yt cover 20

https://dailynewslive.in/ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഐടി സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്‌നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.

https://dailynewslive.in/ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് നിശ്ചലമായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും. ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം, ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമമാണോ എന്നതിന് തെളിവില്ല.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ നാല് ദിവസം മുമ്പുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു. മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. അര്‍ജുനെ കണ്ടെത്താന്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറും വ്യക്തമാക്കി. മണ്ണിടിച്ചലില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പ്പെടെ 7 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അര്‍ജുനും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് ചായകുടിക്കാനായി വണ്ടി നിര്‍ത്തിയവരാണ് അപകടത്തില്‍പെട്ടതെന്നും സംശയിക്കുന്നു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളത്തില്‍ നിന്നും ഉദ്യോഗസ്ഥരെ അയക്കും. കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കി. ദൗത്യം ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ പുതിയ തീരദേശ ഹൈവേ പദ്ധതി ഡിപിആര്‍ ഇല്ലാത്ത പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. ടൂറിസം വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. എന്ത് ആവശ്യത്തിനാണ് ഇങ്ങനെ ഒരു റോഡ് എന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തീരസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദര്‍ശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. ചെല്ലാനത്തു സ്ഥാപിച്ചതു പോലെ എടവനക്കാടും ടെട്രൊപോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സമര പ്രഖ്യാപനത്തിനുള്ള നീക്കങ്ങളിലാണ് നാട്ടുകാര്‍.

https://dailynewslive.in/ പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മന്ത്രി പി രാജീവ്. പരമാവധി ശിക്ഷ നല്‍കണമെന്ന നിലപാടാണ് സര്‍ക്കാരിന്. സുപ്രീം കോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഇരയുടെ അമ്മ പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചതെന്നും തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.

https://dailynewslive.in/ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.

https://dailynewslive.in/ തൃശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ഇടുക്കി സ്വദേശിയായ അര്‍ജുന്‍ പാണ്ഡ്യന്‍ 2017 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയുടെ സമഗ്രവികസനത്തിനായി നല്ല രീതിയിലുള്ള ഇടപെടല്‍ ഉണ്ടാവുമെന്ന് ചുമതലയേറ്റ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. കൃഷ്ണതേജ ഡപ്യൂട്ടേഷനില്‍ ആന്ധ്ര കേഡറിലേക്ക് പോയതോടെയാണ് തൃശൂരില്‍ പുതിയ കളക്ടറെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയില്‍ വകുപ്പിനോടും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

https://dailynewslive.in/ തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ക്ഷേത്രത്തില്‍ വന്‍ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തിതുറന്ന മോഷ്ടാക്കള്‍ ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. മോഷണം പതിവാണെന്നും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.

https://dailynewslive.in/ മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകള്‍ വന്നതായി കളക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. എന്നാല്‍ സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ ആരാണെന്ന് സൈബര്‍ സെല്‍ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി.

https://dailynewslive.in/ കനത്ത മഴയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18 ദിവസത്തിനിടെ 60 പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. രണ്ട് ലക്ഷത്തിലേറെ പേര്‍ പനിക്ക് ചികില്‍സ തേടി. മഴ കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെ മെംബര്‍ സ്ഥാനത്തു നിന്നും ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗമായ കോണ്‍ഗ്രസ് പ്രതിനിധി ആന്‍സി തോമസ് നല്‍കിയ കേസിലാണ് നടപടി. വരുന്ന ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

https://dailynewslive.in/ മലപ്പുറം താനൂര്‍ മൂലക്കലില്‍ മിനിവാന്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. താനൂര്‍ ഉണ്ണിയാല്‍ സ്വദേശി കിഴക്കന്റെ പുരക്കല്‍ അന്‍ഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു. അപകട സമയത്ത് അന്‍ഷിദിന്റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ തേയിലക്കൊളുന്ത് അരക്കുന്നതിനുള്ള യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടം. യന്ത്രത്തില്‍ തലയിടിച്ച് രാജേഷിന് ഗുരുതമായി പരുക്കേറ്റു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

https://dailynewslive.in/ ദേശീയപാത ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മൂച്ചിക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നൗഫലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് മരണം 20 ആയി. 37 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചു. പണ്ടര്‍പൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയില്‍ വെച്ച് വാഹനം കിണറ്റില്‍ വീണത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

https://dailynewslive.in/ ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കുണ്ട്. ദേശീയ ടെലിവിഷന്‍ ഓഫീസ് ആക്രമിച്ച് തീയിട്ടു. രാജ്യമെങ്ങും ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച വിദ്യാര്‍ത്ഥികള്‍, സംവരണ നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി.

https://dailynewslive.in/ യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചുമതയേറ്റു. ശൈഖ് ഹംദാനൊപ്പം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റു. ശൈഖ് ഹംദാന്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായി സത്യപ്രതിജ്ഞ ചെയ്തു.

https://dailynewslive.in/ കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കാനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി. 2021 മെയ് മാസത്തില്‍ ഐഡിബിഐയിലെ സര്‍ക്കാരിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വരുന്ന 23-ാം തീയതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ബാങ്കിന്റെ ഓഹരി വില്‍പന പ്രഖ്യാപിച്ചേക്കും. ഐഡിബിഐ ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്. എല്‍ഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്ന ഐഡിബിഐ പിന്നീട് ബാങ്കായി മാറുകയായിരുന്നു. സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സര്‍ക്കാരിന് വില്‍ക്കാം. ഇതില്‍ സര്‍ക്കാരിന്റെ 30.5% വിഹിതവും എല്‍ഐസിയുടെ 30.2% വിഹിതവും ഉള്‍പ്പെടുന്നു. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും. 2023-24 ല്‍, ഐഡിബിഐ ബാങ്കിലെ ഓഹരി വില്‍പ്പനയിലൂടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എംഡിസി സ്റ്റീലിന്റെ സ്വകാര്യവല്‍ക്കരണത്തിലൂടെയും ഏകദേശം 30,000 കോടി രൂപയാണ് പ്രതീക്ഷിച്ചത്. റിസര്‍വ് ബാങ്ക് നടപടിക്രമങ്ങളിലെ കാലതാമസമാണ് ഐഡിബിഐയുടെ ഓഹരി വില്‍പന അനിശ്ചിതത്വത്തിലാക്കിയത്.

https://dailynewslive.in/ ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാം അതിന്റെ ഇന്ത്യന്‍ ഉപയോക്താക്കളെ ഒരു റീലിലേക്ക് 20 ഓഡിയോ ട്രാക്കുകള്‍ വരെ ചേര്‍ക്കാന്‍ അനുവദിക്കും. നിങ്ങളുടെ പിന്തുടരുന്നവര്‍ക്ക് റീലിനായി ഓഡിയോ മിക്സ് സൂക്ഷിക്കാനും വീണ്ടും ഉപയോഗിക്കാനും കഴിയും. പുതിയ മള്‍ട്ടി ഓഡിയോ ട്രാക്ക് ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ റീലുകളിലേക്ക് ഒന്നിലധികം ഓഡിയോ ട്രാക്കുകള്‍ ചേര്‍ക്കാനും എഡിറ്റിംഗ് പ്രക്രിയയില്‍ ടെക്സ്റ്റ്, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ച് ഈ ട്രാക്കുകള്‍ ദൃശ്യപരമായി വിന്യസിക്കാനും കഴിയും. ഈ അപ്ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ശരിയായ ട്രാക്കുകള്‍ ശരിയായ ക്ലിപ്പുകള്‍ക്കൊപ്പം ജോടിയാക്കാനാകും, അവരുടെ ഉള്ളടക്കം കൂടുതല്‍ ആകര്‍ഷകവും വ്യക്തിപരവുമാണെന്ന് ഉറപ്പാക്കുന്നു.

ഒന്നിലധികം ട്രാക്കുകള്‍ ചേര്‍ക്കുന്നതിലൂടെ, ഉപയോക്താക്കള്‍ അവരുടെ തനതായ ഓഡിയോ മിക്സുകള്‍ സൃഷ്ടിക്കുന്നു. ഈ മിക്‌സുകള്‍ ഉപയോക്താവിന് ആട്രിബ്യൂട്ട് ചെയ്തിരിക്കുന്നു, കൂടുതല്‍ സംവേദനാത്മകവും സര്‍ഗ്ഗാത്മകവുമായ ഒരു കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിച്ച് അവരെ പിന്തുടരുന്നവര്‍ക്ക് സംരക്ഷിക്കാനും വീണ്ടും ഉപയോഗിക്കാനും കഴിയും. ഫീച്ചര്‍ മികച്ചതാണെങ്കിലും, ചില ആളുകള്‍ക്ക് ഒന്നിലധികം ഓഡിയോ ട്രാക്കുകള്‍ നിയന്ത്രിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കാം, പ്രത്യേകിച്ചും അവര്‍ വീഡിയോ എഡിറ്റിംഗില്‍ പുതിയ ആളാണെങ്കില്‍. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഉപയോഗിക്കാന്‍ എളുപ്പമുള്ള ഡിസൈന്‍ ഉള്ളതിനാല്‍, അതിന്റെ ഹാംഗ് നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സീക്രട്ടി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നിഗൂഢത നിറച്ചുള്ള ഒരു മിസ്റ്ററി ത്രില്ലറാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നതും. തന്റെ രചനകളിലൂടെ ഒട്ടനവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എസ് എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ജൂലൈ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയാണ്.

https://dailynewslive.in/ തനി നാടന്‍ തല്ലുമായി ‘ഇടിയന്‍ ചന്തു’വിന്റെ ട്രെയിലര്‍ എത്തി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്‌കൂള്‍ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ട്രെയിലല്‍ നിറയുന്നത്. ചന്തു സലിംകുമാറിനെയും ടീസറില്‍ കാണാം. വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീജിത്ത് വിജയനാണ് സംവിധാനം ചെയ്യുന്നത്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ഗംഭീര സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണം. ക്രിമിനല്‍ പൊലീസുകാരനായ അച്ഛനെ കണ്ടു വളരുന്ന ചന്തുവിന്റെ ജീവിതമാണ് സിനിമ പറയുന്നത്. കലഹപ്രിയനായ ചന്തുവിന് അച്ഛന്റെ വട്ടപ്പേര് തന്നെ നാട്ടുകാര്‍ ചാര്‍ത്തിക്കൊടുക്കുന്നു, ‘ഇടിയന്‍ ചന്തു’. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്നറാണ് ചിത്രം. ദീപക് ദേവ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഘ്‌നേഷ് വാസുവാണ്. വി.സാജന്‍ ആണ് എഡിറ്റര്‍. ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

https://dailynewslive.in/ ലോഞ്ചിന് മുമ്പായി ഇന്ത്യക്കായുളള നാലാം തലമുറ എക്‌സ് ട്രെയില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നിസാന്‍. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന രീതിയിലായിരിക്കും എക്‌സ് ട്രെയില്‍ ഇന്ത്യയില്‍ എത്തിക്കുക. ഇന്ത്യയില്‍ മാഗ്‌നൈറ്റ് കോംപാക്ട് എസ്യുവി മാത്രം വില്‍ക്കുന്ന നിസാന്‍ ഇന്ത്യക്ക് എക്‌സ് ട്രെയിലിന്റെ വരവ് പുത്തനുണര്‍വാകും. നേരത്തെ നിസാന്‍ ഇന്ത്യ പുറത്തുവിട്ട ടീസറിലും എക്‌സ് ട്രെയിലിന്റെ ഇന്ത്യയിലേക്കുള്ള വരവിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്‍പനയിലുള്ള നാലാം തലമുറ നിസാന്‍ എക്‌സ് ട്രെയിലാണ് ഇന്ത്യയില്‍ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെ എക്‌സ് ട്രെയില്‍. പല വിദേശ വിപണികളിലും 5 സീറ്റര്‍ ഓപ്ഷന്‍ കൂടിയുണ്ട്. ഡയമണ്ട് ബ്ലാക്ക്, ഷാംപെയിന്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ എക്‌സ് ട്രെയില്‍ എത്തും. 360 ഡിഗ്രി ക്യാമറയും പാഡില്‍ ഷിഫ്‌റ്റേഴ്‌സും ഇന്ത്യന്‍ എക്‌സ് ട്രെയിലില്‍ ഉണ്ടാവുമെന്നതിന്റെ സ്ഥിരീകരണവും നിസാന്‍ നടത്തിയിട്ടുണ്ട്. ഏഴ് എയര്‍ ബാഗുകള്‍, ഓട്ടോ വൈപ്പര്‍, എബിഎസ് ആന്റ് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. 1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോ ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിക്കുക. ആകെ 163 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാന്‍ എക്‌സ് ട്രെയില്‍. എക്‌സ് ട്രെയിലിന്റെ പ്രതീക്ഷിക്കുന്ന വില 40-45 ലക്ഷം രൂപ.

https://dailynewslive.in/ മൗലികമായും വിദ്യാഭ്യാസം പുസ്തകങ്ങളില്‍നിന്നു മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളില്‍നിന്നും പഠിക്കുന്ന കലയാണ്. അച്ചടിക്കപ്പെട്ട വാക്ക് എല്ലാത്തിലുമുപരി പ്രധാനമായിത്തീര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ചിന്തിക്കുന്നതാണ്, അവരുടെ അഭിപ്രായങ്ങളാണ്, അവരുടെ മൂല്യങ്ങളാണ്, അവരുടെ വിധിപറച്ചിലുകളാണ്, അവരുടെ എണ്ണമറ്റ അനുഭവങ്ങളാണ് നിങ്ങള്‍ പഠിക്കുന്നത്. ഗ്രന്ഥശാലയുടെ ഉടമയെക്കാള്‍ കൂടൂതല്‍ പ്രാധാന്യം ഗ്രന്ഥാലയത്തിനാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷനു കീഴിലുള്ള വിദ്യാലയങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ, ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നവീകരണം വിഭാവനം ചെയ്യുന്ന പഠനം. ‘കാഴ്ചപ്പാടുള്ള ക്ലാസ്മുറി’. അശ്വിന്‍ പ്രഭു. പരിഭാഷ – സുരേഷ് നാരായണന്‍. മാതൃഭൂമി. വില 221 രൂപ.

https://dailynewslive.in/ മുട്ട രാത്രിയില്‍ കഴിയ്ക്കുന്നതും ഏറെ ആരോഗ്യകരമെന്ന് വിദഗ്ധര്‍. തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ രാത്രിയില്‍ എട്ടു മണിയ്ക്കു മുന്‍പായി അത്താഴം കഴിയ്ക്കണമെന്നാണ് പറയുക. ഇതിനു വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഇതു തന്നെയാണ് നല്ല ശീലം. കാരണം രാത്രി വൈകി അത്താഴം കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ വരുത്തും. ഉറക്കം നഷ്ടപ്പെടുത്തും. ഇതെല്ലാം തന്നെ വയറിനും തടിയ്ക്കുമുള്ള കാരണങ്ങളുമാണ്. രാത്രി എട്ടിനു ശേഷം കഴിച്ചാല്‍ തടിയും വയറും കൂടുമോയെന്നു ഭയക്കുന്നവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. മുട്ട മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഏതു ഭക്ഷണങ്ങളും കഴിയ്ക്കാം. രാത്രി കിടക്കുവാന്‍ നേരം മുട്ട കഴിയ്ക്കുന്നതിനാല്‍ ഗുണം വേറെയുമുണ്ട്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുന്നവെന്നതാണ് ഒന്ന്. ഇത് നാച്വറല്‍ സെഡേറ്റീവ് എന്ന രീതിയില്‍ എടുക്കാം. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇത് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കും. ഉറക്കക്കുറവുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണ് അത്താഴത്തിനു മുട്ടയെന്നത്. ഇത് ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടില്ലെന്നതും ഇതിനു സഹായിക്കുന്നു. അമിതാഹാരം രാത്രി കുറയ്ക്കാനുള്ള ഒരു എളുപ്പ വഴി കൂടിയാണ് മുട്ട കഴിയ്ക്കുന്നത്. മുട്ടയിലെ പ്രോട്ടീന്‍ തോത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കുന്നു. വിശപ്പു മാറ്റുന്നു. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യുന്നു. മുട്ട രാത്രിയില്‍ കഴിച്ചാല്‍ ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്നു. രാത്രിയില്‍ മുട്ട പുഴുങ്ങി കഴിയ്ക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *