓഫറും നല്‍കും. ഡിസ്‌പ്ലേ120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 8.03 ഇഞ്ച് ഫോള്‍ഡബിള്‍ എല്‍.റ്റി.പി.ഒ അമോലെഡ് ഡിസ്‌പ്ലേക്ക് 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് നല്‍കാന്‍ സാധിക്കും. 6.53 ഇഞ്ചിന്റെ കവര്‍ ഡിസ്‌പ്ലേയിലും മികച്ച ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. 50 പിക്‌സലിന്റെ പ്രധാന ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 64 പിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സ് മൂന്ന് മടങ്ങ് സൂം ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ 50 പിക്‌സലിന്റെ അള്‍ട്രാവൈഡ് സെന്‍സറുമുണ്ട്. കവര്‍ സ്‌ക്രീനിലും പ്രധാന സ്‌ക്രീനിലും 32 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. 5700 എം.എ.എച്ച് ബാറ്ററിയുള്ള ഫോണില്‍ 100 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറും 50 വാട്ടിന്റെ വയര്‍ലെസ് ചാര്‍ജറും ഉപയോഗിക്കാം.
◾https://dailynewslive.in/ അമല്‍ നീരദിന്റെ പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഇരുവരുടേയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. തോക്ക് ചൂണ്ടി കട്ട കലിപ്പില്‍ നില്‍ക്കുന്ന ഫഹദിനേയാണ് പോസ്റ്ററില്‍ കാണാനാവുക. തോക്ക് കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന കുഞ്ചാക്കോ ബോബന്റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ജ്യോതിര്‍മയി, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. അതേസമയം പുറത്തുവന്ന പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ബാക്കി വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
◾https://dailynewslive.in/ ഇന്ദ്രന്‍സും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘കനകരാജ്യ’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 5 ന് തിയേറ്റര്‍ റിലീസിനെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകന്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണന്‍, മനു മന്‍ജിത്ത്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.
◾https://dailynewslive.in/ ജീപ്പ് മെറിഡിയന്‍ എക്സ് സ്പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 34.27 ലക്ഷം രൂപ വിലയിലാണ് വാഹനത്തിന്റെ അവതരണം. സാധാരണ എന്‍ട്രി ലെവല്‍ ലിമിറ്റഡ് (ഒ) വേരിയന്റിനേക്കാള്‍ ഏകദേശം 50,000 രൂപ കൂടുതലാണ് ഈ പതിപ്പിന്. സാധാരണ മോഡലിനേക്കാള്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും ഫീച്ചര്‍ അപ്‌ഗ്രേഡുകളും ഈ പതിപ്പില്‍ ജീപ്പ് ഇന്ത്യ അവതരിപ്പിക്കുന്നു. പുറംഭാഗത്ത്, ചാരനിറത്തിലുള്ള മേല്‍ക്കൂരയും ചാരനിറത്തിലുള്ള അലോയ് വീലുകളും പുതിയ മെറിഡിയന്‍ എക്‌സിന്റെ സവിശേഷതകളാണ്. ഉള്ളില്‍, എയര്‍ പ്യൂരിഫയര്‍, പ്രോഗ്രാമബിള്‍ ആംബിയന്റ് ലൈറ്റിംഗ്, സൈഡ് മോള്‍ഡിംഗ്, സണ്‍ഷെയ്ഡുകള്‍, പുഡില്‍ ലാമ്പുകള്‍, ഒരു ഡാഷ്‌ക്യാം, പ്രീമിയം കാര്‍പെറ്റ് മാറ്റുകള്‍, ഓപ്ഷണല്‍ പിന്‍ സീറ്റ് വിനോദ പാക്കേജ് എന്നിവയുണ്ട്. സാധാരണ മോഡലിന് സമാനമായി, പുതിയ ജീപ്പ് മെറിഡിയന്‍ എക്സ് പ്രത്യേക പതിപ്പ് 2.0ലി, 4സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ നിന്ന് 170ബിഎച്പി കരുത്തും 350എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പേള്‍ വൈറ്റ്, ഗാലക്‌സി ബ്ലൂ, ടെക്‌നോ മെറ്റാലിക് ഗ്രീന്‍, ബ്രില്യന്റ് ബ്ലാക്ക്, സില്‍വറി മൂണ്‍, മഗ്‌നീഷ്യോ ഗ്രേ, വെല്‍വെറ്റ് റെഡ് എന്നിങ്ങനെ ഏഴ് പെയിന്റ് സ്‌കീമുകളിലാണ് ലിമിറ്റഡ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്.
◾https://dailynewslive.in/ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍. ‘മരണവംശം’. മാതൃഭൂമി. വില 336 രൂപ.
◾https://dailynewslive.in/ ജൂണ്‍ എട്ട് ‘ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം’. മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് കാരണമാകും. 2020ല്‍ മാത്രം ആഗോളതലത്തില്‍ 3,08,102 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരിലും ബ്രെയിന്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടാം. ‘സ്വയം സംരക്ഷിക്കുക, സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക’- എന്നതാണ് ഇത്തവണത്തെ ലോക ബ്രെയിന്‍ ട്യൂമര്‍ ദിനത്തിലെ പ്രമേയം. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അര്‍ബുദത്തിന് കാരണമാകാത്തത്, വളര്‍ച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അസഹനീയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം. അര്‍ബുദത്തിന് കാരണമാകുന്ന ട്യൂമറുകള്‍ പെട്ടെന്ന് വളരാനും ഗുരുതരമാകാനും സാധ്യതയുണ്ട്. മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 120 തരം ബ്രെയിന്‍ ട്യൂമറുകളെ കണ്ടെത്തിയിട്ടുണ്ട്. ട്യൂമറിന്റെ സ്ഥാനം അനുസരിച്ച് രോഗ ലക്ഷണങ്ങളിലും മാറ്റം വരാം. മസ്തിഷ്‌കത്തിന്റെ സജീവമല്ലാത്ത ഭാഗങ്ങളിലാണ് ട്യൂമര്‍ വികസിക്കുന്നതെങ്കില്‍ ട്യൂമര്‍ വളരെ വലുതാകുന്നതു വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ബ്രെയിന്‍ ട്യൂമര്‍ ഒന്നുകില്‍ മസ്തിഷ്‌ക കോശങ്ങളില്‍ നിന്ന് ഉത്ഭവിക്കാം അല്ലെങ്കില്‍ അവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കും. ഇത് മെറ്റാസ്റ്റാറ്റിക് ബ്രെയിന്‍ ട്യൂമര്‍ എന്നും അറിയപ്പെടുന്നു. അപസ്മാരം, കൈകളിലോ കാലുകളിലോ ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, നടക്കുമ്പോള്‍ അസന്തുലിതാവസ്ഥ, കേള്‍വിക്കുറവ്, ഓര്‍മ്മക്കുറവ് അല്ലെങ്കില്‍ തലവേദന എന്നിവയാണ് ബ്രെയിന്‍ ട്യൂമറിന്റെ ചില ലക്ഷണങ്ങള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.52, പൗണ്ട് – 106.07, യൂറോ – 90.23, സ്വിസ് ഫ്രാങ്ക് – 92.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.03, ബഹറിന്‍ ദിനാര്‍ – 220.36, കുവൈത്ത് ദിനാര്‍ -272.20, ഒമാനി റിയാല്‍ – 216.94, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 60.62.