yt cover 25

https://dailynewslive.in/ ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ദില്ലി പോലിസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി.

https://dailynewslive.in/ അംബേദ്കര്‍ വിവാദത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പി. എംപിമാര്‍ തള്ളിയതിനെത്തുടര്‍ന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. പരിക്കേറ്റെന്ന് ബി.ജെ.പി. പറയുന്ന എം.പിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയും ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതിനിടെ രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ബി.ജെ.പിയുടെ നാഗാലാന്‍ഡില്‍നിന്നുള്ള വനിതാ എം.പി. ഫോങ്‌നോന്‍ കോന്യാകും രംഗത്തെത്തിയിരുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 19 ലെ വിജയി : റെമി ബെന്നി, പീടികപറമ്പില്‍ നഗര്‍, വടക്കഞ്ചേരി, പാലക്കാട്*

https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെ ഉന്തും തള്ളുമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു.

https://dailynewslive.in/ കോണ്‍ഗ്രസ് എംപിമാരുടെ സമാധാനപരമായ പ്രതിഷേധം ബിജെപി തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എംപിമാര്‍ വടികളുമായിട്ടാണ് തങ്ങളെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അംബേദ്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍നിന്നും അദാനി വിഷയത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിക്കുന്നതിനാണ് ബിജെപി ഇത്തരത്തിലുള്ള സംഘര്‍ഷം സൃഷ്ടിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ അദാനി, അംബേദ്കര്‍ വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അതേ സമയം അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.

https://dailynewslive.in/ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗ വീഡിയോ ക്ലിപ്പുകള്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ചില പാര്‍ട്ടി നേതാക്കള്‍ക്കും സാമൂഹിക മാധ്യമമായ എക്‌സ് നോട്ടീസ് അയച്ചു. പോസ്റ്റുകള്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വീഡിയോ ക്ലിപ്പുകള്‍ പങ്ക് വെച്ചത് രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് അയച്ച നോട്ടീസിലുണ്ട്.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. എക്‌സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച തിരുനെല്‍വേലി സ്വദേശികളായ ഏജന്റുമാരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിന്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റില്‍ മാലിന്യം എത്തിച്ച് സംസ്‌കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം.

https://dailynewslive.in/ വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും നടപടി. മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത് വകുപ്പിനും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാനാണ് മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ വയനാടിലെ ബി ജെ പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദീര്‍ഘ കാലമായി ബി ജെ പിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കല്‍പ്പറ്റയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ടി സിദ്ദീഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം.എല്‍ എ, മുന്‍മന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

https://dailynewslive.in/ വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയില്‍ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികള്‍ നടത്തുന്നതെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ ചോദ്യ പേപ്പര്‍ ഒരിക്കല്‍ പോലും ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ എം ഷുഹൈബ്. ചോദ്യങ്ങള്‍ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ചോദ്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയില്‍ താന്‍ പ്രവചിച്ച നാലു ചോദ്യങ്ങള്‍ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു.

https://dailynewslive.in/ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

https://dailynewslive.in/ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചു. നവംബര്‍ മാസത്തില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചത്. യൂണിയന്റെ 38-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്.

https://dailynewslive.in/ കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫലം ചോര്‍ന്നുവെന്ന് ആരോപണം. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം. രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മന്ത്രിമാറ്റ നീക്കത്തിന്റെ സാധ്യത വീണ്ടും മങ്ങിയതോടെ സംസ്ഥാന എന്‍സിപി നേതൃത്വം കടുത്ത അമര്‍ഷത്തില്‍. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി സി ചാക്കോ നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അനിഷ്ടം തുടരുമ്പോള്‍ തോമസ് കെ തോമസിന് മന്ത്രിയാകാന്‍ കഴിയില്ലെന്ന് എ കെ ശശീന്ദ്രനും വ്യക്തമാക്കി.

https://dailynewslive.in/ ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ പരാതികളും സ്വീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

https://dailynewslive.in/ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്. മുനമ്പം ഭൂമി തര്‍ക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി സ്ഥിരമായി വാടകയ്ക്ക് നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

https://dailynewslive.in/ ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും. സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്, സുവര്‍ണ ചകോരം, രജത ചകോരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിക്കും.

https://dailynewslive.in/ പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിന് സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിലവില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ ദുര്‍ബലമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചെയ്യാന്‍ മുതിര്‍ന്നു എന്ന കുറ്റത്തിന് മൂന്ന് വര്‍ഷം മാത്രം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് മാത്രമാണിതെന്നും ഗീതാനന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിര്‍മ്മാണത്തിനിടെ നടന്ന അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പര്‍ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍ പെട്ടായിരുന്നു മരണം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

https://dailynewslive.in/ മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എന്‍എസ്എസ്. എട്ടു വര്‍ഷമായി എന്‍എസ്എസും ചെന്നിത്തലയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ താക്കോല്‍ സ്ഥാന പരാമര്‍ശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകല്‍ച്ചക്ക് കാരണം.

https://dailynewslive.in/ തോട്ടപ്പുഴശ്ശേരിയില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസത്തില്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാല് പഞ്ചായത്ത് അംഗങ്ങളെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സിപിഎം സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിമതനായ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയിയെ സിപിഎം അംഗങ്ങള്‍ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. ഈ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വിമതനായ ബിനോയിയെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന് ഒപ്പം കൂടി നാലു പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസം കൊണ്ട് വന്നത്.

https://dailynewslive.in/ അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. രാജപ്പന്‍ നായര്‍, പി വി. പൗലോസ്, മേരി ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജപ്പന്‍ നായര്‍ മുന്‍ പ്രസിഡന്റും പി വി പൗലോസ് വൈസ് പ്രസിഡന്റുമായിരുന്നു.

https://dailynewslive.in/ വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ ശബരിമല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്. വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

https://dailynewslive.in/ എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ തത്കാലം വിട്ടയയ്ക്കുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു.

https://dailynewslive.in/ എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്നും പോലീസ് അറിയിച്ചു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. കുട്ടിയുടെ അച്ഛന് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം.

https://dailynewslive.in/ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണെന്നും അംബേദ്കറിന്റെ കാഴ്ചപ്പാടുകളില്‍ വിശ്വസിക്കുന്നവര്‍ ആ മഹാന്റെ പൈതൃകത്തെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

https://dailynewslive.in/ തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണം പറയാനാകൂവെന്ന് തമിഴ്‌നാട് വൈദ്യുത ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.

https://dailynewslive.in/ മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകള്‍, പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ വിവരങ്ങള്‍ ഈ ആപ്പില്‍ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ അതിവേഗത്തിലുള്ള പ്രതികരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിക്കുന്നത്.

https://dailynewslive.in/ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്. ജഗ്ദീപ് ധന്‍കറിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ചെഴുതി എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം തള്ളിയത്.

https://dailynewslive.in/ ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. പാക് സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. അതേസമയം അമേരിക്കന്‍ ഉപരോധം പക്ഷപാതപരവും ദൗര്‍ഭാഗ്യകരവുമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

https://dailynewslive.in/ സ്ത്രീ ലോലമായ ഒരു പൂവാണെന്നും അടുക്കളക്കാരിയല്ലെന്നും പൂവിനെ പരിപാലിക്കുന്നതുപോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടതെന്നും ഇറാന്റെ പരമാധികാരി ആയത്തുള്ള ഖമേനി. ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരേ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ആയത്തുള്ള ഖമേനിയുടെ ഈ കുറിപ്പ്.

https://dailynewslive.in/ സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ലെന്നും ജൂലാനി പറഞ്ഞു.

https://dailynewslive.in/ രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സിറിയയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

https://dailynewslive.in/ രവിചന്ദ്ര അശ്വിന്റെ വിരമിക്കല്‍ തീരുമാനം തങ്ങളുടെ കുടുംബത്തിലെ പലരെയും അത്ഭുതപ്പെടുത്തിയെന്ന് പിതാവ് രവിചന്ദ്രന്‍. എന്നാല്‍ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നിരന്തരമായി മകന്‍ അപമാനിക്കപ്പെട്ടതുകൊണ്ടാവാമെന്നും രവിചന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 47 പന്തില്‍ 77 റണ്‍സ് നേടിയ സ്മൃതി മന്ദാന കരുത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

https://dailynewslive.in/ ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2024 ല്‍ 129 ബില്യണ്‍ ഡോളറാണ് (ഏകദേശം 10,96,500 കോടി രൂപ) ഇന്ത്യയിലേക്ക് വന്നത്. മെക്‌സിക്കോ, ചൈന, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുളളത്. വികസിത രാജ്യങ്ങളിലെ തൊഴില്‍ വിപണി സജീവമായതാണ് ഇന്ത്യക്ക് നേട്ടമായത്. 2023 ലെ 1.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ പണമയക്കലിന്റെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയക്കലും നേരിട്ടുള്ള വിദേശ നിക്ഷേപവും തമ്മിലുള്ള അന്തരം 2024 ല്‍ ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയയ്ക്കല്‍ 57 ശതമാനം വര്‍ധിച്ചപ്പോള്‍ എഫ്.ഡി.ഐ യില്‍ 41 ശതമാനം കുറവുണ്ടായതാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലേക്ക് ശക്തമായ പണമൊഴുക്കാണ് ഉണ്ടാകുന്നത്. നിലവിലെ പ്രവണതയനുസരിച്ച് കണക്കാക്കിയാല്‍ ഇത് 11.8 ശതമാനത്തിലെത്തും. തെക്കേ ഏഷ്യയിലേക്കുള്ള പണമൊഴുക്ക് 2024 ല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

https://dailynewslive.in/ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ‘കണ്ണാടി പൂവേ’ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സാം സി എസ്. വിനീത് ശ്രീനിവാസനും സാം സി എസും ചേര്‍ന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ ഇന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു. വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘പ്രൊഡക്ഷന്‍ നമ്പര്‍ 1’ എന്നാണ് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്. എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് വര്‍ഷാ വാസുദേവ്. പൂര്‍ണ്ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.

https://dailynewslive.in/ ആഗോള വാഹന ബ്രാന്‍ഡായ സ്റ്റെല്ലാന്റിസ് ഇന്ത്യ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു. അതായത് 2025 ജനുവരി മുതല്‍ ജീപ്പ്, സിട്രോണ്‍ എന്നീ സ്റ്റെല്ലാന്റിസ് ബ്രാന്‍ഡ് കാറുകളുടെ വില കൂടാന്‍ പോകുന്നു. ഈ കാറുകളുടെ വില രണ്ട് ശതമാനം വരെ വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്പാദനച്ചെലവും കറന്‍സി വിനിമയ നിരക്കും വര്‍ധിച്ചതാണ് ഈ തീരുമാനത്തിന് പ്രധാന കാരണം എന്ന് കമ്പനി പറയുന്നു. എന്നാല്‍ നിങ്ങള്‍ ഒരു ജീപ്പ് അല്ലെങ്കില്‍ സിട്രോണ്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 2024 ഡിസംബര്‍ 31 വരെ സമയമുണ്ട്. ഈ കാലയളവില്‍, കമ്പനി പ്രത്യേക വര്‍ഷാവസാന ഓഫറുകള്‍ നല്‍കുന്നു. അതിലൂടെ പണം ലാഭിക്കാം. എന്നാല്‍, 2025 ജനുവരി ഒന്നിന് ശേഷം ഈ രണ്ട് കമ്പനികളില്‍ നിന്നും കാര്‍ വാങ്ങാന്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും.

https://dailynewslive.in/ സാമ്പ്രദായിക ചരിത്രമെഴുത്തില്‍ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവന്‍ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകള്‍ എഴുതപ്പെടുമ്പോള്‍ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും… ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍… ഈ ഇരകള്‍ നമുക്കു പകര്‍ന്നുതരുന്നത് വലിയൊരു പാഠമാണ്. അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാന്‍ ശ്രമിക്കേണ്ടത് കൂടുതല്‍ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’. സുധാ മേനോന്‍. അഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 266 രൂപ.

https://dailynewslive.in/ ഇഷ്ടപ്പെട്ട ഭക്ഷണം മനസു നിറഞ്ഞ് കഴിക്കുന്നത് വൈകാരികമായി പോഷണം വര്‍ധിപ്പിക്കും, അതായത് ആനന്ദം. വിറ്റാമിന്‍ പി (വിറ്റാമിന്‍ പ്ലഷര്‍) അല്ലെങ്കില്‍ വിറ്റാമിന്‍ മ് എന്നൊക്കെയാണ് ഇത്തരത്തില്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തെ വിളിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് മനസും വയറും ഒരേപോലെ നിറയ്ക്കും. ഇതിന് പിന്നാലെ തലച്ചോര്‍ ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആയ ഡോപ്പമിന്‍ പുറപ്പെടുവിക്കും. ഇത് സന്തോഷവും, ശാന്തതയും, ഏകാഗ്രതയും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമിതവണ്ണമുള്ളവരില്‍ ഡോപമൈന്‍ സംവേദനക്ഷമത തടസപ്പെട്ടിരിക്കാം. ഇത് ഭക്ഷണത്തില്‍ നിന്ന് ആനന്ദം നേടുന്നതിന് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ചുരുക്കത്തില്‍ ഭക്ഷണം വൈകാരികവും ശാരീരികവുമായി പോഷണം നല്‍കുന്നു. പ്രിയപ്പെട്ടവരുമായി നമ്മെ ഒന്നിപ്പിക്കുന്നത് മുതല്‍ നമ്മുടെ സാംസ്‌കാരിക പൈതൃകവുമായി നമ്മെ ബന്ധിപ്പിക്കുന്നത് വരെയുള്ളതില്‍ ഭക്ഷണാനുഭവം വ്യാപിച്ചു കിടക്കുന്നു. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതും വികാരഭരിതനായി ഭക്ഷണം കഴിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആയ വികാരങ്ങളെ നേരുന്നതിന് ഭക്ഷണം കഴിക്കുന്നനാണ് വികാരഭരിതനായി ഭക്ഷണം കഴിക്കുക എന്ന് പറയുന്നത്. സമ്മര്‍ദം, ദേഷ്യം, സങ്കടം പോലുള്ള വികാരങ്ങളെ നേരിടുന്നതിന് ഭക്ഷണം കഴിക്കുന്നത് അവ ആസ്വദിക്കുന്നതില്‍ നിന്നും നമ്മെ അകറ്റുന്നു. അതേസമയം ഭക്ഷണത്തിന്റെ രുചിയും മണവും ഘടനയും ആസ്വദിച്ചു കഴിക്കുന്നത് ശാരീരികമായും വൈകാരികമായും സംതൃപ്തി നല്‍കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഇതൊരു വാമൊഴിക്കഥയാണ്. അയാള്‍ വളരെ ദരിദ്രനായ മുക്കുവനായിരുന്നു. തന്റെ ചെറിയ ബോട്ടില്‍ മീന്‍ പിടിക്കാന്‍ അയാള്‍ കടലിലെത്തി. അന്ന് അയാള്‍ക്ക് വലയില്‍ ഒരു സ്വര്‍ണ്ണമീനാണ് കുടുങ്ങിയത്. അയാള്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ സ്വര്‍ണ്ണമത്സ്യം കരഞ്ഞുകൊണ്ട് പറഞ്ഞു: ദയവായി എന്നെ തിരിച്ചുവിടണം. എനിക്ക് കുഞ്ഞുങ്ങള്‍ ഉളളതാണ്. ദയതോന്നിയ അയാള്‍ അതിനെ കടലിലേക്ക് തന്നെ വിട്ടു. വെള്ളത്തിലെത്തിയ മത്സ്യം അയാളോട് പറഞ്ഞു: താങ്കളുടെ അനുകമ്പയ്ക്ക് ഞാന്‍ പ്രത്യുപകാരം ചെയ്യും. തിരിച്ച് വീ്ട്ടിലെത്തിയപ്പോള്‍ അയാളുടെ വീട് കൊട്ടാരമായി മാറിക്കഴിഞ്ഞിരുന്നു.. ഇത് വെറുമൊരു കഥയാണെങ്കിലും ചിന്തനീയമായ ചില കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളൊന്നും ആകസ്മികമല്ല. അവയുടെയെല്ലാം അടിവേരുകള്‍ പൂര്‍വ്വകാലകര്‍മ്മങ്ങളില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. എന്തിനും പ്രതിഫലനവും പ്രതികരണവുമുണ്ടാകും. ചിലതിന് തത്സമയ പ്രതിധ്വനിയാകാം, ചിലതിനു കാലങ്ങള്‍ക്ക് ശേഷമുള്ള പ്രതികര്‍മ്മങ്ങളാകാം. ഭാഗ്യം മാത്രമല്ല, അത്ഭുതങ്ങളുടെ അടിസ്ഥാനം.. പലപ്പോഴും അതിനുപിന്നില്‍ ആ വ്യക്തിയുടെ മനോഭാവവും ചെയ്തികളുമാകാം. അതെ ഒന്നും വെറുതെയാകില്ല… – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *