P22 yt cover

https://dailynewslive.in/ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തിയേക്കുമെന്നാണ് സൂചനകള്‍. ആഭ്യന്തര മന്ത്രി സ്ഥാനം ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎ യോഗത്തില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്റേയും നിലപാടുകള്‍ നിര്‍ണായകമാകും.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കള്‍. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ പ്രചണ്ഡ, മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, മാലദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് ലത്തീഫ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ തുടങ്ങി നിരവധി ലോക നേതാക്കളാണ് മോദിയെ അഭിനന്ദിച്ചത്. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ മോദിയുടെ മൂന്നാം വരവിന് സാധിക്കുമെന്നും ലോക നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

https://dailynewslive.in/ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടി ജെഡിയു നേതാവ് നിതീഷ് കുമാറുമായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മറ്റ് സ്വതന്ത്ര പാര്‍ട്ടികളെയും എത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ മമത ബാനര്‍ജിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എടുത്തു ചാടി കോണ്‍ഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാല്‍. ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാര്‍ട്ടി ഗൗരവമായി പരിഗണിക്കും. കൂടാതെ രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയന്‍ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ സി പി എം മറ്റന്നാള്‍ ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടത്തിയേക്കും. വിശദമായ ചര്‍ച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20 തീയതികളില്‍ സംസ്ഥാന സമിതി യോഗവും നടക്കും.

https://dailynewslive.in/ കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ലോക്‌സഭ തെരഞ്ഞടുപ്പ് ഫലമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിലും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഭദ്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 47 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറഞ്ഞു. 36 ശതമാനം വോട്ടുണ്ടായിരുന്ന ഞങ്ങള്‍ക്ക് ഒരു ശതമാനമേ ഇക്കുറി നഷ്ടമായിട്ടുള്ളൂ എന്നും ഗോവിന്ദന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല. ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്നത്തെ ഇന്ത്യ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

https://dailynewslive.in/ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം മുന്നണി കൃത്യമായി വിലയിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭാ സീറ്റില്‍ സിപിഐക്ക് അവകാശമുണ്ട്. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചക്ക് സാധ്യതയില്ല. തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് പോയതിന് ഇടതുപക്ഷ നയങ്ങളിലുണ്ടായ വ്യതിചലനം കാരണമായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടെന്നും സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളര്‍ന്നെന്നും സി.പി.ഐ നേതാവ് സി. ദിവാകരന്‍. പെന്‍ഷന്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാത്തത്, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ എല്ലാം തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൊടി തട്ടി പോവുകയല്ല വേണ്ടതെന്നും പരിശോധിക്കണമെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്. 7 ദിവസം 7 മണ്ഡലങ്ങളില്‍ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്.

https://dailynewslive.in/ സിനിമാ അഭിനയം തുടരുമെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം നേടിയ സുരേഷ്‌ഗോപി. തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഇത്തവണ സ്ത്രീ വോട്ടുകള്‍ ഒരുപാട് കിട്ടിയെന്നും എല്ലാ വിഭാഗത്തില്‍പ്പെട്ടവരും വോട്ടു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സുരേഷ് ഗോപിയുടെ മാതൃക പാര്‍ട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രന്‍. രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂര്‍ കേന്ദ്രീകരിച്ചു അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ശോഭ പറഞ്ഞു. താന്‍ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. ആറ്റിങ്ങലില്‍ താന്‍ തന്നെ നിന്നിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ലെന്നും പാര്‍ട്ടി സംവിധാനത്തിലൂടെയേ മുന്നോട്ട് പോകാനാവൂ എന്നും ശോഭ പറഞ്ഞു.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ വടകരയില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് യു.ഡി.എഫ് നേടിയ വിജയമെന്ന് ഷാഫി പറമ്പില്‍. വര്‍ഗീയത പറയാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും വടകരയില്‍ ഏശിയില്ല. വടകരയുടെ മതേതര മനസും രാഷ്ട്രീയ പ്രബുദ്ധതയുമാണ് വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തതെന്നും ഷാഫി പറഞ്ഞു.

https://dailynewslive.in/ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വിവാദങ്ങള്‍ക്കില്ലെന്ന് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു.

https://dailynewslive.in/ കെ മുരളീധരനെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയിലാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു. തൃശൂരില്‍ എന്‍ഡിഎ വിജയിച്ചത് എല്‍ഡിഎഫും യുഡിഎഫും ആഴത്തില്‍ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

https://dailynewslive.in/ തൃശ്ശൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നില്‍ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. പരാജയത്തെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്നും തത്കാലത്തേക്കെങ്കിലും കെ മുരളീധരന്‍ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരനെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. തൃശൂരിലെ പരാജയത്തില്‍ ആത്മപരിശോധന വേണം. ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്. തൃശൂരില്‍ ബി.ജെ.പി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍. കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല. രാഷ്ട്രീയമായി രണ്ട് ചേരിയില്‍ ആണെങ്കിലും സ്‌നേഹത്തിന് ഒരു കുറവും ഇല്ല. മാന്യമായ തോല്‍വി അല്ല മുരളീധരന്റേത്. അതില്‍ വേദന ഉണ്ട്. തൃശ്ശൂരില്‍ ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത് എന്ന് അദ്ദേഹം പറയണം. അത് ആരാണെന്നു ഡിസിസി ഓഫിസിന്റെ മതിലില്‍ എഴുതി വെച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെയാണ് സഹോദരന്‍ മുരളിയേയും തോല്പിച്ചതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ കെ മുരളീധരന്‍ തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്.

https://dailynewslive.in/ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റിനുമെതിരെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാറിന് തൃശൂരില്‍ നട തുറന്ന് കൊടുത്തത് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും ജില്ലയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായ ടിഎന്‍ പ്രതാപനുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എഎ മുഹമ്മദ് ഹാഷിം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

https://dailynewslive.in/ രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താന്‍ മത്സരിച്ചതെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. കൂടാതെ കേരളത്തിലെ ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരാണ്. ഇന്ത്യ മുന്നണിയിലെ രണ്ടു പേര്‍ പരസ്പരം മത്സരിക്കുന്നത് അവര്‍ ചര്‍ച്ച ചെയ്തു കാണും. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കൊല്ലം കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിലിട്ട് മര്‍ദ്ദിച്ചത്.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പൊലീസുകാരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ശരത് ലാലിനെതിരായ കേസ്.

https://dailynewslive.in/ മെഡിക്കല്‍ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 13,16,238 പേര്‍ യോഗ്യത നേടി. 720 ല്‍ 720 മാര്‍ക്കും നേടി ആദ്യ റാങ്കിന് 67 പേര്‍ അര്‍ഹരായി. കേരളത്തില്‍ നിന്ന് നാല് പേര്‍ മുഴുവന്‍ മാര്‍ക്കും നേടി.

https://dailynewslive.in/ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്‌സിങ് കോളേജിന് സമീപം തറമേഴം വീട്ടില്‍ നവാസ്-നൗഫി ദമ്പതികളുടെ മകന്‍ സല്‍മാന്‍ (20) ആണ് മരിച്ചത്.

https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സഹോദരന്‍ രാഹുലിനെ അഭിനന്ദിച്ച് ഹൃദയഹാരിയായ കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. അവരെന്തൊക്കെ നിങ്ങളോട് പറഞ്ഞാലും ചെയ്താലും നിങ്ങള്‍ തലയുയര്‍ത്തി തന്നെ നിന്നു. അരുതാത്തത് പലതും സംഭവിച്ചപ്പോഴും നിങ്ങള്‍ പിന്‍മാറിയില്ല. നിങ്ങളുടെ ബോധ്യങ്ങളെ മറ്റുള്ളവര്‍ സംശയിച്ചപ്പോഴും നിങ്ങള്‍ മുന്നോട്ടു പോയി. അവരുടെ വലിയ നുണപ്രചാരണങ്ങള്‍ക്കിടിയിലും സത്യത്തിനു വേണ്ടിയുള്ള പോരാട്ടം നിങ്ങള്‍ അവസാനിപ്പിച്ചില്ല. ദേഷ്യവും വെറുപ്പും നിങ്ങള്‍ക്ക് നേരെ അവര്‍ ചൊരിഞ്ഞപ്പോഴും അത് നിങ്ങളെ പ്രകോപിപ്പിച്ചില്ല. നിങ്ങള്‍ സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തില്‍ നിന്നുള്ള കരുണകൊണ്ടും പോരാടി. നിങ്ങളെ ഇത്രനാളും കാണാതിരുന്നവര്‍ ഇന്നു നിങ്ങളെ കാണുന്നു. പക്ഷെ, ഒന്നു പറയട്ടെ അപ്പോഴും ഞങ്ങളില്‍ ചിലര്‍ നിങ്ങളെ എല്ലാവരേക്കാളും ധൈര്യശാലിയായാണ് എന്നും കാണുകയും അറിയുകയും ചെയ്തിട്ടുള്ളത്.’ പ്രിയങ്ക കുറിച്ചു.

https://dailynewslive.in/ തമിഴ്‌നാട്ടിലെ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അനിഷേധ്യനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഒറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാത്ത ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈക്കും, എടപ്പാടി പഴനി സ്വാമിക്കും മുന്നില്‍ പ്രതിസന്ധി ഏറുകയാണ്. സഖ്യമവസാനിപ്പിച്ച് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ദയനീയ തോല്‍വിയാണ് ഉണ്ടായത്.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എന്‍സിപി ഔദ്യോഗിക പക്ഷം പിളര്‍പ്പിലേക്ക് നീങ്ങുന്നുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഔദ്യോഗിക ക്യാമ്പില്‍ നിന്നും 19 എംഎല്‍എമാര്‍ തിരിച്ചെത്തുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം അവകാശപ്പെടുന്നു.

https://dailynewslive.in/ പൂനെയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാനായി ഇടനിലക്കാരായ രണ്ട് പേര്‍ അറസ്റ്റിലായി. 17കാരന്റെ രക്ത സാംപിള്‍ പരിശോധനയ്ക്ക് മുന്‍പ് ഡോക്ടര്‍മാരുമായി ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ട് പേരെയാണ് പൂനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ തകര്‍ച്ചയ്ക്കിടെ, ദലിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രശേഖര്‍ ആസാദ് പാര്‍ലമെന്റിലേക്ക്. പടിഞ്ഞാറന്‍ യുപിയിലെ നാഗിന മണ്ഡലത്തില്‍ എന്‍ഡിഎയേയും ഇന്ത്യാ സഖ്യത്തെയും പിന്തള്ളിയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ വിജയം. 1,51,473 വോട്ടിന്റെ ഭൂരിപക്ഷമാണ് ചന്ദ്രശേഖര്‍ ആസാദ് നേടിയത്

https://dailynewslive.in/ അംഗങ്ങളുടെ ക്ലെയിം സെറ്റില്‍മെന്റ് ചട്ടങ്ങളില്‍ ഇളവ് വരുത്തി ഇപിഎഫ്ഒ. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബാങ്ക് പാസ്ബുക്ക്, ചെക്ക് ലീഫ് എന്നിവയുടെ ചിത്രം നല്‍കുന്നതില്‍ നിന്നാണ് ഇപിഎഫ്ഒ അംഗങ്ങളെ ഒഴിവാക്കിയത്. ബാങ്ക് പാസ്ബുക്ക്, ചെക്ക് ലീഫ് എന്നിവയുടെ ചിത്രം അപ്ലോഡ് ചെയ്യുന്നതില്‍ നിന്നാണ് ഇളവ് അനുവദിച്ചത്. ക്ലെയിമിന്റെ കൃത്യത ഉറപ്പാക്കാനും ക്ലെയിം വേഗത്തിലാക്കാനും അധിക വെരിഫിക്കേഷന്‍ നടപടികളും ഇപിഎഫ്ഒ സ്വീകരിച്ചിട്ടുണ്ട്. ബാങ്ക് കെവൈസി വിശദാംശങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിന് ഓണ്‍ലൈന്‍ ബാങ്ക് കെവൈസി വെരിഫിക്കേഷന്‍ നടപ്പാക്കി. അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉടമയ്ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വെരിഫൈ ചെയ്യാന്‍ അനുവദിക്കുന്നതാണ് മറ്റൊരു നടപടി. ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാക്കാന്‍ ആധാര്‍ നമ്പര്‍ യുഐഡിഎഐ വെരിഫൈ ചെയ്യുമെന്നും ഇപിഎഫ്ഒ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാക്കാനാണ് പുതിയ പരിഷ്‌കാരമെന്നും ഇപിഎഫ്ഒ അറിയിച്ചു. ഇതിലൂടെ ക്ലെയിമുകള്‍ തള്ളുന്ന എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇപിഎഫ്ഒ അവകാശപ്പെടുന്നു. അംഗത്തിന്റെ പേരും ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി കോഡും അടങ്ങുന്ന കാന്‍സല്ഡ് ചെക്കാണ് ക്ലെയിമിന് മുഖ്യമായി ചോദിക്കുന്നത്. ചെക്ക് ബുക്ക് ഇല്ലാത്തവര്‍ക്ക് ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് ബാങ്ക് മാനേജറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയതിന്റെ കോപ്പി അയച്ച് ക്ലെയിം സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യവും ഇപിഎഫ്ഒ ഒരുക്കിയിട്ടുണ്ട്.

https://dailynewslive.in/ പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ( സംവിധാനം) ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ചു. ഡെസ്‌ക് ടോപ്പിനായുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനിലാണ് നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്. ഈ സുരക്ഷാ പഴുത് അവസരമാക്കി ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്സസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതില്‍ പാസ്വേഡുകളും ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് നിരവധി വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടാം. ഇത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കീബോര്‍ഡില്‍ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്‌സസ് അടക്കം വിവിധ കാരണങ്ങളാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ച് ഈ സുരക്ഷാ വീഴ്ച മുതലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസിന്റെയും മാക്കിന്റെയും 125.0.6422.141/.142ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ലിനക്‌സിന്റെ 125.0.6422.141-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിലും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.

https://dailynewslive.in/ ടോം ഹാര്‍ഡി നായകനായി എത്തുന്ന വെനം ചലച്ചിത്ര സീരിസിലെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍വല്‍ എന്റര്‍ടെയ്മെന്റ് ജൂണ്‍ 3-നാണ് പുറത്തിറക്കിയത്. കെല്ലി മാര്‍സല്‍ സംവിധാനം ചെയ്ത ചിത്രം വെനം സാഗയുടെ ആവേശകരമായ ക്ലൈമാക്സാണ് നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. വെനം എന്ന ഏലിയന്റെ ആവസാന ജീവിയായ എഡ്ഡി ബ്രോക്ക് എന്ന നായകനായി ടോം ഹാര്‍ഡി വീണ്ടും എത്തുകയാണ്. പുതിയ ബഹിരാകാശ ശത്രുക്കളെയും, നാട്ടിലെ നിയമ വ്യവസ്ഥയെയും ഒരുപോലെ നേരിടേണ്ട അവസ്ഥയാണ് വെനത്തിനും എഡ്ഡിക്കും വരുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വെനവും എഡ്ഡിയും പിരിയും എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. മുന്‍ ചിത്രങ്ങളേക്കാള്‍ ഇരുണ്ടതും തീവ്ര സംഘടന രംഗങ്ങള്‍ അടങ്ങുന്നതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആക്ഷന്‍ സീനുകളില്‍ വെനത്തിന്റെ ഭീകരമായ ശക്തി പുതിയ രീതിയില്‍ തന്നെ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ചിവെറ്റെല്‍ എജിയോഫോറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആര്‍നി ഓഫീസറായി കാണിക്കുന്ന ഈ വേഷം പക്ഷേ കുറച്ച് മിസ്റ്ററി ഒളിപ്പിച്ചാണ് ട്രെയിലറില്‍ കാണിക്കുന്നത്. ജുനോ ടെമ്പിള്‍, റൈസ് ഇഫാന്‍സ്, സ്റ്റീഫന്‍ ഗ്രഹാം എന്നിവരുള്‍പ്പെടെ ഹാര്‍ഡിയ്‌ക്കൊപ്പം ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 25-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

https://dailynewslive.in/ കോളിവുഡില്‍ ഇത്തവണ എത്തിയത് 100 സിനിമകള്‍ ആണെങ്കിലും ആകെ വിജയിച്ചത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. ക്യാപ്റ്റന്‍ മില്ലര്‍, അയലാന്‍, അരണ്‍മനൈ എന്നീ സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം കോളിവുഡില്‍ ഹിറ്റ് ആയിട്ടുള്ളു. ജനുവരി 12ന് ആയിരുന്നു ക്യാപ്റ്റന്‍ മില്ലര്‍, അയലാന്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത്. തുടര്‍ന്ന് ഹിറ്റ് ആയ ഒരേയൊരു സിനിമ ‘അരണ്‍മനൈ 4’ മാത്രമാണ്. മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം 95.5 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. തിയേറ്ററില്‍ ഗംഭീര പ്രകടനം നടത്തിയ ചിത്രം ഇനി ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ജൂണ്‍ മധ്യത്തോടെ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയിരിക്കുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരണ്‍മനൈ സീരിസിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്.

https://dailynewslive.in/ നിലവില്‍ ടാറ്റ ടിയാഗോ ഇവി ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ ചെറു ഇലക്ട്രിക്ക് കാര്‍ വിഭാഗത്തിലേക്ക് കടക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ പദ്ധതിയിടുന്നു. അടുത്തിടെ, എംജി ബിംഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പേറ്റന്റ് ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ എംജി മോട്ടോര്‍ ഇന്ത്യയില്‍ ബിംഗോ എന്ന ഈ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറിന് പേറ്റന്റ് ഫയല്‍ ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ 2025-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. ബിങ്കോ ഇവി നിലവില്‍ ഇന്തോനേഷ്യയിലും ചൈനയിലും വുളിംഗ് ബ്രാന്‍ഡിന് കീഴില്‍ വില്‍പ്പനയ്ക്കുണ്ട്. പുതിയ എംജി ഇലക്ട്രിക് ഹാച്ച്ബാക്ക് അതിന്റെ പ്ലാറ്റ്ഫോം കോമറ്റ്, വരാനിരിക്കുന്ന എംജി ക്ലൗഡ് ഇവി എന്നിവയുമായി പങ്കിടും. ഈ രണ്ട് മോഡലുകളും ജിഎസ്ഇവി ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ബിംഗോ ഇവി ഗ്ലോബല്‍-സ്പെക്ക് മോഡല്‍ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് – 41 ബിഎച്പി ഇലക്ട്രിക് മോട്ടോറിനൊപ്പം 17.3 കിലോവാട്ട്അവര്‍ 68 ബിഎച്പി ഇലക്ട്രിക് മോട്ടോറിനൊപ്പം 31.9 കിലോവാട്ട്അവര്‍. ആദ്യത്തേത് 203 കിമീ ക്ലെയിം ചെയ്ത ശ്രേണി നല്‍കുന്നു, രണ്ടാമത്തേത് 333 കിമീ പരിധി വാഗ്ദാനം ചെയ്യുന്നു.

https://dailynewslive.in/ കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു, ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍ ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു. ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന കഥാഗതികളിലൂടെയുള്ള ആഖ്യാനം. വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍. ‘അബുവിന്റെ ജാലകങ്ങള്‍’. മുഹമ്മദ് അബ്ബാസ്. മാതൃഭൂമി. വില 159 രൂപ.

https://dailynewslive.in/ ശരീരത്തില്‍ ടാറ്റൂകള്‍ അടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പുതിയ പഠനം. ടാറ്റൂകള്‍ ലിംഫോമയെന്ന അപൂര്‍വ കാന്‍സറിന് കാരണമായേക്കാമെന്ന് സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് ടാറ്റൂകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാക്കുമോയെന്നതില്‍ പരിമിതമായ അറിവേയുള്ളുവെന്നും ഗവേഷകര്‍ പറയുന്നു. ചര്‍മ്മത്തില്‍ കുത്തിവയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളില്‍ ചെന്നെത്തുന്നതായാണ് കണ്ടെത്തല്‍. ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന ടാറ്റൂ മഷി ആരോഗ്യത്തെ ബാധിക്കുന്നു. ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകള്‍) ബാധിക്കുന്ന അപൂര്‍വമായ കാന്‍സറായ ലിംഫോമയ്ക്കുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. ടാറ്റൂ ചെയ്ത ആളുകള്‍ക്ക് ടാറ്റൂ ചെയ്യാത്തവരേക്കാള്‍ 21 ശതമാനം കൂടുതല്‍ ലിംഫോമ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. 2007-നും 2017-നും ഇടയില്‍ 20-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ ലിംഫോമ രോഗനിര്‍ണയം നടത്തിയ സ്വീഡനിലെ എല്ലാവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വീഡനില്‍ ജനസഖ്യയുടെ അഞ്ചില്‍ ഒരുശതമാനവും ടാറ്റു ചെയ്യുന്നവരാണ്. നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ പ്രകാരം, 20 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള 100,000 പേരില്‍ 22 പേര്‍ക്കും 2022 ല്‍ സ്വീഡനില്‍ ലിംഫോമ ഉണ്ടെന്ന് കണ്ടെത്തി. ടാറ്റൂകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു. ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.40, പൗണ്ട് – 106.53, യൂറോ – 90.67, സ്വിസ് ഫ്രാങ്ക് – 93.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.49, ബഹറിന്‍ ദിനാര്‍ – 221.33, കുവൈത്ത് ദിനാര്‍ -272.18, ഒമാനി റിയാല്‍ – 216.68, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *