S8 yt cover

https://dailynewslive.in/ കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച നാലു പേര്‍ക്കു കൂടി അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ്, കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാര്‍, പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ എന്നിവരുടെ സംസ്‌കാര ചടങ്ങുകളാണ് ഇന്നു നടന്നത്. നാലുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. രാവിലെയാണ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്.

https://dailynewslive.in/ കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍ത്തഡോക്സ് പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തിക്കായും വേര്‍പാടിന്റെ വേദനയില്‍ കഴിയുന്നവര്‍ക്ക് സമാധാനത്തിനായും പ്രാര്‍ത്ഥിക്കണമെന്ന് കാതോലിക്ക ബാവ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കുവൈത്ത് ദുരന്തത്തില്‍ രണ്ട് ഡസനോളം മലയാളികളുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലും ലോകകേരള സഭയുമായി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാവ് വി.മുരളീധരന്‍. സമീപകാലത്തെ വലിയ ദുരന്തമാണ് കുവൈറ്റില്‍ നടന്നതെന്നും പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കില്‍ പിണറായി വിജയന്‍ ഇത്തരത്തില്‍ വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ഈ ദുരന്ത പശ്ചാത്തലത്തില്‍ പോലും മുഖ്യമന്ത്രി രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പറയുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ സി.പി.എമ്മിനും പിണറായി വിജയനും മാത്രമെ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രത്തില്‍ മൂന്നാം മോദി സര്‍ക്കാരിലും കേരളത്തില്‍ ഇടത് സര്‍ക്കാരിലും ഒരു പോലെ കക്ഷിയായി തുടരുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. എച്ച് ഡി കുമാരസ്വാമി മൂന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയാണെങ്കില്‍ അതേ പാര്‍ട്ടിയുടെ കേരള പ്രതിനിധി കെ കൃഷ്ണന്‍ കുട്ടി പിണറായി സര്‍ക്കാരില്‍ മന്ത്രിയാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന – ദേശീയ നേതൃത്വങ്ങളും തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു

https://dailynewslive.in/ സിപിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് സഹായകമാവുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇടതില്ലെങ്കില്‍ മുസ്ലീങ്ങള്‍ രണ്ടാം തരം പൗരന്‍മാരാകും എന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാന്‍ സി.പി.എം ശ്രമിച്ചു. ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിച്ച് സമരം ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. റയില്‍വെ ആക്ടും നിയമങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം പ്രതിദിന വിശ്രമം നിഷേധിക്കുന്നത് നിയമവിരുദ്ധമാണ് എന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും വിധികള്‍ നടപ്പിലാക്കില്ല എന്ന നിലപാടിനെതിരെ ജൂണ്‍ 1 മുതല്‍ ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ സമരത്തിലാണ്.

https://dailynewslive.in/ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരനെന്നും, ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി. കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധിയെന്നും, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ധീരനായ ഭരണകര്‍ത്താവ് എന്ന നിലയില്‍ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര സഹമന്ത്രി എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിര്‍വഹിക്കാനാണ് മുരളീ മന്ദിരത്തില്‍ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തൃശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂര്‍ദ് പള്ളിയിലെ സന്ദര്‍ശനം.

https://dailynewslive.in/ തൃശൂര്‍ പാലക്കാട്ട് ജില്ലകളില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലും പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുമാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.

https://dailynewslive.in/ ആലപ്പുഴയില്‍ പരിപാടി തുടങ്ങാന്‍ വൈകിയതിന്റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ വേദിയില്‍ നിന്ന് ക്ഷോഭിച്ച് ഇറങ്ങിപ്പോയി. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ചുകൊണ്ടാണ് ജി സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്‍ എത്താന്‍ വൈകിയതോടെയാണ് പരിപാടി നീണ്ടുപോയത്.

https://dailynewslive.in/ സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് സിപിഎം കോണ്‍ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പോരാളി ഷാജിമാര്‍ പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പോരാളി ഷാജിമാരെ സൈബര്‍ പോലീസ് കണ്ടെത്തിയാല്‍ സി.പി.എം നേതാക്കള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസ് എടുക്കേണ്ടിവരുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും സര്‍ക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണെന്നും മുഖ്യമന്ത്രിക്കും പ്രായമാകുന്നുവെന്നും അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിന്റെ നിറം കടും നീലയായി മാറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം വന്നാല്‍ മാത്രമേ നിറംമാറ്റത്തിന്റെ കാരണം അറിയാന്‍ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

https://dailynewslive.in/ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയില്‍ എത്തിയത്.

https://dailynewslive.in/ തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്നും കൂടുതല്‍പ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും പണം അപഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി.

https://dailynewslive.in/ ജൂണ്‍ 15ന് സ്മാര്‍ട്ട് റോഡുകളുടെ പണി തീരുമെന്ന പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഉറപ്പ് വൃഥാവിലായിയെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണവും നഗരത്തിലെ മിക്ക റോഡുകളുടെ നിര്‍മാണവും ബാക്കിയാണ്. പൂര്‍ണ്ണതോതില്‍ ഗതാഗതം തുടങ്ങാന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കി പൊതുനിരത്തില്‍ ഇറങ്ങിയ സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ.ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്.

https://dailynewslive.in/ പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനമായി. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓണ്‍ലൈനായി യോഗം ചേര്‍ന്നു.

https://dailynewslive.in/ തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയിലെ ഒഴിവ് നികത്താന്‍ പിഎസ്സിക്ക് വിമുഖതയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍. 32 ഒഴിവുണ്ടായിട്ടും 20 പേരെ മാത്രമാണ് ചുരുക്കപ്പട്ടികയുടെ മുഖ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടിക വിപുലീകരിക്കണമെന്ന് വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തന്നെ കത്ത് നല്‍കിയിട്ടും പിഎസ്സിക്ക് വിമുഖതയാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.

https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിനെതിരായ ഇ ഡി അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇഡിയുടെ കൊച്ചി ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്.

https://dailynewslive.in/ കണ്ണൂര്‍ ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. റെയിന്‍ കോട്ട് ധരിച്ചെത്തിയ അക്രമിയാണ് ബോംബ് എറിഞ്ഞതെന്നാണ് സൂചന. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുണ്‍ അറസ്റ്റിലായി.

https://dailynewslive.in/ മലപ്പുറം വള്ളിക്കുന്നില്‍ കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപിത്തം സ്ഥീരികരിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30ല്‍ അധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഈ ഭാഗങ്ങളിലുള്ളവര്‍ കടുത്ത പനിയേയും ചര്‍ദ്ദിയേയും തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.

https://dailynewslive.in/ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി സൂരജ് (49) ആണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ കയറി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ സിപിഎം ഓഫീസ് മിശ്രവിവാഹങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്ന് പാര്‍ട്ടി തിരുനെല്‍വേലി ജില്ലാ സെക്രട്ടറി ശ്രീറാം. മിശ്രവിവാഹങ്ങള്‍ പാര്‍ട്ടി നടത്തിക്കൊടുക്കുമെന്നും ശ്രീറാം വ്യക്തമാക്കി. മിശ്രവിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തു.

https://dailynewslive.in/ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായി മധ്യപ്രദേശില്‍ 29,000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വന്‍ വിവാദമായി. 50 മുതല്‍ 70 വര്‍ഷം വരെ പഴക്കമുളള മരങ്ങളാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ മുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

https://dailynewslive.in/ ബിജെപിക്കെതിരായ വിവാദ പ്രസ്താവന തിരുത്തി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാമന്റെ മഹത്വം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടവര്‍ അധികാരത്തിലെത്തിയെന്നാണ് തിരുത്തിയത്. അഹങ്കാരികളെ ശ്രീരാമന്‍ 241 സീറ്റിലൊതുക്കിയെന്ന് ബിജെപിയെ ഉന്നമിട്ട് ഇന്ദ്രേഷ് കുമാര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ശ്രീരാമനെ എതിര്‍ത്തവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമം ഇന്ന്. ഇരുപത് ലക്ഷത്തിലേറെ ഹജ്ജ് തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിക്കും. ഉച്ചയ്ക്ക് അറഫ പ്രഭാഷണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഹജ്ജിനെത്തിയ ലക്ഷക്കണക്കിന് ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. സ്ഥലത്ത് വന്‍ സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

https://dailynewslive.in/ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാള്‍. അവസാന പന്തില്‍ ഒരു റണ്‍സിന്റെ തോല്‍വി സമ്മതിച്ചതോടെ ചങ്കുതകര്‍ന്ന നേപ്പാളിന്റെ ആരാധകര്‍ പൊട്ടിക്കരയുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ നിശ്ചിത 20 ഓവറില്‍ 115 ന് 7 എന്ന സ്‌കോറില്‍ നേപ്പാള്‍ തളച്ചിട്ടു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ ഒടുവില്‍ ജയത്തിന് രണ്ട് റണ്‍സകലെ പൊരുതിവീഴുകയായിരുന്നു.

https://dailynewslive.in/ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ഉഗാണ്ടയെ 9 വിക്കറ്റിന് തകര്‍ത്ത് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട 40 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 5.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

https://dailynewslive.in/ യൂറോ കപ്പില്‍ ഇന്ന് മൂന്ന് കളികള്‍. ഇന്ന് വൈകീട്ട് 6.30-ന് ഹങ്കറി സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. രാത്രി 9.30-ന് സ്‌പെയിന്‍-ക്രൊയേഷ്യ മത്സരം. രാത്രി 12.30-ന് ഇറ്റലി അല്‍ബേനിയക്കെതിരേ കളിക്കാനിറങ്ങും.

https://dailynewslive.in/ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്‌സിനെ ഏറ്റെടുത്തു. പെന്ന സിമന്റ്‌സിന്റെ പ്രോമോട്ടര്‍മാരായ പി പ്രതാപ് റെഡ്ഡിയുടെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവന്‍ ഓഹരികളും വാങ്ങിയാണ് കമ്പനിയെ ഏറ്റെടുത്തത്. 10,422 കോടി രൂപ നല്‍കിയാണ് പെന്ന സിമന്റിനെ അംബുജ സിമന്റ്‌സ് സ്വന്തമാക്കിയത്. 2022ലാണ് അംബുജ സിമന്റ്‌സ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. നിലവില്‍ 146 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ബിര്‍ലയുടെ ഉടമസ്ഥതയിലുള്ള അള്‍ട്രാടെക്കിനാണ് സിമന്റ് വിപണിയില്‍ ആധിപത്യം. അദാനിയുടെ നിലവിലെ വാര്‍ഷിക ശേഷി 18 പ്ലാന്റുകളിലായി ഏകദേശം 79 ദശലക്ഷം ടണ്‍ ആണ്. അതായത് അള്‍ട്രാടെക്കിന്റെ പകുതി മാത്രം. 14% വിപണി വിഹിതം. പെന്ന സിമന്റിനെ ഏറ്റെടുത്തതോടെ, അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക ശേഷിയില്‍ 14 ദശലക്ഷം ടണ്‍ കൂടി വര്‍ധിക്കും. ഇതോടെ വിപണി വിഹിതം 16 ശതമാനമായി ഉയരും. ലോകത്ത് സിമന്റ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 550 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയാണ് ഇന്ത്യയ്ക്ക് ഉള്ളത്. 150 കോടി ടണ്‍ വാര്‍ഷിക ശേഷിയോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 1991ലാണ് പെന്ന സിമന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2022ല്‍ അംബുജ സിമന്റ്‌സിനെ കൂടാതെ അംബുജ സിമന്റ്‌സിന്റെ ഉപകമ്പനിയായ എസിസിയെ കൂടി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

https://dailynewslive.in/ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പ് രംഗത്ത്. ടാറ്റാ വാഗ്ദാനം ചെയ്യുന്നതിലും വലിയ തുകയാണ് വിവോ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 സാമ്പത്തികവര്‍ഷം 29,874 കോടി രൂപയായിരുന്നു വിവോയുടെ വരുമാനം. 211 കോടി രൂപ ലാഭം നേടാനും ഇന്ത്യന്‍ യൂണിറ്റിന് സാധിച്ചിരുന്നു. ചൈനീസ് ബന്ധമുള്ള കമ്പനികളില്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയതാണ് വിവോയെ ഇന്ത്യയില്‍ പങ്കാളികളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ ഓപ്പോയും സമാന രീതിയില്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ വലിയ വിപണിവിഹിതമുള്ള ചൈനീസ് കമ്പനിയില്‍ 51 ശതമാനം ഇന്ത്യന്‍ പങ്കാളിത്തം വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ താല്പര്യം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. അതേസമയം, വിവോയുടെ ഗ്രേറ്റര്‍ നോയിഡയിലുള്ള നിര്‍മാണ യൂണിറ്റ് മൈക്രോമാക്‌സിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി പ്രൊഡക്ട്‌സ് ഏറ്റെടുത്തു. വിവോയ്ക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ തുടര്‍ന്നും ഈ പ്ലാന്റില്‍ നിന്ന് നിര്‍മിക്കും. ചൈന ആസ്ഥാനമായുള്ള ഹുവാക്കിന്‍ ടെക്‌നോളജീസുമായിട്ടുള്ള മൈക്രോമാക്‌സിന്റെ സംയുക്ത സംരംഭമാണിത്. ഇരുകൂട്ടരും തമ്മിലുള്ള സംരംഭത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

https://dailynewslive.in/ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമ വരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അഗസ്റ്റിന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘ബിഗ് ബെന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. അനുമോഹന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവന്‍ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് കേരള പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജീനും മകളും എത്തുകയാണ്. എന്നാല്‍ ജീന്‍ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങള്‍ അവരുടെ അവിടുത്തെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ജീന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജീന്‍ ആന്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹന്‍ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്‍സന്‍, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

https://dailynewslive.in/ മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ‘ഓപ്പറേഷന്‍ റാഹത്ത്’ എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധാനപ്പട്ടം അണിയുന്നത്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ മേജര്‍ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തി. ശേഷം സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജര്‍ രവി തന്നെയാണ്. 2006ല്‍ മോഹന്‍ലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തില്‍ കീര്‍ത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തില്‍ വന്‍ വിജയം നേടി. 2007-ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച മിഷന്‍ 90 ഡേയ്സ്, 2008ല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു. 2012-ല്‍ റിലീസായ കര്‍മ്മയോദ്ധ എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് മേജര്‍ രവി.

https://dailynewslive.in/ ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടര്‍ ഇന്ത്യ കോമറ്റ് ഇവി, ഇസെഡ്എസ് ഇവി എന്നീ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധനവ് രണ്ട് വാഹനങ്ങളുടെയും ലോവര്‍-സ്പെക്ക് വേരിയന്റുകളെ ബാധിക്കില്ല. ഈ വിലവര്‍ദ്ധനയ്‌ക്കൊപ്പം പുതിയ ഫീച്ചറുകളോ ഡിസൈന്‍ മാറ്റങ്ങളോ ഇല്ല എന്നത് ശ്രദ്ധേയമാണ്. എംജി കോമറ്റ് ഇവിയുടെ അടിസ്ഥാന എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് ട്രിമ്മുകള്‍ യഥാക്രമം 6.99 ലക്ഷം രൂപയും 7.98 ലക്ഷം രൂപയുമാണ്. അതേസമയം എക്‌സൈറ്റ് എഫ്‌സി, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് എഫ്‌സി ട്രിമ്മുകള്‍ക്ക് 11,000 രൂപ മുതല്‍ 13,000 രൂപ വരെ വില വര്‍ധിച്ചു. എക്‌സ്‌ക്ലൂസീവ് എഫ്‌സിയുടെ വില 9.24 ലക്ഷം രൂപയില്‍ നിന്ന് 9.37 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവ് ട്രിമ്മിന്റെ വില 12,000 രൂപ കൂടി ഒമ്പത് ലക്ഷം രൂപയുമാണ്. എക്‌സൈറ്റ് എഫ്‌സിക്ക് ഇപ്പോള്‍ 11,000 രൂപ വര്‍ധിച്ച് 8.45 ലക്ഷം രൂപയായി. 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ 9.40 ലക്ഷം രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. എണ്‍ജി ഇസെഡ്എസ്ഇവിയ്ക്ക് എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് പ്രോ ട്രിമ്മുകള്‍ക്ക് യഥാക്രമം 18.98 ലക്ഷം രൂപ, 19.98 ലക്ഷം രൂപ എന്നിങ്ങനെ വില വര്‍ധനവില്ലാതെ തുടരുന്നു. 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ 24.18 ലക്ഷം രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. പക്ഷേ എക്‌സ്‌ക്ലൂസീവ് പ്ലസിന് ഇപ്പോള്‍ 25,000 രൂപ കൂടി 24.23 ലക്ഷം രൂപയും എസെന്‍സ് ട്രിമ്മിന്റെ വില 25,000 രൂപയും കൂടി 25.23 ലക്ഷം രൂപയും ആയി. ഡ്യുവല്‍-ടോണ്‍ പതിപ്പുകള്‍ക്ക് 24,000 രൂപയുടെ വര്‍ധനയുണ്ടായി. എക്‌സ്‌ക്ലൂസീവ് പ്ലസ് ഡിടിക്ക് ഇപ്പോള്‍ 24.44 ലക്ഷം രൂപയും എസ്സെന്‍സ് ഡിടിക്ക് 25.44 ലക്ഷം രൂപയുമാണ് വില.

https://dailynewslive.in/ പ്രായമായവരുടെ ശാരീരിക മാനസിക മാറ്റങ്ങള്‍. അവരുടെ ഒറ്റപ്പെടല്‍. അവര്‍ക്കുവേണ്ട സമീകൃതാഹാരം, ജീവിതശൈലീരോഗങ്ങളെ എങ്ങനെ നേരിടാം. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍. കരള്‍രോഗങ്ങള്‍. പ്രായാധിക്യരോഗങ്ങളായ ഓസ്റ്റിയോ പെറോസിസ്. വയറെരിച്ചില്‍. വായുക്ഷോഭം. ശ്വാസകോശങ്ങളിലെ കഫക്കെട്ട്, അല്‍ഷിമേഴ്സ്. ആര്‍ത്രൈറ്റിസ്, അനീമിയ, പെപ്റ്റിക് അള്‍സര്‍. പിരിമുറുക്കം. വിഷാദരോഗം. കിടപ്പുരോഗിയുടെ ആഹാരക്രമങ്ങള്‍. പ്രായമായവരുടെ ദഹനേന്ദ്രിയരോഗങ്ങള്‍. വയോജനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ‘ആരോഗ്യമുള്ള വാര്‍ദ്ധക്യം’. ഡോ. റഹീനാ ഖാദര്‍. ഡിസി ലൈഫ്. വില 142 രൂപ.

https://dailynewslive.in/ കോവിഡ് വാക്സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്സിനുകള്‍ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷനും സിസേറിയനും ഉള്‍പ്പെടെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നു. 2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്ക്ക് അധിക സാധ്യതയുള്ള ഗര്‍ഭിണികളില്‍ വാക്സിനേഷന്‍ ഫലപ്രദമായോ എന്ന് നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത ഒന്‍പതു ശതമാനം കുറഞ്ഞതായും ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്സില്‍ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു. കോവിഡിനെതിരെയുള്ള വാക്സിനേഷന്‍ പ്രോഗ്രാം ആഗോളതലത്തില്‍ ഗര്‍ഭിണികള്‍ക്ക് എത്രത്തോളം പ്രയോജനപ്രദമാണെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്ന് ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകര്‍ വിശദീകരിച്ചു. വാക്സിനേഷന്‍ ഗര്‍ഭിണികളില്‍ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗര്‍ഭകാല സങ്കീര്‍ണതകളില്‍ കുറവും കണ്ടെത്തിയതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.55, പൗണ്ട് – 105.77, യൂറോ – 89.54, സ്വിസ് ഫ്രാങ്ക് – 93.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.22, ബഹറിന്‍ ദിനാര്‍ – 222.44, കുവൈത്ത് ദിനാര്‍ -273.46, ഒമാനി റിയാല്‍ – 217.40, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.75, ഖത്തര്‍ റിയാല്‍ – 22.96, കനേഡിയന്‍ ഡോളര്‍ – 60.75.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *