◾https://dailynewslive.in/ ജൂണ്‍ 18 ന് ഒമ്പത് ലക്ഷത്തോളം പേരെഴുതിയ കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. എന്‍ടിഎ നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏല്‍പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകര്‍ക്കുകയാണെന്നും വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് എന്‍ എസ് യു വിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടത്തും.
◾https://dailynewslive.in/ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്ന് സഖ്യകക്ഷികളോട് ആവശ്യപ്പെട്ട് ബിജെപി. ബിജെപി എംപി തന്നെ സ്പീക്കര്‍ സ്ഥാനം വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. എന്നാല്‍ എന്‍ഡിഎ മുഖമായിരിക്കണം സ്പീക്കര്‍ പദവിയില്‍ വേണ്ടതെന്ന നിലപാടിലാണ് ടിഡിപി. ഘടകക്ഷികള്‍ക്ക് സ്പീക്കര്‍ പദവി നല്‍കാന്‍ ബിജെപി തയ്യാറാകുന്നില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുളള നീക്കം ഇന്ത്യ സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും.
◾https://dailynewslive.in/ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 18 പേര്‍ മരിച്ചു. 65 പേര്‍ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റിലായി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തലശ്ശേരിയില്‍ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിര്‍മിക്കുന്നവരുടെ ഹബ്ബാണെന്നും ഇതൊക്കേ ആരെങ്കിലും തുറന്നുപറഞ്ഞാല്‍ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കുമെന്നും ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും യുവതി പ്രതികരിച്ചു. ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ യുവതി, താന്‍ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവര്‍ക്കും വേണ്ടിയാണെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും വ്യക്തമാക്കി. ഒരിക്കല്‍ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് കണ്ടെത്തിയപ്പോള്‍ പാര്‍ട്ടിക്കാര്‍ വന്ന് ബോംബുകള്‍ എടുത്തുമാറ്റിയെന്നും യുവതി വെളിപ്പെടുത്തി.
◾https://dailynewslive.in/ കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍നിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോട്, കെ. സുധാകരന് ആ റെക്കോര്‍ഡില്ലെന്നും കോണ്‍ഗ്രസുകാരന്റെ ബോംബേറില്‍ ആരും മരിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു . സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയനെന്നും വെട്ടിക്കൊന്ന ആളെത്രയാണെന്ന് പറയാന്‍ ആണത്തമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. സി.പി.എമ്മിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ അക്രമത്തിലും കൊലപാതകത്തിലുമാണെന്നും സി.പി.എമ്മിന്റെ രാഷ്ട്രീയവളര്‍ച്ച മുഴുവന്‍ അക്രമത്തിന് മുമ്പില്‍ ആളുകളെ വിറപ്പിച്ചുനിര്‍ത്തിയിട്ടാണെന്നും അതില്‍ ആദ്യത്തെ ആയുധമാണ് ബോംബെന്നും സുധാകരന്‍ പറഞ്ഞു.
◾
◾https://dailynewslive.in/ തലശ്ശേരിയില്‍ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എംവി ജയരാജന്‍. കോണ്‍ഗ്രസിനും ബിജെപിയ്ക്കും സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലും നേരത്തെ സ്ഫോടനം ഉണ്ടായിട്ടുണ്ടെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ ജയരാജന്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാനെ സഹായിക്കുള്ളൂവെന്നും അഭിപ്രായപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തലശ്ശേരിയില്‍ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് ബാക്കി പറയാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. വിദേശ യാത്രാ വിവാദം മുതല്‍ മൈക്ക് വിവാദമടക്കം വിമര്‍ശനവിധേയമായിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ദല്ലാള്‍ ബന്ധത്തിനെതിരേയും മേയര്‍- സച്ചിന്‍ദേവ് വിവാദത്തിനെതിരേയും കടുത്ത വിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനവിശ്വാസം തിരിച്ച് പിടിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മുന്‍ഗണന ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറി പരാതി നല്‍കിയതിനു പിന്നാലെ മരട് പൊലീസ് അന്വേഷണം തുടങ്ങി. നഗര നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത ചില ഇന്‍സ്റ്റഗ്രാം പേജുകളും പൊലീസ് നിരീക്ഷണത്തിലാണ്. എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട മേഖലകളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കേസ് എടുക്കുമെന്നും മരട് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച 12 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ സ്പെഷല്‍ ഓഫീസറെ മൂന്നാര്‍ ഭൂമി കേസില്‍ അടിയന്തരമായി നിയമിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടര്‍ക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം സ്പെഷ്യല്‍ ഓഫീസറെന്നും പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാജ പട്ടയങ്ങള്‍ നല്‍കിയതും, റവന്യൂ രേഖകളില്‍ കൃത്രിമം നടത്തിയതും സ്പെഷല്‍ ഓഫീസര്‍ പരിശോധിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
◾https://dailynewslive.in/ സിപിഐ ഇടുക്കി ജില്ല കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായിയെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനകീയ മുഖം നഷ്ടമായിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നുവെന്നും സിപിഐയുടെ വകുപ്പുകള്‍ക്ക് പ്രതിച്ഛായ നഷ്ടപ്പെടാന്‍ ധനവകുപ്പ് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.
◾https://dailynewslive.in/ കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. കെ രാധാകൃഷ്ണന്‍ന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു. ലോക്സഭാ എംപിയായി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ചത്.
◾https://dailynewslive.in/ ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ ഉള്ള സര്‍ക്കാരിന്റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവാനന്ദം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാനുള്ള ഗൂഢശ്രമമാണെന്നും ഈ പദ്ധതിക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കെഎസ്ആര്‍ടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും, ബസ് വഴിയില്‍ തടയരുതെന്നും അഭ്യര്‍ത്ഥിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പരാതി ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ അറിയിക്കാമെന്ന് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ഗണേഷ്‌കുമാറിന്റെ അഭ്യര്‍ത്ഥന.
◾https://dailynewslive.in/ കെല്‍ട്രോണിന് ഇന്ത്യന്‍ നാവികസേനയില്‍ നിന്നും 97 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചതായി വ്യവസായ വകുപ്പ്. തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്, സബ്സിഡിയറി കമ്പനിയായ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓര്‍ഡര്‍ അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നാവികസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. സമുദ്രാന്തര്‍ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായിട്ടാണ് നാവികസേന കെല്‍ട്രോണിനെ സമീപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലില്‍ സ്വീകരിച്ചു.
◾https://dailynewslive.in/ മലപ്പുറം വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലേക്കുയര്‍ന്നു. മഞ്ഞപ്പിത്തം കൂടുതല്‍ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു. വള്ളിക്കുന്ന്, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു. ടാങ്കറില്‍ എത്തിച്ച കുടിവെള്ളത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്താന്‍ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
◾https://dailynewslive.in/ റവന്യൂ അധികൃതര്‍ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെ കൊടുമണ്ണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ പരാതിയില്‍ പത്തനംതിട്ട കൊടുമണ്ണിലെ ഓട അലൈന്‍മെന്റ് തര്‍ക്കത്തില്‍ മേഖലയിലെ പുറമ്പോക്ക് റവന്യൂ അധികൃതര്‍ അളന്നു. മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിന്റെ മുന്നില്‍ ഓടയുടെ ഗതി മാറ്റിയെന്ന വിവാദത്തിന്റെ തുടര്‍ച്ചയാണ് നടപടികള്‍.
◾https://dailynewslive.in/ ഒരു കിലോ എം.ഡി.എം.എ.യുമായിആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവതി അറസ്റ്റിലായ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൊച്ചി സ്വദേശി സഫീര്‍ ആണ് പിടിയിലായത്. ബെംഗളൂരു മുനീശ്വരനഗര്‍ സ്വദേശിനി സര്‍മീന്‍ അക്തറി (26) നെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി (34)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണു താമസിച്ചിരുന്നത്.
◾https://dailynewslive.in/ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഐസ്‌ക്രീം കമ്പനിയുടെ പുനെ ഫാക്ടറിയിലെ ജീവനക്കാരന് അപകടത്തില്‍ വിരലുകള്‍ക്ക് പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണസംഘം പരിശോധനക്കായി അയച്ചു. ഫലം വന്നശേഷം വിരല്‍ ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ കമ്പനിക്കെതിരെ പുതിയ കേസെടുക്കും.
◾https://dailynewslive.in/ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. 1500 കോടിയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. മൂന്നാംതവണയും പ്രധാമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
◾https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ വിലയിരുത്തലുകള്‍ക്കായി വസ്തുതാന്വേഷണ സമിതികള്‍ രൂപവത്കരിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലുങ്കാന അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാര്‍ട്ടിയുടെ മോശം പ്രകടനം വിലയിരുത്താന്‍ സമിതി രൂപവത്കരിച്ചിരിക്കുന്നത്.
◾https://dailynewslive.in/ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് റോബര്‍ട്ട് വദ്ര. വയനാടിനായുള്ള രാഹുലിന്റെ പദ്ധതികള്‍ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകുമെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. പ്രിയങ്ക മത്സരിക്കുന്നത് താന്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അടുത്ത അവസരത്തില്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വദ്ര, രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും കൂടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 2021-ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അഭിജിത്ത്, പ്രവര്‍ത്തന രീതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ അഗ്രഹം പ്രകടിപ്പിച്ചത്.
◾https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കെജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലായ് മൂന്നുവരെ നീട്ടി. അതേസമയം കെജ്രിവാള്‍ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ് അവന്യൂ കോടതയില്‍ പറഞ്ഞു. സ്ഥിരജാമ്യത്തിനായുള്ള കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
◾https://dailynewslive.in/ ഗുജറാത്തില്‍ പൊട്ടറ്റോ ചിപ്സ് പാക്കറ്റില്‍ നിന്നും ചത്ത തവളയെ കണ്ടെത്തി. ബാലാജി വേഫേഴ്സിന്റെ ചിപ്സ് പാക്കറ്റ് പൊട്ടിച്ചപ്പോളാണ് അതില്‍ ചത്ത തവളയെ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ചിപ്സ് വാങ്ങിയ കടയില്‍ പരിശോധന നടത്തി മറ്റ് പാക്കറ്റുകള്‍ പരിശോധിച്ചു. അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനക്ക് അയച്ചു. കമ്പനിയുടെ വിശദീകരണം തേടിയശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ 2024-25 ലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
◾https://dailynewslive.in/ കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്. മറ്റുനാലു പേര്‍ ഈജിപ്റ്റ് സ്വദേശികളാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.
◾https://dailynewslive.in/ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ 14 വര്‍ഷം മുമ്പ് രാജ്യത്ത് തുടങ്ങിയ ഫുട്ബോള്‍ അക്കാദമികളുടെ പ്രവര്‍ത്തനം നിര്‍ത്തി. ബാഴ്സലോണയുടെ വിഖ്യാതമായ ഫുട്ബോള്‍ അക്കാദമിയായ ലാ മാസിയയുടെ മാതൃകയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 2010ലാണ് അക്കാദമികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി, മംബൈ, ബെംഗലൂരു, പൂനെ എന്നിവടങ്ങളിലായിരുന്നു ബാഴ്സയുടെ ഫുട്ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിച്ചിരുന്നത്. കാരണമൊന്നും പറയാതെ ജൂലെ ഒന്ന് മുതല്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കില്ലെന്ന് അംഗങ്ങളെ ക്ലബ്ബ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
◾https://dailynewslive.in/ ടി20 സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 18 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 പന്തില്‍ 74 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കക്ക് 47 പന്തില്‍ 80 റണ്‍സെടുത്ത ആന്‍ഡ്രീസ് ഗൗസ് പ്രതീക്ഷ നല്‍കിയെങ്കിലും നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
◾https://dailynewslive.in/ യൂറോ കപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്ന അല്‍ബേനിയ, പിന്നീട് രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വഴങ്ങിയെങ്കിലും ഇഞ്ചുറി ടൈമില്‍ തിരിച്ചടിച്ച് സമനിലപിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഹംഗറിക്കെതിരെ ആതിഥേയരായ ജര്‍മനിക്ക് ആധികാരിക ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ച ജര്‍മനി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം തുല്യശക്തികളുടെ പോരാട്ടത്തിനാണ് സ്‌കോട്ട്‌ലന്‍ഡ് – സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലെത്തുകയായിരുന്നു.
◾https://dailynewslive.in/ പ്രമുഖ കമ്പനിയായ നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ തന്നെ മറ്റൊരു പ്രധാന ഉല്‍പ്പന്നമായ കിറ്റ് കാറ്റിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോക്ലേറ്റ് വാഫര്‍ ബ്രാന്‍ഡ് ആണ് കിറ്റ് കാറ്റ്. നവീകരണം, വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കല്‍ അടക്കമുള്ള ഘടകങ്ങളാണ് രണ്ടക്ക വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് നെസ്ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്നും 2023-2024 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ 600 കോടി മാഗി പാക്കറ്റ് ആണ് വിറ്റത്. മാഗിയുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയാണ് ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റിയതെന്നും കമ്പനി അറിയിച്ചു. ഇക്കാലയളവില്‍ 420 കോടി കിറ്റ് കാറ്റ് ആണ് വിറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റ് കാറ്റ് എന്ന പേരില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയതാണ് വളര്‍ച്ചയ്ക്ക് സഹായിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡ് ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ മാഗി നിരോധിച്ചിരുന്നു. അഞ്ചുമാസത്തിന് ശേഷം വീണ്ടും വിപണിയില്‍ എത്തിയ മാഗിയുടെ ഡിമാന്റ് വര്‍ധിക്കുകയായിരുന്നു. പ്രതിസന്ധിക്ക് മുന്‍പ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് വില്‍പ്പന രംഗത്ത് നെസ്ലെയ്ക്ക് 70 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. ഇപ്പോള്‍ മത്സരം കടുത്തതോടെ ആ നിലയിലേക്ക് തിരിച്ചുവരാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.
◾https://dailynewslive.in/ നടന്‍ കലാഭവന്‍ ഷാജോണിന്റെ മകന്‍ സിനിമയിലേക്ക്. രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലൂടെയാണ് യോഹാന്‍ ഷാജോണ്‍ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഷാജോണ്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ”എന്റെ മകന്‍ യോഹാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്…(ബാഗ് പിടിച്ചു നില്‍ക്കുന്ന ആളാണ് കക്ഷി. ധനുസ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങള്‍ക്കൊപ്പം സിജുവും, മാത്യൂസും അടങ്ങുന്ന പ്രിയ താരങ്ങളും ഉണ്ട്..എല്ലാവരുടെയും പ്രാര്‍ഥനകളും, പിന്തുണയും ഉണ്ടാവണം.” ഷാജോണ്‍ കുറിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം പറയുന്നതാണ് ചിത്രം. സിപി ശിവന്‍, ആദി, രവീഷ് നാഥ് എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരിയാണ് നിര്‍മാണം. സിജു വില്‍സന്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്‍, വി.കെ. ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കാസര്‍ഗോഡിനെ കുറിച്ചുള്ള ഗാനത്തിന്റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘കുംഭപുഴ താണ്ടിവരും തെന്നല്‍ ചായും നാടാണേ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം. ജൂണ്‍ 28 ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989 ല്‍ കാസര്‍ഗോഡ്- കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ‘പിച്ചൈക്കാരന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ അതിന്റെ സ്ലാവിയ സെഡാനും കുഷാഖ് എസ്യുവിക്കും വിലക്കുറവ് പ്രഖ്യാപിച്ചു. സ്ലാവിയയ്ക്ക് 94,000 രൂപയോളം കുറഞ്ഞപ്പോള്‍ ചില വകഭേദങ്ങള്‍ക്ക് 36,000 രൂപ വരെ വില കുറഞ്ഞു. സ്‌കോഡ കുഷാക്കിന്റെ വില 2.19 ലക്ഷം രൂപയോളം കുറഞ്ഞു. സ്‌കോഡ ഈ ഓഫര്‍ കാലയളവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും പരിമിത കാലത്തേക്ക് മാത്രമേ ഈ വിലക്കുറവ് ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കുറവിന് പുറമെ രണ്ട് മോഡലുകളുടെയും വേരിയന്റുകളുടെ പേര് സ്‌കോഡ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ആക്റ്റീവ്, ആംബിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ അറിയപ്പെടുന്ന മുന്‍ വകഭേദങ്ങളെ ഇപ്പോള്‍ ക്ലാസിക്, സിഗ്നേച്ചര്‍, പ്രസ്റ്റീജ് എന്ന് വിളിക്കുന്നു. കുഷാക്ക് ഓനിക്‌സ്, മോണ്ടെ കാര്‍ലോ വേരിയന്റുകളുടെ ഓഫര്‍ തുടരും. സ്‌കോഡ സ്ലാവിയയിലും സ്‌കോഡ കുഷാക്കിലും രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത് – 113 ബിഎച്പി കരുത്തും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍, കൂടാതെ 148 ബിഎച്പി പവര്‍ ഔട്ട്പുട്ട് നല്‍കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍. 250 എന്‍എം ടോര്‍ക്ക്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വരുന്നത്. 1.0-ലിറ്റര്‍ എഞ്ചിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ഉണ്ട്, 1.5-ലിറ്റര്‍ എഞ്ചിന് 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്.
◾https://dailynewslive.in/ മനുഷ്യരുടെ ശല്യം മൂലം ബ്രഹ്‌മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ് മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗം അരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്‌മാവ് ഹേമാംഗനെ ഒരു ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവന്‍ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും ദമയന്തിയെയും കണ്ടെത്തി. വിദര്‍ഭയ്ക്കും നിഷാദരാജ്യത്തിനുമിടയില്‍ പ്രണയകാവ്യങ്ങള്‍ വഹിച്ച്, അവര്‍ക്കു കൈമാറി. ദൗത്യാനന്തരം ഹേമാംഗന്‍ തിരിച്ചെത്തുകയായി. അവന്‍ പറഞ്ഞതു കേട്ടശേഷം ബ്രഹ്‌മാവു പറഞ്ഞു: കവികള്‍ നളദമയന്തീകഥ വീണ്ടും വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും. പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനം. ‘നളന്റെ ദമയന്തി’. ആനന്ദ് നീലകണ്ഠന്‍. പരിഭാഷ – പ്രിയരാജ് ഗോവിന്ദരാജ്. മാതൃഭൂമി. വില 225 രൂപ.
◾https://dailynewslive.in/ ഓര്‍മക്കുറവില്‍ തുടങ്ങി ദൈനംദിന കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് വൈകല്യമാണ് അല്‍ഷിമേഴ്‌സ്. നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. എങ്കിലും ആന്റി-ഓക്സിഡന്റുകള്‍ ധാരളമടങ്ങിയ മാതളം കഴിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മാതളം, സ്ട്രോബെറി, റാസ്ബെറി, വാല്‍നട്ട് എന്നിവയില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളായ പോളിഫെനോള്‍, എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് ആമാശയത്തില്‍ എത്തുമ്പോള്‍ ഇവയെ ദഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ബാക്ടീരികള്‍ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. യുറോലിത്തിന്‍-എ അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ യുറോലിത്തിന്‍-എ തലച്ചോറിലെ തകരാറിലായ മൈറ്റോകോണ്‍ട്രിയകളെ നീക്കം ചെയ്തതായി കണ്ടെത്തി. പോളിഫെനോളുകള്‍ കൂടാതെ ആന്റി-ഓക്സിഡന്റുകളായ പ്യൂണിലകാജിന്‍സ്, ആന്തോസയാനിനുകളും മാതളത്തില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷിമേഴ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും അതുവഴി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും കഴിയും.
*ശുഭദിനം*
*കവിത കണ്ണന്‍*
എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്? അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് രണ്ടു ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വെച്ചു. ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് മുറിക്കുളളിലെ ചെടിയാണെന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ.. സമയാമയത്ത് വെള്ളവും വളവും കിട്ടും. മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു: ഏതാണ് കൂടുതല്‍ വളര്‍ന്നത്? മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു. ഇതെങ്ങനെ സംഭവിച്ചു. മുത്തച്ഛന്‍ പറഞ്ഞു: വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ടയത്രയും വളരില്ല. സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല. തണില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല. ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ പ്രതിസന്ധികളിലൂടെ വേണം വരാന്‍. അതില്‍ ഉള്‍പ്പെടുന്ന വേദനയും വിലാപവും വളര്‍ച്ചയുടെ തെളിവാണ്. എല്ലാ മഴയത്തും കുട നിവര്‍ത്തണമെന്നില്ല. ചില മഴയെങ്കിലും നനയണം. ആ മഴയില്‍ അതുവരെ തളിര്‍ക്കാത്ത ചില പുതുനാമ്പുകള്‍ മുളയക്കും. ആ നാമ്പില്‍ നിന്നാകും മറ്റൊരു തണല്‍ മരം രൂപപ്പെടുക.. അതിനാല്‍ നമുക്ക് വെല്ലുവിളികള്‍ നേരിടാന്‍ ശ്രമിക്കാം – ശുഭദിനം.