yt cover 23

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് മുതല്‍ വരും ദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ചുവപ്പു മുന്നറിയിപ്പും നല്‍കി. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വയും ബുധനും തീവ്രമഴ തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ യു .ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍-യുജിസി – നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

https://dailynewslive.in/ നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി വില്‍ക്കുകയാണെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികള്‍ ഇതിലൂടെ ബുദ്ധിമുട്ടിലായിയെന്നും സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം വൈകും. ജാമ്യം നല്‍കിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയില്‍ വിധി പറയാന്‍ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് വ്യക്തമാക്കി. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയില്‍ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.

https://dailynewslive.in/ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി ജെ പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

https://dailynewslive.in/ ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സിറോ മലബാര്‍ സഭാ സിനഡിന്റെ സമവായ നിര്‍ദ്ദേശവും തള്ളി അല്‍മായ മുന്നേറ്റ സമിതി. ഇളവുകളോടെ ഏകീകൃത കുര്‍ബാനയെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും ജൂലൈ മൂന്നിന് ശേഷം സഭയില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് പോകുമെന്നും അല്‍മായ സമിതി വ്യക്തമാക്കി. നേരത്തെ ജൂലൈ മൂന്ന് മുതല്‍ എല്ലാ കുര്‍ബ്ബാനയും ഏകീകൃത കുര്‍ബ്ബാന വേണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചിരുന്നു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളില്‍ ഇളവ് നല്‍കുമെന്നും സിനഡ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലറിനെതിരെ തൃശ്ശൂര്‍ അതിരൂപതയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കുര്‍ബാന ഏകീകരണത്തില്‍ വൈദികര്‍ക്കിടയില്‍ സര്‍വെ വേണമെന്ന് ആവശ്യപ്പെട്ട് വൈദികരുടെ കൂട്ടായ്മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉള്ള താത്കാലിക ഇടപെടല്‍ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു.

https://dailynewslive.in/ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായില്‍ നിന്നായിരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റേയും ഭരണത്തിന്റേയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് തെരഞ്ഞെടുപ്പില്‍ സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കെ സി വേണുഗോപാല്‍. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയില്‍ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കൊല്‍ക്കത്തയില്‍ വെച്ച് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

https://dailynewslive.in/ പാലക്കാട് കെഎസ്യുവിലെ രാജി പ്രതിഷേധത്തില്‍ സംസ്ഥാന നേതൃത്വം അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി നിലവിലെ ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കും. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

https://dailynewslive.in/ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍, എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമര്‍ശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു

https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോട്ടും കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. രണ്ടു ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.

https://dailynewslive.in/ സര്‍ക്കാര്‍ കരാറുകാര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക 15,000 കോടി രൂപ കടന്നു. ജലവിഭവ വകുപ്പില്‍ നിന്ന് മാത്രം 4000 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കരാറുകാര്‍.

https://dailynewslive.in/ വാട്സ് ആപ്പ് വഴി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം രൂപ നഷ്ടമായത്.

https://dailynewslive.in/ കയ്പമംഗലത്ത് സ്‌കൂള്‍ മാനേജര്‍ നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കൂരിക്കുഴി എ.എം.യു.പി. സ്‌കൂള്‍ മാനേജര്‍ പ്രവീണ്‍ വാഴൂര്‍ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴ് പേര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.

https://dailynewslive.in/ കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

https://dailynewslive.in/ ക്യാംപസ് നാടകത്തില്‍ രാമനെയും സീതയെയും അപമാനിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ട മുംബൈ ഐഐടിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് പിഴയടയ്ക്കാന്‍ നാടകം കളിച്ച എട്ടുവിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടിരിക്കുന്നത്. പിഴ ആവിഷ്‌കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തില്‍ ക്യാംപസിലും സൈബറിടത്തിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

https://dailynewslive.in/ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളില്‍ നിന്നാണെന്ന് സിബിസിഐഡിയുടെ കണ്ടെത്തല്‍. ദുരന്തത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

https://dailynewslive.in/ തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്ലക്കാര്‍ഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചതോടെ തിരിച്ച് വിളിച്ചു. വിഷമദ്യ ദുരന്തത്തില്‍ മരണം 52 ആയി ഉയര്‍ന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണറിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമര്‍ശനമുയര്‍ത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവിട്ടു.

https://dailynewslive.in/ തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് തന്റെ അമ്പതാം പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാന്‍ കര്‍ശന നിയമം വേണമെന്ന് സൂപ്പര്‍ താരം സൂര്യയും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വിള്ളല്‍. നവി മുംബൈയിലെ ഉല്‍വെയിലേക്കുള്ള റോഡിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ സേതു ഉദ്ഘാടനം ചെയ്തത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലം സന്ദര്‍ശിച്ച് വിള്ളലുകള്‍ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു.

https://dailynewslive.in/ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

https://dailynewslive.in/ ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം റെയില്‍വേ പൂര്‍ത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്.

https://dailynewslive.in/ 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തത്.

https://dailynewslive.in/ ഇന്ത്യന്‍ ഫുട്‌ബോള്‍ അധികാര മോഹികളുടെ കൈകളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ നല്ല അവസ്ഥയില്‍ എത്താന്‍ സാധ്യതയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സ്റ്റിമാച്ച് പറഞ്ഞു. മതിയായ പിന്തുണയില്ലാതെ, കള്ളത്തരങ്ങള്‍ നിറഞ്ഞവരും സ്വകാര്യ താത്പര്യങ്ങളുള്ളവരുമായി മുന്നോട്ടുപോവുക സാധ്യമല്ലെന്നും തന്നെ നിശ്ശബ്ദനാക്കിയെന്നതാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടമെന്നും സ്റ്റിമാച്ച് കുറ്റപ്പെടുത്തി.

https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

https://dailynewslive.in/ യൂറോ കപ്പിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് യുക്രെയിന്‍. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ട് ഗോളടിച്ചാണ് യുക്രൈന്‍ സ്ലൊവാക്യയെ തകര്‍ത്തത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് ഓസ്ട്രിയയുടെ ആധിപത്യം പ്രകടമാക്കിയത്. അതേസമയം കരുത്തരായ ഫ്രാന്‍സും നെതര്‍ലണ്ട്സും ഏറ്റുമുട്ടിയ മത്സരം ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. ഇരു ടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ റൂം നിഷേധിച്ചത് നെതര്‍ലന്‍ഡ്‌സിനും തിരിച്ചടിയായി.

https://dailynewslive.in/ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ജൂലൈ ഒന്നുമുതല്‍ ക്ലോസ് ചെയ്യുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന, ബാലന്‍സ് ഇല്ലാത്ത, കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത അക്കൗണ്ടുകള്‍ ആണ് ക്ലോസ് ചെയ്യുക. നേരത്തെ ജൂണ്‍ ഒന്നുമുതല്‍ ക്ലോസ് ചെയ്യുമെന്നായിരുന്നു ബാങ്ക് അറിയിച്ചിരുന്നത്. ഭാവിയില്‍ അക്കൗണ്ട് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30നകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് ആക്ടീവ് ആക്കണമെന്നും ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ഏപ്രില്‍ 30 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ പോകുന്നത്. ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകള്‍, ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നവ, 25 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ അക്കൗണ്ടുകള്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍, PMJJBY, PMSBY, SSY, APY, DBT തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായി തുടങ്ങി അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. അക്കൗണ്ട് ക്ലോസ് ആയാല്‍ പുനഃസ്ഥാപിക്കുന്നതിന് തൊട്ടടുത്തുള്ള ശാഖയില്‍ പോയി കെവൈസി രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചും ട്രെയിലര്‍ റിലീസും കൊച്ചി ലുലു മാളില്‍ നടന്നു. ചടങ്ങില്‍ വച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതി രഞ്ജിന്‍ രാജ് ഈണമിട്ട് കെ.എസ് ഹരിശങ്കര്‍ പാടിയ ‘ആരു നീ…’ എന്ന വീഡിയോ ഗാനവും യുട്യൂബില്‍ റിലീസ് ചെയ്തു. ഒപ്പം ചിത്രത്തിലെ എല്ലാ ഗാനങ്ങളും സ്പോട്ടിഫൈ, ആമസോണ്‍ മ്യൂസിക്, ജിയോ സാവന്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളിലും റിലീസ് ചെയ്തിട്ടുണ്ട്. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ പെട്ടതാണ് ചിത്രം. അമിത് ചക്കാലയ്ക്കല്‍ നായകന്‍ ആയി എത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ ഗുപ്ത വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരതി നായര്‍, എനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.

https://dailynewslive.in/ ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സി’ന്റെ ചിത്രീകരണം കേരളത്തില്‍ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു ആണ്. ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, ജോബിഷ്, മാര്‍ഷല്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസ്സോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

https://dailynewslive.in/ ആഡംബര വാഹനങ്ങള്‍ക്കും ഉയര്‍ന്ന പെര്‍ഫോമന്‍സ് വാഹനങ്ങള്‍ക്കും പേരുകേട്ട ഓട്ടോമൊബൈല്‍ കമ്പനിയായ പിനിന്‍ഫരിന, ലോകത്തിലെ ഏറ്റവും ചെലവേറിയതായി മാറിയേക്കാവുന്ന ഒരു പുതിയ എസ്യുവി വികസിപ്പിക്കുന്നു. 400,000 യൂറോ മുതല്‍ ഒരു മില്യണ്‍ യൂറോ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ഏകദേശം 380,000 യൂറോ വിലയുള്ള ഫെരാരി പുരോസാംഗുവിനെ ഈ പുതിയ മോഡല്‍ വിലയില്‍ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബില്‍ കമ്പനിയായ പിനിന്‍ഫരിന, ഏറ്റവും അപൂര്‍വവും ഉയര്‍ന്ന പെര്‍ഫോമന്‍സുള്ളതുമായ ചില വാഹനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പേരുകേട്ട കമ്പനിയാണ്. ബ്ലൂംബെര്‍ഗിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, കമ്പനി ഈ പുതിയ എസ്യുവിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഇഒ പൗലോ ഡെല്ലച്ച സ്ഥിരീകരിച്ചു. പുതിയ വാഹനം സ്‌പോര്‍ട്‌സ് കാറുകളുടെ ലോകത്തിനും പരമാവധി ഉപയോഗക്ഷമതയ്ക്കുമിടയില്‍ സ്ഥാനം പിടിക്കും. നിലവില്‍ കമ്പനിയുടെ ബാറ്റിസ്റ്റ ഇലക്ട്രിക് സൂപ്പര്‍കാര്‍ 1,900 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഇതിന്റെ വേഗത മണിക്കൂറില്‍ 402 കിലോമീറ്ററില്‍ കൂടുതലായിരിക്കും. ഇത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഇറ്റാലിയന്‍ സൂപ്പര്‍കാറാണ്. ഇതിന്റെ വില്‍പ്പന വെറും 150 യൂണിറ്റുകള്‍ മാത്രമായിരിക്കും.

https://dailynewslive.in/ ബുദ്ധന്‍, രാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ഗാന്ധിജി, വിനോബാ ഭാവേ എന്നിവരുടെ ജീവിതങ്ങളും അന്തിമദിനങ്ങളും, നമ്മുടെ മതഗ്രന്ഥങ്ങള്‍, മഹാഗുരുക്കന്മാരുടെ ഉദ്‌ബോധനങ്ങള്‍, മനസ്സിനെ നിയന്ത്രണാധീനമാക്കാനുള്ള അനുശീലനങ്ങള്‍ എന്നിവ പഠിച്ചും അപഗ്രഥിച്ചും സ്വാനുഭവങ്ങളിലൂടെയും അരുണ്‍ ഷൂരി മരണത്തെ നേരിടാനുള്ള സൂചനകള്‍ ഈ പുസ്തകത്തിലൂടെ നമുക്ക് സമ്മാനിക്കുന്നു. മരണമെന്ന ആത്യന്തികയാഥാര്‍ത്ഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ദര്‍ശനം പകര്‍ന്നുതരുന്ന കൃതി. ‘അനായാസേന മരണം’. പരിഭാഷ – എന്‍ സുനില്‍കുമാര്‍. മാതൃഭൂമി. വില 576 രൂപ.

https://dailynewslive.in/ സമൂഹത്തിന്റെ പ്രതീക്ഷകളും ആണ്‍ എന്ന പദവിയും പലപ്പോഴും പുരുഷന്മാരെ അവരുടെ വികാരങ്ങളെ ഉള്ളിലൊതുക്കാന്‍ പ്രേരിപ്പിക്കുന്നു. തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ കൂട്ടാക്കാതെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നു. ആഗോളതലത്തില്‍ സ്ത്രീകളെക്കാള്‍ 3.5 മടങ്ങ് പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാര്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനും അവര്‍ക്ക് പിന്തുണയേകാനുമായി ജൂണ്‍ മാസം പുരുഷന്മാരുടെ മാനസികാരോഗ്യ മാസമായി ആചരിക്കുന്നു. ഉത്കണ്ഠ, വിഷാദം ഉള്‍പ്പെടെയുള്ള മാനസിക അനാരോഗ്യ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും വൈദ്യസഹായം തേടുന്ന പുരുഷന്മാരുടെ എണ്ണം പൊതുവെ കുറവാണ്. വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത് മാനസിക ആരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും ബാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതെയിരിക്കുക എന്നിവ നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. ദേശീയ ഹെല്‍ത്ത് ഇന്റര്‍വ്യു സര്‍വെ പ്രകാരം നാലില്‍ ഒരു പുരുഷന്മാര്‍ മാത്രമാണ് മാനികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നത്. മാനസിക ആരോഗ്യത്തിന്റെ പ്രധാന്യം മനസ്സിലാക്കി വീട്ടില്‍ നിന്നാണ് ഈ ശീലം വളര്‍ത്തിയെടുക്കേണ്ടത്. സങ്കടം വന്നാല്‍ കരയുക എന്നത് ഏതൊരു ജീവയുടെയും അടിസ്ഥാന ഭാവമാണ്. കരയുന്നതിലൂടെ വൈകാരികമായ കരച്ചില്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണിനെയും എന്‍ഡോജീനസ് ഓപ്പിയോയ്ഡ്സ് അഥവാ എന്‍ഡോര്‍ഫിനുകളെയും പുറന്തള്ളുന്നു. ഇത് തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളാണ്. ഇവ വൈകാരികമായ വേദനയെ ഇല്ലാതാക്കുന്നു എന്ന് മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നു. ദുഖവും ഉത്കണ്ഠയും തുറന്ന് പ്രകടിപ്പിക്കുന്നത് മോശമായ കാര്യമല്ല. കരച്ചില്‍ ഒരിക്കലും നിങ്ങളെ ഭീരുവാക്കില്ല മറിച്ച് മാനസികമായി കരുത്തുള്ളവരാക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

കര്‍ണ്ണാടകയിലെ ബെല്ലാരെ ഗ്രാമത്തില്‍ സാധാരണ കര്‍ഷകകുടുംബത്തിലായിരുന്നു സത്യശങ്കര്‍ ജനിച്ചത്. കാര്‍ഷികവൃത്തി അയാളെ കടക്കാരനാക്കിയപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബാങ്ക് വായ്പയെടുത്ത് അയാള്‍ ഒരു ഓട്ടോ വാങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ ആ വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചപ്പോള്‍ അതൊരു വലിയ ആത്മവിശ്വാസം നല്‍കി. ഓട്ടോ വിറ്റ് ഒരു അംബാസിഡര്‍ കാര്‍ വാങ്ങി. എന്നാല്‍ ടാക്‌സി ഡൈവറുടെ ജീവിതത്തില്‍ നിന്നും കാര്യമായ മാറ്റം വരുത്തണം എന്ന ആഗ്രഹം അയാളെ കൊണ്ടെത്തിച്ചത് ഒരു ഓട്ടോ മൊബൈല്‍ ഗാരേജിലായിരുന്നു. പിന്നീട് ടയര്‍ ഡീലര്‍ഷിപ്പും, ഓട്ടോമൊബൈല്‍ ഫിനാന്‍സ് കമ്പനിയും അയാള്‍സ്ഥാപിച്ചു. 2000 ത്തിന്റെ തുടക്കത്തിലാണ് ശങ്കര്‍ ഉത്തരേന്ത്യ സന്ദര്‍ശിച്ചത്.. ഈ സന്ദര്‍ശനം ശങ്കറിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി മാറി. ഈ യാത്രയ്ക്കിടയിലാണ് ജീരകത്തിന്റെ പ്രദേശിക രുചി അദ്ദേഹത്തിന്റെ രുചിമുകുളങ്ങളെ ഉണര്‍ത്തിയത്. ഇതൊരു പാനീയമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 2002 ല്‍ ബിന്ദുഫിസ് ജീര മസാല എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പ്രാദേശിക പാനീയത്തിന്റെ തനതായ രുചിയും ഉന്മേഷദായക ഗുണങ്ങളും പെട്ടെന്ന് തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു. അക്കാലത്ത് ചില്ലുകുപ്പികളിലാണ് പാനീയങ്ങള്‍ നല്‍കിയിരുന്നത്. കുടിച്ചുകഴിഞ്ഞാല്‍ ഈ ചില്ലുകുപ്പികള്‍ തിരിച്ചു നല്‍കണമായിരുന്നു. ഇതിലാണ് ശങ്കര്‍ മറ്റൊരു മാറ്റം വരുത്തിയത്. പ്ലാസ്റ്റിക് കുപ്പികളില്‍ ബിന്ദുഫിസ് ജീര പാനീയം നല്‍കി. ഇതോടെ പാനീയം വീട്ടിലേക്ക് കൊണ്ടുപോകാനും ഫ്രിഡ്ജില്‍ തണുപ്പിച്ച് ഉപയോഗിക്കാനും സാധിച്ചു. 2010 ല്‍ ബിന്ദുഫിസ് ജീരമസാലയുടെ വിറ്റുവരവ് 100 കോടി കടന്നു. 2023 ഓടെ ഈ കമ്പനിയുടെ വിപണി മൂല്യം 800 കോടി രൂപയാണ്. താഴെതട്ടില്‍ നിന്നും വിജയത്തിന്റെ കൊടുമുടി കയറിയ ഒരു സാധാരണക്കാരന്‍.. സത്യശങ്കര്‍.. അചഞ്ചലമായ അര്‍പ്പണബോധവും ശക്തമായ കാഴ്ചപ്പാടും നമ്മുടേയും ചവിട്ടുപടികളായി മാറട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *